നൽകുന്നവനും തടുക്കുന്നവനും അല്ലാഹു

مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ച് വെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും. (ഖു൪ആന്‍:35/2)

مَّا يَفْتَحِ اللَّـهُ അല്ലാഹു ഏതൊന്നു തുറന്നുകൊടുക്കുന്നുവോ لِلنَّاسِ മനുഷ്യര്‍ക്ക് مِن رَّحْمَةٍ കാരുണ്യമായിട്ടു, അനുഗ്രഹത്തില്‍നിന്നു فَلَا مُمْسِكَ പിടിച്ചുവെക്കുന്നവനില്ല لَهَا അതിനെ وَمَا ഏതൊന്നു يُمْسِكْ അവന്‍ പിടിച്ചുവെക്കുന്നുവോ فَلَا مُرْسِلَ എന്നാല്‍ വിട്ടയക്കുന്നവനില്ല لَهُ അതിനെ مِن بَعْدِهِ അവനുപുറമെ, അതിനുശേഷം وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞാനി

വിശദീകരണം

  • നൽകാനും തടുക്കാനും നിയന്ത്രിക്കാനുമെല്ലാം അല്ലാഹു മാത്രമേയുള്ളൂ.
  • എല്ലാ കാര്യത്തിനും അല്ലാഹു ഇല്ലാതെ പറ്റില്ലെന്നും അവനുമായി ബന്ധം നിർബന്ധമാണെന്നും ഉദ്ദേശ്യം.
  • അല്ലാഹുവല്ലാതെ ആരെയും വിളിക്കാതിരിക്കാനും ഭയപ്പെടാതിരിക്കാനും അവനിൽ മാത്രം പ്രതീക്ഷയർപ്പിക്കാനും ഉദ്ദേശ്യം.

നമസ്കാരത്തിലും പുറത്തും നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:

اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

അല്ലാഹുവേ, നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല. നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല. (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവും). (ബുഖാരി: 6615 – മുസ്ലിം :593)

 

kanzululoom.com

 

Similar Posts

ഇഹലോകവും പരലോകവും

ഹിദായത്ത് നൽകുന്നവൻ അല്ലാഹു

സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും

അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ?

ഇഹലോകവും പരലോകവും

അല്ലാഹുവിന്റെ മാർഗത്തിൽ പ്രവര്‍ത്തിച്ചാൽ