وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ
ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ. (ഖുര്‍ആൻ:32/21)
وَلَنُذِيقَنَّهُم അവര്‍ക്കു നാം ആസ്വദിപ്പിക്കുക തന്നെ ചെയ്യും مِّنَ الْعَذَابِ ശിക്ഷയില്‍നിന്നു الْأَدْنَىٰ താണതായ, അടുത്തതായ دُونَ الْعَذَابِ ശിക്ഷക്കുപുറമെ الْأَكْبَرِ ഏറ്റവും വലിയ لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ മടങ്ങുക, മടങ്ങുന്ന(വര്‍)
അതായത് അക്രമികൾക്കും സത്യനിഷേധികൾക്കും ചെറിയ ശിക്ഷകൾ നാം അനുഭവിപ്പിക്കും. ക്വബ്ർ ശിക്ഷയാണത്. മരിക്കുന്നതിന് മുമ്പും ചെറിയ ചില ശിക്ഷകൾ ലഭിക്കാം. ബദ്‌റിൽ കൊല്ലപ്പെട്ട ബഹുദൈവാരാധകർക്ക് സംഭവിച്ചതുപോലെ മരണസമയത്ത് സംഭവിക്കുന്ന വിധവുമാകാം. അല്ലാഹു പറയുന്നു:
وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ
അക്രമികൾ മരണ വെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കിൽ! നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിൻ എന്ന് പറഞ്ഞുകൊണ്ട് മലക്കുകൾ അവരുടെ നേരെ തങ്ങളുടെ കൈകൾ നീട്ടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നിങ്ങൾക്ക് ഹീനമായ ശിക്ഷ നൽകപ്പെടുന്നതാണ് … (ഖു൪ആന്‍: 6/93)
തുടർന്ന് ക്വബ്‌റിൽ ചെറിയ ശിക്ഷ തുടരും.
ക്വബ്‌റിൽ ശിക്ഷയുണ്ടാകുമെന്ന് തെളിയിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്ന തെളിവുകളിൽ ഒന്നാണ് ഈ സൂക്തം. കാരണം അല്ലാഹു പറയുന്നു: {തീർച്ചയായും നാം അവർക്ക് ചെറിയ ശിക്ഷയിൽനിന്ന് ചിലത് ആസ്വദിപ്പിക്കും} അതിന്റെ ചെറിയ ഭാഗം. വലിയ ശിക്ഷക്ക് മുമ്പ് ചെറിയ ശിക്ഷയുണ്ടെന്ന് അത് അറിയിക്കുന്നു. അത് നരകശിക്ഷയാണ്. ഇഹലോകത്തുള്ള ചെറിയ ശിക്ഷക്ക് മരിക്കണമെന്നില്ല. ‘അവർ മടങ്ങുന്നതിന് വേണ്ടി’ എന്നു പറഞ്ഞത് അതുകൊണ്ടാണ്. അതായത് അവർ തെറ്റുകളിൽനിന്ന് പശ്ചാത്തപിച്ച് മടങ്ങാൻ വേണ്ടി. അല്ലാഹു പറയുന്നു:
ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ
മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങിയേക്കാം. (ഖു൪ആന്‍:30/41)
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com