ഹിദായത്ത് നൽകുന്നവൻ അല്ലാഹു

إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖു൪ആന്‍:28/56)

إِنَّكَ നിശ്ചയമായും നീ لَا تَهْدِي നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല مَنْ أَحْبَبْتَ നീ ഇഷ്ടപ്പെട്ടവരെ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍, അവനാകട്ടെ أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِالْمُهْتَدِينَ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി

വിശദീകരണം

ഇവിടെ അല്ലാഹു പറയുന്നത്: ഹേ, മുഹമ്മദ്! ആരെയും നേർമാർഗത്തിലാക്കാൻ നിനക്കു കഴിയില്ല; അവൻ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനാണെങ്കിൽ പോലും. അതിനു സാധ്യമല്ല. സന്മാർഗത്തിലാക്കുക എന്നത് സൃഷ്ടികളുടെ കഴിവുകൾക്ക് അപ്പുറമാണ്.

അതായത്, ഹൃദയങ്ങളിൽ വിശ്വാസം സൃഷ്ടിക്കുക എന്നത്. അത് അല്ലാഹുവിന് മാത്രം കഴിയുന്നതാണ്. അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കുന്നു. ആരാണ് ഹിദായത്തിന് യോഗ്യൻ എന്ന് അവനറിയാം. യോഗ്യനല്ലാത്തവൻ തന്റെ വഴികേടിൽ തന്നെ അവശേഷിക്കും. പ്രവാചകൻ ﷺ ഹിദായത്തിലേക്ക് നയിക്കുന്നു എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം;

ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ

തീർച്ചയായും നീ നേരായ പാതയിലേക്കാവുന്നു മാർഗദർശനം നൽകുന്നത്. (42/52)

അത് സന്മാർഗം വിശദീകരിച്ചുകൊടുക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്ന അർഥത്തിലാണ്. അപ്പോൾ പ്രവാചകൻ ശരിയായ മാർഗം വിശദീകരിച്ചുകൊടുക്കുന്നു. അതിന് പ്രോത്സാഹനം നൽകുന്നു. അതിനായി പരമാവധി പരിശ്രമിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ വിശ്വാസം നട്ടുപിടിപ്പിക്കുകയും അതിനുസരിച്ച് പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നത് പ്രവാചകന് കഴിയുന്നല്ല.

ഹിദായത്ത് നൽകാൻ പ്രവാചകന് കഴിയുമായിരുന്നെങ്കിൽ അദ്ദേഹത്തിന് നന്മ ചെയ്യുകയും സഹായിക്കുകയും ശത്രുക്കളിൽനിന്ന് സംരക്ഷണം നൽകുകയും ചെയ്ത പിതൃവ്യൻ അബൂത്വാലിബിനെ സന്മാർഗത്തിലാക്കുമായിരുന്നു. എന്നാൽ ഗുണകാംക്ഷയോടെ അദ്ദേഹത്തോട് പ്രബോധനം ചെയ്യുകയും ദീൻ എത്തിച്ചുകൊടുക്കുകയും ചെയ്തു. തനിക്ക് പിതൃവ്യൻ ചെയ്തു തന്നതിനെക്കാൾ വലിയ നന്മ. പക്ഷേ, ഹിദായത്ത് നൽകാൻ അല്ലാഹുവിനേ കഴിയൂ.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

Similar Posts

ഇഹലോകവും പരലോകവും

നൽകുന്നവനും തടുക്കുന്നവനും അല്ലാഹു

സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും

അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ?

ഇഹലോകവും പരലോകവും

അല്ലാഹുവിന്റെ മാർഗത്തിൽ പ്രവര്‍ത്തിച്ചാൽ