സന്മാർഗം സ്വീകരിച്ചവർക്ക് ലഭിക്കുന്നത്

وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ

സന്‍മാര്‍ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്ക് വേണ്ടതായ സൂക്ഷ്മത അവര്‍ക്കു നല്‍കുകയും ചെയ്യുന്നതാണ്‌. (ഖുർആൻ:47/17)

وَالَّذِينَ യാതൊരുവര്‍ اهْتَدَوْا അവര്‍ നേര്‍മ്മാര്‍ഗ്ഗം സ്വീകരിച്ചു (പ്രാപിച്ചു) زَادَهُمْ അവന്‍ അവര്‍ക്കു വര്‍ദ്ധിപ്പിക്കും هُدًى നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം وَآتَاهُمْ അവര്‍ക്കു കൊടുക്കുകയും ചെയ്യും تَقْوَاهُمْ അവരുടെ സൂക്ഷ്മത, ഭയഭക്തി

വിശദീകരണം

{وَالَّذِينَ اهْتَدَوْا} بِالْإِيمَانِ وَالِانْقِيَادِ، وَاتِّبَاعِ مَا يُرْضِي اللَّهَ

{സന്മാർഗം സ്വീകരിച്ചവരാകട്ടെ} വിശ്വസിക്കുകയും കീഴ്‌പ്പെടുകയും അല്ലാഹുവിന്റെ തൃപ്തിയെ പിൻതുടരുകയും ചെയ്തവർ.

{زَادَهُمْ هُدًى} شُكْرًا مِنْهُ تَعَالَى لَهُمْ عَلَى ذَلِكَ،

{അവർക്കവൻ മാർഗദർശനം വർധിപ്പിക്കുന്നു} അവർ സന്മാർഗം സ്വീകരിച്ചതിനുള്ള നന്ദിയായി.

{وَآتَاهُمْ تَقْوَاهُمْ} أَيْ: وَفَّقَهُمْ لِلْخَيْرِ، وَحَفِظَهُمْ مِنَ الشَّرِّ،

{അവർക്ക് വേണ്ടതായ സൂക്ഷ്മത അവർക്ക് നൽകുകയും ചെയ്യുന്നതാണ്} അതായത്, നന്മക്കുള്ള അവസരവും ദോഷങ്ങളിൽനിന്നുള്ള സംരക്ഷണവും.

فَذَكَرَ لِلْمُهْتَدِينَ جَزَاءَيْنِ: الْعِلْمُ النَّافِعُ، وَالْعَمَلُ الصَّالِحُ.

സന്മാർഗം സ്വീകരിച്ചവർക്ക് രണ്ട് പ്രതിഫലം ഇവിടെ പറയുന്നു; പ്രയോജനകരമായ അറിവും സൽപ്രവർത്തനവും. (തഫ്സീറുസ്സഅ്ദി)

പ്രയോജനകരമായ അറിവ് ‘ഹുദ’യും സൽപ്രവർത്തനം ‘തഖ്‌വ’യുമാണ്.

പറയുന്നതു ശ്രദ്ധിച്ചുകേട്ടും, നല്ലതിനെ പിന്‍പറ്റിയുംകൊണ്ടു സന്മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ സന്നദ്ധരായ സത്യവിശ്വാസികള്‍ക്കു അല്ലാഹുവിങ്കല്‍നിന്നു മേല്‍ക്കുമേല്‍ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സിദ്ധിച്ചുകൊണ്ടിരിക്കുകയും, അവരില്‍ ഉണ്ടായിരിക്കേണ്ടുന്ന സൂക്ഷ്മതയും ഭയഭക്തിയും അവര്‍ക്കു അവന്‍ പ്രദാനം ചെയ്കയും ചെയ്യുന്നു. (അമാനി തഫ്സീര്‍)

 

www.kanzululoom.com

Similar Posts

സത്യത്തെ നിരാകരിക്കുന്നവരുടെ വാദം

ഓരോ സമുദായവും അതിന്റെ രേഖയിലേക്ക് വിളിക്കപ്പെടും.

അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക

സൃഷ്ടിപ്പും വ്യവസ്ഥപ്പെടുത്തലും

ധര്‍മ്മനിഷ്ഠ പാലിച്ചവര്‍ക്ക് സ്വര്‍ഗത്തിലെ സ്ഥാനം

ഇസ്ലാമിക സാഹോദര്യം