സര്‍വ ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂവെന്നതാണ് ഇസ്ലാമിലെ പ്രഥമ പാഠം. ഇതില്‍ നിന്ന് വ്യതിചലിച്ച് അല്ലാഹുവിന്റെ സൃഷ്ടികളെയോ മനുഷ്യന്‍ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെയോ വിളിച്ച് പ്രാര്‍ഥിക്കുന്നതും അവര്‍ക്ക് മുമ്പില്‍ ആരാധനകളും നേര്‍ച്ച വഴിപാടുകളും അര്‍പ്പിക്കുന്നതും അത്യന്തം ഗുരുതരമായ പാതകമായിട്ടാണ് ഇസ്‌ലാം കാണുന്നത്. മുസ്ലിംകൾക്ക് ബഹുദൈവാരാധനയുടെ കാര്യത്തിൽ അതായത് അതിനോട് സഹകരിക്കുകയോ മറ്റോ ചെയ്യാൻ പാടില്ല.
عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي خَلِيلِي ـ صلى الله عليه وسلم ـ أَنْ لاَ تُشْرِكْ بِاللَّهِ شَيْئًا وَإِنْ قُطِّعْتَ وَحُرِّقْتَ
അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എന്റെ കൂട്ടുകാരനായ നബി ﷺ എനിക്ക് വസ്വിയത്ത് നല്‍കി: നീ അല്ലാഹുവില്‍ ഒരിക്കലും പങ്ക് ചേ൪ക്കരുത്. നിന്റെ ശരീരം കഷ്ണങ്ങളാക്കപ്പെട്ടാലും. നിന്നെ കത്തിച്ച് കളഞ്ഞാലും. (ഇബ്നുമാജ:4034 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഈ ഒരൊറ്റ ഹദീസ് മാത്രം മതി ഈ വിഷയത്തിലെ മുസ്ലിമിന്റെ നിലപാട് എന്തായിരിക്കണമെന്ന് മനസ്സിലാക്കാൻ.
മുസ്ലിംകളെ ഈ കാര്യത്തിൽ കീഴ്പ്പെടുത്താൻ കഴിയുകയില്ലെന്ന് മനസ്സിലാക്കിയ മക്കയിലെ ചില ഖുറൈശീ നേതാക്കള്‍ നബി ﷺ യോട് “മുഹമ്മദേ, ഞങ്ങളുടെ മതം നീ പിന്‍പറ്റുക. നിന്റെ മതം ഞങ്ങളും പിന്‍പറ്റാം. ഞങ്ങളുടെ ദൈവങ്ങളെ നീയും ആരാധിക്കുക, നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം” എന്ന് വിട്ടുവീഴ്ചയുടെ സ്വരത്തിൽ സന്ധിക്ക് വന്നപ്പോൾ അല്ലാഹു വിശുദ്ധ ഖുർആനിൽ ഒരു സൂറത്തു തന്നെ അവതരിപ്പിച്ചു. ഈ വിഷയത്തിലെ മുസ്ലിമിന്റെ നിലപാട് പ്രഖ്യാപിക്കാൻ അല്ലാഹു നബി ﷺ യോട് ആവശ്യപ്പെടുന്നു.
قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ﴿١﴾ لَآ أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٣﴾ وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِىَ دِينِ ﴿٦﴾
(നബിയേ,) പറയുക: അവിശ്വാസികളേ,നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും. (ഖു൪ആന്‍ :109/1-6)
{ لَا أَعْبُدُ مَا تَعْبُدُونَ } أي: تبرأ مما كانوا يعبدون من دون الله، ظاهرًا وباطنًا.
{നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല} അതായത് അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയില്‍ നിന്ന് പ്രത്യക്ഷമായും പരോക്ഷമായും നീ വിട്ടുനില്‍ക്കുക. (തഫ്സീറുസ്സഅദി)
മുശ്രിക്കുകൾ നബി ﷺ യുടെ തൗഹീദ് പ്രബോധനത്തില്‍നിന്ന് തെറ്റിക്കാനും അവരുടെ ശിര്‍ക്കുമായി സന്ധിചെയ്യിക്കാനുമുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനം നബി ﷺ യുമായുള്ള വൈരം അവസാനിപ്പിക്കുകയും, അനുഭാവത്തില്‍ വര്‍ത്തിക്കുകയും ചെയ്യാനായി അവര്‍ ചില ഉപായങ്ങള്‍ പ്രയോഗിക്കുകയും ചില ഉപാധികള്‍ സമര്‍പ്പിക്കുകയും ചെയ്‌തു. അതിനെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ
നീ വഴങ്ങികൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു. (ഖു൪ആന്‍ :68/9)
وَلَوْلَآ أَن ثَبَّتْنَٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًٔا قَلِيلًا ﴿٧٤﴾ إِذًا لَّأَذَقْنَٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا ﴿٧٥﴾
നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു. എങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല. (ഖു൪ആന്‍ :17/73-75)
അതെ, ഒരു മുസ്ലിമിന് ഒരു കാരണവശാലും ബഹുദൈവാരാധനയിൽ പങ്കാളിയാകാനോ അതുമായി സഹകരിക്കാനോ പാടുള്ളതല്ല. എന്നാൽ ബഹുദൈവ വിശ്വാസികളോട് നൻമ പ്രവർത്തിക്കുന്നതിനും നൻമയിൽ അവരുമായി സഹകരിക്കുന്നതിനും യാതൊരു തടസ്സവുില്ലെന്നുള്ളതും സാന്ദർഭികമായി ഓർക്കുക.
kanzululoom.com