وَإِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُنَا بَيِّنَٰتٍ قَالُوا۟ مَا هَٰذَآ إِلَّا رَجُلٌ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَٰذَآ إِلَّآ إِفْكٌ مُّفْتَرًى ۚ وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ സ്പഷ്ടമായ നിലയില്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ (ജനങ്ങളോട്) പറയും: നിങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വന്നിരുന്നതില്‍ നിന്ന് നിങ്ങളെ തടയുവാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മാത്രമാണിത്. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ് എന്നും അവര്‍ പറയും. തങ്ങള്‍ക്ക് സത്യം വന്നുകിട്ടിയപ്പോള്‍ അതിനെ പറ്റി അവിശ്വാസികള്‍ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു. (ഖുർആൻ:34/43)
وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ قَالُوا അവര്‍ പറയും مَا هَـٰذَا ഇവനല്ല إِلَّا رَجُلٌ ഒരു പുരുഷന്‍ (മനുഷ്യന്‍) അല്ലാതെ يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَصُدَّكُمْ നിങ്ങളെ തടയുവാന്‍ عَمَّا كَانَ ആയിരുന്നതില്‍നിന്നു يَعْبُدُ ആരാധിക്കും آبَاؤُكُمْ നിങ്ങളുടെ പിതാക്കള്‍ وَقَالُوا അവര്‍ പറയുകയും ചെയ്യും مَا هَـٰذَا ഇതല്ല إِلَّا إِفْكٌ കള്ളം (നുണ) അല്ലാതെ مُّفْتَرًى കെട്ടിച്ചമക്കപ്പെട്ട وَقَالَ പറയുകയും ചെയ്യും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلْحَقِّ യഥാര്‍ത്ഥ (സത്യ)ത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ഒരു ജാലം (ചെപ്പിടിവിദ്യ) അല്ലാതെ مُّبِينٌ പ്രത്യക്ഷമായ
ബഹുദൈവാരാധകർക്ക് അല്ലാഹുവിന്റെ സുവ്യക്തമായ സൂക്തങ്ങൾ ഓതിക്കേൾപ്പിക്കപ്പെടുകയും നന്മ അറിയിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന വിശദീകരണങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് അല്ലാഹു ഇവിടെ പറയുന്നത്. ഇത് അവർക്കു ലഭിച്ച മഹത്തായ അനുഗ്രഹമാണെന്ന് മനസ്സിലാക്കി അതിൽ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അവർ എതിര് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അതവർ നിരസിക്കുന്നു; കളവാക്കുകയും ചെയ്യുന്നു. അവർ പറയുന്നു:
{നിങ്ങളുടെ പിതാക്കൾ ആരാധിച്ചുവന്നിരുന്നതിൽനിന്ന് നിങ്ങളെ തടയാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണിത്} അതായത്: അല്ലാഹുവിന് മാത്രം സമർപ്പിക്കാനും പിതാക്കളുടെ ആചാരങ്ങൾ ഉപേക്ഷിക്കാനും അവൻ നിങ്ങളോട് പറയുമ്പോൾ, അതാണദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ വഴിപിഴച്ചവരുടെ വാദങ്ങൾ ഉന്നയിച്ച് അവർ സത്യത്തെ എതിർത്തു. എന്നാൽ ഒരു തെളിവും അതിനവർ കൊണ്ടുവന്നില്ല.
പ്രവാചകന്മാർ സത്യത്തെ പിൻപറ്റാൻ പറയുമ്പോൾ തങ്ങളുടെ സഹോദരങ്ങൾ ഇപ്പോഴും ആ വഴിയിൽ ഉറച്ചുനിൽക്കുന്നു എന്ന് അവകാശപ്പെടുന്നത് എന്തു ന്യായമാണ്? ഇത് വിഡ്ഢിത്തവും വഴിതെറ്റിയവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സത്യത്തെ നിരാകരിക്കലുമാണ്. സത്യത്തെ നിരാകരിക്കുന്നവരെ കുറിച്ചെല്ലാം നിങ്ങൾ ചിന്തിച്ചാൽ ഒരേ രീതിയിലാണ് എല്ലാവരും സത്യത്തെ നിരാകരിക്കുന്നതെന്നു കാണാം. ബഹുദൈവാരാധകരായിരുന്നാലും നിരീശ്വരവാദികളായാലും വഴിപിഴച്ചവർ പറയുന്ന അടിസ്ഥാനങ്ങൾ തന്നെയാണ് ഇവർക്കും പറയാനുള്ളത്. പ്രകൃതിവാദികളാകട്ടെ, തത്ത്വചിന്തകരാകട്ടെ, അഗ്നിയാരാധകരാകട്ടെ, ആരുതന്നെയായാലും സത്യത്തെ നിരാകരിക്കാൻ എല്ലാവർക്കും ലോകാവസാനംവരെ അവലംബം വഴിപിഴച്ചവരുടെ വാദങ്ങൾ തന്നെയാണ്.
തങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികൾ തെളിവായി ഉദ്ധരിച്ച് അതിനെ പ്രവാചകന്മാർ കൊണ്ടുവന്നതിനെ പ്രതിരോധിക്കാൻ ആയുധമാക്കി സത്യത്തെ ആക്ഷേപിച്ചു. {ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്} ഇതുമായി വന്ന വ്യക്തി കെട്ടിച്ചമച്ചുണ്ടാക്കിയ കളവ്. {തങ്ങൾക്ക് സത്യം വന്നുകിട്ടിയപ്പോൾ അതിനെപ്പറ്റി അവിശ്വാസികൾ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു} എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന ജാലവിദ്യ. സത്യത്തെ തള്ളിപ്പറയാനും വിഡ്ഢികളെ കബളിപ്പിക്കാനുമാണ് അവർ അങ്ങനെ പറഞ്ഞത്.
തഫ്സീറുസ്സഅ്ദി
www.kanzululoom.com
www.kanzululoom.com