വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാം (സംസാരം) ആണ്. അത് സത്യവിശ്വാസികൾക്ക് ശിഫയാണ് (രോഗശമനമാണ്). വിശുദ്ധ ഖുർആൻ ഇക്കാര്യം മൂന്ന് സ്ഥലത്ത് പ്രസ്താവിച്ചിട്ടുണ്ട്.
وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിക്കുന്നു. (ഖു൪ആന്‍:17/82)
يذهب ما في القلوب من أمراض ، من شك ونفاق ، وشرك وزيغ وميل ، فالقرآن يشفي من ذلك كله . وهو أيضا رحمة يحصل فيها الإيمان والحكمة وطلب الخير والرغبة فيه ، وليس هذا إلا لمن آمن به وصدقه واتبعه ، فإنه يكون شفاء في حقه ورحمة
സംശയം, കാപട്യങ്ങൾ, ശിർക്ക്, വ്യതിചലനം, ചായ്‌വ് തുടങ്ങിയ ഹൃദയങ്ങളിലെ രോഗങ്ങളെ അത് ഇല്ലാതാക്കുന്നു, കാരണം ഖുർആൻ അതെല്ലാം സുഖപ്പെടുത്തുന്നു. വിശ്വാസം, ജ്ഞാനം, നന്മ തേടൽ, അതിനുള്ള ആഗ്രഹം എന്നിവ നേടിയെടുക്കുന്ന ഒരു കാരുണ്യമാണിത്, ഇത് അവനിൽ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും അവനെ പിന്തുടരുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമാണ്, കാരണം ഇത് ഒരു രോഗശാന്തിയും കാരുണ്യവുമാണ്. (ഇബ്നുകസീർ)
ഇമാം ഇബ്നുൽ ജൗസി رحمه الله പറഞ്ഞു:
وَفِي هَذَا الشِّفَاءِ ثَلَاثَةُ أَقْوَالٍ:أَحَدُهَا: شِفَاءٌ مِنَ الضَّلَالِ لِمَا فِيهِ مِنَ الْهُدَى . وَالثَّانِي: شِفَاءٌ مِنَ السَّقَمِ لِمَا فِيهِ مِنَ الْبَرَكَةِ . وَالثَّالِثُ: شِفَاءٌ مِنَ الْبَيَانِ لِلْفَرَائِضِ وَالْأَحْكَامِ .
ഈ ആയത്തിൽ പറഞ്ഞ ശിഫാഇനെ സംബന്ധിച്ച് മൂന്ന് വീക്ഷണമുണ്ട്. (1) വഴികേടിൽ നിന്നുള്ള ശിഫാ. കാരണം, ഖുര്‍ആനിൽ സൻമാർഗ്ഗമുണ്ട്. (2) രോഗത്തിൽ നിന്നുള്ള ശിഫാ. കാരണം, ഖുര്‍ആനിൽ ബറകത്തുണ്ട്. (3) വിവരണത്തിലുള്ള ശിഫാ. അതായത്, നിർബന്ധങ്ങളുടെയും മതവിധികളുടെയും വിവരണം ഉള്ളതിനാൽ. (സാദുൽ മസീർ-5/58).
فالقرآن مشتمل على الشفاء والرحمة، وليس ذلك لكل أحد، وإنما ذلك للمؤمنين به، المصدقين بآياته، العاملين به
ഖുർആനിൽ രോഗശാന്തിയും കാരുണ്യവും ഉൾപ്പെടുന്നു, അത് എല്ലാവർക്കുമുള്ളതല്ല, മറിച്ച് അതിൽ വിശ്വസിക്കുകയും അതിലെ ആയത്തുകളിൽ വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർക്കാണ്. (തഫ്സീറുസ്സഅദി)
قال الإمام ابن القيم رحمه الله : فلم ينزل الله سبحانه وتعالى من السماء شفاء قط أعم ولا أنفع ولا أعظم ولا أنجح في إزالة الداء من القرآن
ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: രോഗം നീക്കാനായി അല്ലാഹു ആകാശത്തു നിന്നും ഖുർആനിനെക്കാൾ പൊതുവായതും, ഏറ്റവും ഉപകരപ്രദമായതും, മഹത്തരവും, വിജയകരവുമായ മറ്റൊരു മരുന്നും ഇറക്കിയിട്ടില്ല. (അദ്ദാഉ വദ്ദവാ)
قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ
നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. (ഖു൪ആന്‍:41/44)
ചൊവ്വായ മാർഗവും ശരിയായ വഴിയും അവർക്കത് കാണിക്കുന്നു. ഉപകാരപ്രദമായ വിജ്ഞാനങ്ങൾ അവരെ അത് പഠിപ്പിക്കുന്നു. പൂർണമായ മാർഗദർശനം അതിലൂടെ അവർ നേടുന്നു. ശാരീരികവും മാനസികവുമായ രോഗങ്ങളിൽനിന്ന് അവർക്ക് ശമനം ലഭിക്കുന്നു. കാരണം, അത് ചീത്ത സ്വഭാവങ്ങളെ അകറ്റും; ഏറ്റവും മോശമായ പ്രവർത്തനങ്ങളെയും. നിഷ്‌കളങ്കമായ പശ്ചാത്താപത്തിന് അത് പ്രേരിപ്പിക്കും; ഹൃദയത്തിന് ശമനം ലഭിക്കുന്ന പാപങ്ങളെ കഴുകിക്കളയുന്ന പശ്ചാത്താപം. (തഫ്സീറുസ്സഅ്ദി)
വിശുദ്ധ ഖുർആൻ സത്യവിശ്വാസികളുടെ മനസ്സുകളിലുള്ള രോഗത്തിന് ശിഫയാണെന്ന് പ്രത്യേകം എടുത്ത് പറയുന്നത് കാണുക:
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള (രോഗത്തിന്) ശമനവും നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു). (ഖു൪ആന്‍:10/57)
قال الإمام ابن القيم رحمه الله : القرآن شفاء لما في الصدور يذهب لما يلقيه الشيطان فيها من الوسواس والشهوات ولإرادات الفسادة.
ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ഖുർആൻ, ഹൃദയത്തിലെ എന്തിനും (ഏത് രോഗത്തിനും) ശമനമാണ്. ശൈത്വാൻ അതിൽ ഇട്ടു തരുന്ന ദുർമന്ത്രണങ്ങളെയും, ദേഹേച്ഛകളെയും, വൃത്തികെട്ട ഉദ്ദേശങ്ങളെയെല്ലാം അത് ഒഴിവാക്കും. (إغاثة اللهفان ١/٩٢)
വിശുദ്ധ ഖുർആൻ സത്യവിശ്വാസികൾക്ക് ശിഫയാണെന്നും, സത്യവിശ്വാസികളുടെ മനസ്സുകളിലുള്ള രോഗത്തിന് ശിഫയാണെന്നുമാണ് വിശുദ്ധ ഖുർആൻ 10/57, 17/82, 41/44 വചനങ്ങളിലൂടെ പ്രസ്താവിച്ചിട്ടുള്ളത്. സത്യവിശ്വാസികളുടെ മാനസികവും ശാരീരികവുമായ രോഗങ്ങൾക്ക് അത് ശിഫയാണെന്ന് പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, സംശയം, ആശയക്കുഴപ്പം, അന്ധവിശ്വാസം, കാപട്യം, വക്രത, അജ്ഞത തുടങ്ങിയ മനോരോഗങ്ങള്‍ക്ക് ഖുര്‍ആന്‍ ശമനം നല്‍കുന്നു. അതോടൊപ്പം അവരുടെ ശാരീരികവുമായ രോഗങ്ങൾക്കും ശമനം നൽകുന്നു.
സത്യവിശ്വാസികളുടെ മനോരോഗങ്ങള്‍ക്ക് ഖുര്‍ആന്‍ ശമനം നല്‍കുന്നുവെന്ന് പറയുമ്പോൾ അത് ലഭിക്കണമെങ്കിൽ വിശുദ്ധ ഖുര്‍ആന്‍ അർത്ഥവും ആശയവും സഹിതം പഠിക്കാൻ ഓരോരുത്തരും താൽപ്പര്യത്തോടെ മുന്നോട്ട് വരണം. അത് ഗൗരവത്തോടെ പഠിക്കുമ്പോഴാണ് മനസ്സുകളിൽ നിന്ന് ജഹ്ല് ഒഴിവാകുകയും ഇൽമ് കുടികൊള്ളുകയും ചെയ്യുന്നത്. അങ്ങനെ സംശയം, ആശയക്കുഴപ്പം, അന്ധവിശ്വാസം, കാപട്യം, വക്രത, അജ്ഞത തുടങ്ങിയവയൊക്കെ ഇല്ലാതാകുകയും സകല മാനസിക രോഗങ്ങൾക്കും ശമനം ലഭിക്കുകയും ചെയ്യുന്നു.
അതേപോലെ ഖുർആൻ പാരായണം ചെയ്യുന്നതും സത്യവിശ്വാസികളുടെ മനോരോഗങ്ങള്‍ക്ക് ശമനമാണ്. അവിടെയും അർത്ഥവും ആശയവും മനസ്സിലാക്കി ഉറ്റാലോചിച്ച് പാരായണം ചെയ്യുക.
قال الإمام ابن القيم رحمه الله : تلاوةُ القُرآن تعملُ في أمراض الفُؤاد ما يعملُه العسلُ في عِلل الأجساد
ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു:ശാരീരിക രോഗങ്ങൾ സുഖപ്പെടുത്താൻ തേൻ ഉണ്ടാക്കുന്ന ഫലം എങ്ങിനെയാണോ, അപ്രകാരം ക്വുർആൻ പാരായണവും ഹൃദയങ്ങളിലുള്ള രോഗങ്ങൾ ശമിപ്പിക്കുന്നതിലും ഫലമുണ്ടാക്കും. ( التبصرة – ٧٩ )
قال الإمام ابن القيم رحمه الله : فَتَبَارَكَ الَّذِي جعل كَلَامه حَيَاة للقلوب ، وشفاء لما فِي الصُّدُور ، وَبِالْجُمْلَةِ فَلَا شَيْء أَنْفَع للقلب من قِرَاءَة الْقُرْآن بالتدبر والتفكر ،
ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു:തന്‍റെ കലാമിനെ നെഞ്ചുകളിലുള്ളതിന് ശമനവും, ഹൃദയങ്ങള്‍ക്ക് ചൈതന്യവും(ഉണര്‍വ്വും) ആക്കിയവന്‍ അനുഗഹപൂര്‍ണനായിരിക്കുന്നു. ചുരുക്കത്തില്‍, ചിന്തിച്ചും, ഉറ്റാലോചിച്ചുകൊണ്ടുമുള്ള കുര്‍ആന്‍ പാരായണത്തേക്കാള്‍ ഹൃദയത്തിന് ഏറ്റവും പ്രയോജനമുള്ള ഒരുകാര്യവുമില്ല. مفتاح دار السعادة ( ١٨٧/١ )
قال عبد الكريم بن عبد الله الخضير حفظه الله: قراءة القرآن على الوجه المأمور به -كما يقول شيخ الإسلام – تورث القلب الإيمان العظيم وتزيده يقينا وطمأنينة وشفاء {وننزل من القرآن ما هو شفاء ورحمة للمؤمنين} فتدبر القرآن يورث الهدى والنور الإلهي واليقين والطمأنينة يقول ابن القيم: فتدبر القرآن إن رمت الهدى فالعلم تحت تدبر القرآن
അബ്ദുൽ കരീം ബിൻ അബ്ദുല്ലാഹ് അൽ-ഖുദൈർ حفظه الله പറഞ്ഞു: ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞത് പോലെ കൽപ്പിക്കപ്പെട്ടതനുസരിച്ചുള്ള ഖുർആൻ പാരായണം; ഹൃദയത്തിൽ മഹത്തായ വിശ്വാസവും, ദൃഢബോധവും, ആശ്വാസവും, ശമനവും പ്രദാനം ചെയ്യും. {സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു – 17/82 } അതിനാൽ, ഖുർആനെ സംബന്ധിച്ചുള്ള ആലോചന സന്മാർഗ്ഗവും ദൈവിക പ്രകാശവും ദൃഢതയും സമാധാനവും സമ്മാനിക്കും. ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: നീ നേർമാർഗം ആഗ്രഹിക്കുന്നുവെങ്കിൽ ഖുർആനെപ്പറ്റി ചിന്തിക്കുക, ഖുർആനിലുള്ള ചിന്ത വിജ്ഞാനമാണ്. [أحكام وفوائد رمضانية للخضير]
ശൈഖ് ഇബ്നു ഉഥൈമീന്‍ رحمه الله പറഞ്ഞു: മനുഷ്യന്‍ സാവധാനത്തിലും, ചിന്തിച്ചുകൊണ്ടും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ സമാധാനം ഇറങ്ങും. തീര്‍ച്ചയായും സമാധാനം അത് പാരായണം ചെയ്യുന്നവന്‍റെ ഹൃദയത്തിലേക്ക് എത്തുവോളം ഇറങ്ങും. (ശറഹു രിയാളുസ്സ്വാലിഹീന്‍-4/651)
قال شيخ الإسلام ابن تيمية رحمه الله: ما رأيت شيئاً يغذي العقل والروح ويحفظ الجسم ويضمن أكثر من إدامة النظر في كتاب الله تعالى.
ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറഞ്ഞു:അല്ലാഹുവിന്റെ കിതാബ് പതിവായി നോക്കി (ഓതുന്നതിനെക്കാൾ) അധികമായി ബുദ്ധിക്കും, ആത്മാവിനും വികാസം തരുന്നതും ശരീരത്തിന് സംരക്ഷണവും ഉറപ്പും തരുന്നതുമായ മറ്റൊരു സംഗതിയും ഉള്ളതായി എനിക്കറിയില്ല. (മജ്മൂഉൽ ഫതാവ)
മനോദു:ഖങ്ങൾ മാറുന്നതിനായി നബി ﷺ പഠിപ്പിച്ച ഒരു പ്രാർത്ഥന ഇപ്രകാരമാണ്.
اللَّهُمَّ إِنِّـي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِـيَّ حُكْمُكَ، عَدْلٌ فِـيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِاسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وجَلَاءَ حُزْنِي، وذَهَابَ هَمِّي
അല്ലാഹുവേ! ഞാൻ നിന്റെ അടിമയും നിന്റെ അടിമയുടെ പുത്രനും, നിന്റെ അടിമസ്‌ത്രീയുടെ മകനുമാണ്. എന്റെ മൂർദ്ദാവ് (കടിഞ്ഞാൺ) നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പാകുന്നു. നിന്റെ വിധി (ഖളാഅ‍്) എന്നിൽ നീതിയാകുന്നു. നീ നിനക്ക് നിശ്ചയിച്ചതും, നിന്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ചതും, നിന്റെ സൃഷ്‌ടികളിൽ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തിൽ നീ സ്വന്തമാക്കിവെച്ചതുമായ നിനക്കുള്ള മുഴുവൻ പേരുകളേയും കൊണ്ട് ഞാൻ തേടുന്നു. ഖുർആൻ എന്റെ ഹൃദയത്തിന് വസന്തവും, എന്റെ നെഞ്ചിന് പ്രകാശവും, എന്റെ ദുഃഖത്തിന് പരിഹാരവും, എന്റെ വിഷാദം നീക്കുന്നതുമാക്കി തീർക്കേണമേ. (അഹ്മദ്)
ശാരീരികമായ രോഗങ്ങൾക്ക് ഖുര്‍ആന്‍ ശമനം നല്‍കുന്നുവെന്ന് പറയുമ്പോൾ, ഖുർആൻ കൊണ്ട് മന്ത്രിക്കാവുന്നതാണ്.
عن عائشة رضي الله عنها : أن رسول الله صلى الله عليه وسلم دخل عليها وامرأة تعالجها أو ترقيها ، فقال : عالجيها بكتاب الله
ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ അവരുടെ അടുക്കൽ പ്രവേശിച്ചു. അവർക്ക് ഒരു സ്ത്രീ ചികിൽസിക്കുകയോ മന്ത്രിക്കുകയോ ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ അവരെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് ചികിൽസിക്കുക. (ഇബ്നു ഹിബ്ബാൻ)
عَنْ عَائِشَةَ، رضى الله عنها أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ، فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا.
ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ ക്ക് ശാരീരിക വേദന അനുഭവപ്പെട്ടാൽ തന്റെ ശരീരത്തിൽ ഖുൽഹുവല്ലാഹു അഹദ്, ഖുൽ അഊദു ബി റബ്ബിൽ ഫലഖ്, ഖുൽ അഊദു ബിറബ്ബിന്നാസ്, പാരായണം ചെയ്‌ത് (ഉമിനീർ പാറിവീഴുന്നതാക്കി) തന്റെ കൈകളിൽ ഊതി, അതുകൊണ്ട് തടവുകയും ചെയ്യാറുണ്ടായിരുന്നു. രോഗത്തിന്റെ വേദന കൂടിയപ്പോൾ ഞാൻ (ആയിശ) ഈ സൂറത്തുകൾ ഓതി നബി ﷺ യുടെ കൈകളിൽ ഊതുകയും അതുകൊണ്ട് ശരീരം തടവിക്കൊടുക്കുകയും ചെയ്‌തു. (ബുഖാരി:5016)
നബി ﷺ യുടെ സഹാബിമാരിൽ ഒരു സംഘം ഒരു യാത്ര പുറപ്പെട്ടു. യാത്രാമധ്യെ വിഷബാധയേറ്റ ഒരാളെ ചികിൽസിക്കാനൊരുങ്ങി. അങ്ങനെ അവർ സൂറതുൽ ഫാതിഹഃ (തുടരെ തുടരെ) ഓതി ഊതി മന്ത്രിച്ചു. രോഗി അല്ലാഹുവിന്റെ അനുഗ്രഹത്താൽ സുഖംപ്രാപിച്ചു.നബി ﷺ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: നിങ്ങൾ ചെയ്‌തത് ശരിയാണ്. (ബുഖാരി: 2276)
സൂറ: ഫാതിഹ, സൂറ:ഇഖ്ലാസ്, സൂറ:ഫലഖ്, സൂറ:നാസ്, ആയത്തുൽ ഖുർസിയ്യ്, ആമന റസൂൽ എന്നിവയൊക്ക ഓതി മന്ത്രിക്കാവുന്നതാണ്. അല്ല, വിശുദ്ധ ഖുർആനിലെ ഏത് സൂറത്തും ഓതി മന്ത്രിക്കാവുന്നതാണ്. കാരണം വിശുദ്ധ ഖുർആൻ മുഴുവനും ശിഫയാണന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. الله أعلم
وَقَالَ ٱلرَّسُولُ يَٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَٰذَا ٱلْقُرْءَانَ مَهْجُورًا
(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു. (ഖു൪ആന്‍:25/30)
ഇമാം ഇബ്നുൽ ക്വയ്യിം رحمه الله ഖുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളയൽ പല തരത്തിലുണ്ട് എന്ന് പറഞ്ഞ ശേഷം അതിൽ അഞ്ചാമത്തെ ഇനം അദ്ദേഹം ഇപ്രകാരം വിവരിക്കുന്നു:
والخامس: هجرُ الاستشفاءِ والتداوي به في جميع أمراض القلوب وأدوائها؛ فيَطلبُ شِفاءَ دائِهِ من غيره، ويَهجُرُ التداويَ به.وكلُّ هذا داخلٌ في قولهِ: {وَقَال الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَذَا الْقُرْآنَ مَهْجُورًا}
അഞ്ചാമത്തേത്: ഹൃദയങ്ങളുടെ എല്ലാതരം രോഗങ്ങൾക്കും ഖുർആൻ കൊണ്ട് ശമനം തേടുന്നതിനെയും അത് കൊണ്ട് ചികിത്സിക്കുന്നതിനെയും ഉപേക്ഷിക്കുകയും ചെയ്യലാണ്. അങ്ങനെ ചെയ്യുന്നവൻ തന്റെ രോഗത്തിന് ഖുർആനല്ലാത്തത് കൊണ്ട് ശമനം തേടുകയും ഖുർആൻ കൊണ്ടുള്ള ചികിത്സയെ ഉപേക്ഷിക്കുകയും ചെയ്യും. (അന്ന്) റസൂൽ ﷺ പറയും: എന്റെ രക്ഷിതാവേ! തീർച്ചയായും എന്റെ ജനത ഈ ഖുർആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു’ എന്ന ഈ വചനത്തിൽ ഇതെല്ലാം ഉൾപ്പെടുന്നതാണ്.” (ബദാഇഉത്തഫ്സീർ-3/292,293)
ചുരുക്കത്തിൽ, സത്യവിശ്വാസികളുടെ ഹൃദയത്തെ ബാധിക്കാനിടയുള്ള ശിർക്ക്, കുഫ്റ്, കാപട്യം, സംശയം, അജ്ഞത തുടങ്ങിയ മനോരോഗങ്ങൾക്ക് ഖുർആൻ ശമനമാകുന്നത് പോലെ ശാരീരിക രോഗങ്ങളുള്ളവർക്ക് ഖുർആൻ കൊണ്ട് മന്ത്രിച്ചാൽ ശമനം ലഭിക്കും. ഖുർആൻ ഏലസ്സിലെഴുതി ശരീരത്തിൽ കെട്ടുവാനും ഈ ആയത്തുകൾ തെളിവാക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്, അത് നബി ﷺ സ്വയം ചെയ്‌തതായോ ചെയ്ത് കൊടുത്തതായോ സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്നാണ്. എന്നു മാത്രമല്ല തമീമത്തുകളെ നബി) പൊതുവായി വിരോധിച്ച പ്രബലമായ ഹദീസുകൾ ഉണ്ട് താനും. എന്നാൽ, ഖുർആൻ കൊണ്ട് മന്ത്രിച്ച് ശമനം തേടുക എന്നത് നബി ﷺ കാണിച്ചു തന്നതും സ്വഹാബികൾ മാതൃകയാക്കിയതുമാണ്.
kanzululoom.com