ഇസ്‌ലാമിക് പാരന്റിംഗ്

പ്രാധാന്യവും ലക്ഷ്യവും

‘പാരന്റിംഗ്’ എന്ന പദം ഏറെ ശ്രദ്ധേയമാണ്. വിദ്യാസമ്പന്നരും അല്ലാത്തവരുമായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന എല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്ന മേഖലയായി അത് മാറിയിരിക്കുന്നു. ഈ വിഷയത്തിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെയും പരിശീലന ക്ലാസ്സുകളുടെയും ആധിക്യവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. കടുത്ത മത്സരം നിറഞ്ഞ ജീവിതാവസരങ്ങളിലെവിടെയങ്കിലും ഭേദപ്പെട്ട ഇരിപ്പിടവും അല്‍പം ഉയര്‍ച്ചയും നേടാന്‍ ശ്രദ്ധയും ആസൂത്രണവും പരിശീലനവും ആവശ്യമുള്ള ഒരു മേഖലയായി പാരന്റിംഗ് മാറിയത് അത്ഭുതമില്ല. വിജയവും മികവും യാന്ത്രികമായി വന്നെത്തുന്ന യാദൃച്ഛികതയല്ല, സമയവും സന്ദര്‍ഭവും നോക്കി കുഞ്ഞിന്റെ ജീവിതാരംഭം മുതല്‍ ശ്രദ്ധയോടെ പ്രയോഗിക്കേണ്ട ദൗത്യമാണ് പാരന്റിംഗ് എന്ന തിരിച്ചറിവ് അതിന്റെ സൂത്രവാക്യങ്ങളെ തേടാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു.

ഭൗതികലോകത്തെ ചെറിയ കാലയളവിനുള്ളില്‍ നേടാന്‍ സാധ്യതയുള്ള വിജയത്തിനും മികവിനും ഉതകുന്ന ശിക്ഷണമാണ് പാരന്റിംഗ് എങ്കില്‍ ഇസ്‌ലാമിക് പാരന്റിംഗ് ആ പരിമിതമായ അതിര്‍ത്തിക്കപ്പുറത്തേക്ക് നീണ്ട് കടക്കുന്നതാണ്.

എന്താണ് ഇസ്‌ലാമിക് പാരന്റിംഗ്?

ഒരു മനുഷ്യനെ അതിന്റെ പൂര്‍ണതയില്‍ അല്ലാഹുവിന്റെ സമര്‍പ്പിതനായ അടിമയായി തീരാന്‍ ആവശ്യമായ രീതിയില്‍ സ്രഷ്ടാവിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചും പരിശിലീപ്പിച്ചും രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് നല്‍കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇസ്‌ലാമിക് പാരന്റിംഗ്. ‘എല്ലാ കുഞ്ഞുങ്ങളും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവരുടെ മാതാപിതാക്കളാണ് അവരെ ജൂതനോ തീയാരാധകനോ ക്രിസ്ത്യനോ ആക്കുന്നത്’ എന്ന നബിവചനം ശ്രദ്ധേയമാണ്.

ഇസ്‌ലാമിക് പാരന്റിംഗ് കേവലം ഭൗതിക ജീവിതത്തിലെ ചില്ലറ വിജയത്തിനല്ല. മറിച്ച്, ഈ ജീവിതത്തില്‍ സുരക്ഷയും സമാധാനവും അനുഭവിക്കാന്‍ കഴിയുന്നതോടൊപ്പം ശാശ്വത ജീവിതത്തിലെ സ്വര്‍ഗ പ്രവേശനവും നരകമോചനവും കൂടി സാധ്യമാക്കുന്ന ദൗത്യമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍ :66/6)

ഈ ഭാരിച്ച ദൗത്യം നിര്‍വഹിക്കാന്‍ അല്ലാഹു കേവലം ഒരു രാജകല്‍പന പുറപ്പെടുവിക്കുകയല്ല ചെയ്തത്. മറിച്ച്, അവ പ്രയാസരഹിതമായി നിര്‍വഹിക്കാന്‍ ആവശ്യമായ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും മാതൃകയും അവതരിപ്പിച്ച് തന്നിട്ടുണ്ട്. അവ അവധാനതയോടെ പഠിച്ചും പഠിപ്പിച്ചും ക്ഷമയോടും ആസൂത്രണത്തോടും ഒപ്പം നിരന്തര പ്രാര്‍ഥനയോടും കൂടി നിര്‍വഹിക്കേണ്ട ജോലിയാണ് ഇസ്‌ലാമിക് പാരന്റിംഗ്.

ലക്ഷ്യം നിര്‍ണയിക്കുക

ഏതൊരു ദീര്‍ഘകാല പദ്ധതിക്കും അതിന്റെ ലക്ഷ്യവും നിയോഗവും നിര്‍ണയിക്കേണ്ടതുണ്ട്. ഇസ്‌ലാമിക് പാരന്റിംഗിന്റെപ്രഥമ ലക്ഷ്യം ഉത്തമ പൗരനെ (വലദുന്‍ സ്വാലിഹ്) സൃഷ്ടിക്കലാണ്. ഏറ്റവും വലിയ ലക്ഷ്യമാവട്ടെ മുത്തഖീങ്ങളുടെ (സൂക്ഷ്മാലുക്കളുടെ) നേതൃഗുണമുള്ള ഒരു മനുഷ്യന്റെ നിര്‍മിതിയും. മരണശേഷം അവശേഷിക്കുന്ന കര്‍മങ്ങളിലൊന്നായി പ്രവാചകന്‍ എണ്ണിപ്പറഞ്ഞത് മരണപ്പെട്ടവന് വേണ്ടി പ്രാര്‍ഥിക്കുന്ന സ്വാലിഹായ സന്താനമാണ്. കൃത്യമായ ആസൂത്രണവും പരിശ്രമവും ക്ഷമയോടെ നിലനിര്‍ത്തുന്ന ഒരു രക്ഷിതാവിന് ഉയര്‍ന്ന ഫലങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. പരമകാരുണികന്റെ നല്ലവരായ ദാസന്‍മാരുടെ (ഇബാദു റഹ്മാന്‍) ഗുണങ്ങള്‍ വിശദീകരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതിലൊന്ന് മുത്തഖീങ്ങളുടെ നേതൃത്വത്തിലെത്താന്‍ പ്രാര്‍ഥിക്കുന്ന സംസ്‌കാരത്തെയാണ്. പ്രാര്‍ഥന കഠിനാധ്വാനത്തിന്റെ ബാക്കിപത്രമാണല്ലോ?

ചുരുക്കത്തില്‍, ‘വലദുന്‍ സ്വാലിഹി’ന്റെയും ‘ഇമാമുന്‍ മുത്തഖി’ന്റെയും ഇടയില്‍ എവിടെയെങ്കിലും ഒരു ഇരിപ്പിടം ലഭിക്കുവാന്‍ യോഗ്യതയുള്ള മുസ്‌ലിമിനെ രൂപപ്പെടുത്തുന്ന ബൃഹദ് പദ്ധതിയാണ് ഇസ്‌ലാമിക് പാരന്റിംഗ്. അതിന്റെ സൂത്രവാക്യങ്ങള്‍ നാം അന്വേഷിക്കേണ്ടത് മരണാനന്തരജീവിതം തന്നെ അംഗീകരിക്കാത്ത വിദഗ്ധന്‍മാരുടെ പുസ്തകങ്ങളിലോ പരിശീലന ക്ലാസ്സുകളിലോ അല്ല മറിച്ച്, മനുഷ്യശരീരത്തിന്റെയും മനസ്സിന്റെയും സംവിധായകനായ സ്രഷ്ടാവിന്റെ വേദഗ്രന്ഥത്തിലും അവന്റെ ദൂതന്റെ ജീവിതസന്ദേശങ്ങളിലും അവയില്‍ നിന്ന് വെളിച്ചം സ്വീകരിച്ച സച്ചരിതരായ മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങളില്‍ നിന്നുമാവണം. ആ വഴിയിലൂടെയുള്ള അന്വേഷണയാത്രയാണ് ഈ പംക്തിയിലൂടെ ഉദ്ദേശിക്കുന്നത്.

എങ്ങനെ നല്ല രക്ഷിതാവാകാം?

പ്രപഞ്ചനാഥന്റെ കല്‍പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുകയും അങ്ങനെ മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗലബ്ധിക്ക് പ്രാപ്തി നേടുകയും ചെയ്യുന്ന ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ഇസ്‌ലാമിക് പാരന്റിംഗ്. അത് ലക്ഷ്യം വെക്കുന്ന രക്ഷിതാക്കള്‍ അനിവാര്യമായും സ്വാംശീകരിച്ച് നിലനര്‍ത്തേണ്ട ഒട്ടനവധി ചേരുവകളും ഗുണ മേന്‍മകളും നബി(സ്വ)യുടെ അധ്യാപനങ്ങളിലുണ്ട്.

മക്കള്‍ വളരുന്നു. പക്ഷേ, വഴങ്ങുന്നില്ല, വളയുന്നില്ല തുടങ്ങിയ ആവലാതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ ചില വിഭവങ്ങളുണ്ട്. ഏതൊരു മുസ്‌ലിമിനും പൊതുവായുണ്ടാകേണ്ടതാണ് ഈ ഗുണങ്ങളെല്ലാമെങ്കിലും മാതാപിതാക്കള്‍ക്ക് അത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണ്. കാരണം, മക്കള്‍ മാതാപിതാക്കളെ നോക്കുകയും വിലയിരുത്തുകയുമല്ല; മറിച്ച്, അവര്‍ മാതാപിതാക്കളെ കാണുകയും പകര്‍ത്തുകയുമാണ് ചെയ്യുന്നത്. അതിനാല്‍ നമുക്ക് ആര്‍ജിക്കാന്‍ കഴിയുന്ന, പകര്‍ത്താന്‍ പ്രയാസമില്ലാത്ത ചില ഗുണങ്ങള്‍ മനസ്സിലാക്കാം:

(1) സഹനവും അവധാനതയും:

പാരന്റിംഗ് ഒരു ചെറിയ കാലയളവിനുള്ളില്‍ ചെയ്ത് തീര്‍ക്കാവുന്ന ദൗത്യമല്ലെന്ന് നമുക്കറിയാം. പതിനെട്ട് വര്‍ഷമോ അതിലധികമോ നീളുന്ന ഒരു പ്രക്രിയയാണത്. ഒട്ടനവധി സാഹചര്യങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും കടന്നുപോകാന്‍ നിര്‍ബന്ധിതരാണ് രക്ഷിതാക്കള്‍. അവിടെ നമ്മെ വഴിനടത്തുന്ന ഒരു ഗുണമാണ് സഹനവും അവധാനതയും. ഒരിക്കല്‍ നബി(സ്വ)യുടെ അനുചരനായ അസദ് അബ്ദുല്‍ ഖൈസിനെ കണ്ടപ്പോള്‍ നബി(സ്വ) പറഞ്ഞു: താങ്കളില്‍ രണ്ട് കാര്യങ്ങളുണ്ട്. അവ രണ്ടും അല്ലാഹുവിന് ഇഷ്ടമാണ്. അത് സഹനവും അവധാനതയുമാണ്.”

കാര്യങ്ങളെ അവധാനതയോടെ വിലയിരുത്തുകയും പെട്ടെന്ന് തീരുമാനമെടുക്കാതെ സാവധാനം ക്ഷമയോടെ പ്രതികരിക്കുകയും ചെയ്യാന്‍ സാധിക്കുന്ന ഒരു ശൈലിയാണ് നാം പതിവാക്കേണ്ടത്. അപ്പോഴാണ് സത്യത്തില്‍ ഒരു രക്ഷിതാവിനെ അല്ലെങ്കില്‍ അധ്യാപകനെ കുട്ടികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത്. കുടുംബത്തോട് നമസ്‌കാരം കല്‍പിക്കാനും അതില്‍ ക്ഷമയോടെ ഉറച്ച് നില്‍ക്കാനും നബിയോട് കല്‍പിക്കുന്ന അല്‍ബക്വറയിലെ 132-ാം വചനത്തിന്റെ പദപരമായ ശൈലി പഠനാര്‍ഹമാണ്. അതിന്റെ പ്രായോഗിക രീതിശാസ്ത്രം നബി(സ്വ)യുടെ കുടുംബ ജീവിതത്തില്‍ നിന്ന് നമുക്ക് പെറുക്കിയടുക്കാന്‍ സാധിക്കും.

وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം. (ഖു൪ആന്‍:20/132)

(2) ദയയും ദാക്ഷിണ്യവും നിലനിര്‍ത്തുകയും പാരുഷ്യവും ക്രൂരതയും വെടിയുകയും ചെയ്യുക:

പാരന്റിംഗിന്റെ വിജയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഗുണമാണ് ദയ. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ലഭിക്കേണ്ടിയിരുന്ന ദയാ ദാക്ഷിണ്യത്തിന്റെ അഭാവമാണ് പല മനുഷ്യരുടെയും വൈകൃത വ്യക്തിത്വ നിര്‍മിതിക്ക് നിമിത്തമാകാറുള്ളത്. നമ്മുടെ നാശം ആഗ്രഹിച്ച് നമ്മോട് ഇടപെടുന്നവന്റെ ദുരുദ്ദേശം മനസ്സിലായാല്‍ പോലും ദയാപൂര്‍ണമായ പ്രതികരണമാണ് വേണ്ടതെന്ന് നബി(സ്വ) പറയാറുണ്ടെന്ന് ആഇശ(റ) ഉദ്ധരിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു ജൂതന്‍ (അവര്‍ പതിവാക്കിയ പോലെ) ദുരുദ്ദേശ്യത്തോടെ നബി(സ്വ)ക്കും ഭാര്യ ആഇശ(റ)ക്കും അഭിവാദ്യമര്‍പിച്ചുകൊണ്ട്, ഇസ്‌ലാമിലെ അഭിവാദ്യ വാക്കിനോട് (അസ്സലാമുഅലൈക്കും) വളരെ സാമ്യമുള്ളതും എന്നാല്‍ നിങ്ങള്‍ക്ക് നാശമുണ്ടാകട്ടെ എന്ന അര്‍ഥമുള്ള ‘അസ്സാം അലൈക്കും’ എന്ന് പറയുകയും ആഇശ(സ്വ) അത് മനസ്സിലാക്കി താങ്കള്‍ക്കും അങ്ങനെത്തന്നെ നാശവും കൂടാതെ ശാപവും ഉണ്ടാകട്ടെ എന്നര്‍ഥം വരുന്ന പദങ്ങളില്‍ പ്രതിവചിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു:

ياعائشة ! إن الله رفيق يحب الرفق ، ويعطي على الرفق مالا يعطي على العنف ، والا يعطي على ماسواه

‘ആഇശാ! അല്ലാഹു ദയാപരനാണ്. അവര്‍ ദയ ഇഷ്ടപ്പെടുന്നു. പരുഷ സ്വഭാവം കൊണ്ട് നേടാന്‍ കഴിയാത്തതൊക്കെ ദയകൊണ്ട് നേടാം. പലത് കൊണ്ടും ലഭിക്കാത്തത് ദയകൊണ്ട് ലഭിക്കും” (മുസ്‌ലിം).

മറ്റൊരു വചനത്തില്‍ നബി(സ്വ) പറഞ്ഞതായി ആഇശ(റ) ഉദ്ധരിക്കുന്നു:

 إِنَّ اللهَ رَفِيقٌ يُحِبُّ الرِّفْقَ فِي الْأَمْرِ كُلِّهِ

‘അല്ലാഹു ദയാലുവാണ്. എല്ലാ കാര്യത്തിലും അല്ലാഹു ദയ ഇഷ്ടപ്പെടുന്നു’ (ബുഖാരി, മുസ്‌ലിം).

കൂടാതെ നബി(സ്വ) പഠിപ്പിച്ചു:

إِنَّ الرِّفْقَ لاَ يَكُونُ فِي شَىْءٍ إِلاَّ زَانَهُ وَلاَ يُنْزَعُ مِنْ شَىْءٍ إِلاَّ شَانَهُ

ഏതൊരു കാര്യത്തില്‍ ദയ ഉള്‍ക്കൊള്ളുന്നുവോ അത് അതിനെ ഭംഗിയാക്കാതിരിക്കില്ല. ഏതൊരു കാര്യവും ദയാമുക്തമാകുന്നോ അത് വികൃതമാവാതിരിക്കില്ല. (മുസ്‌ലിം: 2594)

നമ്മുടെ വ്യക്തിത്വത്തിന് മാറ്റ് കുറയുമെന്ന് ഭയന്ന് നാം മറ്റുള്ളവരോട് ദയ കാണിക്കാറുണ്ട്. എന്നാല്‍ സ്വന്തം മക്കളോടും വീട്ടുകാരോടും ദയകാണിക്കാന്‍ മനസ്സ് കാണിക്കാറില്ല.

പ്രഭാതത്തില്‍ മക്കളെ വിളിച്ചുണര്‍ത്തുന്ന രംഗം എടുത്തു നോക്കാം. ഒച്ച വെച്ചും കുരച്ച് ചാടിയും ഭീഷണി മുഴക്കിയുമാണ് മക്കളെ നാം ഉണര്‍ത്താന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ അവരുടെ അടുത്ത് ചെന്ന് തട്ടി വിളിച്ചും സലാം പറഞ്ഞും പറ്റുമെങ്കില്‍ അവരുടെ അടുത്ത് രണ്ട് മിനുട്ട് അവരെ കെട്ടിപ്പിടിച്ച് കിടന്നും എഴുന്നേല്‍ക്കുമ്പോഴുള്ള പ്രാര്‍ഥന ഉറക്കെ ചൊല്ലിക്കൊടുത്തും വിളിക്കുന്ന രീതിയിലേക്ക് ഉമ്മയോ ഉപ്പയോ ശൈലി മാറ്റി നോക്കൂ. ശബ്ദ വിസ്‌ഫോടനങ്ങളില്ലാതെ ലക്ഷ്യം നേടുന്നത് കാണാം. കാരണം മറ്റൊന്നുമല്ല; മാതാപിതാക്കളുടെ സ്പര്‍ശനമേറ്റ് കിടന്നുറങ്ങാനുള്ള അവരുടെ മോഹത്തിന് രണ്ട് മിനുട്ടിലൂടെയെങ്കിലും ശമനം നല്‍കിയ നിങ്ങളുടെ ആവശ്യത്തിന് മുമ്പില്‍ അവന്റെ/ അവളുടെ ഉറക്കച്ചടവ് അടിയറ വെക്കാന്‍ അവന്ന്/ അവള്‍ക്ക് മടിയില്ലാതെ വരുന്നുവെന്നതാണ് സത്യം.

(3) രണ്ട്‌ കാര്യങ്ങൾക്കിടയിൽ ഏറ്റവും എളുപ്പമുള്ളത്‌ തെരഞ്ഞെടുക്കാൻ അവകാശം നൽകൽ (പാപകരമായ ഒന്നുമില്ലാത്ത അവസ്ഥയിൽ):

അധിക രക്ഷിതാക്കളും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണിത്‌. നാം നിർദേശിക്കുകയോ താൽപര്യപ്പെടുകയോ ചെയ്യുന്ന കാര്യം പൂർത്തീകരിക്കാൻ കുറ്റകരമല്ലാത്ത ഒരു ചോയ്സ്‌ മക്കളുടെ അടുത്ത്‌ നിന്ന്‌ വന്നാൽ, നാം അത്‌ അനുവദിക്കുന്നതിലൂടെ മക്കൾക്കു സ്വന്തം അസ്തിത്വം അനുഭവിക്കാൻ സാധിക്കും. `ഞാൻ പറഞ്ഞ പോലെത്തന്നെ` ചെയ്താൽ മതിയെന്ന വാശിയാണ്‌ പലപ്പോഴും രക്ഷിതാക്കളുടെയും മക്കളുടെയും ഇടയിൽ വിടവ്‌ സൃഷ്ടിക്കുന്നത്‌. അതിൽനിന്നാണ്‌ അനുസരണക്കുറവ്‌ ജന്മമെടുക്കുന്നത്‌.

ആയിശാ رضى الله عنها നബി(സ്വ)യെ കുറിച്ച്‌ പറഞ്ഞു: `

مَا خُيِّرَ رَسُولُ اللَّهِ صلى الله عليه وسلم بَيْنَ أَمْرَيْنِ إِلاَّ أَخَذَ أَيْسَرَهُمَا مَا لَمْ يَكُنْ إِثْمًا ….

രണ്ടു കാര്യങ്ങൾക്കിടയിൽ നബിക്ക്‌ തെരഞ്ഞടുപ്പിന്‌ അവകാശം നൽകപ്പെട്ടാൽ അതിൽ ഏറ്റവും എളുപ്പമുള്ളതാണ്‌ അദ്ദേഹം തെരഞ്ഞെടുക്കുക. അതിൽ കുറ്റകരമായത്‌ ഒന്നുമില്ലെങ്കിൽ…“ (ബുഖാരി, മുസ്ലിം).

ഇത്‌ പാരന്റിംഗിൽ ഒരു ടിപ്സായി എടുത്താൽ അതിന്റെ ഫലം നമുക്ക്‌ അനുഭവിക്കാം. ഒരു ഉദാഹരണം പറയാം: നമ്മുടെ മകനോട്‌ അൽപം അകലെയുള്ള കടയിൽ പോയി ഒരു സാധനം വാങ്ങിക്കൊണ്ടുവരാൻ നാം നിർദേശിക്കുന്നു. ഉടനെ അവൻ `സൈക്കിൾ എടുത്ത്‌ പോകട്ടേ?` എന്ന്‌ ചോദിക്കുന്നു. ഈ സമയം പ്രത്യേകിച്ച്‌ അപകടങ്ങൾ ഒന്നും കാണുന്നില്ലെങ്കിൽ `വേണ്ട,നടന്നു പോയാൽ മതി` എന്ന്‌ നാം വാശി പിടിക്കതിരുന്നാൽ രണ്ടു ഉപകാരമുണ്ട്‌. ഒന്ന്‌, സമയ ലാഭം. മറ്റൊന്ന്‌ അവന്റെ താൽപര്യത്തെ പരിഗണിച്ചതിൽ അവനുണ്ടാകുന്ന ഒരു മാനസിക ഔന്നിത്യ ബോധം.

(4) കാരുണ്യം നിറഞ്ഞ ഹൃദയം:

ഏതൊരു രക്ഷിതാവിന്നും അനിവാര്യമായ ഒന്നാണിത്‌. കാരുണ്യത്തിന്റെ നനവുള്ളതാകണം നമ്മുടെ കൽപനകളും തീരുമാനങ്ങളും. അത്‌ മക്കൾക്ക്‌ അനുഭവഭേദ്യമായാൽ നമ്മെ അനുസരിക്കുന്നതിൽ വേഗതയും ആത്മാർഥതയും നാമ്പെടുത്തു തുടങ്ങും. നബി തിരുമേനി(സ്വ)യുടെ കൂടെയുള്ളവർക്ക്‌ അദ്ദേഹത്തിന്റെ ഹൃദയകാരുണ്യം അനുഭവിക്കാൻ കഴിഞ്ഞിരുന്നു.

عَنْ أَبِي قِلاَبَةَ،قَالَ حَدَّثَنَا مَالِكٌ، أَتَيْنَا إِلَى النَّبِيِّ صلى الله عليه وسلم وَنَحْنُ شَبَبَةٌ مُتَقَارِبُونَ، فَأَقَمْنَا عِنْدَهُ عِشْرِينَ يَوْمًا وَلَيْلَةً، وَكَانَ رَسُولُ اللَّهِ صلى الله عليه وسلم رَحِيمًا رَفِيقًا، فَلَمَّا ظَنَّ أَنَّا قَدِ اشْتَهَيْنَا أَهْلَنَا أَوْ قَدِ اشْتَقْنَا سَأَلَنَا عَمَّنْ تَرَكْنَا بَعْدَنَا فَأَخْبَرْنَاهُ قَالَ ‏ “‏ ارْجِعُوا إِلَى أَهْلِيكُمْ فَأَقِيمُوا فِيهِمْ وَعَلِّمُوهُمْ وَمُرُوهُمْ ـ وَذَكَرَ أَشْيَاءَ أَحْفَظُهَا أَوْ لاَ أَحْفَظُهَا ـ وَصَلُّوا كَمَا رَأَيْتُمُونِي أُصَلِّي، فَإِذَا حَضَرَتِ الصَّلاَةُ فَلْيُؤَذِّنْ لَكُمْ أَحَدُكُمْ وَلْيَؤُمَّكُمْ أَكْبَرُكُمْ ‏”‏‏.‏

മാലിക്‌ ബിൻ ഹുവാരിസ്‌ (റ) പറയുകയാണ്‌: `ഞങ്ങൾ സമ പ്രായക്കാരായ ഒരു കൂട്ടം യുവാക്കൾ നബി(സ്വ)യുടെ അടുക്കൽ ചെന്ന്‌ എകദേശം ഇരുപതോളം രാത്രി (പഠിക്കാനായി) താമസിച്ചു. നബി(സ) കാരുണ്യവാനും ദയാലുവുമായിരുന്നു. ഞങ്ങൾക്ക്‌ ഞങ്ങളുടെ കുടുംബത്തിലേക്കെത്താൻ കൊതിയായി തുടങ്ങിയെന്ന്‌ അദ്ദേഹം ഊഹിച്ചെടുത്തു. അദ്ദേഹം ഞങ്ങളോട്‌ ഞങ്ങൾ വിട്ടുപോന്ന കുടുംബത്തെ കുറിച്ച്‌ ചോദിച്ചറിഞ്ഞു. തുടർന്ന്‌ അദ്ദേഹം ഞങ്ങളോട്‌ പറഞ്ഞു: നിങ്ങൾ വീട്ടിലിലേക്ക്‌ മടങ്ങി അവരോടൊപ്പം താമസിച്ചു കൊള്ളുക. അവരെ പഠിപ്പിക്കുകയും അവരോട്‌ പുണ്യം ചെയ്യുകയും ചെയ്യുക. ഇന്നിന്ന രീതിയിൽ ഇന്നിന്ന സമയങ്ങളിൽ നമസ്കരിക്കുക. സമയമായാൽ നിങ്ങളിൽ ഒരാൾ ബാങ്ക്‌ വിളിക്കുകയും മുതിർന്നവർ നമസ്കാരത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുക“ (ബുഖാരി, മുസ്ലിം).

(5) അയവും വഴക്കവും:

കുട്ടികളോട്‌ ഇടപെടുമ്പോൾ അൽപം അയവുള്ള സമീപനം വേണം. ഉറച്ച ഒരു ശിലാരൂപ രീതി മുറുകെ പിടിക്കരുത്‌. അയവും വഴക്കവും കൊണ്ടു ഉദ്ദേശിക്കുന്നത്‌, മതം അനുവദിച്ച വിശാലതയിലും അനുവാദങ്ങളിലും നാം സ്വയം വേലി കെട്ടി കുടുസ്സാമാക്കരുതെന്നാണ്‌.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَلاَ أُخْبِرُكُمْ بِمَنْ يَحْرُمُ عَلَى النَّارِ أَوْ بِمَنْ تَحْرُمُ عَلَيْهِ النَّارُ عَلَى كُلِّ قَرِيبٍ هَيِّنٍ لَيِّنٍ سَهْلٍ ‏ ‏

ഇബ്നു മസ്ഊദ്‌(റ) പറയുകയാണ്‌: നബി(സ) പറഞ്ഞു: നരകം തടയപ്പെടുന്നവനെ കുറിച്ച്‌ ഞാൻ നിങ്ങൾക്ക്‌ അറിയിച്ചു തരട്ടെയോ? വഴക്കമുള്ള, വിനയമുള്ള, ലാളിത്യമുള്ള, സുമനസ്കരായ എല്ലാവർക്കുമാണ്‌ നരകം തടയപ്പെടുന്നത്‌” (തിർമിദി).

മതത്തിന്റെ അനുവാദ പരിധിയിൽ നിന്നുകൊണ്ട്‌ മതം പിരിമുറുക്കമല്ലെന്ന അനുഭവത്തിൽ വളർന്നു വലുതാകുന്ന വിശ്വാസികളുടെ തലമുറയെയാണ്‌ നാം ലക്ഷ്യം വെക്കുന്നത്‌.

(6) കോപം നിയന്ത്രിക്കുക:

ആവർത്തിക്കപ്പെടുന്ന ദേഷ്യപ്പെടലും ഭ്രാന്തമായ വാശിപിടിക്കലും സന്താന പരിപാലനത്തിൽ വിപരീത ഫലമുളവാക്കുന്ന ദുഃസ്വഭാവങ്ങളാണ്‌. നബി(സ) തന്റെ സമുദായത്തെ ആവർത്തിച്ച താക്കീത്‌ നൽകിയ കാര്യമാണിത്‌. സന്താന പരിപാലന ദൗത്യം ഒരു നീണ്ട യാത്രയാണല്ലോ. സുഖകരമാവേണ്ട ഈ യാത്രയിലെ വഴിമുടക്കികളാണ്‌ ഇവ രണ്ടും. തന്റെ അടുക്കൽ ഉപദേശം തേടി വന്ന ഒരു അനുചരനോട്‌ മൂന്ന്‌ പ്രാവശ്യം നബി(സ) ആവർത്തിച്ചത്‌ لاَ تَغْضَبْ (നീ കോപിക്കരുത്‌) എന്നാണ്‌. (ബുഖാരി)

നമ്മുടെ ശക്തിയും ധീരതയും അളക്കുന്ന മാനദണ്ഡം കൂടിയാണ്‌ കോപത്തെ നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവ്‌ എന്നാണല്ലോ നബി(സ) പഠിപ്പിച്ചത്‌.

അബൂഹുറയ്‌റ(റ )യിൽ നിന്ന്‌ ഉദ്ധരിക്കുന്ന ഒരു ഇപ്രകാരമാണ്‌:

لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ ‏

`മൽപിടുത്തതിൽ (കീഴ്പെടുത്തുന്നവൻ) അല്ല ശക്തൻ. മറിച്ച് കോപം വരുമ്പോൾ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ്‌` (ബുഖാരി).

മക്കളുമായി നിരന്തരം ഇടപെടേണ്ടി വരുന്ന രക്ഷിതാക്കൾ ഇക്കാര്യം എപ്പോഴും ഓർക്കണം.

(7) മധ്യമ നിലപാട്‌ കൈവിടാതിരിക്കൽ:

ഏതൊരു മേഖലയിലുമെന്ന പോലെ ഇസ്ലാം പഠിപ്പിക്കുന്ന മധ്യമ നിലപാട്‌ സ്വീകരിക്കൽ സന്താന പരിപാലനത്തിലും അത്യാവശ്യമാണ്‌. പാരന്റിംഗിൽ അനിവാര്യമായ ഒരു ഗുണമാണിത്‌. തീവ്രതയും അവഗണനയും ഒരുപോലെ നാശം കൊണ്ടുവരും. അരുതെന്ന്‌ പറയുമ്പോഴും ചെയ്യാൻ കൽപിക്കുമ്പോഴും സ്നേഹം പ്രകടിക്കുമ്പോഴുമെല്ലാം മധ്യമ സമീപനം കാത്തുസൂക്ഷിക്കണം.

പ്രഭാത നമസ്കാരത്തിന്‌ നേതൃത്വം നൽകുന്നയാൾ നമസ്കാരം ദീർഘിപ്പിക്കുന്നതിനാൽ ഞാൻ ഇനി നമസ്കാരത്തിന്‌വൈകിയേ പള്ളിയിൽ വരൂ എന്ന്‌ ഒരു അനുചരൻ പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടുകൊണ്ട്‌ നബി(സ്വ) പറഞ്ഞത്‌ ഇപ്രകാരമാണ്‌:

يَا أَيُّهَا النَّاسُ إِنَّ مِنْكُمْ مُنَفِّرِينَ فَأَيُّكُمْ أَمَّ النَّاسَ فَلْيُوجِزْ فَإِنَّ مِنْ وَرَائِهِ الْكَبِيرَ وَالضَّعِيفَ وَذَا الْحَاجَةِ.

`മനുഷ്യരേ! നിങ്ങളുടെ കൂട്ടത്തിൽ മനുഷ്യരെ വെറുപ്പിച്ച്‌ അകറ്റുന്നവരുണ്ട്‌. നിങ്ങളാരെങ്കിലും നമസ്കാരത്തിന്‌ നേതൃത്വം നൽകുകയാണെങ്കിൽ ഹ്രസ്വമാക്കുക. കാരണം നിങ്ങളുടെ പിന്നിൽ വൃദ്ധരും കുട്ടികളും മറ്റ്‌ ആവശ്യങ്ങൾ ഉള്ളവരും ഉണ്ടാകും` (ബുഖാരി, മുസ്ലിം).

കുട്ടികളെ ഏൽപിക്കുന്ന ഉത്തരവാദിത്തങ്ങളിലും അനുവദിക്കുന്ന വിനോദങ്ങളിലും ഊണ്‌, ഉറക്കം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലുമെല്ലാം ഈ നിലപാട്‌ പരിഗണിക്കാൻ നാം മറന്ന്‌ പോകരുത്‌.

മക്കൾ ഒരു ഇസ്ലാമിക വായന

ഇസ്ലാമിക്‌ പാരന്റിംഗ്‌ എന്ന ദൗത്യനിർവഹണമേറ്റടുക്കുന്നവർ ആരാണ്‌/ എന്താണ്‌ മക്കൾ എന്നതിന്റെ ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌. ഏതൊന്നിന്റെയും പ്രകൃതിയെ അതിന്റെ ഉൽഭവ സ്രോതസ്സിൽ നിന്നും അടുത്തറിയുമ്പോൾ മാത്രമാണ്‌ ക്രിയാത്മകമായി അതിനോട്‌ ഇടപഴകാൻ കഴിയുക. ആരാണോ മക്കളെ നമ്മുടെ കയ്യിൽ ഏൽപിച്ചവൻ അവനാണ്‌ ഈ ചോദ്യങ്ങൾക്ക്‌ ശരിയായ ഉത്തരം നൽകാൻ കഴിയുന്നവൻ.

മക്കളുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പും പരിധിയും പരിമിതിയും എന്താണ്‌? അവരുടെ വളർച്ച, തളർച്ച, ചിലപ്പോൾ ഇടക്ക്‌ വെച്ചുള്ള നഷ്ടം (മരണം) തുടങ്ങിയ ഘട്ടങ്ങളിൽ നാം നിലനിർത്തേണ്ട കാഴ്ചപ്പാടുകളും സ്വീകരിക്കേണ്ട നിലപാടുകളും എന്താണ്‌? വിശുദ്ധ ക്വുർആനിലും നബി ജീവിതത്തിലും സന്താനങ്ങളെ വ്യത്യസ്ത രീതികളിൽ നമുക്ക്‌ നിർവചിച്ച്‌ തരുന്നുണ്ട്‌.

മക്കളോടുള്ള സ്നേഹവും താൽപര്യവും ഇഷ്ടവും മക്കളുണ്ടാകാനുള്ള അടങ്ങാത്ത ദാഹവുമെല്ലാം ജൈവഗുണമായി അല്ലാഹു മനുഷ്യനിൽ നിക്ഷേപിച്ച കാര്യമാണ്‌. ഇതില്ലായിരുന്നെങ്കിൽ ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കില്ലായിരുന്നു.

(1) ഭൗതിക ജീവിതത്തിൽ അലങ്കാരമാണ്‌ മക്കൾ:

മക്കളെ കാണുമ്പോൾ കണ്ണുകൾക്ക്‌ കുളിർമയും മനസ്സുകൾക്ക്‌ ആനന്ദവും ഹൃദയത്തിൽ സന്തോഷവും ജനിക്കുന്നു. അല്ലാഹു പറയുന്നു:

ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ

സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. ….. (ഖു൪ആന്‍ :18/46)

ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ ﺫَٰﻟِﻚَ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ

ഭാര്യമാര്‍, മക്കൾ, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. (ഖു൪ആന്‍:3/14)

(2) മക്കൾ സ്രഷ്ടാവിന്റെ ദാനമാണ്‌:

ഇസ്‌റാഈൽ സന്താനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട്‌ അല്ലാഹു പറയുന്നു:

ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَٰكُم بِأَمْوَٰلٍ وَبَنِينَ وَجَعَلْنَٰكُمْ أَكْثَرَ نَفِيرًا

പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക് വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു. (ഖു൪ആന്‍:17/6)

(3) സൂക്ഷ്മാലുക്കളുടെ മാർഗത്തിലായിരിക്കുവോളം മക്കൾ കൺകുളിർമയാണ്‌:

അല്ലാഹുവിന്റെ ഏറ്റവും ഇഷ്ട ദാസൻമാരുടെ ഗുണവിശേഷണങ്ങൾ വിവരിക്കുന്നിടത്ത്‌ അല്ലാഹു പറയുന്നു:

ﻭَٱﻟَّﺬِﻳﻦَ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎ ﻫَﺐْ ﻟَﻨَﺎ ﻣِﻦْ ﺃَﺯْﻭَٰﺟِﻨَﺎ ﻭَﺫُﺭِّﻳَّٰﺘِﻨَﺎ ﻗُﺮَّﺓَ ﺃَﻋْﻴُﻦٍ ﻭَٱﺟْﻌَﻠْﻨَﺎ ﻟِﻠْﻤُﺘَّﻘِﻴﻦَ ﺇِﻣَﺎﻣًﺎ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍.(ഖുർആൻ:25/ 74)

മക്കളോട്‌ കാണിക്കുന്ന കാരുണ്യം അല്ലാഹു ഹൃദയത്തിൽ ഉണ്ടാക്കുന്നതാണെന്നും അതില്ലാത്തവൻ ദൈവാനുഗ്രഹം തടയപ്പെട്ടവനാണെന്നും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്‌.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ تُقَبِّلُونَ الصِّبْيَانَ فَمَا نُقَبِّلُهُمْ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ أَوَ أَمْلِكُ لَكَ أَنْ نَزَعَ اللَّهُ مِنْ قَلْبِكَ الرَّحْمَةَ ‏”‏‏.‏

ആയിശാ رضى الله عنها പറയുന്നു: ഒരു ഗ്രാമീണൻ നബി(സ്വ)യുടെ അടുക്കൽ വന്ന്‌ ചോദിച്ചു: `താങ്കൾ കുട്ടികളെ ചുംബിക്കാറുണ്ടോ? ഞങ്ങൾ അങ്ങനെ ചെയ്യാറില്ല.` അപ്പോൾ നബി(സ്വ) അദ്ദേഹത്തോട്‌ ചോദിച്ചത്‌ `അല്ലാഹു കാരുണ്യം നിന്റെ മനസ്സിൽ നിന്ന്‌ ഊരിക്കളഞ്ഞതിന്‌ ഞാനെന്ത്‌ ചെയ്യും` എന്നാണ്‌. (അദബുൽ മുഫ്‌റദ്‌, ബുഖാരി).

ബുഖാരിയും മുസ്ലിമും ഉസാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം ചെയ്യുന്ന ഹദീഥിൽ കാണാം: പേരക്കുട്ടിയുടെ മരണവാർത്ത കേട്ട്‌ എത്തിയ പ്രവാചകൻ(സ്വ) അനുചരന്മാർക്കിടയിൽ വെച്ച്‌ കുഞ്ഞിന്റെ മയ്യിത്തെടുത്ത്‌ മടിയിൽ വെച്ചപ്പോൾ ചാഞ്ചല്യപ്പെടുകയും കണ്ണുനീർ പൊഴിക്കുകയും ചെയ്തു.

فَقَالَ سَعْدٌ يَا رَسُولَ اللَّهِ مَا هَذَا فَقَالَ ‏”‏ هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ، وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ ‏”‏‏.‏

അപ്പോൾ സഅ്ദ് رَضِيَ اللَّهُ عَنْهُ ചോദിച്ചു: `അല്ലാഹുവിന്റെ ദൂതരേ, എന്താണിത്‌?` (താങ്കൾ കരയുകയോ?) അപ്പോൾ നബി (സ) പ്രതിവചിച്ചു: `ഇത്‌ കാരുണ്യമാണ്‌. അത്‌ അല്ലാഹു തന്റെ ദാസൻമാരുടെ ഹൃദയത്തിൽ നിക്ഷേപിച്ചതാണ്‌.(ബുഖാരി:1284)

(4) സന്താനങ്ങളുടെ ആൺ, പെൺ (ലിംഗ) തെരെഞ്ഞെടുപ്പ്‌ അല്ലാഹുവിന്റെതാണ്‌:

മക്കൾ കൂടുതൽ ഉണ്ടാവണമെന്നും അവരിൽ കൂടുതൽ ആൺകുട്ടികളാവണമെന്നും മറ്റ്‌ ചിലപ്പോൾ പെൺകുട്ടികളാവണമെന്നുമെല്ലാം രക്ഷിതാക്കൾ ആഗ്രഹിക്കാറുണ്ട്‌. അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്‌ ലിംഗ വ്യത്യാസം അല്ലാഹുവിന്റെ വിവേചനാധികാരത്തിൽ പെട്ടതാണെന്നും, ലിംഗമേതായാലും സന്താനങ്ങളെ അല്ലാഹുഏൽപിച്ച അമാനത്തായി സ്വീകരിക്കുകയാണ്‌ വേണ്ടതെന്നുമാണ്‌.

لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ‎﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖു൪ആന്‍ : 42/49-50)

മനുഷ്യർക്കിടയിൽ കാണുന്ന പെൺ വിവേചന പ്രവണത അന്ധകാര കാലത്തിന്റെ കാൽപാടുകളാണെന്നും, പെൺകുട്ടികൾ ഉണ്ടാകുന്നത്‌ അപമാനമോ ആക്ഷേപകരമോ അല്ലെന്നും മറിച്ച്‌ അത്‌ ഗുണകരവും രക്ഷയും അനുഗ്രഹവുമാണെന്നുമാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. പെൺകുഞ്ഞുങ്ങളുടെ ജനനം അപമാനമായും കുറച്ചിലായും കാണുന്ന സാമൂഹ്യബോധം അജ്ഞാന യുഗത്തിലെ ഇരുട്ടിന്റെ ഭാഗമാണ്‌; അത്‌ എത്ര ആധുനികതയുടെ പുറം ചട്ടക്കുള്ളിലാണെങ്കിലും! മക്കയിലെ അപരിഷ്കൃതരും അവിവേകളുമായ പിതാക്കളുടെ നിലപാടിനെ വിമർശിച്ച്‌ കൊണ്ട്‌ അല്ലാഹു പറയുന്നു:

وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ‎﴿٥٨﴾‏ يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ ‎﴿٥٩﴾

അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു.അവന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം. (ഖു൪ആന്‍:16/58-59)

എന്നാൽ ഈ മ്ളേഛബോധത്തിന്റെ ചില കറുത്ത പാടുകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്‌. പെൺകുട്ടികളുണ്ടാകുന്നതിന്റെ ഗുണത്തെ കുറിച്ചും അവരെ നന്നായി വളർത്തിയാൽ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും നബി(സ്വ) പറഞ്ഞത്‌ ഏറെ ശ്രദ്ധേയമാണ്‌.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: “‏ مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ ‏”‏ ‏.‏ وَضَمَّ أَصَابِعَهُ ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ തന്റെ രണ്ട്‌ പെൺകുട്ടികളെ പ്രായ പൂർത്തിയാകുന്നത്‌ വരെ വളർത്തിയാൽ ഞാനും അവനും ഉയർത്തെഴുന്നേൽപിന്റെ നാളിൽ (വിരലുകൾ വളരെ ചേർത്ത്‌ പിടിച്ച്‌ കൊണ്ട്‌ നബി(സ്വ) പറഞ്ഞു) ഇപ്രകാരം (അടുത്തായിരിക്കും) (മുസ്ലിം)

ഉഖ്ബത്ത്‌ ബിൻ ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾക്ക്‌ മൂന്ന്‌ പെൺമക്കളുണ്ടാവുകയും അവരുടെ കാര്യത്തിൽ ക്ഷമിക്കുകയും തന്റെ ധനത്തിൽ നിന്ന്‌ വെള്ളവും വസ്ത്രവും നൽകുകയും ചെയ്താൽ അവർ അവന്ന്‌ നരകത്തിൽ നിന്നുള്ള കവചമായി തീരും. (അഹ്മദ്‌)

തുടക്കം നന്നായാല്‍…

സന്താനങ്ങളെ സംബന്ധിച്ച് സ്രഷ്ടാവ് പഠിപ്പിച്ച ചില കാര്യങ്ങളാണ് മുന്‍ലക്കങ്ങളില്‍ നാം മനസ്സിലാക്കിയത്. ഇവ ഉള്‍ക്കൊണ്ട് വേണം രക്ഷിതാവ് പാരന്റിംഗ് ദൗത്യത്തിലേക്ക് കടക്കാന്‍. കാല,ദേശ വ്യത്യാസങ്ങളില്ലാത്തവനില്‍ നിന്നുള്ള അറിവാണ് അവ എന്നതിനാല്‍ തന്നെ അവയെ പരിഗണിക്കാതെ വിജയകരമായ ഒരു ഇസ്‌ലാമിക പാരന്റിംഗ് അസാധ്യമാണ്.

എവിടെ തുടങ്ങും? സ്വാഭാവികമായതാണ് ഈ ചോദ്യം. നിങ്ങള്‍ ഉള്ളിടത്ത് നിന്ന് എന്നതാണ് ശരിയുത്തരം. നിങ്ങള്‍ ആരുമാവാം. അവിവാഹിതന്‍/അവിവാഹിത/നവദമ്പതികള്‍ അല്ലെങ്കില്‍ രക്ഷിതാക്കള്‍. അറിഞ്ഞേടത്ത് വെച്ച് തിരുത്തിത്തുടങ്ങുകയെന്നതാണ് ഏത് വിഷയത്തിലും ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. നഷ്ടങ്ങളുടെ വിലാപകാവ്യമല്ല, അവസരങ്ങളുടെ ഉപയോഗമാണ് ജീവിതം.

തുടക്കം നന്നാക്കിയാല്‍, നേരത്തെയാക്കിയാല്‍ തീര്‍ച്ചയായും വിളവെടുപ്പും നന്നാക്കാം; നേരത്തെയാക്കാം. നല്ല മുന്നൊരുക്കങ്ങള്‍ ഈ ദൗത്യയാത്രയിലെ യാതനകളെയും വേദനകളെയും ലഘുവാക്കിത്തരും എന്നതാണ് വാസ്തവം. മനുഷ്യപ്രകൃതിയോട് ഇണങ്ങുന്ന നിയമങ്ങളും നിര്‍ദേശങ്ങളും നല്‍കി മനുഷ്യജീവിതം സുരക്ഷിതവും സമാധാനപൂര്‍വവുമാക്കിയ അല്ലാഹു, പാരന്റിംഗിന്റെ അടിത്തറ മികവുറ്റതാക്കുവാന്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളോരോന്നും ഏതൊരു ഭൗതികപഠനങ്ങളെയും പിന്നിലാക്കുന്നതും കുറ്റമറ്റതുമാണ്. അവയില്‍ ചിലത് നമുക്ക് പരിശോധനക്ക് വിധേയമാക്കാം.

(1) തെരഞ്ഞടുപ്പ് നന്നാക്കുക:

നല്ല സന്താനത്തെ സ്വപ്‌നം കാണുന്നവരുടെ മുമ്പിലുള്ള പ്രഥമ ചുവടുവെപ്പ് ജീവിതപങ്കാളിയെ തെരഞ്ഞടുക്കുന്നേടത്ത് കൂടുതല്‍ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുകയും ദൈവിക നിര്‍ദേശങ്ങളെ പരിഗണിക്കുകയും ചെയ്യുകയെന്നതാണ്. ഈ വഴിയില്‍ ഇസ്‌ലാം നല്‍കുന്ന വെളിച്ചത്തിന് മുന്നില്‍ ഒട്ടും അവ്യക്തതകള്‍ കാണാന്‍ സാധ്യമല്ല.

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ ‏ تَخَيَّرُوا لِنُطَفِكُمْ وَانْكِحُوا الأَكْفَاءَ وَأَنْكِحُوا إِلَيْهِمْ

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ ബീജത്തിന് വേണ്ടി നല്ല തെരഞ്ഞടുപ്പ് നടത്തുക’ (ഇബ്‌നുമാജ, ഹാകിം).

ഈ അര്‍ഥത്തിലുള്ള ഒന്നിലധികം നിവേദനകള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ നബി(സ) പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ കൂടി ശ്രദ്ധിക്കുകയെന്നതാണ് വിശ്വാസിയുടെ ബാധ്യത.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: ‏تُنْكَحُ الْمَرْأَةُ لأَرْبَعٍ لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നാലു കാര്യങ്ങള്‍ക്കാണ് ഒരു സ്ത്രീ വിവാഹം ചെയ്യപ്പെടാറുള്ളത്; അവളുടെ സമ്പത്ത്, കുടുംബം, സൗന്ദര്യം, മതനിഷ്ഠ എന്നിവയാണവ. നീ മതനിഷ്ഠയുള്ളവരെ തെരഞ്ഞടുത്ത് വിജയം പ്രാപിക്കുക; നിന്റെ കയ്യില്‍ മണ്ണ് പുരണ്ടാലും’. (ബുഖാരി).

‘ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നാലും’ എന്നാണ് ‘മണ്ണ് പുരളേണ്ടി വന്നാലും’ എന്നതിന്റെ വിവക്ഷയെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം:

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا خَطَبَ إِلَيْكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَزَوِّجُوهُ إِلاَّ تَفْعَلُوا تَكُنْ فِتْنَةٌ فِي الأَرْضِ وَفَسَادٌ عَرِيضٌ ‏”‏ ‏.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മതവും സ്വഭാവവും തൃപ്തികരമായ (നിലയില്‍) ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ നിങ്ങള്‍ അവന്നു വിവാഹം ചെയ്ത് കൊടുക്കുക. അല്ലാത്ത പക്ഷം ഭൂമിയില്‍ വ്യാപകമായ തോതില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും. (തിര്‍മിദി)

‘ബഹുദൈവാരാധകര്‍ക്കും വ്യഭിചാരികള്‍ക്കും തത്തുല്യരായവരാണ് അനുയോജ്യമാവുക’യെന്ന ക്വുര്‍ആനിന്റെ പ്രഖ്യാപനത്തില്‍ (24:3) വിശ്വാസവും ആദര്‍ശവും ജീവിതപങ്കാളിയുടെ തെരെഞ്ഞെടുപ്പില്‍ മുഖ്യ അളവുകോലാകേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നുണ്ട്.

ٱلزَّانِى لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى ٱلْمُؤْمِنِينَ

വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖുര്‍ആൻ:24/3)

ഇണയാവാന്‍ പറ്റുമോ എന്ന അന്വേഷണത്തോടൊപ്പം മക്കളുടെ ഉപ്പയാകാന്‍, ഉമ്മയാകാന്‍ കൂടി പറ്റുമോ എന്ന അധിക ചോദ്യവും കൂടി തെരെഞ്ഞടുപ്പ് നേരത്തു വിശ്വാസിക്ക് അനിവാര്യമാണെന്നര്‍ഥം.

ٱلْخَبِيثَٰتُ لِلْخَبِيثِينَ وَٱلْخَبِيثُونَ لِلْخَبِيثَٰتِ ۖ وَٱلطَّيِّبَٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَٰتِ ۚ أُو۟لَٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَ ۖ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ

ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, നല്ല പുരുഷന്‍മാര്‍ നല്ല സ്ത്രീകള്‍ക്കുമാകുന്നു. ഇവര്‍ (ദുഷ്ടന്‍മാര്‍) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ (നല്ലവര്‍) നിരപരാധരാകുന്നു. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും. (ഖുര്‍ആൻ:24/26)

നല്ല സന്താനങ്ങളുടെ അനിവാര്യത ബോധ്യപ്പെടുത്തുന്ന പ്രവാചകന്‍(സ) കുടുംബ പരിപാലനത്തിന് കഴിവുറ്റ പങ്കാളിയുണ്ടാവേണ്ട അനിവാര്യത മനസ്സിലാക്കിത്തരുന്നുണ്ട്.

അനസ് ബിന്‍ മാലിക് (റ)ല്‍ നിന്ന് നിവേദനം: നബി തിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ കൂടുതല്‍ പ്രസവിക്കുന്ന, നന്നായി സ്‌നേഹിക്കുന്നവരെ വിവാഹം കഴിക്കുക. ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ തീര്‍ച്ചയായും മറ്റു സമൂഹങ്ങള്‍ക്ക് മുമ്പില്‍ നിങ്ങളുടെ ആധിക്യം കൊണ്ട് ഞാന്‍ അഭിമാനിക്കും’ (ഇബ്‌നു ഹിബ്ബാന്‍).

അതിനാല്‍ നല്ല തെരഞ്ഞടുപ്പ് പ്രധാനം തന്നെയാണ്. കൃഷിക്കാരന്‍ നല്ല മണ്ണ് തേടുന്നത് അത്യാര്‍ത്തിയോ അനാവശ്യമോ അല്ല, മറിച്ച് ലക്ഷ്യപ്രാപ്തിക്കായുള്ള ഉറച്ച കാല്‍വെപ്പാണ്.

(2) സന്താന ലബ്ദിക്കായുള്ള പ്രതീക്ഷയും പ്രാര്‍ഥനയുമായി ആരംഭിക്കുക.

മനുഷ്യന്റെ ലൈംഗിക പൂര്‍ത്തീകരണത്തിന് അനുവദനീയ മാര്‍ഗമാണ് വിവാഹമെന്നതോടപ്പം തന്നെ മനുഷ്യവംശത്തിന്റെ തുടര്‍ച്ച കൂടി അതിന്റെ ലക്ഷ്യമാണ്.

وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ ۚ أَفَبِٱلْبَٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ

അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്? (ഖുർആൻ:16/72)

മധുരനാളുകളില്‍ തന്നെ സച്ചരിതരായ സന്താനങ്ങളെ കുറിച്ചുള്ള ആശയും പ്രാര്‍ഥനയും ഉണ്ടാകണമെന്നാണ് ഇതിന്റെ താല്‍പര്യം. പ്രവാചകന്മാരുടെ മാതൃക കൂടിയാണത്. സകരിയ്യ നബി(അ)യുടെ പ്രാര്‍ഥന കാണുക: ‘

هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ

അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കു ന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. (ഖു൪ആന്‍:3/37-38)

 ഇമാം ക്വുര്‍ത്വുബി ഈ സൂക്തം വിശദീകരിച്ചു കൊണ്ട് പറയുന്നു:

دلت هذه الآية على طلب الولد ، وهي سنة المرسلين والصديقين

കുഞ്ഞിനെ ആവശ്യപ്പെടുകയെന്നത് ദൈവദൂതന്മാരുടെയും സത്യവാന്മാരുടെയും ചര്യയാണെന്നതിന് ഇത് തെളിവാണ്.

ആരോഗ്യം ക്ഷയിച്ച് തുടങ്ങുകയും പ്രായം കൂടിവരികയും ചെയ്താല്‍ പോലും സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള ആശയും പ്രാര്‍ഥനയും കൈവിടാന്‍ പാടില്ലെന്ന സൂചന കൂടിയുണ്ട് സകരിയ്യ നബി(അ)യുടെ പ്രാര്‍ഥനയില്‍.

‘ദൈവിക മാര്‍ഗത്തില്‍ ധര്‍മസമരത്തിന് പാകമാകുന്ന മക്കളെ തേടല്‍’ എന്ന ഒരു അധ്യായം തന്നെ സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട്. ഇണകള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് (കേവല ലൈംഗിക ആസ്വാദനത്തിന്നപ്പുറം) ദൈവാനുഗ്രഹത്തിന്റെ ചൈതന്യമുള്ളതും പൈശാചികതയുടെ കരസ്പര്‍ശനമേല്‍ക്കാത്തതുമായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയോടും അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ടുമാവണം എന്ന് കൂടി നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ أَمَا إِنَّ أَحَدَكُمْ إِذَا أَتَى أَهْلَهُ وَقَالَ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا‏.‏ فَرُزِقَا وَلَدًا، لَمْ يَضُرُّهُ الشَّيْطَانُ ‏”‏‏.‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്റെ കുടുംബത്തെ (ഇണയെ) സമീപിക്കാന്‍ ഉദ്ദേശിക്കുകയും എന്നിട്ട് അവന്‍ ‘അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മില്ലാഹ്), അല്ലാഹുവേ, ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍ നിന്നും പിശാചിനെ നീ അകറ്റേണമേ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യതാല്‍ ആ ബന്ധത്തില്‍ അല്ലാഹു അവര്‍ക്ക് കുഞ്ഞിനെ വിധിച്ചാല്‍ ഒരിക്കലും പിശാച് അവനെ ഉപദ്രവിക്കുകയില്ല. (ബുഖാരി, മുസ്‌ലിം).

ഗർഭകാല ചിന്തകൾ

പ്രാർഥനയും പ്രതീക്ഷയും നിറഞ്ഞ നല്ല തുടക്കത്തിന്റെ പ്രസക്തിയാണ്‌ മുമ്പ്‌ പ്രതിപാദിച്ചത്‌. സഹധർമിണിയുടെ ഗർഭധാരണത്തിന്റെ ശുഭവാർത്തയോട്‌ കൂടി ആ പ്രാർഥന സഫലമാവുകയായി. പ്രതീക്ഷകൾ നാമ്പെടുത്തു തുടങ്ങി. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികൾ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.

ഗർഭധാരണം, ഗർഭസ്ഥ ശിശു തുടങ്ങിയവയെക്കുറിച്ച്‌ ക്വുർആനിലും നബിവചനങ്ങളിലും പരാമർശങ്ങൾ കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ കുഞ്ഞിന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടുള്ള സ്രഷ്ടാവിന്റെ പരാമർശങ്ങളാണ്‌. കുഞ്ഞിന്റെ സൃഷ്ടിപ്പിന്റെ സമയവും ലിംഗ നിർണയവും രൂപ സാദൃശ്യങ്ങളുമെല്ലാം അല്ലാഹുവിന്റെ മാത്രം അധികാര പരിധിയിൽ ഉള്ളതാണ്‌. അല്ലാഹു മനുഷ്യന്‌ നൽകിയ ഭൗതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലവസാനിക്കുന്നു മനുഷ്യന്റെ ഭാഗധേയം. കാലം, ലിംഗം, നിറം, രൂപം, ആകാരം, ആരോഗ്യം തുടങ്ങി കുഞ്ഞുമായി ബന്ധപ്പെട്ടതെല്ലാം ഗർഭാശയത്തിൽ നടക്കുന്നത്‌ അല്ലാഹുവിന്റെ വിവേചനാധികാരത്തിലും തീരുമാനത്തിലുമാണ്‌. അവ ചിലപ്പോൾ മനുഷ്യന്റെ പരിചയങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറമോ ഇപ്പുറമോ ആയേക്കാം. അല്ലാഹുവിന്റെ തീരുമാനം എന്തായാലും അതിൽ ആകുലപ്പെടാതെ സസന്തോഷം സ്വീകരിക്കുന്നവനാണ്‌ സത്യവിശ്വാസി.

وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ

നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. (ഖു൪ആന്‍: 28/68)

മറ്‌യമിന്റെ ഗർഭധാരണത്തെ പരാമർശിക്കുന്നിടത്ത്‌ അല്ലാഹു പറഞ്ഞു:

قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഖു൪ആന്‍: 3/47)

لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ‎﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖു൪ആന്‍ : 42/49-50)

കുട്ടികളുടെ ലിംഗം, നിറം, രൂപസാദൃശ്യം തുടങ്ങിയവയിലൊന്നും ആരും ആരെയും പഴി പറഞ്ഞിട്ട്‌ കാര്യമില്ലെന്നർഥം. ഉണ്ടാവരുതെന്നു നിനച്ച നേരത്ത്‌ ലഭിക്കുന്ന കുട്ടിയോട്‌ നീരസം കാണിക്കുന്നത്‌ ഇസ്ലാമിക വിരുദ്ധവും അതിനാൽ തന്നെ മാനവിക വിരുദ്ധവുമാണെന്ന്‌ ദമ്പതികൾ മനസ്സിലാക്കണം.

هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ ۚ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ

ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ. (ഖു൪ആന്‍ : 3/6)

ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ

ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതെന്തെന്ന്‌ അല്ലാഹു അറിയുന്നു. ഗർഭാശയങ്ങൾ കമ്മിവരുത്തുന്നതും വർധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്റെ അടുക്കൽ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു. (ഖു൪ആന്‍ : 13/8)

ഗർഭധാരണം തുടങ്ങുന്നതോടെ ദമ്പതികൾക്കിടയിൽ വരാനിരിക്കുന്ന കുഞ്ഞിനെ ചുറ്റിപ്പറ്റിയുള്ള കണക്കു കൂട്ടലുകളും വർത്തമാനങ്ങളും ആരംഭിക്കുന്നത്‌ സ്വാഭാവികമാണ്‌. ഈ കണക്ക്‌ കൂട്ടലുകളുടെ പ്രതിഫലനം ചിലപ്പോഴെങ്കിലും ഏതെങ്കിലും ഒരാളിലെങ്കിലും നെഗറ്റിവായ സമീപനത്തിന്‌ വഴിവെക്കാറുണ്ട്‌. ആൺകുഞ്ഞിന്റെ ജനന വാർത്ത കേട്ടാൽ ഉണ്ടാകുമ്പോഴുള്ള ആവേശവും സന്തോഷവും പെൺകുഞ്ഞിന്റെ ജനന വാർത്ത കേട്ടാൽ ഉണ്ടാവാത്ത അവസ്ഥ ഇപ്പോഴും ചില കുടുംബങ്ങളിലെങ്കിലും ഉണ്ടെന്നത്‌ വസ്തുതയാണ്‌.

കുഞ്ഞിന്റെ സൃഷ്ടിപ്പിന്‌ പിന്നിലുള്ള സ്രഷ്ടാവിന്റെ അതുല്യമായ സംവിധാനങ്ങൾ ഏറെ ചിന്തനീയമാണ്‌. നിസ്സാരമെന്ന്‌ ഗണിക്കുന്ന ബീജത്തിൽ നിന്ന്‌ `മനുഷ്യൻ` രൂപപ്പെട്ടു വരുന്നതിനെ ക്വുർആൻ വിശദീകരിക്കുന്നുണ്ട്‌. ലഭിക്കുന്ന സന്താനത്തിന്റെ മൂല്യമറിയാനും കുഞ്ഞിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ അലംഭാവമില്ലാതിരിക്കാനും ഇതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ദമ്പതികളെ സഹായിക്കും; സന്താനത്തിന്റെ `ക്വാളിറ്റി`യുടെ ഏറ്റവ്യത്യാസം മാതാപിതാക്കളിൽ അന്യായമായ അഹങ്കാരമോ ന്യായീകരണമില്ലാത്ത അപമാനചിന്തയോ വളർത്തുന്നതിനെ തടയുകയും ചെയ്തേക്കും. ഇവ്വിഷയകമായി വന്ന ചില സൂക്തങ്ങൾ കാണുക:

فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ ‎﴿٥﴾‏ خُلِقَ مِن مَّآءٍ دَافِقٍ ‎﴿٦﴾‏ يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ ‎﴿٧﴾

എന്നാൽ മനുഷ്യൻ ചിന്തിച്ചു നോക്കട്ടെ, താൻ എന്തിൽ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിൽ നിന്ന്‌ അത്‌ പുറത്തു വരുന്നു. (ഖു൪ആന്‍ : 86/5-7)

إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعَۢا بَصِيرًا

കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽ നിന്ന്‌ തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (ഖു൪ആന്‍: 76/2)

يَخْلُقُكُمْ فِى بُطُونِ أُمَّهَٰتِكُمْ خَلْقًا مِّنۢ بَعْدِ خَلْقٍ فِى ظُلُمَٰتٍ ثَلَٰثٍ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ

…. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്ന് തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന് ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ് ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌? (ഖു൪ആന്‍ : 39/6)

فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا

……… തീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്‌ ബീജത്തിൽ നിന്നും പിന്നീട്‌ ഭ്രൂണത്തിൽ നിന്നും അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങൾക്ക്‌ കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു ……..(ഖു൪ആന്‍ : 22/5)

ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ‎﴿١٣﴾‏ ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ ‎﴿١٤﴾

പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖു൪ആന്‍ : 23/13-14)

അതിസൂക്ഷ്മവും സങ്കീർണവുമായ ഈ മഹാ പ്രതിഭാസങ്ങളെല്ലാം നടക്കുന്നത്‌ തന്റെ സഹധർമിണിയുടെ അടിവയറ്റിലാണല്ലോ? അതിനാൽ തന്നെ `ഗർഭിണി` എന്ന്‌ പരിഗണനക്കും പരിചരണത്തിനും അവൾ അർഹയാണ്‌. ഗർഭധാരണവും പ്രസവവും പ്രയാസമേറിയ ദൗത്യമാണെന്ന്‌ അല്ലാഹു നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌:

وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍ وَفِصَٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ

മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു – ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌ – എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം. (ഖു൪ആന്‍ : 31/14)

وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ إِحْسَٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهْرًا ۚ  ٱلْمُسْلِمِينَ ‎

തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു ….. (ഖു൪ആന്‍ : 46/15)

ഈ രണ്ടു വചനത്തിലൂടെയും ഗർഭ കാലഘട്ടത്തിലെ ക്ഷീണത്തെയും പ്രസവത്തിന്റെ പ്രയാസത്തെയും പടച്ചവൻ തന്നെ പരിചയപ്പെടുത്തുന്നു. അതിനാൽ ക്ഷീണവും പ്രയാസവും മുൻകൂട്ടി കണ്ടുകൊണ്ടും അല്ലാഹു ഏൽപിച്ച ദൗത്യത്തിന്റെ മഹത്ത്വം ഉൾക്കൊണ്ട്‌ കൊണ്ടും നന്മ നിറഞ്ഞ മനസ്സോടു കൂടിയാവണം ഗർഭധാരണത്തെയും ആ ഘട്ടത്തിലെ പ്രയാസങ്ങളെയും മുസ്ലിം ദമ്പതികൾ നോക്കിക്കാണേണ്ടത്‌. `ഇഷ്ടപ്പെടാത്ത നേരത്ത്‌` സംഭവിച്ച ഗർഭധാരണത്തോട്‌, അല്ലാഹുവിന്നു അതൃപ്തി ഉണ്ടാവും വിധം പ്രതികരിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളുണ്ടാവരുത്‌. പലപ്പോഴും ഈ `ഇഷ്ടപ്പെടാത്ത നേരം` യാതൊരുവിധ ന്യായീകരണവുമില്ലാത്തതായിരിക്കും. എഴുതിത്തീർക്കാൻ കാത്തിരിക്കുന്ന പരീക്ഷകൾ, കുടുംബത്തിൽ നടക്കാനിരിക്കുന്ന വിവാഹം, ചാർട്ട്‌ ചെയ്തുപോയ വിദേശ യാത്രകൾ, വിനോദ യാത്രകൾ… ഇതൊക്കെയായിരിക്കും പലപ്പോഴും ഈ നീരസത്തിന്ന്‌ നിദാനം. അവർ അല്ലാഹുവിന്റെ ദാനത്തിന്റെ വിലയും നിലയും അറിയാത്ത അവിവേകികളാണ്‌.

ഗർഭിണിയുടെ പ്രയാസത്തെ കുറിച്ചുള്ള ദൈവിക സൂചനകളിൽ നമുക്ക്‌ മറ്റൊരു പാഠവും കൂടിയുണ്ട്‌. തന്റെ ഇണ അനുഭവിക്കുന്ന ക്ഷീണത്തെയും പ്രയാസത്തെയും കണ്ടറിയാൻ ഭർത്താവിന്‌ കഴിയണം, സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തണൽ അവൾക്ക്‌ അത്യാവശ്യമാണ്‌ എന്ന പാഠം. ഗർഭധാരണത്തിന്റെ നാളുകൾ മുന്നോട്ട്‌ നീങ്ങും തോറും കുഞ്ഞിന്റെ ഭാരം പേറുന്ന മാതാവും അവളെ പരിചരിക്കുന്നതിന്റെ ഭാരം പേറുന്ന ഭർത്താവും സ്വാലിഹായ സന്താനത്തിന്ന്‌ വേണ്ടിയുള്ള പ്രാർഥന ശക്തിപ്പെടുത്തുക കൂടി വേണം.

هُوَ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّىٰهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِۦ ۖ فَلَمَّآ أَثْقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنْ ءَاتَيْتَنَا صَٰلِحًا لَّنَكُونَنَّ مِنَ ٱلشَّٰكِرِينَ

ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്‍റെ ഇണയേയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. (ഖു൪ആന്‍ : 7/189)

ചുരുക്കത്തിൽ, ദൈവിക മാർഗദർശനത്തിലുള്ള ഉറച്ച ബോധ്യവും നിശ്ചയ ദാർഢ്യത്തോട്‌ കൂടിയുള്ള പ്രാർഥനയും അനുയോജ്യമായ പരിപാലനവു മായി നീങ്ങുന്ന ദമ്പതികൾക്ക്‌ പ്രസവം അടങ്ങാത്ത ആശങ്കയായിരിക്കില്ല; ഒടുങ്ങാത്ത ആശയായിരിക്കും, തീർച്ച!

നവാതിഥിയെ വരവേല്‍ക്കുമ്പോള്‍

ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നാം കഴിഞ്ഞ ലേഖനത്തില്‍ മനസ്സിലാക്കി. ഇനി കുഞ്ഞുകരച്ചിലിനു കാതോര്‍ക്കാം. പ്രസവത്തിന്റെ പ്രയാസങ്ങളും വേദനയും മുന്നില്‍ കണ്ട് അല്ലാഹുവിലേക്ക് വിനയപ്പെട്ടും പശ്ചാത്താപം പുതുക്കിയും കൊണ്ടാവണം പുതിയ അതിഥിയെ വരവേല്‍ക്കാന്‍ മാതാപിതാക്കള്‍ ഒരുങ്ങേണ്ടത്. മര്‍യമിന്റെ പ്രസവ സന്ദര്‍ഭം അല്ലാഹു നമുക്ക് വിശദീകരിച്ചു തരുന്നത് കാണുക: ”അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക…” (19:22-26).

അല്ലാഹുവിന്റെ ഇഷ്ടദാസിയായ മര്‍യമിന് പോലും പ്രസവസമയം എത്രമാത്രം പ്രയാസകരമായിരുന്നുവെന്നും അതോടൊപ്പം അല്ലാഹുവിലുള്ള വിശ്വാസവും പ്രാര്‍ഥനയും പ്രതീക്ഷയുമെല്ലാം എപ്രകാരമാണ് അവരുടെ പ്രയാസങ്ങളെ ലഘൂകരിച്ചതെന്നും ഈ സൂക്തങ്ങള്‍ വ്യക്തമാക്കിത്തരുന്നു.

ഗര്‍ഭപാത്രത്തിനു പുറത്തുള്ള അപരിചിതലോകത്തിലേക്ക് കണ്ണുതുറക്കുന്ന കുഞ്ഞ് ഒരു വി.ഐപി തന്നെയാണ്. അതിനാല്‍ ആ വി.ഐ.പിയെ സ്വീകരിക്കുവാന്‍ ചില പ്രോട്ടോകോളുകള്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഇസ്‌ലാമിക പാരന്റിംഗിന് തുടക്കം കുറിക്കുകയാണ്. ചില സുപ്രധാന കാര്യങ്ങള്‍ മനസ്സിലാക്കാം:

(1) സന്തോഷവാര്‍ത്തയറിയിക്കല്‍:

ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവന്ന് കരഞ്ഞുകൊണ്ട് സാന്നിധ്യമറിയിക്കുന്ന കുഞ്ഞിന്റെ ജനനം ഒരു ‘സന്തോഷവാര്‍ത്ത’ തന്നെയാണല്ലോ.

يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّا

ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല. (ഖു൪ആന്‍:19/7)

وَلَقَدْ جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ ۖ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍ

നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു. (ഖു൪ആന്‍:11/69)

 وَٱمْرَأَتُهُۥ قَآئِمَةٌ فَضَحِكَتْ فَبَشَّرْنَٰهَا بِإِسْحَٰقَ وَمِن وَرَآءِ إِسْحَٰقَ يَعْقُوبَ

അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബിയുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാഖിനെപ്പറ്റിയും, ഇസ്ഹാഖിന്റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു. (ഖു൪ആന്‍:11/71)

സന്തോഷത്തിലും സന്താപത്തിലും പരസ്പരം പങ്കുചേരേണ്ട സത്യവിശ്വാസികള്‍ ജനനത്തില്‍ സന്തോഷിക്കുകയും കുഞ്ഞിനും മാതാപിതാക്കള്‍ക്കും സന്തോഷം നല്‍കുംവിധം പ്രതികരിക്കുകയും പ്രാര്‍ഥിക്കുകയുമാണ് വേണ്ടത്. എന്നാല്‍ നവജാത ശിശുവിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകളോ ആശംസാവചനങ്ങളോ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നില്ല.

(2) തഹ്‌നീക്ക്:

ജനിച്ചയുടനെ കാരക്കനീരോ തേനോ കുഞ്ഞിന്റെ നാവില്‍ പുരട്ടുന്നതിനെയാണ് തഹ്‌നീക്ക് എന്ന് പറയുന്നത്. ഒന്നിലധികം തവണ നബി(സ) ഇപ്രകാരം ചെയ്തതും സ്വഹാബികള്‍ നബി(സ)യുടെ അരികിലേക്ക് കുഞ്ഞുങ്ങളെകൊണ്ട് വന്നതും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

عَنْ أَبِي مُوسَى، قَالَ وُلِدَ لِي غُلاَمٌ، فَأَتَيْتُ بِهِ النَّبِيَّ صلى الله عليه وسلم فَسَمَّاهُ إِبْرَاهِيمَ، فَحَنَّكَهُ بِتَمْرَةٍ، وَدَعَا لَهُ بِالْبَرَكَةِ، وَدَفَعَهُ إِلَىَّ،

അബൂമൂസ(റ) പറയുന്നു: എനിക്ക് ഒരു കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിനെയുമായി നബി(സ)യുടെ സന്നിധിയില്‍ ചെന്നു. നബി(സ) അവന് ഇബ്‌റാഹീം എന്ന് പേര് നല്‍കുകയും കാരക്ക നീര് പുരട്ടിക്കൊടുക്കുകയും അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തിട്ട് എനിക്കവനെ തിരിച്ച് തന്നു.”(ബുഖാരി/മുസ്‌ലിം)

അബൂത്വല്‍ഹക്കും ഉമ്മുസുലൈമിനും കുഞ്ഞ് പിറന്നപ്പോള്‍ നബി(സ) ഇപ്രകാരം ചെയ്തത് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. കൂടാതെ അസ്മാഅ് ഗര്‍ഭിണിയായിരിക്കെ ഹിജ്‌റ പോവുകയും ഖുബായില്‍ എത്തിയപ്പോള്‍ അബ്ദുല്ലാഹ് ബ്‌നു സുബൈറിനെ പ്രസവിക്കുകയും ചെയ്തു. അവര്‍ പറയുന്നു:

ثُمَّ أَتَيْتُ بِهِ رَسُولَ اللَّهِ صلى الله عليه وسلم فَوَضَعْتُهُ فِي حَجْرِهِ، ثُمَّ دَعَا بِتَمْرَةٍ فَمَضَغَهَا، ثُمَّ تَفَلَ فِي فِيهِ فَكَانَ أَوَّلَ شَىْءٍ دَخَلَ جَوْفَهُ رِيقُ رَسُولِ اللَّهِ صلى الله عليه وسلم ثُمَّ حَنَّكَهُ بِالتَّمْرَةِ، ثُمَّ دَعَا لَهُ فَبَرَّكَ عَلَيْهِ، وَكَانَ أَوَّلَ مَوْلُودٍ وُلِدَ فِي الإِسْلاَمِ، فَفَرِحُوا بِهِ فَرَحًا شَدِيدًا، لأَنَّهُمْ قِيلَ لَهُمْ إِنَّ الْيَهُودَ قَدْ سَحَرَتْكُمْ فَلاَ يُولَدُ لَكُمْ‏.‏

”എന്നിട്ട് ഞാന്‍ നബി(സ)യുടെ സന്നിധിയില്‍ ചെന്ന് കുഞ്ഞിനെ അവിടുത്തെ മടിയില്‍വെച്ച് കൊടുത്തു. നബി(സ) കാരക്ക കൊണ്ട് വരാന്‍ കല്‍പിച്ചു. അത് ചവച്ചരച്ചിട്ട് അവന്റെ വായിലാക്കിക്കൊടുത്തു. അങ്ങനെ അവന്റെ ഉള്ളില്‍ ആദ്യം പ്രവേശിച്ചത് നബി(സ)യുടെ ഉമിനീരായി. പിന്നീട് അവന് വേണ്ടി അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു. അബ്ദുല്ലാഹ് ബ്‌നു സുബൈറാണ് മദീനയില്‍ എത്തിയ (മുഹാജിറുകള്‍ക്ക്) ആദ്യം പിറന്ന ആണ്‍കുഞ്ഞ്. അവന്റെ ജനനത്തില്‍ മുസ്‌ലിംകള്‍ എന്തെന്നില്ലാതെ സന്തോഷിച്ചു. കാരണം ജൂതന്മാര്‍ നിങ്ങള്‍ക്ക് സിഹ്‌റ് ചെയ്തതിനാല്‍ ആണ്‍കുട്ടികള്‍ ഉണ്ടാവുകയില്ലെന്ന ഒരു കിംവദന്തി ശത്രുക്കള്‍ പറഞ്ഞ് പരത്തിയിരുന്നു. (ആ ഇടക്കാണ് അബ്ദുല്ലയുടെ ജനനമുണ്ടായത്).” (ബുഖാരി/മുസ്‌ലിം)

(3) മുടിനീക്കലും ബലികര്‍മവും (അഖീഖ):

പ്രസവിച്ച് ‘ഏഴാംനാള്‍’ കുട്ടിയുടെ ജീവിതത്തിലെ പ്രധാന ദിനമാണ്.

عَنْ سَمُرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ “‏ كُلُّ غُلاَمٍ مُرْتَهَنٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ السَّابِعِ وَيُحْلَقُ رَأْسُهُ وَيُسَمَّى ‏”‏ ‏.‏

സംറത്ത് (റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു നബി(സ) പറഞ്ഞു: ”എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണ്. ഏഴാം നാളിലാണ് അവന് വേണ്ടി അറവ് നടത്തുന്നത്. അന്ന് തന്നെയാണ് മുടി നീക്കേണ്ടതും, പേരിടേണ്ടതും.” (തിര്‍മിദി, നസാഇ, ഇബ്‌നുമാജ, അഹ്മദ്)

കുഞ്ഞിന്റെ ജനനത്തോടൊപ്പം ഉള്ള ആരംഭ മുടിനീക്കം ചെയ്യാനും അതിന്റെ തൂക്കത്തിനുള്ള അളവില്‍ വെള്ളി ദാനം ചെയ്യാനും നബി(സ) കല്‍പിച്ചതായി കാണാം.

ഇബ്‌നു ഇസ്ഹാഖ് മുഹമ്മദ് ബ്‌നു അലിയില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”ഹസന്‍(റ)വിനെ പ്രസവിച്ചപ്പോള്‍ പ്രവാചകന്‍(സ) മകള്‍ ഫാത്തിമയോട് പറഞ്ഞു:

يَا فَاطِمَةُ احْلِقِي رَأْسَهُ وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً ‏”‏ ‏.‏ قَالَ فَوَزَنَتْهُ فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ ‏.‏

”നീ അവന്റെ മുടി നീക്കം ചെയ്യുക. അങ്ങിനെ ഫാത്തിമ(റ) അത് തൂക്കി നോക്കി. അത് ഒരു ദിര്‍ഹമോ അല്ലെങ്കില്‍ അല്‍പം കുറവോ ആയിരുന്നു.”

ഇതോടൊപ്പം നടക്കുന്ന ഒരു കര്‍മമാണ് അഖീഖ. ഒരു മൃഗത്തെ അറുത്ത് മാംസവിതരണം നടത്തുക എന്നതാണ് ഉദ്ദേശം. ഉമ്മുല്‍ കറസ് അല്‍ കഅബിയ എന്ന സ്വഹാബി വനിത അഖീഖയെകുറിച്ച് നബി(സ)യോട് ചോദിക്കുകയുണ്ടായി, നബി(സ) പറഞ്ഞു: ‘ആണ്‍കുട്ടിക്ക് രണ്ടാടും പെണ്‍കുട്ടിക്ക് ഒരാടും ആകുന്നു. അത് ആണാവുന്നതും പെണ്ണാവുന്നതും തടസ്സമില്ല.’ (അഹ്മദ്)

ഇമാം ത്വബ്‌റാനി(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇപ്രകാരമാണ്: അഖീഖ ഏഴാം നാളിലാണ് അറുക്കപ്പെടുക. അതല്ലെങ്കില്‍ 14ാം നാളില്‍, അല്ലെങ്കില്‍ ഇരുപത്തിയൊന്നാം നാളില്‍ ആണ്. കുഞ്ഞിന്റെ കുടുംബത്തിന്റെ സ്ഥിതി അനുസരിച്ച് ബലികര്‍മത്തിന്റെ നിബന്ധനയോട് കൂടിയ ഏത് മൃഗമാവാമെന്നും ആടാണ് നബിയുടെ കാലത്ത് അറുത്തിരുന്നതെന്നും, ദിവസങ്ങളില്‍ ഏറ്റവും പുണ്യകരം ഏഴാം നാളിലാണെന്നും അതിന് സാധിക്കാത്തവര്‍ക്ക് സാധ്യമാവുന്ന ഏത് സന്ദര്‍ഭത്തില്‍ നടത്തിയാലും സ്വീകരിക്കപ്പെടുമെന്നുമാണ് പണ്ഡിതാഭിപ്രായം. ഉളുഹിയ്യത്തിന്റെ രീതിശാസ്ത്രം തന്നെയാണ് മാംസവിതരണത്തിനുമുള്ളതെങ്കിലും വീട്ടില്‍ ഭക്ഷണമുണ്ടാക്കി വിരുന്നൂട്ടിയാലും മതിയാകുന്നതാണ്. ദരിദ്രരുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് മാത്രം.

4. പരിഛേദന കര്‍മം:

ലിംഗാഗ്രത്തിലെ തൊലി നീക്കം ചെയ്യുന്ന, പ്രവാചക മാതൃകയാണിത്. പുരുഷന്മാര്‍ക്ക് മാലിന്യമുക്തി നേടാനും ആരോഗ്യ സംരക്ഷണത്തിനും സഹായകമായ ഒരു ദൈവിക നിര്‍ദേശമാണിത്. ആധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങളുടെ സാധ്യതകള്‍ കൂടുതലുള്ള ഇക്കാലത്ത് പ്രസവാനന്തര നാളുകളില്‍ നടത്തുന്നതാണ് കൂടുതല്‍ നല്ലത്. മനുഷ്യപ്രകൃതിയുടെ ഭാഗമായാണ് പ്രവാചകന്‍(സ) ലിംഗപരിഛേദനത്തെ എണ്ണിയിട്ടുള്ളത്. (ബുഖാരി/മുസ്‌ലിം)

ഏഴാം നാളില്‍ ഹസന്‍, ഹുസൈന്‍(റ) എന്നിവര്‍ക്ക് വേണ്ടി അഖീഖ അറുക്കുകയും അവരുടെ പരിഛേദന കര്‍മം നിര്‍വഹിക്കുകയും ചെയ്തുവെന്ന് ഇമാം ബൈഹഖി ജാബിര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്. ഈ സമ്പ്രദായം ആരംഭം കുറിച്ചത് പ്രവാചകന്‍ ഇബ്‌റാഹീം നബിൗയില്‍ നിന്നാണെന്നും പിന്നീട് അത് പ്രവാചകന്‍മാരുടെ ഉത്തമമാതൃകയായിത്തീര്‍ന്നെന്നും, ഒരാള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നാല്‍ എത്ര പ്രായമുള്ളവനാണെങ്കിലും പരിഛേദനകര്‍മം നിര്‍വഹിക്കേണ്ടതുണ്ടെന്നും സ്വഹീഹായ ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടതെല്ലാം ഈ കര്‍മത്തിന്റെ അനിവാര്യതയും പ്രകൃതിപരതയും വിളിച്ചോതുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മുടികളയല്‍, അഖീഖ, പരിഛേദന കര്‍മം തുടങ്ങിയ കാര്യങ്ങളെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സവിസ്തരം ചര്‍ച്ചക്കെടുത്തത്. പ്രസ്തുത കര്‍മങ്ങളുടെ ഗൗരവമുള്‍ക്കൊണ്ട് ചെയ്യുമ്പോഴേ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലത്തിന് അര്‍ഹത ലഭിക്കൂ.

പേര് പരതുമ്പോള്‍

ഒരു കുഞ്ഞ് ജനിച്ചാല്‍ ഏത് രക്ഷിതാവും തേടി നടക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഒരു നല്ല പേര്. ഇസ്‌ലാമിക് പാരന്റിംഗില്‍ പേരിന് പൊരുളും പ്രാധാന്യവും ഉണ്ട്. കുഞ്ഞിന് നല്ല പേരിടുക എന്നത് മതപരമായ നിര്‍ദേശമാണ്. ആ വിഷയത്തില്‍ കൃത്യമായ മാര്‍ഗദര്‍ശനം ഇസ്‌ലാം നല്‍കിയിട്ടുണ്ട്. ഒരു കുഞ്ഞിന്റെ പേര് അവന്റെ മരണം വരെയും പരലോകത്തും വിളിക്കപ്പെടാനുള്ളതാണ്.

‘നല്ല പേര്’ എന്നത് മറക്കാവതല്ല. അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നേടത്ത് ‘നല്ല നാമങ്ങള്‍’ എന്ന പ്രയോഗം കാണാം. ഈ സുന്ദരനാമങ്ങള്‍ ഉപയോഗിച്ചാവണം അവനെ വിളിച്ച് പ്രാര്‍ഥിക്കേണ്ടതെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്.

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും. (ഖു൪ആന്‍:7/180)

قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ

(നബിയ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍…… (ഖു൪ആന്‍:17/110)

സകരിയ്യാ നബിക്ക് ലഭിച്ച മകന് ‘യഹ്‌യ’ എന്ന പേര് നല്‍കിയത് അല്ലാഹുവാണെന്ന് മാത്രമല്ല, അതിനെ അല്ലാഹു പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം പേരിടല്‍ ശ്രദ്ധിച്ച് വേണമെന്നതിലേക്കുള്ള സൂചനകളാണ്. അതുകൊണ്ടാണ് നബി(സ്വ) ഇങ്ങനെ പറഞ്ഞത്:

إِنَّكُمْ تُدْعَوْنَ يَوْمَ الْقِيَامَةِ بِأَسْمَائِكُمْ وَأَسْمَاءِ آبَائِكُمْ فَأَحْسِنُوا أَسْمَاءَكُمْ ‏”‏ ‏.‏

”നിങ്ങള്‍ തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ വിളിക്കപ്പെടുക നിങ്ങളുടെയും പിതാക്കളുടെയും പേരിലായിരിക്കും. ആയതിനാല്‍ നിങ്ങളുടെ പേരുകള്‍ നന്നാക്കുക” (അബൂദാവൂദ്).

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّ أَحَبَّ أَسْمَائِكُمْ إِلَى اللَّهِ عَبْدُ اللَّهِ وَعَبْدُ الرَّحْمَنِ

അബ്ദുല്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ പേരുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അബ്ദുല്ലാഹ്, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയ പേരുകളാണ്. (മുസ്ലിം :2132)

ചിലപ്പോള്‍ മാതാപിതാക്കളുടെ അജ്ഞത നിമിത്തമോ അശ്രദ്ധനിമിത്തമോ മോശം പേരുകള്‍ നല്‍കപ്പെട്ടാല്‍ വിവേകമതികളും പണ്ഡിതന്മാരുമായവരുടെ ഇടപെടല്‍ മൂലമോ സ്വയം ബോധ്യത്താലോ അവ മാറ്റാവുന്നതാണ്. പ്രവാചകന്‍ (സ്വ) അപ്രകാരം ചെയ്യാറുണ്ടായിരുന്നതായി ആഇശ(റ) പറഞ്ഞതായി ഇമാം തിര്‍മിദി ഉദ്ധരിച്ചിട്ടുണ്ട്.

عَنِ ابْنِ عُمَرَ، أَنَّ ابْنَةً لِعُمَرَ، كَانَتْ يُقَالُ لَهَا عَاصِيَةُ فَسَمَّاهَا رَسُولُ اللَّهِ صلى الله عليه وسلم جَمِيلَةَ ‏.‏

ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ഉമര്‍ رَضِيَ اللَّهُ عَنْهُ വിവിന് (ധിക്കാരി എന്ന് അര്‍ത്ഥമുള്ള) ‘ആസ്വിയ’ എന്ന് പേരുള്ള ഒരു മകളുണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അവര്‍ക്ക് (ഭംഗിയുള്ളവൾ എന്നര്‍ഥമുള്ള) ‘ജമീല’ എന്ന് പേര് നല്‍കി. (മുസ്ലിം:2139)

കുഞ്ഞിന് ലഭിക്കേണ്ട ആദ്യത്തെ ആദരവാണ് അവന്റെ/അവളുടെ പേര്. പ്രവാചകന്മാരുടെയും സച്ചരിതരായ മഹാന്മാരുടെയുമൊക്കെ പേരുകള്‍ തിരഞ്ഞെടുക്കുന്നത് പ്രോത്സാഹനാജനകമാണ്. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: ”ഇന്ന് രാത്രിയില്‍ എനിക്ക് ഒരു മകന്‍ ജനിച്ചു. ഞാനവന് എന്റെ (പൂര്‍വ) പിതാവായ ഇബ്‌റാഹീമിന്റെ പേര് നല്‍കി” (മുസ്‌ലിം).

മുസ്‌ലിംകള്‍ക്കിടയില്‍ മുഹമ്മദ് എന്ന് പേരിടുന്നതിലുള്ള താല്‍പര്യം ഒരു പക്ഷേ, ഈ വികാരത്തില്‍ നിന്നുണ്ടായതാവണം. മുഹമ്മദ് നബി(സ്വ)യുടെ പേരിടുന്നതും പ്രവാചകന്‍(സ്വ)യുടെ വിളിപ്പേരായ അബുല്‍ക്വാസിം എന്ന് വിളിക്കുന്നതും പ്രവാചകനോടുള്ള അനാദരവാകുമോ എന്ന് സ്വഹാബിമാര്‍ ഭയപ്പെട്ടിരുന്നു.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ وُلِدَ لِرَجُلٍ مِنَّا غُلاَمٌ فَسَمَّاهُ مُحَمَّدًا فَقَالَ لَهُ قَوْمُهُ لاَ نَدَعُكَ تُسَمِّي بِاسْمِ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ فَانْطَلَقَ بِابْنِهِ حَامِلَهُ عَلَى ظَهْرِهِ فَأَتَى بِهِ النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ وُلِدَ لِي غُلاَمٌ فَسَمَّيْتُهُ مُحَمَّدًا فَقَالَ لِي قَوْمِي لاَ نَدَعُكَ تُسَمِّي بِاسْمِ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ تَسَمَّوْا بِاسْمِي وَلاَ تَكْتَنُوا بِكُنْيَتِي فَإِنَّمَا أَنَا قَاسِمٌ أَقْسِمُ بَيْنَكُمْ ‏”‏ ‏.‏

ജാബിർ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ പറയുന്നു: ”ഞങ്ങളില്‍ ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും മുഹമ്മദ് എന്ന് പേരു നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘നിന്നെ ഞങ്ങള്‍ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ പേര് പറഞ്ഞ് വിളിക്കില്ല.’ (മുഹമ്മദ് എന്ന് ഒറ്റക്ക് വിളിക്കുന്നത് ഒരു അനാദരവായി അവര്‍ കണ്ടു. അവര്‍ നബിയേ, റസൂലേ എന്നൊക്കെയാണ് നബി ﷺ യെ അഭിസംബോധന ചെയ്തിരുന്നത്). അപ്പോള്‍ അദ്ദേഹം കുട്ടിയെയും എടുത്തുകൊണ്ട് നബി ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞാന്‍ എന്റെ കുഞ്ഞിന് മുഹമ്മദ് എന്ന് പേരിട്ടു. അപ്പോള്‍ എന്റെ ജനത പറയുന്നു, അല്ലാഹുവിന്റെ റസൂലിന്റ പേര് വെച്ച് നിന്നെ ഞങ്ങള്‍ വിളിക്കില്ല എന്ന്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ പേര് കൊണ്ട് നിങ്ങള്‍ പേരിടുക. എന്റെ വിളിപ്പേര് (അബുല്‍ക്വാസിം) നല്‍കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ വീതംവെക്കുന്നവന്‍ (ക്വാസിം) ആണ്. നിങ്ങള്‍ക്ക് ഞാന്‍ വീതിച്ച് നല്‍കുന്നു. (മുസ്‌ലിം:2133)

ഒരു കുഞ്ഞിന് ജനിച്ച ഉടനെ തന്നെ പേര് നല്‍കാവുന്നതാണ്. എന്നാല്‍ ഏഴാം നാളില്‍ പേരിടുന്നതാണ് ഉത്തമം. നബി(സ്വ) മകന്‍ ഇബ്‌റാഹീമിന് പേരിട്ടത് ജനിച്ച അതേ രാത്രിയില്‍ തന്നെയാണ്. ഏഴാം നാളില്‍ പേര് നല്‍കണമെന്ന നബി വചനങ്ങളും വന്നിട്ടുണ്ട്. ഇതില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നത് പേര് പരമാവധി നേരത്തെ നല്‍കുകയാണ് ഉത്തമമെന്നും മുടിയെടുക്കുകയും അക്വീക്വ അറുക്കുകയും ചെയ്യുന്ന ദിവസം പേരിടല്‍ കൂടി നടക്കേണ്ടതുണ്ടെന്നുമാണ്.

ചില പേരുകളെ ഇസ്‌ലാം നിഷിദ്ധവും വെറുക്കപ്പെട്ടതും ആക്കിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരുടെ അടിമ, ദാസന്‍ എന്നര്‍ഥം വരുന്ന പേരുകള്‍ നബി(സ്വ) മാറ്റിയിട്ടുണ്ട്.

عن هانئ بن يزيد رضي الله عنه سمع النبي صلى الله عليه وسلم يسمون رجلا منهم عبد الحجر فقال النبي صلى الله عليه وسلم: “ما اسمك؟”، قال: عبد الحجر، قال: “لا أنت عبد الله”،

ഹാനിഅ് ബ്നു യസീദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാളെ അബ്ദുൽ ഹജർ എന്ന് വിളിക്കുന്നത് നബി ﷺ കേട്ടു. നബി ﷺ ചോദിച്ചു: താങ്കളുടെ പേര് എന്താണ്? അയാൾ പറഞ്ഞു: അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍). നബി ﷺ പറഞ്ഞു: ‘അല്ല, താങ്കള്‍ അബ്ദുല്ലയാണ്’ (صحيح الأدب المفرد ٦٢٣ )

സത്യത്തില്‍ അബ്ദുല്‍ മനാഫ്, അബ്ദുല്‍ മുത്ത്വലിബ് തുടങ്ങി അല്ലാഹുവിന്റെ നാമവിശേഷണങ്ങളല്ലാത്തതിലേക്ക് അബ്ദ് (അടിമ) എന്ന പദം ചേര്‍ത്ത പേരുകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്നത് പേരിടുമ്പോള്‍ സൂക്ഷ്മത കാണിക്കാത്തിനാലാണ്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പേരുകള്‍ സ്വീകരിക്കുന്നതും തെറ്റാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَخْنَى الأَسْمَاءِ يَوْمَ الْقِيَامَةِ عِنْدَ اللَّهِ رَجُلٌ تَسَمَّى مَلِكَ الأَمْلاَكِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും അപകടകരമായ പേര് ഒരാള്‍ രാജാക്കന്മാരുടെ രാജാവ് എന്ന് പേരിടലാണ്. (മുസ്‌ലിം).

ഇന്റര്‍നെറ്റില്‍ പരതി ചില അക്ഷരങ്ങളുടെ കൂട്ടായ്മയില്‍, അധികമറിയപ്പെടാത്ത ഒന്ന് രണ്ട് പദങ്ങള്‍ തിരഞ്ഞെടുത്ത് അതിന്റെ അര്‍ഥം തേടിപ്പിടിക്കാന്‍ ഉസ്താദുമാരെ ഏല്‍പിച്ച് സായൂജ്യമടയുന്നവരാണിന്ന് വിദ്യാസമ്പന്നരായ രക്ഷിതാക്കള്‍ പോലും. പലപ്പോഴും അതാത് കാലത്തെ കളിരംഗത്തോ, കലാരംഗത്തോ, ഫാഷന്‍ രംഗത്തോ ചായക്കോപ്പയിലെ ആവിയുടെ ആയുസ്സില്‍ പ്രശസ്തരായവരുടെ മുറിപ്പേരുകള്‍ ചാര്‍ത്തി നല്‍കുന്നു. ആണെന്നോ പെണ്ണെന്നോ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ തിരിച്ചറിയാന്‍ കഴിയാത്ത പേരുകള്‍! നല്ല ഗൃഹപാഠം ചെയ്ത് തിരഞ്ഞെടുക്കേണ്ട ദൗത്യമാണ് പേരിടല്‍ എന്നതാണ് പ്രവാചകാധ്യാപനങ്ങള്‍ മുസ്‌ലിമിനെ പഠിപ്പിക്കുന്നത്.

മക്കളുടെ പേരുകള്‍ പിതാവിന്റെ പേരിലേക്ക് ചേര്‍ത്തു വിളിക്കുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഭാര്യയുടെ പേരിലേക്ക് ഭര്‍ത്താവിന്റെ പേര് ചേര്‍ത്തു വിളിക്കുന്ന പതിവാണ് ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്നത്. സ്വാബിറ നൗഷാദ് എന്ന പേര് കണ്ടാല്‍ നൗഷാദിന്റെ ഭാര്യയെന്ന് ഉറപ്പ്. എന്നാല്‍ സ്വാബിറയുടെ പിതാവിന്റെ പേര് മുഹമ്മദ് എന്നാണെങ്കില്‍ സ്വാബിറ മുഹമ്മദ് അഥവാ സ്വാബിറ ബിന്‍ത് മുഹമ്മദ് എന്നാണ് വിളിക്കേണ്ടത്. ദത്ത് പുത്രന്മാരെപ്പോലും അവരുടെ പിതാക്കന്മാരിലേക്ക് ചേര്‍ത്ത് വിളിക്കണമെന്നാണ് ക്വുര്‍ആനിന്റെ കല്‍പന. അപ്പോള്‍ സ്വന്തം മക്കളെയോ?

ٱدْعُوهُمْ لِـَٔابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ

നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. (ഖുർആൻ:33/5)

പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്നാണിത്. സ്വന്തം നാടുവിട്ട് ലോകത്തെവിടെയും പോയി ജീവിക്കുന്ന സാഹചര്യം വര്‍ധിച്ച് വരുന്ന ഇന്ന് പേരിന്റെ കൂടെ വീട്ടുപേര് ചേര്‍ക്കുന്നത് വലിയ പ്രയോജനം ചെയ്യില്ല. പിതാവിന്റെ പേര് ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉത്തമം. വ്യക്തിയുടെ യഥാര്‍ഥ പേര്, പിതാവിന്റെ പേര്, കുടുംബ പേര്/വല്ല്യുപ്പയുടെ പേര്… എന്നിങ്ങനെയാണ് ലോകത്ത് പൊതുവെ പേരുകള്‍ ചേര്‍ക്കപ്പെടുന്നത്. ഒന്നിലധികം പേരുകള്‍ കണ്ടാല്‍തന്നെ അത് മനസ്സിലാക്കപ്പെടുന്നത് ഈ ക്രമത്തിലാണെന്ന് കൂടി നാം അറിയണം. പ്രത്യേകിച്ച് അറബ് ലോകത്ത്. ഉദാഹരണത്തിന് എന്റെ ഒരു കുട്ടിയുടെ പേര് ആമിര്‍ എന്നാണ്. അവന്റെ ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ മുഴുവന്‍ റിക്കോര്‍ഡുകളിലും ആമിര്‍ മുഹമ്മദ് അഷ്‌റഫ് എന്നാണ്. എന്നാല്‍ എന്റെ പേര് റിക്കാര്‍ഡിലുള്ളത് മുഹമ്മദ് അഷ്‌റഫ് തയ്യുള്ളതില്‍ എന്നാണ്. ഈ തയ്യുള്ളതില്‍ എന്താണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള പ്രയാസം എന്റെ മക്കള്‍ക്കുണ്ടാവില്ലെന്നര്‍ഥം.

ഇതര ഭാഷയിലെ പദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് നമ്മുടെ ഭാഷയില്‍ എഴുതുമ്പോള്‍ അര്‍ഥവ്യത്യാസം വരാന്‍ സാധ്യതയില്ലാത്തതാകണം. ഉദാഹരണം, ഫള്‌ലുര്‍റഹ്മാന്‍ എന്ന് നാം പേരിടാറുണ്ട്. കാരുണ്യവാന്റെ ഔദാര്യം എന്നാണര്‍ഥം. ഈ അറബി നാമം മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം പലപ്പോഴും എഴുതുകയും പറയുകയും ചെയ്യുന്നത് ഫസ്‌ലുര്‍റഹ്മാന്‍ എന്നാണ്. ഫസ്വ്ല്‍ എന്നാല്‍ വേര്‍പെടുത്തുക എന്നാണര്‍ഥം. അപ്പോള്‍ കാരുണ്യവാന്റെ വേര്‍പെടുത്തല്‍ എന്നാവും. ഇങ്ങനെ മാറാന്‍ സാധ്യതയുള്ള പേരുകള്‍ ഒഴിവാക്കണം.

മൂത്ത ആണ്‍കുട്ടിയുടെ പേര് ചേര്‍ത്ത് പിതാവിനെ വിളിക്കുന്ന സമ്പ്രദായം പലസമൂഹങ്ങളിലും പണ്ടുമുതലേ നിലവിലുണ്ട്. അതനുസരിച്ച് നബി(സ്വ)യെ അബുല്‍ ക്വാസിം എന്നായിരുന്നവല്ലോ വിളിച്ചിരുന്നത്. ഇത് പ്രവാചകന്‍ വിലക്കിയില്ലെന്ന് മാത്രമല്ല, ഒരിക്കല്‍ ആഇശ(റ) നബി(സ്വ)യോട് പറഞ്ഞു: ”ഞാനല്ലാത്ത താങ്കളുടെ എല്ലാ ഭാര്യമാര്‍ക്കും താങ്കള്‍ കുന്‍യത്ത് (വിളിപ്പേര്) നല്‍കി.” അപ്പോള്‍ നബി (സ്വ) പറഞ്ഞു: ”നീ ഉമ്മു അബ്ദില്ലയാണ്” (ഇബ്‌നുമാജ). ആദരവായും പുകഴ്ത്തലായും വിളിപ്പേര് നല്‍കാറുണ്ട്. ഉദാഹരണത്തിന് നബി(സ്വ) അബൂബക്കര്‍(റ) വിന് ‘സ്വിദ്ദീക്വ്’ (സത്യപ്പെടുത്തുന്നവന്‍) എന്ന അധികപ്പേര് നല്‍കി. അതുപോലെ ഓമനപ്പേര് വിളിക്കാവുന്നതാണ്. നബി(സ്വ) കുട്ടികളെ അങ്ങനെ വിളിക്കാറുണ്ടായിരുന്നു.

കുഞ്ഞിന് പേരിടല്‍ നിസ്സാരമായി എടുക്കേണ്ട ഒരു വിഷയമല്ല എന്ന് ചുരുക്കം. മരണം വരെയും മരണാനന്തരം പരലോകത്തും ഒരു മനുഷ്യനെ വിട്ടുപിരിയാത്ത ഒന്നാണ് അവന്റെ പേര്. അതിനാല്‍ തന്നെ സ്രഷ്ടാവിന്റെ ദൈവികദര്‍ശനത്തിന്റെ വെളിച്ചത്തിലാവണം ഒരു മുസ്‌ലിം കുഞ്ഞിന്റെ പേര് പരതുന്നത്.

നവാതിഥിക്ക് അല്ലാഹു നല്‍കുന്ന അമൃത്

ഭൂമിയുടെ അപരിചിതത്വത്തിലേക്ക് കടന്നുവരുന്ന നവാഗതനായ അതിഥിക്ക് പ്രപഞ്ച സ്രഷ്ടാവ് ഒരുക്കി വെച്ച ‘വെല്‍ക്കംഡ്രിങ്കാ’ണ് മുലപ്പാല്‍. ചിന്തിക്കുന്ന മനുഷ്യന് ധാരാളം ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താവുന്ന ഒന്നാണിത്. ഒരു സര്‍വ സമീകൃതാഹാരം! മറ്റു ഭക്ഷ്യവസ്തുക്കള്‍ കഴിക്കാനുള്ള പല്ലുകളും ദഹിക്കാനുള്ള സംവിധാനവും ഇല്ലാത്ത നവാഗതശിശുവിന് ഏറ്റവും അനുയോജ്യമായ ആഹാരം.

മുലയൂട്ടുന്ന മനുഷ്യേതര ജീവികളുടെ മുലപ്പാലില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് മനുഷ്യന്റെ മുലപ്പാല്‍. ആനയെ പോലുള്ള വലിയ ജീവികളുടെ മുലപ്പാലില്‍ ശാരീരിക വളര്‍ച്ചക്ക് ഉപയുക്തമായ ഘടകങ്ങളാണ് കൂടുതല്‍ അടങ്ങിയിട്ടുള്ളതെങ്കില്‍ സ്ത്രീയുടെ മുലപ്പാല്‍ തലയും തലച്ചോറും കൂടുതല്‍ വളരാന്‍ ആവശ്യമായ മൂലകങ്ങളും ഘടകങ്ങളുമടങ്ങിയതാണെന്നറിയുമ്പോഴാണ് മുലയൂട്ടലിന്റെ പ്രാധാന്യവും സ്രഷ്ടാവിന്റെ കാരുണ്യവും ഒരുപോലെ നമുക്കുള്‍ക്കൊള്ളാന്‍ കഴിയുക.

സ്ത്രീ പുരുഷന്മാരെ വിവാഹത്തിലൂടെ കണ്ണിചേര്‍ത്ത് കുടുംബബന്ധമെന്ന സ്ഥാപനത്തില്‍ സുരക്ഷിതമായി കുടിയിരുത്തി ഒരു ഉത്തമ സമൂഹസൃഷ്ടിക്ക് അനുയോജ്യമായ ഉത്തരവാദിത്തങ്ങള്‍ ഇരുവര്‍ക്കും നല്‍കി. അതിന്റെ ഭാഗമായി കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം പുരുഷന് നല്‍കി.ഗര്‍ഭം ചുമക്കുക, പ്രസവിക്കുക, കുഞ്ഞിനെ മുലയൂട്ടുക പോലുള്ള ഉത്തരവാദിത്തങ്ങള്‍ സ്ത്രീയെ ഏല്‍പിച്ചു.

وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَٰلِدَةُۢ بِوَلَدِهَا وَلَا مَوْلُودٌ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ ءَاتَيْتُم بِٱلْمَعْرُوفِ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ

മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ട് കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാകണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നില്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു പിതാവിനും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതുപോലുള്ള ബാധ്യതകളുണ്ട്. ഇനി അവരിരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. ഇനി നിങ്ങളുടെ കുട്ടിക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല. (ആ പോറ്റുമ്മമാര്‍ക്ക്) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തുതീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖുർആൻ:2/233)

കേവലം മുലയൂട്ടേണ്ടുന്ന കാലാവധി സൂചിപ്പിക്കുകയോ മുലയൂട്ടണമെന്ന് കല്‍പിക്കുകയോ മാത്രമല്ല ഈ വചനത്തിലൂടെ അല്ലാഹു ചെയ്യുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന വിവാഹമോചനം, രോഗം മൂലമോ, മരണം മൂലമോ മറ്റോ മാതാവിന്റെ അസാന്നിധ്യമുണ്ടായാല്‍ പോലും കുഞ്ഞിന് ലഭിക്കേണ്ട മുലയൂട്ടല്‍ അവകാശം ലഭ്യമാകാനാവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നിയമ നിര്‍ദേശങ്ങളും സമീപന രീതികള്‍ എന്നിവ പോലും ഈ വചനത്തിലൂടെ അല്ലാഹു വിശദമാക്കുന്നുണ്ട്. അല്ലാഹുവിനെ സൂക്ഷിക്കണമെന്നും നിങ്ങളുടെ പ്രവൃത്തികള്‍ അവന്റെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് ഈ സൂക്തം അവസാനിക്കുമ്പോള്‍ അതില്‍ അമാന്തം കാണിക്കുന്നവര്‍ക്കുള്ള താക്കീതു കൂടി പ്രകടമാണ്.

വിവാഹമോചനം വരുത്തുന്ന പരസ്പര വിദ്വേഷ സാഹചര്യം പോലും ഈ വിഷയത്തെ സ്വാധീനിക്കാന്‍ പാടില്ലാത്തതാണ്. അതിനാല്‍ മുലയൂട്ടാന്‍ മാതാവ് തയ്യാറാവണമെന്നും അതിന് ആവശ്യമായ ചെലവ് പ്രത്യേകം പിതാവിന്റെ അടുക്കല്‍ നിന്ന് വസൂലാക്കാവുന്നതുമാണെന്നും, ഒരു നിലയ്ക്കും മാതാവ് തയ്യാറാവാത്ത അവസ്ഥ വന്നാല്‍ കൂലികൊടുത്തെങ്കിലും മറ്റൊരാളെ കണ്ടെത്തണമെന്നും ക്വുര്‍ആന്‍ കണിശമായി പറയുമ്പോള്‍ നിസ്സാര കാരണങ്ങളുടെ പേരില്‍ പോലും കുപ്പിപ്പാലില്‍ പരിഹാരം കണ്ടെത്തുന്ന സ്ത്രീകളുടെ കാര്യം പരലോകത്ത് എന്താവുമെന്നത് ചിന്തനീയമാണ്.

മാതൃത്വത്തിന്റെ അണമുറിയാത്ത, മുറിക്കാന്‍ കഴിയാത്ത ബന്ധത്തിന്റെ അടയാളം കൂടിയാണ് മുലയൂട്ടല്‍. മുലപ്പാല്‍ കുഞ്ഞിന് പോഷകമാവുന്നത് പോലെ, മുലയൂട്ടുന്ന മാതാവില്‍നിന്ന് കുഞ്ഞിലേക്ക് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും വികാരമാണ് പ്രസരിക്കുന്നത്. ലോകാവസാനത്തിന്റെ ഭീകരത മനുഷ്യന് ബോധ്യപ്പെടുത്താന്‍ അല്ലാഹു എടുത്തു കാണിക്കുന്ന വിവിധ രംഗങ്ങളില്‍ ഒന്ന് മുലയൂട്ടുന്ന മാതാവ് തന്റെ കുഞ്ഞിനെക്കുറിച്ച് അശ്രദ്ധയിലായിപ്പോകുമെന്നാണ്.

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ ‎﴿١﴾‏ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും …….(ഖുർആൻ:22/1-2)

മുലയൂട്ടുന്ന മാതാവിന്റെയും തന്റെ കുഞ്ഞിന്റെയും ഇടയില്‍ വളര്‍ന്ന് പന്തലിക്കുന്ന ആത്മ ബന്ധത്തിന്റെ ശക്തി മനസ്സിലാക്കാന്‍ ഇതിലും വലിയ ഒരു ഉദാഹരണമില്ല.

നാട്ടില്‍ സുരക്ഷിതത്വം പൂര്‍ണമായി നഷ്ടപ്പെടുകയും ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ പിടിച്ച് കൊന്നുകളയുകയും ചെയ്യുന്ന അതിഭീകരമായ ഒരു ചുറ്റുപാട് നിലനിന്ന ഫറോവയുടെ ഭരണകാലത്ത് മൂസാ(അ)യെ സുരക്ഷിതമാക്കാന്‍ അല്ലാഹു ഏര്‍പെടുത്തിയ സംവിധാനത്തെ കുറിച്ച് നാം വിശുദ്ധ ക്വുര്‍ആനില്‍ വായിക്കുന്നുണ്ട്. കുട്ടിയെ പെട്ടിയിലാക്കി അല്ലാഹുവിന്റെ കല്‍പന ശിരസ്സാവഹിച്ച് നൈലിന്റെ ഒഴുക്കിലേക്ക് വെച്ചുകൊടുക്കുന്നു. സംരക്ഷണം അല്ലാഹു ഏറ്റെടുക്കുന്നു. ആ കുഞ്ഞിന് മാതാവിന്റെ മുലപ്പാല്‍ തന്നെ ലഭിക്കാനുള്ള അവസരം സ്രഷ്ടാവ് ഒരുക്കിവെക്കുന്നു!

സ്വന്തം മാതാവിന്റെ മുലപ്പാല്‍ കിട്ടാനുള്ള അവസരം നഷ്ടമാക്കിക്കൂടാ എന്നര്‍ഥം. മറ്റൊന്നും അതിന് പകരമാകില്ല. കാരണം അല്ലാഹു അതില്‍ ഭൗതികവും ആത്മീയവുമായി നമുക്കറിയുന്നതും അറിയാത്തതുമായ പലതും ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. എന്നാല്‍ അനിവാര്യമെങ്കില്‍ മറ്റൊരു സ്ത്രീയെ അതിന് തിരഞ്ഞെടുക്കാം. മുലയൂട്ടലാകുന്ന മഹനീയ ദൗത്യം നിര്‍വഹിക്കുന്ന അന്യയായ ആ സ്ത്രീയെ ഇസ്‌ലാം തന്മൂലം യഥാര്‍ഥ മാതാവിന്റെ സ്ഥാനത്തേക്കുയര്‍ത്തുന്നു. രക്തബന്ധം പോലെ ആ ബന്ധത്തെ പവിത്രമാക്കുന്നു. മാതാവിന്റെ മഹാദൗത്യം നിര്‍വഹിച്ചതിനാല്‍ അവര്‍ മാതാവും അവരുടെ മക്കള്‍ വിവാഹബന്ധം പാടില്ലാത്ത വിധം സഹോദര- സഹോദരിമാരും ആയിത്തീരുകയും ചെയ്യുന്നു. അഥവാ ഇസ്‌ലാം അവര്‍ക്ക് ആ പദവി നല്‍കുന്നു.

حُرِّمَتْ عَلَيْكُمْ أُمَّهَٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّٰتُكُمْ وَخَٰلَٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ وَأُمَّهَٰتُكُمُ ٱلَّٰتِىٓ أَرْضَعْنَكُمْ وَأَخَوَٰتُكُم مِّنَ ٱلرَّضَٰعَةِ وَأُمَّهَٰتُ نِسَآئِكُمْ

നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:4/23)

ഇമാം അഹ്മദ് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഗാമിദിയാ ഗോത്രത്തിലെ ഒരു സ്ത്രീ വ്യഭിചാരക്കുറ്റം സ്വയം ഏറ്റുപറഞ്ഞ് ശിക്ഷ ചോദിച്ചുവാങ്ങിയ സംഭവം പറയുന്നുണ്ട്. അന്നേരം അവര്‍ ഗര്‍ഭിണിയായിരുന്നു. നബി(സ) അവരോട് പ്രസവം കഴിഞ്ഞ് വരാന്‍ പറഞ്ഞു. പ്രസവാനന്തരം കുഞ്ഞിനെയുംകൊണ്ട് വന്ന് തന്റെ ശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ച് പോയി മറ്റു ഭക്ഷണം കഴിക്കാന്‍ ആകുന്നതുവരെ കുഞ്ഞിന് മുലയൂട്ടുവാനാണ് നബി(സ്വ) കല്‍പിച്ചത്.

മാതാവിന്റെ മുലപ്പാലിന് പകരം മൃഗത്തിന്റെ പാല്‍ നല്‍കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മൃഗത്തിന്റെ മുലപ്പാലില്‍ അടങ്ങിയ പല മൂലകങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ്; പ്രത്യേകിച്ച് ആദ്യത്തെ ഒരു വര്‍ഷം. അത്‌പോലെ പ്രസവിച്ച ഉടന്‍ വരുന്ന കൊഴുപ്പുള്ള മഞ്ഞപ്പാല്‍ യാതൊരു കാരണവശാലും നിഷേധിക്കരുത്. കുഞ്ഞിന് അത്യാവശ്യമുള്ള ഒരുപാട് ഘടകങ്ങള്‍ നിറഞ്ഞ ഈ അമൃത് പിഴിഞ്ഞ് ഒഴിവാക്കുന്ന ഒരു രീതി ഉണ്ടായിരുന്നത് കേട്ടിട്ടുണ്ട്. പ്രസവിച്ച് അരമണിക്കൂറിനുള്ളിലും സിസേറിയനാണെങ്കില്‍ ഒരു മണിക്കൂറിനുള്ളിലും പാലൂട്ടാം. ഗര്‍ഭപാത്രം വേഗത്തില്‍ ചുരുങ്ങുന്നതിനും രക്തസ്രാവം കുറക്കുന്നതിനും നേരത്തെയുള്ള മുലയൂട്ടല്‍ സഹായകമാണ്. രണ്ട് വര്‍ഷമെങ്കിലും കൃത്യമായി മുലയൂട്ടുന്നത് അമ്മയുടെ ശരീരഭാരം ഗര്‍ഭത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

അല്ലാഹുവിന്റെ മതം പതിനാല് നൂറ്റാണ്ട് മുമ്പ് മനുഷ്യന് നല്‍കിയ മാര്‍ഗദര്‍ശനം എത്ര കൃത്യവും സുരക്ഷിതവുമാണ്! പക്ഷേ, നമ്മുടെ ന്യൂ ജനറേഷന്‍ മാതാക്കളെ മുലയൂട്ടലിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ഏതെങ്കിലും ആരോഗ്യമാസികയിലെ ലേഖനങ്ങള്‍ വേണ്ടിവരുന്നു! ഡോക്ടര്‍മാര്‍ പറയുമ്പോള്‍ തോന്നുന്ന ഗാംഭീര്യം എന്ത്‌കൊണ്ടോ അല്ലാഹുവും റസൂലും പറഞ്ഞത് കേള്‍ക്കുമ്പോള്‍ ഉണ്ടാകാതിരിക്കുന്നത് കേവലം അജ്ഞത മാത്രമല്ല, വിശ്വാസത്തിന്റെ ദൗര്‍ബല്യവും കൂടിയാണ് എന്ന് നാം ഭയപ്പെടണം.

കുഞ്ഞ് ജനിച്ച ശേഷം ആദ്യരണ്ടുവര്‍ഷത്തിലെ ഇസ്‌ലാമിക പാരന്റിംഗിലെ മുഖ്യ ദൗത്യം മുലയൂട്ടല്‍ തന്നെയാണ്. അമ്മിഞ്ഞപ്പാല്‍ അമൃതിന് തുല്യം എന്നാണല്ലോ ചൊല്ല്! നവാഗതനായ അതിഥിക്ക് സ്രഷ്ടാവ് തന്നെ പ്രത്യേകം ഒരുക്കിവെച്ച ഈ അമൃത് നല്‍കുക എന്നതാണ് മാതാവിന്റെ പ്രധാന കടമ. അതിനെന്തിന് മടി കാണിക്കണം?

നല്ല കുടുംബാന്തരീക്ഷം നിലനിര്‍ത്തുക

ശുദ്ധപ്രകൃതിയില്‍ ജനിച്ച്, അല്ലാഹു ഒരുക്കിയ അമൃത് നുണഞ്ഞ്, ചിരിയും കരച്ചിലും ഭാഷയാക്കി വളരാന്‍ തുടങ്ങുന്ന കുഞ്ഞിന്ന് ഇനി അനിവാര്യമായി വേണ്ടത് ‘അണുമുക്ത’മായ ഒരു കുടുംബ പരിസരമാണ്. മനുഷ്യനെ സംബന്ധിച്ച് ‘വളര്‍ച്ച’ എന്ന പദത്തിന് പ്രവിശാലമായ അര്‍ഥതലങ്ങളുണ്ട് ഇസ്‌ലാമില്‍. വൈവിധ്യമാര്‍ന്ന ഈ വളര്‍ച്ചയുടെ സന്തുലിതത്വം സാധ്യമാക്കാനുള്ള അനിവാര്യമായ പോഷകങ്ങളുടെ നിശ്ചയവും നിര്‍ണയവുമാണ് ഇസ്‌ലാമിക പാരന്റിംഗിലെ കാതലായ പാഠഭാഗങ്ങള്‍. പോഷകങ്ങളുടെ ഗുണലബ്ധി സാധ്യമാവണമെങ്കില്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഒരു പരിസരം യാഥാര്‍ഥ്യമാക്കുകയെന്നതാണ്. മനുഷ്യന്റെ പൂര്‍ണ വ്യക്തിത്വത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന അണുമുക്തമായ ഒരു കുടുംബ പരിസരത്തില്‍ മാത്രമെ അവന്റെ ശുദ്ധപ്രകൃതിയെ പരിക്കേല്‍ക്കാതെ പരിപോഷിപ്പിക്കാന്‍ സമൂഹത്തിനു സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം മനുഷ്യത്വത്തിന്റെ പച്ചപ്പിലേക്കുള്ള കുതിപ്പിന്ന് പകരം മനുഷ്യത്വ ഹീനതയുടെ ഇരുണ്ടതും വരണ്ടതുമായ ഭൂമികയിലേക്കുള്ള തിരിച്ചുനടത്തമായിരിക്കും ഉണ്ടാകുന്നത്. അതാകട്ടെ, ഒട്ടനവധി കഴിവുകളെ സന്നിവേശിപ്പിച്ച് ഈ ഭൂമിലോകത്തേക്ക് നാഥന്‍ അയച്ച ഒരു ഉത്തമ സൃഷ്ടിയെ മനുഷ്യകുലത്തിന്ന് നഷ്ടപ്പെടുത്തുകയും ചെയ്യും.

വളരുന്ന കുട്ടികളിലധികവും വഴികേടിലേക്ക് കൂപ്പ്കുത്തുന്ന ദുരന്ത കാഴ്ചയാണ് കുടുംബത്തിലും സമൂഹത്തിലും നാം കാണുന്നത്. നാം കാണുന്ന കുറ്റവാളികളെല്ലാം ദൈവിക സംവിധാനങ്ങളുടെ കൃത്യതയിലും വിശുദ്ധിയിലും ഭൂമിയിലേക്ക് അതിഥികളായി വന്നവരാണ്. ആരും കുറ്റവാളികളായി ജനിക്കുന്നില്ലന്ന് എല്ലാവരും സമ്മതിക്കുന്നു. എങ്കില്‍ ആരാണ്, എന്താണ് ഇവരെ വഴികേടിലേക്കും കുറ്റകൃത്യങ്ങളിലേക്കും വഴിനടത്തിയത്? അവിടെയാണ് അണുമുക്ത കുടുംബ, സാമൂഹ്യ പരിസരത്തിന്റെ പ്രസക്തി വ്യക്തമാവുന്നത്.

ഇളംതലമുറ വഴിതെറ്റിപ്പോകുന്നതിനുള്ള കാരണങ്ങളും അവയുടെ പ്രായോഗിക പരിഹാരങ്ങളും ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അന്വേഷിക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്. സുരക്ഷിതമായ ജീവിത വളര്‍ച്ച ഒരു കുഞ്ഞിന്റെ മൗലികാവകാശമായി കാണുന്ന ഇസ്‌ലാം, സന്താന പരിപാലനത്തിന്റെ ഉത്തരവാദിത്ത ലോകത്ത് മാതാപിതാക്കളെ മാത്രം കെട്ടിയിട്ട് വിചാരണ ചെയ്യുകയല്ല, മറിച്ച് അവരുടെ വീഴ്ചയിലോ അഭാവത്തിലോ ജീവിതാവകാശങ്ങള്‍ കുഞ്ഞിന്ന് തടയപ്പെടാതിരിക്കും വിധം പരിപാലനത്തിന്റെ കയറുകള്‍ ചിലപ്പോള്‍ കുടുംബക്കാരിലേക്കും സമൂഹത്തിലേക്കും സര്‍ക്കാരിലേക്കും കൂടി നീട്ടിക്കെട്ടുകയാണ് ചെയ്യുന്നത്.

എന്തൊക്കൊയാണ് കുട്ടികള്‍ വഴിതെറ്റിപ്പോകാനുള്ള കാരണങ്ങള്‍? ഇസ്‌ലാമില്‍ എന്താണ് അതിനുള്ള പരിഹാരങ്ങള്‍? നമുക്ക് അന്വേഷിക്കാം.

(1) ദാരിദ്ര്യം:

തനിക്കാവശ്യമുള്ള ഭക്ഷണവും വസ്ത്രവും വീട്ടില്‍ നിന്ന് ലഭ്യമാവാതിരിക്കുകയും ജീവിതാശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നവരെ അവിടെ കണ്ടെത്താതിരിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം വീടിന്റെ മതിലിനപ്പുറത്തേക്ക് ഏതൊരു കുട്ടിയുടെയും കണ്ണുകള്‍ പായും. തന്റെ ആവശ്യങ്ങള്‍ തേടി പുറം ലോകത്തേക്കിറങ്ങുന്ന കുട്ടികള്‍ പലപ്പോഴും എത്തിപ്പെടുന്നത് ചൂഷകരുടെയും കുറ്റവാളികളുടെയും കൈകളിലായിരിക്കും. അതോടു കൂടി പ്രതീക്ഷകള്‍ തളിര്‍ക്കുന്ന ജീവിതത്തിന്റെ കൃഷിഭൂമിയില്‍ നിന്ന് സ്വഭാവ ദൂഷ്യത്തിന്റെയും കുറ്റകൃത്യത്തിന്റെയും അവര്‍ ഇരുട്ടിലേക്ക് യാത്രയാരംഭിക്കുന്നു. ഈ കുട്ടികള്‍ പിന്നീട് ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും കടുത്ത വെല്ലുവിളിയായി മാറുന്നു.

സമൂഹത്തിന്റെ എല്ലാ ഘടകങ്ങളും ദൗത്യനിര്‍വഹണത്തില്‍ പങ്കാളിയാവുകയെന്നതാണ് ഇതിനുള്ളമുഖ്യ പരിഹാരം. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ സൃഷ്ടികര്‍ത്താവ് നീതിയില്‍ അധിഷ്ഠിതമായ മത നിയമങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ രംഗത് മുസ്‌ലിം സമൂഹം കാണിക്കുന്ന അമാന്തം പല കുടുംബങ്ങളെയും ദാരിദ്ര്യത്തിന്റെ ഊഷര ഭൂമിയിലേക്കു തള്ളിവിടാന്‍ കരണമാകുന്നുമുണ്ട്. ദരിദ്രന് ഭക്ഷണം നല്‍കുന്നത് പുണ്യകരമാക്കിയതിലൂടെ, ദാന ധര്‍മത്തില്‍ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചതിലൂടെ, സമ്പന്നന്റെ സമ്പത്തില്‍ ദരിദ്രര്‍ക്ക് നിര്‍ബന്ധ ദാനത്തിന്റെ ഓഹരി നിര്‍ണയിച്ച് നല്‍കിയതിലൂടെ, ദാരിദ്ര്യത്തെ പുറത്തുകാണിക്കാതെ ജീവിക്കുന്നവരെ പ്രത്യേകം കണ്ടത്തി പരിഗണിക്കണമെന്ന് പഠിപ്പിച്ചതിലൂടെ ഇസ്‌ലാം പ്രായോഗികമായി ദാരിദ്ര്യം തുടച്ചു നീക്കുകയും തന്മൂലം ജീവിക്കാനുള്ള മൗലികാവകാശത്തെ ദരിദ്രനും ഉറപ്പ് വരുത്തുകയും ചെയ്തു. നല്ല തലമുറയുടെ വളര്‍ച്ചക്കും സമൂഹത്തില്‍ കുറ്റവാളികള്‍ ഇല്ലാതാകുവാനുമുള്ള മുന്‍കരുതലുകളുടെ ഭാഗമാണിതെല്ലാം.

(2) ദമ്പതികള്‍ക്കിടയിലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും:

വളര്‍ന്നു വരുന്ന കുട്ടികളില്‍ പലരും തുടക്കത്തിലേ കണ്ടുവരുന്നത് വീട്ടിനുള്ളിലെ നിലയ്ക്കാത്ത തര്‍ക്കങ്ങളുടെ ഇടിമുഴക്കങ്ങളാണ്. ഈ കുട്ടികള്‍ ഈ ഭീകരാന്തരീക്ഷത്തില്‍ അല്‍പം ശാന്തത തേടി പുറത്തിറങ്ങുകയും സുരക്ഷിതമായ ഗൃഹാന്തരീക്ഷത്തിനുള്ളില്‍ നിന്ന് പരിശീലിക്കേണ്ട പല സദാചാര പാഠങ്ങളുടെയും പൊളിച്ചെഴുത്ത് പരിചയപ്പെടുകയും അതിന്റെ ഗുണഭോക്താക്കളായി മാറുകയും ചെയ്യുന്നു. വീടകം സംഘര്‍ഷ മുക്തമാക്കാന്‍ ആവശ്യമായ ഇസ്‌ലാമിക ഗൃഹപാഠങ്ങള്‍ വേണ്ടത്ര ലഭിക്കാത്തതോ, ലഭിച്ചതിനെ പ്രയോഗിക്കാത്തതോ ആണ് പല മുസ്‌ലിം ദമ്പതികളും ആഭ്യന്തര വഴക്കുകളിലും സംഘര്‍ഷങ്ങളിലും പൂണ്ട് കഴിയുന്നത്. ഒരു ‘അതിഥി’ കൂടി വീട്ടിലുണ്ടെന്ന ബോധം അവരെ കൂടുതല്‍ സൂക്ഷ്മതയും അവധാനതയും കാണിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നില്ല.

സ്‌നേഹവും വാത്സല്യവും പരസ്പരം കൈമാറാത്തതാണ് ഈ അവസ്ഥക്ക് ഒരു പരിധിവരെ കാരണം. ഈ ഭൂമിയില്‍ അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും കടപ്പെട്ടവനാണ് എന്റെ ഭര്‍ത്താവെന്ന് ഒരു സ്ത്രീ തിരിച്ചറിയുകയും, ആയതിനാല്‍ എന്റെ ആദരവും അനുസരണയും അര്‍ഹിക്കുന്നവന്റെ മുമ്പില്‍ തര്‍ക്കങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി മൗനമാണെന്നു മനസ്സിലാക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന ഫലം എത്രയാവും?! അത് പോലെ എനിക്കും കുടുംബത്തിനും എന്റെ ഭാര്യ നല്‍കുന്ന സേവനം പണം കൊടുത്തു നേടാന്‍ കഴിയാത്തത്ര ഉന്നതവും അതുല്യവുമാണെന്ന് ഭര്‍ത്താവും അംഗീകരിച്ചാല്‍ തന്നെ ഇടിമുഴക്കങ്ങള്‍ കുടുംബാന്തരീക്ഷത്തില്‍ നിന്ന് അപ്രത്യക്ഷമാവും.

ഈ തിരിച്ചറിവുകളുള്ള ദമ്പതികള്‍ വീട്ടിനുള്ളില്‍ ഉണ്ടാവണമെന്നതിനാലാണ് ഇസ്‌ലാം ദമ്പതികളുടെ തെരഞ്ഞടുപ്പിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും അതില്‍ മത ബോധത്തിന് പ്രഥമ സ്ഥാനം നല്‍കുകയും ചെയ്തത്. അവര്‍ക്ക് മാത്രമെ പരസ്പരം മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനും സാധിക്കുകയുള്ളൂ. ഇതില്‍ വരുന്ന വീഴ്ചകള്‍ ഗൃഹാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും കുട്ടിയുടെ വളര്‍ച്ചയെ മോശമാക്കുകയും ചെയ്യും.

(3)വിവാഹമോചനങ്ങളും തന്മൂലം കണ്ണികള്‍ പൊട്ടുന്ന കുടുംബ ജീവിതവും:

ഇളം തലമുറകളെ വഴികേടിലേക്ക് തള്ളിവിടുന്ന അടിസ്ഥാന കാരണങ്ങളില്‍ ഒന്നാണ് വര്‍ധിച്ച് വരുന്ന വിവാഹ മോചനങ്ങളും അതിനെ തുടര്‍ന്ന് അത്താണി നഷ്ടപ്പെട്ട് പെരുവഴിയിലാകുന്നവരും. മക്കള്‍ക്ക് മാനസിക സ്ഥൈര്യവും ജീവിത സുരക്ഷയും കിട്ടാക്കനിയാവുകയും അഭയം നല്‍കേണ്ട ചിറകുകള്‍ ദുര്‍ബലമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു തുടങ്ങുന്നു. വളര്‍ച്ചയുടെ ഓരോ പടവും ചവിട്ടിക്കയറുമ്പോഴും വാത്സല്യത്തിന്റെ നിറകുടമാവേണ്ട ഉമ്മയോ, മേല്‍ക്കൂര പണിയേണ്ട ഉപ്പയോ അവരോടൊപ്പമില്ലെന്ന തിരിച്ചറിവ് കൃത്രിമമായ അഭയ കേന്ദ്രങ്ങളെ തേടിയുള്ള യാത്രയിലേക്ക് അവരെ തള്ളിവിടുന്നു. മറ്റു ചിലപ്പോള്‍ ഇത്തരം വീടുകളിലുള്ള പല മാതാക്കളും പുറത്തു ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു. മക്കളെ പരിപാലിക്കേണ്ട സമയങ്ങളിലധികവും അന്നം തേടി അവര്‍ പുറത്തായിരിക്കും. അതുമല്ലെങ്കില്‍ ആ സമയം മക്കള്‍ വീടിനു പുറത്ത് അലക്ഷ്യമായി അലഞ്ഞു നടക്കാന്‍ കഴിയും വിധം അവഗണിക്കപ്പെട്ടിരിക്കുകയാകും. ഇതെല്ലാം നന്മയുടെ ചട്ടക്കൂടില്‍ വളരേണ്ട മക്കളെ തിന്മയുടെ തരിശ് ഭൂമിയില്‍ വളരാന്‍ കാരണമാക്കുന്നു.

ഇവിടെയാണ് ഇസ്‌ലാം ഒരുക്കുന്ന സുരക്ഷിതമായ കുടുംബ സംവിധാനത്തിന്റെ പ്രസക്തി വിലപ്പെട്ടതാകുന്നത്. വിവാഹ മോചനത്തിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങള്‍ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നു വരാനുള്ള വാതായനങ്ങളെ ഇസ്‌ലാം പരമാവധി അടച്ചു കളയുകയാണ് ആദ്യമായി ചെയ്യുന്നത്. ദമ്പതികള്‍ക്ക് ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അവരവരുടെ ശാരീരിക മാനസിക പ്രകൃതി പരിഗണിച്ച കൊണ്ട് നിര്‍ണയിച്ചു നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്.

അവ ഇരുപേരും അറിഞ്ഞും അംഗീകരിച്ചും, കൊണ്ടും കൊടുത്തും, ജീവിക്കാന്‍ ശീലിക്കുകയെന്നത് മാത്രമാണ് വിശ്വാസികളുടെ സമൂഹത്തില്‍ വിവാഹമോചനങ്ങളും അതിലേക്ക് വഴിനടത്തുന്ന പിണക്കങ്ങളും കുറച്ച് കൊണ്ട് വരാനുള്ള വഴികളില്‍ പ്രധാനപ്പെട്ടത്. ഇന്നത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ഉയര്‍ന്ന വിദ്യഭ്യാസവും സാംസ്‌കാരിക ഔന്നിത്യവും പുലര്‍ത്തുന്ന വീടുകളിലാണ് ഇതൊന്നും വേണ്ടത്ര കിട്ടിയിട്ടില്ലാത്ത വീടുകളിലെക്കാള്‍ കൂടുതല്‍ കുടുംബ പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നടക്കുന്നത് എന്നതാണ്.

കുടുംബങ്ങളുടെ കണ്ണികള്‍ ഇഴചേര്‍ക്കുകയും അവയെ പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ആഴത്തില്‍ മനസ്സിലാക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. ഇസ്‌ലാം നമുക്ക് നിര്‍ണയിച്ചു നല്‍കിയ ബാധ്യതകളും അവകാശങ്ങളും എന്തൊക്കെയെന്ന് ഒരു പുനര്‍വായന ഉണ്ടാവുകയും, ജീവിതപുസ്തകത്തിന്റെ താളുകളിലേക്ക് ഒരിക്കല്‍ കൂടി അവ പകര്‍ത്തി എഴുതുകയും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെയാണവ? ദമ്പതികള്‍ക്ക് വെളിച്ചമാവും വിധം അവ ചുരുക്കിപ്പറയാം:

(a) കുടുംബ നാഥനായ ഭര്‍ത്താവിനോടുള്ള മാന്യമായ അനുസരണം:

അല്ലാഹുവിന്റെ അടുക്കല്‍ അതിന്റെ പ്രതിഫലം എത്രയെന്ന് നമ്മുടെ കുടുംബിനികള്‍ അറിഞ്ഞിരുന്നെങ്കില്‍! പ്രത്യേകിച്ച് ‘ഈഗോ’യെ മോഡേണ്‍ ഡ്രസ്സ്‌കോഡായ് സ്വീകരിച്ച മുസ്‌ലിം വീടുകളിലെ ന്യൂജെന്‍ പത്‌നിമാര്‍.

عَنْ أَنَسِ بْنِ مَالِكٍ،قال رسولُ اللهِ – صلَّى اللهُ عليهِ وسلَّم – : المرأةُ إذا صَلَّتْ خَمسَها ، وصامتْ شَهرَها ، وأَحصنتْ فَرجَها ، وأطاعت بَعلَها ؛ فَلْتَدْخُلِ مِنْ أَيِّ أبوابِ الجنةِ شاءتْ

അനസ് ബിന്‍ മാലിക് (റ) നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകന്‍ പറഞ്ഞു: ‘ഒരു സ്ത്രീ, അവളുടെ അഞ്ചു നേരത്തെ നമസ്‌കാരം മുറതെറ്റാതെ നിര്‍വഹിക്കുകയും ഒരു മാസത്തെ നോമ്പ് അനുഷ്ഠിക്കുകയും തന്റെ ജനനേന്ദ്രിയത്തെ സൂക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ സ്വ൪ഗീയ കവാടങ്ങളില്‍ അവൾ ഉദ്ദേശിക്കുന്നതിലൂടെ  സ്വര്‍ഗപ്രവേശനം സാധ്യമായി (അല്‍ബാനി: സഹീഹ് അല്‍ ജാമിഅ്).

(b) ഭര്‍ത്താവിന്റെ സമ്പത്തും സ്വശരീരത്തെയും കാത്ത് സൂക്ഷിക്കുക:

فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّ

നല്ലവരായ സ്ത്രീകള്‍ (ഭാര്യമാര്‍)അനുസരണ ശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതല്ലാം) സംരക്ഷിക്കുന്നവരുമാണ്. (ഖുർആൻ:4/34)

ഈ വചനത്തിന്റെ വിശദീകരണമായി നബി(സ്വ) പറഞ്ഞതായി ഇബ്ന്‍ജരീര്‍ رحمه الله  അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:

وإذا غبت عنها حفظتك في نفسها ومالك

‘നീ അവളില്‍ നിന്ന് അപ്രത്യക്ഷമായാല്‍ നിന്റെ സമ്പത്തും അവളുടെ ശരീരവും നിനക്ക് വേണ്ടി അവള്‍ കാത്ത് സൂക്ഷിക്കും.’

(c) ഭര്‍ത്താവ് കുടുംബിനിയുടെയും കുട്ടികളുടെയും മുഴുവന്‍ സാമ്പത്തിക ബാധ്യതകളും ഏറ്റടുത്ത് നിര്‍വഹിക്കണം:

وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ

 …. മാതാക്കള്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് പിതാവിന്റെ ബാധ്യതയാകുന്നു.. (ഖുര്‍ആൻ:2/233)

പുരുഷന് കുടുബ നേതൃത്വ സ്ഥാനം കല്‍പിച്ചു നല്‍കിയതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ബാധ്യത ഏറ്റടുക്കേണ്ടതുണ്ട് എന്നതാണ്.

ٱﻟﺮِّﺟَﺎﻝُ ﻗَﻮَّٰﻣُﻮﻥَ ﻋَﻠَﻰ ٱﻟﻨِّﺴَﺎٓءِ ﺑِﻤَﺎ ﻓَﻀَّﻞَ ٱﻟﻠَّﻪُ ﺑَﻌْﻀَﻬُﻢْ ﻋَﻠَﻰٰ ﺑَﻌْﺾٍ ﻭَﺑِﻤَﺎٓ ﺃَﻧﻔَﻘُﻮا۟ ﻣِﻦْ ﺃَﻣْﻮَٰﻟِﻬِﻢْ ۚ

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. (ഖുർആൻ:4/34)

قال رسولُ اللهِ – صلَّى اللهُ عليهِ وسلَّم – :فَاتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ وَلَكُمْ عَلَيْهِنَّ أَنْ لاَ يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ ‏.‏ فَإِنْ فَعَلْنَ ذَلِكَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ

നബി(സ്വ) അരുളി: ‘നിങ്ങള്‍ സ്ത്രീകളുടെ (ഭാര്യമാരുടെ) കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു ഏല്‍പിച്ച ഒരു സൂക്ഷിപ്പുസ്വത്ത് എന്ന നിലക്കാണ് അവരെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ നിങ്ങള്‍ക്ക് അനുവദനീയമായത് …………………  മര്യാദ അനുസരിച്ചുള്ള ഭക്ഷണവും വസ്ത്രവും നിങ്ങളുടെ ബാധ്യതയാകുന്നു’ (മുസ്‌ലിം).

(d) വീട്ടുകാര്യങ്ങളില്‍ ഭാര്യയുമായി കൂടിയാലോചിക്കല്‍:

നബി(സ്വ) പറഞ്ഞു: ‘നിങ്ങളുടെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ (അവര്‍ക്ക് വിവാഹാലോചന നടത്തും മുമ്പ്) നിങ്ങള്‍ വീട്ടുകാരിയോട് കൂടിയാലോചന നടത്തണം’ (അബൂദാവൂദ്, അഹ്മദ്).

(e) കുടുംബിനിയുടെ മിക്ക കുറവുകളിലും പോരായ്മകളിലും കണ്ണടക്കുകയോ വിട്ട് കൊടുക്കുകയോ ചെയ്യുക:

പോരായ്മകളെയും കുറവുകളെയും അതിജയിക്കുന്ന ധാരാളം നന്മകളും ത്യാഗങ്ങളും അവര്‍ക്കുണ്ടെന്ന കണ്ടത്തലുകളില്‍ അവ വിട്ട്‌കൊടുത്തും മാപ്പ് കൊടുത്തും അവരെ ഉയര്‍ത്തിക്കൊണ്ട് വരിക.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിശ്വാസിയും വിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു വെറുപ്പുണ്ടാക്കുന്ന സ്വഭാവം ഉണ്ടായാല്‍ തന്നെ അവനെ തൃപ്തിപ്പെടുത്തുന്ന മറ്റൊരു സ്വഭാവം ഉണ്ടാകും’ (മുസ്‌ലിം)

(f) ഇണയുമായി മര്യാദപൂര്‍വം ഇടപെടുകയും കളിതമാശകളില്‍ ഏര്‍പെടാന്‍ സമയം കണ്ടത്തുകയും ചെയ്യുക:

وَعَاشِرُوهُنَّ بِٱلْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَيَجْعَلَ ٱللَّهُ فِيهِ خَيْرًا كَثِيرًا

അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്‌. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം. (ഖുർആൻ:4/19)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ “‏ خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي ‏”‏ ‏.‏

ഇബ്നുഅബ്ബാസ്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഉത്തമന്‍ തന്റെ കുടുംബത്തോട് ഉത്തമനായ് വര്‍ത്തിക്കുന്നവനാണ്. ഞാന്‍ എന്റെ കുടുംബത്തോട് നിങ്ങളെക്കാള്‍ ഉത്തമനായി വര്‍ത്തിക്കുന്നു’ (ഇബ്‌നുമാജ)

നബി(സ്വ) തന്റെ പത്‌നിയായ ആഇശ(റ)ക്ക് മദീന പള്ളിയിയില്‍ വെച്ചുനടന്ന ആയുധപ്പയറ്റ് മതിവരുവോളം കണ്ടാസ്വദിക്കാന്‍ തന്റെ കയ്യും ചുമലും സൗകര്യപ്പെടുത്തി നല്‍കിയതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ‘നിങ്ങളില്‍ ഏറ്റവും വിശ്വാസ പൂര്‍ണത നേടിയവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരും തന്റെ കുടുംബത്തോട് ഏറ്റവും വാത്സല്യമുള്ളവരുമാകുന്നു’ (ബുഖാരി, മുസ്‌ലിം).

(g) വീട്ടു കാര്യങ്ങളില്‍ കുടുംബിനിയെ സഹായിക്കുക:

ഇമാം ത്വബ്‌റാനിയും മറ്റും റിപ്പോര്‍ട്ടു ചെയ്യുന്നു: ഒരിക്കല്‍ നബി(സ്വ)യുടെ വീട്ടിനകത്തെ അവസ്ഥയെ കുറിച്ച് ആഇശ(റ)യോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ‘നിങ്ങളേവരെയും പോലെ ഒന്നെടുത്ത് നീക്കാനും എടുത്ത് വെക്കാനും ഭാര്യയുടെ വീട്ട് ജോലികളില്‍ സഹായിക്കാനും അവര്‍ക്ക് ഇറച്ചി മുറിച്ചു കൊടുക്കാനും വീട് തൂത്ത് വൃത്തിയാക്കാനും പരിചാരികയെ സഹായിക്കാനുമെല്ലാം അവിടുന്നുണ്ടാവും.’

(h) കിടപ്പറയെ അപ്രധാനമാക്കാതിരിക്കുക:

കുടുംബഛിദ്രതയിലേക്കും വിവാഹ മോചനത്തിലേക്കും പലരെയും എടുത്തെറിയുന്ന കാരണങ്ങളിലെ പ്രധാന വില്ലന്‍ പലപ്പോഴും കിടപ്പറയാണ്. ‘മുറ്റത്തെ മുല്ലക്ക് മണമില്ലെ’ന്ന പഴഞ്ചൊല്ല് ഇവിടെ തീര്‍ത്തും അപ്രസക്തമാണ്. ഭര്‍ത്താവിന്റെ താല്‍പര്യങ്ങളോട് നിഷേധാത്മക രീതി സ്വീകരിക്കുന്നതും ഭാര്യയുടെ ആവശ്യങ്ങള്‍ തീരുന്നത് വരെ കാത്തിരിക്കാതിരിക്കുന്നതുമെല്ലാം മതപരമായ വീഴ്ചകളായി പഠിപ്പിക്കുന്ന ഏക മതമാണ് ഇസ്‌ലാം. ഈ സഹകരണത്തിന്റെ അഭാവമാണ് അശ്ലീല സൈറ്റുകളിലും മറ്റും ഉറക്കം വരുന്നത് വരെ മുഖം പൂഴ്ത്തിയിരിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളെ ശ്രദ്ധിച്ചും ശീലിച്ചും ജീവിക്കുന്നവരാകണം നമ്മള്‍.

(4) മാതാപിതാക്കളുടെ മോശം പെരുമാറ്റം:

മക്കള്‍ വഴിതെറ്റുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോള്‍ പലപ്പോഴും കണ്ടെത്താന്‍ കഴിയുന്നത് കള്ളന്‍ ചിലപ്പോള്‍ കപ്പലില്‍ തന്നെയായിരിക്കുമെന്നതാണ്. ഇന്നത്തെ പല കുട്ടിക്കുറ്റവാളികളെയും സൃഷ്ടിക്കുന്നത് സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് എന്നാണ് ഇതിനെക്കുറിച്ച് പഠന നിരീക്ഷണങ്ങള്‍ നടത്തിയവര്‍ പറയുന്നത്!

മക്കളുടെ വ്യക്തിത്വമോ, പ്രായമോ, അഭിമാനമോ പരിഗണിക്കാതെയുള്ള നിരന്തര ശാപവും കോപവും അതിരു കടന്നതും അപക്വവുമാര്‍ന്ന മര്യാദ പഠിപ്പിക്കലും മൂലം വീട് ജയിലായി അനുഭവപ്പെടുന്ന കുട്ടികള്‍ പ്രതികാര മനസ്സോടെ ജീവിതത്തോട് പ്രതികരിക്കാന്‍ തുടങ്ങുന്നു. ഒരുതരം പ്രതികാര ബുദ്ധിയോടെ വീട് വിട്ടിറങ്ങുന്ന ഇവരുടെ ആശ്വാസ ലോകം അന്വേഷിച്ചുള്ള യാത്രയോടു കൂടി ആരംഭിക്കുന്നു ജീവിതത്തിന്റെ താളം തെറ്റലുകള്‍.

മക്കളോട് മാന്യമായും മൃദുവായും പെരുമാറാന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങളൊന്നും പല രക്ഷിതാക്കളും അധ്യാപകരും മുഖവിലക്കെടുക്കുന്നില്ല. ആവശ്യത്തില്‍ കവിഞ്ഞു ശിക്ഷിക്കുകയും പ്രായം പരിഗണിക്കാതെ അപമാനിക്കുകയും ചെയ്യുന്നത് നിമിത്തം മുറിവേല്‍ക്കുന്ന കൗമാരവും ബാല്യവും, ധാര്‍മികതയും കുടുബ സംവിധാനവുമെല്ലാം പാരതന്ത്ര്യവും തന്മൂലം മനുഷ്യവിരുദ്ധവുമാണെന്ന അപകടമാര്‍ന്ന വിലയിരുത്തലിലേക്ക് എത്തുകയും സ്വന്തം നെയ്‌തെടുക്കുന്ന ഒരു സ്വതന്ത്ര ജീവിത രീതി ശീലിക്കുകയും നിയമ ലംഘനങ്ങളെ നിസ്സാരമായി കണ്ടു തുടങ്ങുകയും ചെയ്യുന്നു.

അല്ലാഹുവും റസൂലും എല്ലാ മനുഷ്യരോടും മാന്യമായി പെരുമാറുവാന്‍ പഠിപ്പിക്കുന്നു. കോപത്തെ നിയന്ത്രിക്കുവാന്‍ ഉപദേശിക്കുന്നു. ക്ഷമയും മാപ്പാക്കലും ജീവിത ഗുണമായി കൊണ്ടുനടക്കാന്‍ ആവശ്യപ്പെടുന്നു. ദയാദാക്ഷിണ്യം കൈവിടരുതെന്ന് ഓര്‍മപ്പെടുത്തുന്നു. പരുഷ ഹൃദയം വേണ്ടപ്പെട്ടവരെ പോലും നിന്നില്‍ നിന്ന് അകറ്റുമെന്നു താക്കീത് നല്‍കുന്നു. ഇതില്‍ മക്കള്‍ ഉള്‍പെടുകയിെല്ലന്ന് കരുതാനൊക്കുമോ? സന്തം വീട്ടിലല്ലേ നാം ഇതെല്ലൊം ആദ്യം നടപ്പിലാക്കേണ്ടത്? അല്ലാഹു പറയുന്നു:

إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ

തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു. (ഖു൪ആന്‍ :16/90)

ധര്‍മനിഷ്ഠ പാലിക്കുന്നവരുടെ ഗുണങ്ങളെണ്ണിക്കൊണ്ട് അല്ലാഹു പറയുന്നു:

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﻓِﻰ ٱﻟﺴَّﺮَّآءِ ﻭَٱﻟﻀَّﺮَّآءِ ﻭَٱﻟْﻜَٰﻈِﻤِﻴﻦَ ٱﻟْﻐَﻴْﻆَ ﻭَٱﻟْﻌَﺎﻓِﻴﻦَ ﻋَﻦِ ٱﻟﻨَّﺎﺱِ ۗ ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ

സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി (സ്വ൪ഗം ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു). അത്തരം സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍:3/134)

وَقُولُوا۟ لِلنَّاسِ حُسْنًا

ജങ്ങളോട് നല്ല വാക്ക് പറയണം. (ഖു൪ആന്‍:2/83)

وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ

(നബിയേ) നീ പരുഷ സ്വാഭാവിയും കഠിന ഹൃദയനും ആയിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞു പോകുമായിരുന്നു. (ഖു൪ആന്‍:3/81593)

قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ اللَّهَ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ

നബി(സ്വ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും ദയ ഇഷ്ടപെടുന്നു”(ബുഖാരി). ഇതിന്റെ പ്രയോഗവത്കരണമാണ് നമ്മുടെ വീടകങ്ങളില്‍ ഉണ്ടാവേണ്ടത്.

(5) അജണ്ടകളില്ലാത്ത ഒഴിവ് വേളകള്‍: കുട്ടികളുടെയും കൗമാരക്കാരുടെയും ജൈവ പ്രകൃതിയാണ് കളിയോടുള്ള അവരുടെ അഭിനിവേശം. വളര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ ഈ ത്വരയും വളരുന്നു. സമപ്രായക്കാരോടൊപ്പം പ്രകൃതിയുടെ വിരിമാറില്‍ വിഹരിക്കുവന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഈ ജൈവ പ്രകൃതിയെ കണ്ടറിയുവാനും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനും രക്ഷിതാക്കള്‍ക്ക് കഴിയണം. ശാരീരിക, മാനസിക ഉല്ലാസവും ആരോഗ്യവും പ്രദാനം ചെയ്യുന്ന, നിരുപദ്രവകരമായ വിനോദങ്ങള്‍ക്കുള്ള അവസരങ്ങള്‍ മനഃപൂര്‍വം നാം സൃഷ്ടിച്ചു നല്‍കുകയോ, അത്തരം ചുറ്റുപാടിലേക്ക് അവരെ വഴി നടത്തുകയോ ചെയ്യണം. അല്ലാത്തപക്ഷം സ്വാഭാവികമായും അവര്‍ അവരുടെ അപക്വമായ തെരഞ്ഞെടുപ്പിലൂടെ ബദല്‍ സംവിധാനങ്ങള്‍ സ്വയം തട്ടിക്കൂട്ടുകയും മോശക്കാരുടെ വൃത്തത്തിലേക്ക് അവര്‍ ആനയിക്കപ്പെടുകയും ചെയ്യും. കുടുംബത്തിനും സമൂഹത്തിനും തലവേദന സൃഷ്ടിക്കുമാറ് അവര്‍ വഴികേടിലേക്ക് ചെന്നെത്തുകയായിരിക്കും പിന്നീട് സംഭവിക്കുക. ഈയിടെ കേരളത്തിലെ ചില നഗരങ്ങളില്‍ നിന്ന് പിടിക്കപ്പെട്ട ബൈക്ക് മോഷ്ടാക്കളായ കുട്ടികളെ പരിശോധിച്ചതില്‍ കണ്ടത്തിയ വസ്തുത, അവരാരും ജീവിക്കുവാന്‍ നിവൃത്തിയില്ലാത്ത ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരല്ല എന്നതാണ്. ധൂര്‍ത്തടിക്കാന്‍ പണം വേണം. ഒഴിവ് വേളകള്‍ ചെലവഴിക്കുവാന്‍ ഉപകാരപ്രദമായ അജണ്ടകള്‍ അവര്‍ക്കില്ല. അവര്‍ എവിടെയായിരുന്നു, എന്തെടുക്കുകയായിരുന്നു എന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല, അന്വേഷിക്കുന്നുമില്ല. ഇവിടെ രക്ഷിതാക്കള്‍ പ്രതികളായിത്തീരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ബൗദ്ധിക, മാനസിക, ശാരീരിക വളര്‍ച്ചക്കുതകുന്ന കാര്യങ്ങളെക്കുറിച്ച് മാര്‍ഗദര്‍ശനം നല്‍കിയ മതമാണ് ഇസ്‌ലാം. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരം മുറതെറ്റാതെ പള്ളിയില്‍ വെച്ചുതന്നെ നിര്‍വഹിക്കണം എന്ന മിനിമം അജണ്ടയെങ്കിലും ഒഴിവുകാലത്ത് ആണ്‍കുട്ടികള്‍ക്ക് ഉണ്ടായാല്‍ സമയത്തിന്റെ ഒരു നീണ്ട ലോകം അവര്‍ക്ക് മുമ്പില്‍ വെറുതെ തുറന്ന് കിടക്കുന്നതായി തോന്നില്ല. കൃത്യത, സമയനിഷ്ഠ തുടങ്ങിയ നല്ല ജീവിത ശൈലികള്‍ ആര്‍ജിക്കാന്‍ അതവരെ സഹായിക്കുകയും ചെയ്യും. വൃത്തിയും ശാരീരിക ചലനങ്ങളും അതുവഴി ലഭിക്കുന്ന മാനസിക-ശാരീരിക നവോന്മേഷവും അവരെ ഊര്‍ജസ്വലരാക്കും. അതുപോലെ വ്യത്യസ്തങ്ങളായ കായിക പരിശീലനങ്ങളില്‍ അവരെ എന്‍ഗേജിലാക്കുന്നത് ചീത്തകൂട്ടുകെട്ടില്‍ പെട്ട് പുതിയ പുതിയ പരീക്ഷണങ്ങളില്‍ അവര്‍ എത്തിപ്പെടാതിരിക്കാന്‍ സഹായിക്കും.

നമ്മുടെ നാട്ടില്‍ ധാരാളം ഇസ്‌ലാമിക സ്ഥാപനങ്ങള്‍ ഉണ്ട്. പക്ഷേ, സങ്കടകരമായ ഒരു കാര്യം, അവയുടെ പേരിന്റെ സൂചികക്കപ്പുറത്തേക്ക് പോവാന്‍ അവയുടെ നടത്തിപ്പുകാര്‍ മനസ്സ് വെക്കുന്നില്ല എന്നതാണ്. ഇസ്‌ലാമിക് സെന്റര്‍, ദാറുല്‍ ക്വുര്‍ആന്‍, ഇസ്‌ലാമിക് കോംപ്ലക്‌സ്, ദഅ്‌വാ സെന്റര്‍, മദ്‌റസ…തുടങ്ങി ഒട്ടനവധി പേരുകളില്‍ സ്ഥാപനങ്ങളുണ്ട്. പലതിനും വിശാലമായ മുറ്റങ്ങളും ഗ്രൗണ്ടുകളുമൊക്കെയുണ്ട്. പക്ഷേ, ഈ സ്ഥാപനങ്ങളിലെവിടെയും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമായ വിനോദ പരിപാടികളോ പരിശീലന സൗകര്യങ്ങളോ സാധ്യമാക്കുന്ന സംവിധാനങ്ങളൊന്നുമില്ല. അതിനാല്‍ തന്നെ അത്തരം സംവിധാനങ്ങളുള്ളിടത്തേക്ക് അവര്‍ പോകും. അവിടെ ധാര്‍മികതക്കും മാന്യതക്കും ഇടമുണ്ടാവണമെന്നില്ല. ആരും നിരീക്ഷിക്കാനുമുണ്ടാവില്ല. അത് ഇസ്‌ലാമിക സംസ്‌കാരത്തിന് അനുഗുണമല്ലാത്ത സ്വഭാവങ്ങളും ശീലങ്ങളും പകര്‍ത്താന്‍ അവസരം നല്‍കുമെന്നതില്‍ സംശയമില്ല. ‘കുടി’യുടെയും ‘അടി’യുടെയും കൂട്ടായ്മകളില്‍ മക്കള്‍ അംഗങ്ങളായിത്തീരും.

കുവൈത്ത് പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളോടൊപ്പം അവിടെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ആവശ്യമായ വിവിധങ്ങളായ വിനോദ കേന്ദ്രങ്ങള്‍(നാദി) കാണാവുന്നതാണ്. ഈ സ്ഥാപനങ്ങളില്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ അംഗങ്ങളാക്കുന്നു. വിനോദങ്ങള്‍ക്കിടയില്‍ കൃത്യമായ ജമാഅത്ത് നമസ്‌കാരങ്ങളും കളികളിലെ മാന്യമായ പങ്കാളിത്തവും എങ്ങനെ എന്ന് മക്കള്‍ ശീലിക്കും. ഇടക്കിടക്ക് അവിടെ നടക്കുന്ന ധാര്‍മിക ക്ലാസുകളിലും പഠന ശിബിരങ്ങളിലും കൗമാരക്കാര്‍ക്ക് പങ്കെടുക്കേണ്ടി വരും. ഒരാഴ്ചയിലെ പാക്കേജില്‍ ചില ദിവസം ക്വുര്‍ആന്‍ മനഃപാഠ ക്ലാസും കമ്പ്യൂട്ടര്‍ പരിശീലനവും കൂട്ടിച്ചേര്‍ക്കുന്നു. ഇസ്‌ലാമിക ശിക്ഷണത്തിലൂടെ ബാല്യവും കൗമാരവും കടന്നുപോകാന്‍ ഇതിലൂടെ മക്കള്‍ക്ക് കഴിയുന്നു.

എന്നാല്‍ നമ്മുടെ നാട്ടില്‍, ഏഴാം ക്ലാസ് മദ്‌റസ കഴിഞ്ഞുപോയ കുട്ടികളെ പിന്നെ നമുക്ക് വല്ലാതെ കിട്ടുന്നില്ല. പിന്നീട് ഈ ‘കൈവിട്ട’ തലമുറയെ ഇസ്‌ലാമിക സ്ഥാപനത്തിലേക്ക് നാം വിളിക്കുന്നത് വല്ലപ്പോഴും നടക്കുന്ന ഒരു ക്വുര്‍ആന്‍ ക്ലാസ്സിനോ നോമ്പ് തുറക്കോ ആയിരിക്കും. എന്നാല്‍ മേല്‍ സൂചിപ്പിച്ച പ്രകാരം വളര്‍ച്ചയുടെ ജൈവ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സംവിധാനങ്ങള്‍ കൂടി ഇസ്‌ലാലാമിക സ്ഥാപനങ്ങളോടാപ്പവും മഹല്ലുകളിലും ഉണ്ടെങ്കില്‍ ‘കുടി’യുടെയും ‘വലി’യുടെയും തുടര്‍ന്നുണ്ടാകുന്ന ‘അടി’യുടെയും കാലുറക്കാത്ത ന്യൂജെന്‍ കൂട്ടങ്ങള്‍ വളര്‍ന്നുവരില്ല.

(6) ചീത്ത കൂട്ടുകെട്ട്:

മക്കളെ അലങ്കാര മത്സ്യത്തെ പോലെ കൂട്ടിലിട്ട് വളര്‍ത്തണമെന്നു ഇസ്‌ലാം പഠിപ്പിക്കുന്നില്ല. കൂട്ട് കൂടലും സുഹൃത്തുക്കളുണ്ടാവലുമെല്ലാം മനുഷ്യ പ്രകൃതിയുടെ ഭാഗമെന്ന നിലക്ക് ഇസ്‌ലാം അംഗീകരിക്കുകയും അതിന് ആവശ്യമായ ഗൈഡന്‍സ് നല്‍കുകയും ചെയ്യുന്നുണ്ട്. അതിനെ നന്മയുടെ പങ്കുവെക്കലുകളുടെ വേദിയായി ഇസ്‌ലാം കാണുകയും ചെയ്യുന്നു. നല്ലവരുമായുള്ള കൂട്ടുകെട്ടിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ചീത്ത കൂട്ടുകെട്ടിന്റെ അപകടം ഉണര്‍ത്തുകയും ചെയ്യുന്നു. രക്ഷിതാക്കള്‍ കണ്ണ് തുറക്കാതിരിക്കുന്നതിനാലാണ് സൗഹൃദം മൂലം മക്കള്‍ വഴി തെറ്റുന്നത്. നല്ല സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുകയും ചീത്ത കൂട്ടുകെട്ടിന്റെ അപകടത്തെ ബോധ്യപെടുത്തുകയുമാണ് ഇതിന്റെ പരിഹാരം. അല്ലാഹു പറയുന്നു:

وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا ‎﴿٢٧﴾‏ يَٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا ‎﴿٢٨﴾‏ لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَٰنُ لِلْإِنسَٰنِ خَذُولًا ‎﴿٢٩﴾

അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു. (ഖുർആൻ:25/27-29)

ٱلْأَخِلَّآءُ يَوْمَئِذِۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ

സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ. (ഖുർആൻ:43/67)

നല്ല സൗഹൃദം മാത്രമാണ് അല്ലാഹു അംഗീകരിക്കുന്നത് എന്ന് ഈ സൂക്തം പഠിപ്പിക്കുന്നു.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ

നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും അവരവരുടെ സുഹൃത്തിന്റെ ‘മത’ത്തിലായിരിക്കും. അതിനാല്‍ ഓരോരുത്തരും ആരുമായിട്ടാണ് കൂട്ട്കൂടുന്നതെന്ന് നോക്കട്ടെ. (തിര്‍മിദി)

പല രക്ഷിതാക്കളും അവഗണിക്കുന്ന ഒരു കല്‍പനയാണിത്. ആ അവഗണനയാണ് മക്കളെ വഴി തെറ്റിക്കുന്നതിലെ മുഖ്യ പങ്കാളികളിലൊന്ന്.

അനാഥര്‍ക്ക് തണലേകുക

നിര്‍ഭയത്വവും നിരീക്ഷണവും നിര്‍ലോഭം ലഭിക്കേണ്ട ബാല്യങ്ങള്‍ക്ക് അവയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അവയെ മറികടക്കാനുള്ള ഇസ്‌ലാമിക പരിഹാരങ്ങളും വിശകലനം ചെയ്യുന്നിടത്ത് പരാര്‍ശിക്കപ്പെടെണ്ടതാണ് അനാഥത്വം. മക്കളുടെ വഴിതെറ്റിയുള്ള സഞ്ചാരത്തിന് അനാഥത്വം പലപ്പോഴും കാരണമാകാറുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന യുദ്ധങ്ങളും ആധുനിക ജീവിത ശൈലി സമ്മാനിക്കുന്ന രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം വര്‍ധിക്കുന്ന മരണങ്ങള്‍ നിമിത്തം എണ്ണം പെരുകുന്ന അനാഥകളെ സ്‌നേഹത്തിന്റെയും സുരക്ഷയുടെയും ചിറകിനുള്ളിലേക്ക് ഒതൂക്കിപ്പിടിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഈ മനുഷ്യവിഭവങ്ങള്‍ മലിനപ്പെടുകയും മനുഷ്യകുലത്തിനു തന്നെ ഭീഷണിയായി മാറുകയും ചെയ്യുമെന്നത് ഒരു യാഥാര്‍ഥ്യമാണ്.

ജീവിതപുഷ്പത്തിന്റെ ഇതളുകള്‍ വിരിയുമ്പോഴേക്കും പിതാവിന്റെ മരണം സംഭവിക്കുന്ന കുട്ടികള്‍ക്ക് സ്‌നേഹവും സുരക്ഷയും നിര്‍ദേശങ്ങളും നല്‍കാനും അവരെ നന്മയിലേക്ക് കൈപിടിച്ചു നടത്താനും ആളില്ലാതാകുന്നു. പിതാവിന്റെ അഭാവം അവരെ ക്രമരഹിതജീവിതത്തിലേക്ക് തള്ളിവിടുകയും അവരിലേക്ക് കുറ്റവാസനകള്‍ കയറിക്കൂടുകയും ചെയ്യും. എന്നാല്‍ ഇസ്‌ലാം അവര്‍ക്ക് ചുറ്റും സംരക്ഷണഭിത്തി തീര്‍ക്കുന്നുണ്ട്.

മരണം അല്ലാഹുവിന്റെ നിശ്ചയത്തില്‍ മാത്രം നടക്കുന്ന ഒന്നായതിനാല്‍ അനാഥരാകുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ഒരു ദൈവിക പരീക്ഷണമാണ്. ആയതിനാല്‍ ഒരിക്കലും അനാഥത്വം മൂലം ഒരു കുഞ്ഞിന്റെയും ജീവിതാവസരങ്ങള്‍ നിഷേധിക്കപ്പെടാവതല്ല. അതിനാവശ്യമായ കരുത്തുറ്റ മാര്‍ഗനിര്‍ദേശങ്ങളാണ് അല്ലാഹു വിശ്വാസികള്‍ക്കു നല്‍കിയത്.

ഇരുപത്തിരണ്ടോളം സ്ഥലങ്ങളിലാണ് വിശുദ്ധ ക്വുര്‍ആനില്‍ അനാഥകളെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. അതിന്ന് പുറമെ നബി വചനകള്‍ നിരവധിയാണ്. ഇവ പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഇവ മൂന്ന് തലങ്ങളെ ഉള്‍കൊള്ളുന്നുവെന്നതാണ്.

ഒന്ന്: അനാഥകളോടു നന്മ ചെയ്യുന്നതിന്റെ പ്രാധാന്യവും പ്രതിഫലവും ഊന്നിപ്പറയുന്നത്.

രണ്ട്: അവരുടെ സാമൂഹ്യ അവകാശങ്ങളെ വിവരിക്കുന്നത്.

മൂന്ന്: അവരുടെ സാമ്പത്തിക അവകാശങ്ങളെ പരിഗണിക്കുന്നത്.

പിതാവിന്റെ ലാളനയും വാത്സല്യവും നഷ്ടപ്പട്ടവരാണല്ലോ അനാഥകള്‍. പക്ഷേ, ദൈവിക കാരുണ്യം അവര്‍ക്ക് നഷ്ടമാകുന്നില്ല. അവരുടെ നഷ്ടങ്ങളെ നികത്താന്‍ ഉതകും വിധം നിയമങ്ങള്‍ നിശ്ചയിച്ചു വെച്ച നാഥന്‍, ജീവിച്ചിരിക്കുന്ന ചുറ്റുമുള്ളവരോട് നിര്‍ദേശിച്ചത് അനാഥയെ കൈവിടാതെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്തു പിടിക്കാനാണ്.

وَيَسْـَٔلُونَكَ عَنِ ٱلْيَتَٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല.) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്‍മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. (ഖുർആൻ: 2/220)

وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرً

ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (ഖുർആൻ: 76/8)

അനാഥകളുടെ വിഷയത്തിലുള്ള ജാഗ്രതയും പരിഗണനയും ദൈവികമതത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളിലൊന്നാണെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇസ്‌റാഈല്‍ സന്തങ്ങളോട് അല്ലാഹു വാങ്ങിയ കരാറില്‍ അനാഥകളുടെ കാര്യം ഉള്‍പ്പെടുത്തി.

وَإِذْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ

അല്ലാഹുവിനെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌. (ഖുർആൻ: 2/83)

മൂസാനബി(അ)യുടെ ചരിത്രത്തിലെ വിജ്ഞാനിയായ ഖിള്‌റിനോടാപ്പമുള്ള പഠനയാത്രയിലെ ഒരു സംഭവം പരാമര്‍ശിക്കുന്നിടത്ത്, വീഴാറായ ഒരു മതില്‍ കൂലി വാങ്ങാതെ കെട്ടി ശരിപ്പെടുത്തി കൊടുത്തതിന്റെ കാരണം വിശദമാക്കുന്നിടത്ത് അത് രണ്ട് അനാഥക്കുട്ടികളുടേതായിരുന്നെന്നും അതിനുള്ളില്‍ അവര്‍ക്കായുള്ള നിധി സൂക്ഷിപ്പ് ഉണ്ടായിരുന്നെന്നും പറയുന്നത് കാണാം.

وَأَمَّا ٱلْجِدَارُ فَكَانَ لِغُلَٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَٰلِحًا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا

ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്‍മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിന്‍റെ കാരുണ്യം എന്ന നിലയിലത്രെ അത്‌. അതൊന്നും എന്‍റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്‌. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുളാകുന്നു അത്‌. (ഖുർആൻ: 18/82)

അനാഥനായി ജനിച്ചു വളര്‍ന്ന മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെ വിശുദ്ധ ക്വുര്‍ആന്‍ എടുത്ത് പറയുന്നത് കാണുക:

أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ ‎﴿٦﴾‏ وَوَجَدَكَ ضَآلًّا فَهَدَىٰ ‎﴿٧﴾‏ وَوَجَدَكَ عَآئِلًا فَأَغْنَىٰ ‎﴿٨﴾

നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ: 93/6-8)

അനാഥകള്‍ ഉത്തമ മനുഷ്യരായി വളരാനുള്ള മൂന്ന് അവശ്യ ഘടകങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട് ഈ വചനങ്ങള്‍. അവ തീര്‍ച്ചയായും അനാഥ സംരക്ഷകരും പരിപാലകരും ഉള്‍ക്കൊള്ളേണ്ടതും അവര്‍ക്ക് ലഭ്യമാക്കേണ്ടതുമായ അവകാശങ്ങളാണ്. ഈ വചനത്തിന്റെ വെളിച്ചത്തില്‍ മൂന്നു കാര്യങ്ങള്‍ അനാഥകള്‍ക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കാം:

ഒന്ന്: അഭയമാകുന്ന ഒരു ഗേഹം.

രണ്ടു: നല്ല ധാര്‍മിക ശിക്ഷണവും വിദ്യഭ്യാസവും.

മൂന്നു: ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വേണ്ട സാമ്പത്തിക ശേഷി.

മാനസികമായ ഔന്നത്യമാണ് അനിവാര്യമായ മറ്റൊന്ന്. അല്ലാഹു പറഞ്ഞു:

فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ

എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌. (ഖുർആൻ: 93/9)

അഭിമാനത്തിനും ജീവിത സുരക്ഷക്കും പരിക്കേല്‍ക്കും വിധം അനാഥയോടു അവഗണന കാണിക്കുന്നവരെ മതനിഷേധികളായിട്ടാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ‎﴿١﴾‏ فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ ‎﴿٢﴾

മതത്തെ വ്യാജമാക്കുന്നവന്‍ (മതനിഷേധി) ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌. (ഖുർആൻ: 107/1-2)

كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ

അല്ല, പക്ഷേ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. (ഖുർആൻ: 89/17)

അനാഥകള്‍ എപ്പോഴും ദരിദ്രരാവണം എന്നില്ല. പക്ഷേ, നാഥനില്ലാത്ത സമ്പത്ത് ചൂഷണം ചെയ്യാന്‍ എളുപ്പമാണന്ന് മലിനഹൃദയമുള്ളവര്‍ക്കറിയാം. ക്രിയാത്മകമായി വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട അനാഥകളുടെ സമ്പത്ത് പലപ്പോഴും അതിന്റെ കൈകാര്യ കര്‍ത്താക്കള്‍ സൂഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നതും നമുക്ക് കാണാം. ‘കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി’ എന്ന അര്‍ഥത്തില്‍ അനാഥകളുടെ മുതല്‍ സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നവര്‍ക്കു കടുത്ത താക്കീതാണ് അല്ലാഹു നല്‍കുന്നത്.

وَءَاتُوا۟ ٱلْيَتَٰمَىٰٓ أَمْوَٰلَهُمْ ۖ وَلَا تَتَبَدَّلُوا۟ ٱلْخَبِيثَ بِٱلطَّيِّبِ ۖ وَلَا تَأْكُلُوٓا۟ أَمْوَٰلَهُمْ إِلَىٰٓ أَمْوَٰلِكُمْ ۚ إِنَّهُۥ كَانَ حُوبًا كَبِيرًا

അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു. (ഖുർആൻ: 4/2)

إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا

തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിഎരിയുന്നതുമാണ്‌. (ഖുർആൻ: 4/10)

وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ

ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്‌. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം)(ഖുർആൻ: 6/152)

എന്നാല്‍ പിതാവിന്റെ മരണത്തോടു കൂടി ജീവിത മാര്‍ഗം തടയപ്പെടുന്ന അനാഥകളാണെങ്കില്‍ അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഇസ്‌ലാമിക വഴികളിലൂടെ തന്നെ വിശ്വാസി സമൂഹം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരെ ദാരിദ്ര്യത്തിലേക്കും അത് മുഖേന കുറ്റവാസനകളിലേക്കും തള്ളിവിടരുത്.

يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ

(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. (ഖുർആൻ: 2/215)

യുദ്ധാനന്തര സ്വത്തിലും (അന്‍ഫാല്‍ 41, അല്‍ ഹശ്ര്‍ 7) അനന്തര സ്വത്ത് വീതം വെക്കുന്നിടത്ത് അനാഥരുടെ സാന്നിധ്യമുണ്ടങ്കില്‍ അതിലും ഇസ്‌ലാം ഒരു ഓഹരി അനാഥക്ക് ഉണ്ടാവണമെന്ന് നിര്‍ദേശിക്കുന്നു (4:8). അനാഥ സംരക്ഷണവും പരിപാലനവും ഏെറ്റടുത്ത് നടത്തുന്ന സാമ്പത്തിക ശേഷിയുള്ളവരോട് അനാഥക്ക് സ്വന്തം സ്വത്തില്‍നിന്നും നല്‍കി മാന്യത പുലര്‍ത്താനും ദരിദ്രരോട് മര്യാദ പൂര്‍വം അനാഥയുടെ സ്വത്തില്‍ നിന്ന് ഉപയോഗിച്ചുകൊള്ളാനും ക്വുര്‍ആന്‍ അനുവാദം നല്‍കുന്നു (4:6).

ഈ ദൈവിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മടി കാണിക്കുന്നവര്‍ക്ക് മുമ്പില്‍ സ്വന്തം മരണവും അപ്പോള്‍ അനാഥമാവുന്ന മക്കളുടെ അവസ്ഥയും ഓര്‍മിപ്പിക്കുന്നുണ്ട് അല്ലാഹു:

وَلْيَخْشَ ٱلَّذِينَ لَوْ تَرَكُوا۟ مِنْ خَلْفِهِمْ ذُرِّيَّةً ضِعَٰفًا خَافُوا۟ عَلَيْهِمْ فَلْيَتَّقُوا۟ ٱللَّهَ وَلْيَقُولُوا۟ قَوْلًا سَدِيدًا

തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ. (ഖുർആൻ: 4/9)

അനാഥകളെ ഇസ്‌ലാമിക പരിപാലനത്തിലൂടെ സംരക്ഷിച്ചിട്ടില്ലെങ്കില്‍ ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും വഴിപിഴച്ചുപോകും എന്നതിനാലാണ് ഇസ്‌ലാം അനാഥകളുടെ കാര്യത്തില്‍ ഇത്രയും കരുതല്‍ പുലര്‍ത്തുന്നത്.

കുട്ടികള്‍ വഴിതെറ്റുന്നതിനുള്ള പ്രധാന കാരണങ്ങളും ഇസ്‌ലാമിക പരിഹാരങ്ങളും നാം മനസ്സിലാക്കി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചുമലിലേല്‍പിക്കപ്പെട്ട ഉത്തരവാദിത്തം ഭാരിച്ചതാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. വളരെ ജാഗ്രതയും അവബോധവും ആവശ്യമുള്ള മേഖലയാണ് പാരന്റിങ്.

എല്ലാ വഴികേടിന്റെയും പാതയില്‍ നിന്ന് അകന്ന് കുട്ടികളുടെ വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചക്കാവശ്യമായ ഇസ്‌ലാമിക പോഷണങ്ങളെ നിശ്ചിത അളവിലും സമയങ്ങളിലും നല്‍കുക മാത്രമാണ് കുഞ്ഞിന്റെ സമഗ്ര വളര്‍ച്ചക്കുള്ള മാര്‍ഗം. അതാണ് സത്യത്തില്‍ ഇസ്‌ലാമിക് പാരന്റിങ്. എന്താണ് കുട്ടികളുടെ വൈവിധ്യമാര്‍ന്ന വളര്‍ച്ച? ഓരോ തരം വളര്‍ച്ചക്കും അനിവാര്യമായ ഇസ്‌ലാമിക പോഷണങ്ങള്‍ എന്തെല്ലാമാണ്? വരും ലക്കങ്ങളില്‍ വിവരിക്കാം.

വൈവിധ്യം: വളര്‍ച്ചയിലും പങ്കാളിത്തത്തിലും

നല്ല വ്യക്തിയില്‍ നിന്നാണ് ഭദ്രമായ കുടുംബവും സുരക്ഷിതസമൂഹവും നിര്‍മിക്കപ്പെടുന്നത്. കുഞ്ഞിന്റെ വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചകളെ തിരിച്ചറിയുകയും അവയിലോരോന്നിനെയും പോഷിപ്പിക്കുന്ന അനിവാര്യമായ വിഭവങ്ങളെ ആവശ്യമായ അളവുകളില്‍ സമയനിര്‍ണിതമായി ലഭ്യമാക്കുകയാണ് നല്ല വ്യക്തിയുടെ വളര്‍ച്ചക്ക് പ്രധാനമായും രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഇവിടെ നമുക്ക് ചോദിക്കാവുന്ന മൂന്നു ചോദ്യങ്ങളുണ്ട്. ഒന്ന്: എന്താണ് വളര്‍ച്ച? രണ്ട്: എന്തിനെയാണ്/എന്തൊക്കെയാണ് നാം വളര്‍ത്തേണ്ടത്? മൂന്ന്: ആരൊക്കെയാണ് ഈ ദൗത്യത്തില്‍ പങ്കാളികളാേവണ്ടത്? പ്രമാണങ്ങളുടെയും മാനവിക അറിവുകളുടെയും പിന്‍ബലത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തലിലൂടെയാണ് ഇസ്‌ലാമിക പാരന്റിംഗിന്റെ പ്രവിശാല ലോകത്തേക്ക് നമുക്ക് പ്രവേശനം സാധ്യമാകുന്നത്.

കുട്ടികളില്‍ വളര്‍ച്ചയെന്ന പ്രതിഭാസം രണ്ടര്‍ഥത്തില്‍ നാം നോക്കിക്കാണേണ്ടതാണ്. ഒന്ന്: ജൈവികപ്രക്രിയയിലൂടെ സ്വാഭാവികമായി ഉണ്ടാകുന്ന വളര്‍ച്ച. ഉദാഹരണത്തിന് ലൈംഗിക വളര്‍ച്ച പോലെ. പ്രത്യേകിച്ച് നാം ഒന്നും ശ്രദ്ധിച്ചില്ലെങ്കിലും സ്വഭാവികമായ ചുറ്റുപാടില്‍ കേവല ഭക്ഷണവും ആരോഗ്യ പരിസരവും ഉള്ളിടത്ത് ആ കുട്ടിയില്‍ ലൈംഗിക വളര്‍ച്ച സമയമാകുമ്പോള്‍ സംഭവിച്ചിരിക്കും. ഇവിടെ നമുക്ക് ചെയ്യാനുള്ളത് ഈ ജൈവികവളര്‍ച്ചയെ ആവശ്യമായ കുത്തും പലകയും കൊടുത്ത് വളര്‍ച്ചക്കൊപ്പം ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയെന്നതാണ്. എന്നാല്‍ മറ്റൊരു വളര്‍ച്ച, പുറത്തു നിന്ന് നട്ടുപിടിപ്പിച്ച് ഉണ്ടാക്കേണ്ട വളര്‍ച്ചയാണ്. ഉദാഹരണം ആരാധനാശീലങ്ങളെ വളര്‍ത്തല്‍. ഈ ഇനം വളര്‍ച്ചയില്‍ പാരന്റിംഗില്‍ ചെയ്യാനുള്ളത് അനുയോജ്യവും അനിവാര്യവുമായ വിത്ത് കണ്ടത്തി മണ്ണും കാലാവസ്ഥയും പരിഗണിച്ച് വളര്‍ത്തി പരിപാലിച്ചു കൊണ്ടുവരികയെന്നതാണ്. ഈ രണ്ടുതരം വളര്‍ച്ചയെ കുറിച്ചും നമുക്ക് തിരിച്ചറിവുണ്ടാവേണ്ടതുണ്ട്.

അപ്രകാരം തന്നെ രക്ഷിതാക്കളുടെ പ്രധാന ജോലിയായി നാം സാധാരണ പറയാറുള്ളത് മക്കളെ വളര്‍ത്തുന്നുവെന്നാണ്. എന്താണ് അല്ലെങ്കില്‍ എന്തിനെയാണ് നമുക്ക് മക്കളില്‍ വളര്‍ത്താനുള്ളത്?

വ്യക്തിത്വവളര്‍ച്ച സന്തുലിതവും സുരക്ഷിതവുമാവാന്‍ പരിപാലകര്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത്, മനുഷ്യന് വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചകള്‍ ഉണ്ടന്നും അവ ഒരേസമയം ഒരു നിശ്ചിത അളവില്‍ വളര്‍ത്തേണ്ടതുണ്ടെന്നുമാണ്. ഏതെങ്കിലും ചിലതിനെ അവഗണിച്ചോ മറ്റ് ചിലതിനെ അമിതമായി പരിഗണിച്ചോ വളര്‍ത്തുന്നതിന്റെ ഫലമാണ് വ്യക്തികളും കുടുംബങ്ങളും സമൂഹവും ഇന്നനുഭവിക്കുന്ന പല ദുരന്തങ്ങളുടെയും കാരണം. കിഡ്‌നി കക്കുന്ന ഡോക്ടറും മുതിര്‍ന്നവരെ ബഹുമാനിക്കാത്ത സമര്‍ഥനായ വിദ്യാര്‍ഥിയും തീവ്രവാദം തലക്ക് പിടിച്ച മതാനുയായും വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചയിലെ സന്തുലനാവസ്ഥ ലഭിക്കാതെ പോയ ചിലര്‍ മാത്രമാണ്

ഈ വൈവിധ്യങ്ങളുടെ വളര്‍ച്ച സന്തുലിതമാവാതെ പോകുന്നതിലെ അപാകത മനസ്സിലാക്കാന്‍ നമ്മുടെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളുടെ വളര്‍ച്ചയെ കുറിച്ചോര്‍ത്താല്‍ മതി. തലയും കൈകാലുകളുമെല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. വളര്‍ച്ചയുടെ സന്തുലിതത്വം നഷ്ടപ്പെട്ട് തല മാത്രം അല്ലെങ്കില്‍ ഒരു കാലിന്റെ കണങ്കാല്‍ മാത്രം അല്‍പം അധികം വളര്‍ന്നാല്‍ അതില്‍ നാം സന്തോഷിക്കുകയല്ല മറിച്ച് ആശങ്ക പെടുകയാണ് ചെയ്യുക. അതിനാല്‍ നാം വളര്‍ച്ചകളെ തിരിച്ചറിയുകയും അവയ്ക്കാവശ്യമായ പോഷണങ്ങളുടെ തോതും സമയവും ക്രമീകരിക്കുകയും വേണം. കുഞ്ഞുങ്ങളുടെ വൈവിധ്യമാര്‍ന്ന വ്യക്തിത്വ വളര്‍ച്ചകളെ പഠനാവശ്യാര്‍ഥം താഴെ കാണും വിധം വിഭജിക്കാം.

ഒന്ന്: വിശ്വാസപരമായ വളര്‍ച്ച

രണ്ട്: ആരാധനാശീലങ്ങളുടെ വളര്‍ച്ച

മൂന്ന്: സാമൂഹിക വളര്‍ച്ച

നാല്: സ്വഭാവ വളര്‍ച്ച

അഞ്ച്: മാനസിക വൈകാരിക വളര്‍ച്ച

ആറ്: ശാരീരിക വളര്‍ച്ച

ഏഴ്: ബൗദ്ധിക വൈജ്ഞാനിക വളര്‍ച്ച

എട്ട്: ലൈംഗിക വളര്‍ച്ച

ഒമ്പത്: ആരോഗ്യ പരിപാലന ശീലങ്ങളുടെ വളര്‍ച്ച

രക്ഷിതാക്കള്‍ക്കും ഈ മേഖലയില്‍ ഇടപെടുന്നവര്‍ക്കും ചെയ്ത തീര്‍ക്കാനുള്ള പ്രധാന ദൗത്യം ഈ വളര്‍ച്ചയില്‍ ഇസ്‌ലാം കാണിച്ച വഴികളെ പിന്തുടരുകയും അവ സാധ്യമാവും വിധം നടപ്പിലാക്കുകയുമാണ്. ഇസ്‌ലാം ഈ മേഖലകളെയെല്ലാം പരിഗണിക്കുകയും, ഓരോന്നിനും ആവശ്യമായ മാര്‍ഗനിര്‍ദേശകങ്ങള്‍ താത്ത്വികമായും പ്രായോഗികമായും വിശുദ്ധ ഖുര്‍ആനും നബിചര്യയും സഹാബികളുടെ ജീവിതവും ഉപയോഗിച്ച് വരച്ച് കാണിച്ചു തന്നിട്ടുണ്ട്. ഇവ ഓരോന്നോരോന്നായി ഇവിടെ വിശദീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മനുഷ്യപ്രകൃതിയെ കുറിച്ചുള്ള അല്ലാഹുവിന്റെ മൂന്നു വ്യത്യസ്ത പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അല്ലാഹു പറഞ്ഞു: ”നിങ്ങള്‍ക്ക് ഭാരം കുറച്ച് തരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു; ദുര്‍ബലനായി കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.”(4:28)

”തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.”(90:4)

”മനുഷ്യനെ ബലഹീനാവസ്ഥയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതക്ക് ശേഷം ശക്തിയുണ്ടാക്കി. പിന്നെ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി… (30:54)

ഇസ്‌ലാമിക ശിക്ഷണ രീതി അവലംബിച്ച് കുട്ടികളെ വളര്‍ത്തുമ്പോള്‍ ദൗര്‍ബല്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ ശക്തി ലഭിക്കുകയും ജൈവികമായി തന്നിലുണ്ടാകുന്ന പല ശക്തി സ്രോതസുകളും തനിക്കും സഹജീവികള്‍ക്കും ഗുണകരമാവും വിധം ക്രിയാത്മകമാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും. അവ അവഗണിച്ചാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ പെട്ട് ഒഴുക്കില്‍ ഒഴുകുന്ന ചണ്ടികളെ പോലെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവരായി അവര്‍ മാറും. ഈ തിരിച്ചറിവ് നമുക്കുണ്ടാകുമ്പോഴാണ് പ്രതികൂല കാലാവസ്ഥയിലും ഇസ്‌ലാമിക സംസ്‌കാരത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന മുസ്‌ലിം തലമുറകള്‍ ഉണ്ടാവുകയുള്ളൂ. അങ്ങനെയുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമാവുകയല്ല, ചരിത്രം സൃഷ്ടിക്കുന്നവര്‍ ആയി മാറും

പക്ഷേ, ഇത്തരം തലമുറകളുടെ നിര്‍മിതി സാധ്യമാവാന്‍ പാരന്റിംഗില്‍ കേവലം മാതാപിതാക്കളുടെ മാത്രം പങ്കാളിത്തം മതിയാവില്ല. മറിച്ച് അവര്‍ക്കൊപ്പം അധ്യാപകരും വിദ്യാഭ്യാസ മേഖലയിലുള്ളവരും മതപ്രബോധകരും തുടങ്ങി മനുഷ്യന്റെ വ്യക്തിത്വ വളര്‍ച്ചയില്‍ സ്വാധീനമുണ്ടാക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്തവും കൂട്ടുത്തരവാദിത്തവും ഉണ്ടാകണം. ‘നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, നിങ്ങള്‍ നിങ്ങളുടെ ഭരണീയരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന’ നബി വചനത്തിന്റെ പരിധിയില്‍ കുട്ടികളുടെ പരിപാലനവുമായി ബന്ധപെട്ട എല്ലാവരും ഉള്‍പ്പെടുമെന്ന് നാം അറിയണം. അതിനാല്‍ തന്നെ മാതാപിതാക്കളെ പോലെ കുട്ടികളുമായി ഇടപെടുന്ന എല്ലാവര്‍ക്കും ഇസ്‌ലാമിക പാരന്റിംഗിനെ കുറിച്ചുള്ള അറിവും ബോധവും അനിവാര്യമാണ്. കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാര്‍ ചെയ്യുന്നവര്‍ക്കും അവ തെരഞ്ഞടുക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദിത്വമുണ്ടന്നര്‍ഥം. സ്ഥാപനങ്ങളുടെയും ചുറ്റുപാടുകളുടെയും ഭൗതിക സൗകര്യങ്ങളെ പ്ലാന്‍ ചെയ്യുന്നവരും അവര്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ പോലും പാരന്റിംഗില്‍ പരോക്ഷമായി പങ്കാളിയാവുന്നണ്ടെന്നര്‍ഥം.

ചുരുക്കത്തില്‍ മുകളില്‍ സൂചിപ്പിച്ച പ്രകാരം വളര്‍ച്ചകളെ തിരിച്ചറിയുകയും സമൂഹം ഉത്തരവാദിത്വ ബോധത്തോടെ പങ്ക് വഹിക്കുകയും ചെയ്തുകൊണ്ടുള്ള മഹാ ദൗത്യം തന്നെയാണ് പാരന്റിംഗ്. കാരണം, ആകാശങ്ങളും പര്‍വതങ്ങളും ഏറ്റെടുക്കാന്‍ ഭയപ്പെട്ട ‘അനാമത്ത്’ ഏറ്റെടുത്ത് നിര്‍വഹിക്കാനുള്ള മനുഷ്യനെ രൂപപ്പെടുത്തുന്ന മഹാ യജ്ഞമാണല്ലോ അത്.

അല്ലാഹു പറഞ്ഞു: ”തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്വം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.”(33:72)

വിശ്വാസ വളര്‍ച്ച കുട്ടികളില്‍

കുട്ടികളില്‍ വിശ്വാസപരമായ വളര്‍ച്ച ഉണ്ടാക്കിയെടുക്കേണ്ട രീതിശാസ്ത്രം മാതാപിതാക്കള്‍ ആര്‍ജിക്കേണ്ടതുണ്ട്. ഹൃദയത്തില്‍ ദൈവവിശ്വാസത്തിന്റെ ലക്ഷണമൊത്ത വിത്തുമായാണ് ഓരോ കുഞ്ഞുംഈ ഭൂമിയില്‍ ജനിച്ച് വീഴുന്നത്. അത് നനച്ചുവളര്‍ത്തുകയാണ് നമുക്ക് ചെയ്യാനുള്ളത്.

അല്ലാഹു പറയുന്നു: ”നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്)” (7:172).

അല്ലാഹുവിന്റെ രക്ഷാധികാരം അംഗീകരിച്ച ഹൃദയവുമായി വന്ന ആദം സന്തതിയാണ് നമ്മുടെ കയ്യിലുള്ള കുഞ്ഞും. അതിനാല്‍ വിശ്വാസപരമായ അടിത്തറകളിലൂടെ വേണം അവനെ വളര്‍ത്തുന്നത്. എങ്കിലേ അവന്‍ ആദര്‍ശമുറച്ച മനുഷ്യനായി മാറുകയുള്ളൂ.

മതം പഠിപ്പിക്കുന്ന മുഴുവന്‍ വിശ്വാസകാര്യങ്ങളും സന്ദേഹരഹിതമായി അവന്‍ അംഗീകരിക്കണം. അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, മരണാന്തര ജീവിതം, സ്വര്‍ഗം, നരകം, വിധി… ഇതുപോലുള്ള എല്ലാ വിശ്വാസ കാര്യങ്ങളും യാഥാര്‍ഥ്യമാണെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരിയകയാണ് വിശ്വാസപരമായ വളര്‍ച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ രക്ഷിതാക്കള്‍ ആശങ്കപ്പെടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇതെല്ലാം അദൃശ്യ കാര്യങ്ങളാണ്, ഇതെങ്ങനെ കുട്ടികളെ ബോധിപ്പിക്കും? ഈ വിഷയങ്ങളോട് കുട്ടികളെങ്ങനെ പ്രതികരിക്കും? ഉയര്‍ന്ന ചിന്തയും ബുദ്ധിയും ആവശ്യമുള്ള ഈ വക കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ? ഇതെല്ലാം അവര്‍ ബുദ്ധി വളരുമ്പോള്‍ പഠിച്ചുകൊള്ളും എന്ന നിലക്ക് വിട്ടേക്കുന്നതല്ലേ നല്ലത്?

ഇത്തരം ഒരുകൂട്ടം ചോദ്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തിയേക്കാം. എന്നാല്‍ കുട്ടികളെ സമൂഹത്തിന്റെയും മതത്തിന്റെയും വേര്‍പെടുത്താന്‍ പറ്റാത്ത ഒരു ഭാഗമായി കണ്ടുകൊണ്ടുള്ള ഇസ്‌ലാമിക അധ്യാപനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഇതിന്റെ ലളിത മാര്‍ഗങ്ങളും മാതൃകകളും നമുക്ക് കാണാന്‍ കഴിയും.

കുട്ടികളുടെ വിശ്വാസ വളര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഇമാം ഗസ്സാലി പറയുന്നത് കാണുക: ”കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ വിശ്വാസ കാര്യങ്ങള്‍ സമര്‍പ്പിച്ച് തുടങ്ങണം. തുടക്കത്തില്‍ (വിശ്വാസ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍) മനഃപാഠമാക്കുന്ന രീതി സ്വീകരിക്കുക. അവരുടെ ബോധമണ്ഡലവും ബുദ്ധിയും വളരുന്നതിനനുസരിച്ച് ആശയങ്ങള്‍ അവരുടെ മുമ്പില്‍ അല്‍പാല്‍പമായി തെളിഞ്ഞു വന്നുകൊണ്ടിരിക്കും. അതിനാല്‍ മനഃപാഠത്തില്‍ നിന്ന് തുടങ്ങുക. തുടര്‍ന്ന് മനസ്സിലാക്കലും വിശാസവും ഉറപ്പും സത്യപ്പെടുത്തലും അതിന്റെ തുടര്‍ച്ചയായി സംഭവിച്ചു കൊള്ളും. കുഞ്ഞുങ്ങളുടെ ശുദ്ധ പ്രകൃതി തെളിവുകളെ തേടാതെ സ്വീകരിക്കുന്നതാകയാല്‍ അത് എളുപ്പവുമാണ്. കുട്ടികള്‍ക്ക് വിശ്വാസം ഉള്‍ക്കൊള്ളാനും അവ സ്വീകരിക്കാനും തര്‍ക്കങ്ങളും വാചകക്കസര്‍ത്തുകളും ആവശ്യമില്ല. മറിച്ച് ക്വുര്‍ആന്‍ സൂക്തങ്ങളുടെ നിരന്തര പാരായണവും മനനവും നബി വചനങ്ങളുടെ വായനയും അവരിലുണ്ടായിക്കൊണ്ടിരിക്കുകയും ആവര്‍ത്തിതമായി വരുന്ന ആരാധനകള്‍ ആ ചൈതന്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യും”(ഇഹ്‌യാ ഉലൂമുദ്ദീന്‍).

വിശുദ്ധ ക്വുര്‍ആനിന്റെ അധ്യായങ്ങളില്‍ നിന്ന് ഏറ്റവും എളുപ്പം മനഃപാഠമാക്കാവുന്നതും ശൈശവം മുതല്‍ എല്ലാവരും മനഃപാഠമാക്കാന്‍ ശ്രദ്ധിക്കുന്നതുമായ അവസാന ഭാഗത്തുള്ള അധ്യായങ്ങളും സൂക്തങ്ങളും ഈ വസ്തുത അടയാളപ്പെടുത്തുന്നുണ്ട്. അവ അധികവും, അല്ല ഒരു പരിധി വരെ മുഴുവനായും അല്ലാഹുവിന്റെ അസ്തിത്വത്തെ ബോധ്യപ്പെടുത്തുന്നതും അരക്കിട്ടുറപ്പിക്കുന്നതുമാണ്. സൂറഃ അല്‍ ഇഖ്‌ലാസും കാഫിറൂനും ഏറ്റവും നല്ല രണ്ടു ഉദാഹരങ്ങളാണ്. ഒന്ന് ഏക ദൈവത്തിന്റെ കൃത്യത ബൗദ്ധികമായി ഉറപ്പിക്കുമ്പോള്‍ മറ്റേത് അതിന്റെ പ്രായോഗിക തലത്തെ ആരാധന ശീലത്തിലൂടെ പ്രഖ്യാപിക്കുന്നതും പ്രയോഗിക്കുന്നതുമാണ്. ഇവ രണ്ടും, മനനവും പാരായണവുമായി കുട്ടികളുടെ ജീവിതവുമായി ഇണചേര്‍ന്ന് നില്‍ക്കുന്നു. ഇത് പതിയെ പതിയെ അവരുടെ ഹൃദയങ്ങള്‍ക്ക് ബഹുദൈവത്വത്തിന്റെ മാലിന്യങ്ങള്‍ക്ക് പ്രവേശനം അസാധ്യമാകും വിധം ഏകദൈവ വിശ്വാസത്തിന്റെ ശക്തമായ ഭിത്തികള്‍ പണിയുന്നുവന്നു കാണാം.

വിശുദ്ധ ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ചരിത്രങ്ങളില്‍ നാം കാണുന്നത് അവര്‍ കുട്ടികളുടെ മതവിഷയത്തിലും വിശ്വാസ മേഖലയിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നാണ്. അല്ലാഹു പറയുന്നു: ”ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്‌പെടുന്നവരായി (മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)” (1:132).

രക്ഷിതാക്കള്‍ മക്കളില്‍ അല്ലാഹുവിനെ കുറിച്ചുള്ള ബോധം അങ്കുരിപ്പിക്കുന്ന തരത്തില്‍ അവരെ ഉപദേശിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ലുക്വ്മാന്‍ തന്റെ കുഞ്ഞു മകന് നല്‍കുന്ന ഉപദേശങ്ങള്‍. ലുക്മാന്‍ എന്ന അധ്യാത്തിലൂടെ അത് അല്ലാഹു നമ്മെ പഠിപ്പിക്കുന്നുണ്ട്: ”ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു” (31:13).

‘എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു”(31:16).

മുഹമ്മദ് നബി(സ്വ) കുട്ടികളുടെ മതവിശ്വാസത്തിന്റെ കാര്യത്തില്‍ പ്രത്യേകം പരിഗണന നല്‍കിയതായും അവരെ പ്രോത്സാഹിപ്പിച്ചതായും കാണാവുന്നതാണ്. അതിന്റെ ഒരു തെളിവാണ് കേവലം പത്തു വയസ്സുള്ള അലി എന്ന ‘കുട്ടി’ ഇസ്‌ലാം സ്വീകരിച്ച ആദ്യ നാലുപേരുടെ ലിസ്റ്റില്‍ ഒരാളായി ഇടം പിടിച്ചത്. ‘കുട്ടിയല്ലേ’ എന്ന ലളിത നയം ഇവിടെ അപ്രസക്തമാണെന്നര്‍ഥം. ജൂതനും തന്റെ പരിചാരകനുമായ കുട്ടിക്ക് അസുഖമായ സമയത്ത് അവനെ വീട്ടില്‍ പോയി സന്ദര്‍ശിക്കുകയും അവന്റെ രക്ഷിതാക്കളുടെ സാനിധ്യത്തില്‍ വെച്ച് അവനെ ഏക ദൈവാരാധനയിലേക്കു ക്ഷണിക്കുകയും ചെയ്തത് സ്മരണീയമാണ്. വിശ്വാസത്തിലും (ഈമാന്‍) സമര്‍പ്പണത്തിലും (ഇസ്‌ലാം) മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല കുട്ടികള്‍ എന്നര്‍ഥം. വിശാസത്തില്‍ നിന്ന് പോഷണം നല്‍കപ്പെടേണ്ടവര്‍ തന്നെയാണവര്‍. അവരാണ് ഈ സമുദായത്തിന്റെ ഭാവി നായകരും പണ്ഡിതരുമാകേണ്ടവര്‍. അതിനാല്‍ ചുറ്റുപാടുകളില്‍ നിന്നുള്ള ബഹുദൈവ വിശ്വാസത്തിന്റെയും ദൈവനിരാസത്തിന്റെയും മറ്റു അനിസ്‌ലാമിക സംകാരത്തിന്റെയും പൊടിക്കാറ്റുകള്‍ അവരുടെ ഹൃദയങ്ങളെ മലിനമാക്കും മുമ്പ് അതിനെ സത്യവിശ്വാസത്തിന്റെ ആവരണമണിയിക്കാന്‍ രക്ഷിതാക്കള്‍ അലസത കാണിക്കരുത്.

മക്കളില്‍ വിശ്വാസ വളര്‍ച്ച ഉണ്ടാക്കിയെടുക്കുന്നതില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്തം ഇസ്‌ലാമിക ദൃഷ്ട്യാ എത്ര വലുതാണെന്ന് നാം മനസ്സിലാക്കി. ഈ മേഖലയില്‍ അനുകൂലമല്ലാത്തതെന്നു നമുക്കു തോന്നുന്ന ആധുനിക പരിസരത്തു നിന്നുകൊണ്ട് തന്നെ, ഇത് സാധ്യമാക്കാനുള്ള ലളിതവും പ്രായോഗികവുമായ ഇസ്‌ലാമിക മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.

വിശ്വാസ വളര്‍ച്ചയുടെ ലളിത മാര്‍ഗങ്ങള്‍

കുട്ടികള്‍ അല്ലാഹുവിലുള്ള വിശ്വാസത്തിലും അവന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള അവബോധത്തിലും വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയാണ് കഴിഞ്ഞ ലക്കത്തില്‍ നാംസ്സിലാക്കിയത്. പ്രസ്തുത വളര്‍ച്ച സാധ്യമാക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ചില ലളിത മാര്‍ഗങ്ങളാണ് ഇനി പറയുന്നത്.

1. ചുറ്റുപാടുകളെ ചൂണ്ടി ദൈവാസ്തിത്വത്തെ ബോധ്യപ്പെടുത്തുക.

കുഞ്ഞുങ്ങളുടെ കാഴ്ചകള്‍ വളരുകയും ചുറ്റുപാടുകളെ തിരിച്ചറിയുകയും ചെയ്തു തുടങ്ങുന്നത് മുതല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ നമ്മുടെ ഇടപെടലുകളിലും സംസാരങ്ങളിലും ഉള്‍പെടുത്തുക. കണ്ടിട്ടില്ലാത്തതും എന്നാല്‍ ഒരിക്കലും തന്നെ വിട്ട് പിരിയാത്തതുമായ ഒരു ശക്തിയുടെ സാന്നിധ്യം, മാതാപിതാക്കളുടെയും അധ്യാപകരുടെയും നിത്യ പ്രതിപാദനങ്ങളില്‍ നിന്ന് കുട്ടിയുടെ മനസ്സില്‍ ഇടം പിടിക്കുകയും പതിയെ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യണം.

മുന്നില്‍ കാണുന്നവരെ തിരിച്ചറിഞ്ഞു തുടങ്ങുന്ന കുഞ്ഞുങ്ങളില്‍, കാണാത്തതും എന്നാല്‍ എന്നും സംസാരങ്ങളില്‍ കടന്ന് വരുന്ന അല്ലാഹുവിനെക്കുറിച്ച് ‘ആരാണ് അവന്‍?’ എന്ന ചിന്ത ഉടലെടുക്കുക സ്വാഭാവികം മാത്രമാണ്. ചിലപ്പോള്‍ അത് ചോദ്യങ്ങളായി പുറത്തുവന്നെന്നും വരാം. ഇവിടെ നാം ചെയ്യേണ്ടത്, അവന്റെ അപാരവും അത്ഭുതവുമാര്‍ന്ന സൃഷ്ടികളെ ചൂണ്ടിക്കാട്ടി അവരുടെ മനസ്സിനെ അല്ലാഹുവിന്റെ അസ്തിത്വം യാഥാര്‍ഥ്യമായി ഉള്‍ക്കൊള്ളുന്നതിലേക്ക് നാം പാകപ്പെടുത്തി കൊണ്ടുവരികയെന്നതാണ്. ചുറ്റുപാടുകളില്‍ ഉള്ളതും കണ്ണുകള്‍ക്ക് ദൃശ്യമായതുമായ പ്രതിഭാസങ്ങളെ അവര്‍ക്ക് മുമ്പില്‍ എടുത്ത് കാണിക്കുക. അവയുടെ ഉടമയും നാഥനുമാണ് സ്രഷ്ടാവായ അല്ലാഹുവെന്ന് പരിചയപ്പെടുത്തുക. ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തി പറയുകയും സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവത്തിന്റെ മഹാത്മ്യം ബോധ്യപ്പെടുത്തുന്ന രൂപത്തിലുള്ള സംസാരങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയും ചെയ്യുക. ഇങ്ങനെ സ്വന്തം ജീവിതപരിസരത്ത് നിന്ന് അല്ലാഹുവിന്റെ ഔന്നത്യം ബോധ്യപ്പെടുന്ന കുട്ടി സമാന സാഹചര്യങ്ങളില്‍ ഇക്കാര്യങ്ങളെ ആവര്‍ത്തിക്കാനും അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും പ്രചോദിതനായിത്തീരും.

ഉദാഹരണമായി മഴ പെയ്യുമ്പോള്‍, കാറ്റടിക്കുമ്പോള്‍, മിന്നലുണ്ടാകുമ്പോള്‍, ആകാശത്ത് ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണിച്ചു കൊടുക്കുമ്പോള്‍, കടലും തിരമാലകളും കാണിക്കുമ്പോള്‍ അതിന്റെ ഉടമയായ അല്ലാഹുവിനെക്കുറിച്ചും അവന്റെ സൃഷ്ടി വൈഭവത്തെയും നിയന്ത്രണാധികാരത്തെയും കുറിച്ച അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍, സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തി വിശദീകരിച്ചു കൊടുക്കുന്നത് വിശ്വാസം വളര്‍ത്താനും ഉറപ്പിക്കാനും സഹായകമാകും. ചെറുതിലൂടെ വലുതിലേക്കും അടുത്തുള്ളവയില്‍ നിന്ന് അകലങ്ങളിലുള്ളതിലേക്കും ദൃശ്യമായവയില്‍ നിന്ന് തുടങ്ങി അനുഭവാത്മകതയിലേക്കും സ്പര്‍ശ്യമായതില്‍ നിന്ന് ആരംഭിച്ച് ചിന്തയില്‍ തെളിയുന്നതിലേക്കും നാം അവരുടെ കണ്ണിനെയും മനസ്സിനെയും കൈ പിടിച്ച് കൊണ്ടുപോകണം. ശാസ്ത്രീയവും പ്രായോഗികവുമായ ഈ രീതി തന്നെയാണ് മനുഷ്യമനസ്സുകളില്‍ ദൈവവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ക്വുര്‍ആന്‍ അവലംബിച്ചതും. ഈ വിഷയത്തില്‍ വന്ന ചില ക്വുര്‍ആന്‍ ചില സൂക്തങ്ങള്‍ പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാവും.

هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ ‎﴿١٠﴾‏ يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ ‎﴿١١﴾‏ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتُۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ ‎﴿١٢﴾‏ وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَذَّكَّرُونَ ‎﴿١٣﴾‏ وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ‎﴿١٤﴾‏وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَأَنْهَٰرًا وَسُبُلًا لَّعَلَّكُمْ تَهْتَدُونَ ‎﴿١٥﴾‏ وَعَلَٰمَٰتٍ ۚ وَبِٱلنَّجْمِ هُمْ يَهْتَدُونَ ‎﴿١٦﴾‏ أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ ‎﴿١٧﴾

അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ക്ക് (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്. അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈന്തപ്പനയും മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിത്തന്നിട്ടുള്ളവയും (അവന്റെ കല്‍പനയ്ക്ക് വിധേയം തന്നെ). ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ് (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്). ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും (അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു). (പുറമെ) പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു. അപ്പോള്‍, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ച് മനസ്സിലാക്കാത്തത്?(ഖു൪ആന്‍:16/10-17)

أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ ثَمَرَٰتٍ مُّخْتَلِفًا أَلْوَٰنُهَا ۚ وَمِنَ ٱلْجِبَالِ جُدَدُۢ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَٰنُهَا وَغَرَابِيبُ سُودٌ ‎﴿٢٧﴾‏ وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلْأَنْعَٰمِ مُخْتَلِفٌ أَلْوَٰنُهُۥ كَذَٰلِكَ ۗ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَٰٓؤُا۟ ۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ ‎﴿٢٨﴾

നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:35/27-28)

أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٍ ‎﴿٦﴾‏ وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجِۭ بَهِيجٍ ‎﴿٧﴾‏ تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ ‎﴿٨﴾

അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന് വിടവുകളൊന്നുമില്ല. ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്‌) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി. (ഖുർആൻ:50/6-8)

فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ ‎﴿٢٤﴾‏ أَنَّا صَبَبْنَا ٱلْمَآءَ صَبًّا ‎﴿٢٥﴾‏ ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا ‎﴿٢٦﴾‏ فَأَنۢبَتْنَا فِيهَا حَبًّا ‎﴿٢٧﴾‏ وَعِنَبًا وَقَضْبًا ‎﴿٢٨﴾‏ وَزَيْتُونًا وَنَخْلًا ‎﴿٢٩﴾‏ وَحَدَآئِقَ غُلْبًا ‎﴿٣٠﴾‏ وَفَٰكِهَةً وَأَبًّا ‎﴿٣١﴾‏ مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ‎﴿٣٢﴾

എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞു കൊടുത്തു.പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി, എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും, ഒലീവും ഈന്തപ്പനയും, ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും, പഴവര്‍ഗവും പുല്ലും, നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌. (ഖു൪ആന്‍:80/24-32)

2. ദൈവിക നിരീക്ഷണത്തെ ബോധ്യപ്പെടുത്തി ഭക്തിയും സമര്‍പ്പണ ബോധവും വളര്‍ത്തുക.

തുറന്നുവെച്ച കണ്ണിലൂടെ ദൃശ്യമായ ഈ പ്രപഞ്ചവും അതിലെ അതുല്യവും അനന്തവുമായ പ്രതിഭാസങ്ങള്‍ക്ക് പിന്നിലെ അപാര ശക്തിയും നിയന്ത്രകനുമായ അല്ലാഹുവിനെക്കുറിച്ചുള്ള അറിവും ബോധവും ഉറച്ചു വരുന്ന ഹൃദയത്തില്‍ തല്‍ഫലമായി ഉണ്ടാവേണ്ടത് ഭക്തിയും സമര്‍പ്പണ ബോധവുമാണ്. നാം കാണുന്നതും കാണാത്തതുമായ എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്‍ നമ്മെയും നമ്മുടെ പ്രവര്‍ത്തനങ്ങളെയും സദാ കണ്ടുകൊണ്ടിരിക്കുകയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന സത്യത്തിലേക്കാണ് പിന്നീട് നമ്മുടെ കുട്ടികളെ സാന്ദര്‍ഭികമായി ഓര്‍മപെടുത്തുകയും കൊണ്ടുവരികയും ചെയ്യേണ്ടത്. ‘അല്ലാഹു കാണുന്നു,’ ‘അല്ലാഹു അറിയുന്നു,’ ‘അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുന്നു,’ ‘അത് അല്ലാഹുവിന്ന് ഇഷ്ടമാണ്,’ ‘ഇത് അല്ലാഹുവിന്ന് വെറുപ്പാണ്…’ തുടങ്ങിയ വാക്കുകള്‍ നിത്യജീവിതത്തില്‍ സമയവും സന്ദര്‍ഭവും നോക്കി പ്രയോഗിക്കണം. ഈ ബോധം ശക്തിപ്പെടുത്താനുള്ള പ്രായോഗിക മേഖലയാണ് നാം നമസ്‌കാരത്തിലെ സൂക്ഷ്മത. ക്വുര്‍ആന്‍ ഓതുമ്പോഴും കേള്‍ക്കുമ്പോഴും കരയുന്നത് കാണല്‍, പ്രയാസവേളകളില്‍ അല്ലാഹുവിനെ ഓര്‍മിക്കലും അവനിലേക്ക് അഭയം തേടലും, സന്തോഷഘട്ടത്തില്‍ അല്ലാഹുവിന്നു സ്തുതി കീര്‍ത്തനം പറയല്‍… ഇതെല്ലാം കാണുകയും കേള്‍ക്കുകയും ശീലിക്കുകയും ചെയ്തുവരുന്ന കുട്ടികളില്‍ സ്വാഭാവികമായും മാറ്റമുണ്ടാകും. രക്ഷിതാക്കളുടെ അസാന്നിധ്യത്തിലും സാന്നിധ്യത്തിലും നമസ്‌കാരം അടക്കമുള്ള ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്താതിരിക്കാനും കളവ്, വഞ്ചന പോലുള്ള തെറ്റുകള്‍ ചെയ്യാതിരിക്കാനും അവര്‍ക്ക് സാധിക്കും.

ഇതെല്ലാം രക്ഷിതാക്കളുടെ ജീവിതത്തിലെ ശീലങ്ങളാകുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്ക് കണ്ടും കേട്ടും പകര്‍ത്തുവാന്‍ കഴിയുക. കയ്യിലില്ലാത്തത് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയാത്തതു പോലെ, ജീവിതത്തിലില്ലാത്തതു മക്കളില്‍ ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. ഭക്തി പൂര്‍ണമായ നമസ്‌കാരം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണല്ലോ. അല്ലാഹു പറയുന്നു:

قَدْ أَفْلَحَ ٱلْمُؤْمِنُونَ ‎﴿١﴾‏ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ‎﴿٢﴾

സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരാണ് അവര്‍. (ഖുർആൻ :23/1-2)

വിശുദ്ധ ക്വുര്‍ആനിനെ ആദരിക്കുകയും അത് പാരായണം ചെയ്യുകയും അതിന്റെ സ്വാധീനത്തില്‍ കണ്ണീര്‍ പൊഴിക്കുകയുമൊക്കെ ചെയ്യുന്ന രക്ഷിതാക്കളെ കാണാനുള്ള അവസരങ്ങള്‍ മക്കള്‍ക്കുണ്ടാവണം. ആ കാഴ്ചകളൊക്കെയാണ് അവരുടെ മനസ്സില്‍ മുളച്ചു വരുന്ന വിശ്വാസത്തെ വളര്‍ത്തുന്നതും പടര്‍ത്തുന്നതും. ക്വുര്‍ആനുമായി ഇടപെടുന്ന വിശ്വാസികളില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

إِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُ ٱلرَّحْمَٰنِ خَرُّوا۟ سُجَّدًا وَبُكِيًّ

പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്. (ഖുർആൻ :19/58)

ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَٰبًا مُّتَشَٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല. (ഖുർആൻ:39/23)

ഇത്തരം സ്വാധീനങ്ങളുടെ പ്രകടമായ ചിത്രങ്ങള്‍ നബി ജീവിതത്തിലും സ്വഹാബികളുടെ ജീവിതത്തിലും നമുക്ക് ധാരാളം കാണാന്‍ കഴിയും.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ لِي النَّبِيُّ صلى الله عليه وسلم ‏”‏ اقْرَأْ عَلَىَّ ‏”‏‏.‏ قُلْتُ يَا رَسُولَ اللَّهِ آقْرَأُ عَلَيْكَ وَعَلَيْكَ أُنْزِلَ قَالَ ‏”‏ نَعَمْ ‏”‏‏.‏ فَقَرَأْتُ سُورَةَ النِّسَاءِ حَتَّى أَتَيْتُ إِلَى هَذِهِ الآيَةِ ‏{‏فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا‏}‏ قَالَ ‏”‏ حَسْبُكَ الآنَ ‏”‏‏.‏ فَالْتَفَتُّ إِلَيْهِ فَإِذَا عَيْنَاهُ تَذْرِفَانِ‏.‏

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുകയാണ്: ”ഒരിക്കല്‍ അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ‘എനിക്ക് നീ ക്വുര്‍ആന്‍ പാരായണം ചെയ്ത് തരിക.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ക്വുര്‍ആന്‍ താങ്കള്‍ക്കാണല്ലോ അവതരിച്ചത്. എന്നിരിക്കെ ഞാന്‍ താങ്കള്‍ക്ക് ഓതിത്തരികയോ?’ നബി(സ്വ) പറഞ്ഞു: ‘ഞാനല്ലാത്ത മറ്റൊരാളില്‍ നിന്ന് അത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നു.’ അങ്ങനെ ഞാന്‍ സൂറഃ അന്നിസാഅ് ഓതിക്കേള്‍പിച്ചു. 41-ാം വചനമായ (എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ) എന്ന സൂക്തമെത്തിയപ്പോള്‍ നബി(സ്വ) എന്നോട് പറഞ്ഞു: ‘ഇപ്പോള്‍ ഇത് മതി.’ അങ്ങനെ ഞാന്‍ നബിയുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അവിടുത്തെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു.” ബുഖാരി

മൂന്ന്: അല്ലാഹുവോടുള്ള സ്‌നേഹം വളര്‍ത്തുകയും അവനെ അവലംബിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുക.

എല്ലാ കുട്ടികള്‍ക്കും അവരുടെ വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്‌നങ്ങളും തേട്ടങ്ങളും ഉണ്ട്. അത് മാനസികമോ ശാരീരികമോ മറ്റു ചിലപ്പോള്‍ സാമൂഹികമോ സാമ്പത്തികമോ ആവാം. കുടും ബ സംബന്ധമോ അല്ലെങ്കില്‍ പഠന സംബന്ധമോ ആയേക്കാം. അതിന്റെ ശക്തിയും തോതും വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നു മാത്രം. പല നിലക്കും മനഃപൂര്‍വമോ അല്ലാതെയോ അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്‌തേക്കും. കരച്ചില്‍, ദേഷ്യം, വാശി, അമിതമായ സഹകരണ പ്രകടനം ഇവയെല്ലാം അതിന്റെ ചില ബഹിര്‍ പ്രകടനങ്ങള്‍ ആയിരിക്കും. ഇത്തരം പ്രശ്‌നങ്ങളും തേട്ടങ്ങളും പരിഹരിക്കാനും നേടിയെടുക്കാനും ഉള്ള വഴികളും രീതികളും അവരുടെ ഉള്ളില്‍ നിന്ന് തന്നെ സൃഷ്ടിച്ചെടുക്കാന്‍ എന്ത് വഴികളുണ്ട്? ഏറ്റവും ചുരുങ്ങിയത് ആശങ്കകളും അസ്വസ്ഥതകളും ലഘൂകരിക്കാനെങ്കിലും അവരെ സഹായിക്കുന്ന മാര്‍ഗങ്ങളെന്തെങ്കിലും ഉണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിനോടുള്ള സ്‌നേഹം അവരുടെ മനസ്സില്‍ ആഴത്തില്‍ ഉണ്ടാക്കിയെടുക്കുകയും അവനെ അവലംബിക്കാനും അവനോടു സഹായം തേടാനും അവരെ ശീലിപ്പിക്കുകയും ചെയ്യുകയെന്നതാണത്.

തന്റെ ജീവിതത്തില്‍ തനിക്കേറ്റം ആവശ്യമുള്ളതും ഇഷ്ടമുള്ളതുമെല്ലാം ചോദിക്കാതെ നല്‍കിയ അല്ലാഹുവിനു നമ്മോടുള്ള ഇഷ്ടം മനസ്സിലാക്കിക്കൊടുത്തുകൊണ്ട് അവനെ തിരിച്ച് സ്‌നേഹിക്കേണ്ടതിന്റെ ബാധ്യത ബോധ്യപ്പെടുത്തുകയും ചെയ്യുക. കൂടാതെ നമ്മുടെ ജീവിതത്തില്‍ നടക്കുന്നതെല്ലാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചല്ലെന്നും അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും അവര്‍ അറിഞ്ഞു വളരണം. ഇതിലൂടെ അവര്‍ക്ക് ജീവിത പ്രയാസങ്ങളെ നേരിടാന്‍ കഴിയും. അല്ലാഹുവിനെ അവലംബിക്കുന്നതിലൂടെ ജീവിതത്തില്‍ ഇറങ്ങി ഇടപെടാന്‍ അവരുടെ മനസ്സിന്ന് സ്‌ഥൈര്യം ലഭിക്കുകയും ചെയ്യുന്നു. ഇതാണ് നബി(സ്വ)യുടെയും അനുചരന്മാരുടെയും ശൈലി. അവര്‍ പ്രയോഗിച്ചതും ശീലിപ്പിച്ചതും ഈ രീതി ശാസ്ത്രമാണ്.

عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ ‏ “‏ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ‏”‏ ‏

ഇബ്‌നു അബ്ബാസ് (റ) പറയുകയാണ്: ”ഒരിക്കല്‍, ഞാന്‍ (കുട്ടിയായിരുന്ന കാലത്ത്) നബി(സ്വ)യുടെ കൂടെ സഹയാത്രികനായിരുന്ന ഒരു ദിവസം നബി(സ്വ) എന്നോട് പറഞ്ഞു: ‘ഏയ് കുട്ടീ! ഞാന്‍ നിനക്ക് ചില വചനങ്ങള്‍ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ നിന്റെ കാര്യത്തില്‍ (സഹായിയായി) നിനക്കവനെ കാണാം. നീ വല്ലതും ചോദിക്കുകയാണെങ്കില്‍ നീ അല്ലാഹുവോടു ചോദിക്കുക. നീ വല്ല സഹായവുംചോദിക്കുകയാണെങ്കില്‍ അവനോടു ചോദിക്കുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി” (ഇമാം അഹ്മദ്, തിര്‍മിദി).

ഇമാം തിര്‍മിദിയുടേതല്ലാത്ത നിവേദനകളില്‍ ഇത്ര കൂടിയുണ്ട്: ”നിന്റെ സുഭിക്ഷതയില്‍ നീ അവനെ അറിഞ്ഞാല്‍ (ഓര്‍ത്താല്‍) നിന്റെ പ്രയാസത്തില്‍ അവന്‍ നിന്നെ കണ്ടറിയും. അത് കൊണ്ട് നീ അറിയുക! നിന്നെ ബാധിച്ചതെന്തോ അതൊരിക്കലും നിന്നില്‍ നിന്ന് ഒഴിഞ്ഞു പോകുമായിരുന്നില്ല. നിന്നില്‍ നിന്നും ഒഴിഞ്ഞു പോയതെന്തോ അത് നിന്നെ ബാധിക്കുമായിരുന്നില്ല, അറിയുക, ക്ഷമയോെടാപ്പമാണ് ആശ്വാസം. പ്രയാസത്തോെടാപ്പമാണ് എളുപ്പമുള്ളത്.”

എത്ര ലളിതമാണ് ഈ നബിവചനം! എന്നാല്‍ ഈടുറ്റതാണ് അതിന്റെ ആശയം. ഈ വചങ്ങള്‍ നന്നായി മനസ്സിലാക്കുന്ന കുട്ടികള്‍ അവര്‍ക്ക് മുമ്പില്‍ വരുന്ന തടസ്സങ്ങള്‍ നീക്കി ജീവിത യാത്ര സുഖകരമാക്കാന്‍ പരിശ്രമിക്കുക സ്വാഭാവികമാണ്. അല്ലാഹുവിനെ കുറിച്ചുള്ള ശുഭ പ്രതീക്ഷയും രക്ഷാബോധവും അവരെ മുന്നോട്ടു നയിക്കുകയും ധാര്‍മികതയില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും ചയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദത്തമാണ്; മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും. അല്ലാഹു പറയുന്നു:

مَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ‎﴿٢﴾‏ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا ‎﴿٣﴾‏

അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട് (ഖുർആൻ:65/2-3)

ഈ ആദര്‍ം ഊട്ടപ്പെട്ടവരായിരുന്നു ഉത്തമ നൂറ്റാണ്ടിലെ മുസ്‌ലിംകള്‍. തദടിസ്ഥാനത്തിലുള്ള വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നു. ഒരിക്കല്‍ അബ്ദുല്ലാഹിബിനു ഉമര്‍(റ) ഒരു യാത്രയിലായിരിക്കെ ആടുകളെ മേയ്ക്കുന്ന ഒരു കുട്ടിയുടെ അടുത്തെത്തി. അന്നേരം അവനോട് (അവനെ പരീക്ഷിക്കാനായി) ചോദിച്ചു: ‘കുട്ടീ, ഇതില്‍ നിന്ന് ഒരാടിനെ എനിക്ക് വില്‍ക്കുമോ?’ കുട്ടി പറഞ്ഞു: ‘ഇത് എന്റെതല്ല.’ അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ഇതില്‍ ഒന്നിനെ ചെന്നായ പിടിച്ചെന്ന് യജമാനനോട് പറഞ്ഞാല്‍ പോരേ?’ അപ്പോള്‍ കുട്ടി തിരിച്ചു ചോദിച്ചു: ‘അപ്പോള്‍ അല്ലാഹു എവിടെ?’ (അവന്‍ കാണില്ലേ?).

മറ്റൊരിക്കല്‍ ഉമര്‍(റ) ഖലീഫയായിരിക്കെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടെ നടന്നു പോയി. ഖലീഫ ഉമറിനെ കണ്ട കുട്ടികള്‍ ഓടിയകന്നു; ഒരു കൗമാരക്കാരനായ കുട്ടി ഒഴികെ. അത് കണ്ട് അത്ഭുതം തോന്നിയ ഉമര്‍(റ) ആ കുട്ടിയോട് മറ്റു കുട്ടികളെ പോലെ ഓടാതിരുന്നതിന്റെ കാരണം ചോദിച്ചു. അപ്പോള്‍ കുട്ടി പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്ന് ഓടിയകലാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല. താങ്കള്‍ക്ക് വഴിമാറിത്തരാന്‍ മാത്രം താങ്കളെ ഞാന്‍ (അന്യായമായി) ഭയപ്പെടുന്നുമില്ല.’ (ഈ കൗമാരക്കാരന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ആയിരുന്നു).

ഹൃദയത്തിനകത്ത് അല്ലാഹുവിനോടുള്ള സ്‌നേഹവും ഭയവും സ്ഥിരപ്രതിഷ്ഠ നേടുകയും ഞാന്‍ ലോകരക്ഷിതാവിന്റെ അടിമയാണെന്നും അവലംബിക്കാന്‍ അവനെക്കാള്‍ ശക്തിയും അര്‍ഹതയും മറ്റാരാര്‍ക്കുമിെല്ലന്നും അവന്റെ നിരീക്ഷണത്തില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ ഇവിടെ ഇടങ്ങളില്ലെന്നും ബോധ്യപ്പെട്ട് വളരുന്നുവരുന്ന കുട്ടികളുടെ യുവത്വവും വാര്‍ധക്യവും സുരക്ഷിതവും നിര്‍ഭയവുമായിരിക്കും.

നാല്: പ്രവാചകനോടും അനുചരന്മാരോടും മനസ്സില്‍ സ്‌നേഹം നട്ടു വളര്‍ത്തുക.

മുകളില്‍ നാം പ്രതിപാദിച്ച വിശാസ വളര്‍ച്ചയുടെ ചുവട് വെപ്പുകളിലൂടെ ഇസ്‌ലാമിലെ സാക്ഷ്യ വചനത്തിന്റെ പ്രഥമ പാതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ഈ ചുവട് വെപ്പിലൂടെ സാക്ഷ്യ വചനത്തിന്റെ മറുപാതി മനസ്സിലും ജീവിതത്തിലും സ്ഥായീഭാവം കൈവരിക്കുന്നു. ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെ’ന്നുമുള്ള സാക്ഷ്യവചന വേരുറക്കാന്‍ കേവല ദൈവബോധം മാത്രം മതിയാവില്ല. നമുക്കറിയാം, മനുഷ്യമനസ്സ് പൊതുവായും കുട്ടികളുടെ മനസ്സ് പ്രത്യേകിച്ചും തന്റെ ചുറ്റുപാടില്‍ ഒരു ശക്തനായ വ്യക്തിത്വത്തോടു സാമ്യപ്പെടാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നതാണ്.

മുഹമ്മദ് നബി(സ്വ) പൂര്‍ണത കൈവരിച്ച വ്യക്തിത്വമാണ്. വിശ്വാസ ദാര്‍ഢ്യത്തിലും സ്വഭാവഗുണങ്ങളിലും കര്‍മങ്ങളിലുമെല്ലാം അനുപമമായ മാതൃകാവ്യക്തിത്ത്വമാണ് അദ്ദേഹത്തിന്റെത്. ആ പ്രവാചക വ്യക്തിത്വത്തെ മനസ്സുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും പ്രതിഷ്ഠിക്കാനും ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നു. അതിനായി പ്രവാചകനെയും അനുചരന്മാരെയും കുട്ടികള്‍ക്കു ചെറുപ്പം മുതലേ പരിചയപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേവല പരിചയപ്പെടുത്തലല്ല, അനുകരിക്കാന്‍ താല്‍പര്യപ്പെടുംവിധംഇഷ്ടപ്പെടുത്തുകയാണ് വേണ്ടത്. അതാണ് പാരന്റിങ്.

ഏത് കുട്ടിയുടെയും മനസ്സില്‍ അവന്/അവള്‍ക്ക് വലിയതായി തോന്നുന്ന പല ‘ക്യാറക്റ്ററു’കളുമുണ്ട്. അവരുടെ ‘ചുറ്റുപാട്’ അവര്‍ക്ക് അവതരിപ്പിച്ച് നല്‍കുകയും അവയില്‍ കണ്ണും കാതും ഏറ്റവും കൂടുതല്‍ പരിചയപ്പെടുകയും ചെയ്യുന്നതില്‍ നിന്ന് അവര്‍ അത് കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവയോട് അവര്‍ക്ക് ആദരവും അനുകരണ ഭ്രമവും ഉണ്ടാവുക സ്വാഭാവികമാണ്. ഇവിടെ രക്ഷിതാക്കളും അധ്യാപകരും ചെയ്യേണ്ടത്, പ്രവാചകനെയും സ്വഹാബി വര്യന്മാരെയും അവര്‍ക്ക് ഇഷ്ടപ്പെട്ടതാക്കി മാറ്റുന്ന രൂപത്തിലുള്ള ചുവടുവെപ്പുകള്‍ നടത്തുക എന്നതാണ്. അവര്‍ ഇഷ്ടപ്പെടുന്ന ‘വ്യക്തിത്വങ്ങള്‍’ ആരോ അവരുടെ വിശ്വാസവും ജീവിത ശീലങ്ങളും മൂല്യങ്ങളും അവര്‍ക്ക് സ്വീകാര്യവും ഇഷ്ടവുമായി മാറുന്നു. തല്‍സ്ഥാനത്ത് പ്രവാചകനും സ്വഹാബികളുമാണെങ്കില്‍, അവരുടെ വിശ്വാസവും മൂല്യങ്ങളും കുട്ടികള്‍ക്ക് ആകര്‍ഷണീയമാവുകയും യാഥാര്‍ഥ്യബോധത്തോടെ അത് സ്വീകരിക്കുകയും ചെയ്യും. സത്യവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്ന് അവര്‍ ആര്‍ജിച്ച വിജയങ്ങളും അവര്‍ നേരിട്ട പ്രയാസങ്ങളും കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന ശൈലിയില്‍ ലഭ്യമാക്കുന്നതിലൂടെ തത്തുല്യമായ ജീവത ാനുഭവങ്ങളെ അവര്‍ അതിനോട് ചേര്‍ത്ത് വായിക്കാന്‍ ശ്രമിക്കുന്നു. അത് വിശ്വാസപരമായി അവരുടെ മനസ്സിലും കര്‍മപരമായി അവരുടെ ജീവിതത്തിലും ഗുണകരമായ മാറ്റം ഉണ്ടാക്കുന്നു.

ഇതിന്റെ മറ്റൊരു അര്‍ഥം, നമ്മുടെ മക്കളുടെ വിശ്വാസവും സംസ്‌കാരവും വളരുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെങ്കില്‍, പ്രവാചകനെക്കാളും സ്വഹാബികളെക്കാളും അനുകരിക്കപ്പെടേണ്ട മാതൃകകളായി മറ്റാരും അവരുടെ മനസ്സില്‍ പതിയാന്‍ ഇടവരുത്തരുതെന്നു കൂടിയാണ്. അഥവാ നന്മയുടെ ‘ലഭ്യത’യോടപ്പം പൊള്ളയായതിന്റെ ‘പ്രതിരോധം’ കൂടിയാണ് ഇസ്‌ലാമിക് പാരന്റിങ്.

മാനവികത, കാരുണ്യം, ത്യാഗം, കുട്ടികളോടും വൃദ്ധരോടുമുള്ള സ്‌നേഹം, മാതൃവാത്സല്യം, രോഗികളോടും മറ്റ് അവശ വിഭാഗങ്ങളോടുമുള്ള അനുകമ്പ തുടങ്ങിയവയുടെ പുറംതൊലികളില്‍ പൊതിഞ്ഞു കുഞ്ഞുമനസ്സുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്ന പല വാര്‍പ്പ് മാതൃകകളും വിശ്വാസതലത്തിലോ നിത്യജീവിത ശൈലികളിലോ ഒരിക്കലും മാതൃകയാവണമെന്നില്ല. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു ആളുകളുടെ പേരെഴുതാന്‍ കുട്ടികളോട് പറഞ്ഞു നോക്കൂ. ഒരു പക്ഷേ, അവരെഴുതുന്ന ആദ്യത്തെ അഞ്ചു പേരുകളിളൊന്നും ഉത്തമ മാതൃക ഉണ്ടെന്ന് അല്ലാഹു പറഞ്ഞ പ്രവാചകനോ സച്ചരിതരായ അനുചരരോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇവിടെയാണ് ഇസ്‌ലാമിക പേരന്റിംഗിലൂടെയുള്ള ചില ‘മനപ്പൂര്‍വ’ ഇടപെടലുകള്‍ വിശ്വാസികളായ രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഇസ്‌ലാം ആവിശ്യപ്പെടുന്നത്. അല്ലാഹുവിന്റെ തിരുദൂതനും അദ്ദേഹത്തെ പിന്‍പറ്റി ജീവിച്ച സച്ചരിതരായ വിശ്വാസി കളും തന്നെയാണ് മുതിര്‍ന്നവരില്‍ എന്ന പോലെ ഇളംതലമുറയുടെ മനസ്സിലും എക്കാലത്തെയും ഏറ്റവും വലിയ അത്ഭുത വ്യക്തിത്വങ്ങളായി (മാല്വശിഴ രവമൃമരലേൃ)െ നിലനില്‍ക്കേണ്ടത്. അതാണ് അല്ലാഹുവും റസൂലും നമ്മോട് ആവശ്യപ്പെടുന്നത്.

അനസ്(റ) പറയുകയാണ്: ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തു വന്ന് ഒരാള്‍ ചോദിച്ചു: ‘എപ്പോഴാണ് അന്ത്യസമയം സംഭവിക്കുക?’ അപ്പോള്‍ നബി(സ്വ) തിരിച്ച് ചോദിച്ചു: ‘താങ്കള്‍ എന്താണ് മുന്നൊരുക്കം നടത്തിയത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവും റസൂലുമാണ് എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടവര്‍ എന്നതൊഴിച്ചാല്‍ മറ്റൊന്നും കാര്യമായി ഇല്ല.’ നബി(സ്വ) പറഞ്ഞു: ‘അപ്പോള്‍ താങ്കള്‍, താങ്കള്‍ ഇഷ്ടപ്പെട്ടവരോടൊപ്പമാണ്.’ അനസ്(റ) പറയുകയാണ്: ‘നബിയുടെ ഈ (അപ്പോള്‍ താങ്കള്‍, താങ്കള്‍ ഇഷ്ടപ്പെട്ടവരോടൊപ്പമാണ്) വചനം ഞങ്ങളെ സന്തോഷിപ്പിച്ചത്ര ഇസ്‌ലാം സ്വീകരണമല്ലാതെ ഞങ്ങളെ സന്തോഷിപ്പിച്ചിട്ടില്ല.’ എന്നിട്ടദ്ദേഹം തുടര്‍ന്നു പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്റെ ദൂതരെയും അബൂബക്കറിനെയും ഉമറിനെയും ഏറ്റവും ഇഷ്ടപ്പെടുന്നു. അവരോടപ്പമാവാന്‍ ഞാന്‍ കൊതിക്കുകയും ചെയ്യുന്നു. അവരെ പോലെ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലങ്കിലും’ (മുസ്‌ലിം, അഹ്മദ്).

നമ്മുടെ മക്കളുടെയും സ്വപ്‌നവും ചിന്തയും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിലാണ് ഇസ്‌ലാമിക പാരന്റിംഗിന്റെ വിജയം. കാരണം അവരത്രെ ഏറ്റവും നല്ല കൂട്ടുകാര്‍. അല്ലാഹു പറഞ്ഞ പോലെ; ‘ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!” (4:69).

പ്രവാചകനെ സ്‌നേഹിച്ച കുട്ടികള്‍

കുട്ടികളിലെ വിശ്വാസ വളര്‍ച്ചയില്‍ പ്രവാചക സ്‌നേഹം ഉണ്ടാക്കുന്ന സ്വാധീവും അതിന്റെ പ്രാധാന്യവുമാണ് കഴിഞ്ഞ ലക്കത്തില്‍ നാം പരാമര്‍ശിച്ചത്. പ്രവാചകന്‍(സ്വ) അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായി മാറുമ്പോള്‍ ആ പ്രവാചകന്റെ തിരുവചനങ്ങളിലൂടെ പഠിപ്പിക്കപ്പെട്ട വിശ്വാസവും ആദര്‍ശവും അവര്‍ക്ക് ഏറ്റവും സ്വീകാര്യമായി മാറുകയും തല്‍ഫലമായി നബിജീവിതത്തെ സ്വജീവിത നിലപാടുകളില്‍ അവലംബിക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്യും.

വിശ്വാസവും പ്രവാചക സ്‌നേഹവും രൂഢമൂലമാവുകയും തന്മൂലം സമര്‍പ്പണവും ത്യാഗസന്നദ്ധതയും ദൈവഭക്തിയും പ്രകടമാവുകയും ചെയ്യുകയെന്നത് മുതിര്‍ന്നവരില്‍ മാത്രമുണ്ടാകുന്നതല്ല എന്നാണ് നബിജീവിതത്തിന്റെ പരിസരങ്ങളില്‍ വളര്‍ന്ന കൊച്ചനുചരന്മാരുടെ ജീവിതം നമ്മോടു പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലുള്ളതുപോലെ പോലെ ഇവ മാറ്റത്തിന്റെ ആന്തോളനങ്ങള്‍ സൃഷ്ടിക്കും. നബി(സ്വ)ക്ക് ചുറ്റും വളര്‍ന്ന ചില കുട്ടികളുടെ പ്രതികരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

കേവലം എട്ട് വയസ്സ് കഴിഞ്ഞ അലി(റ) നബി(സ്വ)യുടെ സന്മാര്‍ഗത്തിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കുന്നു. ചുറ്റുപാടുകളെ ഭയക്കാതെ വിശ്വാസവും ആദര്‍ശവും നബിയില്‍ നിന്ന് സ്വീകരിക്കുന്നു. തുടര്‍ന്ന് ഭയലേശമന്യെ മക്കയുടെ പ്രാന്ത പ്രദേശത്തു വെച്ച് നബി(സ്വ)ക്കും ഖദീജ(റ)ക്കും ഒപ്പം രഹസ്യമായി നമസ്‌കരിക്കുന്നു. ഒരിക്കല്‍ പിതാവ് അബൂത്വാലിബ് അത് കാണുന്നു. ഒരു ആശങ്കയും മറച്ചുവെക്കലും ഇല്ലാതെ അലി എന്ന കുട്ടി നമസ്‌കാരം തുടരുന്നു!

അനസ്(റ) പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ നബിയുടെ സേവകനായി കൂടെ നടക്കുന്നു. കളിപ്രായത്തില്‍ കളികള്‍ക്കിടയില്‍ പോലും പ്രവാചകന്റെ ആവശ്യങ്ങള്‍ക്ക് മടിയില്ലാതെ ഓടിച്ചെല്ലുന്ന സ്‌നേഹവും സമര്‍പ്പണവും സൂക്ഷ്മതയും ആരെയും അത്ഭുതപ്പെടുത്തും. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ അനസ്(റ) ഇങ്ങനെ പറയുന്നത് കാണാം: ”ഞാന്‍ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നബി(സ്വ) എന്റെ അടുത്ത് വന്നു; എന്നിട്ട് ഞങ്ങള്‍ക്ക് സലാം പറഞ്ഞു. ശേഷം എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ഒരു കാര്യത്തിന് വേണ്ടി പറഞ്ഞയച്ചു. അത് മൂലം ഞാന്‍ ഉമ്മയുടെ അടുത്തെത്താന്‍ വൈകി. ഞാന്‍ ചെന്നപ്പോള്‍ ഉമ്മ ചോദിച്ചു: ‘എന്താണ് നിന്നെ പിടിച്ചുവെച്ചത് (നീ വൈകിയത്)?’ ഞാന്‍ പറഞ്ഞു: ‘നബി(സ്വ) എന്നെ ഒരു കാര്യത്തിന് പറഞ്ഞയച്ചതായിരുന്നു.’ ഉമ്മ ചോദിച്ചു: ‘എന്തായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം?’ ഞാന്‍ പറഞ്ഞു: ‘അത് രഹസ്യമാണ്.’ അപ്പോള്‍ അവര്‍ പ്രതികരിച്ചു: ‘(അതെ) ദൈവദൂതരുടെ രഹസ്യം നീ ആരോടും പറയുകയേ അരുത്.”

നബി(സ്വ)യുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കളികള്‍ക്കിടയില്‍ പോലും ഓടിച്ചെല്ലുന്ന അനുസരണം! മാത്രമല്ല, രഹസ്യം സൂക്ഷിക്കുകയെന്ന, ഉയര്‍ന്ന തലത്തിലേക്ക് വരെ ഈ കുട്ടി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു!

പ്രവാചകന് അനുസരണ പ്രതിജ്ഞ ചെയ്യുന്ന എട്ടു വയസ്സുകാരന്റെ നബിസ്‌നേഹത്തെ പറ്റി നമുക്കെന്തു തോന്നുന്നു? അതും പിതാവിന്റെ പ്രേരണ കൂടി കിട്ടിയ കുട്ടി! അതാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ). ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ഉര്‍വത് ബിന്‍ സുബൈറും ഫാത്വിമ ബിന്‍ത് മുന്‍ദിര്‍ ഇബ്‌നു സുബൈറും(റ) നിവേദനം. അവര്‍ പറഞ്ഞു: ”അബൂബക്കര്‍(റ)വിന്റെ മകള്‍ അസ്മാഅ് ഗര്‍ഭിണിയായ നിലയില്‍ ഹിജ്‌റക്കായി പുറപ്പെട്ടു. ക്വുബായില്‍ എത്തിയപ്പോള്‍ അവര്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനെ പ്രസവിച്ചു. എന്നിട്ട് കുഞ്ഞിനെ നബി(സ്വ)യുടെ അടുത്ത് മധുരം തോട്ടുകൊടുക്കാന്‍ കൊണ്ടുവന്നു. നബി(സ്വ) അവളില്‍ നിന്ന് അവനെ വാങ്ങി മടിയില്‍ വെച്ചു. എന്നിട്ട് അല്‍പം കാരക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. (നിവേദകന്‍ പറഞ്ഞു:) ആഇശ(റ) പറയുകയാണ് ‘ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ കാരക്ക കണ്ടത്താന്‍ സമയമെടുത്തു.’ നബി(സ്വ) അത് തന്റെ വായിലിട്ടു ചവച്ചു കുട്ടിയുടെ വായില്‍ കൊടുത്തു. ആദ്യമായ് അവന്റെ വയറ്റില്‍ പോയത് നബി(സ്വ)യുടെ ഉമിനീരായിരുന്നു. എന്നിട്ട് നബി(സ്വ) അവനെ തടവി. അവന്നു അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു. എന്നിട്ട് അബ്ദുല്ല എന്ന് പേര് നല്‍കി. അങ്ങനെ (ഒരു ദിവസം) ഏഴ്/എട്ടു വയസ്സായപ്പോള്‍ അവഎ നബി(സ്വ)ക്ക് അഭിമുഖമായി അനുസരണ പ്രതിജ്ഞ ചെയ്യാന്‍ മുന്നിട്ട് വന്നു. (അവന്റെ പിതാവ് അങ്ങനെ ചെയ്യാന്‍ അവനോടു പറഞ്ഞു). അവന്‍ നബി(സ്വ)ക്ക് നേരെ വരുന്നത് കണ്ടപ്പോള്‍ നബി(സ്വ) പുഞ്ചിരിച്ചു. അങ്ങനെ അവന്‍ നബി(സ്വ)ക്ക് അനുസരണ പ്രതിജ്ഞ നല്‍കുകയും ചെയ്തു.” ഇവ്വിധമാണ് സ്വഹാബികളുടെ മക്കള്‍ നബിസ്‌നേഹത്തില്‍ വളര്‍ന്നത്. അവരുടെ മാതാപിതാക്കള്‍ ശൈശവം മുതലേ അവര്‍ക്ക് നബിസ്‌നേഹം പകര്‍ന്ന് നല്‍കിയിരുന്നുവെന്നും അത് അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നുവെന്നും വ്യക്തം.

കുട്ടികളുടെ പ്രകൃതത്തില്‍ പെട്ടതാണ്, അവര്‍ ആരെയെങ്കിലും ആഴത്തില്‍ സ്‌നേഹിച്ചാല്‍ അവരെ ആരും വെറുപ്പിക്കുന്നതോ ഉപദ്രവിക്കുന്നതോ അവര്‍ ഒരിക്കലും സഹിക്കുകയില്ലെന്നത്. മാത്രമല്ല അവരുടെ എല്ലാ സാധ്യതയും ഉപയോഗിച്ച അവര്‍ അതിനെ പ്രതിരോധിക്കുകയും ചെയ്യും. നബിക്ക് ചുറ്റും വളര്‍ന്ന കുട്ടികള്‍ക്കു മറ്റാരെക്കാളും ഇഷ്ടം നബിയോടായിരുന്നു. അദ്ദേഹത്തിനെ ഉപദ്രവിക്കുന്നവരെ ഒരിക്കലും വെറുതെ വിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.

അല്ലാഹുവിന്റെ തിരുദൂതരെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച ശത്രുവിനെ യുദ്ധത്തില്‍ വകവരുത്താനുള്ള അവസരം ലഭിക്കാന്‍ മത്സരിച്ച രണ്ടു കുട്ടികളുടെ കഥ ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്; നബിയെ ജീവനെക്കാള്‍ സ്‌നേഹിച്ച രണ്ടു കുട്ടികളായിരുന്നു അവര്‍.

നമ്മുടെ മക്കള്‍ മാതൃകയാക്കുന്നത് ആരെയാണ്? കൂടുതല്‍ സ്‌നേഹിക്കുന്നത് ആരെയാണ്? രക്ഷിതാക്കള്‍ സ്വയം ചോദിക്കുക. കാല്‍പന്ത് ലോകത്തെ ഒരു ഇതിഹാസത്തിന് മുമ്പ് ഒരു മത്സരത്തില്‍ ചുവടു പിഴച്ചതില്‍ മനംനൊന്ത് കേഴുകയും ഈര്‍ഷ്യ പ്രകടപ്പിച്ച് പൊട്ടിക്കരയുകയും ചെയ്യുന്ന ഒരു മലയാളി ബാലന്റെ വിഡിയോ മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടത് ഓര്‍മ വരികയാണ്. എല്ലാ ‘സ്റ്റാറു’കളുടെയും വിശദവിവരങ്ങള്‍ അവര്‍ക്കറിയാം. അവര്‍ അവമതിക്കപ്പെടുന്നത് കുട്ടികള്‍ക്ക് അസഹ്യമായിരിക്കും. എന്നാല്‍ പ്രവാചകനെക്കുറിച്ച് അവര്‍ക്കറിഞ്ഞുകൂടാ. അദ്ദേഹം അവമതിക്കപ്പെടുന്നത് അവരുടെ മനസ്സിനെ വേദനിപ്പിക്കുകയില്ല. പിഴച്ചത് രക്ഷിതാക്കളായ നമുക്കോ, അതോ കുട്ടികള്‍ക്കോ?

പ്രവാചകനെ സ്‌നേഹിച്ച സ്വഹാബികളായ കുട്ടികള്‍ നബിയെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യാന്‍ അശക്തരായിരുന്നെങ്കിലും നബിക്കെതിരെയും സ്വഹാബികള്‍ക്കെതിരെയുമുള്ള ശത്രുക്കളുടെ നീക്കങ്ങളും അവരെക്കുറിച്ചുള്ള ആക്ഷേപങ്ങളും അവരുടെ ശ്രദ്ധയില്‍ പെട്ടാല്‍ തത്സമയം നബിക്ക് എത്തിക്കുന്നതില്‍ അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ദീനീ സേവനത്തില്‍ പങ്കാളികളായിരുന്നത് നമ്മെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. ക്വുര്‍ആനിലെ അല്‍മുനാഫിക്വൂന്‍ (കപടവിശാസികള്‍) എന്ന അധ്യായത്തിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള വചനങ്ങളുടെ അവതരണ കാരണമായ സംഭവം ക്വുര്‍ആന്‍ വിവരണ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്നതും ബുഖാരിയടക്കമുള്ള ഹദീഥ് ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്യുന്നതും ഇവിടെ സ്മരിക്കുന്നത് ഉചിതമാണ്.

ബനൂമുസ്തലഖ് യുദ്ധത്തില്‍ നിന്ന് വിരമിച്ച് മദീനയിലേക്ക് മടങ്ങും മുമ്പ് ഒരു അന്‍സ്വാരിയുടെയും മുഹാജിറിന്റെയും ഇടയില്‍ ഉണ്ടായ ഒരു കശിപിശ മുതലെടുത്ത കപട വിശ്വാസികളുടെ മുന്‍നിര നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ബിന്‍ സലൂല്‍ മക്കക്കാരായ മുഹാജിറുകള്‍ക്കതിരെ മദീനക്കാരായ സ്വഹാബികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു. നബി(സ്വ)യെയും മുഹാജിറുകളെയും കുറിച്ച് മോശമായി പറഞ്ഞു. നബിക്കും മക്കക്കാരായ സഹാബികള്‍ക്കും വേണ്ടി ഒന്നും ചെലവ് ചെയ്യരുതെന്നും അതുമൂലം അവര്‍ മദീന വിട്ട് പോകേണ്ടി വെരുമെന്നും, മാത്രവുമല്ല ‘നാം മദീനയിലേക്ക് തിരിച്ചു ചെന്നാല്‍ അവരെ നാം പുറം തള്ളു’മെന്നും തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് അവിടെ ഉണ്ടായിരുന്ന കുട്ടിയായിരുന്ന സായിദ് ബിന്‍ അര്‍ഖം (റ) കേട്ടു. ഇതിന്റെ ഗൗരവവും അപകടവും ഉള്‍ക്കൊണ്ട ഈ കുട്ടി തന്റെ പിതൃവ്യനോട് അല്ലെങ്കില്‍ ഉമറിനോട് ഇത് സൂചിപ്പിച്ചെന്നും അല്ല സൈദ് തന്നെ നബിയോട് പറഞ്ഞെന്നും ഇമാം ബുഖാരിയുടെ വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. സൈദ് (റ) പറയുകയാണ്: ”അങ്ങനെ നബി(സ്വ) ഉബയ്യിബിന്‍ സലൂലിനെ വിളിച്ച വരുത്തി ചോദിച്ചപ്പോള്‍ അവന്‍ അല്ലാഹുവില്‍ സത്യമിട്ട് നിഷേധിക്കുകയും നബി(സ്വ) അതി സ്വീകരിക്കുകയും അവനെ സത്യപ്പെടുത്തുകയും ചെയ്തു. അതെന്റെ മനസ്സില്‍ വേദന ഉണ്ടാക്കി. ഞാന്‍ വീട്ടില്‍ തന്നെ ചടഞ്ഞിരിക്കാനും തുടങ്ങി. പിന്നീട് വിശുദ്ധ ക്വുര്‍ആനിലെ 63-ാം അധ്യായം ഒന്ന് മുതല്‍ എട്ടു വരെയുള്ള വചനങ്ങള്‍ അവതരിക്കുകയും അതില്‍ ഞാന്‍ സൂചിപ്പിച്ച അവരുടെ സംസാരത്തിലേക്ക് അല്ലാഹു സൂചന നല്‍കുകയും ചെയ്തു. അല്ലാഹു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ, കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല'(63:78). ഈ വചനം വരെയുള്ളത് അവതരിച്ചപ്പോള്‍ പ്രവാചകന്‍ ആളെ അയച്ചു എന്നെ വിളിച്ചു വരുത്തി പ്രസ്തുത വചനങ്ങള്‍ ഓതിത്തരികയും എന്റെ ചെവി പിടിച്ചു ‘അല്ലാഹു നിന്നെ (നീ പറഞ്ഞത്) സത്യപ്പെടുത്തിയിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു” (ബുഖാരി).

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംസാരങ്ങള്‍ പോലും അതിന്റെ ഗൗരവത്തില്‍ ഉള്‍കൊള്ളാനും അവ എത്തിക്കേണ്ടിടത്ത് എത്തിക്കാനും മാത്രം കുട്ടികള്‍ പ്രാപ്തരും ബോധവാന്മാരുമായിരുന്നു എന്നര്‍ഥം.

പ്രവാചക സ്‌നേഹം ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ചില കുട്ടികളെയും അവരുടെ ജീവതത്തില്‍ അവയുടെ പ്രതിഫലനത്തെയുമാണ് നാം മുകളില്‍ വായിച്ചത്. കുട്ടികള്‍ക്കും മനസ്സില്‍ ഈമാന്‍ അടിയുറക്കുമെന്നും അതിന്റെ ഫലം നിത്യജീവിതത്തില്‍ സ്വാധീനമുണ്ടാക്കുമെന്നും ആയതിനാല്‍ ഇത്തരം വിഷയങ്ങളില്‍ കുട്ടികളെ അവഗണിച്ചു കൂടാത്തതാണെന്നും ഇത് നമുക്ക് മനസ്സിലാക്കിത്തരുന്നു. ‘ആ കുട്ടികളെല്ലാം നബി(സ്വ)യെ കണ്ടുകൊണ്ട് വളര്‍ന്നത് നിമിത്തമാണ് ഇത്തരം ഒരു നിലവാരത്തിലെത്തിയത്, നമ്മുടെ കുട്ടികളുടെ മനസ്സില്‍ ഇവ്വിധം നബി(സ്വ)യുടെ ജീവിതം പതിയുമോ?’ എന്ന സംശയം നമ്മുടെ ഉള്ളില്‍ ഉയര്‍ന്നേക്കാം. മറുപടി അര്‍ഹിക്കുന്ന ചേദ്യം തന്നെയാണ്.

പ്രവാചകനെ അറിയുന്ന മക്കൾ

നബിക്ക് ചുറ്റും വളർന്ന അനുചരന്മാരുടെ കുട്ടികൾക്ക് നബിയോടുള്ള സ്നേഹത്തിന്റെ ആഴവും അതിന്റെ മാതൃകകളുമാണ് കഴിഞ്ഞ ലക്കത്തിൽ നാം വായിച്ചറിഞ്ഞത്. എന്നാൽ നബിയെ കണ്ടിട്ടില്ലാത്ത, നബിയെ മറ്റുള്ളവർ സ്നേഹിക്കുന്നത് നോക്കിക്കാണാൻ കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ കുട്ടികളിൽ എങ്ങനെ പ്രവാചക സ്നേഹം വളർത്തിയെടുക്കും?

ചില മാർഗങ്ങൾ

1. നബിയുടെ ജീവിതത്തിലുണ്ടായ അമാനുഷിക സംഭവങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. ഒപ്പം നബിയുടെ മഹനീയമായ സ്വഭാവഗുണങ്ങൾ വിവരിച്ചു കൊടുക്കുക. അക്രമിക്കപ്പെടുന്നവനെ സഹായിക്കൽ, അനാഥകളോടും അഗതികളോടും കരുണകാണിക്കൽ, ജന്തുജാലങ്ങളോടുള്ള കാരുണ്യം. ഇങ്ങനെ വിവരിച്ചുകൊടുക്കുവാൻ പ്രവാചക ജീവിതത്തിലെ ഏടുകൾ എമ്പാടുമുണ്ടല്ലോ.

2. നബി തന്റെ സമുദായത്തെ എത്രകണ്ട് സ്നേഹിച്ചിരുന്നുവെന്ന് മനസ്സി ലാക്കിക്കൊടുക്കുക. അദ്ദേഹം തനിക്ക് ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള പ്രാർഥന പോലും തന്റെ സമുദായത്തിന് വേണ്ടി പ്രാർഥിക്കാൻ ഉയർത്തെഴുന്നേൽപിന്റെ നാളിലേക്ക് മാറ്റിവെച്ചതു പോലുള്ള ഉദാഹരണങ്ങൾ പറഞ്ഞു കൊടുക്കുക.

3. നബിയുടെ അനുചരന്മാർ നബിയെ സ്നേഹിച്ച രീതിയും അദ്ദേഹത്തിന് വേണ്ടി അവർ സഹിച്ച ത്യാഗങ്ങളും വിശദമാക്കിക്കൊടുക്കുക. യുദ്ധവേളയിൽ നബിയെ ശത്രുക്കൾ ആക്രമിക്കാൻ വന്നപ്പോൾ അനുചരന്മാർ നബിക്ക് ചുറ്റും ശരീരമറ സൃഷ്ടിച്ച് അമ്പുകൾ ഏറ്റുവാങ്ങിയ സംഭവം പോലുള്ളവഉദാഹരണം.

4. പ്രവാചക വചനങ്ങളിൽ നിന്ന് എളുപ്പമുള്ളതും അത്യാവശ്യമുള്ളതും മനഃപാഠമാക്കാൻ പ്രോത്സാഹിപ്പിക്കുകയും നിത്യജീവിതത്തിലെ നബിചര്യകൾ ശീലിപ്പിക്കുകയും ചെയ്യുക. മാതാപിതാക്കൾ സ്വജീവിതത്തിൽ നബിചര്യ പിന്തുടർന്ന് മാതൃക കാണിക്കുകയും നബിയോടുള്ള ഇഷ്ടം കൊണ്ടാണ് അതെന്ന് അവർക്കു ബോധ്യപ്പെടുത്തുകയും ചെയ്യുക.

5. കേവല കഥ പറച്ചിലിന് പകരം നബിജീവിതവുമായി ബന്ധപ്പെട്ടു ചോദ്യങ്ങൾ ചോദിക്കാനും ചർച്ചക്കും ധൈര്യം പകരുകയും അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുക.

6. നബിചരിതം വിവരിക്കുന്നതിൽ ആകാംഷയെ ഉദ്ദീപിപ്പിക്കും വിധമുള്ള ശൈലി സ്വീകരിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുക.

7. ഇവിടെ വെച്ച് നബിയെ സ്നേഹിക്കുന്നവർക്ക് പരലോകത്തു നബിയെ കാണാൻ അവസരം ഉണ്ടാകുമെന്ന കാര്യം പറഞ്ഞുകൊടുക്കുക. നബിയുടെ കൈകൊണ്ട് “കൗസർ’ പാനീയം വാങ്ങിക്കുടിക്കാൻ അർഹതയുള്ളവരും, അന്ന് നബിക്ക് ആട്ടിയ

കറ്റുന്നവരും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചു മനസ്സിലാക്കിക്കൊടുക്കുക.

8. നബിജീവിതവും നബിസ്നേഹവുമായി ബന്ധപ്പെട്ടു ചെറിയ പ്രാജകുകൾ ചെയ്യാൻ സഹായിക്കുക. തത് വിഷയത്തിൽ നമ്മുടെ കലാലയങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ ഉണ്ടാവുകയും അതിൽരക്ഷിതാക്കളെ കൂടി പങ്കാളികളാക്കുകയും ചെയ്യുക.

9. നബിയുടെ കുട്ടിക്കാല ജീവിതം അവർക്ക് മുമ്പിൽ തുറന്നു വെക്കുക. നബിയുടെ അനാഥത്വം, ഹലീമയുടെ വീട്ടിലെ ശൈശവം, അക്കാലത്ത് ഹലീമയുടെ കുടുംബത്തിനു വന്നുകിട്ടിയ അനുഗ്രഹങ്ങൾ, യാത്രകളിൽ നബിയെ കുറിച്ച് മറ്റുള്ളവർ സൂ

ചിപ്പിച്ചത്, നബിയുടെ സത്യസന്ധതയും അത് മൂലം നബിക്ക് സമൂഹത്തിൽ കിട്ടിയ ആദരവും സൽപ്പേരും, തെറ്റുകളിൽ നിന്നുള്ള സംരക്ഷണം… തുടങ്ങി അല്ലാഹു നബിയെ പരിഗണിച്ചതും പരിരക്ഷിച്ചതുമായ സംഭവങ്ങൾ പറഞ്ഞുകൊടുക്കുക.

10. നബി നിയോഗിക്കപ്പെട്ടതിന്റെ ലക്ഷ്യം കുർആൻ വിവരിക്കുന്നത് പറഞ്ഞുകൊടുക്കുക. ഉദാഹരണം: “നബിയേ, തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്” (33:45,46).

11. ഇരു ലോകത്തും വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് നബിജീവിതം പിൻപറ്റൽ മാത്രമാണ് സുരക്ഷിതവും ലളിതവുമായ പൂർണ മാർഗമെന്ന് ബോധ്യപ്പെടുത്തുക.

12. നബിക്ക് മാത്രമുള്ള പ്രത്യേകതകൾ പഠിപ്പിക്കുക മൂലം അദ്ദേഹത്തെ പിൻപറ്റുന്ന വിഷയത്ത ഗൗരവത്തിലെടുക്കാൻ മക്കൾക്കു കഴിയും. ഉദാ: അബൂഹുറയ്റയിൽ നിന്ന് നിവേദനം: നബി ആർ പറഞ്ഞു: “ആറ് കാര്യങ്ങളിൽ ഞാൻ മറ്റു പ്രവാചകന്മാരിൽ ശഷ്ടമാക്കപ്പെട്ടു. വചനങ്ങളുടെ ആശയസംഗ്രഹം എനിക്ക് നൽകപ്പെട്ടു. ശ്രതുക്കളിൽ എ

ന്നെക്കുറിച്ച് ഭയം തോന്നിപ്പിച്ചു. എന്നെ സഹായിച്ചു. ബനീമുലക്ക് യുദ്ധമുതൽ അനുവദനീയമാക്കപ്പെട്ടു. ഭൂമി മുഴുക്കെ എനിക്ക് പള്ളിയും ശുദ്ധിയുള്ളതുമാക്കപ്പെട്ടു. എല്ലാ സൃഷ്ടികളിലേക്കുമായി ഞാൻ അയക്കപ്പെട്ടു. എന്നിലൂടെ പ്രവാചകത്വത്തിന്നു വിരാമം കുറിക്കപ്പെട്ടു” (ഇമാം മുസ്ലിം).

13. സുന്നത്ത് (നബി ചര്യ) പിന്തുടരേണ്ടതിന്റെ പ്രാധാന്യവും ബിദ്അത്ത് (നബി ചാര്യയല്ലാത്തത് മതമായി അനുഷ്ഠിക്കൽ) ചെയ്യുന്നതിന്റെ അപകടവും ഓർമപ്പെടുത്തൽ.

14. നാം കാണാത്ത നബി യെ സ്നേഹിക്കുമ്പോൾ നമ്മളെ കാണാത്ത നബിക്ക് നമ്മെ കാണാൻ ഇഷ്ടമുണ്ടന്നും പരലോകത്ത് അതിന് അല്ലാഹു അവസരമൊരുക്കുമെന്നും അവർക്ക് നാം പറഞ്ഞു കൊടുക്കുക. അനസം നിവേദനം. നബി ൾ പറഞ്ഞു:

“എന്റെ സഹോദരങ്ങളെ കണ്ടുമുട്ടാൻ എനിക്ക് കൊതിയായി.” അപ്പോൾ സ്വഹാബികൾ ചോദിച്ചു: “ഞങ്ങളല്ലയോ താങ്കളുടെ സഹോദരങ്ങൾ?” അപ്പോൾ നബി പറഞ്ഞു: “നിങ്ങൾ എന്റെ സഖാക്കളാകുന്നു. എന്നാൽ എന്റെ സഹോദരങ്ങൾ; എന്നിൽ വിശ്വസിച്ചവരും എന്നാൽ എന്നെ കണ്ടിട്ടില്ലാത്തവരുമാണവർ” (സിൽസിലതുസ്സ്വഹീഹ, അൽബാനി).

ഇതെല്ലാം അധ്യാപകർക്കും രക്ഷിതാക്കളൾക്കുമൊക്കെ പ്രാപ്യമായ ചില മാർഗങ്ങൾ മാത്രമാണ്.

നമ്മുടെ മനസ്സും ജീവിതവും നിറയെ പ്രവാചകൻ ഉണ്ടെങ്കിലേ ഈ സാധ്യതകളെല്ലാം നമുക്ക് പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ. ബാലസാഹിത്യങ്ങളും ഇസ്ലാമിക സമൂഹവും

സച്ചരിതരും ധീരരും ത്യാഗികളുമൊക്കെയായ മുൻഗാമികളുടെ ജീവിത മാതൃകകൾ കുട്ടികളുടെ മനസ്സുകളിൽ സന്നിവേശിപ്പിക്കപ്പെടാവുന്ന വിധത്തിൽ

ആകർഷണീയവും ഗുണനിലവാരമുള്ളതുമായ വൈജ്ഞാനിക ഉത്പന്നങ്ങൾ എത്രത്തോളം ലഭ്യമാണ് നമ്മുടെ നാട്ടിൽ എന്നത് പഠനവിധേയമാക്കേണ്ട ഒരു ഗൗരവമാർന്ന വിഷയമാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാമൊഴികളിൽ മാത്രം സാധ്യമാകുന്നതല്ല മുമ്പ് സൂചിപ്പിച്ച് ചുവടുവെപ്പുകൾ.

കുട്ടികളുടെ മനസ്സിനെ കീഴ്പെടുത്തി വെച്ചിരിക്കുന്നത് അർഥ രഹിതമായ കഥാപാത്രങ്ങളും ജീവിത ശൈലികളുമാണ്. സൂപ്പർമാനും സ്പൈഡർമാനും

അടക്കമുള്ളവ ഉദാഹരണം. വായിക്കാൻ മക്കൾക്ക് നല്ലത് നൽകണമെന്ന് ഉപദേശിക്കുന്നവരോട് ചില രക്ഷിതാക്കളെങ്കിലും ചോദിക്കുന്നു; ബദലുകൾ എവിടെ എന്ന്. കേരളത്തെ പോലെ ഇസ്ലാമിക വൈജ്ഞാനിക പ്രസീദ്ധികാരണ രംഗത്ത് ഉന്നതിയിൽ

എത്തിയ മറ്റു പ്രദേശങ്ങളും ഭാഷകളും കുറവാണ്. എന്നിട്ടും ഈ മേഖല തീർത്തും ദാരിദ്ര്യ രേഖക്ക് താഴെയാണ്. എന്നാൽ അറബ് ലോകത്ത് കുട്ടികളുടെ മാനസിക-ബൗദ്ധിക നിലവാരങ്ങൾക്കൊത്ത ധാരാളം ഇസ്ലാമിക ഉൽപന്നങ്ങളുണ്ട്.

പ്രവാചകൻമാർ മുതൽ താഴോട്ടുള്ള മഹാരഥന്മാരുടെ ജീവിത ഏടുകൾ ഏറ്റവും നല്ല നിലവാരത്തിൽ കുട്ടികൾക്കായി സമർപ്പിക്കാവുന്ന വിധം മനഃപൂർവമുള്ള ഇടപെടലുകൾക്ക് നാം തയ്യാറാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം, അറിവും ശീലങ്ങളും ഏറ്റവും വേര് പിടിക്കുന്ന ഘട്ടത്തിൽ വില്ലന്മാർ അവരുടെ മനസ്സിനെയും ബുദ്ധിയെയും വിലക്കടുത്തിട്ടുണ്ടാകും.

ഈ മേഖലയിൽ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാം:

1. ഇസ്ലാമിക ബാലവൈജ്ഞാനിക ഉൽപന്നങ്ങൾക്ക് മാത്രമായി ഒരു വിഭാഗം പ്രത്യേകം പാജെക്ടുകളുമായി നിലകൊള്ളുക.

2. അറബ് ലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഇസ്ലാമിക ബാലവൈജ്ഞാനിക ഉൽപന്നങ്ങൾ സംഘടിപ്പിക്കുകയും അവ മാതൃകയാക്കിയോ പരിഭാഷകപ്പെടുത്തിയോ പുസ്തക രൂപത്തിലും ഡിജിറ്റൽ രൂപത്തിലും പുറത്തിറക്കുക.

3. കുട്ടികളുടെ വളർച്ചാഘട്ടത്തെ പരിഗണിച്ചു കൊണ്ട് നല്ല ഭാഷയും ഡിസൈനിങ്ങും ഉറപ്പ് വരുത്തുക. നഴ്സറി തലം മുതൽ ഹൈസ്കൂൾ തലം വരെയും ള്ളവരെ പരിഗണിച്ചുകൊണ്ട് ഉൽപന്നങ്ങൾ പുറത്തിറക്കുക. കുട്ടികൾക്ക് അനുയോജ്യമായ ബാലമാസികകൾക്ക് പ്രാധാന്യം നൽകുക.

4. മദ്റസകളിലും മറ്റു ഇസ്ലാമിക കലാലയങ്ങളിലും ഇത്തരം പ്രാഡക്റ്റകളടങ്ങിയ ലൈബ്രറി നിർബന്ധമാക്കുകയും വ്യവസ്ഥാപിതമായ പുസ്തക, സിഡി വിതരണത്തിന് സമയം അനുവദിക്കുകയും ചെയ്യുക.

ഖുർആൻ പഠനവും കുട്ടികളും

കുട്ടികളിൽ വിശ്വാസം ഊട്ടിയുറപ്പിക്കുകയും വളർച്ച സാധ്യമാക്കുകയും ചെയ്യുന്ന ഘടകങ്ങളെ കുറിച്ചാണ് നാം പറഞ്ഞുവന്നത്. അതിന്റെ മറ്റ് രണ്ടു ഇനങ്ങൾ കൂടി നമുക്ക് പഠന വിധേയമാക്കാം.

കുട്ടികൾക്ക് വിശുദ്ധ കുർആൻ പഠിപ്പിക്കുക. വിശാസ വളർച്ച സാധ്യമാക്കുകയാണ് കുർആൻ വച്നങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന്. അല്ലാഹു പറയുന്നു: “…അവർക്ക് അല്ലാഹുവിന്റെ വചനങ്ങൾ ഓതിക്കേൾപിക്കപ്പെട്ടാൽ അവരുടെ വിശാസം വർധിക്കും.’ (8:2).

മനുഷ്യ ഹൃദയങ്ങളെ നിഷേധത്തിന്റെയും അന്ധവിശാസത്തിന്റെയും മാലിന്യങ്ങളിൽ നിന്ന് വൃത്തിയാക്കുന്ന, ദിവ്യപ്രകാശമായി അവതരിച്ച അല്ലാഹുവിന്റെ വചനങ്ങൾ, കുട്ടികളുടെ ഹൃദയങ്ങൾക്കും വെളിച്ചമാണെന്നതിൽ സംശയമില്ല. കുട്ടികൾ കുർആനിൽ നിന്ന് (കേട്ടു)പഠനം ആരംഭിക്കണം. പഠിക്കാൻ എളുപ്പമുള്ളതും എല്ലാവരും പഠിക്കാൻ തുടങ്ങുന്നതുമായ കുർആനിന്റെ അവസാനഭാഗ ആധ്യായങ്ങൾ ചെറിയവയാണ്. അവയിലധികവും സഷ്ടാവിന്റെ അസ്തിത്വത്തെ സ്ഥാപിക്കുന്നതും അവന്റെ ഏകത്വത്തെ ബോധ്യപ്പെടുത്തുന്നതും അതിന്റെ തെളിവുകൾ വെളിപ്പെടുത്തുന്നതുമാണ്.

കുർആനിന്റെ പാരായണവും പഠനവും നടക്കുന്നോതോടൊപ്പം പതിയെ അതിന്റെ സാരാംശങ്ങൾ കൂടി കുട്ടികളുടേതായ ബൗദ്ധിക നിലവാരത്തിൽ ലഭ്യമാകും വിധമുള്ള പാഠ്യപദ്ധതികൾ നമുക്കുണ്ടാവേണ്ടതുണ്ട്. കുട്ടികൾക്കു മതപഠനത്തിന്നായ് നാം തയ്യാറാക്കിയ പാഠ്യ പദ്ധതികളിൽ അധികവും (കുർആൻ പഠന വിഭാഗത്തിൽ) പാരായണവും മനനവുമാണ് മുന്നിൽ കാണുന്നത്. മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിനിടയിൽ തെളിവുകളായി മാത്രം കുർആൻ വചനങ്ങൾ കൊണ്ടുവരികയെന്ന രീതിക്കപ്പുറം കുർആൻ ആശയങ്ങളെയും അവതരണ ശൈലിയെയും കുഞ്ഞുപ്രായത്തിൽ തന്നെ പരിചയപ്പെടുത്തുന്ന രീതിയിലുള്ള പാഠ്യ പദ്ധതികളുടെ അഭാവം പ്രകടമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കുട്ടികൾക്കുള്ള മത പഠനത്തിന്റെ ഭാഗമായി പാരായണവും മനഃപാഠവും മുഖ്യമായി കാണുന്നതോടൊപ്പം ആശയ പഠനം സിലബസ്സിൽ ഉൾപെടുത്തിയതായികാണാൻ കഴിയും. ചിക്കാഗോ ആസ്ഥാനമായി പ്വർത്തിക്കുന്ന ഇക്അ് എഡ്യൂക്കേഷണൽ ഫൗണ്ടേഷന്റെ സ്കൂൾ പഠന സിലബസ്സുകളിൽ സബ് ജൂനിയർ പ്രായം മുതൽ സെക്കണ്ടറി തലം വരെയുള്ള വ്യത്യസ്ത ഇസ്ലാമിക പഠന സീരീസുകളിൽ ഇത്തരം പുസ്തകങ്ങളും പാഠ്യ പദ്ധതികളും നമുക്ക് കാണാം.

അല്ലാഹുവിന്റെ ഗ്രന്ഥം അതിന്റെ പ്രഥമ ഉറവിടത്തിൽ നിന്ന് തന്നെ ഉൾക്കൊള്ളാൻ പറ്റുന്ന രീതി പ്രിചയിക്കുന്നതിലൂടെ കുർആനിന്റെ സ്വാധീനം കുട്ടികളിൽ ഉണ്ടാകും. കുർആൻ സാരങ്ങളുടെ ഗ്രാഹ്യത ഏതൊരാൾക്കും പ്രാപ്യമാണെന്ന ഒരു പൊതുബോധം ഹൃദയത്തിൽ നിലനിൽക്കാനും ഇത് സഹായകമാണ്. “അണ്ടർസ്റ്റാന്റിംഗ് കുർആൻ’ പദ്ധതിയുമായി രംഗത്ത് വന്ന ഹൈദരാബാദിലുള്ള ഡോ. അബ്ദുൽ അസീസ് മുന്നോട്ട് വെച്ച് ഒരാശയമുണ്ടായിരുന്നു. ലോകത്തിലുള്ള എല്ലാ മുസ്ലിം വിദ്യാർഥികൾക്കും പ്ലസു പൂർത്തിയാകുമ്പോഴേക്കും കുർആനിന്റെ ആശയം ഒരാവർത്തി പൂർത്തിയായി മനസ്സിലാക്കാൻ കഴിയും വിധമുള്ള ഒരു പാഠ്യ പദ്ധതി മുസ്ലിം ലോകത്തിനു ആവശ്യമല്ലേ എന്നതായിരുന്നുഅത്. ഇസ്ലാമിക സ്കൂളുകളിലൂടെയും അതില്ലാത്തിടത്തു സമാന്തര സംവിധാനങ്ങളിലൂടെയും അത് സാധ്യമാക്കാൻ കഴിയുമോ എന്ന് ഈ രംഗത്ത് പണിയെടുക്കുന്നവർക്ക് ചിന്തിക്കാവുന്നതാണ്. ഏകദേശം എല്ലാ മാനവിക വിജ്ഞാനങ്ങളുടെയും ഒരു പ്രാഥമിക പരിജ്ഞാനം ലഭ്യമാകാൻ സ്കൂൾ പഠനകാലം കഴിയുന്ന വിദ്യാർഥിക്ക് കുർആനിനെ ഒരാ വർത്തിയിങ്കിലും പ്രാഥമികമായി പരിചയപ്പെടാൻ അവസരമുണ്ടാവേണ്ടതുണ്ട്.

ഏതായാലും മാതാപിതാക്കളുടെ ശ്രദ്ധ പതിയേണ്ട ഒന്നാണ് കുട്ടികളുടെ കുർആൻ പഠനം. മനനവും പാരായണവും ആശയ ബോധ്യവും എല്ലാം അതിന്റെതായ അളവിൽ അതാത് പ്രായത്തിൽ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്തം നാം മറന്നുകൂടാ. മാത്രവുമല്ല നൽകാവുന്നതിൽ വെച്ച് ഏറ്റവും നല്ല അറിവുകളിൽ പ്രഥമ സ്ഥാനത്ത് നിർത്തേണ്ടതും കുർആൻ തന്നെ. “നിങ്ങളിൽ ഏറ്റവും ഉത്തമൻ കുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്ന്ന’ (ബുഖാരി) നബി വചനത്തിന്റെ വൃത്തത്തിൽ നിന്ന് കുട്ടികൾ പുറത്തല്ലല്ലോ. മക്കളുടെ കുർആൻ പഠനത്തിൽ ശ്രദ്ധിച്ച മാതാപിതാക്കളെ പരലോകത്തു കാത്തിരിക്കുന്ന ആദരവും പ്രതിഫലവും എന്താണെന്ന് കൂടി ഒരു വിശ്വാസി അറിഞ്ഞാൽ കുർആൻ പഠനം

ഒരു “അഡീഷണൽ’ ചടങ്ങായി കാണാൻ കഴിയില്ല. നബി(സ്വ) പറഞ്ഞു: “ഒരാൾ കുർആൻ പഠിക്കുകയും പഠിപ്പിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവന്റെ മാതാപിതാക്കൾക്കു നാളെ പരലോകത്തു അല്ലാഹു പ്രകാശത്തിന്റെ ഒരു കിരീടം അണയിക്കും. അതിന്നു സൂര്യന്റെ പ്രകാശത്തെക്കാൾ വെളിച്ചമുണ്ടാകും” (അബൂദാവൂദ്).

ചെറിയ പ്രായം മുതൽ തന്നെ കുട്ടികൾ ചൊല്ലി പ്പഠിച്ചു തുടങ്ങുന്ന അധ്യായങ്ങളുടെയും സൂക്തങ്ങ

ളുടെയും ചെറിയ വിവരണം അവർക്ക് നൽകിയാൽ അത് എന്നും അവരുടെ ഓർമയിലുണ്ടാവും. ഉദാഹരണത്തിന് സൂറഃ അൽ ഫീൽ മനപ്പാഠമാക്കുന്ന കുട്ടിക്ക് അതോടൊപ്പം ആനക്കലഹ സംഭവത്തിന്റെ കഥ പറഞ്ഞു കൊടുത്താൽ ജീവിതത്തിലെവിടെ വെച്ചും “ഫീൽ’ അധ്യായം ഓതുകയോ കേൾക്കുകയോ ചെയ്താൽ സ്വാഭാവികമായും ആ സംഭവം മനോമുകര്ത്തിൽ ഓടിയെത്തും. അത് പോലെ സൂറഃ അൽ മസദ് പഠിക്കുന്ന തുടക്കക്കാലത്ത് തന്നെ അബൂലഹബ് നബിയെ കയ്യേറ്റം ചെയ്ത കഥ പറഞ്ഞു കൊടുത്താൽ നബി(സ്വ)യുടെ പരസ്യ പ്രബോധനത്തിന്റെ തുടക്കത്തിന്റെ ഒരു ചിത്രം മനസ്സിൽ മായാതെ കിടക്കും. അതാണ് കുർആനിന്റെ ശക്തിയും സ്വാധീനവും. കുർആൻ മനഃപാഠമാക്കാൻ ഏറ്റവും അനുയോജ്യമായത് കുട്ടിപ്രായമാണ്. മനഃപാഠമാക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രത്യേകം നാം ഇതിന്നായി സജ്ജമാകേണ്ടതുണ്ട്.

അഞ്ച്:വിശാസത്തിൽ ഉറച്ചു നിൽക്കാനും ആ മാർഗത്തിൽ ത്യാഗം സഹിക്കാനും ശീലിപ്പിക്കുക.

ഏതൊരു മനുഷ്യനും അവന്റെ വിശ്വാസ സംരക്ഷണത്തിന്റെ മാർഗത്തിൽ ക്ഷമയും ത്യാഗവും പുലർത്തേണ്ടി വരും തോറും അത് അവന്റെ വിശ്വാസത്തിന്റെ ശക്തിയും ചൈതന്യവും വർധിപ്പിക്കും. ഇന്നത്തെ വിശ്വാസികളായ കുട്ടികൾ ഈ രംഗത്ത് വലിയ പ്രതിസന്ധികൾ പലപ്പോഴും നേരിടുന്നവരാണ്. തന്റെ വിശ്വാസത്തെ മലിനീകരിക്കാനും സംസ്കാരത്തെ അവമതിക്കാനും ആസൂത്രിതമായ നീക്കം ചുറ്റിലും ഇന്ന് മനപ്പൂർവം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇസ്ലാമിക ചിഹ്നങ്ങളും വിശ്വാസങ്ങളും ഇളംതലമുറകളിൽ നിന്ന് ഊരിയെടുക്കുകയാണ് ഏറ്റവും വലിയ വിദ്യാഭ്യാസ് സേവനമെന്നു കരുതുന്ന ചിലരെങ്കിലും കലാലയങ്ങളുടെ നടുമുറ്റത്തിലുണ്ടെന്ന് സമീപ കാല അനുഭവങ്ങൾ നമ്മോടു വിളിച്ചു പറയുന്നുണ്ട്. പലപ്പോഴും മനപ്പൂർവമല്ലാതെയും ഇത് സംഭവിക്കാറുണ്ട്. സിലബസിന്റെ ഭാഗമായും മറ്റും പഠിപ്പിക്കപ്പെടുന്ന പലതിലും ഇസ്ലാമിന്റെ ഏകദൈവ വിശ്വാസത്തിനെ നിരാകരിക്കുന്നതോ പരിക്കേൽപിക്കുന്നതോ ആയ പല ഭാഗങ്ങളും ഉണ്ടാവാറുണ്ട്. പഠിപ്പിക്കുന്ന അധ്യാപകർ പലപ്പോഴും അതിന്റെ ഗൗരവം ഓർത്തുകൊള്ളണമെന്നില്ല.

ഇവിടെ രക്ഷിതാക്കളുടെയും സ്ഥാപന നടത്തിപ്പുകാരുടെയും ശ്രദ്ധയാണ് ആവശ്യം. ഒരിക്കൽ ഒരു പള്ളിക്കമ്മറ്റിയുടെ കീഴിൽ നടക്കുന്ന നഴ്സറിയുടെ പരിസരത്തു നിൽക്കുന്ന നേരത്ത് ക്ലാസ്സിലെ കുട്ടികളെ ടീച്ചർ മലയാളം കവിത ചൊല്ലിപ്പഠിപ്പിക്കുന്നത് കേൾക്കാൻ ഇടവന്നു. ഒന്ന് രണ്ടു കുട്ടികളൊഴിച്ചാൽ ബാക്കി എല്ലാവരും മുസ്ലിം കുട്ടികൾ. “അമ്മയാണ് ദൈവം, അച്ഛനാണ് ദൈവം…’ എന്ന് ടീച്ചർ ഈണത്തിൽ ചൊല്ലിക്കൊടുക്കുന്നു. കുട്ടികൾ ഏറ്റു ചൊല്ലുന്നു. സ്ഥാപന നടത്തിപ്പുകാർ തെരഞ്ഞെടുത്തു നൽകിയ ടെക്സ്റ്റ് ബുക്കിലെ വരികൾ മാത്രമാണത്. എനിക്ക് സ്വാതന്ത്യം ഉണ്ടായിരുന്ന ഒരു ഇടമായതിനാൽ ഞാൻ ഉടൻ ടീച്ചറെ അത് മാന്യമായ നിലയിൽ ബോധ്യപ്പെടുത്തി. അപ്പോൾ മാത്രമാണ് അവർക്ക് അതിന്റെ ഗൗരവം തിരിഞ്ഞത്. ഇത് പോലെ തിരുത്താനും തിരുത്തിക്കാനും അവസരമുള്ളിടത്തു കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ അല്ലാത്തിടങ്ങളിൽ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ കുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്.

വസ്ത്രമുരിഞ്ഞാൽ മാത്രം പങ്കാളിത്തം കിട്ടുന്ന മത്സരങ്ങളുടെ വിജയ സാധ്യതകളെക്കാൾ മൂല്യവത്തായി വിശ്വാസത്തെ കാണാനും അതിന്റെ മാർഗത്തിൽ വിലപ്പെട്ടത് പലതും ത്യജിക്കേണ്ടിവന്നാൽ മനഃക്ലേശം തോന്നാത്ത ഹൃദയത്തിന്റെ ഉടമയാകാൻ നമ്മുടെ മക്കൾക്ക് നാം ശീലവും ധൈര്യവും നൽകണം. “കുട്ടികളല്ലേ, അത് വലിയ കാര്യമാക്കേണ്ടതില്ലെ’ന്ന നിലപാട് വിശ്വാസികളുടെ ഭാഗത്തു നിന്ന് ണ്ടായിക്കൂടാത്തതാണ്. ഇസ്ലാമിക ചരിത്രങ്ങളിൽ അതിന്റെ മാതൃകകൾ ധാരാളം ഉണ്ട്.

ആരാധനകളുടെ സാമൂഹികമാനം

ഇസ്ലാമിക ജീവിതത്തിൽ സത്യവിശാസത്തിന്റെ സ്ഥായീകരണവും പ്രതിഫലനവുമാണ് ആരാധനകൾ. വിശാസം ആരാധനകൾക്ക് ചൈതന്യവും സൂക്ഷമതയും കൃത്യനിഷ്ഠതയും ആത്മാർഥതയും ഉത്പാദിപ്പിച്ചു നൽകുമ്പോൾ ആരാധനകൾ വിശാസത്തിന്നു വെള്ളവും വളവും നൽകി വളർത്തുന്നു. വിശ്വാസമില്ലാത്ത ആരാധനയും ആരാധനയില്ലാത്ത വിശാസവും അപൂർണമാണ്. ഇവിടെയാണ് കുട്ടികളിൽ വിശ്വാസ വളർച്ചക്കുള്ള ചുവടു വെപ്പുകൾ ഉണ്ടാക്കി യെടുക്കുന്നതോടൊപ്പം ആരാധനാകർമങ്ങൾ ജീവിത ശീലങ്ങളുടെ ഭാഗമാക്കി വളർത്തൽ അനിവാര്യമാകുന്നത്. ഈ വഴിയിൽ മാതാപിതാക്കൾക്കും മറ്റ് രക്ഷിതാക്കൾക്കും നല്ല അവബോധവും ക്ഷമയും ആവശ്യമുണ്ട്.

ആരാധനകൾ പഠിപ്പിക്കുക മാത്രമല്ല ഇവിടെ ബാധ്യതയാകുന്നത്, അത് കുട്ടികൾക്കു ഇഷ്ടകരമായ, സ്വയം താൽപര്യമുള്ള ഒരു ജീവിത ശീലമാക്കാൻ വേണ്ടുന്ന രീതിയിൽ നമ്മുടെ ഭാഗത്തു നിന്ന് തുടക്കം മുതലേ അനിവാര്യമായ കാൽവയ്പ്പുകൾ ഉണ്ടാവുകയെന്നതാണ് പ്രധാനമായും വേണ്ടത്. ആരാധനകൾ പഠിപ്പിച്ചെടുക്കുകയെന്നത് മതവിദ്യാഭ്യാസത്തിന്റെ ഭാഗമായി നേടിക്കൂടായ്ക്കയില്ല. എന്നാൽ അത് അവരുടെ നിത്യജീവിത ശീലങ്ങളുടെ അജണ്ടയിലേക്ക് ചേർത്ത് കിട്ടുകയെന്നത് പ്രയാസകരമാണെങ്കിലും പ്രധാനം തന്നെയാണ്. ഇവിടെയാണ് നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാനുള്ളത്. വളർന്നുകൊണ്ടിരിക്കുന്ന ഒരു വിശ്വാസിയിൽ നിർബന്ധ ബാധ്യതയായിട്ടുള്ള ഇസ്ലാമിലെ പ്രധാന ആരാധനാകർമങ്ങൾ നമസ്കാരം, നോമ്പ്, സകാത്, ഹജ്ജ് എന്നിവയാണല്ലോ. ഇതിന്റെ അനിവാര്യത ബോധ്യപ്പെട്ട ഹൃദയത്തിന്റെ പ്ചോദനത്തിൽ നിന്ന് ശീലത്തിന്റെ ഫലകങ്ങളിലേക്ക് ആരാധനകൾ കർമമായി പരിവർത്തിക്കപ്പെടാൻ നമ്മെ സഹായിക്കാനുള്ളത് പ്രവാചകന്റെ ജീവിത രീതികളും അവ സ്വീകരിച്ച് അനുവർത്തിച്ച് സ്വഹാബികളുടെ മാതൃകകളും തന്നെയാണ്. ഏറ്റവും നല്ല ഒരു രണ്ടാം തലമുറ വളർന്നു വരാനും അവരിൽ ആരാധനകൾ ഇഷ്ടപ്പെട്ട ജീവിത ശീലങ്ങളാവാനും അവർ പ്രയോഗിച്ച മാർഗങ്ങൾ തന്നെയാണ് നമുക്കും അവലംബനീയം. അവയെ ഒരു ശിക്ഷണത്തിന്റെ (തർബിയത്) കണ്ണിലൂടെ വിലയിരുത്താനാണ് നാം ശ്രമിക്കുന്നത്. (കർമശാസ്ത്ര കണ്ണിലൂടെ അല്ലെന്നർഥം).

നമസ്കാരം

അല്ലാഹുവിന്റെ വിശുദ്ധ വചനത്തിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം ആ അന്വേഷണം. അള്ളാഹു പറഞ്ഞു: “നിന്റെ കുടുംബത്തോട് നീ നമസ്കരിക്കാൻ കൽപിക്കുകയും, അതിൽ (നമസ്കാരത്തിൽ) നീ ക്ഷമാപൂർവം ഉറച്ചുനിൽക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നൽകുകയാണ് ചെയ്യുന്നത്. ധർമനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം”(20:132).

രണ്ടു കാര്യങ്ങളാണ് ഈ വചനത്തിലൂടെ അല്ലാഹു പ്രവാചകൻ യോട് കൽപിക്കുന്നത്; കുടുംബത്തോട് നമസ്കാരം കൽപിക്കാനും സ്വയം നമസ്കാരത്തിൽ ക്ഷമാപൂർവം ഉറച്ചു നിൽക്കാനും. കേവല കൽപന കൊണ്ട് നമസ്കാരം ശീലമാവില്ലെന്നും അത് കൽപിക്കുന്നവർ അതിൽ വീഴ്ച വരുത്തുന്നില്ലന്നു കൽപിക്കപ്പെട്ടവർക്ക് കൺനിറയെ കാണാൻ കഴിയുമാറ് അതിൽ നിഷ്ഠ പുലത്തുന്നവർ കൂടിയാവണം എന്നുമാണ് ഇതിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. ഇത് തന്നെയാണ് ഒന്നാമത്തെ കാൽവയ്പ്. ക്ഷീണത്തിലും ഉന്മേഷത്തിലും രോഗത്തിലും ആരോഗ്യത്തിലും താമസത്തിലും യാത്രയിലും കൈവിടാതെ നിലനിർത്തുന്ന ഒന്ന് എന്റെ മാതാപിതാക്കളോടൊപ്പം ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാകണം. ആ സമയം അവരും അതിൽ പങ്കാളികളാവണമെന്ന രക്ഷിതാക്കളുടെ “കൽപന’ വരുമ്പോൾ അതീവ ഗൗരവത്തിൽ അവർ സ്വാഭാവികമായും അതിലേക്ക് പ്രവേശിച്ചു തുടങ്ങും. എന്നാൽ തിരിച്ചാവുമ്പോൾ കേവല “കല്പന’യുടെ ശബ്ദ തരംഗങ്ങൾക്ക് പ്രതിധ്വനി പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. നമസ്കാരം മുറതെറ്റാതെ ഗൗരവത്തിൽ നിലനിർത്തുന്ന രക്ഷിതാക്കൾക്കാണ് മക്കളിൽ ആ ശീലം എളുപ്പം വളർത്തിയെടുക്കാൻ കഴിയുകയുള്ളൂ എന്നർഥം. അതില്ലാത്തിടത്തോളം കാലം മദ്റസകളെയും അധ്യാപകരെയും പഴിപറയുന്നതിൽ കാര്യമില്ല.

കുട്ടിക്കാലം മുതലേ നമസ്കാരത്തിൽ മക്കളെ രക്ഷിതാക്കൾ കൂടെ കൂട്ടലാണ് നമസ്കാരം ശീലിപ്പിക്കാനുള്ള ഒരു വഴി. നബി പറഞ്ഞു: “കുട്ടിക്ക് അവന്റെ ഇടതിൽ നിന്ന് വലത് ഭാഗം (വേർതിരിച്ചു) അറിഞ്ഞാൽ (പ്രായമായാൽ) അവനോടു നിങ്ങൾ നമസ്കാരത്തെ കൽപിച്ചു കൊള്ളുവിൻ” (മജ്മഉസ്സവാഇദ് 1/299). അഥവാ കുഞ്ഞു പ്രായം മുതൽക്ക് തന്നെ അവർ നമസ്കാരത്തിൽ പങ്കാളികളായി തുടങ്ങണമെന്ന്. എന്നാൽ നിർബന്ധമായും ഏഴ് വയസ്സാകുമ്പോഴാണ് അവരോടു നമസ്കാരം കൽപിക്കേണ്ടതും നമസ്കാരത്തിന്റെ നിയമങ്ങളും രൂപങ്ങളും പഠിപ്പിച്ചു തുടങ്ങേണ്ടതും. നാം ധാരാളം കേട്ട് ശീലിച്ച നബിവചനമണല്ലോ ഏഴു വയസ്സായാൽ കുട്ടികളോട് നമസ്കാരം കൊണ്ട് കൽപിക്കണമെന്നും പത്തു വയസ്സായാൽ (അതിൽ വീഴ്ച വരുത്തിയാൽ) അടിക്കണം (അബൂദാവൂദ്) എന്നുമുള്ളത്. എന്നാൽ ഇമാം തിർമിദി ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീഥിൽ കൽപിക്കുക എന്ന പദത്തിന്റെ സ്ഥാനത്ത് പഠിപ്പിക്കുക എന്നാണുള്ളത്. ഒരു കുട്ടിക്ക് ഏഴ് വയസ്സായാൽ തന്നെ അവനെ നമസ്കാരം പഠിപ്പിക്കണമെന്നർഥം.

നബിയും അനുചരന്മാരായ രക്ഷിതാക്കളും മക്കളെ നേരിട്ട് നമസ്കാരത്തിന്റെ രൂപവും വുദൂഇന്റെ രൂപവും അവയുടെ മര്യാദകളും പ്രാർഥനകളും യഥാവിധി പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യ്തിരുന്നതായി നമുക്ക് ഹദീഥ് ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും.

ഇമാം ഹസൻ ഇബ്ൻ അലി ഷാക്ക് വിത്ർ നമസ്കാരത്തിൽ ചൊല്ലാനുള്ള പ്രാർഥന നബി പഠിപ്പിച്ചതായി ഇമാം തിർമിദിയും നസാഈയും ഉദ്ധരിക്കുന്ന ഹദീഥിൽ കാണാം. നബിയുടെ പത്നിയായഉമ്മുസലമയുടെ വീട്ടിൽ അവരുടെ ബന്ധുക്കളിൽ പെട്ട ഒരു കുട്ടി വരികയും അന്ന് നമസ്കരിക്കുന്ന

സമയം സുജൂദിൽ പോകുമ്പോൾ (മണ്ണ് നെറ്റിയിലും മൂക്കിലും പതിയാതിരിക്കാൻ) നിലത്ത് ഊതുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു: അങ്ങനെ ചെയ്യരുത്. നബിട്ട് ഞങ്ങളുടെ കൂട്ടത്തിലെ ഒരു കുട്ടിയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്; “ഓ റബാഹ്! നിന്റെ മുഖത്ത് മണ്ണായിക്കൊള്ളട്ടെ’ (എന്നാലും നിലത്ത് ഊതരുത്). നമസ്കാരത്തിന് നബിയുടെ കൂടെ അണികളായി നിൽക്കുമ്പോൾ നബി കുട്ടികളുടെ സ്ഥാനം നിർണയിച്ചു കൊടുത്തിരുന്നു. വിവേകമുള്ള മുതിർന്നവർ മുന്നിലും അവർക്ക് പിന്നിൽ കുട്ടികളും അവർക്ക് പിന്നിൽ സ്ത്രീകളും എന്ന കമം നബിട്ട് പഠിപ്പിച്ചു.

ഇമാം മുസ്ലിം ഇബ്നു മസ്ഊദ് വിൽ നിന്ന് ഉദ്ധരിക്കുന്നു: നബി നമസ്കാരത്തിന്റെ തുടക്കത്തിൽ ഞങ്ങളുടെ തോളുകളിൽ തട്ടി ഇങ്ങനെ പറയാറുണ്ടായിരുന്നു: “നേരെചൊവ്വ നിൽക്കുക, അണികൾ ഭിന്നിക്കരുത്. അപ്പോൾ നിങ്ങളുടെ ഹൃദയം ഭിന്നിക്കും. വിവരവും വിവേകവും ഉള്ളവർ എന്റെ തൊട്ടുപിന്നിൽ നിൽക്കട്ടെ. അതിന്റെ പിന്നിൽ മറ്റുള്ളവരും(കുട്ടികൾ) അതിന്റെ പിന്നിൽ മറ്റുള്ളവരും (സ്ത്രീകൾ).”

ഇപ്രകാരം നബി യും സ്വഹാബികളും കുട്ടികളെ നമസ്കാരത്തിൽ പങ്കാളികളാക്കുകയും അവർക്കാവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിൽ ശ്രദ്ധപുലർത്തുകയും ചെയ്തിരുന്നു. അതിലൂടെ അവർക്ക് നമസ്കാരം ഇഷ്ടമുള്ളതും പ്രധാനപ്പെട്ടതും ശീലവും ആയിത്തീർന്നു. ആ പാത തന്നെയാണ് നമ്മളും പിന്തുടരേണ്ടത്.

സാമൂഹ്യ വളർച്ച കുട്ടികളിൽ

ഏഴ് വയസ്സ് മുതൽ നമസ്കാര വിഷയത്തിൽ പഠനവും പരിശീലനവും പരിചയിച്ച് തുടങ്ങിയ മക്കൾ നീണ്ട മൂന്നു വർഷ കാലം ഈ അവസ്ഥയിൽ തുടർന്നാൽ സ്വാഭാവികമായും അവരുടെ മനസ്സും ശരീരവും നമസ്കാരത്തെ ഒരു ദിനചര്യയായി സ്വീകരിച്ചു തുടങ്ങേണ്ടതാണ്. മാത്രവുമല്ല ബൗദ്ധികമായ വിവേചന ബോധത്തിലേക്കും മാനസികമായ വിവേകത്തിലേക്കും പ്രാഥമികമായങ്കിലും പ്രവേശിക്കാൻ അവന്ന് അവൾക്ക് കഴിഞ്ഞിരിക്കണം. എന്നാൽ നീണ്ട മൂന്നു വർഷത്തെ ഉപദേശവും പങ്കാളിത്തവും പ്രോത്സാഹനവും മൂലം നമസ്കാരം ഒരു ജീവിത ചര്യയാകുന്നതിൽ അവർക്ക് വീഴ്ച സംഭവിക്കുന്നുവെങ്കിൽ അതിനർഥം മനുഷ്യന്റെ ജന്മശതു ഈ നിഷ്കളങ്ക വ്യക്തിത്വത്തിലേക്ക് കയറിപ്പറ്റാൻ ശ്രമം നടത്തുന്നുണ്ട് എന്നാണ്. ഇവിടെയാണ്

പ്രവാചക ചികിത്സ പ്രയോഗിക്കാൻ ഇസ്ലാം മാതാപിതാക്കളെ ഉപദേശിക്കുന്നത്. അനിവാര്യമായ ഈ ശീലത്തിൽ കുറവോ അലംഭാവമോ പ്രകടമായാൽ അത്തരം കുട്ടികൾക്കു ചെറിയ ശിക്ഷ നൽകാൻ റസൂൽ ഉപദേശിക്കുന്നു. തന്റെ വീഴ്ചയെ കുറിച്ച് സഗൗരവം പുനരാലോചിക്കാനും അലംഭാവത്തെ അകറ്റാനും ഈ “അടി’ അവനെ സഹായിക്കും. അബൂദാവൂദ്, അബ്ദുല്ലാഹിബ്നു അംറുബ്നു ആസ്വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീഥിൽ നബിട്ട് പറയുന്നു: “ഏഴു വയസ്സായാൽ നിങ്ങളുടെ കുട്ടികളോട് നിസ്കാരം കൽപിക്കണം. അവർ പത്ത് വയസ്സായാൽ അതിൽ (വീഴ്ച വരുത്തുന്ന പക്ഷം) നിങ്ങൾ അവരെ അടിക്കുക. കിടപ്പറയിൽ അവരെ വേർപെടുത്തുകയും ചെയ്യുക.

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, നമസ്കാരമടക്കമുള്ള ആരാധനാകാര്യങ്ങൾ ജീവിത ശീലമാവാൻ കേവലം കൽപനകളും ഉപദേശങ്ങളും മാത്രം മതിയാവില്ല; മറിച്ച് അവ അരക്കിട്ടുറപ്പിക്കാവുന്ന ഒരു ഭൂമിക കുട്ടികൾക്കു ചുറ്റും നില നിൽക്കേണ്ടതുണ്ട് എന്നതാണ്. മനുഷ്യനിലേക്ക് ജീവിത ശൈലികൾ സമ്മാനിക്കുന്നതിൽ ജീവിക്കുന്ന പരിസരത്തിനു മുഖ്യ പങ്കുണ്ടെന്ന് അംഗീകരിക്കുന്നവരാണ് നമ്മൾ. നമസ്കാരത്തിന്റെയും മറ്റു ആരാധനാകർമങ്ങളുടെയും വിഷയവും ഇതിൽനിന്നു പുറത്തല്ല. വീടും വിദ്യാലയവും പള്ളികളും ഈ പരിസരം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവയാണ്. അതിനാൽ ഇത്തരം പരിസരങ്ങളുമായി കൗമാര പ്രായക്കാരായ മക്കളെ നാം ബന്ധപ്പെടുത്തണം. ഉത്തമ നൂറ്റാണ്ടിലെ കുട്ടികൾ നബിയോടൊപ്പവും സ്വഹാബികളായ മാതാപിതാക്കളോടൊപ്പവും ഇത്തരം ആരാധനാ പരിസരങ്ങളിൽ കൂടെ ഉണ്ടായിരുന്നുവെന്നത് അവരിൽ ആരാധനാശീലങ്ങൾ എളുപ്പം വളരാൻ സഹായിച്ചു. ഇസ്ലാമിന്റെ തുടക്കത്തിൽ തന്നെ ഇസ്ലാം സ്വീകരിച്ച കുട്ടിയായ അലിം നബിയോടും ഖദീജയോടും അബൂബക്കറിനോടും ഒപ്പം രഹസ്യമായി അവർ നിർവഹിച്ച നമസ്കാരത്തിൽ മുടങ്ങാതെ പങ്കെടുത്തിരുന്നു. രാത്രി നമസ്കാരത്തിൽ പോലും നബിയോടൊപ്പം ചേരുന്ന കുട്ടികളെയും അവരെ പ്രോത്സാഹിപ്പിക്കുന്ന നബിയെയുമാണ് നമുക്ക് ഹദീഥുകളിൽ വായിക്കാൻ കഴിയുന്നത്. കേവലം നിർബന്ധ നമസ്കാരങ്ങൾക്കപ്പുറം അവർക്ക് ജീവിതത്തിലേക്ക് വാതിൽ തുറന്നിടുന്ന കുടുംബ സാഹചര്യങ്ങളാണ് നമുക്കവിടെ കാണാൻ കഴിയുന്നത്.

ഇമാം ബുഖാരി ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഒരു ഹദീഥിൽ അദ്ദേഹം തന്റെ കുട്ടിക്കാലം ഓർമിച്ചു കൊണ്ട് പറയുകയാണ്: “ഞാൻ എന്റെ മാതൃസഹോദരിയും നബിയുടെ ഭാര്യയുമായ മൈമൂനയുടെ വീട്ടിൽ രാപ്പാർത്ത ദിവസം അവിടെ നബി ഉണ്ടായിരുന്നു. അദ്ദേഹം ഇശാഅ് നമസ്കാരം കഴിഞ്ഞു വീട്ടിലേക്ക് വന്നു. അവിടുന്ന് നാലു റക്അത്ത് നമസ്കരിച്ചു. പിന്നീട് ഉറങ്ങാൻ പോയി. പിന്നീട് (രാത്രി നമസ്കാരത്തിന്നായി) എഴുന്നേറ്റു. എന്നിട്ട് “കുട്ടി ഉറങ്ങി’ എന്നോ അതോ അതിനോട് സാമ്യമായ മറ്റെന്തോ പറഞ്ഞു. പിന്നെ (രാത്രി)നമസ്കാരം തുടങ്ങി. അപ്പോൾ ഞാൻ എഴുന്നേറ്റ് നബിയുടെ ഇടത് ഭാഗത്ത് ചേർന്ന് നിന്നു. അപ്പോൾ നബിട്ട് എന്നെ വലത് ഭാഗത്തേക്കാക്കി മാറ്റി. അങ്ങനെ അഞ്ചു റക്അത്ത് നമസ്കരിച്ചു. പിന്നെ രണ്ടു റക്അത്ത് കൂടി. പിന്നെ നബിട്ടു ഉറങ്ങി. അങ്ങനെ നബിയുടെ കൂർക്കം വലി ഞാൻ കേട്ടു. പിന്നെ നബി എഴുന്നേറ്റ് നമസ്കാരത്തിന്നായി (പള്ളിയിലേക്ക്) പുറപ്പെട്ടു. ഇബ്നു ഹിബ്ബാനും നസാഈയും അനസ് വിൽനിന്നും ഉദ്ധരിക്കുന്ന ഹദീഥിൽ അദ്ദേഹം പറയുകയാണ്: “(കുട്ടിയായിരിക്കെ, അദ്ദേഹവും നബിയും അദ്ദേഹത്തിന്റെ ഉമ്മയും ഉമ്മയുടെ സഹോദരിയും ഒന്നിച്ച് വീട്ടിലുണ്ടായ ദിവസം; അദ്ദേഹം ഞങ്ങളെയും കൂട്ടി നമസ്കരിച്ചു. അനസിനെ അദ്ദേഹത്തിന്റെ വലത് ഭാഗത്താക്കി. ഉമ്മയും സഹോദരിയും അദ്ദേഹത്തിന്റെ പിന്നിലുമായിരുന്നു. പള്ളിയിലേക്ക് കൈപിടിക്കുക ഇളംപ്രായത്തിൽ വീടാണ് കുട്ടിയുടെ ആരാധനാകളരിയെങ്കിൽ അൽപം മുതിർന്നാൽ അവർ ഏറ്റവും സ്വാധീനിക്കപ്പെടുന്ന ഇടം പള്ളികളാണ്. കുഞ്ഞുങ്ങളെ പള്ളികളിലേക്ക് കൈപിടിക്കാൻ തുടങ്ങുന്നിടം മുതൽ നാം അവർക്ക് ആരാധനാശീലങ്ങളുടെ ഒരു പുതിയ വാതിൽ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. ഒരു മുസ്ലിമിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ സാമൂഹ്യ ഇടമാണ് പള്ളി. കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും സ്ത്രീകളെയും ഒന്നിച്ചുൾക്കൊള്ളുന്ന സാമൂഹ്യ ഇടം.

നബി മദീനയുടെ കവാടത്തിലേക്ക് കാലുകുത്തിയ ഉടനെ കൈവച്ചത് ഈ സാമൂഹ്യ ഇടത്തിന്റെ നിർമിതിയിലാണ്. കയറിവന്നപ്പോൾ ഖുബായിലും ഇരുപ്പുറപ്പിക്കുന്നിടം തീരുമാനമായപ്പോൾ മദീനയിലും അവ ഉയർന്നു വന്നു. ഇതു തന്നെ മതി ഒരു വിശ്വാസിയുടെ ജീവിതത്തിൽ പള്ളി എത്ര ഒട്ടി നിൽക്കുന്നുവെന്നറിയാൻ. വീടിനു പുറത്ത് ഒരു വിശ്വാസിക്ക് പരിചയമാവേണ്ട ഏറ്റവും പ്രാരംഭ സാമൂഹ്യ ഇരിപ്പിടം പള്ളിയാവണമെന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.

എന്നാൽ നമ്മുടെ സ്ഥിതി എന്താണ്? മതപാഠശാലകളിൽ വർഷങ്ങളോളം പഠിച്ചിട്ടും സ്വയം ആരാധനകളൊന്നും ശീലമാകുന്നില്ലെന്ന് പരിതപിക്കുന്ന രക്ഷിതാക്കളെ നമുക്ക് കാണാം. ഹൈസ്കൂളിൽ പഠിക്കുന്ന കൗമാര പ്രായക്കാർക്ക് പോലും വീട് വിട്ടാൽ ഏറ്റവും നന്നായി വഴി അറിയുന്നത് എവിടേക്കാണ്? ഏറ്റവും നിർഭയമായി നിത്യവും പോയി വരുന്ന സ്ഥലം എവിടെ? എന്നും പോകാൻ താൽപര്യമുള്ള സാമൂഹ്യ ഇടം ഏത്? അതിലൊന്നും ചിലപ്പോൾ സ്വന്തം നാട്ടിലെ പള്ളി ഉണ്ടായിക്കൊള്ളണമെന്നില്ല. പല മുസ്ലിം വീടുകളിലെയും ഉയർന്ന ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ പലരും വെള്ളിയാഴ്ചത്തെ പരിചയത്തിനപ്പുറം പള്ളി കാണാത്തവരാണന്ന യാഥാർഥ്യം തികച്ചും നമ്മളെ വേദനിപ്പിക്കണം.

നാട്ടിലെയും മറുനാട്ടിലെയും ഷോപ്പിംഗ് കേന്ദ്രങ്ങളും വിനോദ ശാലകളും ട്യൂഷൻ സെന്ററുകളും ഒറ്റക്ക് സന്ദർശിച്ചു വരാൻ ധൈര്യം കൊടുക്കുന്ന രക്ഷിതാക്കളിലധികവും വെള്ളിയാഴ്ചക്കപ്പുറം പള്ളിയിൽ പോയി വരാൻ ധൈര്യവും ആത്മ വിശ്വാസവും നൽകുന്നില്ല. പഠനത്തിന്റെയും പരീക്ഷയുടെയുമൊക്കെ തടവറകളിൽ ബന്ധനസ്ഥരാക്കപ്പെട്ട നമ്മുടെ മക്കൾ, പ്ലവിനു ശേഷം കിട്ടുന്ന കോളേജ് ജീവിതത്തിന്റെ സ്വതന്ത്ര ലോകത്ത് എത്ര പെട്ടെന്നാണ് പൈശാചിക കരങ്ങളുടെ പിടിയിൽ അമരുന്നത്! എന്താണിതിന് കാരണം? ഉത്തരം വ്യക്തമാണ്. വിശ്വാസിയുടെ ഏറ്റവും വലിയ സാമൂഹ്യ പാഠശാലയായ പള്ളികളിൽ അവർക്ക് കുട്ടിക്കാലം മുതൽ നാം ഒരു ഇരിപ്പിടം നൽകിയില്ല. മക്കളെ നൽകിയ സഹാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടം പള്ളിയായിരുന്നിട്ട് കുടി. ഇവിടെയാണ് പള്ളിയെക്കുറിച്ച് നബി പറഞ്ഞത് ചിന്തനീയമാകുന്നത്. അല്ലാഹുവിന്റെ ദൂതർട്ട് പ്റഞ്ഞു: “സ്ഥലങ്ങളിൽ വെച്ച് അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് അതിലുള്ള പള്ളികളാണ്. അല്ലാഹുവിന്ന് ഏറ്റവും കോപമുള്ള ഇടം അതിലെ അങ്ങാടികളാകുന്നു” (മുസ്ലിം).

ഉത്തമ നൂറ്റാണ്ടിലെ കുട്ടികളും പള്ളികളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ എത്ര നല്ല ചിത്രങ്ങളാണ് ഹദീഥ് ഗ്രന്ഥങ്ങളിൽ ഉള്ളത്. നബിയടക്കം കുട്ടികളെ പള്ളികളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി. അവർക്ക് അണികളിൽ സ്ഥലം നിർണയിച്ചു നൽകി. അവരുടെ കരച്ചിലുകൾ നബിയെ നമസ്കാരത്തിന്റെ ദൈർഘ്യം ചുരുക്കാൻ പ്രേരിപ്പിച്ചു. നീട്ടി നമസ്കരിക്കുന്നവരോട് നബി താക്കീത് നൽകി; നിങ്ങളുടെ കൂടെ വൃദ്ധരും കുട്ടികളും ഉണ്ടെന്ന് ഓർമിപ്പിച്ചു. ഇതാണ് മദീനയിലെ ഇസ്ലാമിക സമൂഹത്തിലെ ചിത്രങ്ങൾ.

ജാബിർ നബിയോടൊപ്പം പള്ളിയിലേക്ക് പോയ തന്റെ കുട്ടിക്കാലം സ്മരിച്ചുകൊണ്ട് പറയുന്നു: “ഞാൻ നബിയുടെ കൂടെ ദുഹ്ർ നമസ്കരിച്ചു. എന്നിട്ട് വീട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹം രണ്ടു ചെറിയ കുട്ടികളെ കണ്ടുമുട്ടി. അദ്ദേഹം അവരിൽ ഓരോരുത്തരുടെയും കവിളിൽ തലോടാൻ തുടങ്ങി. അങ്ങനെ എന്റെ കവിളും തലോടി. അപ്പോൾ അവിടുത്തെ കെയുടെ തണുപ്പും സുഗന്ധവും എനിക്ക് അനുഭവപ്പെട്ടു. അത്തറിന്റെ കുപ്പിയിൽ നിന്ന് പുറത്തെടുത്തത് പോലുണ്ട് അതിന്റെ മണം” (മുസ്ലിം).

ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നവർ കുട്ടികളെ പരിഗണിക്കണമെന്നു കർശനമായി താക്കീത് നൽകുന്നത് കാണാം. ഉക്ബതുബ്നു അംറുൽ ബദരി പറയുകയാണ്: “ഒരിക്കൽ ഒരാൾ നബിയുടെ അടുത്ത് വന്നു പറഞ്ഞു: “ഇന്ന ഒരാൾ (നമസ്കാരത്തിൽ വളരെ ദീർഘമായി ഓതുന്നത്) കാരണം ഞാൻ സുബ്ഹി നമസ്കാരത്തിന് വൈകി മാത്രമെ വരികയുള്ളൂ.’ നബി ഇത്രയധികം കോപാകുലനായി ഉപദേശം നൽകുന്നത് മുമ്പ് ഞാൻ കണ്ടിട്ടില്ല. നബി പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തിൽ ആളുകളെ വെറുപ്പിച്ചകറ്റുന്നവരുണ്ട്, ആരെങ്കിലും ഇമാം നിൽക്കുകയാണെങ്കിൽ അവൻ (പാരായണം) ചുരുക്കി നമസ്കരിക്കട്ടെ. അവന്റെ പിന്നിൽ വൃദ്ധരും കുട്ടികളും മറ്റാവശ്യങ്ങൾക്ക് പോകുന്നവരും ഉണ്ടാകും.

പെരുന്നാളിന് ഈദ് ഗാഹിലേക്ക് ആബാലവൃദ്ധം ജനങ്ങളോടും പുറപ്പെടാൻ ആവശ്യപ്പെട്ട പ്രവാചകൻ അതിലും കുട്ടികളെ ഉൾപെടുത്തിയതിൽ നമുക്ക് പാഠങ്ങളുണ്ട്. ഏതു പ്രായം മുതൽ കുട്ടികളെ പള്ളിയിൽ കൊണ്ട് പോകാം എന്ന് ഇമാം മാലികിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “ഒരു കുട്ടിക്ക് പള്ളിയുടെ മര്യാദ പാലിക്കാൻ അറിയുന്ന പ്രായമായാൽ അതിൽ തെറ്റില്ലെന്ന് മാത്രമല്ല ഞാൻ അത് ഇഷ്ടപ്പെടുന്നു’ എന്നാണ്. എന്നാൽ തീരെ വകതിരിവ് എത്തിയിട്ടില്ലാത്ത കുട്ടികളെ പള്ളികളിൽ കൊണ്ടുവന്ന് നമസ്കരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് പണ്ഡി ഓർമിപ്പിക്കാറുണ്ട്. കുട്ടികൾ പള്ളികളിൽ വരുന്നതിലൂടെ ധാരാളം കാര്യങ്ങൾ അവർ കണ്ടും കേട്ടും പഠിക്കാൻ കഴിയും. പള്ളിയുടെ മര്യാദകൾ, ശാന്തമായി പള്ളിയിൽ പ്രവേശിക്കുന്നതും അടങ്ങി ഇരിക്കുന്നതും വിശുദ്ധ കുർആൻ പാരായണത്തിൽ ശ്രദ്ധ കാണിക്കുന്നതും ക്ലാസും ഖുതുബയും സാകൂതം ശ്രദ്ധിച്ചു കേൾക്കുന്നതും ആളുകൾ പരസ്പരം ബഹുമാനത്തോടെ പെരുമാറുന്നതും എല്ലാം കുട്ടിക്കാലം മുതൽ ശീലമാവാൻ പള്ളികൾ സഹായിക്കും. പ്രത്യേകിച്ച് വെള്ളിയാഴ്ചത്തെ സംഗമവും ഉപദേശവും നമസ്കാരവുമെല്ലാം വ്യക്തിത്വ വികാസത്തിൽ വലിയ പങ്ക് വഹിക്കുമെന്നത് വളരെ വ്യക്തമാണ്.

നോമ്പ്

നോമ്പ് (വ്രതം) ഒരു ആത്മീയവും ശാരീരികവുമായ ആരാധനയാണ്. അതിലൂടെ കുട്ടികൾ യഥാർഥ ആത്മാർഥതയും രഹസ്യാവസ്ഥയിൽ പോലും ദൈവിക നിരീക്ഷണ ബോധവും പഠിച്ചെടുക്കുന്നു. പ്രതികൂലതയിൽ നിന്ന് കൊണ്ടുള്ള ഇച്ഛാശക്തി ശീലിക്കുന്നു. വിശന്നിട്ടും ഭക്ഷണം വേണ്ടെന്ന് വെക്കാനും ദാഹിച്ചിട്ടും വെള്ളം കുടിക്കാതിരിക്കുവാനും അവന് എളുപ്പമാകുന്നതിലൂടെ ക്ഷമയും സഹനവും പ്രാപ്യമാകുന്നു. അതുകൊണ്ടു തന്നെ സ്വഹാബികൾ തങ്ങളുടെ കുട്ടികളെ ചെറുപ്പത്തിലേ നോമ്പ് ശീലിപ്പിച്ചിരുന്നു. ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയിൽ ഒരധ്യായതിന്ന് തലക്കെട്ടു നൽകിയിരിക്കുന്നത് “കുട്ടികളുടെ നോമ്പ്” എന്നാണ്. സ്വഹാബികൾ, കളിപ്പാട്ടങ്ങളുമായി കഴിച്ചുകൂട്ടുന്ന പ്രായത്തിൽ തന്നെ മക്കളെ നോമ്പ് ശീലിപ്പിച്ചിരുന്നു. ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീഥിൽ റുബെഅ് ബിൻത് മുഅവ്വിദം പറയുന്നു: “..ഞങ്ങൾ (നോമ്പ് നിശ്ചയിക്കപ്പെട്ടതിന് ശേഷം) ഞങ്ങളുടെ കുട്ടികളെ നോമ്പെടുപ്പിക്കുമായിന്നു. അവരെയും കൊണ്ട് ഞങ്ങൾ പള്ളിയിലേക്ക് പോകും. ഞങ്ങൾ അവർക്ക് കളിപ്പാട്ടങ്ങൾ കരുതിവെക്കും. അവർ ഭക്ഷണത്തിന്നായി കരഞ്ഞാൽ അതവർക്ക് നൽകും. അങ്ങനെ നോമ്പുതുറക്കുന്ന സമയം വരെ (അവരെ എത്തിക്കും). ഈ പ്രായം ഒരിക്കലും നിർബന്ധത്തിന്റെതല്ലെന്നു നമുക്കറിയാം. പരിശീലനത്തിന്നാണവർ അങ്ങനെ ചെയ്തത്. ഇങ്ങനെയാണ് സ്വഹാബികൾ നോമ്പിന്റെ വിഷയത്തിൽ കൈകാര്യം ചെയ്തത്. പക്ഷേ, നമ്മിൽ പലരും മുതിർന്ന കുട്ടികളുടെ നോമ്പിന്റെ കാര്യത്തിൽ പോലും വളരെ അലംഭാവം കാണിക്കുന്നവരാണ്. പ്രായപൂർത്തിയായ കുട്ടികൾ പോലും വീടുകളിൽ പരീക്ഷയുടെയും കാലാവസ്ഥയുടെയും പേരിൽ പോലും വളരെ ലാഘവത്തിൽ നോമ്പ് ഒഴിവാക്കുന്നത് പതിവാണ്. കുട്ടികൾക്ക് പ്രത്യേക സമൂഹ നോമ്പ് തുറകൾ സംഘടിപ്പിച്ചും സമ്മാനങ്ങൾ നൽകിയും അവരെ നോമ്പിന് പ്രേരിപ്പിക്കുന്നതിൽ മഹല്ലുകൾക്കും മദ്റസകൾക്കും പങ്കുവഹിക്കാവുന്നതാണ്.

ഹജ്ജും ഉംറയും

കുട്ടികൾക്ക് ഇസ്ലാമിലെ ഹജ്ജും ഉംറയും അവ ഉൾക്കൊള്ളുന്ന വിശുദ്ധ ഇടങ്ങളും ജീവിതത്തിന്റെ നേർകാഴ്ചകളാവാൻ അവസരമുണ്ടാവുന്നതും ആരാധന ശീലങ്ങളുടെ സ്ഥായീകരണത്തിന്നു ഗുണം ചെയ്യും. നബി വഴിയിൽ കണ്ടുമുട്ടിയ ഒരു യാത്രാസംഘത്തിലെ സ്ത്രീ ഒരു കുട്ടിയെ ഉയർത്തിക്കാണിച്ചുകൊണ്ട് നബിയോട് ചോദിച്ചു: “ഈ കുട്ടിക്ക് ഹജ്ജണ്ടോ?’ നബി പറഞ്ഞു: “അതെ, നിനക്ക് പ്രതിഫലവും’ (ഇമാം മുസ്ലിം ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കുന്നത്).

ചുരുക്കത്തിൽ വളരുന്ന പ്രായത്തോടപ്പം ശീലമാവേണ്ട ഒന്നാണ് ആരാധനകൾ. അവ നിലനിൽക്കും വിധമുള്ള വ്യക്തിത്വ വികാസത്തിനുതകുന്ന മാർഗങ്ങളിൽ ചിലതാണ് മുകളിൽ നാം സൂചിപ്പിച്ചത്. നമുക്ക് ഉറച്ച കാൽവെപ്പുകളുണ്ടെങ്കിൽ ഇവ വിജയം കാണാതിരിക്കില്ല തീർച്ച.

സാമൂഹ്യ വളർച്ച കുട്ടികളിൽ

മനുഷ്യന്റെ പ്രത്യേകതകളിൽ ഒന്നാണ് അവൻ ഒരു സാമൂഹ്യജീവിയാണെന്നത്. അതിനാൽ തന്നെ അനിവാര്യമായും കുട്ടികളിൽ ഉണ്ടാകേണ്ട ഒന്നാണ് അവരുടെ സാമൂഹ്യവളർച്ച എന്നത്. ജീവിക്കുന്ന സമൂഹത്തിന്റെ നടുവിൽ സന്തുലിതമായും ക്രിയാത്മകമായും നിലനിൽക്കാനുള്ള പക്വതയും പാകതയും നേടുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. തന്റെ ചുറ്റുപാടിനോട് പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥ കുട്ടികളുടെ വളർച്ചയോടൊപ്പം ലഭ്യമാകേണ്ടതാണ്. മറ്റുള്ളവരിൽ നിന്ന് മുഖം തിരിക്കാതെയും ഉൾവലിയാതെയും ഭയപ്പെടാതെയും മാന്യതയോടും ആദരവോടും കൂടി ഇടപഴകുവാൻ കഴിയേണ്ടതുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറകളിൽ നിന്ന് ഇവ മക്കൾക്ക് പകർന്നു നൽകേണ്ടതുണ്ട്.

ഇന്നത്തെ അണുകുടുംബ പശ്ചാത്തലത്തിൽ ധാരാളം കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുറ്റുപാടുകളോട് പ്രതികരിക്കാൻ ശേഷിയോ അതല്ലെങ്കിൽ താൽപര്യമോ ഇല്ലാത്ത മക്കൾ. തങ്ങളുടെ പഠന മുറികളിൽ പാഠപുസ്തകങ്ങളോട് മാത്രം ഇണങ്ങി നിന്നോ, ഇലക്ട്രോണിക് മാധ്യമങ്ങളിൽ തലപൂഴ്ത്തിക്കിടന്നോ തങ്ങളുടേത് മാത്രമായ നിശ്ശബ്ദ ഏകാന്തതകളിലേക്ക് ഒതുങ്ങിക്കൂടുന്ന കൗമാരക്കാർ.

കൗമാരം വിട്ടുകടന്നാൽ പോലും ഈ ഏകാന്ത പരിസരത്തിൽ നിന്ന് പുറത്തു കടക്കാൻ മടി കാണിക്കുന്ന “പുര നിറഞ്ഞു നിൽക്കുന്ന” നവയൗവനത്തെ ഇന്ന് ഒരു വിധം വീടുകളിലെല്ലാം കാണാൻ സാധിക്കും. സ്വന്തം വീട്ടിൽ കുടുംബത്തിൽ പെട്ട ഒരു അതിഥി വന്നാൽ പോലും മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി വരാത്ത കുട്ടികൾ ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. അവരെപ്പറ്റി ചോദിച്ചാൽ, ആളുകളെ അഭിമുഖീകരിക്കാൻ മടിയാണെന്നും ലജ്ജയാണെന്നും ഒക്കെ മറുപടി കിട്ടും.

ഇസ്ലാമിന്റെ പ്രഥമ തലമുറ എങ്ങനെയാണ് സാമൂഹ്യ വളർച്ച സാധ്യമാക്കിയതന്ന് അറിയുമ്പോഴാണ് മാതൃകാ വ്യക്തിത്വങ്ങളും നേതാക്കളുമായി അവർ വളർന്നുവന്നതിൽ ഒരു യാദൃച്ഛികതയും നമുക്ക്ക് തോന്നാതിരിക്കുക. ചില ഉദാഹരണങ്ങൾ കാണുക:

1. മുതിർന്നവരുടെ സദസ്സുകളിൽ കൂടെ കൂട്ടുക സ്വഹാബികളുടെ കാലത്ത് കുട്ടികൾ നബിയുടെ സദസ്സുകളിൽ വന്നിരിക്കുകയും അവരുടെ പിതാക്കന്മാർ അവരെ അതിനായി കൊണ്ട് വരികയും ചെയ്തിരുന്നു.

അബ്ദുല്ലാഹ് ഇബ്നു ഉമർഷം തന്റെ കുട്ടിക്കാലത്തെ ഒരു നബിസദസ്സിന്റെ അനുഭവം വിവരിച്ചുകൊണ്ട് പറയുന്നു: നബി ചോദിച്ചു: “ഒരു മുസ്ലിമിന്റെ ഉപമ പറയാൻ പറ്റുന്ന ഒരു മരം ഉണ്ട്. അല്ലാഹുവിന്റെ അനുമതി പ്രകാരം അത് സദാ ഫലം നൽകിക്കൊണ്ടിരിക്കും. ഇലകൾ പൊഴിഞ്ഞു പോകില്ല. ഏതാണത്?” അപ്പോൾ എന്റെ മനസ്സിൽ അത് കാരക്ക മരമായിരിക്കുമെന്നു ഞാൻ വിചാരിച്ചു. പക്ഷേ, അബൂബക്കർ, ഉമർ എന്നിവരൊക്കെയുള്ള സദസ്സിൽ അവർ മിണ്ടാതിരിക്കുമ്പോൾ ഞാൻ സംസാരിക്കുന്നത് അനൗചിത്യമാകുമെന്നു കരുതി ഞാൻ (ഉത്തരം പറയുന്നത്) വെറുത്തു. (ആരും ഉത്തരം പറയാതിരുന്നപ്പോൾ) നബി പറഞ്ഞു: “അത് കാരക്ക മരമാണ്. അങ്ങനെ ഞാൻ പിതാവിന്റെ കൂടെ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: “പിതാവേ, അത് കാരക്ക മരമാണെന്ന് എന്റെ മനസ്സിലുണ്ടായിരുന്നു.” അപ്പോൾ പിതാവ് ഉമർ ചോദിച്ചു: “എന്ത് കൊണ്ട് നീ അത് പറഞ്ഞില്ല? നീ പറഞ്ഞിരുന്നുവെങ്കിൽ എനിക്ക് അത് ഇന്നയിന്നതിനെക്കാളും ഇഷ്ടമാകുമായിരുന്നു.” അപ്പോൾ അബ്ദുല്ലാം പറഞ്ഞു: “ഉപ്പാ, താങ്കളും അബൂബക്കറും ഒന്നും സംസാരിക്കാത്തതിനാൽ എനിക്ക് മടിയായി.” (ബുഖാരി, മുസ്ലിം). മറ്റൊരു റിപ്പോർട്ടിൽ “ഞാൻ അവരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയവൻ ആണല്ലോ, അതിനാൽ ഞാൻ മൗനം പാലിച്ചു’ എന്നാണുള്ളത്.

നബി ഉപദേശങ്ങൾ നടത്തുന്ന സദസ്സിൽ കുട്ടിയായ അബ്ദുല്ല പിതാവിനോടപ്പം പങ്കടുത്തിരുന്നു എന്നതാണ് ഇതിൽ നിന്ന് നമുക്കുള്ള പാഠം. നമ്മൾ അധികവും കുട്ടികളെ വീട്ടിൽ ഇരുത്തിയാണ് ക്ലാസ്സുകളിലും സദസ്സുകളിലും പങ്കടുക്കുന്നത്. അതിനാൽ തന്നെ സാമൂഹ്യ ഇടങ്ങൾ അവർക്ക് കണ്ടറിയാനും കൊണ്ടറിയാനും ഉള്ള അവസരങ്ങൾ ലഭിക്കുന്നില്ല.

ഇത്തരം സദസ്സുകളിൽ സാധ്യമാകുന്ന സന്ദർഭങ്ങളിൽ അവരെ കൂടി പങ്കാളികളാക്കുമ്പോൾ ധാരാളം കാര്യങ്ങൾ അവർ കണ്ടും അനുഭവിച്ചും മനസ്സിലാക്കും. അവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അവരുടെ പോരായ്മകൾ രക്ഷിതാക്കൾക്ക് തിരിച്ചറിയാനും അനുയോജ്യമായ രീതിയിൽ തിരുത്താനും അവസരം ലഭിക്കും. അത് അവരെ അതിനെക്കാൾ ഉയർന്ന സദസ്സുകളിൽ പക്വമായ സ്വഭാവം പ്രകടിപ്പിക്കാൻ സഹായിക്കും. ചോദ്യങ്ങൾ സ്വീകരിക്കാനും മറുപടികൾ തിരിച്ചു കൊടുക്കാനും ധര്യവും പരിശീലനവും കിട്ടും. സംസാര വൈഭവത്തിന്നും മനസ്സിനെ ശുദ്ധീകരിക്കാനും മുതിർന്നവരുടെ സംസാരങ്ങൾ പതിയെ മനസ്സിലാക്കി എടുക്കാനുമൊക്കെ ഇത്തരം പങ്കാളിത്തം കൊണ്ട് സാധിക്കും. കൂടുതൽ ബുദ്ധിയും ഗ്രാഹ്യശക്തിയും ഉള്ള കുട്ടികൾ സമൂഹത്തിൽ കൂടുതൽ വെളിപ്പെട്ടു വരികയും ശദ്ധിക്കപ്പെടുകയും ചെയ്യാനും ഇത്തരം പങ്കാളിത്തം വഴിവെക്കും. വളരെ ചെറു പ്രായക്കാരനായ അബ്ദുല്ലാഹ് ഇബ്നു അബ്ബാസിന്റെ അവസ്ഥ ഇതിനു ഉദാഹരണമാണ്.

അദ്ദേഹം പറയുകയാണ്: “ഉമർ ബ ിൽ പങ്കെടുത്ത മുതിർന്നവരുടെ സദസ്സിൽ എന്നെ പ്രവേശിപ്പിക്കുമായിരുന്നു. ഒരിക്കൽ അബ്ദുർറഹ്മാൻ ഇബ്നു ഔഫ്രം അദ്ദേഹത്തോട് ചോദിച്ചു: “ഉമർ, താങ്കൾ എന്തിനാണ് ഈ യുവാവിനെ നമ്മുടെ കൂടെ പ്രവേശനാനുമതി നൽകുന്നത്. ഞങ്ങൾക്കും അവനെ പോലുള്ള മക്കളുണ്ടല്ലോ?” ഇബ്നു അബ്ബാസ് തുടർന്നു: “ഉമറ) അവർക്കത് ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു ദിവസം അവരെ ഉമർ വിളിച്ചുവരുത്തി, എന്നെയും വിളിച്ചു. എന്നെ അവർക്ക് മുമ്പിൽ കാണിച്ചു കൊടുക്കാൻ തന്നെയാണ് വിളിച്ചുവരുത്തിയത് എന്നെനിക്ക് തോന്നിയിരുന്നു. സൂറതുൽ ഫത്ഹ് പാരായണം ചെയ്തിട്ട് ഉമർ (സദസ്സിനോടായി) ചോദിച്ചു: “ഈ അധ്യായത്തിൽ നിന്ന് എന്താണ് (എന്ത് പാഠമാണ്) നിങ്ങൾക്ക് തോന്നുന്നത്?’ അവരിൽ ചിലർ പറഞ്ഞു: “അല്ലാഹു നമ്മോട് അവനെ സ്തുതിക്കാനും വിജയവും സഹായവും ഉണ്ടായാൽ അവനോടു പാപമോചനം തേടാനുമോക്കെയാണ് ഈ അധ്യായത്തിലൂടെ ആവശ്യപ്പെടുന്നത്.’ ചിലർ ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ മൗനം പാലിച്ചിരുന്നു. ശേഷം ഉമർ എന്നോട് ചോദിച്ചു: “ഇബ്നു അബ്ബാസ്, നീയും ഇപ്രകാരമാണോ മനസ്സിലാക്കുന്നത്?’ ഞാൻ പറഞ്ഞു: “അല്ല.’ “അപ്പോൾ നീ എന്താണ് പറയുന്നത്?’ ഞാൻ പറഞ്ഞു: “അത് പ്രവാചകന്റെ അന്ത്യസമയത്തെ കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നറിപ്പാണ്. വിജയം എന്നത് മക്കാവിജയമാണ്. സ്തുതി അർപ്പിക്കാനും പാപമോചനം തേടാനുമുള്ള നിർദേശം മരണത്തിലേക്കുള്ള സൂചനയുമാണ്.’ ഉമർഷം പറഞ്ഞു: “നിനക്ക് തോന്നിയത് തന്നെയാണ് എനിക്കും മനസ്സിലായത് (ബുഖാരി).

മുഹമ്മദ് നബി കുട്ടികളുമായി ഇടപഴകിയിരുന്നു. കുട്ടികൾക്ക് നബിയോട് ഇടപഴകാനുമുള്ള സൗകര്യവും സന്ദർഭങ്ങളും ഉണ്ടായിരുന്നു. സമൂഹത്തിലെ ഏറ്റവും മുതിർന്ന നേതാവിന്റെയും കുട്ടികളുടെയും ഇടയിൽ തുറന്നിട്ട ഒരു വാതിൽ എന്നും ഉണ്ടായിരുന്നതിനാൽ സാമൂഹ്യത്തിന്റെ മുഖ്യധാരയിൽ ഇടകലർന്നു ജീവിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. അതിനാൽ അവരുടെ സാമൂഹ്യ വളർച്ചയുടെ നിര്ക്ക് ഉയർന്നതായിരുന്നു. നബിയുടെ സദസ്സിൽ കുട്ടികൾ കേലയ വെച്ച് കളിക്കോപ്പ് സമാനം ഇരിക്കുകയോ ഇരുത്തപ്പെടുകയോ ആയിരുന്നില്ല. കൃത്യമായ നബിസംസാരങ്ങളെ ഓർമയിൽ വെക്കാനും പിന്നീട് ഹദീഥ് നിവേദനം ചെയ്യാനും മാത്രം ശേഷി ഉണ്ടാകും വിധം മുതിർന്നവരുടെ കൂടെ കുട്ടികൾക്ക് കൂടി അവിടെ സ്ഥാനം ലഭിച്ചിരുന്നു. ചെറു പ്രായക്കാരനായ സ്വഹാബി അബൂജുഹൈഫ പറയുകയാണ്: “ഞാൻ നബിയുടെ അടുത്തായിരിക്കുമ്പോൾ നബി തന്റെ അടുത്തുള്ള ഒരാളോട് പറഞ്ഞു: ഞാൻ ചാരി ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കില്ല’ (ബുഖാരി, അഹ്മദ്). നബി തന്റെ കുട്ടിക്കാലത്ത് പിതൃവ്യന്മാരോടൊപ്പം മക്കയിൽ നടന്ന പ്രസിദ്ധമായ “ഹിൽഫുൽ ഫുളൂൽ’ എന്ന അനീതിക്കെതിരെ ഇരകൾക്കൊപ്പം നിൽക്കാനുള്ള തീരുമാന സദസ്സിൽ പങ്കെടുത്ത വിവരം സ്മരിക്കുന്ന കാര്യം ഹദീഥുകളിൽ വന്നിട്ടുണ്ട്.

ദൗത്യ നിർവഹണത്തിൽ പങ്കാളിത്തം നൽകുക

ജീവിതത്തിൽ കുട്ടികൾക്ക് ദൗത്യനിർവഹണത്തിനും സേവന സമർപ്പണത്തിനും പങ്കാളിത്തം നൽകുന്നതിലൂടെ അവരുടെ സാമൂഹ്യമായ വളർച്ചയും ഉയർച്ചയും ഉറപ്പ് വരുത്താൻ രക്ഷിതാക്കൾക്ക് കഴിയും. തങ്ങൾ സമൂഹത്തിൽ കേവലം കാഴ്ചക്കാരല്ല, മറിച്ച് സമൂഹത്തിന്റെ ഭാഗധേയം നിർവഹിക്കുന്നതിൽ പങ്കാളികളാണെന്ന ബോധം അവരെ മാനസികമായി വളർത്തുകയും ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ കുട്ടികൾ വളർന്നു വരുന്നതോടൊപ്പം അവരെ ജോലികളിൽ പങ്കാളികളാക്കുകയും ഉത്തരവാദിത്തങ്ങൾ ഏൽപിച്ചു കൊടുക്കുകയും ചെയ്യുന്നത് നല്ലതാണ്. അതുമൂലം അവർ സമൂഹത്തെ അടുത്തറിയുകയും ക്രിയാത്മകമായി പ്രതികരിക്കാൻ സ്വയം പാകപ്പെട്ടു വരികയും ചെയ്യും.

കൗമാര പ്രായമെത്തിയിട്ടും മക്കളെ ചെറിയ ഉത്തരവാദിത്തങ്ങൾ പോലും ഏൽപിക്കുന്നതിലും ദൗത്യങ്ങളിൽ പങ്കാളികളാക്കുന്നത്തിലും അമാന്തിച്ചു നിൽക്കുന്നവരാണ് പുതിയ തലമുറയുടെ രക്ഷിതാക്കൾ. അവർക്കു പഠിക്കാനുണ്ട്, കുട്ടികളാണ് തുടങ്ങിയ ന്യായങ്ങൾ നിരത്തി കുട്ടികളെ കേവല പഠനോപകരണം മാത്രമായി മൂലക്കിരുത്തുന്ന രക്ഷിതാക്കൾ സത്യത്തിൽ കുട്ടികളുടെ സാമൂഹ്യ വളർച്ചയെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അവർക്ക് ഉത്തരവാദിത്തങ്ങൾ ഏൽപിച്ചു കൊടുക്കുകയും ദൗത്യങ്ങൾക്കായി നിയോഗിക്കുകയും ചെയ്യുമ്പോൾ അവരിൽ അത് ആവേശമുണ്ടാക്കുന്നതോടൊപ്പം ജീവിതത്തിന്റെ സാമൂഹ്യ പാഠങ്ങൾ മനസ്സിലാക്കാനും അവർക്കു സാധിക്കും. മാന്യമായി ചോദിക്കുക, ക്ഷമയോടെ കാത്തിരിക്കുക, ഏൽപിക്കപ്പെട്ട പണമോ വസ്തുവോ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് വരെ സുരക്ഷിതമായി സൂക്ഷിക്കുക, ക്രയവിക്രയങ്ങളിൽ സാധനങ്ങളും പണവും എണ്ണി തിട്ടപ്പെടുത്തുകയും വീട്ടിൽ കണക്ക് ബോധിപ്പിക്കുകയും ചെയ്യുക തുടങ്ങി ധാരാളം കാര്യങ്ങൾ അവർ അതിലൂടെ പഠിക്കുകയും ശീലിക്കുകയും ചെയ്യും. ഇവിടെ നബിയുടെ ശ്രദ്ധയും മാതൃകയും കുടുംബങ്ങൾക്ക് അതുല്യമായ വഴികാട്ടിയാണ്. നബി കുട്ടികളെ തന്റെ പല കാര്യങ്ങൾക്കും നിയോഗിക്കുമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു സംഭവം കാണുക: നബിയുടെ കുട്ടിയായ പരിചാരകൻ അനസ് പറയുകയാണ്. ഒരു ദിവസം ഞാൻ നബിക്കുള്ള ജോലികളെല്ലാം തീർത്തുവെക്കുകയും ഇനി ഒന്നും ബാക്കിയില്ലെന്ന് മനസ്സിലാക്കുകയും പ്രവാചകൻ ഉച്ചയുറക്കിന്നു പോവുകയും ചെയ്തപ്പോൾ ഞാൻ മറ്റുകുട്ടികളോടൊപ്പം ചേർന്ന് കളിക്കാൻ അവരുടെ കളിസ്ഥലത്തേക്ക് പോയി. ഞാൻ അവരുടെ കളി കണ്ടുകൊണ്ടിരിക്കുമ്പോൾ നബി അങ്ങോട്ട് കടന്നു വന്നു. എന്നിട്ട് കുട്ടികൾക്കെല്ലാം സലാം പറഞ്ഞു. പിന്നെ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിളിച്ചു വരുത്തി ഒരു ആവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ഞാൻ തിരിച്ചു വരുന്നത് വരെ നബി അവിടെത്തന്നെ ഇരുന്നു. ഇതിനിടയിൽ എന്റെ ഉമ്മ മറ്റൊരു കാര്യത്തിന് എന്നെ ഏൽപിച്ചിരുന്നു. കളിസ്ഥലത്ത് പോകലും നബിയുടെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ പോയതും കാരണം തിരിച്ചു വീട്ടിലെത്താൻ വൈകി. ഉമ്മ കാരണം തിരക്കിയപ്പോൾ ഞാൻ നബിയുടെ ഒരു കാര്യ സാധ്യത്തിന്നു പോയതിനാലാണന്ന് അവരെ അറിയിച്ചു. അതെന്താണെന്നു ഉമ്മ എന്നോട് ചോദിച്ചപ്പോൾ, അതു പറയാൻ പറ്റില്ലെന്നും നബിയുടെ രഹസ്യം ആരോടും ഞാൻ പറയില്ലെന്നും അനസ് മറുപടി കൊടുത്തു. അങ്ങനെ തന്നെ ആവണം എന്ന് പറഞ്ഞു ആ ഉമ്മ മകനെ പോത്സാഹിപ്പിച്ചു…” (അഹ്മദ്, ബുഖാരി, മുസ്ലിം).

ഇവിടെ ശ്രദ്ധേയമായത് നബി കുട്ടിയെ കാര്യമായ ഏതോ ഒരു ദൗത്യത്തിന്നു നിയോഗിച്ചു എന്നത് മാത്രമല്ല, സ്വന്തം ഉമ്മയോട് പോലും അത് പറയാതെ സൂക്ഷിക്കാൻ മാത്രം ആ കുട്ടിയിൽ പക്വതയും പാകതയും ഉണ്ടായി എന്നതാണ്. അതിനു കാരണം നബിയുടെ സമീപനരീതി മൂലം അനസിൽ ഉണ്ടായ സാമൂഹ്യ വളർച്ചയാണ്.

സ്വന്തം വീട്ടിൽ സാധ്യമായ എല്ലാ കാര്യത്തിലും അവർക്ക് പങ്കാളിത്തം ഉണ്ടാവുകയും ഉണ്ടാക്കുകയും വേണം. തീൻമേശയിൽ ഭക്ഷണം കൊണ്ടുവെക്കുന്നതിലും മേശ വൃത്തിയാക്കുന്നതിലും വസ്ത്രങ്ങളും മറ്റും അടുക്കി വെക്കുന്നതിലും പൂന്തോട്ടം പരിപാലിക്കുന്നതിലും വാഹനം കഴുകി വൃത്തിയാക്കുന്നതിലുമെല്ലാം മക്കൾക്ക് പങ്കാളിത്തം നൽകണം. അതിലൂടെ അവർ സ്വന്തം ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള പ്രാഥമിക പരിശീലനം നേടിക്കൊണ്ടിരിക്കും.

ഇമാം നസാഈ അനസ്ം വിൽ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥിൽ ഇപ്രകാരം കാണാം: അദ്ദേഹം പറയുകയാണ്. നബി പറഞ്ഞു: “അനസ്, ഞാൻ ഇന്ന് നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നു. നീ എനിക്ക് കഴിക്കാൻ വല്ലതും കൊണ്ട് വാ.’ ഞാൻ അദ്ദേഹത്തിന് കുറച്ചു കാരക്കയും ഒരു പാത്രത്തിൽ വെള്ളവും കൊണ്ട് വന്നു കൊടുത്തു. അത് ബിലാലിന്റെ ബാങ്കിന് (ഒന്നാം ബാങ്ക്) ശേഷമായിരുന്നു.

അദ്ദേഹം പറഞ്ഞു: “അനസ്, എന്നോടൊപ്പം അത്താഴം കഴിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കൂ.’ അങ്ങനെ ഞാൻ സൈദ് ബ്നു ഥാബിത്തിനെ കൂട്ടിവന്നു. അദ്ദേഹം പറഞ്ഞു: “എനിക്ക് സൂപ്പ് മതി. ഞാൻ നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.’ അപ്പോൾ നബി പറഞ്ഞു: “ഞാനും നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.’ അങ്ങനെ അവർ ഇരുപേരും ഒന്നിച്ചു അത്താഴം കഴിച്ചു. ശേഷം രണ്ടു റക്അത്ത് നമസ്കരിച്ചു പിന്നീട് പള്ളിയിലേക്ക് പോയി.”

ഇതാണ് നബിയുടെ വീട്ടിലെ കുട്ടികളുടെ സാമൂഹ്യ പങ്കാളിത്ത പരിശീലനം. നമ്മളോ, പഠനത്തിൽമാത്രം അവരെ തളച്ചിടുന്നു. ഒഴിവുസമയം ഗെയിമുകളിൽ അവർ സമയം കളയുകയും ചെയ്യുന്നു. ഒഴിവു സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ നമ്മുടെ സഹായവും മാർഗദർശനവും അവർക്ക് വേണം. അപ്പോൾ മാത്രമെ “വളർത്തൽ’ സംഭവിക്കുകയുള്ളൂ. മറിച്ച് അവരാണ് അവരുടെ അജണ്ട വരച്ചുണ്ടാക്കുന്നതെങ്കിൽ അതിനെ “വളരൽ” എന്നേ പറയാനൊക്കൂ. അത് നമ്മുടെ സ്വപ്നത്തിലും ചിന്തയിലും ഉള്ള പോലെ ആകണമെന്നില്ല.

നബി കാണിച്ചുതന്ന പ്രകാരം നമ്മളും നമ്മുടെ മക്കൾക്ക് സമൂഹത്തിൽ ഇടപെടാനും ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും വീട്ടിലും നാട്ടിലും അവസരം സൃഷ്ടിക്കുകയാണെങ്കിൽ അവർ നേതൃ ഗുണമുള്ള ഉത്തമ പൗരന്മാരായി വളർന്നു വരികയും ഭയലേശമന്യ ജീവിത സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യും. അത്തരം മക്കൾ രക്ഷിതാക്കൾക്ക് കൺകുളിർമ നൽകുമെന്നതിൽ സംശയമില്ല. കാരുണ്യവാന്റെ ദാസന്മാരുടെ ഗുണങ്ങളിൽ ഒന്ന് അവരുടെ ഇങ്ങനെയുള്ള മക്കൾക്കായുള്ള പ്രാർഥനയാണ്:

ﻭَٱﻟَّﺬِﻳﻦَ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎ ﻫَﺐْ ﻟَﻨَﺎ ﻣِﻦْ ﺃَﺯْﻭَٰﺟِﻨَﺎ ﻭَﺫُﺭِّﻳَّٰﺘِﻨَﺎ ﻗُﺮَّﺓَ ﺃَﻋْﻴُﻦٍ ﻭَٱﺟْﻌَﻠْﻨَﺎ ﻟِﻠْﻤُﺘَّﻘِﻴﻦَ ﺇِﻣَﺎﻣًﺎ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍.(ഖുർആൻ:25/ 74)

കുട്ടികളെ അഭിവാദ്യം ശീലിപ്പിക്കുക

മക്കളുടെ സാമൂഹ്യവളർച്ചക്ക് നിദാനമാകുന്ന ചുവടുവയ്ക്കുകളെ കുറിച്ചാണ് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹ്യ ഇടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് അഭിവാദ്യങ്ങൾ. ഇസ്ലാമിന്റെ അഭിവാദ്യം സലാം പറയലാണ്. കുട്ടികളോട് ആദ്യമാദ്യം നാം അങ്ങോട്ട് സലാം പറഞ്ഞ് അത് ശീലിപ്പിക്കണം. അങ്ങനെ അവരിൽ സലാം കൊണ്ടാണ് സമൂഹത്തെ അഭിമുഖീകരിച്ചു തുടങ്ങേണ്ടതെന്ന ബോധം അടിയുറക്കാൻ തുടങ്ങും. പിന്നീട് സ്വാഭാവികമായും അവർ സലാം കൊണ്ട് തുടങ്ങും. മാത്രമല്ല പല കുട്ടികളും സമൂഹത്തിലെ വ്യത്യസ്ത നിലവാരത്തിൽ ഉള്ളവരുമായി ഇടപെടാനുള്ള മടിയുടെ അടിസ്ഥാന കാര്യങ്ങളിൽ ഒന്ന് “സ്റ്റാർട്ടിങ് പ്രോബ്ലം’ ആണ്. പ്രവേശിക ലഭിക്കാത്തതിനാൽ സംസാരിക്കാൻ മടിച്ചു പിന്മാറുന്ന പ്രവണത ധാരാളം കുട്ടികളിൽ ഉണ്ട്. അത് ഇല്ലായ്മ ചെയ്യാൻ ഈ ശീലം അവരെ സഹായിക്കും. കുട്ടികൾക്ക് അങ്ങോട്ട് സലാം പറയുന്ന രീതി നബിയുടെ ശീലമായിരുന്നു. കുട്ടികൾ വലിയവർക്കാണ് സലാം പറയേണ്ടതെന്ന മര്യാദയും നിയമവും പഠിപ്പിച്ച നബി കുട്ടികളിൽ ആ ശീലം വളരുവാൻ അവരെ കണ്ടാൽ സലാം പറഞ്ഞു തുടങ്ങാറുണ്ടായിരുന്നു. ഏതെങ്കിലും പ്രത്യേക സമയത്തെ ഒരു അസാധാരണ രീതി ആയിരുന്നില്ല കുട്ടികളോടുള്ള നബി യുടെ സലാം പറയൽ.

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടത്തിലേക്ക് അനസം വിനെ തിരഞ്ഞുവന്ന നബിക കുട്ടികൾക്കു സലാം ചൊല്ലി എന്ന ഹദീഥ് കഴിഞ്ഞ ലക്കത്തിൽ നാം ഉദ്ധരിച്ചിട്ടുണ്ട്. ഇമാം നസാഈയുടെ മറ്റൊരു റിപ്പോർട്ടിൽ സാബിത്വിൽ നിന്നുള്ള ഹദീഥിൽ, നബി അൻസ്വാറുകളെ സന്ദർശിക്കാറുണ്ടായിരുന്നു എന്നും അവരുടെ കുട്ടികൾക്ക് സലാം ചൊല്ലുകയും അവരുടെ തലകളിൽ തടവുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നും കാണാൻ സാധിക്കും. മുതിർന്നവരെ കാണുമ്പോൾ സലാം ചൊല്ലാനും സംസാരമാരംഭിക്കാനുമുള്ള ധൈര്യവും സന്നദ്ധതയും ഇത് അവരിൽ വളർത്തുമെന്നതിൽ സംശയമില്ല. രോഗികളെ സന്ദർശിക്കാൻ പ്രേരിപ്പിക്കുക ഇസ്ലാം വളരെയേറെ പ്രോത്സാഹിപ്പിച്ച ഒന്നാണ് രോഗികളെ സന്ദർശിക്കൽ. രോഗികൾക്ക് ആശ്വാസവും സന്തോഷവും നൽകുന്ന ഒന്നാണ് അത് എന്ന് മാത്രമല്ല ബന്ധങ്ങളെ ഇണക്കിച്ചേർക്കാൻ സഹായകവുമാണ്. എന്നാൽ കുട്ടികൾ രോഗികളാണെന്നറിഞ്ഞാൽ നാം അവരെ സന്ദർശിക്കുന്നതിൽ അത്ര ഗൗരവം കാണാറില്ല. മുതിർന്നവരെയെന്ന പോലെ അവരെയും നാം സന്ദർശിക്കുകയാണങ്കിൽ അത് അവരിൽ സമാധാനവും സന്തോഷവും ഉണ്ടാക്കും എന്ന് മാത്രമല്ല, സാമൂഹ്യബോധം വളർത്തുകയും ചെയ്യും. അത് പരിഗണിക്കപ്പെടുന്ന “ഒരാളായി’ മാറിയതിന്റെ ഔന്നത്യ ബോധം അവരിൽ ഉണ്ടാക്കുകയും അവ തിരിച്ചു നൽകുന്ന ഒരു ശീലമായി അവർ സ്വീകരിക്കുകയും ചെയ്യും. അത് അവരെ സമൂഹവുമായി ബന്ധിപ്പിക്കും.

കുട്ടികളെ, പ്രത്യേകിച്ച് കൗമാരത്തിലേക്ക് കടന്നുവരുന്ന പ്രായത്തിലുള്ളവരെ സന്ദർശിക്കുന്നതിലൂടെ അവർക്ക് അവരുടെ വേദനക്കും വ്യഥക്കും ആശ്വാസം ലഭിക്കുന്നതോടൊപ്പം അവരിൽ നല്ലൊരു ശ്രദ്ധാലുവിനെ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ധാർമികതയുടെയും ദൈവബോധത്തിന്റെയും ഉള്ളടക്കങ്ങൾ നൽകുന്നവരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കാത്തവരാകും ഈ പ്രായത്തിലുള്ള കുട്ടികളിൽ അധികവും. എന്നാൽ രോഗാവസ്ഥയിൽ നിങ്ങൾ അവരെ സന്ദർശിക്കുകയാണെങ്കിൽ അവർ നിങ്ങൾക്ക് ശാന്തമായതും ഏകാഗ്രത നിറഞ്ഞതുമായ മനസ്സ് സമർപ്പിക്കും. അനിവാര്യമായതും അത്യാവശ്യമായി തോന്നുന്നതുമായ ഉപദേശവും ദൈവസ്മരണ വളർത്തുന്ന ചെറിയ ചർച്ചകളും അവരുമായി നടത്താൻ അവസരം ലഭിക്കുകയും അവ അവരുടെ മനസ്സിൽ തട്ടുകയും ചെയ്യും. അവരുടെ മനസ്സിൽ വിശ്വാസം ഉറപ്പിക്കാനും സമർപ്പണ ബോധം വളർത്താനും ഗുണകരമായ മാറ്റം ജീവിതത്തിൽ ഉണ്ടാക്കാനും പറ്റിയ ഏറ്റവും നല്ല ഒരു സന്ദർഭമാണ് ഈ സന്ദർശനം.

അല്ലാഹുവിന്റെ തിരുദൂതർ ചെയ്തകാണിച്ച് ഉത്തമ മാതൃകയാണിത്. നബിക്ക് ജൂതനായ ഒരു കുട്ടി പരിചാരകനായി ഉണ്ടായിരുന്നു. അവന് രോഗം പിടിപെട്ടു. നബി അവനെ (വീട്ടിൽ ചെന്ന്) സന്ദർശിച്ചു. അവന്റെ തലഭാഗത്ത് ഇരുന്നു. (സംസാരത്തിനിടയിൽ) നബി അവനോട് പറഞ്ഞു: “നീ സമാധാനത്തിന്റെ സന്ദേശത്തിന് സമർപ്പിതനാവുക.’ അവൻ തന്റെ അടുക്കൽ ഇരിക്കുന്ന പിതാവിനെ നോക്കി(അദേഹത്തിന്റെ അഭിപ്രായം തിരക്കുന്ന രീതിയിൽ). അപ്പോൾ അദ്ദേഹം പറഞ്ഞു: “മകനേ, നീ അബൂക്വാസിമിനെ (റസൂൽ) അനുസരിക്കുക.’ അങ്ങനെ ആ കുട്ടി പ്രലോഭനങ്ങളോ പ്രകോപനങ്ങളോ തൊട്ടുതീണ്ടാത്ത വിധം നബിയുടെ വിളിക്ക് ഉത്തരം നൽകി, സ്വന്തം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മുസ്ലിമായി. (ബുഖാരി).

ഈ സംഭവം നമുക്ക് നൽകുന്ന ഒന്നിലധികം പാഠങ്ങളുണ്ട്; നബിയുടെ കൂടെ സദാ പരിചാരകനായി നടക്കുന്ന കുട്ടിയോട് നബി അവന്റെ വീട്ടിൽ വെച്ച് മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെടുന്നത്. തന്മൂലം “പ്ക്വതയും വകതിരിവുമില്ലാത്ത കുട്ടിയെ മുഹമ്മദ് പ്രലോഭിപ്പിച്ചു മതത്തിൽ കൂട്ടി’ എന്ന ശത്രുക്കളുടെ ആക്ഷേപത്തിന് അവസരം ലഭിച്ചില്ല. രണ്ടാമത്തേത് നാം മുകളിൽ സൂചിപ്പിച്ച രോഗശയ്യയിലെ ശ്രദ്ധയും ഏകാഗ്രതയും നിറഞ്ഞ നല്ല അവസരത്തെ നന്മയിലേക്കുള്ള പരിവർത്തനത്തിന് ഉപയോഗപ്പെടുത്തി എന്നതാണ്.

അല്ലാഹുവിന്റെ ദൂതർ കുട്ടികളിൽ ഒരു നന്മ നട്ടുപിടിപ്പിക്കാൻ പറ്റിയ ഏതൊരവസരവും ഉപയോഗപ്പെടുത്തി, അവരെ നന്മയിലേക്ക് കൈപിടിച്ച് നടന്നു. ഇതിന്റെ പേര് തന്നെയാണ് “പാരന്റിങ്.’ അത് മാതാപിതാക്കളുടെ മാത്രമല്ല, സമൂഹത്തിൽ മുന്നിൽ നടക്കുന്നവരുടെ ബാധ്യത കൂടിയാണ്. കച്ചവടം ശീലിപ്പിക്കുക ജീവിതത്തിന്റെ നിഖില മേഖലകളിലും മാർഗദർശനം നൽകുന്ന പ്രവാചകൻ കുട്ടികളുടെ സാമൂഹ്യവും സാമ്പത്തികവുമായ വ്യക്തിത്വ വളർച്ചയിൽ പരിഗണന നൽകുന്നതാണ് നാം കാണുന്നത്. അവർ വളരുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങൾ അനുഭവിച്ചുവളരാനുള്ള എല്ലാ സാധ്യതകളെയും അവർക്കു മുമ്പിൽ തുറന്നു വെക്കുകയാണ് മനുഷ്യരുടെ മാർഗദർശിയായ റസൂൽ ചെയ്തത്. ജീവിതത്തിന്റെ ഗൗരവം പടിപടിയായി അവർ അനുഭവിച്ചറിയാൻ അവർക്ക് അവസരം ലഭിക്കുന്നതും സമയം ഉപകാരപ്പെടുത്തുന്നതുമായ എന്തിനെയും അല്ലാഹുവിന്റെ ദൂതർ പ്രോത്സാഹിപ്പിച്ചു.

കുട്ടികളുടെ കച്ചവടം അതിൽ ഒന്നാണ്. മുമ്പ് കാലത്ത് (ഒഴിവുകാല ട്യൂഷൻ സെന്ററുകളുടെ ആധിക്യം ഗ്രാമ- നഗരങ്ങളെ ഗ്രസിക്കുന്നതിനു മുമ്പ്) പ്രത്യേകിച്ചു ഗ്രാമങ്ങളിൽ കണ്ടുവന്നിരുന്ന ഒരു നല്ല കാഴ്ചയായിരുന്നു കുട്ടികളുടെ കച്ചവട പന്തലുകൾ. ഏതാനും ഭരണികളും അതിലെ അൽപം മധുര മിഠായികളും, അലക്കു സോപ്പുകളുമൊക്കെയായി ഇരിക്കുന്ന കുട്ടിക്കച്ചവടക്കാർ ഒഴിവു കാല കാഴ്ചകളിൽ ഒന്നായിരുന്നു. സത്യത്തിൽ സാമൂഹ്യ വളർച്ചയെ സഹായിക്കുന്ന ചില ഘടകങ്ങൾ ഇതിൽ ഉണ്ട്. കുട്ടികൾ ഗൗരവമുള്ള കൊടുക്കൽ വാങ്ങലുകൾ ശീലിക്കുകയും അതിലൂടെ കൃത്യത, സത്യസന്ധത, അളവുംതൂക്കവും തുടങ്ങി തവക്കുൽ (അല്ലാഹുവിൽ ഭരമേൽപിക്കൽ) വരെ ശീലിക്കുകയും ജീവിക്കുന്ന സമൂഹത്തിന്റെ നടുക്കളത്തിലേക്ക് നടന്നടുക്കുവാൻ പരിശീലിക്കുകയും ചെയ്യുന്നു. ഇത്തരം കുട്ടിക്കച്ചവടങ്ങൾ നബിയുടെ കാലത്തും നിലനിന്നിരുന്നു, നബി ഇത്തരം കുട്ടിക്കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് അനുഗ്രഹത്തിന്നായി പ്രാർഥിക്കുകയുമാണ് ചെയ്തത്. അംറുബ്നുൽ ഹുറൈസ്വിൽ നിന്ന് നിവേദനം. ഒരിക്കൽ നബി കച്ചവടം നടത്തുന്ന അബ്ദുല്ലാഹിബ്നു ജഅ്ഫറിന്റെ അടുത്തുകൂടെ നടന്നു പോയി. അദ്ദേഹം കുട്ടികൾ നടത്താറുള്ള കച്ചവടത്തിലായിരുന്നു. അന്നേരം നബി പ്രാർഥിച്ചു: “അല്ലാഹുവേ, അവന് അവന്റെ കച്ചവടത്തിൽ നീ അനുഗ്രഹം നൽകേണമേ’ (ശൗകാനി, ഹൈതമി).

ഇത് പോലെ കുട്ടികളെ കല്യാണ സദസ്സുകൾ, മരണം സംഭവിച്ച വീടുകൾ തുടങ്ങിയ ഇടങ്ങളിൽ കൊണ്ടുവരികയും മുതിർന്നവരും കുട്ടികളും ഇടകലർന്ന സദസ്സുകളിൽ സ്നേഹപൂർണവും ആദരവാർന്നതുമായ സംസാരങ്ങൾ ശ്രദ്ധിക്കുവാൻ അവസരം നൽകുകയും ചെയ്യൽ സാമൂഹ്യ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്. അൻസ്വാറുകളിലെ സ്ത്രീകളും കുട്ടികളും കല്യാണ സദസ്സുകളിലേക്കു കടന്നു വരുന്നത് കണ്ട് പ്രവാചകൻ സന്തോഷം മൂലം എഴുന്നേറ്റു ചെല്ലുകയും അവരോടുള്ള ഇഷ്ടം ആവർത്തിച്ച പ്രകടിപ്പിക്കുകയും ചെയ്തതായി ഇമാം ബുഖാരിയും ഇമാം അഹ്മദും റിപ്പോർട് ചെയ്യുന്ന ഹദീഥുകളിൽ കാണാം.

കൂടാതെ സ്വാലിഹുകളായ, ഇസ്ലാമിക ജീവിതചിട്ട മുറുകെപിടിക്കുന്ന അടുത്ത കുടുംബ വീടുകളിൽ രാപാർക്കാൻ കുട്ടികളെ അനുവദിക്കുന്നത് മറ്റുള്ളവരുടെ നല്ല ശീലങ്ങളെ അടുത്തറിയാനും മറ്റും സഹായിക്കും. നബിയുടെ ഭാര്യയായ മൈമൂനയുടെ വീട്ടിൽ രാപാർക്കാൻ പോയ അബ്ദുല്ലാഹിബ അബ്ബാസിന്റെ നബിയോടൊപ്പമുള്ള രാത്രി നമസ്കാരത്തിന്റെ അനുഭവ സ്മരണകൾ നാം മുമ്പ് സൂചിപ്പിച്ചതാണ്.

നമ്മുടെ വീട്ടിൽ ശീലമില്ലാത്ത പല നല്ല നടപ്പുകളും അത്തരം വീടുകളിൽ ഉണ്ടെങ്കിൽ അവ പരിചയപ്പെടാൻ ഒരവസരം കൂടിയാണത്. ഫജ്ർ നമസ്കാരത്തിന് പള്ളിയിലെത്തുന്ന പതിവ് തീരെയില്ലാത്ത ഒരു വീട്ടിലെ കുട്ടി, ആ പതിവുള്ള ഒരു കുടുംബ വീട്ടിൽ രാപാർക്കാൻ പോയാൽ അവിടുത്തെ കുടുംബ നാഥനോടൊപ്പവും മക്കളോടൊപ്പവും പള്ളിയിൽ പോയി സുബ്ഹി നമസ്കരിച്ചാലുള്ള അനുഭവം ഒന്നാലോചിച്ചു നോക്കൂ. കൂട്ടമായി ഇരുന്നു കുർആൻ വായിച്ചു ചർച്ച നടത്തുന്ന അപൂർവം ചില വീടുകളുണ്ട്. സമയം നിശ്ചയിച്ചു കുർആൻ മനഃപാഠമാക്കുന്ന ശീലം നിലനിർത്തുന്ന വീടുകളും നമുക്കിടയിൽ ഉണ്ട്. വീട്ടു തിരക്കുകൾക്ക് നടുവിലും പരീക്ഷാചൂടിൽ പോലും കുർആൻ ക്ലാസ് പോലുള്ള കാര്യങ്ങൾ ഒഴിവാക്കാത്ത വീടുകളും ഇല്ലാതില്ല. ഇതൊന്നും കണ്ടും കേട്ടും ശീലമില്ലാത്ത വീട്ടിലെ കുട്ടികൾ ഇത്തരം വീടുകളിൽ രാപാർക്കാൻ പോകുന്നതിലൂടെ അവരുടെ മനോഗതി പല വിഷയത്തിലും മാറാൻ സാധ്യത ഉണ്ട്. പക്ഷേ, ഇത് വലിയ ജാഗത ആവശ്യമുള്ള മേഖലയാണ്. നല്ല നടപ്പും ശീലങ്ങളും നിലനിൽക്കുന്ന വീട്ടിൽ വളർന്ന കുട്ടികൾ, അതിലൊന്നും ഗൗരവം കാണാത്ത, ഊണിലും ഉറക്കിലും ആരാധനയിലും യാതൊരു കൃത്യനിഷ്ഠയും പാലിക്കാത്ത, സീനുകളിൽ എന്തും കണ്ടു രസിക്കുന്നതിൽ നിയന്ത്രണം ഇല്ലാത്ത വീടുകളിൽ രാപാർക്കാൻ പറഞ്ഞു വിടുന്നത് ഗുണത്തേക്കാളേറെദോഷം ചെയ്യും എന്നത് മറന്നു കൂടാത്തതാണ്.

വളർന്നുകൊണ്ടിരിക്കുന്ന മക്കൾക്ക് സമൂഹത്തിൽ ഇടം നൽകുന്നതിലൂടെ മാത്രമെ സാമൂഹ്യ വളർച്ച അവരിൽ സാധ്യമാവുകയുള്ളൂ എന്ന് ചുരുക്കം. അതാണ് നബി ജീവിതം നമ്മെ പഠിപ്പിക്കുന്നതും.

സ്വഭാവ വളര്‍ച്ച കുട്ടികളില്‍

ആധുനിക തലമുറയെ കുറിച്ചുള്ള ആധികളില്‍ അധികവും അവരുടെ സ്വഭാവ വൈകല്യങ്ങളെപ്പറ്റിയാണെന്ന വസ്തുത നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ജീവിത സൗകര്യങ്ങള്‍ വര്‍ധിച്ച ചുറ്റുപാടിലും സ്വഭാവ വളര്‍ച്ചയുടെ തോത് താഴോട്ട് സഞ്ചരിക്കുന്നുവന്നത് എല്ലാ മുതിര്‍ന്നവരെയും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വഭാവ വളര്‍ച്ചയില്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ അടുത്തറിയുകയും അവ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ശീലിപ്പിക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇവയെ പ്രതിരോധിക്കാനുള്ള അവലംബനീയ മാര്‍ഗം.

വിവേകവും ബുദ്ധിയും തിരിച്ചറിവും ഉണ്ടാകുന്നതിനനുസരിച്ച് ഒരു കുഞ്ഞ് സ്വീകരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ട മര്യാദകളും ശ്രേഷ്ഠ ഗുണങ്ങളുമാണ് സ്വഭാവ വളര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ പല രക്ഷിതാക്കളും അധ്യാപകരും അറിയാതെ പോകുന്ന പ്രധാനമായ ഒരു ഭാഗമുണ്ട് ഇവിടെ. സല്‍സ്വഭാവവും ശ്രേഷ്ഠഗുണങ്ങളും അടിയുറച്ച ദൈവ വിശ്വാസത്തിന്റെ (ഈമാനിന്റെ)യും ശരിയായ മതബോധത്തിന്റെയും ഉല്‍പന്നമായി ഉണ്ടാകേണ്ടതാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അല്ലാഹുവിനെ അറിഞ്ഞും അവന്റെ നിരീക്ഷണത്തെക്കുറിച്ച ബോധ്യത്തിലും അവനെ അവലംബിച്ചും കൊണ്ടാണ് വളര്‍ന്നതെങ്കില്‍, അല്ലെങ്കില്‍ അവനെ വളര്‍ത്തിയതെങ്കില്‍, നല്ല സ്വഭാവ ഗുണങ്ങളോടും നിര്‍ദേശങ്ങളോടും ക്രിയാത്മകവും അനുകൂലവുമായ സ്വീകാര്യത ആ കുഞ്ഞില്‍ കാണാന്‍ കഴിയും; അല്ലാത്തവരില്‍ തിരിച്ചും. അല്ലാഹുവിനെ കുറിച്ചുള്ള അടിയുറച്ച അറിവും വിശാസവും തീര്‍ച്ചയായും അവന്റെ മനസ്സിന്റെയും മോശമായതും മ്ലേച്ഛമായതുമായ കാര്യങ്ങളുടെയും ഇടയില്‍ ഒരു തടസ്സ മതില്‍ സൃഷ്ടിക്കാതിരിക്കില്ല. ഈ തലം അവഗണിച്ചുകൊണ്ട് നമുക്ക് സ്വഭാവ വളര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കഴിയില്ല. മതമാണ് സ്വാഭാവത്തിന്റെ സ്വീകാര്യതയും തിരസ്‌കാരവും തീരുമാനിക്കേണ്ട മര്‍മ ബിന്ദുവെന്നര്‍ഥം.

മതത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും പരലോകത്തെ വിജയം മുന്നില്‍ കണ്ടും ഓരോ സമയങ്ങളിലും നല്ല സ്വഭാവ ഗുണങ്ങളെ കുട്ടികളില്‍ നട്ടുവളര്‍ത്തുകയും ദുഃസ്വഭാവങ്ങളുടെ കളകളെ തത്സമയങ്ങളില്‍ നുള്ളിക്കളയുകയും ചെയ്യേണ്ട ബാധ്യത വീഴ്ച വരുത്താതെയും അവഗണിക്കാതെയും നിര്‍വഹിക്കുകയെന്നതാണ് ഇസ്‌ലാമിക പാരന്റിംഗിലെ പ്രധാനമായ ഒരു ഭാഗം. അതിന് ഏറ്റവും ഉത്തമ മായത് കുട്ടിക്കാലമാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണ്. ഒരു മനുഷ്യന്റെ പ്രകടമായ വ്യക്തിത്വം അവന്‍/അവള്‍ തന്റെ ചുറ്റുപാടിനോട് പ്രകടിപ്പിക്കുന്ന സ്വഭാവമാണ്. നല്ലവനെന്നും ചീത്തയെന്നും വിലയിരുത്താന്‍ മനുഷ്യനവലംബവും സ്വഭാവ പ്രകടനങ്ങള്‍ തന്നെ. അതിനാല്‍ ഇസ്‌ലാം വളരെയേറെ പഠിപ്പിച്ച ജീവിത ഭാഗമാണ് സ്വഭാവ തലം. ജീവിക്കുന്ന സമൂഹത്തില്‍, ദൗത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചവരുടെ മുമ്പില്‍ കരളുറപ്പോടെ പിടിച്ചു നില്‍ക്കാന്‍ മുഹമ്മദ് നബി(സ്വ)യെ സഹായിച്ച ഘടകങ്ങളില്‍ പ്രധാനമായ ഒന്ന് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അല്ലാഹു പറയുന്നു: ”(നബിയേ) തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു” (ക്വുര്‍ആന്‍ 68:4). നല്ലതിനെ നട്ടുവളര്‍ത്തുകയും തിയ്യതിനെ നുള്ളിക്കളയുകയും ചെയ്യുകയെന്ന രണ്ടു ദൗത്യങ്ങളെ ഒരേ സമയം ഒരുപോലെ നിര്‍വഹിക്കുന്നതിലൂടെയാണ് സ്വഭാവ വളര്‍ച്ച സാധ്യമാകുന്നത്. അവ എന്തെല്ലാമാണന്നും എങ്ങനെയാണെന്നുമുള്ള പഠനമാണ് ഇതില്‍ നാം ഉദ്ദേശിക്കുന്നത്.

മര്യാദകള്‍ ശീലിപ്പിക്കുക

പ്രകടമായ സ്വഭാവങ്ങളിലധികവും വിവിധ തലങ്ങളില്‍ മനുഷ്യന്‍ കാണിക്കേണ്ട മര്യാദകളുടെ സമാഹാരമാണ്. അവ അതാത് തലങ്ങളില്‍ ശീലിപ്പിക്കുകയാണ് പ്രഥമമായി രക്ഷിതാക്കള്‍ ചെയ്യേണ്ടത്.

നബി(സ്വ) അംറുബ്‌നു സഈദുബ്‌നുല്‍ ആസ്വ്(റ)വില്‍ നിന്ന് മുര്‍സലായി ഉദ്ധരിക്കുന്ന ഹദീഥില്‍ നബി(സ്വ) ഇങ്ങനെ പറഞ്ഞതായി കാണാം: ”ഒരു പിതാവ് മക്കള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളില്‍ ഏറ്റവും ഉത്തമ സമ്മാനം നല്ല മാര്യാദ ശീലിപ്പിക്കലാകുന്നു” (ബൈഹക്വി, തുഹ്ഫതുല്‍ അഹ്‌വദി).

‘നീ നിന്റെ മക്കള്‍ക്ക് മര്യാദകളെ അനന്തരമായി നല്‍കുന്നതാണ് സമ്പത്ത് അനന്തരമായി നല്‍കുന്നതിനെക്കാള്‍ ഉത്തമം, കാരണം നല്ല മര്യാദകള്‍ അവന്നു സമ്പത്ത് നേടിക്കൊടുക്കും, പ്രതാപം നല്‍കും, മറ്റ് സഹോദരമാരുടെ സ്‌നേഹവും ലഭിക്കും. ഇഹലോകത്തെയും പരലോകത്തെയും നന്മകളെ അത് ഒരുമിച്ചു കൂട്ടും’ എന്ന പണ്ഡിത വചനം ശ്രദ്ധേയമാണ്.

ഇസ്‌ലാമിക മര്യാദകളെ ശീലിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ വരുത്തുന്ന വീഴ്ചയാണ് അവര്‍ അനുസരണക്കേടു കാണിക്കുന്നവരായി പരിണമിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. അതിനാല്‍ കുട്ടികളെ നാം ശീലിപ്പിക്കേണ്ട മര്യാദകളെ നബി(സ്വ)യുടെ അധ്യാപനങ്ങളിലൂടെ നമുക്ക് പഠിക്കാം.

(ഒന്ന്) മാതാപിതാക്കളോടും ഗുരുനാഥന്മാരോടും: ഒരു കുട്ടി ജീവിതത്തില്‍ പ്രഥമമായി പെരുമാറിത്തുടങ്ങുന്ന സമൂഹത്തിന്റെ ആദ്യ യൂണിറ്റ് അവന്റെ മാതാപിതാക്കളാണ്. അവരെ അഭിസംബോധന ചെയ്യുന്നേടത്തുള്ള മര്യാദ നബി(സ്വ) പഠിപ്പിച്ചത് ഇമാം ത്വബ്‌റാനിയും ഇബ്‌നു ഹജറുല്‍ ഹൈതമിയും ആഇശ(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: അവര്‍ പറഞ്ഞു: ”ഒരിക്കല്‍ ഒരാള്‍ ഒരു വൃദ്ധനുമായി നബി(സ്വ)യുടെ അടുക്കല്‍ വന്നു. നബി(സ്വ) അയാളോട് ചോദിച്ചു: ‘ഇത് ആരാണ്?’ ‘എന്റെ പിതാവാണെ’ന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അദ്ദേഹത്തിന്റെ മുമ്പില്‍ നീ നടക്കരുത്. അദ്ദേഹത്തിനു മുമ്പേ നീ ഇരിക്കരുത്. അദ്ദേഹത്തിന്റെ പേര് പറഞ്ഞു വിളിക്കരുത്.’

‘മക്കളും പഠിതാക്കളും പിതാവിന്റെയും അധ്യാപകന്റെയും പേര്(മാത്രം) വിളിക്കുന്നതിനെ നിരോധിക്കുന്ന അധ്യായം’ എന്ന പേരില്‍ ഇമാം നവവി അദ്ദേഹത്തിന്റെ ‘അല്‍ അദ്കാര്‍’ എന്ന ഗ്രന്ഥത്തില്‍ ഒരു അധ്യായം തന്നെ കൊടുത്തിട്ടുണ്ട്. മാതാപിതാക്കളോടുള്ള ഈ പ്രാഥമിക മര്യാദകള്‍ മക്കള്‍ക്ക് നാം പറഞ്ഞുകൊടുക്കുകയും അതേ രീതിയില്‍ അനുവര്‍ത്തിക്കാന്‍ പരിശീലിപ്പിക്കുകയും വേണം. മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ടു വന്ന സൂറതുല്‍ ഇസ്‌റാഇലെ 23-ാം വചനത്തെ വിശദീകരിച്ചു കൊണ്ട് ഇമാം ക്വുര്‍ത്വുബി അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നു:അബുല്‍ ബദ്ദാഹ് അല്‍തുജിബി പറഞ്ഞു: ”ഞാന്‍ സഈദ്ബ്‌നു മുസ്വയ്യിബിനോട് ചോദിച്ചു: ‘മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതുമായി ബന്ധപ്പെട്ടു വന്ന ക്വുര്‍ആനിലെ എല്ലാ പരാമര്‍ശങ്ങളും എനിക്കറിയാം. എന്നാല്‍ ‘നിങ്ങള്‍ അവരോടു മാന്യമായ വര്‍ത്തമാനം പറയുക'(കൗലന്‍ കരീമന്‍) എന്താണന്നു എനിക്ക് മനസ്സിലായില്ല.’ അപ്പോള്‍ ഇബ്‌നു മുസ്വയ്യബ് പറഞ്ഞു: ‘ഒരു കുറ്റവാളിയായ അടിമ പരുഷനായ യജമാനനോട് സംസാരിക്കുന്ന പോലെ (വിനയത്തോടെ) സംസാരിക്കുക എന്നാണ്.’ ഇമാം റാസി തന്റെ തഫ്‌സീറില്‍ ഉമര്‍(റ)വിന്റെ വിശദീകരണമായി കൊടുത്തത് ‘എന്റെ ഉപ്പാ,’ ‘എന്റെ ഉമ്മാ’ എന്നിങ്ങനെ വിളിക്കുക എന്നാണ്.

തന്റെ സുഹൃത്തുക്കളോടും മറ്റും പ്രതികരിക്കുന്നത് പോലെ പ്രതികരിക്കുകയും അവരെ വിളിക്കുന്നത് അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ തത്സമയം മാതാപിതാക്കള്‍ ഗുണകാംക്ഷയോടെ പരസ്പരം തിരുത്തണം. ഉപ്പയുടെ വിഷയത്തില്‍ ഉമ്മയും ഉമ്മയുടെ വിഷയത്തില്‍ ഉപ്പയും തിരുത്തുന്ന രീതി മക്കളില്‍ കൂടുതല്‍ മാറ്റം സൃഷ്ടിക്കും. ആവര്‍ത്തിക്കപ്പെടുന്ന പക്ഷം അല്‍പം പരുഷമായിത്തന്നെ തിരുത്തേണ്ടതാണ്. അത്തരം സാഹചര്യങ്ങളെ അവഗണിക്കുന്നത് മാതാപിതാക്കളുടെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും പിന്നീട് നിസ്സാരമായി കാണാനും തള്ളിക്കളയാനും മക്കള്‍ക്ക് പ്രചോദനമായേക്കും.

അറിയുക മര്യാദകളും സ്വഭാവങ്ങളും കേവല പ്രകൃതി പരമായ ചോദനകള്‍ അല്ല, മറിച്ച് നാം പകര്‍ന്നു നല്‍കേണ്ട പാഠങ്ങളാണ്.

ഇത്‌പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഗുരുനാഥന്മാരോടുള്ള പെരുമാറ്റ മര്യാദകളും. ഇമാം നവവി മുകളില്‍ ഉദ്ധരിച്ച തലക്കെട്ടിന്നു താഴെ മാതാപിതാക്കളുടെ പേര് വിളിക്കുന്നതിനെ നിരോധിക്കുന്ന ഹദീഥ് ഉദ്ധരിച്ചുകൊണ്ട് പറയുകയാണ്: ‘അതിനോട് തത്തുല്യമായി വരുന്നതാണ് പണ്ഡിതന്മാരോടും ഗുരുനാഥന്മാരോടും ഉള്ള പെരുമാറ്റ മര്യാദകള്‍. ചിലപ്പോള്‍ പണ്ഡിതന്മാരോട് അല്‍പം കൂടുതല്‍ മര്യാദ കാണിക്കേണ്ടി വരും. കാരണം അവര്‍ പ്രവാചകന്മാരുടെ അന്തരാവകാശികളാണല്ലോ. അവരോടു ബഹുമാനം കാണിക്കലും ശബ്ദം താഴ്ത്തി സംസാരിക്കലും അവര്‍ക്ക് വേണ്ട സേവനത്തിനു ധൃതി കാണിക്കലും സൗമ്യമായി വര്‍ത്തിക്കലും എല്ലാം കുട്ടികളെ നാം ശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.’

(രണ്ട്) മുതിര്‍ന്നവരോടുള്ള ബഹുമാനവും ആദരവും: തന്നെക്കാള്‍ മുതിര്‍ന്നവരോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കുകയെന്നത് ഉയര്‍ന്ന വ്യക്തിത്വത്തിന്റെ പ്രകടമായ അടയാളമായി കുട്ടികള്‍ക്കു നാം മനസ്സിലാക്കി കൊടുക്കണം. പ്രായം തന്നെ പ്രധാനം. മറ്റെന്തിനെക്കാളും ഉപരി മനുഷ്യന്റെ പ്രായം അവര്‍ ബഹുമാനിക്കപ്പെടാന്‍ മതിയായ കാരണമായി നമ്മുടെ മക്കള്‍ കൊച്ചുപ്രായത്തിലെ മനസ്സിലാക്കേണ്ടതുണ്ട്. അതിന്നു വിരുദ്ധമായ പെരുമാറ്റമോ പ്രയോഗങ്ങളോ അവരില്‍ നിന്ന് നമ്മുടെ സാന്നിധ്യത്തിലുണ്ടായാല്‍ തത്സമയ തിരുത്തല്‍ നടക്കേണ്ടതുണ്ട്.

ആദരവിനും ബഹുമാനത്തിനും ജാതിയും കുടുംബ മഹിമയും മാനദണ്ഡമാക്കുന്ന ചുറ്റുപാടില്‍ നിന്ന് വ്യത്യസ്തമാവണം നമ്മുടെ മക്കള്‍ നമ്മളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും. ജാതി നോക്കി മുതിര്‍ന്ന പൗരന്മാരെ പോലും പേര് വിളിക്കുന്ന ശീലം, ബഹുമാനത്തിന്റെ പദചേരുവകളില്ലാതെയും അതോടൊപ്പം അനാദരവിന്റെ പദാവലികള്‍ ചേര്‍ത്തും വിളിക്കുന്ന സ്വഭാവം ഇപ്പോഴും അവശേഷിക്കുന്നുണ്ട് നമ്മുടെ നാട്ടില്‍. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും കഥകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നാം കാണുന്നുണ്ട്.

നാം അങ്ങനെയുള്ളവരാകരുത്. മക്കളെ അതിന് അനുവദിക്കരുത്. നമ്മുടെ വീട്ടിലും നാട്ടിലും ചെറിയ ജോലികളില്‍ ഏര്‍പ്പെടുന്നവരും (വീട്ടുജോലിക്കു വരുന്നവര്‍, തേങ്ങയിടുന്നവര്‍, പാടത്തു പണിയെടുക്കുന്നവര്‍….) ആരായിരുന്നാലും നാം അവരെ അവരുടെ പ്രായം പരിഗണിച്ചുകൊണ്ടേ അഭിസംബോധന ചെയ്യാവൂ. ഇവിടെ പോലും നാം സൂക്ഷ്മത പാലിച്ചാല്‍ സ്വന്തം വീട്ടിലും കുടുംബത്തിലും നാട്ടിലും ഉള്ള തന്നെക്കാള്‍ പ്രായം കൂടിയവരെ ബഹുമാനിക്കാതിരിക്കാന്‍ വളര്‍ന്നു വരുന്ന മക്കള്‍ക്ക് കഴിയില്ല.

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഇമാം അഹ്മദ്(റഹി), ഇമാം തിര്‍മിദി(റഹി) തുടങ്ങിയവര്‍ ഉദ്ധരിക്കുന്ന ഹദീഥില്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞതായി കാണാം: ”ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മുടെ മുതിര്‍ന്നവരുടെ മാന്യത അറിയാത്തവരും നമ്മില്‍ പെട്ടവരല്ല.”

അനസ് ബിന്‍ മാലിക്(റ) പറയുകയാണ്: ”ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തേക്ക് ഒരു വൃദ്ധനായ മനുഷ്യന്‍ കടന്നുവരാന്‍ ശ്രമിച്ചു. ആളുകള്‍ അദ്ദേഹത്തിന് വേണ്ടവിധം വഴി ഒരുക്കുന്നതില്‍ അമാന്തം കാണിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നമ്മുടെ ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരോട് ഗാംഭീര്യം തോന്നാത്തവനും നമ്മില്‍ പെട്ടവനല്ല”(തിര്‍മിദി).

നമ്മുടെ നാട്ടിലെ മുസ്‌ലിംകള്‍ക്കിടയില്‍ ചില പ്രത്യേക കുടുംബങ്ങളില്‍ പെട്ടവരെ, അവര്‍ കുട്ടികളാണെങ്കില്‍ പോലും ബഹുമാന സൂചകങ്ങള്‍ ഉപയോഗിച്ച് മാത്രം വിളിക്കുന്ന പതിവുണ്ട്. ഉമ്മമാര്‍ പോലും അവരുടെ കൊച്ചു മക്കളെ ‘നിങ്ങള്‍’ എന്ന് ബഹുമാനത്തോടെയേ വിളിക്കാറുള്ളൂ. ഇങ്ങനെയൊരു അനാവശ്യമായി ആദരിക്കുന്ന കുടുംബ മഹിമ ഇസ്‌ലാമിലില്ല.

നരബാധിച്ച ആളുകളോട് കാണിക്കുന്ന ആദരവ് അല്ലാഹുവിനോടുള്ള ആദരവിന്റെ ഭാഗമാണെന്നു (അബൂദാവൂദ്) പഠിപ്പിച്ച മതമാണ് ഇസ്‌ലാം. കേവല അഭിസംബോധനയില്‍ മാത്രമല്ല നടത്തത്തിലും ഇരുത്തത്തിലും സംസാരിക്കാനുള്ള അവസരങ്ങളില്‍ പോലും തന്നെക്കാള്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നതാണ് ഇസ്‌ലാമിക പാഠം. ഒന്നിലധികം ആളുകള്‍ ഒന്നിച്ചു നബി(സ്വ)യുടെ അടുക്കല്‍ വന്നു ഒരു കാര്യം സമര്‍പ്പിക്കുമ്പോള്‍ ‘കൂട്ടത്തില്‍ പ്രായത്തില്‍ മുതിര്‍ന്നവര്‍ സംസാരിക്കട്ടെ’ എന്ന് നബി(സ്വ) ആവശ്യപ്പെടുമായിരുന്നു (ബുഖാരി, മുസ്‌ലിം).

ആയതിനാല്‍ മുതിര്‍ന്നവരോടുള്ള ആദരവും ബഹുമാനവും നാം ശീലമാക്കുകയും ആ രീതി നമ്മുടെ മക്കള്‍ കണ്ടു പകര്‍ത്തുകയും ചെയ്യുന്ന ജീവിത ശൈലിയാണ് നാം സ്വീകരിക്കേണ്ടത്.

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് സ്വന്തം ജ്യേഷ്ഠ സഹോദരീ സഹോദരന്മാര്‍ക്ക് നല്‍കേണ്ട ബഹുമാനവും ആദരവും. പലപ്പോഴും കുട്ടികളുടെ പരിപാലനത്തില്‍ രക്ഷിതാക്കളുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ടവര്‍ കൂടിയാവും ജ്യേഷ്ഠ സഹോദരങ്ങള്‍. അവര്‍ക്കിടയിലെ ബഹുമാനവും ആദരവും നിലനില്‍ക്കേണ്ടത് കുടുംബ പരിപാലനത്തിന്റെ അനിവാര്യതകളില്‍ ഒന്നാണ്. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ സഹോദരങ്ങള്‍ക്കിടയില്‍ സഹോദര്യവും സ്‌നേഹവും നിര്‍ഭയത്വവും നിലനില്‍ക്കണം എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. അതിന്നു വിഘാതമുണ്ടാക്കുന്ന ഒന്നും ഉണ്ടായിക്കൂടാത്തതാണ്. ഇമാം മുസ്‌ലിം അബൂഹുയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും ഒരാള്‍ തന്റെ സഹോദരനു നേരെ വല്ല ആയുധവും ചൂണ്ടിയാല്‍ അത് ഒഴിവാക്കുന്നത് വരെ മലക്കുകള്‍ അവനെ ശപിച്ചുകൊണ്ടിരിക്കും. അത് സ്വന്തം മാതാവിന്റെയും പിതാവിന്റെയും വഴിയുള്ള സഹോദരനാണെങ്കിലും ശരി.”

(മൂന്ന്) അയല്‍വാസികളോടുള്ള മര്യാദകള്‍:

അയല്‍വാസികള്‍ക്ക് ഇസ്‌ലാമിക ശരീഅത്തില്‍ വലിയ അവകാശങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അതാവട്ടെ സാമൂഹ്യ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. അതിനാല്‍ നമ്മുടെ മക്കളും അയല്‍പക്ക മര്യാദകള്‍ അറിഞ്ഞ് ആചരിക്കാന്‍ ശീലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് തന്റെ അയല്‍പക്കത്തുള്ള കുട്ടികളോടുള്ള പെരുമാറ്റ മര്യാദകള്‍. അയല്‍വാസികള്‍ക്ക് പ്രയാസകരമായതൊന്നും നമ്മില്‍ നിന്ന് ഉണ്ടാവാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. കുട്ടികളെ നാം അത് ബോധ്യപ്പെടുത്തണം.

അയല്‍ക്കാരന്റെ കുട്ടികള്‍ക്കു പ്രാപ്യമല്ലാത്ത, അവര്‍ക്ക് മോഹമുണ്ടാക്കുന്ന വല്ലതും നമ്മുടെ കുട്ടികള്‍ക്ക് അനുഭവിക്കാനുണ്ടെങ്കില്‍ അത് അവരുടെ കണ്‍മുമ്പില്‍ വെച്ച് ആവാതിരിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നല്ല പഴങ്ങളോ മേറ്റാ, വില കൂടിയ കളിക്കോപ്പുകളോ അവര്‍ക്ക് കൂടി കൊടുക്കാനോ അവരെ പങ്ക് കൊള്ളിക്കാനോ പറ്റാത്തതാണെങ്കില്‍ സ്വന്തം വീട്ടിനുള്ളില്‍ വെച്ച് മാത്രമാവുക; തിന്നുന്നതും ഉപയോഗിക്കുന്നതും. പറ്റുമെങ്കില്‍ അവരുമായി പങ്കുവെക്കുക. ഇതാണ് ഇസ്‌ലാമിക മര്യാദ.

ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി അദ്ദേഹത്തിന്റെ ഫത്ഹുല്‍ ബാരിയില്‍ ഉദ്ധരിക്കുന്ന, അയല്‍വാസികളോടുള്ള മര്യാദകള്‍ വിവരിക്കുന്ന ഒരു ഹദീഥില്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞതായി കാണാം: ‘…നീ ഒരു പഴം വാങ്ങിയാല്‍ നിന്റെ അയല്‍വാസിക്കും അതില്‍ നിന്ന് ഹദ്‌യ നല്‍കുക. അത് നിനക്ക് സാധ്യമല്ലെങ്കില്‍ നീ നിന്റെ വീട്ടിനുള്ളില്‍ (നിന്ന് കഴിക്കുക) സ്വകാര്യമാക്കുക. നിന്റെ മകന്‍ അവന്റെ മകനെ പ്രകോപിപ്പിക്കും വിധം അതുമായി പുറത്തു പോകരുത്.”

എത്ര ഉദാത്തമായ അധ്യാപനങ്ങളാണ് അല്ലാഹുവിന്റെ തിരുദൂതര്‍ നമുക്കു നല്‍കുന്നത്! നമ്മുടെ മക്കള്‍ ഇപ്രകാരം ഇസ്‌ലാമികാധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിച്ചാല്‍, മറ്റുള്ളവര്‍ ഇസ്‌ലാമിനെ ആദരിക്കാന്‍ കൂടി അത് കാരണമാകും.

തീന്‍മേശയിലെ സ്വഭാവ വിഭവങ്ങള്‍

മാതാപിതാക്കളുടെ ആശയും ആശങ്കയും നിറഞ്ഞാടുന്ന രംഗമാണ് മക്കളുടെ ആഹാര ശീലങ്ങളും അവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. മക്കള്‍ക്ക് കഴിക്കാന്‍ കൊടുക്കാന്‍ എന്തുണ്ട് എന്ന ആശങ്കയുടെ ദാരിദ്ര്യ കാലങ്ങള്‍ അസ്തമിച്ചു. കഴിക്കാനുള്ള വൈവിധ്യമാര്‍ന്ന പുത്തന്‍ വിഭവങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ഇന്നുള്ളത്. തീന്‍മേശകളില്‍ വൈവിധ്യങ്ങള്‍ നിറച്ചു മക്കളെ ആകര്‍ഷിക്കാന്‍ ജീവിത പരിചയങ്ങള്‍ക്കപ്പുറത്തേക്ക് ടെലിവിഷന്‍ ഷോകളിലും യൂട്യൂബ് ചാനലുകളിലും പാചക കൈപുസ്തകങ്ങളിലും ഗവേഷണത്തിലായി ഒഴിവുസമയങ്ങളെ കഴിച്ചുകൂട്ടുന്ന കുടുംബിനികള്‍ നമുക്കിടയില്‍ ധാരാളമുണ്ടിന്ന്.

ഇവിടെ നാം മറന്നു കൂടാത്ത ചില ചേരുവകളും വിഭവങ്ങളും ഈ വൈവിധ്യങ്ങളോടൊപ്പം നിറഞ്ഞു നില്‍ക്കേണ്ടതുണ്ട്. അവയാണ് മക്കളുടെ സ്വഭാവ വളര്‍ച്ചയില്‍ സഹായകമായ ഭക്ഷണ മര്യാദകള്‍. ഭക്ഷണത്തോടപ്പം അവ നാം ചേര്‍ത്തുകൊടുത്തുകൊണ്ടിരിക്കണം. പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്കപ്പുറം വീട്ടിനുള്ളിലെ പ്രായോഗിക പരിശീലനമാണ് ഈ രംഗത്ത് കൂടുതല്‍ ഫലപ്രദം. നബി(സ്വ)യുടെ ജീവിത മാതൃകയില്‍ അത് തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീഥില്‍ നമുക്ക് ഇങ്ങനെ കാണാം: അംറുബിന്‍ അബീ സലമ(റ) പറയുന്നു: ”ഞാന്‍ നബി (സ്വ)യുടെ വീട്ടില്‍ കുട്ടിയായി (നബിയോടൊപ്പം) ജീവിക്കുന്ന കാലത്ത് (ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍) എന്റെ കൈ ഭക്ഷണത്തളികയില്‍ എല്ലായിടത്തുമായി ചുറ്റിക്കളിക്കുമായിരുന്നു. അപ്പോള്‍ എന്നോട് അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: ‘ഏ കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. നിന്റെ വലതു കൈകൊണ്ടു തിന്നുക. നിന്റെ മുന്‍ഭാഗത്തു നിന്ന് (എടുത്തു) തിന്നുക.’ പിന്നീട് എന്റെ ഭക്ഷണ (രീതി) അപ്രകാരമായി തുടര്‍ന്നു.”

നോക്കുക നബി(സ്വ) ഇവിടെ ഒരു പിതാവിന്റെ റോള്‍ കൂടിയാണ് നിര്‍വഹിക്കുന്നത്. അംറുബിന്‍ അബീസലമ(റ), (പിതാവായ) അബൂസലമഃയുടെ മരണാന്തരം നബി(സ്വ)യുടെ ഭാര്യയായി വന്ന ഉമ്മു സലമയുടെ മകനാണ്. നബി(സ്വ)യുടെ വീട്ടില്‍ വളരുന്ന വളര്‍ത്തു മകന്‍! തത്സമയ അധ്യാപനം ആ കുട്ടിയുടെ ജീവിത രീതിയെ പുനഃക്രമീകരിച്ചെടുത്തു.

സമൂഹത്തിലെ എല്ലാ നിലവാരത്തില്‍ ഉള്ളവരോടൊപ്പവും ഇരിക്കാനും ഉണ്ണാനുമുള്ള സന്നദ്ധത അവരില്‍ വളര്‍ത്തുകയും മുന്തിയതും അല്ലാത്തതുമായ ഭക്ഷണ സദസ്സിനോട് ഒരുപോലെ ബഹുമാനവും താല്‍പര്യവും കാണിക്കാന്‍ നമ്മുടെ മക്കളെ നാം ശീലിപ്പിക്കുകയും വേണം. എത്ര നിസ്സാരമാണെങ്കിലും ഭക്ഷണത്തെയും അതിലേക്കുള്ള ക്ഷണത്തെയും ചെറുതായി കാണാതിരിക്കാനും വിലകൂടിയതോ വിഭവങ്ങള്‍ നിറഞ്ഞതോ ആയ ഭക്ഷണത്തിന്റെ മുമ്പില്‍ അനിയന്ത്രിതമായ ആര്‍ത്തി കാണിക്കാതെ ഇടപെടാനും കഴിവ് നേടിയവരാകണം നമ്മുടെ മക്കള്‍. പ്രവാചകന്‍ എന്ന നിലയ്ക്കും നേതാവെന്ന നിലയ്ക്കും നബി(സ്വ) ഉന്നത സ്ഥാനീയനായിട്ടും ധനിക-ദരിദ്ര വ്യത്യാസമില്ലാതെ ആരുടെ ക്ഷണവും സ്വീകരിക്കുകയും അവരോടൊപ്പം ലഭ്യമായ ഭക്ഷണത്തില്‍ സന്തോഷത്തോടെ പങ്ക് ചേരുകയും മറ്റുള്ളവരെ പങ്കടുപ്പിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെത്. ഹലാലാണോ എന്ന നോട്ടം മാത്രമെ ഉണ്ടായിരുന്നുള്ളൂ.

അനസ് ഇബ്‌നു മാലിക്(റ)വില്‍ നിന്ന് ഇബ്‌നു മാജയടക്കം ഒന്നിലധികം ഹദീഥ് ഗ്രന്ഥങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥിന്റെ ആശയം കാണുക: ”ഒരിക്കല്‍ ഉമ്മു സുലൈം അല്‍പം കാരക്ക നിറച്ച ഒരു കൈപാത്രം നബിക്ക് കൊടുക്കുവാനായി എന്നെ പറഞ്ഞയച്ചു. അപ്പോള്‍ നബി(സ്വ) വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ വേണ്ടപ്പെട്ട ഒരാളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. അവര്‍ നബിക്കായി ഒരു ഭക്ഷണമുണ്ടാക്കി വിളിച്ചുവരുത്തിയതായിരുന്നു. അദ്ദേഹം അത് തിന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അദ്ദേഹത്തോടൊപ്പം ഭക്ഷിക്കാന്‍ എന്നെയും വിളിച്ചു. അല്‍പം മാംസവും ഉണക്ക റൊട്ടിയുമായിരുന്നു അത്. മാംസത്തില്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തുടയെല്ലിന്റെ ഭാഗം ഞാന്‍ അദ്ദേഹത്തിന്റെ ഭാഗത്തേക്ക് നീക്കിവെച്ചുകൊടുത്തു. ഭക്ഷണം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നബിയുടെ വീട്ടിലേക്ക് മടങ്ങി. (നബിക്ക് ഉമ്മു സുലൈം കൊടുത്തു വിട്ട) കാരക്ക പാത്രം ഞാന്‍ നബിയുടെ മുമ്പില്‍ വെച്ചുകൊടുത്തു. നബി(സ്വ) അതില്‍ നിന്ന് കഴിക്കാന്‍ തുടങ്ങി. അങ്ങനെ അതിലുള്ള അവസാന കാരക്കയും തീരുന്നത് വരെ കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.”

ഈ ഹദീഥ് നമുക്ക് നല്‍കുന്ന സന്ദേശം ചെറുതല്ല. ക്ഷണിക്കുന്നവരുടെ സമൂഹത്തിലെ സ്ഥാനവും വിളമ്പുന്ന വിഭവങ്ങളുടെ നിലവാരവും നോക്കിയല്ല ക്ഷണം സ്വീകരിക്കേണ്ടത്. ആരുടെ സമ്മാനങ്ങളും -അത് വളരെ നിസ്സാരമാണെങ്കില്‍ പോലും അവരെ സന്തോഷിപ്പിക്കുകയും പരിഗണിക്കുകയും ചെയ്യുമാറ്-സ്വീകരിക്കുക, നിസ്സാരമായ ഭക്ഷണമാണെങ്കിലും സസന്തോഷം ഭക്ഷിക്കുക. അതാണ് നബി(സ്വ)യുടെ മാതൃക. ഒരു ഭക്ഷണ പാര്‍ട്ടി കഴിഞ്ഞു വീട്ടിലെത്തിയിട്ടും ഉമ്മുസുലൈം കൊടുത്തയച്ച കാരക്ക ചുളകള്‍ നിരസിക്കാതെ നബി(സ്വ) കഴിക്കുകയും മറ്റുള്ളവരെ കൂടി പങ്കാളികളാക്കുകയും ചെയ്തത് പ്രത്യേകം ശ്രദ്ധിക്കുക.

പുതു തലമുറ ഭക്ഷണ വിഷയത്തിലെല്ലാം പ്രത്യേകം ‘സെലക്ടീ’വായി മാറുന്ന കാലമാണിത്. വിരുന്നു പോകുന്ന കുടുംബ വീടുകളിലും മറ്റും അവരുടെ ‘സെലക്ഷ’നോ ‘ഫേവറേറ്റോ’ ഉണ്ടായില്ലെങ്കിലും മറ്റുള്ളവരെ ബഹുമാനിച്ചും പരിഗണിച്ചും ഉള്ളതിനോട് ഇഷ്ടത്തോടെ പ്രതികരിക്കാന്‍ നാം അവരെ ശീലിപ്പിക്കണം. പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളും, അല്ലാഹു ഭക്ഷണത്തില്‍ അല്‍പം വിശാലത നല്‍കിയ മറ്റുള്ളവരും.

കൂട്ടമായും ഒറ്റയായും ഭക്ഷണം കഴിക്കുമ്പോളുള്ള പൊതു ഇസ്‌ലാമിക മര്യാദകള്‍ നമ്മള്‍ കുട്ടികളെ ശീലിപ്പിക്കണം. കുട്ടികളറിഞ്ഞിരിക്കേണ്ട ഈ പൊതു മര്യാദകള്‍ ഇമാം ഗസ്സാലി തന്റെ ഇഹ്യാഇല്‍ വിവരിക്കുന്നത് ഇപ്രകാരമാണ്:

(ഒന്ന്) വലത് കൈകൊണ്ട് ഭക്ഷണമെടുക്കുക, ബിസ്മി ചെല്ലുക.

(രണ്ട്) പാത്രത്തില്‍ തന്റെ മുമ്പില്‍ നിന്ന് മാത്രം തിന്നുക.

(മൂന്ന്) മറ്റുള്ളവരുടെ മുമ്പേ ഭക്ഷണത്തിലേക്ക് ധൃതി കാണിക്കാതിരിക്കുക.

(നാല്) ഭക്ഷണത്തിലേക്കും തിന്നുന്നവരുടെ വായിലേക്കും തുടരെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് ഒഴിവാക്കുക.

(അഞ്ച്) ഭക്ഷണം കഴിക്കുന്നതില്‍ അമിത വേഗത കാണിക്കാതിരിക്കുക.

(ആറ്) ഭക്ഷണം നന്നായി ചവച്ചരക്കുക.

(ഏഴ്) ഭക്ഷണ സാദനങ്ങള്‍ കൈയ്യിലും വസ്ത്രത്തിലും പുരളുന്നത് സൂക്ഷിക്കുക.

(എട്ട്) ഏതെങ്കിലും ഒന്നോ രണ്ടോ ഇനം ഭക്ഷണത്തിന് മാത്രം അടിമയാകുന്നത് ഒഴിവാക്കി എല്ലാ തരം ഭക്ഷണവും കഴിക്കുവാന്‍ ശീലിക്കുക.

(ഒമ്പത്) അമിത ഭോജനം മോശത്തരമായി തോന്നിപ്പിക്കുകയും ഭക്ഷണ മര്യാദകള്‍ പുലര്‍ത്തുന്ന കുട്ടികളെ പരസ്യമായി അഭിനന്ദിക്കുകുയും ചെയ്യുക.

(പത്ത്) പരുത്ത (വില കുറഞ്ഞതും മുന്തിയതുമായ) ഭക്ഷണത്തിലും സംതൃപ്തി കണ്ടത്താന്‍ ശീലിപ്പിക്കുക.

അരുത്, അനുവാദമില്ലാതെ അകത്തു കടക്കരുത്!

ഇസ്‌ലാമിക ശരീഅത്തില്‍ മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും ബാധകമായ സാമൂഹ്യ അനിവാര്യതകളില്‍ ഒന്നാണ് അനുവാദമെടുക്കുക എന്നത്. സ്വന്തം വീടകം തന്നെയാണ് അതിന്റെ പരിശീലന കളരിയായി ഇസ്‌ലാം തിരഞ്ഞെടുത്തത്. വീട്ടിലെ ഓരോ ഇടവും ഓരോ ക്ലാസ് മുറിയാണെന്നതാണ് വാസ്തവം. തീന്‍മേശയിലെ അധ്യയനം കഴിഞ്ഞു; ഉറക്കമുറിയാണ് അടുത്ത അധ്യയനസ്ഥലം.

അനുവാദം ചോദിക്കുന്നതിന്റെ പ്രാധാന്യം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ബോധ്യപ്പെടേണ്ട ഒന്നാണെന്നതിന്റെ തെളിവാണ്, അതിന്റെ പ്രാധാന്യം ക്വുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നു എന്നത്. അതുകൊണ്ട് തന്നെ സ്വഹാബികളുടെ സന്താനങ്ങള്‍ അതിന്റെ മര്യാദകള്‍ നബിയില്‍ നിന്ന് പഠിച്ചുവെക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നു. സഹാബി പ്രമുഖനായ ഉമര്‍(റ)വിന്നു പോലും നബിചര്യയുടെ ഈ പാഠഭാഗത്തിന് സാക്ഷി നല്‍കിയത് കുട്ടിയായ അബു സഈദ് അല്‍ ഖുദ്‌രി(റ) ആയിരുന്നു.

ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു സംഭവം നോക്കുക. ഉബൈദ് ബിന്‍ ഉമൈരി(റ)ല്‍ നിന്ന് നിവേദനം: അബു മൂസ അല്‍ അശ്അരി ഉമര്‍ ബ്ന്‍ ഖത്വാബിന്റെ വീട്ടില്‍ എത്തി അനുവാദം ചോദിച്ചു. ഉമര്‍(റ) മറ്റെന്തോ ജോലിയിലായതിനാലോ മറ്റോ അത് കേട്ടില്ല. പ്രതികരണം കാണാത്തത് നിമിത്തം അബു മൂസ (റ) തിരിച്ചു പോയി. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ”അബ്ദുല്ല ഇബ്‌നു ഖൈസിന്റെ ശബ്ദമല്ലായിരുന്നോ ഞാന്‍ കേട്ടത്? അദ്ദേഹത്തോട് വരാന്‍ പറയൂ.” ആരോ പറഞ്ഞു: ”അദ്ദേഹം തിരിച്ചു പോയി.” ഉമര്‍(റ) അദ്ദേഹത്തെ വിളിച്ചു വരുത്തി കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നാം അപ്രകാരം (അനുവാദം കിട്ടിയില്ലെങ്കില്‍ തിരിച്ചു പോകണമെന്ന്) കല്‍പിക്കപ്പെട്ടിരിക്കുന്നു. (നബി അങ്ങിനെ നമ്മെ പഠിപ്പിച്ചിരിക്കുന്നു). ഈ വിവരം നബി(സ്വ)യുടെ സദസ്സില്‍ നിന്നോ നാവില്‍ നിന്നോ ഉമര്‍(റ) അറിഞ്ഞിട്ടുണ്ടായിരുന്നില്ല.) അദ്ദേഹം അബൂ മൂസയോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അന്‍സാറുകളുടെ സദസ്സില്‍ പോയി (ആരെങ്കിലും എനിക്ക് സാക്ഷി പറയുമോ എന്ന്) അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ”ഞങ്ങളുടെ കൂട്ടത്തിലെ എറ്റം ചെറിയവനായ അബൂ സഈദ് അല്‍ ഖുദ്‌രി നിനക്കു സാക്ഷി പറയും.” അങ്ങിനെ ഞാന്‍ അബൂ സഈദിനെയുമായി ഉമറിന്റെ അടുത്ത് ചെന്നു. (അനുവാദം കിട്ടിയില്ലെങ്കില്‍ തിരിച്ചു പോകണമെന്ന് നബി(സ്വ) പറഞ്ഞ വിവരം അദ്ദേഹം ഉണര്‍ത്തി) ഉമര്‍(റ) പറഞ്ഞു: ”ഞാന്‍ കച്ചവടത്തിന് അങ്ങാടിയില്‍ പോയതിനാല്‍ ആ സമയത്തുള്ള നബി കല്‍പന എനിക്ക് കിട്ടിയില്ല.” (അദബ് അല്‍ മുഫ്‌റദ്)

രണ്ട് പാഠങ്ങളാണ് ഈ സംഭവത്തിന്‍ നിന്ന് നാം ഉള്‍ക്കൊള്ളേണ്ടത്. അനുവാദം ചോദിക്കുന്നത് മതപരമായി നബി(സ്വ) അവര്‍ക്ക് പഠിപ്പിക്കുകയും അത് കുട്ടികള്‍ പോലും കേട്ട് ഓര്‍മ വെക്കുകയും ആവശ്യം വന്ന സമയത്ത് അവ തെളിവിനായി ഉദ്ധരിക്കുകയും ചെയ്തു എന്നതാണ് ഇതിലെ ഒന്നാമത്തെ പാഠം. നബി(സ്വ)യുടെ ഈ സുന്നത് ഉമര്‍(റ) അറിയാതെ വന്നപ്പോള്‍ നബിചര്യക്ക് സാക്ഷിയായത് കുട്ടിയായ അബൂ സഈദ്(റ) ആണ് എന്നതാണ് മറ്റൊരു പാഠം.

അനുവാദം ചോദിക്കുന്നതിന്റെ മര്യാദകള്‍ വിശാസികളെ പൊതുവായി പഠിപ്പിക്കാന്‍ അല്ലാഹു ഒന്നിലധികം വചനങ്ങള്‍ ക്വുര്‍ആനില്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂറത്തുന്നൂറില്‍ പ്രസ്തുത വിഷയം സൂചിപ്പിക്കുന്നിടത്ത് കുട്ടികള്‍ക്കുള്ള നിയമം പ്രത്യേകം പ്രതിപാദിക്കുന്നത് ശ്രദ്ധേയമാണ്. ഇളംപ്രായത്തില്‍ ശീലിച്ചു തുടങ്ങേണ്ടതും ജീവിതത്തില്‍ നിലനിര്‍ത്തേണ്ടതുമായ പ്രധാന മര്യാദകളിലൊന്നാണ് ഇത് എന്നതിനാല്‍ തന്നെ അവ പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കപ്പെടേണ്ടതുമാണ്.

സ്വകാര്യതകളെ കുറിച്ച് ഒരു ബോധവും വരാത്ത ഇളംപ്രായത്തില്‍ പോലും മൂന്ന് വ്യത്യസ്ത സമയങ്ങളില്‍ മുതിര്‍ന്നവരുടെ റൂമുകളിലേക്ക് പ്രവേശിക്കും മുമ്പ് അനുവാദം വാങ്ങി മാത്രമേ പ്രവേശിക്കാവൂ എന്ന് അവര്‍ക്ക് പരിശീലനം നല്‍കണമെന്നാണ് ക്വുര്‍ആന്‍ സത്യ വിശാസികളെ പഠിപ്പിക്കുന്നത്. അതാവട്ടെ, വിവസ്ത്രരാകാന്‍ സാധ്യത ഏറെയുള്ള മൂന്ന് സ്വകാര്യസമയങ്ങളിലാണ്. ഒന്ന് പ്രഭാതത്തിന് തൊട്ടു മുമ്പ്, മറ്റൊന്ന് ഉച്ചയൂണിന്ന് ശേഷമുള്ള വിശ്രമ നേരം. മൂന്നാമത്തേത് രാത്രി ഉറങ്ങാനായി വിരിപ്പിലേക്ക് മടങ്ങുന്ന സമയവുമാണത്. ഈ നേരങ്ങളില്‍ ചാരിയിട്ട കതകുകളില്‍ മുട്ടി സാന്നിധ്യമറിയിച്ചു കൊണ്ടല്ലാതെ കൊച്ചു മക്കളെ പോലും കയറാന്‍ അനുവദിക്കരുത്. അതായത് സൗന്ദര്യവും നഗ്‌നതയുമെല്ലാം അറിഞ്ഞു തുടങ്ങും വിധം വകതിരിവിന്റെ പ്രായത്തിലേക്കെത്തിയാല്‍ ഏതൊരാളെ പോലെയും കുട്ടികളും അനുവാദം ചോദിച്ചു കൊണ്ടേ അകത്തേക്ക് പ്രവേശിക്കാവൂ. അരുതാത്തത് കണ്ണില്‍ പെട്ട് പോവാതിരിക്കാന്‍ എല്ലാം അറിയുന്ന അല്ലാഹു നിശ്ചയിച്ച സംവിധാനമാണത്. പെടുന്നനെ കയറി വരുന്ന മക്കളെ ഒന്ന് രണ്ടു വട്ടം മടക്കി അയച്ച് വാതിലില്‍ മുട്ടി വരാന്‍ ശീലിപ്പിച്ചാല്‍ അടഞ്ഞു കിടക്കുന്ന ഏതൊരു വാതിലിന്റെ മുന്നിലും ഈ ശീലം അനുവര്‍ത്തിച്ചു കൊണ്ട് കടന്നുവരാന്‍ അവര്‍ക്കത് ശിക്ഷണമാവും. അല്ലാഹു പറയുന്നത് നോക്കുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِيَسْتَـْٔذِنكُمُ ٱلَّذِينَ مَلَكَتْ أَيْمَٰنُكُمْ وَٱلَّذِينَ لَمْ يَبْلُغُوا۟ ٱلْحُلُمَ مِنكُمْ ثَلَٰثَ مَرَّٰتٍ ۚ مِّن قَبْلِ صَلَوٰةِ ٱلْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعْدِ صَلَوٰةِ ٱلْعِشَآءِ ۚ ثَلَٰثُ عَوْرَٰتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحُۢ بَعْدَهُنَّ ۚ طَوَّٰفُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَٰتِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ‎﴿٥٨﴾‏وَإِذَا بَلَغَ ٱلْأَطْفَٰلُ مِنكُمُ ٱلْحُلُمَ فَلْيَسْتَـْٔذِنُوا۟ كَمَا ٱسْتَـْٔذَنَ ٱلَّذِينَ مِن قَبْلِهِمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ‎﴿٥٩﴾

സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരും(അടിമകള്‍), നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്‌കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും, ഇശാ നമസ്‌കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അവര്‍ക്ക് മുമ്പുള്ളവര്‍ സമ്മതം ചോദിച്ചത് പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. (ഖുര്‍ആൻ:24/58,59)

നോക്കൂ, എവിടെയെങ്കിലും ചെന്ന് വാതില്‍ മുട്ടി അനുവാദം ചോദിക്കുകയാണെങ്കില്‍ എങ്ങിനെ, എവിടെ നില്‍ക്കണമെന്ന് പോലും നബി(സ്വ) നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. അബ്ദുല്ല ഇബ്‌നു ബസര്‍ (റ) വില്‍ നിന്ന് നിവേദനം: നബി(സ്വ) ഏതെങ്കിലും ഒരു വാതിലിന്റെ മുമ്പില്‍ ചെന്ന് അനുവാദം ചോദിക്കാന്‍ ഉദ്ദേശിച്ചാല്‍ വാതിലിന് മുഖാമുഖം നില്‍ക്കില്ല, മറിച്ചു വലതു ഭാഗത്തോ ഇടതു ഭാഗത്തോ മാറി നില്‍ക്കും. അനുവാദം ലഭിച്ചാല്‍ പ്രവേശിക്കും. ഇല്ലങ്കില്‍ മടങ്ങിപ്പോവും. (ബുഖാരി, അദബ് അല്‍ മുഫ്‌റദ്)

മറ്റുള്ളവരുടെ വീടുകളിലേക്കു പ്രവേശിക്കുമ്പോള്‍ അനുവാദം ചോദിക്കാനും അതിന്നു മുമ്പ് സലാം പറയാനും അല്ലാഹു നമ്മെ ഉപദേശിക്കുന്നുണ്ട്. കുട്ടികള്‍ അതോര്‍ത്തുവെക്കും വിധം നാം അത് പതിവാക്കേണ്ടതുണ്ട്. ഇതര വീടുകളിലേക്കുള്ള പ്രവേശനത്തിന്റെ ഇസ്‌ലാമിക മര്യാദയാണത്. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ‎﴿٢٧﴾‏ فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ‎﴿٢٨﴾

ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ(ഇതു പറയുന്നത്).ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ! എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു. (ഖുര്‍ആൻ:24/27-28)

ഏതെങ്കിലും ഇടങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രം ആവശ്യമുള്ളതല്ല അനുവാദം ചോദിക്കല്‍ എന്നത്. മറിച്ചു അനുവാദം ആവശ്യമുള്ളിടത്തെല്ലാം അത് ചോദിച്ചിരിക്കണമെന്ന നയമാണ് നാം മക്കളെ ബോധ്യപ്പെടുത്തേണ്ടത്. മറ്റുള്ളവരുടെ ഉടമസ്ഥതയില്‍ ഉള്ളതോ അവര്‍ക്ക് അവകാശപ്പെട്ടതോ എടുക്കുകയോ കൈമാറ്റം ചെയ്യുകയോ ആണങ്കില്‍ അനുവാദം ചോദിക്കുകയെന്ന മര്യാദ പാലിക്കേണ്ടതുണ്ട്. ഇത് കുട്ടികളുടെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. മറിച്ച് ഈ രംഗത്ത് നാമാണ് അവര്‍ക്ക് മാതൃകയാവേണ്ടത്. കുട്ടികള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങളില്‍ നാം അവരോട് അനുവാദം ചോദിക്കണം. അപ്പോള്‍ മാത്രമേ ഈ രംഗത്ത് ആരും പുറത്തല്ല എന്ന ബോധം മക്കളില്‍ ഉണ്ടാവുകയുള്ളൂ. നബി(സ്വ)യുടെ മാതൃക അതാണ്. നബി(സ്വ) കുട്ടികളോട് അനുവാദം ചോദിക്കുന്ന രംഗം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. കേവലം ചടങ്ങിന് ചോദിക്കുകയല്ല, അനുവാദം ലഭിക്കാതിരുന്നപ്പോള്‍ വൈമനസ്യമന്യെ ആ തിരസ്‌കാരം അംഗീകരിക്കാനുള്ള വിനയവും മാനവികതയുടെ മാര്‍ഗദര്‍ശി പ്രകടിപ്പിച്ചുവെന്നത് എത്ര വലിയ പാഠമാണ് സമൂഹത്തിനു നല്‍കുന്നത്.

ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീഥില്‍ നമുക്ക് കാണാം: ”സഹല്‍ ബ്‌നു സഅദ് നിവേദനം ചെയ്യുന്നു. നബി(സ്വ)ക്ക് ഒരു പാനീയം കൊണ്ടുവരപ്പെട്ടു. നബി അതില്‍ നിന്ന് കുടിച്ചു, (ബാക്കി സദസ്സിലുള്ളവര്‍ക്ക് നല്‍കാന്‍ ആഗ്രഹിച്ചു കൊണ്ട് ചുറ്റിലേക്ക് നോക്കിയപ്പോള്‍) വലതു ഭാഗത്ത് ഒരു കുട്ടിയെയും ഇടത് ഭാഗത്ത് ഉന്നതരായ സഹാബികളെയുമാണ് കാണുന്നത്. വലതു ഭാഗം കൊണ്ട് തുടങ്ങുകയെന്ന സുന്നത്ത് പാലിക്കേണ്ടതുള്ളതിനാല്‍ കുട്ടിക്കാണ് ആദ്യം കൊടുക്കേണ്ടത്. അത് അവന്റെ അവകാശമാണെന്ന് മനസ്സിലാക്കിയ പ്രവാചകന്‍ അവനോടു ചോദിച്ചു: ”അവര്‍ക്ക്(മുതിര്‍ന്നവര്‍ക്ക്) കൊടുക്കാന്‍ (അവരുടെ ഭാഗത്തു നിന്ന് തുടങ്ങട്ടെ) എന്നെ അനുവദിക്കുമോ? കുട്ടി പറഞ്ഞു: ”ഇല്ല; അല്ലാഹുവാണ സത്യം അല്ലാഹുവിന്റെ ദൂതരെ! തങ്ങളില്‍ നിന്ന് എനിക്കുള്ള (നബി(സ്വ)യുടെ ചുണ്ടു തട്ടിയ ഭാഗത്തില്‍ നിന്ന്) ഓഹരി ഞാന്‍ മറ്റാര്‍ക്കും വിട്ടു കൊടുക്കില്ല.” അപ്പോള്‍ നബി പാനീയം അവന്റെ കയ്യില്‍ വെച്ച് കൊടുത്തു.”

രൂപ ഭാവങ്ങളും പരിഗണനീയം തന്നെ

കുട്ടികളുടെ പ്രത്യക്ഷ രൂപഭംഗിയില്‍ നബി(സ്വ) ശ്രദ്ധ കൊടുത്തിരുന്നു. ഹദീഥുകള്‍ പരിശോധിച്ചാല്‍ അവരുടെ തലമുടി എങ്ങനെയായിരിക്കണം എന്നതിലും വസ്ത്രത്തിന്റെ നിറത്തിലും ഒക്കെ നബിയു(സ്വ)ടെ മാര്‍ഗദര്‍ശനത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല.

മുടി വെട്ടുന്നതിലും ഇസ്‌ലാമികമായ മര്യാദയുണ്ടെന്നും അത് പാലിക്കണമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അബ്ദുലില്ലാഹിബിന് ഉമര്‍(റ) പറയുകയാണ്: ”ഒരിക്കല്‍ നബി(സ്വ) ഒരു കുട്ടിയെ കണ്ടു. അവന്റെ തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ വടിച്ചു കളയുകയും മറ്റു ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി(സ്വ) അത് അവനോട് അത് നിരോധിച്ചു. എന്നിട്ടു പറഞ്ഞു: ‘ഒന്നുകില്‍ മുഴുവന്‍ വടിച്ചു കളയുക. അല്ലെങ്കില്‍ മുഴുവന്‍ വിട്ടേക്കുക” (അബു ദാവൂദ്).

ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ”തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ പൂര്‍ണമായി വടിച്ചു കളഞ്ഞു കൊണ്ട് മറ്റു ചില ഭാഗങ്ങള്‍ വിട്ടേക്കുന്നതിനെ നബി(സ്വ) വിരോധിച്ചിട്ടുണ്ട്” (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥിനെ വിവരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ ‘അഹ്കാമല്‍ മൗലൂദ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”നബി(സ്വ) നിരോധിച്ച ‘ഭാഗികമായ മുടി വെട്ടല്‍’ എന്നാല്‍ കുട്ടിയുടെ തലയിലെ മുടിയില്‍ നിന്ന് അല്‍പം പൂര്‍ണമായി എടുക്കുകയും അല്‍പം പൂര്‍ണമായി വിട്ടേക്കുകയും ചെയ്യുകയെന്നതാണ്. അതാവട്ടെ. നാലു രൂപത്തിലാണ്:

1. ചില വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് പൂര്‍ണമായി കളയുക,

2. തലയുടെ മധ്യ ഭാഗത്തു നിന്ന് പൂര്‍ണമായി മുടി എടുത്തു കളയുക; ചുറ്റു ഭാഗത്തിലും മുടി വിട്ടേക്കുക.

3. തലയുടെ ചുറ്റിലും പൂര്‍ണമായി വടിച്ചുകളയുകയും മധ്യഭാഗത്ത് മുടി വിട്ടേക്കുകയും ചെയ്യുക. (ഇന്നത്തെ കുട്ടികളില്‍ കാണപ്പെടുന്നത് പോലെ).

4. മുന്‍ഭാഗത്തെ മുടി വെട്ടിക്കളയുകയും പിന്‍ഭാഗത്തേത് പൂര്‍ണമായും നിലനിര്‍ത്തുകയും ചെയ്യുക. (ഈ രീതികളിലെല്ലാം മുടിവെട്ടുന്നതിനെ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു).”

മരണമോ മറ്റു ദുരന്തങ്ങളോ വന്നുപെട്ടത് നിമിത്തം ദുഃഖാര്‍ത്തരായതിനാല്‍ നീണ്ട ദിവസങ്ങള്‍ മുടി വെട്ടി ചിട്ടപ്പെടുത്താതെ തുടരുന്നതും നബി(സ്വ) അനുവദിച്ചിരുന്നില്ല. മരണം മൂലം ഉണ്ടാകുന്ന ദുഃഖാചരണം കൂടിയാല്‍ മൂന്നു ദിവസമാണ്. അത് കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങണം. മുഅ്തഃ യുദ്ധത്തില്‍ മരിച്ച പിതൃവ്യന്‍ ജഅ്ഫര്‍(റ)വിന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) പറയുന്നു: ”നബി(സ്വ)ജഅ്ഫ്റിന്റെ കുടുമ്പത്തിനു മൂന്നു ദിവസം (ദുഃഖാചരണത്തിന്ന്) സാവകാശം നല്‍കി. പിന്നീട് അവരുടെ അടുത്ത് ചെന്ന് പറഞ്ഞു: ‘എന്റെ സഹോദരന്റെ കാര്യത്തില്‍ ഇനി നിങ്ങള്‍ കരഞ്ഞ് ഇരിക്കരുത്.’ എന്നിട്ടു പറഞ്ഞു: ‘എന്റെ സഹോദരന്റെ മക്കളെ എനിക്ക് വിളിച്ചു തരൂ.’ അപ്പോള്‍ ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുവരപ്പെട്ടു. എന്നിട്ട് നബി(സ്വ) പറഞ്ഞു: ‘ഒരു ബാര്‍ബറെ കൊണ്ട് വരൂ.’ അങ്ങനെ നബി(സ്വ) അവരോട് കുട്ടികളുടെ മുടിയെല്ലാം കളയാന്‍ കല്‍പിച്ചു” (അബൂദാവൂദ്). (അവരെ ജീവിതത്തിന്റെ സാധാരണ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരുവാനും മുടി വെട്ടാനും നബി(സ്വ) തന്നെ മുന്‍കൈ എടുത്തു എന്നര്‍ഥം).

ഇതെല്ലാം സൂചിപ്പിക്കുന്നത് കുട്ടികളുടെ മുടി പോലും മാന്യതയുടെതും വൃത്തിയുടെയും പ്രകടമായ സൂചകങ്ങളാകണം എന്നതാണ്. മാറി മറിയുന്ന നിരര്‍ഥക മോഡലുകള്‍ക്ക് പിന്നാലെ പോയി പ്രാകൃത രൂപം തോന്നിക്കുന്ന മുടിവെട്ട് പരീക്ഷണത്തിന് മുസ്‌ലിം കുട്ടികള്‍ വിധേയമാക്കപ്പെട്ടുകൂടാ.

ഇസ്‌ലാം ശ്രദ്ധ പുലര്‍ത്താന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന മറ്റൊരു മേഖലയാണ് വസ്ത്രങ്ങളുടെ തെരഞ്ഞടുപ്പ്. നിറങ്ങളുടെ തിരഞ്ഞെടുപ്പില്‍ പോലും നബി(സ്വ) മാര്‍ഗദര്‍ശനം നല്‍കിയതായി കാണാം. ഇമാം മുസ്‌ലിം അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ”ഒരിക്കല്‍ നബി(സ്വ) എന്നെ രണ്ട് കാവി നിറത്തിലുള്ള (കുങ്കുമ നിറം കലര്‍ന്ന) വസ്ത്രത്തില്‍ കണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ഇത് നിന്റെ ഉമ്മ പറഞ്ഞിട്ടാണോ നീ ഉടുത്തത്?’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഇത് രണ്ടും ഞാന്‍ അലക്കണമോ?’ അദ്ദേഹം പറഞ്ഞു: ‘അല്ല, അത് കരിച്ചുകളയുകയാണ് വേണ്ടത്.” മറ്റൊരു റിപ്പോര്‍ട്ടില്‍ ‘ഇത് അവിശ്വാസികളുടെ വസ്ത്രമാണ്, അത് നീ ധരിക്കരുത്’ എന്ന് കൂടിയുണ്ട്.

പുരുഷന്മാര്‍ വെള്ളനിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം ഉത്തമമായി കാണുന്നു. സ്ത്രീകള്‍ കറുപ്പ്‌നിറത്തിലുള്ളതേ ധരിക്കാവൂ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല എന്നതും ഓര്‍ക്കുക.

ഈ രംഗത്ത് ഇസ്‌ലാം നല്‍കുന്ന മറ്റൊരു നിര്‍ദേശമാണ് പുരുഷന് പട്ടുവസ്ത്രവും സ്വര്‍ണവും നിഷിദ്ധമാണെന്ന കാര്യം. അത് മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും നിഷിദ്ധമാണെന്ന കാര്യം നിസ്സാരമാക്കി തള്ളിക്കളയുന്നതായി കാണുന്നു. അവര്‍ക്ക് നബി(സ്വ)യുടെ സന്തത സഹചാരിയായ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിന്റെ ഈ വാക്കുകള്‍ വെളിച്ചം നല്‍കട്ടെ. ഇമാം ത്വബ്‌റാനി അബ്ദുല്ലാഹിബ്‌നു യസീദില്‍നിന്ന് ഉദ്ധരിക്കുന്നു: ”ഞങ്ങള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ അടുത്തായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കുട്ടി അവിടേക്കു വന്നു. അവന്‍ പട്ടിന്റെ ഒരു ഉടുപ്പ് ധരിച്ചിട്ടുണ്ട്. ആരാണ് മകന് ഇത് നല്‍കിയത് എന്ന് ചോദിച്ചപ്പോള്‍ ഉമ്മയാണെന്ന് പറഞ്ഞു. അദ്ദേഹം അത് ഊരി എടുത്തിട്ട് പറഞ്ഞു: ‘ഇതല്ലാത്ത ഒന്ന് ഉടുപ്പിച്ചു തരാന്‍ ഉമ്മയോട് പറയൂ.”

ഇവിടെ നിഷിദ്ധത്തിന്റെ വിഷയത്തില്‍ കുട്ടികളും മുതിര്‍ന്നവരും എന്ന വ്യത്യാസം കാണാവതല്ല. കാരണം പ്രവാചക വചനത്തില്‍ ‘എന്റെ ഉമ്മത്തിലെ ആണിന്’ എന്ന പ്രയോഗമാണ് ഉള്ളത്. കുട്ടികളാണ് അവ ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പാപം അത് ധരിപ്പിച്ചവര്‍ക്കാണെന്ന് മാത്രം. ഉദാഹരണം: കള്ള് പോലെ. അത് ഒരു കുട്ടി കുടിച്ചാല്‍ അവന് അതിന്റെ പാപം ലഭിക്കില്ല; മറിച്ച് അത് കുടിപ്പിച്ചവര്‍ക്കാണ്. കാരണം കുട്ടികള്‍ നിഷിദ്ധത്തിന്റെ വിധിക്കുള്ളില്‍ എത്താത്തവരാണല്ലോ. ആണ്‍കുട്ടികളെ സ്വര്‍ണം ധരിപ്പിക്കുന്ന പതിവ് പാരമ്പര്യ വാദികള്‍ക്കിടയില്‍ എന്ന പോലെ പരിഷ്‌കൃതരിലും ഉല്‍പതിഷ്ണു കുടുംബങ്ങളിലും കാണപ്പെടുന്നു എന്നത് വസ്തുതയാണ്. അല്ലാഹുവില്‍ അഭയം.

വേരുറക്കേണ്ട സ്വഭാവങ്ങള്‍

1. ശ്രദ്ധയും മൗനവും

അല്ലാഹു മനുഷ്യന് നല്‍കിയ രണ്ടു മഹാ അനുഗ്രഹങ്ങളാണ് സംസാര ശേഷിയും കേള്‍വിശക്തിയും. അവ രണ്ടും അനിവാര്യമായ തോതുകളില്‍ മാത്രം ഉപയോഗിക്കുന്നതിലാണ് വ്യക്തിത്വത്തിന് മാര്‍ക്ക് കൂടുന്നതും കുറയുന്നതും. അതിനാല്‍ തന്നെ അവയുടെ അനിവാര്യ തോതുകളിലുള്ള ഉപയോഗവും അതിന്റെ പ്രാധാന്യവും കുട്ടികളില്‍ നാം ചെറുപ്പത്തിലേ ശീലമാക്കി കൊണ്ട്‌വരേണ്ടതുണ്ട്. മനുഷ്യന് അല്ലാഹു നല്‍കിയ ഈ രണ്ട് അനുഗ്രഹങ്ങളുടെയും അളവ് ഒന്ന് നോക്കൂ; രണ്ടു കാതുകള്‍ കേള്‍ക്കാന്‍ തന്നപ്പോള്‍ ഒരു നാവ് ആണ് സംസാരത്തിന്നായി തന്നത്! നാവിന്റെ ഇരട്ടി കാതുകളാണ് ഉപയോഗിക്കേണ്ടതെന്ന ഒരു തത്ത്വം അതിലടങ്ങിയിട്ടുണ്ടോ ആവോ? അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍.

മനുഷ്യന് ഉണ്ടാവേണ്ട ഏറ്റവും നല്ല ഗുണങ്ങളില്‍ ഒന്നാണ് മറ്റുള്ളവരുടെ സംസാരം മൗനമായി ശ്രദ്ധിച്ചു കേള്‍ക്കുക എന്നത്. മറ്റുള്ളവരുടെ സംസാരത്തിനിടയില്‍ കയറി സംസാരിക്കാതിരിക്കുകയും അവര്‍ പറഞ്ഞു തീരും മുമ്പ് മറുപടി ‘എറിയാ’തിരിക്കുകയെന്നത് ഇസ്‌ലാമിക പാരന്റിംഗില്‍ വരുന്ന പരിശീലനമാണ്. ഇന്ന് വ്യക്തിത്വ വികാസത്തിന്റെ ഭാഗമായി നല്‍കുന്ന ക്ലാസ്സുകളിലെ ഒരു പ്രധാന ടിപ്പ് ഇതാണ് Listening skill. അഥവാ ആധുനിക സമൂഹം അത് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നര്‍ഥം. മറ്റൊരു സംസാരം കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ ഏറ്റു പറയുകയോ സംസാരം മുറിക്കുകയോ ചെയ്യുന്നത് നല്ലതല്ല. വിശുദ്ധ ക്വുര്‍ആന്‍ പാരായണം കേള്‍ക്കുന്ന നേരത്ത് മൗനം അവലംബിക്കാനും ശ്രദ്ധ കൊടുക്കാനും കല്‍പിക്കുന്ന ഒരു വചനം ഉണ്ട് വിശുദ്ധ ക്വുര്‍ആനില്‍. അല്ലാഹു പറയുന്നു:

وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ

ക്വുര്‍ആന്‍ പരാമായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. (ഖുര്‍ആൻ:7/204)

പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കഥീര്‍(റഹി) ഈ വചനത്തിന്റെ വ്യഖ്യാനത്തില്‍ പറയുന്നത്, ഈ വചനം അവതരിച്ചത് ഒരു അന്‍സാരി ചെറുപ്പക്കാരന്റെ കാര്യത്തിലാണ്, നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോഴെല്ലാം അയാളും ഓതിക്കൊണ്ടിരിക്കും. അപ്പോഴാണ് ഈ വചനം ഇറങ്ങിയത് എന്നാണ്. ആശയം മനസ്സില്‍ കടക്കുംവിധം കേള്‍വിയെ തുറന്നിടണം എന്നാണ് ഇതിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്.

2. സത്യസന്ധത

സത്യസന്ധത ഇസ്‌ലാമിക സ്വഭാവങ്ങളിലെ അടിസ്ഥാന ഗുണങ്ങളില്‍ ഒന്നാണ്. അത് ബാല്യത്തിലേ നട്ടുവളര്‍ത്തുകയും അതിന് ഉണക്കവും തളര്‍ച്ചയും കാണുന്നിടത്ത് തിരുത്തലുകള്‍ നല്‍കുകയും ചെയ്യുകയെന്നതാണ് പാരന്റിങ്ങിലെ ഒരു പ്രധാന ജോലി. അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ , കുട്ടികളില്‍ ഈ ഗുണം വളരെയേറെ ശ്രദ്ധിക്കുകയും അതിനെ വിപരീതമായി ബാധിക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു. പ്രത്യേകിച്ച് മാതാപിതാക്കളുടെ ഭാഗത്തു നിന്ന് അതിന്റെ ഗൗരവത്തെ ലളിതവത്കരിക്കുന്ന ഒന്നും വരാതിരിക്കാന്‍ നബി ﷺ കണിശ നിലപാട് കൈക്കൊള്ളുകയും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കാരണം മക്കള്‍ മാതൃകയായി ആദ്യം നോക്കുന്നത് അവരിലേക്കാണ്. മാതാപിതാക്കള്‍ സത്യം മാത്രം പറയുകയെന്ന ഇസ്‌ലാമിക രീതിയെ തെറ്റിച്ചാല്‍ അത് മക്കള്‍ക്ക് സത്യസന്ധരാവുകയെന്ന നിഷ്‌കര്‍ഷ സ്വഭാവത്തില്‍ വിട്ടുവീഴ്ചത്ത വരുത്താന്‍ പ്രോത്സാഹനമാകും.

മക്കളോട് നിസ്സാര കാര്യത്തില്‍ പോലും കള്ളം പറയരുതെന്നും വഞ്ചന കാണിക്കരുതെന്നും അത് ഗാരവമുള്ളതാണെന്നും നബി ﷺ പഠിപ്പിക്കുമായിരുന്നു. അബ്ദുള്ളാഹിബ്‌നു ആമിറി(റ)ല്‍ നിന്ന് ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍, നബി ﷺ ഞങ്ങളുടെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അന്നേരം എന്റെ ഉമ്മ എന്നെ വിളിച്ചിട്ട് പറഞ്ഞു: ‘ഇങ്ങോട്ട് വാ, നിനക്ക് ഒരു സാധനം തരാം.’ ഇത് കേട്ട റസൂല്‍ ﷺ അവരോടു ചോദിച്ചു: ‘എന്താണ് നീ അവന് കൊടുക്കുവാന്‍ വിചാരിച്ചത്?’ ഉമ്മ പറഞ്ഞു: ‘ഞാന്‍ അവന് കാരക്ക കൊടുക്കാനാണ് വിളിച്ചത്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്നാല്‍, നീ ഒന്നും കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെങ്കില്‍ (അവന്‍ വരാന്‍ വേണ്ടി മാത്രം അങ്ങനെ പറഞ്ഞതായിരുന്നെങ്കില്‍) അല്ലാഹു നിന്റെ മേല്‍ ഒരു കളവു രേഖപ്പെടുത്തുമായിരുന്നു.’

നമ്മുടെ കുട്ടികളോട് നാം കളവും വാഗ്ദത്ത ലംഘനവും നടത്താറുണ്ടോ? അങ്ങനെ ചെയ്യുന്നവര്‍ മക്കളോട് ‘കളവു പറയരുതെ’ന്നും ‘സത്യം മാത്രമേ പറയാവൂ’ എന്നും ഉപദേശിക്കുന്നതിന്റെ നിരര്‍ഥകതയും അപകടവുമാണ് നബി ﷺ നമുക്ക് ഇതിലൂടെ വെളിപ്പെടുത്തി തരുന്നത്.

3. രഹസ്യം സൂക്ഷിക്കല്‍

കുട്ടികളില്‍ വളരെയേറെ ഗൗരവത്തില്‍ ശീലിപ്പിക്കേണ്ട ഒരു ഇസ്‌ലാമിക ഗുണമാണിത്. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിലും തകര്‍ക്കുന്നതിലും ഈ രംഗത്തെ സൂക്ഷ്മതക്കും അവഗണനക്കും വലിയ പങ്കുണ്ട്. പറയേണ്ട രഹസ്യങ്ങള്‍ പറയേണ്ടവരോട് മാത്രം പറയുകയും, പറയാന്‍ പാടില്ലാത്തിടത്ത് അത് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുകയെന്നത് ഇസ്‌ലാമിക മൂല്യങ്ങളില്‍ ഒന്നാണ്. നബി ﷺ വളര്‍ത്തിയ കുട്ടികളില്‍ ഇത് രൂഢ മൂലമായിരുന്നു. അതിന്റെ ഗുണം വീടുകളിലും ഇസ്‌ലാമിക സമൂഹത്തിലും നിലനിന്നിരുന്നു. ഇന്ന് പല കുടുംബങ്ങളിലെയും ആഭ്യന്തര കലഹങ്ങള്‍ക്ക് കാരണം കുട്ടികളുടെ സാന്നിധ്യത്തില്‍ പറയപ്പെടുന്ന പലതും നിഷ്‌കളങ്കതയോടെ അവര്‍ പുറത്തു പറയുന്നതാണ്. ഇങ്ങനെ ഒരു ഗുണം നമുക്ക് ഉണ്ടാവേണ്ടതുണ്ടെന്നും അത് അല്ലാഹുവില്‍ പ്രതിഫലാര്‍ഹമാണെന്നും നാം മക്കളെ ബോധ്യപ്പെടുത്തണം. നബി ﷺ യുടെ സേവകനായിരുന്ന അനസ് എന്ന കുട്ടിയുടെ സംഭവം ഇവിടെ സ്മരണീയമാണ്. വീട്ടില്‍ എത്താന്‍ വൈകിയ മകനോട് എന്തുകൊണ്ടാണ് വൈകിയതെന്നു ചോദിച്ചപ്പോള്‍ ഞാന്‍ നബി ﷺ യുടെ ഒരു കാര്യത്തിന് പോയതാണ് എന്ന് പറഞ്ഞു. അതെന്തായിരുന്നുവെന്ന് ഉമ്മ തിരക്കിയപ്പോള്‍ നബി ﷺ യുട ശിക്ഷണത്തില്‍ വളര്‍ന്ന ആ കുട്ടിയുടെ മറുപടി ‘നബി ﷺ യുടെ രഹസ്യം ഞാന്‍ ആരോടും പറയുകയില്ല’ എന്നായിരുന്നു. ആ ഉമ്മയുടെ പ്രതികരണം അതിലും ഉത്തമമായിരുന്നു. അവര്‍ പറഞ്ഞു: ‘അപ്രകാരം തന്നെയാണ് വേണ്ടത്. നബി ﷺ യുടെ രഹസ്യങ്ങള്‍ നീ ആരെയും അറിയിക്കരുത്'(അദബുല്‍ മുഫ്‌റദ്, ബുഖാരി). കുടുംബത്തിലെയും അയല്‍ വീട്ടിലെയുമെല്ലാം രഹസ്യങ്ങള്‍ കുട്ടികളോട് കുത്തിക്കുത്തി ചോദിച്ച് പുറത്തെടുക്കുന്നവര്‍ക്ക് ഈ മാതാവില്‍ ഉത്തമമായ മാതൃകയുണ്ട്.

4. വിശ്വസ്തത

മനുഷ്യന്റെ അഭിമാനവും സമ്പത്തും സുരക്ഷിതമായി നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും മുഖ്യ പങ്ക് വഹിക്കുന്ന ഒരു മാനവിക ഗുണമാണ് വിശ്വസ്തത. ഇസ്‌ലാം ഈ ഗുണത്തിന് വലിയ ഗൗരവം നല്‍കിയിട്ടുണ്ട്. ഇന്നത്തെ മക്കളാണ് നാളെ നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ളവര്‍. വിശ്വസ്തത കുഞ്ഞുനാളിലേ നാം മക്കളില്‍ വളര്‍ത്തിയെടുക്കണം. വീഴ്ചകള്‍ പരിശോധിക്കുകയും തെറ്റുകള്‍ തിരുത്തുകയും വേണം.

മക്കളെ പാടെ അവിശ്വസിക്കുന്ന രീതിയോ അവരെ കഴിവ് കെട്ടവരായി കാണുന്ന രീതിയോ നല്ലതല്ല. പ്രായത്തിന് അനുയോജ്യമായ ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പിക്കണം. അതിന് നാം കരുത്തും പ്രോത്സാഹനവും നല്‍കണം. അമിതവ്യയം ചെയ്യുന്നതിലെ അപകടം അവരെ ബോധ്യപ്പെടുത്തണം. നമ്മുടെ ചുറ്റുപാടുകളില്‍ നിന്നുമുള്ള ഉദാഹരണങ്ങള്‍ അവര്‍ക്കു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിലൂടെയാകുമ്പോള്‍ ഇത് കൂടുതല്‍ ഫലപ്രദമായിരിക്കും. സാമ്പത്തികമായി നല്ല നിലയിലായിരുന്ന വീട്ടിലെ മക്കളുടെ ധൂര്‍ത്തിലൂടെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ചെന്ന് വീണ കുടുംബങ്ങളെ കാണിച്ചു കൊടുത്ത് സമ്പത്തും മറ്റും വിശ്വസ്തതയോടെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ദിശാബോധം നല്‍കുന്ന് ഏറെ ഗുണകരമായിരിക്കുമെന്നതില്‍ സംശയമില്ല. നബി ﷺ ഉണര്‍ത്തിയത് ശ്രദ്ധിക്കുക: ‘…മകന്‍ പിതാവിന്റെ സമ്പത്തില്‍ ഉത്തരവാദിത്തം ഉള്ളവനാണ്. അവന്‍ താന്‍ ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടും…'(ബുഖാരി).

നബി ﷺ കുഞ്ഞുപ്രായത്തിലേ ഈ ഗുണവിശേഷണം നേടിയിരുന്നു. കുട്ടികളില്‍ അത് നിലനില്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നബി ﷺ കൊടുത്തയച്ച കാരക്കയില്‍ നിന്ന് അവിടെ എത്തും മുമ്പ് ഒന്ന് എടുത്ത് തിന്നതിന്റെ പേരില്‍ നബി ﷺ ചെവിക്കു പിടിച്ചതായി സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു ബസ്വര്‍ പറഞ്ഞത് ഇമാം നവവി തന്റെ അല്‍ അദ്കാറില്‍ വിശദീകരിക്കുന്നുണ്ട്.

ചുരുക്കത്തില്‍ ഇത്തരം ഗുണങ്ങളുടെ കൃഷിയിടമാണ് നമ്മുടെ കുടുംബാന്തരീക്ഷം. അതിന്റെ വിത്തു പാകലും കള പറിക്കലും എല്ലാം അതാത് സമയങ്ങളില്‍ വേണം. ഒരു നല്ല കൃഷിക്കാരന്‍ സദാ ജാഗരൂകനായിരിക്കും. മക്കളുടെ കാര്യത്തില്‍ ഒരു നല്ല വിശാസിയും തഥൈവ.

വേരറുക്കേണ്ട ദുഃസ്വഭാവങ്ങള്‍

ഉല്‍കൃഷ്ടമായ സ്വഭാവ ശിക്ഷണത്തിന്റെ ഇസ്‌ലാമിക അടിസ്ഥാനം ശക്തമായ നിരീക്ഷണവും തിരുത്തലുകളും ആണല്ലോ. ആയതിനാല്‍ ഈ മേഖലയില്‍ വര്‍ത്തിക്കുന്ന മാതാപിതാക്കളും ശിക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള മറ്റുള്ളവരും വിജയകരമായ പേരന്റിംഗ് നേടിയെടുക്കാന്‍ ആവശ്യമായ സ്വഭാവ നിര്‍മിതിയില്‍ അനിവാര്യമായി നിലനിര്‍ത്തേണ്ട കാര്യങ്ങളാണ് മുന്‍ ലക്കത്തില്‍ നാം വായിച്ചത്. അവയുടെ വേരുറപ്പിക്കുകയും ജീവിതത്തില്‍ പടര്‍ന്നു പന്തലിക്കാന്‍ പരിസരം ഒരുക്കുകയുമാണ് നാം ചെയ്യേണ്ടത്. എന്നാല്‍ നല്ലതിന്റെ നിര്‍മാണത്തോെടാപ്പം ചീത്തയുടെ നിഷ്‌കാസനവും അജണ്ടയില്‍ വരേണ്ടതുണ്ട്. ഒരു മനുഷ്യെനന്ന നിലയില്‍ ഒരിക്കലും ജീവിതത്തിന്റെ സ്വഭാവ ഭൂമികയില്‍ മുളച്ചു പൊന്താന്‍ പാടില്ലാത്തതും, അഥവാ മുളപൊട്ടിയാല്‍ തന്നെ വേരറുക്കാന്‍ വൈകിക്കൂടാത്തതുമായ ചില ദുഃസ്വഭാവങ്ങളാണ് ഇവിടെ നാം പഠന വിധേയമാക്കുന്നത്.

കളവ്

കളവ് പറയാനും കാണിക്കാനും ഉള്ള പ്രവണതയെ ഏറ്റവും നികൃഷ്ട കാര്യമായാണ് ഇസ്‌ലാം കാണുന്നത്. അതിനാല്‍ തന്നെ മക്കള്‍ അതില്‍ ചെന്ന് പതിക്കാതിരിക്കാന്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. മാത്രവുമല്ല കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തി അതിന്റെ മോശത്തരം അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം; തന്മൂലം അവരുടെ മനസ്സില്‍ എന്നും അതൊരു വെറുക്കപ്പെട്ട കാര്യമായി നിലനില്‍ക്കണം. എങ്കില്‍ മാത്രമെ നമ്മുടെ അസാന്നിധ്യത്തിലും ആ പ്രവണതയെ അവര്‍ മാറ്റി നിര്‍ത്തുകയുള്ളൂ.

കാപട്യത്തിന്റെ പ്രകടമായ അടയാളങ്ങളിലാണ് ഇസ്‌ലാം കളവിനെ എണ്ണിയിരിക്കുന്നത് എന്നത് തന്നെ അത് വെറുക്കപ്പെടാന്‍ മതിയായതാണ്. ഇമാം ബുഖാരിയും മുസ്‌ലിമും അബ്ദുല്ലാഹിബ്ന്‍ അംറുബിന്‍ ആസ്വി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീഥില്‍ ഇങ്ങനെ കാണാം: നബി(സ്വ) പറയുകയാണ്: ‘നാലു കാര്യങ്ങള്‍ ആരുടെ പക്കല്‍ ഉണ്ടെങ്കിലും അവന്‍ തനിച്ച കപട വിശ്വസിയാകുന്നു. എന്നാല്‍ അവയില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെകില്‍ അവ ഒഴിവാക്കുന്നത് വരെ അവന്റെ അടുക്കല്‍ കാപട്യത്തിന്റെ ഒരംശം ഉണ്ടാകും. വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കളവു പറയുക, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, തര്‍ക്കിച്ചാല്‍ ചീത്ത പറയുക.’

കളവ് അല്ലാഹുവിന്റെ കോപത്തിന്നും ശിക്ഷക്കും നിമിത്തമാണല്ലോ. അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥില്‍ ഇങ്ങനെ കാണാം: നബി(സ്വ) വിശദീകരിച്ചു: ‘മൂന്ന് വിഭാഗം ആളുകള്‍; അവരോട് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു സംസാരിക്കുകയില്ല, അവരെ സംസ്‌കരിക്കുകയില്ല. അല്ലാഹു അവരിലേക്ക് നോക്കുകയും ഇല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്: വ്യഭിചാരിയായ വൃദ്ധന്‍, കളവു പതിവാക്കിയ രാജാവ്, അഹങ്കാരിയായ ദരിദ്രന്‍.’

കളവു പറയുന്ന സ്വഭാവം ആവര്‍ത്തിക്കപ്പെടുന്ന സ്ഥിതിവിശേഷം മക്കളില്‍ നിലനിന്നാല്‍ നന്നാക്കിയെടുക്കുവാന്‍ ഒരു പേരന്റിംഗ് ടിപ്‌സും ഉപകാരപ്പെടാത്ത അവസ്ഥയിലേക്ക് അത് തെന്നിമാറും. കാരണം അല്ലാഹുവിന്റെ അടുക്കല്‍ ‘കള്ളന്‍’ എന്ന് രേഖപ്പെടുത്തുന്ന ഗുരുതരാവസ്ഥയാണത്. പിന്നെ നമ്മുടെ ശ്രമങ്ങള്‍ വൃഥാവിലാവുക തന്നെ ചെയ്യും. അല്ലാഹുവിന്റെ പ്രവാചകന്‍(സ്വ) നമുക്ക് നല്‍കിയ താക്കീത് അതാണല്ലോ സൂചിപ്പിക്കുന്നത്. നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ കളവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും കളവ് അധര്‍മത്തിലേക്ക് വഴി നടത്തും; അധര്‍മം നരകത്തിലേക്കും. ഒരു അടിമ കളവു പറഞ്ഞു കൊണ്ടിരിക്കുകയും അതില്‍ മുന്നേറുകയും ചെയ്യുമ്പോള്‍ അല്ലാഹു അവന്റെ അടുക്കല്‍ അവനെ ‘കള്ളന്‍’ എന്ന് രേഖപ്പെടുത്തും” (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിന്റെ രേഖയില്‍ ‘കള്ളന്‍’ എന്ന് പേരു വന്ന ഒരുവനെ എങ്ങനെ നമുക്ക് മാറ്റിയെടുക്കുവാന്‍ കഴിയും? അല്ലാഹുവില്‍ അഭയം! ഉന്നത മാതൃകയിലൂടെയാണ് മക്കള്‍ക്ക് ഈ രംഗത്ത് നാം പരിശീലനം നല്‍കേണ്ടത്. അവരുടെ കരച്ചില്‍ നിര്‍ത്തിക്കിട്ടാനോ, അല്ലെങ്കില്‍ എന്തിലെങ്കിലും പ്രോത്സാഹനം നല്‍കാനോ, അവരുടെ കോപത്തെ തണുപ്പിക്കാനോ താല്‍കാലികമായി കളവു പറയുന്ന പതിവ് രക്ഷിതാക്കള്‍ കണിശമായും ഒഴിവാക്കേണ്ടതാണ്. ഈ പ്രവണതയെ നബി(സ്വ) കണിശമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ലക്കത്തില്‍ നാം ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞതായി ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്നു: ”ആരെങ്കിലും ഒരു കുട്ടിയോട് ‘ഇവിടെ വാ, ഇതെടുത്തോ’ എന്ന് പറഞ്ഞു (വിളിച്ചു വരുത്തിയിട്ട്) അവനത് കൊടുത്തിട്ടില്ലെങ്കില്‍ ആ വാക്ക് കളവായി (കണക്കാക്കപ്പെടും).”

മോഷണം

മറ്റൊരു ദുഃസ്വഭാവമാണ് മോഷണം. വീട്ടിനുള്ളില്‍ കുട്ടികള്‍ക്ക് കയ്യെത്തും ദൂരത്തുള്ള വസ്തു വകകള്‍ മുതിര്‍ന്നവരുടെ അനുവാദം കൂടാതെ എടുത്ത് കഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന പ്രവണത കണ്ടാല്‍ പോലും നാം അവരെ തിരുത്തണം. കാരണം മോഷണം എന്ന ഗുരുതര സ്വഭാവ വൈകൃതത്തിന്റെ മുളപൊട്ടലാണ് ആ ചെയ്തി. അതിനാല്‍ ഒരിക്കലും ‘വീട്ടിലല്ലേ’ എന്ന ചിന്തയില്‍ അതിനെ തള്ളിക്കളയരുത്. തനിക്കാവശ്യമുള്ളത് എവിടെയാണെങ്കിലും എടുത്ത് ഉപയോഗിക്കാം എന്ന ഒരു ചിന്ത അത് മൂലം കുട്ടിയില്‍ വളരും. പിന്നീടത് സ്‌കൂളിലേക്കും ആരാധനാലയങ്ങളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കുമൊക്കെ പടരും. കടുത്ത താക്കീതും വേദനയേറിയ ശിക്ഷയും നല്‍കിക്കൊണ്ടല്ല ഇതിനെ തുടക്കത്തില്‍ ചികില്‍സിക്കേണ്ടത്. മറിച്ച്, ഇത് കുട്ടിയുടെ മനസ്സില്‍ ഏറ്റവും വെറുക്കപ്പെട്ടതാക്കി മാറ്റാന്‍ ഉതകുന്ന നിലയില്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. എന്നിട്ടും ആവര്‍ത്തിക്കുമ്പോഴാണ് കടുത്ത താക്കീതും അനന്തരം ശിക്ഷയും നല്‍കേണ്ടി വരുന്നത്. മിക്ക പാപങ്ങള്‍ക്കും ശിക്ഷ അല്ലാഹു പരലോകത്താണ് ഒരുക്കി വെച്ചിരിക്കുന്നത്. എന്നാല്‍ മോഷണത്തിന് ഇഹലോകത്തും ശിക്ഷയുണ്ട്; കൈ മുറിക്കുക എന്ന ശിക്ഷ! ഇത് ഈ തെറ്റിന്റെ ഗൗരവം വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ വചനം മക്കളെ കേള്‍പ്പിക്കുന്നത് നല്ലതാണ്:

وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءَۢ بِمَا كَسَبَا نَكَٰلًا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌ

മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖുര്‍ആൻ:5/38)

കളവും വഞ്ചനയും പിടികൂടാന്‍ ഇന്ന് പലയിടങ്ങളിലും കേമറക്കണ്ണുകള്‍ തുറന്നു വെച്ചിരിക്കുന്നുവെങ്കിലും അല്ലാഹുവിന്റെ കണ്ണുകളെയാണ് നാം ഏറ്റവും ഭയപ്പെടേണ്ടതെന്നും അവന്റെ നിരീക്ഷണങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും അവനെ ഭയപ്പെട്ടു കൊണ്ട് മാത്രമാണ് നാം കളവും വഞ്ചനയും ഒഴിവാക്കേണ്ടതെന്നും മക്കളെ നാം ഉപദേശിക്കണം.

അതിന്നു സഹായകമായ നല്ല മാതൃകകള്‍ ഉദാഹരണമായി നാം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് കൂടുതല്‍ ഉപകാരപ്പെടും. ഉമര്‍(റ) പാലില്‍ വെള്ളം ചേര്‍ക്കുന്ന ദുഃസ്വഭാവത്തെ രാജ്യ ഭരണത്തിന്റെ ഭാഗമായി നിയമം മൂലം നിരോധിച്ചു. പക്ഷേ, നിയമത്തിന്റെ കണ്ണുകള്‍ക്ക് എവിടെയെല്ലാം എത്താന്‍ കഴിയും? അല്ലാഹുവിനെ ഭയപ്പെടുന്നതിലൂടെയല്ലാതെ പൂര്‍ണമായി അത് സാക്ഷാത്കരിക്കാന്‍ കഴിയില്ല. അതാണ് ഉമര്‍ രാത്രി സഞ്ചാരത്തില്‍ കേട്ട ഉമ്മയുടെയും മകളുടെയും തത് വിഷയത്തിലുള്ള ചര്‍ച്ച. പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞ മാതാവിനോട്, ഖലീഫ ഉമര്‍ അത് നിരോധിച്ചിട്ടുണ്ടെന്ന് മകള്‍ പറഞ്ഞപ്പോള്‍, ഇവിടെ അത് കാണാന്‍ ഉമര്‍ ഇല്ലല്ലോ എന്നായിരുന്നു മാതാവിന്റെ മറുപടി. ‘ഖലീഫ ഉമര്‍ ഇവിടെ ഇല്ലെങ്കിലും ഉമറിന്റെ രക്ഷിതാവായ അല്ലാഹു ഇല്ലേ?’ എന്ന മറുചോദ്യമാണ് അന്നേരം മകളില്‍നിന്നുയര്‍ന്നത്. ഈ ചോദ്യം നമ്മുടെ മക്കള്‍ ചോദിക്കുന്ന പരുവത്തിലേക്ക് അവരുടെ ഈമാന്‍ വളരണം.

ചീത്ത വാക്കുകള്‍ ഉപയോഗിക്കല്‍

ഇസ്‌ലാം നിരോധിച്ച കാര്യങ്ങളില്‍ വളരെ ഗൗരവമുള്ളവയാണ് ചീത്തവിളിക്കലും ചീത്തവാക്കുകളാല്‍ അഭിസംബോധന ചെയ്യലും. ഈ രണ്ടു ദുഃസ്വഭാവങ്ങളും മോശം മാതൃകയും ചീത്ത സഹവാസവും മൂലം മക്കളുടെ ജീവിതത്തിലേക്ക് കടന്നുവരും. മോശം പദങ്ങള്‍ കൊണ്ട് മക്കളെ വിളിക്കലും മാതാപിതാക്കള്‍ ദേഷ്യപ്പെടുമ്പോള്‍ പരസ്പരം ചീത്തവിളിക്കലുമെല്ലാം ഇതിനു വളമാണ്. അതുപോലെ ധാര്‍മികതയ്ക്ക് വില കല്‍പിക്കാത്ത വീട്ടില്‍ വളരുന്ന കുട്ടികളുമായുള്ള സഹവാസവും ഇതിനു നിമിത്തമാവും. ക്രിയാത്മകമായ പ്രതിരോധം തന്നെയാണ് പരിഹാര മാര്‍ഗം. ഈ വിഷയകമായി വന്ന അല്ലാഹുവിന്റെ ദൂതരുടെ(സ്വ) തിരുവചനങ്ങള്‍ മക്കളെ കേള്‍പ്പിക്കുക മൂലം അവരില്‍ സൂക്ഷ്മതയും ദൈവ ഭക്തിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയും.

നബി(സ്വ) പറയുന്നു: ”മുസ്‌ലിമിനെ ചീത്ത വിളിക്കുന്നത് തെമ്മാടിത്തമാണ്. അവനോട് ഏറ്റുമുട്ടുന്നത് അവിശ്വാസവും” (ബുഖാരി, മുസ്‌ലിം). ”വിശാസി കുത്തിപ്പറയുന്നവനോ ശപിക്കുന്നവനോ ദുര്‍നടപ്പുകാരനോ വൃത്തികെട്ടവനോ (ആകാവത്) അല്ല” (തിര്‍മിദി).

”ഒരു മനുഷ്യന്‍ അവന്റെ മാതാപിതാക്കളെ ചീത്തപറയുകയെന്നത് വന്‍ പാപങ്ങളില്‍ പെട്ടതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ആരെങ്കിലും സ്വന്തം മാതാപിതാക്കളെ ശപിക്കുമോ?’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അതെ, ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും. അപ്പോള്‍ അയാള്‍ ഇയാളുടെ പിതാവിനെ ചീത്ത പറയും; അയാളുടെ മാതാവിനെ ചീത്ത പറയും, അപ്പോള്‍ അയാള്‍ ഇയാളുടെ മാതാവിനെ ചീത്ത വിളിക്കും” (ബുഖാരി, മുസ്‌ലിം). ഇത്തരം നബിവചനങ്ങള്‍ മക്കള്‍ കേള്‍ക്കുമാറ് വീടകങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടണം.

അതിരു തീര്‍ക്കേണ്ട അനുകരണ ഭ്രമം

വേരറുക്കേണ്ട ദുസ്സ്വഭാവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചത്. അത്തരം ദുസ്സ്വഭാവങ്ങൡ ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് അനുകരണഭ്രമം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഇസ്‌ലാമിന്റെ വ്യക്തിത്വവും വ്യതിരിക്തതയും എന്താെണന്ന് പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ, ജീവിക്കുന്ന ചുറ്റുപാടിലുള്ളതിനെ അന്ധമായി അനുകരിക്കുന്ന പ്രവണത ഭൂഷണമല്ല. സംസ്‌കാരത്തിന്റെ സ്വാംശീകരണത്തില്‍ ശരി തെറ്റുകളുടെ ഒരു പരിശോധനയുമില്ലാതെ എല്ലാം വാരിപ്പുണരുന്ന കൂട്ടംകൂടികളാകുന്നത് നബി ﷺ നിരോധിച്ചത് ഇവിടെ ശ്രദ്ധേയമാണ്. നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഒരാളും കൂട്ടം കൂടികളാകരുത്. (അഥവാ)ഒരാള്‍ പറയും: ‘ഞാന്‍ ജനപക്ഷത്താണ്, ജനങ്ങള്‍ നന്മ ചെയ്താല്‍ ഞാന്‍ നന്മ ചെയ്യും; അവര്‍ ചീത്തയായാല്‍ ഞാനും ചീത്ത ചെയ്യും.’ എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ മുന്നൊരുക്കം നടത്തണം. ജനങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങളും നന്മയില്‍ ആവുക; ജനങ്ങള്‍ തിന്മയിലാകുമ്പോള്‍ നിങ്ങള്‍ അവരുടെ മോശം പ്രവൃത്തിയില്‍ നിന്ന് അകന്നു നില്‍ക്കുക” (തിര്‍മിദി).

എന്നാല്‍ ഇസ്‌ലാമിക വിരുദ്ധമല്ലാത്ത വിധം ജീവിത ശൈലിയുടെ മാറ്റങ്ങളോെടാപ്പം ഇഴചേരുന്നതില്‍ ഇസ്‌ലാമിക വിലക്കുകളില്ല. ഇസ്‌ലാം പ്രായോഗികവും മനുഷ്യ ജീവിതത്തിന്റെ വൈവിധ്യങ്ങളെ നിലനിര്‍ത്തുന്നതുമായ ദൈവിക മതമാണ്. ലോകത്തിന്റെ ഏതു കോണിലും ഏതു സമൂഹത്തിലും അവരില്‍ ഒരാളായി, എന്നാല്‍ ഇസ്‌ലാമിക വ്യക്തിത്വത്തോടെ ജീവിക്കുവാന്‍ പാകത്തിലാണ് ഇസ്‌ലാമിക നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. അഥവാ ജീവിക്കുന്ന ചുറ്റുപാടിന്റെ (ഇസ്‌ലാമിക വിരുദ്ധമല്ലാത്ത) ശൈലികളെയും രീതികളെയും വൈവിധ്യങ്ങളെയും ഇസ്‌ലാം അനുവദിക്കുന്നു. അതുകൊണ്ടാണ് തലപ്പാവ് ധരിക്കുന്ന (മക്കയിലെ) വസ്ത്ര രീതി നബി തിരുമേനി ﷺ യുടെ വസ്ത്ര രീതിയായത്. നിര്‍ണിത വസ്ത്രമോ നിറമോ തയ്യല്‍ രീതിയോ നിഷ്‌കര്‍ഷിക്കുന്നതിനു പകരം പൊതു വസ്ത്ര നിയമാമാണ് ഇസ്‌ലാം പഠിപ്പിച്ചത്. പ്രസ്തുത നിയമം പാലിച്ചു കൊണ്ട് ഏതു നാട്ടിലെ ശൈലി സ്വീകരിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. പുരുഷനാണെങ്കില്‍ നെരിയാണിക്ക് താഴെ ഇറങ്ങാതിരിക്കുകയും സ്ത്രീയാണെങ്കില്‍ ശരീരം മുഴുവനും മറയുന്നതും ശരീരവടിവുകള്‍ പ്രദര്‍ശിപ്പിക്കാത്തതുമാവുക എന്നതാണ് ആ പൊതുനിയമം. എന്നാല്‍ ഈ ദൈവിക പൊതുനിയമം, നിലനില്‍ക്കുന്ന ഫാഷനുകള്‍ക്കോ കൃത്രിമമായി നിര്‍മിക്കപ്പെട്ട ‘പൊതുബോധ’ത്തിനോ അസ്വീകാര്യമാണെന്നു കരുതി ആ ഫാഷന്റെ ഭാഗമാവാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമില്ല. ഇവിടെയാണ് അനുകരണ ഭ്രമത്തിന്നു തടയിണ പണിയേണ്ടി വരുന്നത്. തുളകള്‍ നിറഞ്ഞ ജീന്‍സും മുട്ടിനു മേലെ അവസാനിക്കുന്ന സ്‌പോര്‍ട്‌സ് ഡ്രസ്സുകളും മുസ്‌ലിം ആണ്‍കുട്ടിക്കും, മുടി മറയാത്തതും തലമറയ്ക്കുന്ന വസ്ത്രം മാറിടത്തിലേക്ക് ഇറങ്ങി നില്‍ക്കാത്തതുമായ ഏതു വസ്ത്ര രീതിയും മുസ്‌ലിം പെണ്‍കുട്ടിക്കും സ്വീകരിക്കാവതല്ല.

അത് പോലെ പുരുഷന്റെ താടിയുടെയും മീശയുടെയും കാര്യത്തിലും മതശാസനകളുണ്ട്. അതിനെ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ മക്കളെ നാം പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. താടിയും മീശയുമെല്ലാം ന്യൂജെന്‍ ഫാഷനാകുമ്പോള്‍ ഉന്നത കാമ്പസുകളില്‍ പോലും അത് പ്രിയപ്പെട്ടതായി മാറുന്നു. പക്ഷേ, ഇന്നത്തെ ന്യൂജെന്‍ താടികൡ പലതിലും മയക്കു മരുന്നിന്റെ പൊടി പടലങ്ങള്‍ കൂടിയുണ്ടെന്നത് നമ്മെ ഭയപെടുത്തുന്നുണ്ട്. ഈയിടെ മയക്കു മരുന്നിന്റെ അമിതോപയോഗം മൂലം മരണം പിടികൂടിയ ഒരു ഐ.ഐ.ടി ബിരുദധാരിയും മറ്റൊരു കോളേജ് വിദ്യാര്‍ഥിയും (രണ്ടും മുസ്‌ലിം കുട്ടികള്‍) നല്ല നീളമുള്ള താടിയുള്ളവരായിരുന്നു. ജാതി മത വിത്യാസമില്ലാതെ അവരെ കാണാന്‍ ചെന്ന കൂട്ടുകാര്‍ക്കും താടി ഉണ്ടായിരുന്നുവന്നത് ശ്രദ്ധയില്‍പെട്ടു. അന്വേഷിച്ചപ്പോഴാണറിഞ്ഞത് അത് പുതിയ ഫാഷന്റെ ഭാഗം മാത്രമാണ് എന്ന്! സീസണുകളില്‍ വന്നുപോകുന്ന സംസ്‌കാരമല്ല; അല്ലാഹുവിന്റെ താല്‍പര്യങ്ങളെ പരിഗണിച്ച് പരിപാലിക്കപ്പെടുന്ന ശീലങ്ങളാണ് വേണ്ടത്. നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ബഹുദൈവ വിശാസികളോട് എതിരാവുക. നിങ്ങള്‍ മീശ വെട്ടിച്ചുരുക്കുകയും താടി വളര്‍ത്തി വിടുകയും ചെയ്യുക’ (ബുഖാരി). ഇമാം മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ‘മീശ വെട്ടുകയും താടി ഇടതൂര്‍ന്നു വളര്‍ത്തുകയും അഗ്‌നി ആരാധകരോട് എതിരാവുകയും ചെയ്യുക’ എന്നുകൂടിയുണ്ട്.

നബിചര്യയെന്ന നിലയ്ക്ക് തക്വ്‌വയുടെ ഭാഗമായി മക്കള്‍ താടി വളര്‍ത്തുന്നതിനെ ആശങ്കയോടെ കാണുന്ന മുസ്‌ലിം രക്ഷിതാക്കളും ഇല്ലാതെയില്ല. താടിയെ തീവ്രവാദത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുന്നവര്‍ പടച്ചുവിട്ട കൃത്രിമ പുക ശ്വസിച്ചവരാണവര്‍. നമ്മുടെ മക്കള്‍ അന്ധമായ അനുകരണങ്ങളോട് സന്ധിയാവാതെ ജീവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ നാം അവര്‍ക്ക് ശക്തിയും തണലുമാവുകയാണ് വേണ്ടത്. ഇതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു രംഗമാണ്, മറ്റു മതവിശ്വാസികള്‍ അവരുടെ മതരീതികളുടെ ഭാഗമായി അംഗീകരിച്ചാചരിക്കുന്ന കാര്യങ്ങള്‍ അവരോെടാപ്പം തുല്യമായി അനുകരിക്കുകയെന്നത്. കാരണം നബി ﷺ അതിനെ വ്യക്തമായി നിരോധിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:’നാം അല്ലാത്തവരോട് സാദൃശ്യപ്പെടാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവരല്ല. നിങ്ങള്‍ നസ്വാറാക്കളോടും യഹൂദരോടും സാദൃശ്യപ്പെടാവതല്ല’ (തിര്‍മിദി).

ഇതുപോലെ വളരാന്‍ അനുവദിക്കാവതല്ലാത്ത മറ്റൊരു ദുസ്സ്വഭാവമാണ് ആര്‍ഭാടവും സുഖലോലുപതയും. ഇവ രണ്ടും സ്വഭാവത്തെ ചീത്തയാക്കുകയും പരലോകത്തെ വിസ്മരിപ്പിക്കുകയും ദൈവ സ്മരണയില്‍ നിന്ന് മനസ്സിനെ അകറ്റുകയും ചെയ്യും. നബി ﷺ പറഞ്ഞതായി മുആദ്ബ്‌നു ജബല്‍(റ) നിവേദനം ചെയ്യുന്നു: ‘നിങ്ങള്‍ സുഖലോലുപതയെ സൂക്ഷിക്കണം. അല്ലാഹുവിന്റെ ദാസന്മാര്‍ സുഖലോലുപന്മാര്‍ ആവുകയില്ല’ (ഇമാം അഹ്മദ്).

ഉമര്‍(റ) പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് ഇപ്രകാരം എഴുതി അറിയിക്കുമായിരുന്നു: ‘നിങ്ങള്‍ സുഖലോലുപതയെയും ബഹുദൈവാരാധകന്മാരുടെ വേഷവിധാനത്തെയും സൂക്ഷിക്കണം'(ബുഖാരി, മുസ്‌ലിം). ബ്രാന്‍ഡുകളുടെ മാത്രം അടിമയായി മാറുന്ന ശീലത്തെ മക്കളില്‍ നാം വളര്‍ത്തിക്കൂടാത്തതാണ്. ജീവിതത്തിന്റെ മാറിവരുന്ന സാമ്പത്തിക കാലാവസ്ഥകളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഭാവിയില്‍ അവര്‍ കാല്‍ വഴുതിവീണു പോയെന്ന് വരും. പ്രകടനപരതയില്‍ നിന്ന് ഇസ്‌ലാം നമ്മെ അകറ്റി നിര്‍ത്തുന്നത് ഇത് കൊണ്ട് കൂടിയാവാം.

മക്കളുടെ സഭാവങ്ങളെ വൈകൃതങ്ങളിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന മെറ്റാരു പൈശാചികതയാണ് സംഗീതജ്വരം. ഇമാനിന്റെയും ഇസ്‌ലാമിലന്റെയും മറുപക്ഷത്ത് നില്‍ക്കുന്ന ജാഹിലിയ്യത്തില്‍ പെട്ടതായിട്ടാണ് സംഗീതെത്തയും നൃത്തനൃത്യങ്ങെളയുമെല്ലാം പ്രവാചകനും സ്വഹാബികളും ഉത്തമ നൂറ്റാണ്ടുകൡലെ വിശ്വാസികളും മതത്തില്‍ അവരുടെ പാത പിന്തുടര്‍ന്നരുമെല്ലാം മനസ്സിലാക്കിയത്. പൈശാചിക പ്രവണതകളെ ഉത്തേജിപ്പിക്കുന്ന വൈദുതി തരംഗങ്ങളാണ് സംഗീതങ്ങളും വാദേ്യാപകരങ്ങളും. അവയെ വിരോധിച്ച പ്രവാചക ചര്യയെ ധിക്കരിച്ചു കൊണ്ട് അനുവദനീയമായി കാണുന്ന, വരാനിരിക്കുന്ന തലമുറയെ കുറിച്ച് പ്രവാചകന്‍ ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാരിസ് ബിന്‍ അബീ ഉസാമ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ ﷺ : ‘തീര്‍ച്ചയായും അല്ലാഹു എന്നെ കാരുണ്യവും ലോകത്തിനു മാര്‍ഗദര്‍ശനവുമായിട്ടാണ് നിയോഗിച്ചിട്ടുള്ളത്. വീണകളും വാദേ്യാപകരണങ്ങളും അജ്ഞാത കാലത്ത് ആരാധിച്ചിരുന്നതും ക്ഷയിപ്പിക്കാന്‍ അല്ലാഹു എന്നോട് കല്‍പിച്ചു’ (അഹ്മദ്). ഇമാം ബുഖാരിയും ഇമാം അഹ്മദും റിപ്പോര്‍ട്ട് ചെയ്യുന്ന നബിവചനത്തില്‍ നമുക്ക് ഇങ്ങനെ കാണാം: അദ്ദേഹം പറഞ്ഞു: ‘എന്റെ സമുദായത്തില്‍ ഒരു ജനത ഉണ്ടാവും. അവര്‍ വ്യഭിചാരവും പട്ടും മദ്യവും വാദേ്യാപകരണങ്ങളും അനുവദനീയമാക്കും.’

ശബ്ദാസ്വാദന ദാഹത്തെ ശമിപ്പിക്കാന്‍ നല്ല ക്വുര്‍ആന്‍ പാരായണവും സംഗീത മുക്തമായ ഗാനങ്ങളും നമുക്ക് പകരം നല്‍കാവുന്നതാണല്ലോ.

അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ ഗൗരവമായി നിരോധിച്ച മറ്റൊരു പ്രവണതയാണ് സ്ത്രീ പുരുഷന്മാര്‍ പരസ്പര രൂപ സാദൃശ്യം സ്വീകരിക്കുകയെന്നത്. വേഷ ഭൂഷാദികളിലും മറ്റും ഇന്ന് ഇത് സാര്‍വത്രികമായി പ്രകടമാണ്. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ നബിതിരുമേനി ﷺ ഇങ്ങനെ പറഞ്ഞതായി കാണാം: ‘സ്ത്രീകളോട് സാദൃശ്യപ്പെടാന്‍ ശ്രമിക്കുന്ന പുരുഷന്മാരെയും പുരുഷന്മാരോട് സാദൃശ്യപ്പെടുന്ന സ്ത്രീകളെയും അല്ലാഹു ശപിച്ചിരിക്കുന്നു’ (അഹ്മദ്, അബുദാവൂദ്).

ചുരുക്കത്തില്‍, മുമ്പ് വിശദീകരിച്ച ഇസ്‌ലാമിക സ്വഭാവ ശീലങ്ങള്‍ വേരുറപ്പിക്കുകയും ഇവിടെ വിശകലനം ചെയ്ത ദുസ്സ്വഭാവങ്ങള്‍ക്ക് തടയിണ പണിയുകയും ചെയ്യുന്നതിലൂടെയാണ് മക്കളില്‍ സ്വഭാവ വളര്‍ച്ച സാധ്യമാവുന്നത്.

കായിക ക്ഷമതയുടെ ഇസ്‌ലാമിക പാഠങ്ങള്‍

ശാരീരികവും മാനസികവുമായ വളര്‍ച്ച നേടുവാനും അവ പുഷ്ടിപ്പെടുവാനും ആവശ്യമായ കാര്യങ്ങളെ കുറിച്ചും പ്രവാചകന്‍ ﷺ സൂചിപ്പിച്ചിട്ടുണ്ട്. വിശ്വാസികള്‍ മതശാസന എന്ന നിലയില്‍ തന്നെ അവ പഠിക്കേണ്ടതും പുലര്‍ത്തേണ്ടതുമാണ്. ആരോഗ്യവും ദൃഢതയുമുള്ള ഒരു ശരീരം ഏതൊരു മനുഷ്യന്റെയും ആഗ്രഹം മാത്രമല്ല അവകാശം കൂടിയാണ്. അത് നേടുവാനാവശ്യമായ നടപടിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടപ്പില്‍ വരുത്തേണ്ടത് കുട്ടിപ്രായത്തിലാണ്. അതാവട്ടെ രക്ഷിതാക്കളുടെ കൈകളില്‍ അര്‍പ്പിതവുമാണ്. ജീവി വര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ കുട്ടിക്കാലം ഉള്ള ഏക ജീവി മനുഷ്യനാണ്. ശരീരത്തിന്റെ ആകാരവും പേശികളും മറ്റു അനുബന്ധ അവയവങ്ങളും പെട്ടെന്ന് വളരുന്നതും പാകപ്പെടുന്നതും ഈ പ്രായത്തിലാണ്. അതുകൊണ്ടു തന്നെ ഇസ്‌ലാമിക പാരന്റിംഗിന്റെ ശ്രദ്ധ പതിയേണ്ട ഇടമാണിത്.

കളിയും ചലനാത്മകതയും കുട്ടികളുടെ ജന്മവാസനയാണ്. പ്രകൃതിപരമായിത്തന്നെ ശാരീരിക വളര്‍ച്ച സാധ്യമാവും വിധം അല്ലാഹുവാണ് മനുഷ്യനില്‍ അത് നിക്ഷേപിച്ചത്. ആ ചോദനയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് രക്ഷിതാക്കളും അധ്യാപകരും ഈ കാലയളവില്‍ ചെയ്യേണ്ടത്. കുട്ടികള്‍ക്ക് കളിക്കുവാനും ഇളകുവാനുമുള്ള അവസരങ്ങള്‍ നല്‍കുകയും അവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത പക്ഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പിന്നീട് നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല. ഫാസ്റ്റ് ഫുഡ് തിന്നുകൊണ്ട് സോഫയില്‍ ചാരിയിരുന്ന് ദീര്‍ഘനേരം ടി.വിയില്‍ കാര്‍ട്ടൂണുകളും മറ്റും കണ്ടിരിക്കുന്ന കുട്ടികളിലാണ് ഇന്ന് ഇളക്കമില്ലായ്മ മൂലം ‘പൊണ്ണത്തടി’ എന്ന പ്രതിഭാസം കൂടുതലും കാണപ്പെടുന്നത് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കുക.

ഇസ്‌ലാം ഈ രംഗത്ത് യുക്തവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരാള്‍ കുട്ടിക്കാലത്തെയും കൗമാരത്തെയും യാത്രയാക്കി കടന്നുകയറുന്നത് ഉത്തരവാദിത്തത്തിന്റെ ഭാരം തോളിലേറ്റേണ്ടുന്ന യുവത്വത്തിലേക്കാണ്. ഇസ്‌ലാമിക ബാധ്യതകളുടെ യഥാവിധ നിര്‍വഹണത്തിന് നല്ല ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. പഠനം, നമസ്‌കാരം, നോമ്പ്, ഹജ്ജ്, ധര്‍മ സമരം, പ്രബോധന മാര്‍ഗത്തിലെ ത്യാഗം, കുടുബ പരിപാലനം ഇവയെല്ലാം ഒരു വിശ്വാസിയുടെ ഉത്തരവാദിത്തങ്ങളുടെ പട്ടികയില്‍ വരുന്നതാണ്. ഇവയെല്ലാം ശാരീരികാരോഗ്യം ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ കുട്ടിക്കാലത്ത് ഈ രംഗത്ത് കുട്ടികള്‍ക്കു നല്‍കേണ്ട പരിശീലനത്തെയും പരിപാലനത്തെയും കുറിച്ചുള്ള പ്രവാചകചര്യകള്‍ മറ്റെന്തിനെക്കാളും വിശാസികള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഈ രംഗത്തുള്ള ചില ഇസ്‌ലാമിക പാഠങ്ങള്‍ നമുക്ക് പരിശോധിക്കാം:

കാലികമായ കായിക കലകളില്‍ ചെറുപ്പത്തിലേ പരിശീലനം നല്‍കല്‍

നബി ﷺ ചില പ്രത്യേക കായിക ശീലങ്ങളെ പേരെടുത്തു പറഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നീന്തല്‍, കുതിര സവാരി, ഓട്ടമത്സരം, അമ്പെയ്ത്ത്, ഗുസ്തി തുടങ്ങിയ കലകളെ നബി ﷺ പേരെടുത്തു പറഞ്ഞത് ഹദീഥുകളില്‍ കാണാവുന്നതാണ്. ഉമര്‍ (റ) ശാമിലെ ജനങ്ങള്‍ക്ക് എഴുതാറുണ്ടായിരുന്നു: ‘നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നീന്തലും അമ്പെയ്ത്തും കുതിര സവാരിയും പഠിപ്പിക്കണം.’ വിശ്വാസിക്ക് വൈയക്തികമായും വിശ്വാസി സമൂഹത്തിന് സാമൂഹികമായും അനിവാര്യമായ ആയോധനമുറകളുടെപ്രാധാന്യം നബി ﷺ യില്‍ നിന്ന് ബോധ്യപ്പെട്ടതിനാലാകുമല്ലോ ഉമര്‍(റ) ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. നബി ﷺ നീന്തല്‍ പരിശീലിക്കുന്നതിന് പ്രോത്സാഹനം നല്‍കിയതായി നമുക്ക് കാണാം. ദൈവിക സ്മരണകള്‍ ഊര്‍ന്നുപോകാത്ത വിനോദങ്ങള്‍ നബി ﷺ പറഞ്ഞതില്‍ ഒന്ന് നീന്തല്‍ പരിശീലിക്കുക എന്നതാണ്. (അല്‍ ജാമിഅ്, ശൈഖ് അല്‍ബാനി). നബി ﷺ പ്രോത്സാഹിപ്പിച്ച മറ്റൊരു ആയോധന മുറയാണ് അമ്പെയ്ത്ത്. ഇതിനെക്കുറിച്ച് ഒന്നിലധികം ഹദീഥുകള്‍ കാണാവുന്നതാണ്.

عَنْ سَلَمَةَ بْنِ الأَكْوَعِ ـ رضى الله عنه ـ قَالَ مَرَّ النَّبِيُّ صلى الله عليه وسلم عَلَى نَفَرٍ مِنْ أَسْلَمَ يَنْتَضِلُونَ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ ارْمُوا بَنِي إِسْمَاعِيلَ، فَإِنَّ أَبَاكُمْ كَانَ رَامِيًا، وَأَنَا مَعَ بَنِي فُلاَنٍ ‏”‏‏.

സല്‍മ ഇബ്‌നുല്‍ അക്‌വാ(റ) നിവേദനം ചെയ്യുന്നു: ”ഒരിക്കല്‍ നബി ﷺ അമ്പെയ്തുകൊണ്ടിരുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ അടുത്ത് കൂടെ നടന്നുപോയി. അപ്പോള്‍ നബി ﷺ അവരോടായി പറഞ്ഞു: ‘ഇസ്മാഈല്‍ കുടുംബമേ, നിങ്ങള്‍ നന്നായി അമ്പെയ്യുക. നിങ്ങളുടെ പൂര്‍വ പിതാക്കന്മാര്‍ നല്ല അമ്പെയ്ത്തുകാരായിരുന്നു'(ബുഖാരി).

ഉക്ബത് ബിന്‍ ആമിര്‍(റ) പറയുന്നു: ”നബി ﷺ മിമ്പറില്‍ വെച്ച് ഒരിക്കല്‍ പറയുന്നത് ഞാന്‍ കേട്ടു: ‘നിങ്ങള്‍ ശക്തിയില്‍ നിന്ന് (ശത്രുക്കള്‍ക്കെതിരെ) സാധ്യമായത്ര ഒരുക്കങ്ങള്‍ നടത്തുക’ എന്ന ക്വുര്‍ആന്‍ വചനം പാരായണം ചെയ്തുകൊണ്ട് നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ശക്തി അമ്പെയ്ത്താകുന്നു. തീര്‍ച്ചയായും ശക്തി അമ്പെയ്ത്താകുന്നു’ (മുസ്‌ലിം).

അമ്പെയ്ത്ത് പരിശീലിച്ചിട്ട് അത് മറന്നു കളയുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന മറ്റൊരു നബി വചനം ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് വളരുന്ന തലമുറക്ക് മാനസിക സ്‌ഥൈര്യവും പ്രതിരോധ ബോധവും ശാരീരിക ഉറപ്പും പ്രദാനം ചെയ്യുന്ന കാലികവും പ്രാദേശികവും ആയ ആയോധന വിദ്യകളും കായിക വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ടെന്നും അത്തരം കലകെളയും അഭ്യാസങ്ങെളയും അടുത്ത തലമുറക്ക് ഉപകാരപ്പെടാത്ത വിധം അവഗണിക്കുവാന്‍ പാടില്ല എന്നുമാണ്.

കായിക മത്സരങ്ങള്‍ സംഘടിപ്പിക്കല്‍

ഇത് കായിക വിദ്യാഭ്യാസത്തിലേക്ക് കുട്ടികളുടെ മനസ്സിനെ തിരിച്ചുവിടുകയും ശാരീരിക ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. നബി ﷺ തന്റെ പിതൃവ്യന്‍ അബ്ബാസ്(റ)ന്റെ മക്കളുടെ ഇടയില്‍ ഓട്ട മത്സരം സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നിട്ട് ആദ്യം എത്തി വിജയികളാകുന്നവരെ സ്വീകരിക്കുകയും പിന്നീടെത്തുന്നവരെ പരിഗണിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) നിവേദനം: ‘നബി ﷺ അബ്ദുല്ലക്കും ഉബൈദുല്ലക്കും അബ്ബാസ് കുടുംബത്തിലെ മറ്റു മക്കള്‍ക്കും വരി നിര്‍ണയിച്ചു കൊടുത്ത് ഓട്ട മത്സരം നടത്തും. എന്നിട്ട് ആദ്യമെത്തുന്നവര്‍ക്ക് ഇന്നതും ഇന്നതും തരുമെന്ന് പറയും. അവര്‍ മത്സരിച്ചോടി വന്ന് നബി ﷺ യുടെ നെഞ്ചിലും മുതുകിലും ചെന്ന് പതിക്കും. നബി ﷺ അവരെയെല്ലാം ആലിംഗനം ചെയ്യുകയും ഉമ്മ വെക്കുകയും ചെയ്യും’ (ഇമാം അഹ്മദ്).

വിജയികളെ അനുമോദിക്കുക മാത്രമല്ല പിന്നിലുള്ളവരെ പരിഗണിക്കുക കൂടി ചെയ്യണമെന്ന് ഇതിലൂടെ നബി ﷺ നമ്മെ പഠിപ്പിക്കുന്നുണ്ട്.

കുട്ടികളോെടാപ്പം വലിയവരും കളിക്കുക

ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്. മുമ്പ് ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂട്ടുകുടുംബങ്ങളില്‍ പെട്ടവരും അയല്‍പക്കക്കാരുമായ ധാരാളം കുട്ടികളുമായി കൂട്ട് കൂടുവാന്‍ സാഹചര്യമുണ്ടായിരുന്നു. ഇന്ന് അവസ്ഥ മാറി. ഫ്ലാറ്റുകളിലും മതിലുകെട്ടി അടച്ച വില്ലകളിലും ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൂടെ കളിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ കൂട്ടായി മുതിര്‍ന്നവരുണ്ടാകുന്നത് അനിവാര്യമാണ്. നബി ﷺ പേരക്കുട്ടികളായ ഹസനും ഹുസൈനുമായി എന്തെല്ലാം കളികളായിരുന്നു കളിച്ചിരുന്നത്! നബി ﷺ കുതിരയായി കുനിഞ്ഞു കൊടുക്കുകയും അവരെ പുറത്തു കയറ്റി നടക്കുകയും ചെയ്തിട്ട് എത്ര നല്ല കുതിരയെന്നും കുതിരക്കാരനും പറഞ്ഞു പ്രോത്സാഹിപ്പിക്കുമായിരുന്നു. നബി ﷺ അവരോെടാപ്പം കളിക്കുന്നത് കാണുന്ന സ്വഹാബികള്‍ ചോദിക്കും: ‘താങ്കള്‍ (അത്രയും) അവരെ ഇഷ്ടപ്പെടുന്നുണ്ടോ?’ അപ്പോള്‍ നബി ﷺ പറയും: ‘ഇല്ലാതേ, അവര്‍ രണ്ടു പേരും എന്റെ രണ്ടു സുഗന്ധച്ചെടികളാണ്’ (ത്വബ്‌റാനി).

കുട്ടികളെ കുട്ടികളോടൊപ്പം കളിക്കുവാന്‍ വിടുക

നബി ﷺ യുടെ കാലത്ത് കുട്ടികള്‍ കളിക്കുവാന്‍ പോകുകയും അവരുടെ കളിസ്ഥലങ്ങളിലേക്ക് നബി ﷺ ചെന്നുകൊണ്ട് അവര്‍ക്ക് കൈകൊടുത്ത് സലാം പറയുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. നബി ﷺ യുടെ പേരക്കുട്ടികള്‍ മറ്റു കുട്ടികളോെടാപ്പം കളിക്കുവാന്‍ പോകുന്നതിനെ അവിടുന്ന് വിരോധിച്ചില്ല. മറിച്ച്, അവരെ വേണ്ടിവരുമ്പോള്‍ നബി ﷺ കളിസ്ഥലത്തേക്ക് തിരഞ്ഞുചെന്ന് അവരെ പിടിച്ചു കൊണ്ട് വരുമായിരുന്നു.

കളിക്കുവാനുള്ള സ്വഭാവിക സന്ദര്‍ഭങ്ങള്‍ ഇല്ലാത്തിടങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങളെ ഉണ്ടാക്കിക്കൊടുത്ത് കുട്ടികളെകായിക വിനോദങ്ങളില്‍ പങ്കാളികളാക്കുന്നത് അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് സഹായകമാണ്. മാത്രവുമല്ല അത് അവരുടെ അവകാശം കൂടിയാണ്.

‘ഒരിക്കല്‍ ഏതാനും സ്വഹാബികള്‍ നബി ﷺ യുടെ കൂടെ ക്ഷണിക്കപ്പെട്ട ഒരു സദ്യയിലേക്ക് പുറപ്പെട്ടു. അന്നേരം ഹുസൈന്‍(റ) വഴിയില്‍ കുട്ടികളോെടാപ്പം കളിക്കുന്നത് കണ്ടു. നബി ﷺ ആളുകള്‍ക്കു മുമ്പില്‍ അവനെ പിടിക്കാന്‍ കൈ നീട്ടി ചെന്നു. അപ്പോള്‍ ഹുസൈന്‍(റ) നബി ﷺ ക്ക് പിടികൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. ഒടുവില്‍ അവനെ പിടികൂടി. ഒരു കൈകൊണ്ട് താടിയിലും മറുകൈകൊണ്ട് പിരടിയിലും പിടിച്ചുകൊണ്ട് അവനെ ഉമ്മവെച്ചു…’ (ഇബ്‌നുമാജ).

എന്നാല്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ധാര്‍മിക വശങ്ങളെയും നിയമങ്ങളെയും നിരാകരിക്കുന്ന വിധം കളികളില്‍ ഏര്‍പെടുന്നതിനെ രക്ഷിതാക്കള്‍ വിലക്കേണ്ടതുണ്ട്. ഇസ്‌ലാമിക വസ്ത്രധാരണ നിയമങ്ങള്‍ പാലിക്കാത്ത വസ്ത്രം അണിയുക, അന്യരായ ആണ്‍ പെണ്‍ കൂടിക്കലരല്‍ ഉണ്ടാവുക, നമസ്‌കാരം, നോമ്പ് പോലുള്ള നിര്‍ബന്ധ ആരാധനാകര്‍മങ്ങള്‍ക്ക് വിഘാതം വരുന്നവിധം കളികളില്‍ ഏര്‍പെടുക, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, നിയമ വിരുദ്ധമായും മോശം ഉദ്ദേശത്തിലും പരിശീലനം നേടുക… ഇവയെല്ലാം ഇസ്‌ലാം അനുവദിക്കാത്ത കാര്യങ്ങളാണ്.

സഈദ്ബിന്‍ ജുബൈര്‍(റ) പറയുകയാണ്: ”ഞാന്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) തുടങ്ങിയവരുടെ കൂടെ മദീനയിലേക്ക് പോകുന്ന വഴിയില്‍ ഒരു പറ്റം കുട്ടികള്‍ ഒരു കോഴിയുടെ നേരെ അമ്പെയ്തു കളിക്കുന്നത് കണ്ടു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) അവരോട് ദേഷ്യപ്പെട്ടുകൊണ്ട് ഇതെന്താണെന്നു ചോദിച്ചു. അപ്പോള്‍ അവര്‍ ചിതറിയോടി. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: ‘മൃഗങ്ങളെ കൊന്നു വികൃതമാക്കുന്നവരെ പ്രവാചകന്‍ ﷺ ശപിച്ചിട്ടുണ്ട്” (ഇമാം അഹ്മദ്).

വിനോദത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുക, മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാവാന്‍ സാധ്യതയുള്ള വിധം കല്ലുകള്‍ കൊണ്ടോ മറ്റോ എറിഞ്ഞു കളിക്കുക എന്നിവയെല്ലാം നബി ﷺ നിരോധിച്ചിട്ടുണ്ട്.

മാനസിക വളര്‍ച്ചക്ക് ഇസ്‌ലാം നല്‍കുന്ന വെളിച്ചം

മനുഷ്യന്‍ ബുദ്ധിയും ശരീരവും മാത്രമല്ല മനസ്സും കൂടി ചേര്‍ന്ന, അല്ലാഹുവിന്റെ ഒരു അത്ഭുത സൃഷ്ടിയാണല്ലോ. വിവിധങ്ങളായ വൈകാരികതകളുടെ സംഗമസ്ഥലമാണ് മനുഷ്യ മനസ്സ്. ഒരു പരീക്ഷണമെന്ന നിലയ്ക്ക് അല്ലാഹു മനുഷ്യനില്‍ നിക്ഷേപിച്ച ഈ വൈകാരികതകളില്‍ സൃഷ്ടിപരതയായുള്ളതും നശീകരണ ശക്തിയുള്ളതും ഒരു പോലെ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെ മാനസിക ആരോഗ്യമെന്നതിനെ ഈ വൈകാരികതയുടെ സന്തുലിനമായ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് അളക്കുവാന്‍ സാധിക്കുക. അതാകട്ടെ ശാരീരിക വളര്‍ച്ചയോ ബൗദ്ധിക വളര്‍ച്ചയോ മൂലം മാത്രം ഉണ്ടാകുന്നതല്ല. അതിന്നു തീര്‍ത്തും അതിന്റെതായ സ്വതന്ത്രമായ, എന്നാല്‍ ഉള്‍ച്ചേരലുകളുള്ള ഒരു അസ്തിത്വമുണ്ട്.

മുതിര്‍ന്നവരോട് കയര്‍ത്ത് സംസാരിക്കുന്ന സമര്‍ഥനായ വിദ്യാര്‍ഥിയും കുഞ്ഞിനെ സ്വന്തം കൈകൊണ്ട് പുഴയില്‍ എറിഞ്ഞു കൊല്ലുന്ന മാതാ പിതാക്കളും ഇതിന്റെ തെളിവുകളാണ്. അത്‌കൊണ്ടു തന്നെ മാനസിക വളര്‍ച്ചയെ അതിന്റെതായ പോഷകങ്ങള്‍ നല്‍കി വളര്‍ത്തിയും പരിപാലിച്ചും പോരേണ്ടതുണ്ട്. നന്മയാര്‍ന്ന ഒരുപാട് വികാരങ്ങളെ അല്ലാഹു നമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്, അത് പോലെ തിന്മയാര്‍ന്ന വികാരങ്ങളും ഉണ്ട്. പ്രസന്നതയും വിരസതയും അതിന്റെ വ്യത്യസ്തങ്ങളായ മുഖങ്ങളാണ്. ആഹ്ലാദം, സ്‌നേഹം, വാത്സല്യം, ആദരവ്, അനുകമ്പ തുടങ്ങിയവ പ്രസന്നതയില്‍ നിന്ന് പൊട്ടിവിരിയുമ്പോള്‍ അരിശം, വെറുപ്പ്, ഭയം അസൂയ, പ്രതികാര വാസന തുടങ്ങിയവ വിരസതയില്‍ നിന്ന് പുറപ്പെട്ടു വരുന്നു.

വൈകാരിക വിരസതയും മരവിപ്പും വ്യക്തിയില്‍ ഉണ്ടാകുന്നത് കുടുംബ ജീവിതത്തിനും സാമൂഹ്യ ജീവിതത്തിനും ഭീഷണിയാണ്. വാത്സല്യം, അനുകമ്പ, സ്‌നേഹം, ബഹുമാനം, കാരുണ്യം തുടങ്ങിയവ പ്രകടിപ്പിക്കേണ്ട വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ യാതൊരു മാനസിക പ്രതികരണവും പ്രതിഫലനവും ഇല്ലാത്തവനോ ഇല്ലാത്തവളോ ആയി നില്‍ക്കേണ്ടി വരുന്ന ദുരന്താവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കുക. കുട്ടിക്കാലത്തെ പരിചരണത്തില്‍ ഇത്തരം വൈകാരികതകളുടെ വളര്‍ച്ചയില്‍ ആവശ്യമായ ചുവടുവെപ്പുകള്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്ന് ലഭിക്കാതിരുന്നത് അതിന്റെ നിമിത്തങ്ങളില്‍ ഒന്നാണ്.

അനന്യമായ ഈ വൈകാരിക മൂല്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ വിഭവങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമാണ് മാതാപിതാക്കള്‍. അവരിലൂടെയാണ് ഇത് കൈമാറ്റം ചെയ്യപ്പെടുന്നത്. അതിന്ന് അവരെ സഹായിക്കുന്ന ധാരാളം മാര്‍ഗങ്ങള്‍ നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. നബി ﷺ യുടെ കുട്ടികളോടുള്ള ഇടപെടലുകളില്‍ അവരില്‍ വൈകാരികത തഴച്ചുവളരാന്‍ ഉതകുന്ന വേരുകള്‍ പടര്‍ത്തുന്നത് കാണാം. നമ്മുടെ ജീവിതത്തിലും അത് മാതൃകയാക്കി നാം മക്കളോട് ഇടപെട്ടാല്‍, അവരുടെ ചുറ്റുപാടുകളോട് വൈകാരിക സന്തുലിതാവസ്ഥയില്‍ അവര്‍ പ്രതികരിക്കുന്നത് നമുക്ക് കാണാം. അവയില്‍ ചിലത് നമുക്ക് പരിശോധിക്കാം:

ഒന്ന്: ചുംബനം, വാത്സല്യം, കാരുണ്യം തുടങ്ങിയവ കുട്ടികള്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാവല്‍: മക്കള്‍ക്ക് നല്‍കുന്ന ചുംബനങ്ങള്‍ക്ക് അവരുടെ മനസ്സിനെ ഉദ്ദീപിക്കുന്നതിലും അവരില്‍ മാനസിക വികാരങ്ങള്‍ ഉദ്പാദിപ്പിക്കുന്നതിലും വലിയ പങ്കാണുള്ളത്. കൂടാതെ വലിയവരുടെയും ചെറിയവരുടെയും ഇടയിലുള്ള ബന്ധം കെട്ടിയുറപ്പിക്കുന്നതിലും അതിന്നു വലിയ പങ്കുണ്ട്. വളരുന്ന കുട്ടിയോടുള്ള കരുണ്യത്തിന്റെ തെളിവ് കൂടിയാണത്. കുട്ടിയുടെ മനസ്സിനെ അത് ജീവസ്സുറ്റതാക്കുകയും ചുറ്റുപാടിനോട് സജീവമായി പ്രതികരിക്കാന്‍ അവനത് ആവേശം നല്‍കുകയും ചെയ്യും. എല്ലാറ്റിനും പുറമെ അത് നബി ﷺ യുടെ ജീവിത ചര്യകളില്‍ പെട്ടതുമാണ്.

ഇമാം ബുഖാരിയും മുസ്‌ലിമും ആഇശ(റ)യില്‍ നിന്ന് നിവേദനം: അവര്‍ പറയുകയാണ്: ”ഗ്രാമീണരായ ചില അറബികള്‍ നബി ﷺ യുടെ അടുത്ത് വന്നു. എന്നിട്ട് അവര്‍ നബി ﷺ യോട് ചോദിച്ചു: ‘താങ്കള്‍ താങ്കളുടെ മക്കളെ ചുംബിക്കാറുണ്ടോ?’ നബി ﷺ പറഞ്ഞു: ‘അതെ.’ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ഞങ്ങള്‍ ചുംബിക്കാറില്ല.’ അപ്പോള്‍ നബി ﷺ അവരോട് തിരിച്ചു ചോദിച്ചു: ‘അല്ലാഹു നിങ്ങളുടെ ഹൃദയത്തില്‍ നിന്നും കാരുണ്യം എടുത്തു കളഞ്ഞാല്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും?’

അബൂഹുറയ്‌റ(റ) പറയുകയാണ്: ”നബി ﷺ ഹസന്‍ ഇബ്‌നു അലി(റ)വിനെ ചുംബിച്ചു. അപ്പോള്‍ അല്‍ അക്വ്‌റഉബിന്‍ ഹാബിസ്(റ)പറഞ്ഞു: ‘എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ നിന്ന് ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ല.’ അന്നേരം നബി ﷺ പറഞ്ഞു: ‘കാരുണ്യം കാണിക്കാത്തവരോട് കാരുണ്യം കാണിക്കപ്പെടുകയില്ല’ (ബുഖാരി, മുസ്‌ലിം).

ഇബ്‌നു അസാകിര്‍ അനസ്(റ)വില്‍ നിന്ന് നിവേദനം: ”നബി ﷺ കുടുംബങ്ങളോടും കുട്ടികളോടും എറ്റവും കാരുണ്യമുള്ളവനായിരുന്നു” (സ്വഹീഹ് അല്‍ ജാമിഅ്).

കുട്ടികളോട് കാരുണ്യം കാണിക്കുകയും അവരുടെ വിഷയത്തില്‍ അവരോട് കടുത്ത താല്‍പര്യം നില നിര്‍ത്തുകയും ചെയ്യുകയെന്നത് നബിചര്യയുടെ പ്രകടനവും സ്വര്‍ഗ പ്രവേശനത്തിന്റെ നിമിത്തവും ആണ്. ഒരിക്കല്‍ രണ്ടു മക്കളെയുമായി ഒരു സ്ത്രീ ആഇശ(റ)യുടെ അടുത്ത് സഹായം ചോദിച്ചു വന്നു. അവര്‍ മൂന്നു കാരക്ക അവര്‍ക്ക് നല്‍കി. അതില്‍ രണ്ടണ്ണം അവര്‍ കുട്ടികള്‍ക്ക് വീതിച്ചു നല്‍കി. എന്നിട്ട് ഒന്ന് അവര്‍ (അവര്‍ക്ക് തിന്നാനായി) സൂക്ഷിച്ചു വെച്ചു. കുട്ടികള്‍ അവര്‍ക്ക് നല്‍കിയത് തിന്നു കഴിഞ്ഞ് ഉമ്മയുടെ മുഖത്തേക്ക് നോക്കി. അപ്പോള്‍ അവര്‍ കൈയിലുണ്ടായിരുന്ന മൂന്നാമത്തെ കാരക്ക രണ്ടായി പകുത്തു മക്കള്‍ക്ക് നല്‍കി. (അവര്‍ ഒന്നും തിന്നില്ല). ഈ സംഭവം ആഇശ(റ) നബി ﷺ വന്നപ്പോള്‍ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. ആപ്പോള്‍ നബി ﷺ പറഞ്ഞു: ‘നീ എന്താണ് ഇതില്‍ ഇത്ര അത്ഭുതപ്പെടുന്നത്? ആ സ്ത്രീ അവരുടെ കുട്ടിയോട് കാണിച്ച ഈ കാരുണ്യം നിമിത്തം അല്ലാഹു അവരോടു കാരുണ്യം ചെയ്തിരിക്കുന്നു” (ബുഖാരി).

സ്വന്തക്കാരുടെ കുട്ടികള്‍ മാത്രമല്ല, മറ്റു കുട്ടികളും നബി ﷺ യുടെ കാരുണ്യത്തിന്റെ നനവും തണുപ്പും അനുഭവിച്ചവരാണ്. അനസ്(റ) ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ”ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ ആഗ്രഹിച്ചുകൊണ്ടായിരിക്കും അത്. അപ്പോള്‍ ഞാന്‍ (സ്ത്രീകളുടെ ഭാഗത്തു നിന്ന്) കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കും. അപ്പോള്‍ ഞാന്‍ നമസ്‌കാരം ചുരുക്കും. അവരുടെ കരച്ചില്‍ അവരുടെ മാതാക്കളുടെ മനസ്സിലുടക്കുന്ന അവസ്ഥ പരിഗണിച്ചു കൊണ്ടാണത്” (ബുഖാരി).

അബൂ ക്വതാദ(റ) പറയുകയാണ്: ”നബി ﷺ യുടെ മകളായ സൈനബി(റ)ന്റെ മകള്‍ ഉമാമയെ നബി ﷺ ചുമലില്‍ ഏറ്റിക്കൊണ്ട് ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കും. എന്നിട്ട് സുജൂദില്‍ പോകുമ്പോള്‍ അവളെ നിലത്തു വെക്കും, എഴുന്നേല്‍ക്കുമ്പോള്‍ എടുത്ത് ചുമലില്‍ വെക്കും” (ഇബ്‌നു ഖുസയ്മ).

ഈ രീതിയില്‍ വാത്സല്യം നിറഞ്ഞ ഹൃദയവുമായി മക്കളോട് ഇടപെടുന്ന രക്ഷിതാക്കള്‍ക്ക് മാത്രമെ മക്കള്‍ക്ക് മൂല്യബോധം പകര്‍ന്നുകൊടുക്കുവാന്‍ കഴിയുകയുള്ളൂ. മാതാപിതാക്കള്‍ കാണിക്കുന്ന വാത്സല്യവും പാരുഷ്യതയും മക്കളുടെ മാനസിക ആരോഗ്യത്തെയും വൈകാരിക വളര്‍ച്ചയെയും ശക്തമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഇത് പോലെ കുട്ടികളില്‍ മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റനേകം ഇടപെടലുകളിലേക്ക് ഇസ്‌ലാം വെളിച്ചം വീശുന്നുണ്ട്.

കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക

കുട്ടികളില്‍ വൈകാരിക, മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ധാരാളം പ്രായോഗിക മാര്‍ഗങ്ങള്‍ പ്രവാചക ജീവിതത്തിന്റെ താളുകളില്‍ നമുക്ക് കാണുവാന്‍ കഴിയും. അതിലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അവരുമായി കളി തമാശകളില്‍ ഏര്‍പ്പെടുവാന്‍ പ്രവാചകന്‍ ﷺ സമയം കണ്ടത്തിയിരുന്നുഎന്നത്. മാത്രവുമല്ല അതില്‍ അദ്ദേഹം വൈവിധ്യം നിലനിര്‍ത്തി. ഒരിക്കല്‍ ഓടിക്കളിക്കലാണെങ്കില്‍ മറ്റൊരിക്കല്‍ മുതുകില്‍ കയറ്റി നടക്കലാവും. അതുമല്ലെങ്കില്‍ ഓമനപ്പേര് വിളിച്ച്… അങ്ങനെ അവരെ പലവിധത്തില്‍ ആനന്ദിപ്പിച്ചു.

കേവലം ഉപദേശികളായോ കല്‍പന പുറപ്പെടിവിക്കുന്ന കോടതിയായോ മാത്രമായി പലപ്പോഴും രക്ഷിതാക്കള്‍ മാറിപ്പോകുന്നതാണ് കുട്ടികളില്‍ സ്വന്തം വീടിനോട് വിരക്തിയും ഉപദേശങ്ങളോട് അലസ ഭാവവും ഉണ്ടാക്കുന്നത്. ഒഴിവ് നേരങ്ങളില്‍ പരമാവധി വീട്ടില്‍ നില്‍ക്കാതിരിക്കുവാനും പുറത്തു ചുറ്റിത്തിരിയുവാനും കുട്ടികള്‍ക്കു താല്‍പര്യം വര്‍ധിപ്പിക്കുന്നതിനു കാരണം കളി തമാശകള്‍ക്ക് സ്വന്തം വീട്ടില്‍ ഇടം ലഭിക്കാത്തതു തന്നെയാവും. ഇവിടെയാണ് നബി ﷺ രക്ഷിതാക്കള്‍ക്ക് മാതൃകയാകുന്നത്. പ്രവാചക സാന്നിധ്യം കുട്ടികള്‍ക്ക് അലസതയല്ല, ആനന്ദവും ആഗ്രഹവുമാണ് സമ്മാനിച്ചത്. അത് കൂടുതല്‍ കിട്ടാന്‍ അവര്‍ താല്‍പര്യപ്പെട്ടുകൊണ്ടേയിരുന്നു. നമ്മുടെ മക്കളും അവരുടെ ഒഴിവു വേളകളില്‍ നമ്മുടെ സാന്നിധ്യം കൊതിക്കുംവിധം അവരുമായി കളി തമാശകളില്‍ ഏര്‍പെടുവാന്‍ നാം സമയം കണ്ടത്തണം.

അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ കുട്ടികളോെടാപ്പമായ ചില രംഗങ്ങള്‍ നാം പഠനവിധേയമാക്കി നോക്കുക. അബൂഹുറയ്‌റ(റ) പറയുകയാണ്: ‘എന്റെ ഈ രണ്ടു ചെവികൊണ്ട് ഞാന്‍ കേള്‍ക്കുകയുണ്ടായി, എന്റെ ഈ രണ്ടു കണ്ണു കൊണ്ട് ഞാന്‍ കാണുകയുണ്ടായി: നബി ﷺ തന്റെ ഇരുകരങ്ങള്‍കൊണ്ട് ഹസന്‍(റ)വിന്റെയോ (ഹുസൈന്‍(റ)വിന്റെയോ) കൈപടങ്ങളില്‍ പിടിച്ചു. എന്നിട്ട് അവരുടെ കാല്‍പാദം നബിയുടെ കാല്‍പാദത്തിന്മേല്‍ കയറ്റി വെച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: ‘കയറൂ.’ അബൂഹുറയ്‌റ(റ) പറയുകയാണ്: ‘നബി ﷺ യുടെ നെഞ്ചില്‍ തന്റെ കാല്‍ എടുത്തു വെക്കും വരെ കുട്ടി കയറി.’ പിന്നീട് നബി ﷺ പറഞ്ഞു: ‘നിന്റെ വായ തുറക്കൂ.’ പിന്നെ നബി ﷺ അവനെ ചുംബിച്ചു. എന്നിട്ട് അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, നീ ഇവനെ ഇഷ്ടപ്പെടേണമേ, ഞാന്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു'(ബുഖാരി, അദബുല്‍ മുഫ്‌റദ്).

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ (നിഹായ: ഇബ്‌നുല്‍ അസീര്‍) ‘കൊച്ചുകുട്ടീ… കൊച്ചുകുട്ടീ… കയറൂ… കണ്ണിറുങ്ങിയ കൊച്ചുകുട്ടീ…’ എന്നിങ്ങനെ പറഞ്ഞതായി കാണാം. വാത്സല്യം നിറഞ്ഞൊഴുകുമ്പോള്‍ പേര് ചുരുക്കിയും കുട്ടിത്തത്തെ ഉയര്‍ത്തിക്കാട്ടിയും നബി ﷺ അവരെ വിളിക്കുമായിരുന്നുവെന്നര്‍ഥം. ഇമാം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിക്കുന്ന അനസ്(റ)വില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: ”നബി ﷺ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയായിരുന്നു. എനിക്ക് ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അബൂ ഉമൈര്‍ എന്നായിരുന്നു അവനെ വിളിക്കാറുണ്ടായിരുന്നത്. അവന്‍ എപ്പോെഴങ്കിലും ഞങ്ങളുടെ അടുത്ത് വന്നാല്‍ നബി ﷺ അവനോടു ചോദിക്കും: ‘അബൂ ഉമൈര്‍! നിന്റെ പക്ഷിക്കുഞ്ഞിനെ നീ എന്ത് ചെയ്തു?’ അവന്‍ കളിപ്പിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞിപ്പക്ഷി ഉണ്ടായിരുന്നു. നബി ﷺ അതിനെപ്പറ്റിയായിരുന്നു ഇങ്ങനെ ചോദിക്കാറുള്ളത്.

ഇമാം അഹ്മദ് (റഹി) അനസ്(റ)വില്‍ നിന്ന് നിവേദനം: നബി ﷺ ഉമ്മു സുലൈമിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവര്‍ക്ക് അബൂത്വല്‍ഹയില്‍ അബൂ ഉമൈര്‍ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവനെനബി ﷺ തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നബി ﷺ അവന്റെ അടുത്ത് ചെന്നപ്പോള്‍ വളരെ ദുഃഖിതനായി കണ്ടു. അന്നേരം അവിടുന്ന് കാരണം തിരക്കി. അവര്‍ പറഞ്ഞു: ‘അവന്റെ പക്ഷിക്കുഞ്ഞ് ചത്തുപോയി.’ അപ്പോള്‍ നബി ﷺ അവനോട് (തമാശയില്‍) ചോദിച്ചു: ‘അബാ ഉമൈര്‍! നീ പക്ഷിക്കുഞ്ഞിനെ എന്ത് ചെയ്തു?’ ഈ ഹദീഥിനെ പരാമര്‍ശിച്ചുകൊണ്ട് ഇബ്‌നു ഹജര്‍ ഫത്ഹുല്‍ബാരിയില്‍ എഴുതിയത് തമാശ പറയുന്നത് അനുവദനീയമാണെന്നതിനും കുട്ടികളോട് തമാശ പറയുന്നതില്‍ അനുവാദമുണ്ടെന്നതിനും ഇത് തെളിവാണ് എന്നാണ്.

നബി ﷺ ആളുകള്‍ക്കിടയിലൂടെ പേരക്കുട്ടിയായ ഹുസൈന്‍(റ)വിനെ പിടിക്കാന്‍ കൈ നീട്ടി ചെന്നതും അവനെ ചിരിപ്പിച്ചതുമായ സംഭവം മുമ്പ് വിവരിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ.

നബി ﷺ കുഞ്ഞുങ്ങളെ തോളില്‍ കയറ്റി വെക്കാറുണ്ടായിരുന്നു. അവര്‍ക്ക് കയറുവാന്‍ അനുവാദം നല്‍കാറുമുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ശിദാദി(റ)ല്‍ നിന്ന് ഉദ്ധരിക്കുകയും ഇമാം അല്‍ബാനി സ്വഹീഹ് എന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമായ ഒരു ഹദീഥിന്റെ ആശയം ഇപ്രകാരമാണ്: ഒരിക്കല്‍ ദുഹ്ര്‍ അല്ലെങ്കില്‍ അസ്വ്ര്‍ നമസ്‌കാരത്തിന് നബി ﷺ ഹുസൈന്‍(റ)വിനെ അല്ലെങ്കില്‍ ഹസന്‍(റ)വിനെ തോളിലേറ്റി കൊണ്ട് വന്നു. നമസ്‌കാരം തുടങ്ങുമ്പോള്‍ തന്റെ വലത് വശത്തു വെച്ച് ഇമാമായി നമസ്‌കരിച്ചു. നബി ﷺ സുജൂദില്‍ എത്തിയപ്പോള്‍ അവന്‍ നബി ﷺ യുടെ കഴുത്തില്‍ കയറി ഇരുന്നു. നബി (അവന്‍ ഇറങ്ങുന്നത് വരെ) സുജൂദ് വൈകിപ്പിച്ചു. നമസ്‌കാര ശേഷം സുജൂദിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ മകന്‍ എന്നെ വാഹനമാക്കി. അവന്റെ ആവശ്യം പൂര്‍ത്തീകരിക്കാതെ ധൃതി കാണിക്കുന്നത് ഞാന്‍ വെറുത്തു.’

ഇത്തരം സമീപനങ്ങള്‍ കുഞ്ഞുങ്ങളുടെ മാനസിക നിലവാരത്തെ ഉയര്‍ത്തുകയും വൈകാരിക തലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യും. നബിയുടെ ഈ സമീപനങ്ങള്‍ കണ്ട സ്വഹാബികള്‍, അതുകൊണ്ടു തന്നെ തങ്ങളുടെ മക്കളോട് ഇതേ രീതിയില്‍ പെരുമാറുകയും തന്മൂലം വൈകാരിക മൂല്യങ്ങളുള്ള തലമുറകളായി അവര്‍ വളരുകയും ചെയ്തു.

കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു സമീപനമാണ് അവര്‍ക്ക് സമ്മാനങ്ങളും മറ്റും നല്‍കി സന്തോഷിപ്പിക്കുക എന്നത്. സമ്മാനങ്ങള്‍ നല്‍കുകയെന്നത് ഏതൊരു മനുഷ്യ മനസ്സിലും സന്തോഷവും സാധീനവും ഉണ്ടാക്കുന്ന കാര്യമാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ചും. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുക. (അത് മൂലം) പരസ്പരം സ്‌നേഹിക്കുകയും ചെയ്യുക.” (ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി, ബുലൂഗുല്‍ മറാം).

ഇമാം മുസ്‌ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: കൃഷി വിളവെടുപ്പില്‍ ആദ്യത്തെ ഫലം നബി ﷺ ക്ക് എത്തിച്ചു കൊടുക്കും. അപ്പോള്‍ നബി ﷺ പ്രാര്‍ഥിക്കും: ‘അല്ലാഹുവേ, ഞങ്ങളുടെ പട്ടണത്തിനു നീ അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ ഫലവര്‍ഗങ്ങളിലും ഞങ്ങളുടെ അളവിലും നീ അനുഗ്രഹത്തിന് മേല്‍ അനുഗ്രഹം നല്‍കേണമേ.’ എന്നിട്ട് അതില്‍നിന്ന് അല്‍പമെടുത്ത് കൂടി നിന്നവരില്‍ ഏറ്റവും ചെറിയ കുട്ടികള്‍ക്കു നല്‍കും.

അബൂദാവൂദ് ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ നമുക്ക് ഇങ്ങനെ കാണാം: ഒരിക്കല്‍ നബി ﷺ ക്ക് നജ്ജാശി രാജാവില്‍ നിന്ന് കൊത്തുപണികളോട് കൂടിയ ഒരു മോതിരം പാരിതോഷികമായി കൊടുത്തയച്ചു. നബി ﷺ അത് തിരിച്ചും മറിച്ചും നോക്കിയതിന് ശേഷം സൈനബി(റ)ന്റെ മകള്‍ ഉമാമ ബിന്‍ത് അബുല്‍ ഇസ്സിനെ വിളിച്ചിട്ട് പറഞ്ഞു: ‘നീ ഇത് അണിഞ്ഞോ മോളേ.’

കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് സഹായിക്കുന്ന ഇതുപോലുള്ള പലതും നബി ﷺ യുടെ ജീവിതത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും.

കുട്ടികളുടെ മാനസിക വളര്‍ച്ച

സ്‌നേഹവാത്സല്യങ്ങളുടെ വൈകാരിക ഉദ്ദീപനം കുട്ടിമനസ്സില്‍ സാധ്യമാക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പ്രവാചകാധ്യാപനങ്ങളുടെ വെള്ളി വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്ന ഒട്ടനവധി വഴികള്‍ ഇനിയുമുണ്ട്. അതില്‍ പെട്ട ചിലത് കൂടി നമുക്ക് പരിശോധിക്കാം.

കുഞ്ഞുങ്ങളുടെ തലയില്‍ തടവുക

കുട്ടികളുടെ മനസ്സിനെ വൈകാരികമായി ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മനഃശാസ്ത്രപരമായ ഒരു നടപടിയാണ് കുട്ടികളുടെ തല തടവുകയെന്നത്. അതിലൂടെ അവര്‍ കാരുണ്യത്തിന്റെ നനവ് ആസ്വദിക്കുന്നു. വാത്സല്യത്തിന്റെ ശീതളക്കാറ്റ് അവരുടെ ശരീരത്തിലും മനസ്സിലും അടിച്ചു വീശും. കാരുണ്യവാനായ പ്രവാചകന്റെ ജീവിത ശീലങ്ങളില്‍ ഒന്നായിരുന്നു അത്. അനസ്(റ) പറയുന്നു: ”നബി ﷺ അന്‍സ്വാറുകളെ സന്ദര്‍ശിക്കുകയും അവരുടെ കുട്ടികള്‍ക്കു സലാം പറയുകയും അവരുടെ ശിരസ്സുകളില്‍ തലോടുകയും ചെയ്യും” (സ്വഹീഹ് അല്‍ ജാമിഅ്, അന്നസാഈ).

കുട്ടികളുടെ തല തടവുക മാത്രമല്ല, തന്റെ വിശുദ്ധ കരങ്ങള്‍ കൊണ്ട് കുട്ടികളുടെ കവിളുകളില്‍ തലോടി അതിലൂടെ അവരോടുള്ള സ്‌നേഹവും സന്തോഷവും പ്രകടമാക്കുകയും ചെയ്യുമായിരുന്നു നബി ﷺ . ജാബിറുബിന്‍ ഉസാമത്(റ) (വളരെ പ്രായം കുറഞ്ഞ സ്വഹാബിയായ ഒരു കുട്ടിയായിരുന്ന നേരത്ത്) പറയുന്നു: ”ഞാന്‍ നബി ﷺ യുടെ കൂടെ ഒന്നാമത്തെ നമസ്‌കാരം അഥവാ ദുഹ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു. പിന്നീട് അദ്ദേഹം തന്റെ കുടുംബങ്ങളിലേക്ക് പുറപ്പെട്ടു പോയി. ഞാനും നബിയുടെ കൂടെ പോയി. അങ്ങനെ നബി ﷺ വീട്ടിലേക്കു കയറുമ്പോള്‍ രണ്ടു കുട്ടികള്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് കടന്നുവന്നു. നബി അവരുടെ ഓരോരുത്തരുടെയും ഇരു കവിളുകളിലും തടവിക്കൊണ്ടിരുന്നു. അങ്ങനെ എന്റെ കവിളിലും തടവി. അപ്പോള്‍ എനിക്ക് തണുപ്പ് അനുഭവപ്പെട്ടു-അല്ലെങ്കില്‍ നല്ല സുഗന്ധം. അത്തര്‍ കുപ്പിയില്‍നിന്നെടുത്ത കൈകളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ കൈകള്‍” (ഇമാം മുസ്‌ലിം).

നബി ﷺ ഈ പ്രവൃത്തി സൂചിപ്പിക്കുന്നത്, ഒന്നിലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ എല്ലാവരെയും പരിഗണിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ്.

പ്രസന്നതയോടെ സ്വീകരിക്കുക

കുട്ടികള്‍ക്ക് അവര്‍ കടന്നുവരുമ്പോഴും കണ്ടുമുട്ടുമ്പോഴും അവരെ നല്ല മുഖപ്രസന്നതയോടെ സ്വീകരിക്കുക. പ്രഥമ സംഗമം പ്രസന്നവും മുഖം കൊടുത്തുകൊണ്ടുമാകുമ്പോള്‍ തുടര്‍ന്നുള്ള സംസാരത്തിന്നും സംഭാഷണത്തിനും ശ്രദ്ധയും ബഹുമാനവും കിട്ടും. മറിച്ചാണെങ്കില്‍ അവര്‍ക്ക് മനസ്സ് തുറക്കാനോ അവരുടെ വികാരങ്ങളെ രക്ഷിതാക്കളുമായി പങ്കുവെക്കാനോ അവര്‍ സന്നദ്ധരാവില്ല. മറിച്ച് അതെല്ലാം പുറത്തുള്ളവരുമായിട്ടാവും അവര്‍ പങ്കുവെക്കുക. അവര്‍ നല്ല മനസ്സുള്ളവരാണോ അതോ ചൂഷണ താല്‍പര്യക്കാരാണോ എന്നൊന്നും വേര്‍തിരിച്ചറിയാന്‍ കുട്ടികള്‍ക്കു കഴിയില്ലതാനും. ഇത് പല അപകടങ്ങളിലേക്കും വഴി നടത്തുകയും ചെയ്യും. നബി ﷺ യാത്രയില്‍ നിന്ന് വരുമ്പോഴും കുട്ടികള്‍ കടന്നുവരുമ്പോഴും അവരെ നല്ല മുഖ പ്രസന്നതയോടെ, അവര്‍ക്കു പരിഗണന നല്‍കിക്കൊണ്ട് സ്വീകരിക്കും. ഇമാം മുസ്‌ലിമും ഇമാം അഹ്മദും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) നിവേദനം: ”നബി ﷺ വല്ല യാത്രയും കഴിഞ്ഞു വന്നാല്‍ തന്റെ കുടുംബത്തിലുള്ള കുട്ടികളെ കാണും. നബി ﷺ യാത്ര കഴിഞ്ഞു വന്നാല്‍ ഞാന്‍ അവരെല്ലാവരെയും മുന്‍ കടന്നു നബിയുടെ അടുത്ത് എത്തും. എന്നെ അദ്ദേഹം മുമ്പില്‍ ഏറ്റും. ഫാത്വിമ(റ)യുടെ മക്കളില്‍ നിന്ന് ഹസനോ ഹുസൈനോ എത്തും. അവരെ പിന്നില്‍ കൂട്ടും. ഞങ്ങള്‍മൂന്നാളുകളെയും കൊണ്ട് പട്ടണത്തില്‍ പ്രവേശിക്കും” (മുസ്‌ലിം).

ശ്രദ്ധ നല്‍കുക

കുട്ടികളുടെ മനസ്സിന്നു സ്‌ഥൈര്യവും ദാര്‍ഢ്യതയും നല്‍കുന്ന ഒന്നാണ് അവരെ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും കണ്ണില്‍ നിന്ന് അകന്നാല്‍ അഥവാ കാണാതായാല്‍ പെട്ടെന്ന് തന്നെ അവരെ അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയെന്നത്. അവര്‍ ഒറ്റക്കാകുന്നതിനെ പേടിക്കുക. അത് അവരില്‍ ആത്മ വിശാസം വളര്‍ത്തും. ഞങ്ങളുടെ കാര്യത്തില്‍ ആശങ്കയുള്ളവരാണ് ഞങ്ങളുടെ മാതാപിതാക്കള്‍ എന്ന തോന്നല്‍ അവരില്‍ സുരക്ഷിത ബോധം വളര്‍ത്തും. നബി ﷺ എപ്പോഴും അവരുടെ കാര്യത്തില്‍ ശ്രദ്ധകൊടുത്തിരുന്നു. അവരെ കാണാതായാല്‍ ആശങ്കപ്പെടുകയും അന്വേഷിക്കുകയും ചെയ്യും. കാണുന്നില്ലെന്ന് വന്നാല്‍ ഇറങ്ങി അവരെ തേടിപ്പോകും. ചുറ്റുമുള്ളവരോട് കുഞ്ഞുങ്ങളെ അന്വേഷിക്കുവാന്‍ പറയും. പ്രവാചകന്‍ ﷺ എത്ര നല്ല രക്ഷിതാവ് കൂടിയായിരുന്നെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

പെണ്‍മനസ്സിന്റെ ശാക്തീകരണം

പൗരാണികമെന്നോ ആധുനികമെന്നോ വ്യത്യാസമില്ലാതെ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ കിരണങ്ങളേല്‍ക്കാത്ത ഏതൊരു സമൂഹത്തിലും ദുര്‍ബലത പേറുന്ന ഒരു വിഭാഗമാണ് പെണ്‍കുഞ്ഞുങ്ങള്‍. പൊതുവെ നീതിപൂര്‍വമായ സമീപനം ലഭ്യമാക്കുന്നതില്‍ കുടുംബവും സമൂഹവും വരുത്തന്ന വീഴ്ച, പെണ്‍കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ അസന്തുലനം വരുത്തിവെക്കുന്നു. തന്മൂലം ‘ഞാന്‍ അത്രയേ ഉള്ളൂ’ (Iam not OK) എന്ന അധമത്വ ബോധം അവളുടെ മനസ്സിനെ അടിമപ്പെടുത്തുന്നു. അതെല്ലങ്കില്‍ ചുറ്റുപാടുകളോടുള്ള പ്രതികാരബോധം എല്ലാ ധാര്‍മിക പരിധികളെയും ലംഘിക്കുവാനുള്ള നിഷേധാത്മക ത്വര (I don’t care) അവളെ ഭരിക്കുന്നു. ഇവ രണ്ടും സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും അപകടമാണല്ലോ. അതുകൊണ്ടു തന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഇവരുടെ മാനസിക വളര്‍ച്ച സമൂഹത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്.

എന്നാല്‍ ‘പെണ്ണുടലി’ന്റെ (മാത്രം) വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും വേണ്ടി ഒച്ചയുണ്ടാക്കുന്ന ഭൗതികന്മാരുടെ ബഹളത്തിനുള്ളില്‍ സമൂഹം അവഗണിക്കുന്നതോ മറന്നുപോകുന്നതോ ആയ ഒരു തലമാണ് പെണ്ണിന്റെ മാനസിക വളര്‍ച്ചയും ശാക്തീകരണവും. പെണ്‍ പ്രശ്‌നങ്ങളെ പ്രശ്‌നവത്കരിക്കുന്നവരുടെ കണ്ണിന്റെയും ക്യാമറയുടെയും ലെന്‍സുകള്‍ അധികവും പെണ്ണിന്റെ ഉടലിനപ്പുറത്തേക്ക് കടന്നു മനസ്സിലേക്ക് എത്തി നോക്കാന്‍ ഇഷ്ടപ്പെടാറില്ല. കാരണം അത് അവരുടെ കപട താല്‍പര്യങ്ങളുടെ മുഖമൂടി തകര്‍ക്കും എന്നത് തന്നെ. ഇവിടെയാണ് പെണ്‍കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ മറ്റു വളര്‍ച്ചയെ പോലെ പരിഗണിക്കുന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ വേറിട്ട് നില്‍ക്കുന്നതും അത് അവരുടെ സമ്പൂര്‍ണ വളര്‍ച്ചയെ സാധ്യമാക്കുന്നതും.

പെണ്‍കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയോടു നീതിപൂര്‍വം സമീപിക്കുവാന്‍ സമൂഹത്തെ പാകപ്പെടുത്തിയെടുക്കുകയെന്ന പ്രാഥമിക ദൗത്യമാണ് ഇസ്‌ലാം ഈ രംഗത്ത് ആദ്യമായി ചെയ്യുന്നത്. ഈ അര്‍ഥത്തില്‍ പെണ്‍വിഷയത്തിലെ ‘പൊതുബോധ’ത്തെ ചികില്‍സിക്കുന്നതിനായി ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മൂന്ന് അടിസ്ഥാന തത്ത്വങ്ങള്‍ നമുക്ക് പരിശോധിക്കാം. അതാവട്ടെ പെണ്ണിന്റെ മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് കൂടിയാണ്.

(1) പെണ്‍വര്‍ഗത്തോടുള്ള കാഴ്ചപ്പാടിനെ മാറ്റി മറിച്ചു

അജ്ഞാതകാല സമൂഹങ്ങളില്‍ പെണ്‍ജനനത്തെ ദുശ്ശകുനമായും അവഹേളനമായും സമൂഹത്തിലെ സ്ഥാനക്കുറവായും കണ്ടിരുന്ന അവസ്ഥയെ മാറ്റി, സന്തോഷവാര്‍ത്തയായി അതിനെ കാണുവാന്‍ അവരെ അല്ലാഹു പഠിപ്പിച്ചെടുത്തു. പെണ്‍ജനനം വെറുക്കപ്പെട്ടതായി തോന്നുന്ന കാഴ്ചപ്പാടിനെ വിമര്‍ശിച്ചു കൊണ്ട് അല്ലാഹുവിന്റെ വെളിപാട് വന്നെത്തി. സ്ത്രീജീവിതത്തിന്റെ ഇരുണ്ട ഭൂമികയില്‍ പുതിയ സൂരേ്യാദയത്തിന്റെ തുടക്കമായിരുന്നു അത്. അല്ലാഹു പറയുന്നു:

وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ‎﴿٥٨﴾‏ يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ ‎﴿٥٩﴾‏ لِلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ مَثَلُ ٱلسَّوْءِ ۖ وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ‎﴿٦٠﴾

അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ; അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം! പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ അവസ്ഥ. അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:16/58-60)

അവളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയും വിശ്വാസികളുടെ മനസ്സിനെ വിറെകാള്ളിക്കുകയും ചെയ്യും വിധം വിചാരണ നാളിലെ രംഗം അല്ലാഹു ഓര്‍മപ്പെടുത്തിക്കൊണ്ട് പറഞ്ഞു:

وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ ‎﴿٨﴾‏ بِأَىِّ ذَنۢبٍ قُتِلَتْ ‎﴿٩﴾

(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌. (ഖുർആൻ:81/8-9)

പെണ്‍ജനനത്തോടുള്ള അവരുടെ അജ്ഞാന കാലത്തെ കാഴ്ചപ്പാടിനെ ഇസ്‌ലാമില്‍ എത്തിയ ശേഷവും തുടരുന്നതിനെ നബി ﷺ ശക്തമായി താക്കീത് ചെയ്തു. അവിടുന്ന് പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു:

മൂന്നു കാര്യങ്ങള്‍ നിഷിദ്ധമാണ് (ഒരു നിവേദനത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയെന്നും മറ്റൊരു നിവേദനത്തില്‍ അല്ലാഹുവിന്റെ ദൂതന്‍ നിഷിദ്ധമാക്കി എന്നുമുണ്ട്). മാതാക്കളെ ധിക്കരിക്കല്‍, പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടല്‍, നല്‍കാനുള്ളത് കൊടുക്കാതിരിക്കലും അനര്‍ഹമായത് ചോദിക്കലും.

വിശുദ്ധ ക്വുര്‍ആനിലെ സൂറതുശ്ശൂറയിലെ 49,50 വചനങ്ങളില്‍ അല്ലാഹു മനുഷ്യര്‍ക്കു മക്കളെ നല്‍കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഏറെ ചിന്തനീയമായ ആ വാക്യങ്ങള്‍ കാണുക:

لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ‎﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖു൪ആന്‍ : 42/49-50)

ഈ വചനങ്ങള്‍ വിവരിച്ചുകൊണ്ട് ഇമാം ഇബ്ന്‍ ഖയ്യിം(റഹി) പറയുന്നു: അല്ലാഹു അവന്‍ ഉദ്ദേശിക്കും വിധം മക്കളെ നല്‍കുന്നുവെന്ന് പറഞ്ഞപ്പോള്‍ പെണ്ണിനെയാണ് മുന്തിച്ചത്. പിന്നെയാണ് ആണിനെ പരാമര്‍ശിക്കുന്നത്. അത് പെണ്ണിന്റെ ജനനം മോശമായിക്കണ്ട ഒരു സമൂഹത്തെ അതിന്റെ മഹത്ത്വം ബോധിപ്പിക്കുവാനാണ്. നാം പൊതുവെ ആണും പെണ്ണും എന്നാണ് പറയാറുള്ളത്!

(2) പെണ്‍കുട്ടികളെ പരിപാലിക്കുന്നതിന്റെ മഹത്വവും പ്രതിഫലവും എടുത്തു പറഞ്ഞു

സമൂഹത്തിന്റെ ചിന്താാഗതിയുടെ മാറ്റത്തില്‍ ഒതുക്കിയില്ല പെണ്ണിന്റെ വളര്‍ച്ചയ്ക്കുള്ള ഇസ്‌ലാമിക അധ്യാപനങ്ങള്‍; മറിച്ച് അവരെ വളര്‍ത്തുന്നതിനുള്ള ഉന്നത പ്രതിഫലവും മഹത്വവും പ്രവാചകന്‍ ﷺ ഇസ്‌ലാമിക സമൂഹത്തെ പഠിപ്പിച്ചു. ഗൃഹ സംസ്‌കരണത്തിന്റെ ഏറ്റവും നല്ല മാര്‍ഗം സ്ത്രീകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയെന്നതാണ്. അവരെ അറിവും സംസ്‌കാരവും ദൈവഭക്തിയും ഔന്നത്യബോധവും ഉള്ളവരാക്കി വളര്‍ത്തിയാല്‍ അതിന്റെ ഗുണഫലം അവരിലൂടെ സമൂഹത്തിനു ലഭിക്കും. അതിന് അനിവാര്യമായത് അവരെ സ്‌നേഹവും ലാളനയും സുരക്ഷിത ബോധവും നല്‍കി വളര്‍ത്തുകയെന്നതാണ്. മനസിക വളര്‍ച്ചയാണ് അവരെ ലക്ഷ്യപ്രാപ്തിയിലേക്ക് കൈപിടിക്കുന്നത്. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിഗണയും അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനാല്‍ പെണ്‍കുട്ടികളുടെ പരിപാലനം ശ്രമകരം തന്നെയാണ്. അത്‌കൊണ്ട് തന്നെയാണ് അവരുടെ പരിപാലനത്തിന് പ്രത്യേകം പ്രതിഫലവും മഹത്ത്വവും എടുത്തു പറയുന്നത്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: “‏ مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ ‏”‏ ‏.‏ وَضَمَّ أَصَابِعَهُ ‏.‏

അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും രണ്ടു പെണ്‍മക്കളെ പ്രായപൂര്‍ത്തിയാകുന്നത് വരെ നല്ല ശിക്ഷണവും വിദ്യാഭ്യാസവും നല്‍കി (ക്ഷമാപൂര്‍വം) വളര്‍ത്തിയാല്‍, ഞാനും അവനും ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഇതുപോലെയായിരിക്കും -എന്ന് പറഞ്ഞിട്ട് അദ്ദേഹം തന്റെ വിരലുകള്‍ അടുപ്പിച്ചു പിടിച്ചു കാണിച്ചു” (മുസ്‌ലിം).

ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീഥില്‍ ആഇശ(റ), തന്റെ വീട്ടില്‍നിന്ന് വല്ലതും കിട്ടുവാന്‍ വേണ്ടി രണ്ടു പെണ്‍മക്കളെയുമായി വന്ന സ്ത്രീ, തനിക്ക് കിട്ടിയ കാരക്കച്ചുളകള്‍ രണ്ടു മക്കള്‍ക്ക് വീതിച്ചു കൊടുത്തതിനെ അശ്ച്യത്തോടെ നബിയോട് വിശദീകരിച്ചപ്പോള്‍ നബി ﷺ അവരോടു പ്രതികരിച്ചത് ഇപ്രകാരമാണ്: ‘ഇത്തരം പെണ്‍കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആരെങ്കിലും പരീക്ഷിക്കപ്പെടുകയും എന്നാല്‍ ആ പെണ്‍കുഞ്ഞുങ്ങളെ നന്നായി നോക്കുകയും ചെയ്താല്‍ അവര്‍ അവള്‍ക്ക് (മാതാവിന്) നരകത്തില്‍ നിന്നുള്ള മറയാവും.’

മുസ്‌ലിമിന്റെ നിവേദനത്തില്‍ ‘അവര്‍ നിമിത്തം അവള്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമാകും അല്ലെങ്കില്‍ നരക മോചനം നല്‍കും’ എന്നാണുള്ളത്. പെണ്‍മക്കളോ സഹോദരികളോ ആരാണങ്കിലും ഈ ശ്രദ്ധയും പരിഗണയും നല്‍കി വളര്‍ത്തിയാല്‍ അത്മൂലം അവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അബൂസഇദുല്‍ ഖുദ്‌രി(റ) നിവേദനം ചെയ്യുന്നു: ”ആര്‍ക്കെങ്കിലും മൂന്നു പെണ്‍മക്കളോ അല്ലെങ്കില്‍ മൂന്നു സഹോദരികളോ അല്ലെങ്കില്‍ രണ്ട് പെണ്‍മക്കളോ, രണ്ടു സഹോദരികളോ ഉണ്ടാവുകയും എന്നിട്ട് അവര്‍ക്ക് നല്ല ശിക്ഷണം നല്‍കി വളര്‍ത്തുകയും അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്താല്‍ അവന്നു തീര്‍ച്ചയായും സ്വര്‍ഗമുണ്ട്” (അബൂദാവൂദ്, തിര്‍മിദി).

നോക്കുക; ഇസ്‌ലാം എത്രമാത്രം സ്ത്രീകളെ പരിഗണിക്കുന്നു! ഇന്നും ഭൂരിപക്ഷം മനസ്സുകളെയും ഭരിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്ന ചിന്തയാണ്. പ്രസവ വാര്‍ത്ത കേട്ടാല്‍ ‘അതും പെണ്ണാണ്’ എന്ന പ്രതികരണത്തില്‍ ഈ ചിന്ത ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ യഥാര്‍ഥ സത്യവിശാസികള്‍ക്ക് പെണ്‍കുഞ്ഞുങ്ങള്‍ എല്ലാ അര്‍ഥത്തിലും അല്ലാഹു പറഞ്ഞത് പോലെ സന്തോഷ വാര്‍ത്ത തന്നെയാണ്. കൂടുതല്‍ വാത്സല്യവും കാരുണ്യവും നല്‍കി രക്ഷിതാക്കള്‍ അവരെ സംരക്ഷിക്കണമെന്ന് മാത്രം.

(3) ആണ്‍, പെണ്‍ മക്കള്‍ക്കിടയില്‍ തുല്യത കാണിക്കുക

പെണ്‍മക്കളുടെ മാനസിക ഉയര്‍ച്ചയും വളച്ചയും സാധ്യമാക്കാന്‍ ഇസ്‌ലാം നല്‍കുന്ന മറ്റൊരു മനഃശാസ്ത്രപരമായ നിര്‍ദേശമാണ് അവര്‍ക്കിടയില്‍ തുല്യത കാണിക്കുകയും ആണ്‍മക്കളെ പെണ്‍മക്കളെ ക്കാള്‍ ഉയര്‍ത്തി വെക്കാതിരിക്കുകയും ചെയ്യുകയെന്നത്. സ്‌നേഹത്തിലും വാത്സല്യത്തിലും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിലും സമ്മാനങ്ങളും മറ്റും നല്‍കുന്നതിലും അവര്‍ക്കിടയില്‍ വിവേചനമരുതെന്നാണ് ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിക്കുന്നത്. സാധാരണ നമ്മുടെ വീടകങ്ങളില്‍ കേള്‍ക്കുന്ന ഒരു പ്രതികരണമാണ് ‘നീ പെണ്ണല്ലേ’, ‘അവനൊരു ആണല്ലേ’, നിനക്ക് താണുകൊടുത്തുകൂടേ’ തുടങ്ങിയവ. ഇതെല്ലാം പെണ്ണിന്റെ മാനസിക വളര്‍ച്ചയില്‍ മരവിപ്പ് ഉണ്ടാക്കുന്നതാണ്. ഇതിനെ ഇസ്‌ലാം നിരാകരിക്കുന്നു. നബി ﷺ പറയുന്നു: ”ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞ് ഉണ്ടാവുകയും അവളെ കുഴിച്ചു മൂടാതെയും നിന്ദിക്കാതെയും ആണ്‍കുഞ്ഞിനെ അവളെക്കാള്‍ മുന്തിക്കാതെയും വളര്‍ത്തിയാല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്” (അബൂദാവൂദ്).

ഏതൊരു മനഃശാസ്ത്ര വിദഗ്ധനെയും അമ്പരപ്പിക്കുന്ന സൂക്ഷ്മമായ അധ്യാപനങ്ങളും നിര്‍ദേശങ്ങളുമാണ് അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ മനുഷ്യരുടെ മുന്നില്‍ വെക്കുന്നത്. ശാസ്ത്രീയവും പ്രായോഗികവുമായ ഈ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മക്കളെ വളര്‍ത്തുന്ന ഏതൊരു രക്ഷിതാവും സമൂഹത്തിനു സമ്മാനിക്കുന്നത്, സ്‌നേഹ നിധിയായ ഭാര്യയെയും വാത്സല്യത്തിന്റെ നിറകുടമാവാന്‍ പ്രാപ്തമായ മാതാവിനെയും പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് നീങ്ങാന്‍ ധൈര്യം പകരുന്ന അധ്യാപികയെയും ഒക്കെയാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ വെട്ടിത്തിളങ്ങുന്ന താരകങ്ങളായി ശോഭിച്ച പല മഹാന്‍മാരെയും പ്രസവിച്ചത് ദൃഢമായ സത്യവിശ്വാസവും ഔന്നത്യബോധവും മനസ്സിലുറച്ച ഇത്തരം സ്ത്രീകളാണ്. നമ്മുടെ പെണ്‍മക്കളിലും ഈ നിലവാരത്തിലുള്ള മാനസിക ശാക്തീകരണം ഉണ്ടാക്കുന്നതാവണം ഇസ്‌ലാമിക് പാരന്റിംഗ്.

വ്യക്തിത്വ വളര്‍ച്ചയുടെ ചുവടുവെപ്പുകള്‍

ഭൗതിക-പാരത്രിക നേട്ടം ആഗ്രഹിക്കുന്ന ഒരു വിശ്വാസി വ്യക്തിത്വ വളര്‍ച്ച ആര്‍ജിക്കേണ്ടതുണ്ട്. ഇസ്‌ലാമിക നിര്‍ദേശങ്ങളില്‍നിന്നാണ് അതിനുള്ള വഴികള്‍ കണ്ടെത്തേണ്ടത്. ജീവിതത്തില്‍ ചില അടിസഥാന ഘടകങ്ങളെ നിലനിര്‍ത്തുന്നതിലൂടെയാണ് ഒരു മുസ്‌ലിന്റെ ജീവിതത്തില്‍ സൗഭാഗ്യവും സമാധാനവും വന്നുചേരുന്നത്. അഥവാ ആ ഘടകങ്ങള്‍ ഉണ്ടെങ്കിലേ അല്ലാഹു ഇവ നല്‍കുകയുള്ളൂ. അതില്‍ പ്രധാനമാണ് സ്വന്തത്തെ സംസ്‌കരിക്കുവാനാവശ്യമായ മര്യാദകളെ ശീലങ്ങളാക്കുകയെന്നത്. മുമ്പിലുള്ളതിലേക്ക് മാത്രം തുറന്നിടുന്ന ജാലകമല്ല മനുഷ്യനേത്രങ്ങള്‍. ഇടയ്ക്കിടക്ക് സ്വന്തത്തിലേക്കും അവ തുറന്ന് വെക്കണം.

സ്വന്തത്തെ വളര്‍ത്തുവാനും വൃത്തിയാക്കുവാനും സഹായകമായതല്ലാം സ്വാംശീകരിക്കുവാനും മലീമസമാക്കുന്നതിനെയല്ലാം മാറ്റിനിര്‍ത്തുവാനും കഴിവുള്ളവനാകണം വിശ്വാസി.

‏ قَدْ أَفْلَحَ مَن زَكَّىٰهَا ‎﴿٩﴾‏ وَقَدْ خَابَ مَن دَسَّىٰهَا ‎﴿١٠﴾‏

 തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (ഖുർആൻ:91/9-10)

ഇസ്‌ലാമിക ശരീഅത്ത്, സ്വന്തത്തെ സംസ്‌കരിക്കുന്നതിനെയും വളര്‍ത്തുന്നതിനെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇക്കാര്യം പല രൂപത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവയില്‍ ചിലത് കാണുക:

ഒന്ന്: ആത്മ സംസ്‌കരണത്തെക്കുറിച്ച് വിശുദ്ധ ക്വുര്‍ആനിലും നബിവചനങ്ങളിലും ആവര്‍ത്തിച്ചുള്ള ഓര്‍മപ്പെടുത്തല്‍:

وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ‎﴿٤٠﴾‏ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ‎﴿٤١﴾

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ, (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖു൪ആന്‍: 79/40-41)

പ്രവാചകന്റെ പതിവു പ്രാര്‍ഥന:

اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أنتَ خَيْرُ مَنْ زَكَّاهَا أنتَ وَلِيُّهَا وَمَوْلاَهَا

അല്ലാഹുവേ, എന്റെ ആത്മാവിന്ന് അതിന്റെ സൂക്ഷ്മതയും വിശുദ്ധിയും നീ നല്‍കേണമേ. നീയത്രെ അതിനെ സംസ്‌കരിക്കുന്നവരില്‍ ഉത്തമന്‍, നീയത്രെ അതിന്റെ രക്ഷാധികാരിയും ഉടമയും. (മുസ്‌ലിം).

രണ്ട്: പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായി ആത്മ സംസ്‌കരണത്തെ ഉള്‍പെടുത്തി.

لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ

തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (ഖു൪ആന്‍: 3/164)

മൂന്ന്: ദൈവ സമര്‍പ്പണത്തിലൂടെയും മാലിന്യ വിപാടനത്തിലൂടെയും ജീവിതശുദ്ധി വരുത്തുന്നവര്‍ക്ക് ഉന്നതമായ പ്രതിഫലം നല്‍കപ്പെടുമെന്നും അല്ലാത്തവര്‍ക്ക് കഠിന ശിക്ഷയുണ്ടാകുമെന്നുമുള്ള വാഗ്ദാനം.

إِنَّهُۥ مَن يَأْتِ رَبَّهُۥ مُجْرِمًا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَىٰ

തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല.ജീവിക്കുകയുമില്ല. (ഖു൪ആന്‍: 20/74)

നമ്മുടെ മുന്‍ഗാമികള്‍ ആത്മ സംസ്‌കരണത്തിലൂടെ ജീവിത വളര്‍ച്ചയും വിശുദ്ധിയും നേടുന്നതില്‍ വളരെയേറെ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വഭാവത്തിലും പെരുമാറ്റത്തിലും അവ നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നുവെന്നത് നമുക്ക് മാതൃകയാണ്. പ്രസ്തുത വിഷയത്തില്‍ അവരില്‍ ചിലര്‍ സ്വതന്ത്രമായ ഗ്രന്ഥ രചനകള്‍ തന്നെ നടത്തിയിട്ടുണ്ട്. അഹ്മദ്ബ്‌നു ഹമ്പലിന്റെ ‘വിരക്തി’ (അല്‍ സുഹ്ദ്) എന്ന ഗ്രന്ഥം അതില്‍ പ്രധാനമാണ്.

മനുഷ്യ മനസ്സിനെ സംസ്‌കരിച്ചു വളര്‍ത്തിയെടുക്കുവാന്‍ ആവശ്യമായതും അനിവാര്യമായതുമായ ഒട്ടനവധി മാര്‍ഗങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവയില്‍ നാം പ്രയോഗത്തില്‍ വരുത്തേണ്ടതായ ചിലത് നമുക്കു പരിശോധിക്കാം:

(ഒന്ന്) പശ്ചാതാപം: ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ പാപങ്ങളില്‍ നിന്നും അല്ലാഹുവിനോടുള്ള അനുസരണക്കേടില്‍ നിന്നും മുക്തമായി പാപങ്ങള്‍ പൊറുത്തു തരുവാന്‍ അലാഹുവോട് പ്രാര്‍ഥിക്കുകയെന്നതാണ്. എല്ലാ മനുഷ്യരോടും പാശ്ചാതപിച്ചു മടങ്ങാന്‍ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു:

وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

…സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍: 24/31)

(രണ്ട്) ആത്മ പരിശോധന: സ്വന്തത്തെ ഒരു സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയും രോഗം കണ്ടറിഞ്ഞ് മരുന്ന് നിര്‍ണയിക്കുകയുമാണ് ഇതിന്റെ വിവക്ഷ. ജീവിതം നേര്‍പഥത്തിലൂടെ തന്നെയാണോ അതോ പിഴവും മാര്‍ഗഭ്രംശനവും സംഭവിച്ചാിട്ടുണ്ടോ എന്നതാവണം പരിശോധന. ഓരോ പരിശോധനക്ക് ശേഷവും പരിഹാര മാര്‍ഗങ്ങള്‍ പ്രയോഗത്തില്‍ വരുത്തി കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നേറുകയന്നതാണു സത്യവിശ്വാസിയുടെ ബാധ്യത. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖർആൻ:59/18)

(മൂന്ന്) പ്രതിജ്ഞ പുതുക്കല്‍: ചെറുതും വലുതുമായ തെറ്റുകളിലൊന്നും ആപതിക്കുകയില്ലന്ന് ഒരു മുസ്‌ലിം അല്ലാഹുവുമായി ആവര്‍ത്തിച്ചു കരാര്‍ ചെയ്തുകൊണ്ടിരിക്കുകയന്നത് സംസ്‌കരണത്തിന്റെയും അതിലൂടെ നിലനില്‍ക്കുന്ന വളര്‍ച്ചയുടെയും ചുവടുവെപ്പുകളില്‍ പ്രധാനപെട്ടതാണ്. ഒരു വിശ്വാസി എപ്പോഴും തന്റെ ചെറിയ പാളിച്ചകളെ പോലും കെണ്ടത്തി ശരിപ്പെടുത്തിക്കൊണ്ടിരിക്കണം. വല്ലപ്പോഴും ഇഛകളുടെ മുമ്പില്‍ ദുര്‍ബലത തോന്നിയാല്‍ അവന്‍ അല്ലാഹുവുമായി ചെയ്ത കരാറിനെ ഓര്‍ക്കുകയും മനസ്സിന്റെ മാന്യതയെ കാത്തു സൂക്ഷിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًا

നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖർആൻ:17/34)

(നാല്) ദൈവിക നിരീക്ഷണത്തെ അറിയല്‍: അല്ലാഹുവിന്റെ നിരീക്ഷണത്തെയും സാന്നിധ്യത്തെയും സദാ ഓര്‍ക്കുന്ന, അവന്‍ എന്റെ എല്ലാ രഹസ്യങ്ങളും സൂക്ഷ്മമായി അറിഞ്ഞുകൊണ്ടീരിക്കുന്നുണ്ടന്ന ഉറച്ച ബോധ്യമുള്ള ജീവിത രീതിയാണ് ഒരു മുസ്‌ലിമിന്ന് വേണ്ടത്. അല്ലാഹു പറയുന്നു:

إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا

തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖർആൻ:4/1)

ഈ ഒരു ഗുണത്തിലൂടെ അല്ലാഹുവിന്റെ കല്‍പനകളെ അതാത് സമയങ്ങളില്‍ ജീവിതത്തില്‍ കൊണ്ട് വരുവാനും മ്ലേഛതകളില്‍ നിന്നു മുക്തി നേടുവാനും ഒരു വിശ്വാസിക്ക് കഴിയുന്നു:

(അഞ്ച്) നിതാന്ത പരിശ്രമം: കേവല പ്രാര്‍ഥനയോ ആഗ്രഹമോ ഉള്ളത് കൊണ്ട് മാത്രം ലക്ഷ്യത്തിലെത്തില്ല. ദേഹേഛയോട് പൊരുതി ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. ദേഹേഛ എപ്പോഴും വിശ്രമവും മടിയും തേടിക്കൊണ്ടിരിക്കും. അതിനോട് പൊരുതി അല്ലാഹുവിന്റെ ഇഛയെ നടപ്പില്‍ വരുത്താനുള്ള കഠിന പ്രയത്‌നം വലിയ ജിഹാദ് ആണ്. അല്ലാഹു പറയുന്നു:

وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ‎﴿٤٠﴾‏ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ‎﴿٤١﴾

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ, (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖു൪ആന്‍: 79/40-41)

وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ

നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. (ഖു൪ആന്‍: 29/69)

ആത്മ സംസ്‌കരണത്തിന്റെ നേട്ടങ്ങള്‍

(1) സ്രഷ്ടാവുമായി നിരന്തര ബന്ധം ഉണ്ടാകുന്നതിലൂടെ അവന്റെയടുക്കല്‍ ഉന്നത പദവി നേടാന്‍ കഴിയുന്നു. അല്ലാഹു പറയുന്നു:

إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ‎

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌. (ഖുർആൻ: 67/12-13)

(2) ഭൗതിക ജീവിതത്തില്‍ വിജയം വരിക്കുകയും പാരത്രിക ജീവിതത്തില്‍ മോക്ഷം ലഭിക്കുകയും ചെയ്യും. ശുദ്ധിവരുത്തിയ രോഗമുക്തമായ ഹൃദയമുള്ളവര്‍ക്കല്ലാതെ സ്വര്‍ഗപ്രവേശനം സാധ്യമല്ല:

وَلَا تُخْزِنِى يَوْمَ يُبْعَثُونَ ‎﴿٨٧﴾‏ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ‎﴿٨٨﴾‏ إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ ‎﴿٨٩﴾‏ وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ ‎﴿٩٠﴾‏ وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ ‎﴿٩١﴾

അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. (അന്ന്) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്. ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്. (ഖുർആൻ: 26/87-91)

(3) ഹൃദയ വിശാലതയും മനസ്സമാധാനവും ലഭിക്കുന്നു: അല്ലാഹു പറയുന്നു:

هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَٰنًا مَّعَ إِيمَٰنِهِمْ ۗ

അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. (ഖുർആൻ: 48/4)

(4) മതത്തില്‍ ഉറച്ചു നില്‍ക്കാനും ആരാധനാ കര്‍മങ്ങളില്‍ നിരതനാവാനും കഴിയുന്നു. കാരണം അല്ലാഹുമായുളള ആത്മാര്‍ഥ ബന്ധം കാരണം അല്ലാഹു അവരുടെ ഹൃദയങ്ങളെ സന്മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തും. അല്ലാഹു പറയുന്നു:

يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَيُضِلُّ ٱللَّهُ ٱلظَّٰلِمِينَ ۚ وَيَفْعَلُ ٱللَّهُ مَا يَشَآءُ

ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു. (ഖുര്‍ആൻ:14/27)

(5) പകയും വിദ്വേഷവും ഇല്ലാത്ത ഹൃദയത്തിന്റെ ഉടമകളാകുമ്പോള്‍ സ്രഷ്ടാവിനോെടന്ന പോലെ സൃഷ്ടികേളാടും നല്ല ബന്ധം സ്ഥാപിക്കുന്നതിലൂടെ അവര്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വ്യാപിക്കുന്നു. പരസ്പരം സ്‌നേഹിക്കുകയും ഉള്ളവര്‍ ഇല്ലാത്തവനുമായി പങ്കുവെക്കല്‍ നിലനില്‍ക്കുകയും ചെയ്യുന്നതിലൂടെ ഒരു ശരീരം പൊലെ സമൂഹം മാറി വരുന്നു.

عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى ‏”‏ ‏.‏

നബി ﷺ പറഞ്ഞു: ”സത്യവിശ്വാസികള്‍ അവരുടെ പരസ്പര സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉപമ ഒരു ശരീരം പൊലെയാണ്. അതില്‍ ഒരു അവയവത്തിന്നു വല്ലതും പറ്റിയാല്‍ മറ്റ് അവയവങ്ങള്‍ ഉറക്കമിളച്ചും പനി ബാധിച്ചും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതു കാണാം” (മുസ്‌ലിം).

 

അഷ്‌റഫ്‌ എകരൂൽ

(അമേരിക്കന്‍ ക്രിയേറ്റിവിറ്റി അക്കാദമിയിലെ ഫാക്കല്‍റ്റിയാണ് ലേഖകന്‍)

 

kanzululoom.com