ഖബ്റില്‍ നിന്നും മഹ്ശറയിലേക്ക്

മനുഷ്യരുടെ സ്ഥിരമായ വാസസ്ഥലം സ്വ൪ഗമോ നരകമോ ആണ്. മറ്റുള്ള വാസസ്ഥലങ്ങളൊക്കെ ഇടത്താവളങ്ങള്‍ മാത്രമാണ്. ഓരോ ഇടത്താവളത്തില്‍ നിന്നും അവ൪ അടുത്ത ഇടത്താവളത്തിലേക്ക് യാത്ര ചെയ്യുന്നു. അപ്രകാരംതന്നെ ഖബ്റില്‍ നിന്നും മഹ്ശറയിലേക്ക് മനുഷ്യന്‍ യാത്ര ചെയ്യേണ്ടുന്ന ഒരു ദിനമുണ്ട്.

അന്ത്യനാളിന്റെ മുന്നോടിയായി സൂര്‍ എന്ന കാഹളം ഊതപ്പെടും. അന്നാണ് ലോകാവസാനം സംഭവിക്കുക. വീണ്ടും കാഹളം ഊതപ്പെടും. അതോടെ സര്‍വ മനുഷ്യരും എവിടെ മറവ് ചെയ്യപ്പെട്ടിരുന്നുവോ അവിടുന്ന് എഴുന്നേല്‍ക്കും.

وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ

കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു. (ഖു൪ആന്‍:39/68)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ بَيْنَ النَّفْخَتَيْنِ أَرْبَعُونَ ‏”‏‏.‏ قَالُوا يَا أَبَا هُرَيْرَةَ أَرْبَعُونَ يَوْمًا قَالَ أَبَيْتُ‏.‏ قَالَ أَرْبَعُونَ سَنَةً قَالَ أَبَيْتُ‏.‏ قَالَ أَرْبَعُونَ شَهْرًا‏.‏ قَالَ أَبَيْتُ، وَيَبْلَى كُلُّ شَىْءٍ مِنَ الإِنْسَانِ إِلاَّ عَجْبَ ذَنَبِهِ، فِيهِ يُرَكَّبُ الْخَلْقُ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് ഊത്തുകള്‍ക്കിടയില്‍ നാല്‍പ്പതാണ്. ചോദിച്ചു: നാല്‍പ്പത് ദിവസമാണോ? പറഞ്ഞു: ഞാന്‍ വിസമ്മതിച്ചു. ചോദിച്ചു: നാല്‍പ്പത് മാസമാണോ? പറഞ്ഞു: ഞാന്‍ വിസമ്മതിച്ചു. ചോദിച്ചു: നാല്‍പ്പത് വ൪ഷമാണോ? പറഞ്ഞു: ഞാന്‍ വിസമ്മതിച്ചു. പറഞ്ഞു: അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കുന്നു. ഭൂമിയില്‍ നിന്ന് ചീര (ചെടികള്‍) മുളക്കുന്നതുപോലെ അവ൪ ഉയ൪ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നു. മനുഷ്യന്റെ ഒരു അസ്ഥിയല്ലാത്ത മുഴുവനും നശിച്ച് പോകുന്നു. അത് നട്ടെല്ലിന്റെ അവസാന ഭാഗമായ (വാല്‍ക്കുറ്റിയാണ്). അവസാന നാളില്‍ അതില്‍ നിന്നാണ് മനുഷ്യനെ വീണ്ടും സൃഷ്ടിക്കപ്പെടുക. (ബുഖാരി:4814)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ كُلُّ ابْنِ آدَمَ يَأْكُلُهُ التُّرَابُ إِلاَّ عَجْبَ الذَّنَبِ مِنْهُ خُلِقَ وَفِيهِ يُرَكَّبُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുഴുവന്‍ മനുഷ്യരെയും മണ്ണ് തിന്നും, നട്ടെല്ലിന്റെ അവസാന ഭാഗമായ (വാല്‍ക്കുറ്റി) ഒഴികെ. അതില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്.  അതില്‍ നിന്നാണ് അവന്‍പുന:സൃ‍ഷ്ടിക്കപ്പെടുന്നത്. (മുസ്ലിം:2955)‍‏

قَالَ رَسُولُ اللَّهِ صلى الله عليه وسلم : ثُمَّ يُنْفَخُ فِي الصُّورِ فَلاَ يَسْمَعُهُ أَحَدٌ إِلاَّ أَصْغَى لِيتًا وَرَفَعَ لِيتًا – قَالَ – وَأَوَّلُ مَنْ يَسْمَعُهُ رَجُلٌ يَلُوطُ حَوْضَ إِبِلِهِ – قَالَ – فَيَصْعَقُ وَيَصْعَقُ النَّاسُ ثُمَّ يُرْسِلُ اللَّهُ – أَوْ قَالَ يُنْزِلُ اللَّهُ – مَطَرًا كَأَنَّهُ الطَّلُّ أَوِ الظِّلُّ – نُعْمَانُ الشَّاكُّ – فَتَنْبُتُ مِنْهُ أَجْسَادُ النَّاسِ ثُمَّ يُنْفَخُ فِيهِ أُخْرَى فَإِذَا هُمْ قِيَامٌ يَنْظُرُونَ

നബി ﷺ പറഞ്ഞു: പിന്നെ കാഹളത്തിൽ ഊതും. അപ്പോൾ കഴുത്ത് ചരിച്ചും ഉയർത്തിയും ചെവി കൂർപ്പിച്ച് ശ്രദ്ധിച്ച് കേട്ടാലല്ലാതെ ആരും അത് കേൾക്കുകയില്ല. പിന്നെ ബോധം കെട്ട് വീഴാതെ ആരും അവശേഷിക്കുന്നില്ല. പിന്നെ അല്ലാഹു ചാറ്റൽ മഴ   ഇറക്കുന്നു. അതായത് ചാറ്റൽ മഴയോ തണലോ (റിപ്പോർട്ടറായ നുഅ്മാനിന് സംശയമായി). അങ്ങനെ ഭൂമി മനുഷ്യന്റെ ശരീരത്തെ മുളപ്പിക്കുന്നു. പിന്നെ കാഹളത്തിൽ ഊതിയാൽ എല്ലാവരും ഉയർത്തെഴുന്നേറ്റ് പരസ്പരം നോക്കുകയും ചെയ്യുന്നു. (മുസ്ലിം:2940 )

മഹ്ശറിലേക്ക് സമ്മേളിക്കുവാനുള്ള വിളി കേള്‍ക്കണ്ട താമസം, മനുഷ്യ൪ അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ പൊട്ടിപ്പിളരുകയും എല്ലാവരും എഴുന്നേറ്റ് പുറത്ത് വരികയും ചെയ്യുന്നു. ഇങ്ങനെ എല്ലാവരെയും ഉയിര്‍ത്തെഴുന്നേല്‍പിച്ച് ഒരേനിലയത്തില്‍ ഒരുമിച്ചുകൂട്ടുകയെന്ന കാര്യം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയാസപ്പെട്ടതല്ല.

يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ

അവരെ വിട്ടു ഭൂമി പിളര്‍ന്ന് മാറിയിട്ട് അവര്‍ അതിവേഗം വരുന്ന ദിവസം! അത് നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചു കൂട്ടലാകുന്നു. (ഖു൪ആന്‍:50/44)

ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻧَّﻪُۥ ﻳُﺤْﻰِ ٱﻟْﻤَﻮْﺗَﻰٰ ﻭَﺃَﻧَّﻪُۥ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻗَﺪِﻳﺮٌ – وَأَنَّ ٱلسَّاعَةَ ءَاتِيَةٌ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌. അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും. (ഖു൪ആന്‍:22//6-7)

മണ്ണില്‍ ലയിച്ച മനുഷ്യനെ പുനരുജ്ജീവിപ്പിക്കാന്‍ അല്ലാഹുവിന് കഴിയും. അങ്ങനെ മജ്ജയും മാംസവുമുള്ള ഇതേ മനുഷ്യര്‍ തന്നെ ചുടലകളില്‍ നിന്ന്, ഖബ്ര്‍സ്ഥാനുകളില്‍ നിന്ന്, സെമിത്തേരികളില്‍ നിന്ന് പുനര്‍ജീവിക്കപ്പെടും. മനുഷ്യപിതാവായ ആദം(അ) മുതല്‍ അന്ത്യനാളില്‍ മരണപ്പെട്ടവരില്‍ അവസാനത്തെ ആള്‍വരെ എഴുന്നേറ്റ് വരുന്നു. കത്തിക്കരിഞ്ഞുപോയ മനുഷ്യരായാലും കത്തിച്ച് പൊടിയാക്കി പുഴയിലൊഴുക്കിയതാണെങ്കിലും അല്ലാഹു അവരെയും പുറത്ത് കൊണ്ടു വരും. ഒരു ഹദീസ് കാണുക:

عَنْ أَبِي سَعِيدٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم ‏ “‏ أَنَّ رَجُلاً كَانَ قَبْلَكُمْ رَغَسَهُ اللَّهُ مَالاً فَقَالَ لِبَنِيهِ لَمَّا حُضِرَ أَىَّ أَبٍ كُنْتُ لَكُمْ قَالُوا خَيْرَ أَبٍ‏.‏ قَالَ فَإِنِّي لَمْ أَعْمَلْ خَيْرًا قَطُّ، فَإِذَا مُتُّ فَأَحْرِقُونِي ثُمَّ اسْحَقُونِي ثُمَّ ذَرُّونِي فِي يَوْمٍ عَاصِفٍ‏.‏ فَفَعَلُوا، فَجَمَعَهُ اللَّهُ عَزَّ وَجَلَّ، فَقَالَ مَا حَمَلَكَ قَالَ مَخَافَتُكَ‏.‏ فَتَلَقَّاهُ بِرَحْمَتِهِ ‏”‏‏.

അബൂസഈദില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: നിങ്ങള്‍ക്ക് മുമ്പ് കാലത്ത് സമ്പന്നനായ ഒരു വ്യക്തിയുണ്ടായിരുന്നു. മരണം ആസന്നമായപ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തെ വിളിച്ചു വരുത്തി ചോദിച്ചു: നിങ്ങളുടെ പിതാവിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം? അവ൪ പറഞ്ഞു: നല്ല അഭിപ്രായം. അദ്ദേഹം പറഞ്ഞു: ഞാന്‍ സല്‍ക൪മ്മങ്ങളൊന്നും ചെയ്തിട്ടില്ല. ഞാന്‍ മരിച്ചാല്‍ (വിറകുകള്‍ ശേഖരിച്ച്) എന്നെ കത്തിച്ച് കരിച്ച് കളയണം. ശേഷം ആ എല്ലുകള്‍ എടുത്ത് പൊടിച്ചരച്ച് ശക്തമായ കാറ്റുള്ള ദിവസം കടലില്‍ കൊണ്ടുപോയി ഒഴുക്കണം. അദ്ദേഹത്തിന്റെ കുടംബം അപ്രകാരം ചെയ്തു. അല്ലാഹു അദ്ദേഹത്തെ ഒരുമിച്ച് കൂട്ടി ചോദിച്ചു: എന്തിനാണിങ്ങനെ ചെയ്തത് ? അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, നിന്നെ കുറിച്ചുള്ള ഭയത്താലാണ് (ഇപ്രകാരം ചെയ്തത്). അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചൊരിഞ്ഞു കൊടുത്തു. (ബുഖാരി:3478)

കത്തിക്കരിഞ്ഞുപോയ മനുഷ്യരെയും കത്തിച്ച് പൊടിയാക്കി പുഴയിലാക്കിയ മനുഷ്യരെയും പുറത്ത് കൊണ്ടു വരുമെന്നതിന് മേല്‍ ഹദീസില്‍ തെളിവുണ്ട്.

أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:2/148)

ശതകോടിക്കണക്കിന് മനുഷ്യര്‍ കുഴിമാടങ്ങളില്‍ നിന്ന് എഴുന്നേറ്റ് പരക്കം പായുന്ന ഭയാനകമായ ഒരു ദിനമാണത്. പെട്ടെന്നുണ്ടാകുന്ന അതിഭയാനകമായ ഈ സംഭവ വികാസത്തില്‍ മനുഷ്യന്‍മാ൪ അമ്പരന്നു പോകുന്നു.

‏ يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ

ആ ഘോരശബ്ദം യഥാര്‍ത്ഥമായും അവര്‍ കേള്‍ക്കുന്ന ദിവസം. അതത്രെ (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാടിന്‍റെ ദിവസം. (ഖു൪ആന്‍:50/42)

{ആ ഘോരശബ്ദം അവര്‍ കേള്‍ക്കുന്ന ദിവസം} എല്ലാ സൃഷ്ടികളും അത് കേള്‍ക്കും. വിറപ്പിക്കുന്നതും ഭീകരവുമായ ഘോരശബ്ദം. {യഥാര്‍ഥമായും} സംശയമോ ശങ്കയോ ഇല്ലാത്ത. {അതത്രെ പുറപ്പാടിന്റെ ദിവസം} ക്വബ്‌റുകളില്‍നിന്ന്. എല്ലാറ്റിനും കഴിവുള്ളവന്‍ തനിച്ചാകുന്നു. (തഫ്സീറുസ്സഅ്ദി)

وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ‎﴿٥١﴾‏ قَالُوا۟ يَٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ ٱلرَّحْمَٰنُ وَصَدَقَ ٱلْمُرْسَلُونَ ‎﴿٥٢﴾‏

കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും. അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്‌? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്‌. (ഖു൪ആന്‍:36/51-52)

ആദ്യത്തെ ഊത്ത്; അത് ഭയത്തിന്റെയും മരണത്തിന്റെയുമാണ്. ഇവിടെ പരാമർശിച്ചിരിക്കുന്ന കാഹളനാദം ഉയി ർത്തെഴുന്നേല്പിന്റെ കാഹളമാണ്. കാഹളനാദം മുഴങ്ങുമ്പോൾ അവർ തങ്ങളുടെ ക്വബ്‌റുകളിൽനിന്ന് പുറത്തുവന്ന് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിടുക്കത്തിൽ ഓടിക്കൊണ്ടിരിക്കും. അവർക്ക് വൈകാനോ സാവകാശം കാണിക്കാനോ കഴിയില്ല. (തഫ്സീറുസ്സഅ്ദി)

 يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ ‎﴿٤٣﴾‏ خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ ‎﴿٤٤﴾‏

അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം. അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം. (ഖു൪ആന്‍:70/43-44)

ഈ അവസരത്തില്‍ അവിശ്വാസികളുടെ ഭയവും, പരിഭ്രമവും എത്രമാത്രമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അവരുടെ കണ്ണുകള്‍ കീഴ്‌പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. തങ്ങള്‍ ഇപ്പോള്‍ നേരില്‍ത്തന്നെ കണ്ടു കഴിഞ്ഞ ഈ പരലോകജീവിതത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതേവരെ ഖബറുകളില്‍ തങ്ങള്‍ ഉറങ്ങി വിശ്രമിച്ചു കിടക്കുകയായിരുന്നുവെന്നു അവര്‍ക്ക് തോന്നിപ്പോകും. അങ്ങനെ, പരിഭ്രമത്തിന്റെ കാഠിന്യം നിമിത്തം അവര്‍ സ്വയം പറയും: ‘കഷ്ടമേ! ആരാണ് ഞങ്ങള്‍ ഉറങ്ങികിടന്നിരുന്നേടത്തു നിന്ന് ഞങ്ങളെ എഴുന്നേല്‍പ്പിച്ചത്?!’ അന്ത്യനാളിലും പരലോകത്തിലും വിശ്വസിക്കാത്തവര്‍ ‘എപ്പോഴാണ് ഈ വാഗ്ദാനം ഉണ്ടാവുക’ എന്നും മറ്റും പറഞ്ഞ് പരിഹസിച്ചിരുന്നുവല്ലോ. ഇപ്പോള്‍ അതെല്ലാം തികച്ചും യാഥാര്‍ത്യങ്ങളാന്നെന്നു അവര്‍ അനുഭവിച്ചറിഞ്ഞു. ഇതൊക്കെത്തന്നെയാണ് അല്ലാഹു തങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതെന്നും, ദൈവദൂതന്മാര്‍ തങ്ങളോടു പറഞ്ഞിരുന്നതെല്ലാം വാസ്തവമായിരുന്നുവെന്നും അവര്‍ക്ക് തികച്ചും ബോധ്യപ്പെട്ടിരിക്കയാണ്.

يَوْمَ تَشَقَّقُ ٱلْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ

അവരെ വിട്ടു ഭൂമി പിളര്‍ന്ന് മാറിയിട്ട് അവര്‍ അതിവേഗം വരുന്ന ദിവസം! അത് നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു. (ഖു൪ആന്‍:50/44)

{അവരെവിട്ട് ഭൂമി പിളര്‍ന്ന് മാറുന്ന ദിവസം} മരിച്ചവരെവിട്ട്. {അതിവേഗം} ഉയിര്‍ത്തെഴുന്നേല്‍പിന്റെ സ്ഥലത്തേക്ക് വിളിക്കുന്നവന് ഉത്തരം നല്‍കാന്‍ അവന്‍ ധൃതിയില്‍ ചെല്ലും. {അത് നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു} അല്ലാഹുവിന് അത് വളരെ എളുപ്പം. അവനതില്‍ ക്ഷീണമോ അധ്വാനമോ ഇല്ല. (തഫ്സീറുസ്സഅ്ദി)

وَأَنذِرْهُمْ يَوْمَ ٱلْءَازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَٰظِمِينَ ۚ مَا لِلظَّٰلِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ

ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല. (ഖു൪ആന്‍:40/18)

രാജാധിരാജനായ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണക്ക് ഹാജരാകുവാനായി മഹ്ശറയിലേക്ക് ക്ഷണിക്കുന്ന ഒരു വിളി അന്ന് മനുഷ്യരെ അഭിമുഖീകരിക്കുന്നതാണ്. വിളിക്കുന്നവന്റെ വിളിയില്‍ നിന്ന് തിരിഞ്ഞുകളയാനോ അനുസരിക്കാതിരിക്കാനോ അവര്‍ക്ക് കഴിയില്ല. മറിച്ച് ലോകരക്ഷിതാവിന്റെ മുമ്പില്‍ നില്‍ക്കാന്‍ കീഴ്‌പെടുത്തപ്പെട്ടവരായിട്ടാണ് അവര്‍ വരുന്നത്.

يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ – خُشَّعًا أَبْصَٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ – مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَٰفِرُونَ هَٰذَا يَوْمٌ عَسِرٌ

….. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവന്‍ വിളിക്കുന്ന ദിവസം. ദൃഷ്ടികള്‍ താഴ്ന്നു പോയവരായ നിലയില്‍ ഖബ്‌റുകളില്‍ നിന്ന് (നാലുപാടും) പരന്ന വെട്ടുകിളികളെന്നോണം അവര്‍ പുറപ്പെട്ട് വരും. വിളിക്കുന്നവന്‍റെ അടുത്തേക്ക് അവര്‍ ധൃതിപ്പെട്ട് ചെല്ലുന്നവരായിരിക്കും. സത്യനിഷേധികള്‍ (അന്ന്‌) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു. (ഖു൪ആന്‍:54/6-8)

يَوْمَئِذٍ يَتَّبِعُونَ ٱلدَّاعِىَ لَا عِوَجَ لَهُۥ ۖ وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَٰنِ فَلَا تَسْمَعُ إِلَّا هَمْسًا

അന്നേ ദിവസം വിളിക്കുന്നവന്‍റെ പിന്നാലെ അവനോട് യാതൊരു വക്രതയും കാണിക്കാതെ അവര്‍ പോകുന്നതാണ്‌. എല്ലാ ശബ്ദങ്ങളും പരമകാരുണികന് കീഴടങ്ങുന്നതുമാണ്‌. അതിനാല്‍ ഒരു നേര്‍ത്ത ശബ്ദമല്ലാതെ നീ കേള്‍ക്കുകയില്ല. (ഖു൪ആന്‍:20/108)

مُهْطِعِينَ مُقْنِعِى رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْـِٔدَتُهُمْ هَوَآءٌ

(അന്ന്‌) ബദ്ധപ്പെട്ട് ഓടിക്കൊണ്ടും, തലകള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടും (അവര്‍ വരും) അവരുടെ ദൃഷ്ടികള്‍ അവരിലേക്ക് തിരിച്ചുവരികയില്ല. അവരുടെ മനസ്സുകള്‍ ശൂന്യവുമായിരിക്കും. (ഖു൪ആന്‍:14/43)

ഖബ്റില്‍ നിന്നും ആദ്യമായി പുറത്ത് വരുന്നത്

അവസാന നാളില്‍ ആദ്യമായി ഖബ്റിനെ പിള൪ത്തി പുറത്ത് വരുന്നത് അന്ത്യപ്രാചകനായ മുഹമ്മദ് നബിﷺയാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ وَأَوَّلُ مَنْ يَنْشَقُّ عَنْهُ الْقَبْرُ وَأَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അവസാന നാളില്‍ ആദം സന്തതികളുടെ നേതാവ് ഞാനാകുന്നു. ആദ്യമായി ഖബ്൪ പിള൪ത്തി വരുന്നതും ഞാനാകുന്നു. ആദ്യമായി ശുപാ൪ശ പറയുന്നവനും ശുപാ൪ശ സ്വീകരിക്കപ്പെടുന്നതും ഞാനാകുന്നു. (മുസ്ലിം:2278)

عَنْ عَائِشَةَ، قَالَتْ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏”‏ يُحْشَرُ النَّاسُ يَوْمَ الْقِيَامَةِ حُفَاةً عُرَاةً غُرْلاً ‏”‏ ‏.‏ قُلْتُ يَا رَسُولَ اللَّهِ النِّسَاءُ وَالرِّجَالُ جَمِيعًا يَنْظُرُ بَعْضُهُمْ إِلَى بَعْضٍ قَالَ صلى الله عليه وسلم ‏”‏ يَا عَائِشَةُ الأَمْرُ أَشَدُّ مِنْ أَنْ يَنْظُرَ بَعْضُهُمْ إِلَى بَعْضٍ ‏”‏ ‏.‏

ആയിശയില്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: നബി ﷺ പറഞ്ഞതായി ഞാന്‍ കേട്ടു: അവസാന നാളില്‍ ജനങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുന്നത് നഗ്നപാദരായി, പരിപൂര്‍ണ നഗ്നരായി,ചേലാകര്‍മം ചെയ്യപ്പെടാത്തവരായിക്കൊണ്ടായിരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, സ്ത്രീ പുരുഷന്‍മാരെ മുഴുവനും ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍ അവ൪ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയില്ലേ? അപ്പോള്‍ നബി ﷺ പറഞ്ഞു: ആ സമയത്ത് അവ൪ പരസ്പരം നോക്കുന്നതിനേക്കാള്‍ കാര്യം വളരെ കാഠിന്യമുള്ളതായിരിക്കും. (മുസ്ലിം:2859)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ تُحْشَرُونَ حُفَاةً عُرَاةً غُرْلاً ‏”‏ ‏.‏ فَقَالَتِ امْرَأَةٌ أَيُبْصِرُ أَوْ يَرَى بَعْضُنَا عَوْرَةَ بَعْضٍ قَالَ ‏”‏ يَا فُلاَنَةُُ‏:‏ ‏(‏لكلِّ امْرِئٍ مِنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ‏)‏ ‏”

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: (അവസാന നാളില്‍) നിങ്ങളെ ഒരുമിച്ച് കൂട്ടപ്പെടുന്നത് നഗ്നപാദരായി, പരിപൂര്‍ണ നഗ്നരായി, ചേലാകര്‍മം ചെയ്യപ്പെടാത്തവരായിക്കൊണ്ടായിരിക്കും. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു: അപ്പോള്‍ നമ്മുടെ നഗ്നത പരസ്പരം നോക്കുകയും കാണുകയും ചെയ്യുകയില്ലേ? നബി ﷺ പറഞ്ഞു: ഹേ, ഇന്നവളേ, അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും. (തി൪മിദി:47/3652)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ إِنَّكُمْ مَحْشُورُونَ حُفَاةً عُرَاةً غُرْلاً ـ ثُمَّ قَرَأَ – ‏{‏كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِينَ‏}‏

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: (അവസാന നാളില്‍) നിങ്ങളെ ഒരുമിച്ച് കൂട്ടപ്പെടുന്നത് നഗ്നപാദരായി, പരിപൂര്‍ണ നഗ്നരായി, ചേലാകര്‍മം ചെയ്യപ്പെടാത്തവരായിക്കൊണ്ടായിരിക്കും. ശേഷം അവിടുന്ന് പാരായണം ചെയ്തു:ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്‌. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്‌. നാം (അത്‌) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്‌. (ബുഖാരി:3349)

ആദ്യമായി വസ്ത്രം ധരിക്കപ്പെടുന്നത് ഇബ്രാഹിം നബിക്ക് (അ) ആയിരിക്കും.

وَأَوَّلُ مَنْ يُكْسَى يَوْمَ الْقِيَامَةِ إِبْرَاهِيمُ

നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ ആദ്യമായി വസ്ത്രം ധരിപ്പിക്കുക ഇബ്രാഹിം (അ)യെയാണ് (ബുഖാരി:3349)

ഖബ്റുകളില്‍ നിന്ന് മഹ്ശറിലേക്കു സൃഷ്ടികള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍ കുറ്റവാളികളായ ആളുകളെ മുഖം കുത്തിക്കൊണ്ടായിരിക്കും ഒരുമിച്ചു കൂട്ടുക.

وَنَحْشُرُهُمْ يَوْمَ ٱلْقِيَٰمَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌.ഖു൪ആന്‍:17/97)

عَنْ أَنَسُ بْنُ مَالِكٍ ـ رضى الله عنه أَنَّ رَجُلاً، قَالَ يَا نَبِيَّ اللَّهِ كَيْفَ يُحْشَرُ الْكَافِرُ عَلَى وَجْهِهِ قَالَ ‏:‏ أَلَيْسَ الَّذِي أَمْشَاهُ عَلَى الرِّجْلَيْنِ فِي الدُّنْيَا قَادِرًا عَلَى أَنَّ يُمْشِيَهُ عَلَى وَجْهِهِ يَوْمَ الْقِيَامَةِ.‏

അനസില്‍(റ) നിന്നും നിവേദനം: ഒരാള്‍ ചോദിച്ചു:മനുഷ്യര്‍ എങ്ങിനെയാണ് അവരുടെ മുഖങ്ങളില്‍ (മുഖം കുത്തിക്കൊണ്ട്) ഒരുമിച്ചു കൂട്ടപ്പെടുക?” നബി ﷺ പറഞ്ഞു: “അവരെ അവരുടെ കാലുകളില്‍ നടത്തിയവന്‍, അവരെ അവരുടെ മുഖങ്ങളില്‍ നടത്തുവാനും നിശ്ചയമായും കഴിവുള്ളവനാകുന്നു.”. (ബുഖാരി:6523)

അന്ന് കുറ്റവാളികളായ ആളുകളുടെ അവസ്ഥ എങ്ങനെയായരിരിക്കുമെന്ന് അല്ലാഹു വീണ്ടും പറയുന്നത് കാണുക:

وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ – سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ

ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം.അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌.(ഖു൪ആന്‍:14/49-50)

ആ ദിവസത്തെ ഭയാനകതകള്‍ കാണുമ്പോള്‍, പരിഭ്രമം നിമിത്തം കുറ്റവാളികളായ ആളുകളുടെ നിറം നീലവര്‍ണ്ണമായി മാറും.

يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍ زُرْقًا

അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്‌. (ഖു൪ആന്‍:20/102)

അല്ലാഹുവില്‍ നിന്നുള്ള ബോധനങ്ങളും ലക്ഷ്യങ്ങളും കണ്ണടച്ച് നിഷേധിക്കുകയും, അവയെ അവഗണിച്ചു തോന്നിയപോലെ ജീവിക്കുകയും ചെയ്തവരെ അന്ധന്മാരായിട്ടായിരിക്കും മഹ്ശറയിലേക്ക് ആനയിക്കുന്നത്.

وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ – قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًا – قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ

എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌. അവന്‍ പറയും: എന്‍റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്‌? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. (ഖു൪ആന്‍:20/124-126)

പരലോകജീവിതത്തിന്റെ ദൈര്‍ഘ്യവും, അവിടത്തെ കാഴ്ചകളും കാണുമ്പോള്‍, തങ്ങള്‍ അതേവരെ ഈ ഭൂമിയില്‍ കഴിച്ചുകൂട്ടിയകാലം നന്നേ കുറച്ചു മാത്രമായിരുന്നുവെന്ന് അവര്‍ തനിയെ പറഞ്ഞുപോകുന്നു.

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا

അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.) (ഖു൪ആന്‍:79/46)

يَتَخَٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًا – نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًا

അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍ താമസിക്കുകയുണ്ടായിട്ടില്ല എന്ന്‌. അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ ഒരൊറ്റ ദിവസം മാത്രമേ നിങ്ങള്‍ താമസിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖു൪ആന്‍:20/103-104)

അങ്ങനെ ഖബ്റുകളില്‍ നിന്ന് കൂട്ടംകൂട്ടമായി ആളുകള്‍ മഹ്ശറയിലേക്ക് പുറപ്പെടും.

يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا

അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം. (ഖു൪ആന്‍:78/18)

എന്നാല്‍ ഒരാള്‍ക്കും മറ്റൊരാളെക്കുറിച്ചു ചിന്തയോ ഓര്‍മ്മയോ ഉണ്ടാകുന്നതല്ല. അതായത് അവർ  പരസ്പരം കണ്ടാലും അവരുടെ ബന്ധങ്ങളോ പരിചയമോ അവർ ചിന്തിക്കുകയില്ല. ഓരോരുത്തനും ‘തന്റെ കാര്യം തന്റെ കാര്യം’ എന്നു മാത്രമായിരിക്കും. കാരണം, അവനവന്റെ കാര്യം തന്നെ അവനവനു പിടിപ്പതും അതിലധികവുമുണ്ടായിരിക്കും.

فَإِذَا جَآءَتِ ٱلصَّآخَّةُ – يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ – وَأُمِّهِۦ وَأَبِيهِ – وَصَٰحِبَتِهِۦ وَبَنِيهِ – لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍. അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. തന്‍റെ മാതാവിനെയും പിതാവിനെയും. തന്‍റെ ഭാര്യയെയും മക്കളെയും. അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.(ഖു൪ആന്‍:80/33-37)

فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَآءَلُونَ

എന്നിട്ട് കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്ന് അവര്‍ക്കിടയില്‍ കുടുംബബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല. (ഖു൪ആന്‍:23/101)

ഖബ്റുകളില്‍ നിന്ന് കൂട്ടംകൂട്ടമായിട്ടാണ് പുറപ്പെടുന്നതെങ്കിലും ഓരോരുത്ത൪ക്കും താന്‍ ഒറ്റക്കാണെന്ന് അനുഭപ്പെടും. അല്ലാഹു പറയുന്നത് കാണുക:

وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَٰمَةِ فَرْدًا

അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്‍റെ അടുക്കല്‍ വരുന്നതാണ്‌. (ഖു൪ആന്‍:19/95)

മഹ്‌ശറിലേക്ക്‌ മനുഷ്യര്‍ രണ്ട്‌ മലക്കുകളുടെ മേല്‍നോട്ടത്തിലായിരിക്കും ആനയിക്കപ്പെടുക.

وَجَآءَتْ كُلُّ نَفْسٍ مَّعَهَا سَآئِقٌ وَشَهِيدٌ

കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും (അന്ന്‌) വരുന്നത്‌. (ഖു൪ആന്‍:50/21)

أي : ملك يسوقه إلى المحشر ، وملك يشهد عليه بأعماله .

അതായത് : മഹ്ശറയിലേക്ക് തെളിച്ചു കൊണ്ടുപോകുന്ന ഒരു മലക്കും, ക൪മ്മങ്ങള്‍ക്ക് സാക്ഷിയായി ഒരു മലക്കും. (തഫ്സീ൪ ഇബ്നുകസീ൪)

ആദം നബി(അ) മുതല്‍ അവസാനത്തെ മനുഷ്യന്‍ വരെയുള്ള കോടാനുകോടി മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരിക്കും മഹ്ശറ.

يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَٰوَٰتُ ۖ وَبَرَزُوا۟ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ

ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം. (ഖു൪ആന്‍:14/48)

وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةً وَحَشَرْنَٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا

പര്‍വ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയില്‍ ഭൂമി നിനക്ക് കാണുമാറാകുകയും, തുടര്‍ന്ന് അവരില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്‌) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) (ഖു൪ആന്‍:18/47)

وَيَسْـَٔلُونَكَ عَنِ ٱلْجِبَالِ فَقُلْ يَنسِفُهَا رَبِّى نَسْفًا – فَيَذَرُهَا قَاعًا صَفْصَفًا – لَّا تَرَىٰ فِيهَا عِوَجًا وَلَآ أَمْتًا

പര്‍വ്വതങ്ങളെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: എന്‍റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്‌. എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്‌. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല. (ഖു൪ആന്‍:20:105-107)

സത്യവിശ്വാസികളേ, ഈ യാത്ര നമുക്ക് ചെയ്യാനുള്ളതാണ്. അന്ന് നാം ഒറ്റക്കായിരിക്കും. ഇന്നത്തെ നമ്മുടെ വിശ്വാസവും ക൪മ്മങ്ങളും മാത്രമാണ് അന്ന് ഉപകാരപ്പെടുക. അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ പരിശ്രമിക്കുക. അതോടൊപ്പം അന്ത്യനാളിനെ കുറിച്ചും മഹ്ശറയിലേക്കുള്ള യാത്രയെ കുറിച്ചും മഹ്ശറയിലെ അവസ്ഥയെ കുറിച്ചുമെല്ലാം കൂടുതല്‍ പഠിക്കുക. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാൻ അത് സഹായകരമാകും.  നമസ്കാരത്തില്‍ مَالِكِ يَوْمِ الدِّينِ – അല്ലാഹു പ്രതിഫല ദിനത്തിന്റെ ഉടമയാണ് – എന്ന് പറയുമ്പോള്‍ അല്ലാഹുവിനെ കുറിച്ച് ഒരു ഗാംഭീര്യം ലഭിക്കും. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

 

kanzululoom.com

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *