നാല് അടിസ്ഥാന തത്വങ്ങൾ

ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹ്ഹാബ് رحمه الله രചിച്ച ‍ القواعــد الأربـع എന്ന കൃതിയുടെ വിവര്‍ത്തനം

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .

أسأل الله الكريم ربّ العرش العظيم أن يتولاّك في الدنيا والآخرة، وأن يجعلك مبارَكـًا أينما كنت، وأن يجعلك ممّن إذا أُعطيَ شكر، وإذا ابتُلي صبر، وإذا أذنب استغفر، فإنّ هؤلاء الثلاث عنوان السعادة.

ഉന്നതമായ അര്‍ശിന്റെ ഉടമയും മഹാനുമായ അല്ലാഹുവിനോട് ഇരുലോകത്തും താങ്കള്‍ക്ക് സംരക്ഷണമുണ്ടാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. താങ്കള്‍ എവിടെയായിരുന്നാലും താങ്കളുടെ മേല്‍ അനുഗ്രഹം ലഭിക്കട്ടെ. ഏതൊരു നന്മക്കും നന്ദി കാണിക്കുന്ന, ഏതു പരീക്ഷണത്തിലും ക്ഷമ സ്വീകരിക്കുന്ന, ഏത് തെറ്റിനും പാപമോചനം തേടുന്ന നല്ലവരില്‍ അല്ലാഹു താങ്കളെ ഉള്‍പെടുത്തട്ടെ. ഇവ മൂന്നുമാണല്ലോ യഥാര്‍ത്ഥ സൗഭാഗ്യത്തിന്റെ അടിത്തറ.

اعلم أرشدك الله لطاعته: أن الحنيفيّة ملّة إبراهيم: أن تعبد الله مخلصـًا له الدين كما قال تعالى

അല്ലാഹു നിനക്ക് നന്മകള്‍ക്ക് വെളിച്ചം നല്‍കട്ടെ. ഇബ്‌റാഹീം നബി عليه السلام യുടെ മാര്‍ഗമാണ്  ഹനീഫിയ്യത്ത് (ഋജുവായ മാര്‍ഗം), അഥവാ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം നീ ആരാധിക്കല്‍. അല്ലാഹു പറഞ്ഞു:

ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍:51/56)

فإذا عرفت أنّ الله خلقك لعبادته فاعلم: أنّ العبادة لا تسمّى عبادة إلا مع التوحيد، كما أنّ الصلاة لا تسمّى صلاة إلى مع الطهارة، فإذا دخل الشرك في العبادة فسدتْ كالحدَث إذا دخل في الطهارة. فإذا عرفتَ أن الشرك إذا خالط العبادة أفسدها وأحبط العمل وصار صاحبه من الخالدين في النار عرفتَ أنّ أهمّ ما عليك: معرفة ذلك، لعلّ الله أن يخلّصك من هذه الشَّبَكة، وهي الشرك بالله الذي قال الله فيه

അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണ് നിന്നെ അവന്‍ സൃഷ്ടിച്ചതെന്ന് നീ അറിയുക. അതോടൊപ്പം തൗഹീദില്ലാതെ ആരാധനയാകില്ലെന്നും നീ അറിയണം; വുളൂഅ് ഇല്ലാത്തവന്റെ നമസ്‌കാരം, സ്വീകരിക്കപ്പെടാത്ത നമസ്‌കാരമാകുന്നതു പോലെ. അതിനാല്‍ ആരാധനയില്‍ ശിര്‍ക്ക് കലര്‍ന്നാല്‍ ശുദ്ധിയുള്ളവന് അശുദ്ധി ബാധിച്ചത് പോലെയായിരിക്കും. ആരാധനയില്‍ ശിര്‍ക്ക് കലര്‍ന്നാല്‍ അത് നിഷ്ഫലമാകുമെന്നും കര്‍മങ്ങള്‍ പൊളിഞ്ഞു പോകുമെന്നും അങ്ങനെ ചെയ്തവന്‍ നരകത്തില്‍ നിത്യവാസിയായിരിക്കുമെന്നും നീ മനസ്സിലാക്കിയാല്‍ നീ ഏറ്റവും പ്രധാനപ്പെട്ട അറിവ് കരസ്ഥമാക്കിയിരിക്കുന്നു. അല്ലാഹു താങ്കളെ ഈ അപകടത്തില്‍ നിന്ന് (ശിര്‍ക്കില്‍ നിന്ന്) രക്ഷപ്പെടുത്തട്ടെ.അല്ലാഹു പറയുന്നു:

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (ഖു൪ആന്‍:4/48)

وذلك بمعرفة أربع قواعد ذكرها الله تعالى في كتابه

അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ പറഞ്ഞ നാല് അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നതിലൂടെയാണ് ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടുക.

القاعدة الأولى: أن تعلم أنّ الكفّار الذين قاتلهم رسول الله يُقِرُّون بأنّ الله تعالى هو الخالِق المدبِّر، وأنّ ذلك لم يُدْخِلْهم في الإسلام، والدليل قوله تعالى

ഒന്ന്: പ്രവാചകന്‍ ﷺ അഭിമുഖീകരിച്ച അവിശ്വാസികള്‍ സ്രഷ്ടാവും അന്നദാതാവും എല്ലാം നിയന്ത്രിക്കുന്നവനും അല്ലാഹുവാണ് എന്ന് അംഗീകരിച്ചിരുന്നു. എന്നിട്ടും അവര്‍ ഇസ്‌ലാമില്‍ പ്രവേശിച്ചവരായി മാറിയില്ല.അല്ലാഹു പറഞ്ഞു:

قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖു൪ആന്‍:10/31)

القاعدة الثانية: أنّهم يقولون: ما دعوناهم وتوجّهنا إليهم إلا لطلب القُرْبة والشفاعة، فدليل القُربة قوله تعالى

രണ്ട്: അവിശ്വാസികള്‍ പറയുമായിരുന്നു; ഞങ്ങള്‍ അവരെ വിളിച്ചു പ്രാര്‍ഥിക്കുന്നതും അവരെ അവലംബിക്കുന്നതും അവരുടെ സാമീപ്യവും ശുപാര്‍ശയും ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് എന്ന്. അല്ലാഹു പറയുന്നു:

ۚ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﺤْﻜُﻢُ ﺑَﻴْﻨَﻬُﻢْ ﻓِﻰ ﻣَﺎ ﻫُﻢْ ﻓِﻴﻪِ ﻳَﺨْﺘَﻠِﻔُﻮﻥَ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ﻣَﻦْ ﻫُﻮَ ﻛَٰﺬِﺏٌ ﻛَﻔَّﺎﺭٌ

അവന് (അല്ലാഹുവിന്) പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:39/3)

ودليل الشفاعة قوله تعالى

ശഫാഅത്തിന്റെ തെളിവ് – അല്ലാഹു പറയുന്നു:

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (ഖു൪ആന്‍:10/18)

والشفاعة شفاعتان: شفاعة منفيّة وشفاعة مثبَتة:

ശുപാര്‍ശ രണ്ടിനമുണ്ട്. (1) ലഭിക്കാത്ത ശുപാര്‍ശ, (2) ലഭിക്കുന്ന ശുപാര്‍ശ.

فالشفاعة المنفيّة ما كانت تٌطلب من غير الله فيما لا يقدر عليه إلاّ الله، والدليل: قوله تعالى

(1) ലഭിക്കാത്ത ശുപാര്‍ശ: അല്ലാഹു അല്ലാത്തവര്‍ക്ക് കഴിയാത്ത കാര്യങ്ങളിലുള്ള ശുപാര്‍ശയാണിത്.അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَٰعَةٌ ۗ وَٱلْكَٰفِرُونَ هُمُ ٱلظَّٰلِمُونَ

സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍. (ഖു൪ആന്‍:2/254)

والشفاعة المثبَتة هي: التي تُطلب من الله، والشّافع مُكْرَمٌ بالشفاعة، والمشفوع له: من رضيَ اللهُ قوله وعمله بعد الإذن كما قال تعالى:

(2) ലഭിക്കുന്ന ശുപാര്‍ശ:അല്ലാഹുവില്‍ നിന്ന് തേടാവുന്നതും ശുപാര്‍ശ ചെയ്യുന്നവന് അനുഗ്രഹം ലഭിക്കുന്നതും അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച, അവന്റെ തൃപ്തി നേടിയവര്‍ക്ക് മാത്രം നല്‍കപ്പെടുന്നതുമായ ശുപാര്‍ശയാകുന്നു ഇത്.അല്ലാഹു പറഞ്ഞു:

مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِ

അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ?(ഖു൪ആന്‍:2/255)

القاعدة الثالثة: أنّ النبي ظهر على أُناسٍ متفرّقين في عباداتهم منهم مَن يعبُد الملائكة، ومنهم من يعبد الأنبياء والصالحين، ومنهم من يعبد الأحجار والأشجار، ومنهم مَن يعبد الشمس والقمر، :وقاتلهم رسول الله ولم يفرِّق بينهم، والدليل قوله تعالى

മൂന്ന്: വ്യത്യസ്ത രീതിയില്‍ ആരാധനകള്‍ നടത്തിയിരുന്നവര്‍ക്കിടയിലാണ് പ്രവാചകന്‍ ﷺ  നിയുക്തനായത്. മലക്കുകളെയും അമ്പിയാക്കളെയും സ്വാലിഹുകളെയും മരങ്ങളെയും കല്ലുകളെയും സൂര്യനെയും ചന്ദ്രനെയും ആരാധിച്ചിരുന്നവര്‍ അവര്‍ക്കിടയിലുണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അവരോട് യുദ്ധം ചെയ്തു. അല്ലാഹു പറയുന്നു:

وَقَٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِ ۚ

കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. (ഖു൪ആന്‍:8/39)

ودليل الشمس والقمر قوله تعالى

സൂര്യനെയും ചന്ദ്രനെയും ആരാധിച്ചുവെന്നതിന്റെ തെളിവ്:

وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ

അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍:41/37)

ودليل الملائكة قوله تعالى

മലക്കുകളെ ആരാധിച്ചുവെന്നതിന്റെ തെളിവ്:

وَلَا يَأْمُرَكُمْ أَن تَتَّخِذُوا۟ ٱلْمَلَٰٓئِكَةَ وَٱلنَّبِيِّۦنَ أَرْبَابًا ۗ أَيَأْمُرُكُم بِٱلْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ

മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്‌?) (ഖു൪ആന്‍:3/80)

ودليل الأنبياء قوله تعالى

പ്രവാചകന്‍മാരെ ആരാധിച്ചുവെന്നതിന്റെ തെളിവ്:

وَإِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. (ഖു൪ആന്‍:5/116)

ودليل الصالحين قوله تعالى

സ്വാലിഹീങ്ങളെ ആരാധിച്ചുവെന്നതിന്റെ തെളിവ്:

أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا

അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു. (ഖു൪ആന്‍:5/116)

ودليل الأحجار والأشجار قوله تعالى

കല്ലിനെയും മരത്തെയും ആരാധിച്ചുവെന്നതിന്റെ തെളിവ്:

أَفَرَءَيْتُمُ ٱللَّٰتَ وَٱلْعُزَّىٰ – وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ

ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും. (ഖു൪ആന്‍:53/19-20)

عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا خَرَجَ إِلَى خَيْبَرَ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم :‏ سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى ‏:(‏ ٱجْعَل لَّنَآ إِلَٰهًا كَمَا لَهُمْ ءَالِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ‏‏) وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ ‏

അബീ വാക്വിദ് അല്‍ലെയ്ഥ് رضى الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം  പറഞ്ഞു: ഞങ്ങള്‍ നബി ﷺ യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിട്ട്‌ കുറച്ചേ ആയിട്ടുള്ളൂ. മുശ്‌രിക്കുകള്‍ക്ക് ഒരു ഇലന്ത മരമുണ്ടായിരുന്നു.  അവ൪ അതിന്റെ അടുത്ത് ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള്‍ അതില്‍ തൂക്കിയിടുകയും ചെയ്തിരുന്നു. ‘ദാത്തു അന്‍വാത്വ്,’ എന്ന പേരിലായിരുന്നു ആ വൃക്ഷം പറയപ്പെട്ടിരുന്നത്. ഞങ്ങള്‍ ആ മരത്തിനരികിലൂടെ നടന്നു.അപ്പോള്‍ ഞങ്ങള്‍ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവര്‍ക്കുള്ളതുപോലെ  ഞങ്ങള്‍ക്കും ഒരു ‘ദാത്തു അന്‍വാത്വ്,’ നിശ്ചയിച്ചു തരണം. അപ്പോള്‍ നബി ﷺ പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍. തീ൪ച്ചയായും അത്‌ (വൃക്ഷങ്ങളില്‍ ആയുധം കൊളുത്തിക്കൊണ്ടുള്ള ബറകത്തെടുക്കല്‍) പൂ൪വ്വികരുടെ ചര്യകളാകുന്നു.എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവന്‍ തന്നെയാണെ സത്യം, നിങ്ങള്‍ പറഞ്ഞത് ഇസ്റാഈല്‍ സന്തതികള്‍ മൂസയോട് പറഞ്ഞ വാക്കുപോലെയാണ്. അവര്‍ പറഞ്ഞു:ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.(ഖു൪ആന്‍:7/138). അനന്തരം നബി ﷺ സ്വഹാബികളോട് പറഞ്ഞു: മുന്‍ഗാമികളുടെ ചര്യകള്‍  നിങ്ങള്‍ കൊണ്ടുനടക്കുകതന്നെ ചെയ്യും. (തിര്‍മുദി: 2180)

القاعدة الرابعة: أنّ مشركي زماننا أغلظ شركـًا من الأوّلين، لأنّ الأوّلين يُشركون في الرخاء ويُخلصون في الشدّة، ومشركوا زماننا شركهم دائم؛ في الرخاء والشدّة. والدليل قوله تعالى:

നാല്: പൂര്‍വികരെക്കാള്‍ കടുത്ത ശിര്‍ക്ക് ചെയ്യുന്നവരാണ് സമകാലിക മുശ്‌രിക്കുകള്‍. അവര്‍ പ്രതിസന്ധഘട്ടങ്ങളില്‍ അല്ലാഹുവിനെ മാത്രമെ ആരാധിച്ചിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ ഉള്ളവര്‍ എല്ലാ സന്ദര്‍ഭങ്ങളിലും അല്ലാഹുവില്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു:

فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ

എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.(ഖു൪ആന്‍:29/65)

അല്ലാഹു എല്ലാവിധ ശിര്‍ക്കില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *