لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌ
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:42/12)
لَهُ അവന്നാണ്, അവന്റേതാണ് مَقَالِيدُ താക്കോലുകൾ, ഖജനാക്കൾ (അധികാരങ്ങൾ) السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും يَبْسُطُ الرِّزْقَ അവൻ ഉപജീവനം (ആഹാരം) വിശാലമാക്കുന്നു لِمَن يَشَاءُ താൻ ഉദ്ദേശിക്കുന്നവർക്കു وَيَقْدِرُ കണക്കാക്കുക (കുടുസ്സാക്കുക)യും ചെയ്യുന്നു إِنَّهُ നിശ്ചയമായും അവൻ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്‌തുവെ)ക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്
{ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു} ആകാശ ഭൂമികളുടെ അധികാരം അവനുതന്നെ എന്നർഥം. സർവ അനുഗ്രഹത്തിന്റെയും ഭക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും താക്കോലുകൾ അവന്റെ കൈകളിലാണ്. ഏത് സാഹചര്യങ്ങളിലും ഉപകാരത്തിനും ഉപദ്രവങ്ങൾ തടുക്കാനും എല്ലാ പടപ്പുകളും അല്ലാഹുവിനെ ആവശ്യമുള്ളവരാണ്. മറ്റൊരാൾക്കും യാതൊരു കാര്യത്തിനുമാകില്ല. അല്ലാഹുവാണ് ഉപദ്രവം വരുത്തുന്നവനും ഉപകാരം ചെയ്യുന്നവനും നൽകുന്നവനും തടയുന്നവനുമെല്ലാം. അവങ്കൽനിന്നല്ലാതെ സൃഷ്ടികൾക്ക് യാതൊരു അനുഗ്രഹവും ലഭിക്കില്ല. അവനല്ലാതെ യാതൊരു ഉപദ്രവവും തടയുകയുമില്ല.
ﻣَّﺎ ﻳَﻔْﺘَﺢِ ٱﻟﻠَّﻪُ ﻟِﻠﻨَّﺎﺱِ ﻣِﻦ ﺭَّﺣْﻤَﺔٍ ﻓَﻼَ ﻣُﻤْﺴِﻚَ ﻟَﻬَﺎ ۖ ﻭَﻣَﺎ ﻳُﻤْﺴِﻚْ ﻓَﻼَ ﻣُﺮْﺳِﻞَ ﻟَﻪُۥ ﻣِﻦۢ ﺑَﻌْﺪِﻩِۦ ۚ
അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്ന് കൊടുക്കുന്ന പക്ഷം അത് പിടിച്ച് വെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല.(ഖു൪ആന്‍:35/2)
അതാണ് ഇവിടെയും പറഞ്ഞത്. {അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ വിശാലമാക്കുന്നു} അവന്റെ ഉദ്ദേശ്യമനുസരിച്ച് വിവിധങ്ങളായ ഉപജീവനങ്ങൾ അവന് നൽകുകയും വിശാലമാക്കിക്കൊടുക്കുകയും ചെയ്യുന്നു എന്നർഥം. {അവൻ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു} അവനുദ്ദേശിക്കുന്ന ചിലർക്ക് അധികമാവാതെ ആവശ്യത്തിനുമാത്രം പരിമിതപ്പെടുത്തുന്നു. ഇതെല്ലാം അവന്റെ അറിവും യുക്തിയും അനുസരിച്ചാണ്. അതാണ് അല്ലാഹു പറഞ്ഞത്: {തീർച്ചയായും അവൻ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. തന്റെ ദാസന്മാരുടെ സാഹചര്യങ്ങളറിഞ്ഞ് തന്റെ യുക്തിയുടെയും ഉദ്ദേശ്യത്തിന്റെയും താൽപര്യമനുസരിച്ചും അവൻ നൽകുന്നു}
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com