പരലോക സംഭവം : ഹദീസുകളിലൂടെ

ഒന്ന്

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّ أُنَاسًا فِي زَمَنِ النَّبِيِّ صلى الله عليه وسلم قَالُوا يَا رَسُولَ اللَّهِ، هَلْ نَرَى رَبَّنَا يَوْمَ الْقِيَامَةِ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ نَعَمْ، هَلْ تُضَارُّونَ فِي رُؤْيَةِ الشَّمْسِ بِالظَّهِيرَةِ، ضَوْءٌ لَيْسَ فِيهَا سَحَابٌ ‏”‏‏.‏ قَالُوا لاَ‏.‏ قَالَ ‏”‏ وَهَلْ تُضَارُّونَ فِي رُؤْيَةِ الْقَمَرِ لَيْلَةَ الْبَدْرِ، ضَوْءٌ لَيْسَ فِيهَا سَحَابٌ ‏”‏‏.‏ قَالُوا لاَ‏.‏ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ مَا تُضَارُّونَ فِي رُؤْيَةِ اللَّهِ عَزَّ وَجَلَّ يَوْمَ الْقِيَامَةِ، إِلاَّ كَمَا تُضَارُّونَ فِي رُؤْيَةِ أَحَدِهِمَا،

അബുസഈദിൽഖുദ്‌രി رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു സംഘം ആളുകൾ നബി ﷺ യുടെ അടുത്തുവന്നിട്ട് ചോദിച്ചു; അല്ലാഹുവിന്റെ റസുലേ, ഞങ്ങൾ ഞങ്ങളുടെ റബ്ബിനെ അന്ത്യനാളിൽ കാണുമോ? നബി ﷺ പറഞ്ഞു: അതെ,ആകാശത്ത് മേഘങ്ങളില്ലാത്ത, പ്രകാശമുള്ള ഉച്ച സമയത്ത് സൂര്യനെ കാണാൻ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? അവർ പറഞ്ഞു: ഇല്ല, നബി ﷺ പറഞ്ഞു: പൗർണ്ണമി രാത്രിയിൽ മേഘമില്ലാത്തപ്പോൾ ചന്ദ്രനെ കാണുമെന്നതിൽ നിങ്ങൾക്ക് സംശയമുണ്ടോ? അവർ പറഞ്ഞു: ഇല്ല. അപ്പോൾ നബി ﷺ പറഞ്ഞു: (അതുപോലെ) അന്ത്യനാളിൽ  അല്ലാഹുവിനെ കാണുന്നതിന് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല, അവയിലൊന്ന് കാണാൽ നിങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തതുപോലെ.

إِذَا كَانَ يَوْمُ الْقِيَامَةِ أَذَّنَ مُؤَذِّنٌ تَتْبَعُ كُلُّ أُمَّةٍ مَا كَانَتْ تَعْبُدُ‏.‏ فَلاَ يَبْقَى مَنْ كَانَ يَعْبُدُ غَيْرَ اللَّهِ مِنَ الأَصْنَامِ وَالأَنْصَابِ إِلاَّ يَتَسَاقَطُونَ فِي النَّارِ، حَتَّى إِذَا لَمْ يَبْقَ إِلاَّ مَنْ كَانَ يَعْبُدُ اللَّهَ، بَرٌّ أَوْ فَاجِرٌ وَغُبَّرَاتُ أَهْلِ الْكِتَابِ،

പിന്നെ നബി ﷺ പറഞ്ഞു: ഖിയാമത്ത് നാളിൽ ഒരാൾ ഇപ്രകാരം വിളംബരം ചെയ്യും: ഓരോ സമുദായവും അവർ എന്തിനെ ആരാധിച്ചിരുന്നുവോ അതിനെ പിന്തുടർന്നുകൊള്ളട്ടെ. വിഗ്രഹങ്ങളെയും പ്രതിഷ്ഠകളെയും ആരാധിച്ചിരുന്നവരെല്ലാം നരകത്തിൽ പതിക്കും. പിന്നെ അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്നവർ അവശേഷിക്കും; സൽക്കർമിയും അധർമിയും വേദക്കാരിലെ ശേഷിച്ച ചിലരും ഉൾപ്പെടെ.

فَيُدْعَى الْيَهُودُ فَيُقَالُ لَهُمْ مَنْ كُنْتُمْ تَعْبُدُونَ قَالُوا كُنَّا نَعْبُدُ عُزَيْرَ ابْنَ اللَّهِ‏.‏ فَيُقَالُ لَهُمْ كَذَبْتُمْ، مَا اتَّخَذَ اللَّهُ مِنْ صَاحِبَةٍ وَلاَ وَلَدٍ، فَمَاذَا تَبْغُونَ فَقَالُوا عَطِشْنَا رَبَّنَا فَاسْقِنَا‏.‏ فَيُشَارُ أَلاَ تَرِدُونَ، فَيُحْشَرُونَ إِلَى النَّارِ كَأَنَّهَا سَرَابٌ، يَحْطِمُ بَعْضُهَا بَعْضًا فَيَتَسَاقَطُونَ فِي النَّارِ،

പിന്നെ യഹൂദികൾ വിളിക്കപ്പെടും, നിങ്ങൾ എന്തിനെയാണ് ആരാധിച്ചിരുന്നതെന്ന് അവരോട് ചോദിക്കും. അവർ പറയും: ഞങ്ങൾ ആരാധിച്ചിരുന്നത് അല്ലാഹുവിന്റെ പുത്രൻ ഉസൈറിനെയായിരുന്നു. അപ്പോൾ അവരോട് പറയപ്പെടും. നിങ്ങൾ പറഞ്ഞത് കള്ളം. അല്ലാഹു ഇണയേയോ സന്തതിയേയോ സ്വീകരിച്ചിട്ടില്ല. ഇനി നിങ്ങൾക്കെന്തു വേണം? അവർ പറയും: ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് ദാഹിക്കുന്നു. ഞങ്ങൾക്ക് വെള്ളം തന്നാലും. അപ്പോൾ (നരകത്തിലേക്ക്) ചൂണ്ടിയിട്ട് ചോദിക്കും: നിങ്ങൾ അങ്ങോട്ട് പോകുന്നില്ലേ? അങ്ങിനെ അവർ നരകത്തിലേക്ക് ഒരുമിച്ചു കൂട്ടപ്പെടും. നരകം ഒരു മരീചികപോലിരിക്കും. അതിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ തകർക്കാൻ ശ്രമിക്കും. അങ്ങിനെ അവരെല്ലാം നരകത്തിൽ പതിക്കും.

ثُمَّ يُدْعَى النَّصَارَى، فَيُقَالُ لَهُمْ مَنْ كُنْتُمْ تَعْبُدُونَ قَالُوا كُنَّا نَعْبُدُ الْمَسِيحَ ابْنَ اللَّهِ‏.‏ فَيُقَالُ لَهُمْ كَذَبْتُمْ، مَا اتَّخَذَ اللَّهُ مِنْ صَاحِبَةٍ وَلاَ وَلَدٍ‏.‏ فَيُقَالُ لَهُمْ مَاذَا تَبْغُونَ فَكَذَلِكَ مِثْلَ الأَوَّلِ،

പിന്നെ ക്രൈസ്‌തവർ വിളിക്കപ്പെടും. അവരോട് ചോദിക്കും: നിങ്ങൾ എന്തിനെയാണ് ആരാധിച്ചിരുന്നത്? അവർ പറയും: ദൈവപുത്രൻ മസീഹിനെ. അപ്പോൾ അവരോട് പറയപ്പെടും: നിങ്ങൾ പറഞ്ഞത് കള്ളം. അല്ലാഹു ഇണയേയോ സന്തതിയെയോ സ്വീകരിച്ചിട്ടില്ല. അപ്പോൾ അവരോട് പറയപ്പെടും: നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്? ആദ്യവിഭാഗക്കാരെ പോലെ തന്നെയായിരിക്കും അവരുടെയും ഗതി.

حَتَّى إِذَا لَمْ يَبْقَ إِلاَّ مَنْ كَانَ يَعْبُدُ اللَّهَ مِنْ بَرٍّ أَوْ فَاجِرٍ، أَتَاهُمْ رَبُّ الْعَالَمِينَ فِي أَدْنَى صُورَةٍ مِنَ الَّتِي رَأَوْهُ فِيهَا، فَيُقَالُ مَاذَا تَنْتَظِرُونَ تَتْبَعُ كُلُّ أُمَّةٍ مَا كَانَتْ تَعْبُدُ‏.‏ قَالُوا فَارَقْنَا النَّاسَ فِي الدُّنْيَا عَلَى أَفْقَرِ مَا كُنَّا إِلَيْهِمْ، وَلَمْ نُصَاحِبْهُمْ، وَنَحْنُ نَنْتَظِرُ رَبَّنَا الَّذِي كُنَّا نَعْبُدُ‏.‏ فَيَقُولُ أَنَا رَبُّكُمْ، فَيَقُولُونَ لاَ نُشْرِكُ بِاللَّهِ شَيْئًا‏.‏ مَرَّتَيْنِ أَوْ ثَلاَثًا ‏”‏‏.‏

സൽകർമിയും അധർമിയും അടക്കം അല്ലാഹുവിനെ ആരാധിച്ചിരുന്നവർ മാത്രം ബാക്കിയാകവെ അല്ലാഹുവിനെ അവർ മനസ്സിലാക്കിയതിനോട് അനുയോജ്യമാംവിധം ലോകരക്ഷിതാവ് അവരുടെയടുത്ത് വരും. എന്നിട്ട് പറയപ്പെടും; എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? ഓരോ സമുദായവും അവർ ആരാധിച്ചി രുന്നവരെ പിന്തുടർന്നുപോയല്ലോ. അവർ പറയും: ഞങ്ങൾക്ക് ഐഹിക ലോകത്ത് കൂടുതൽ ആവശ്യമുള്ളവരായിരിക്കെ തന്നെ ഞങ്ങൾ അവരെ വിട്ടുപിരിഞ്ഞവരാണ്. ഞങ്ങൾ അവരോടൊപ്പം പോവുകയോ അവരോട് സന്ധിയാവുകയോ ചെയ്തിട്ടില്ല. ഞങ്ങൾ ആരാധിച്ചിരുന്ന ഞങ്ങളുടെ റബ്ബിനെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അപ്പോൾ അല്ലാഹു പറയും: ഞാനാണ് നിങ്ങളുടെ റബ്ബ്. അപ്പോൾ അവർ പറയും: ‘ഞങ്ങൾ അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കുകയില്ല.’ രണ്ടോ, മൂന്നോ തവണ അങ്ങിനെ പറയും. (ബുഖാരി:4581)

രണ്ട്

عَنْ أَبِي هُرَيْرَةَ، أَنَّ النَّاسَ قَالُوا يَا رَسُولَ اللَّهِ، هَلْ نَرَى رَبَّنَا يَوْمَ الْقِيَامَةِ قَالَ ‏”‏ هَلْ تُمَارُونَ فِي الْقَمَرِ لَيْلَةَ الْبَدْرِ لَيْسَ دُونَهُ سَحَابٌ ‏”‏‏.‏ قَالُوا لاَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ فَهَلْ تُمَارُونَ فِي الشَّمْسِ لَيْسَ دُونَهَا سَحَابٌ ‏”‏‏.‏ قَالُوا لاَ‏.‏ قَالَ ‏”‏ فَإِنَّكُمْ تَرَوْنَهُ كَذَلِكَ،

അബൂഹുറൈറ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: ജനങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ ഞങ്ങളുടെ റബ്ബിനെ പരലോകത്ത് വെച്ചുകാണുമോ? അവിടുന്നു പറഞ്ഞു: പൗർണ്ണമി ദിനത്തിൽ മേഘമില്ലാത്തപ്പോൾ ചന്ദ്രനെ കാണുമെന്നതിൽ നിങ്ങൾക്ക് സംശയമുണ്ടോ? അവർ പറഞ്ഞു: ഇല്ല, അല്ലാഹുവിന്റെ റസൂലേ. അവിടുന്ന് ചോദിച്ചു: മേഘം തീരെയില്ലാത്ത ദിവസം സൂര്യനെ കാണാമെന്നതിൽ നിങ്ങൾ സംശയിക്കുന്നുവോ? അവർ പറഞ്ഞു: ഇല്ല; അല്ലാഹുവിന്റെ റസൂലേ. നബി ﷺ പറഞ്ഞു: അതേ പ്രകാരം അവനെ നിങ്ങൾ കാണും.

يُحْشَرُ النَّاسُ يَوْمَ الْقِيَامَةِ، فَيَقُولُ مَنْ كَانَ يَعْبُدُ شَيْئًا فَلْيَتَّبِعْ‏.‏ فَمِنْهُمْ مَنْ يَتَّبِعُ الشَّمْسَ، وَمِنْهُمْ مَنْ يَتَّبِعُ الْقَمَرَ وَمِنْهُمْ مَنْ يَتَّبِعُ الطَّوَاغِيتَ،

ജനങ്ങൾ ഖിയാമത്ത് നാളിൽ ഒരുമിച്ചു കുട്ടപ്പെടും, അപ്പോൾ അല്ലാഹു പറയും: വല്ലതിനെയുമൊക്കെ ആരാധിച്ചിരുന്നവർ അവയെ പിന്തുടർന്നുകൊള്ളുക. അവരിൽ സൂര്യനെ പിന്തുടരുന്നവരുണ്ടാകും. വേറെ ചിലർ ചന്ദ്രനെ പിന്തുടരും, മറ്റു ചിലർ താഗൂത്തുകളെ പിന്തുടരും. (അതിനെയൊക്കെയായിരുന്നു അവർ ആരാധിച്ചുപോന്നിരുന്നത്).

وَتَبْقَى هَذِهِ الأُمَّةُ فِيهَا مُنَافِقُوهَا، فَيَأْتِيهِمُ اللَّهُ فَيَقُولُ أَنَا رَبُّكُمْ فَيَقُولُونَ هَذَا مَكَانُنَا حَتَّى يَأْتِيَنَا رَبُّنَا، فَإِذَا جَاءَ رَبُّنَا عَرَفْنَاهُ‏.‏ فَيَأْتِيهِمُ اللَّهُ فَيَقُولُ أَنَا رَبُّكُمْ‏.‏ فَيَقُولُونَ أَنْتَ رَبُّنَا‏.

ഈ സമുദായം മാത്രം ബാക്കിയാകും, അവരിൽ കപട വിശ്വാസികളുണ്ടാകും. അല്ലാഹു (അവർക്കറിയാത്ത രൂപത്തിൽ) അവരുടെയടുത്തേക്കു വരും. എന്നിട്ടു പറയും: ഞാൻ നിങ്ങളുടെ റബ്ബാണ്. അവർ പറയും: ഞങ്ങളുടെ റബ്ബ് വരുന്നതുവരെ ഞങ്ങളിവിടെത്തന്നെ നിൽക്കും.. അവൻ വന്നുകഴിഞ്ഞാൽ ഞങ്ങൾക്കവനെ തിരിച്ചറിയാൻ കഴിയും. അപ്പോൾ അല്ലാഹു അവരുടെ അടുത്തേക്ക് (അവർക്കറിയാവുന്ന രൂപത്തിൽ) ചെന്നു കൊണ്ട് പറയും: ഞാൻ നിങ്ങളുടെ റബ്ബാണ്. അവർ പറയും: നീ ഞങ്ങളുടെ റബ്ബ് തന്നെ.

فَيَدْعُوهُمْ فَيُضْرَبُ الصِّرَاطُ بَيْنَ ظَهْرَانَىْ جَهَنَّمَ، فَأَكُونُ أَوَّلَ مَنْ يَجُوزُ مِنَ الرُّسُلِ بِأُمَّتِهِ، وَلاَ يَتَكَلَّمُ يَوْمَئِذٍ أَحَدٌ إِلاَّ الرُّسُلُ، وَكَلاَمُ الرُّسُلِ يَوْمَئِذٍ اللَّهُمَّ سَلِّمْ سَلِّمْ‏.‏ وَفِي جَهَنَّمَ كَلاَلِيبُ مِثْلُ شَوْكِ السَّعْدَانِ، هَلْ رَأَيْتُمْ شَوْكَ السَّعْدَانِ ‏”‏‏.‏ قَالُوا نَعَمْ‏.‏ قَالَ ‏”‏ فَإِنَّهَا مِثْلُ شَوْكِ السَّعْدَانِ، غَيْرَ أَنَّهُ لاَ يَعْلَمُ قَدْرَ عِظَمِهَا إِلاَّ اللَّهُ، تَخْطَفُ النَّاسَ بِأَعْمَالِهِمْ، فَمِنْهُمْ مَنْ يُوبَقُ بِعَمَلِهِ، وَمِنْهُمْ مَنْ يُخَرْدَلُ ثُمَّ يَنْجُو، حَتَّى إِذَا أَرَادَ اللَّهُ رَحْمَةَ مَنْ أَرَادَ مِنْ أَهْلِ النَّارِ، أَمَرَ اللَّهُ الْمَلاَئِكَةَ أَنْ يُخْرِجُوا مَنْ كَانَ يَعْبُدُ اللَّهَ، فَيُخْرِجُونَهُمْ وَيَعْرِفُونَهُمْ بِآثَارِ السُّجُودِ، وَحَرَّمَ اللَّهُ عَلَى النَّارِ أَنْ تَأْكُلَ أَثَرَ السُّجُودِ فَيَخْرُجُونَ مِنَ النَّارِ، فَكُلُّ ابْنِ آدَمَ تَأْكُلُهُ النَّارُ إِلاَّ أَثَرَ السُّجُودِ، فَيَخْرُجُونَ مِنَ النَّارِ قَدِ امْتَحَشُوا، فَيُصَبُّ عَلَيْهِمْ مَاءُ الْحَيَاةِ، فَيَنْبُتُونَ كَمَا تَنْبُتُ الْحِبَّةُ فِي حَمِيلِ السَّيْلِ،

പിന്നെ അവൻ അവരെ വിളിക്കും. ആ സമയത്ത് നരകത്തിനുമീതെ സ്വിറാത്ത് സ്ഥാപിക്കപ്പെടും. ദൈവദൂതന്മാരിൽ നിന്ന് ആദ്യമായി അതിലൂടെ തന്റെ സമുദായത്തെയുംകൊണ്ട് കടന്നുപോകുന്നത് ഞാനായിരിക്കും. ദൈവദൂതന്മാരല്ലാതെ അന്ന് സംസാരിക്കുകയില്ല. ദൈവദൂതന്മാരുടെ സംസാരമാവട്ടെ, അല്ലാഹുവേ, രക്ഷിക്കണേ. രക്ഷിക്കണേ എന്നായിരിക്കും നരകത്തിൽ സഅ്ദാൻ ചെടിയുടെ മുള്ളുപോലുള്ള ചില കൊളുത്തുകൾ ഉണ്ടായിരിക്കും. നിങ്ങൾ സഅ്ദാൻ ചെടിയുടെ മുള്ള് കണ്ടിട്ടില്ലേ? അവർ പറഞ്ഞു: ഉണ്ട്. നബി ﷺ പറഞ്ഞു: (ആ കൊളുത്തുകൾ) സഅ്‌ദാനിൻ്റെ മുള്ളുപോലെത്തന്നെയാണ്. എന്നാൽ അവയുടെ വലുപ്പം അല്ലാഹുവിനല്ലാതെ അറിയുകയില്ല. മനുഷ്യർ ചെയ്ത‌ പ്രവൃത്തികൾക്കനുസൃതമായി അത് അവരെ താഴേക്ക് കൊളുത്തിവലിക്കും. ചിലരുടെ കർമ്മങ്ങൾ നിമിത്തം നശിപ്പിക്കപ്പെടുന്നവരുണ്ട്. വേറെ ചിലരെ ചെറിയ തോതിൽ കൊളുത്തിവലിക്കും. പിന്നീട് അവർ രക്ഷപ്പെടുകയും ചെയ്യും. പിന്നെ നരകാവകാശികളിൽ താൻ ഉദ്ദേശിച്ചവരോട് കാരുണ്യം കാണിക്കാൻ അല്ലാഹു ഉദ്ദേശിക്കും. അങ്ങനെ മലക്കുകളോട് അല്ലാഹു കൽപിക്കും: അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്നവരെ നിങ്ങൾ പുറത്തേക്കു കൊണ്ടുവരൂ. അപ്പോൾ അവരെ മലക്കുകൾ പുറത്തേക്കു കൊണ്ടുവരും, സുജൂദിന്റെ അടയാളത്താലാണ് അവരെ മലക്കുകൾ തിരിച്ചറിയുക. സുജൂദിൻ്റെ അടയാള സ്ഥലം കരിക്കുന്നതിൽ നിന്ന് നരകത്തെ അവൻ തടഞ്ഞിട്ടുണ്ട്. അങ്ങിനെ അവർ നരകത്തിൽനിന്ന് പുറത്തുവരും. അപ്പോൾ എല്ലാ മനുഷ്യരുടെയും സുജൂദിന്റെ അടയാളസ്ഥലമൊഴികെയുള്ള ശരീരഭാഗങ്ങൾ മുഴുവൻ അഗ്നി കരിച്ചിട്ടുണ്ടാകും. അങ്ങനെ അവർ പുറത്തുവരുന്നത് കരിക്കട്ട രൂപത്തിലാണ്. അപ്പോൾ അവർക്കു മീതെ ‘മാഉൽഹയാത്ത്’ ഒഴിക്കും. അപ്പോൾ ജലച്ചണ്ടിയിൽ നിന്ന് വിത്ത് മുളക്കുന്നതുപോലെ അവരിൽ ജീവൻ തുടിച്ചുവരും.

ثُمَّ يَفْرُغُ اللَّهُ مِنَ الْقَضَاءِ بَيْنَ الْعِبَادِ، وَيَبْقَى رَجُلٌ بَيْنَ الْجَنَّةِ وَالنَّارِ، وَهْوَ آخِرُ أَهْلِ النَّارِ دُخُولاً الْجَنَّةَ، مُقْبِلٌ بِوَجْهِهِ قِبَلَ النَّارِ فَيَقُولُ يَا رَبِّ اصْرِفْ وَجْهِي عَنِ النَّارِ، قَدْ قَشَبَنِي رِيحُهَا، وَأَحْرَقَنِي ذَكَاؤُهَا‏.‏ فَيَقُولُ هَلْ عَسَيْتَ إِنْ فُعِلَ ذَلِكَ بِكَ أَنْ تَسْأَلَ غَيْرَ ذَلِكَ فَيَقُولُ لاَ وَعِزَّتِكَ‏.‏ فَيُعْطِي اللَّهَ مَا يَشَاءُ مِنْ عَهْدٍ وَمِيثَاقٍ، فَيَصْرِفُ اللَّهُ وَجْهَهُ عَنِ النَّارِ، فَإِذَا أَقْبَلَ بِهِ عَلَى الْجَنَّةِ رَأَى بَهْجَتَهَا سَكَتَ مَا شَاءَ اللَّهُ أَنْ يَسْكُتَ،

പിന്നെ അല്ലാഹു അടിമകൾക്കിടയിൽ വിചാരണയും വിധിയും നടത്തുന്നത് പൂർത്തിയാക്കും. ഒരാൾ സ്വർഗ്ഗത്തിനും നരകത്തിനുമിടയിൽ അവശേഷിക്കും. നരകാവകാശികളിൽ നിന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവനാണദ്ദേഹം. നരകത്തിനഭിമുഖമായി നിൽക്കുന്ന അദ്ദേഹം പറയും: റബ്ബേ, നരകത്തിൽ നിന്ന് എന്റെ മുഖത്തെ തിരിച്ചുതരേണമേ. അതിൻ്റെ ഗന്ധം എന്നെ തകർത്തുകളയുന്നു; അതിന്റെ ചൂടിന്റെ ശക്തി എന്നെ കരിച്ചുകളയുന്നു അപ്പോൾ അല്ലാഹു പറയും: നിനക്ക് അങ്ങിനെ ചെയ്‌തുതന്നാൽ മറ്റെന്തെങ്കിലും നീ ചോദിക്കുമോ? അയാൾ പറയും: നിന്റെ പ്രതാപമാണെ സത്യം; ഇല്ല. ആ കരാറ് പ്രകാരം അവൻ ചോദിക്കുന്നത് അല്ലാഹു നൽകും. അങ്ങിനെ നരകത്തിൻ്റെ ഭാഗത്തുനിന്ന് അവന്റെ മുഖത്തെ തിരിച്ചുകൊടുക്കും. പിന്നെ അവനെ സ്വർഗ്ഗഭാഗത്തേക്ക് തിരിച്ചുനിർത്തിയാൽ അതിന്റെ അലംകൃതമായ അവസ്ഥ അവൻ കാണുകയും അല്ലാഹു ഉദ്ദേശിച്ചത്ര സമയം അവൻ മിണ്ടാതിരിക്കുകയും ചെയ്യും.

ثُمَّ قَالَ يَا رَبِّ قَدِّمْنِي عِنْدَ باب الْجَنَّةِ‏.‏ فَيَقُولُ اللَّهُ لَهُ أَلَيْسَ قَدْ أَعْطَيْتَ الْعُهُودَ وَالْمَوَاثِيقَ أَنْ لاَ تَسْأَلَ غَيْرَ الَّذِي كُنْتَ سَأَلْتَ فَيَقُولُ يَا رَبِّ لاَ أَكُونُ أَشْقَى خَلْقِكَ‏.‏ فَيَقُولُ فَمَا عَسَيْتَ إِنْ أُعْطِيتَ ذَلِكَ أَنْ لاَ تَسْأَلَ غَيْرَهُ فَيَقُولُ لاَ وَعِزَّتِكَ لاَ أَسْأَلُ غَيْرَ ذَلِكَ‏.‏ فَيُعْطِي رَبَّهُ مَا شَاءَ مِنْ عَهْدٍ وَمِيثَاقٍ، فَيُقَدِّمُهُ إِلَى باب الْجَنَّةِ، فَإِذَا بَلَغَ بَابَهَا، فَرَأَى زَهْرَتَهَا وَمَا فِيهَا مِنَ النَّضْرَةِ وَالسُّرُورِ، فَيَسْكُتُ مَا شَاءَ اللَّهُ أَنْ يَسْكُتَ، فَيَقُولُ يَا رَبِّ أَدْخِلْنِي الْجَنَّةَ‏.‏ فَيَقُولُ اللَّهُ وَيْحَكَ يَا ابْنَ آدَمَ مَا أَغْدَرَكَ، أَلَيْسَ قَدْ أَعْطَيْتَ الْعَهْدَ وَالْمِيثَاقَ أَنْ لاَ تَسْأَلَ غَيْرَ الَّذِي أُعْطِيتَ فَيَقُولُ يَا رَبِّ لاَ تَجْعَلْنِي أَشْقَى خَلْقِكَ‏.‏ فَيَضْحَكُ اللَّهُ ـ عَزَّ وَجَلَّ ـ مِنْهُ، ثُمَّ يَأْذَنُ لَهُ فِي دُخُولِ الْجَنَّةِ فَيَقُولُ تَمَنَّ‏.‏ فَيَتَمَنَّى حَتَّى إِذَا انْقَطَعَتْ أُمْنِيَّتُهُ قَالَ اللَّهُ عَزَّ وَجَلَّ تَمَنَّ كَذَا وَكَذَا‏.‏ أَقْبَلَ يُذَكِّرُهُ رَبُّهُ، حَتَّى إِذَا انْتَهَتْ بِهِ الأَمَانِيُّ قَالَ اللَّهُ تَعَالَى لَكَ ذَلِكَ وَمِثْلُهُ مَعَهُ ‏”‏‏.‏

പിന്നെ അവൻ പറയും: എൻ്റെ റബ്ബേ, സ്വർഗ്ഗകവാടത്തിൽ എന്നെ എത്തിക്കേണമേ. അപ്പോൾ അല്ലാഹു അവനോട് പറയും. നിനക്ക് ലഭിച്ചതല്ലാതെ മറ്റൊന്നും ചോദിക്കുകയില്ലെന്ന കരാറും ഉടമ്പടിയും ചെയ്‌തിരുന്നില്ലേ? അപ്പോൾ അയാൾ പറയും: റബ്ബേ,, നിൻ്റെ സൃഷ്‌ടികളിൽ ഞാൻ ഏറ്റവും ഭാഗ്യംകെട്ടവനാവരുതേ. അല്ലാഹു പറയും: നീ ആവശ്യപ്പെട്ടത് നിവൃത്തിച്ചുതന്നാൽ മറ്റെന്തെങ്കിലും നീ ചോദിക്കുന്നവനായേക്കുമോ? അപ്പോൾ അയാൾ പറയും: നിന്റെ പ്രതാപം തന്നെയാണ സത്യം; ഇല്ല മറ്റൊന്നും ഞാൻ ചോദിക്കുകയില്ല. അപ്പോൾ ആ കരാറിന്റെ അടിസ്ഥാനത്തിൽ അല്ലാഹു അയാളെ സ്വർഗ്ഗത്തിൻ മുന്നിലെ കവാടത്തിലേക്ക് കൊണ്ടുവരും. അങ്ങിനെ അതിൻ്റെ കവാടത്തിലെത്തിയാൽ അതിന്റെ തിളക്കം അവൻ കാണും; അതിലുള്ള പച്ചപ്പും ആഹ്ല‌ാദവും കാണും. അപ്പോൾ അല്ലാഹു ഉദ്ദേശിച്ച സമയംവരെ അവൻ മിണ്ടാതിരിക്കും. പിന്നെ അവൻ പറയും: എന്റെ റബ്ബേ,, എന്നെ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കേണമേ. അപ്പോൾ അല്ലാഹു പറയും: മനുഷ്യാ, കഷ്‌ടം തന്നെ! നീയെത്ര വലിയ പ്രതിജ്ഞാലംഘകൻ! നീയല്ലേ, നിനക്ക് നൽകപ്പെട്ടതല്ലാത്തതൊന്നും ചോദിക്കുകയില്ലെന്ന് കരാറും ഉടമ്പടിയും തന്നത്. അപ്പോൾ അവൻ പറയും: എൻ്റെ റബ്ബേ,, നിൻ്റെ സൃഷ്‌ടികളിൽ എന്നെ ഏറ്റവും ഭാഗ്യംകെട്ടവനാക്കല്ലേ. അവൻ്റെ വാക്കുകേട്ട് അല്ലാഹു ചിരിക്കും. പിന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അനുമതി നൽകും. എന്നിട്ട് പറയും: ‘നിനക്കുവേണ്ടതൊക്കെ ആഗ്രഹിക്കുക.’ അപ്പോളവൻ പലതും ആഗ്രഹിക്കും. അങ്ങിനെ അവൻ്റെ ആഗ്രഹങ്ങൾ അവസാനിച്ചാൽ അല്ലാഹു പറയും: നിൻ്റെ മനസ്സിൽ ആഗ്രഹിച്ചതൊക്കെ ചോദിച്ചുകൊള്ളുക. അവന്റെ മനസ്സിലുള്ളതൊക്കെ അല്ലാഹു ഓർമ്മിപ്പിക്കും, അങ്ങിനെ അവൻ്റെ ആഗ്രഹങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ അല്ലാഹു പറയും: അതെല്ലാം നിനക്കുണ്ട്. കൂടെ അത്രയും കൂടിയുണ്ട്.

قَالَ أَبُو سَعِيدٍ الْخُدْرِيُّ لأَبِي هُرَيْرَةَ ـ رضى الله عنهما ـ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ قَالَ اللَّهُ لَكَ ذَلِكَ وَعَشَرَةُ أَمْثَالِهِ ‏”‏‏.‏ قَالَ أَبُو هُرَيْرَةَ لَمْ أَحْفَظْ مِنْ رَسُولِ اللَّهِ صلى الله عليه وسلم إِلاَّ قَوْلَهُ ‏”‏ لَكَ ذَلِكَ وَمِثْلُهُ مَعَهُ ‏”‏‏.‏ قَالَ أَبُو سَعِيدٍ إِنِّي سَمِعْتُهُ يَقُولُ ‏”‏ ذَلِكَ لَكَ وَعَشَرَةُ أَمْثَالِهِ ‏”‏‏.‏

അബൂസഈദിൽഖുദ്‌രി رَضِيَ اللهُ عَنْهُ അബൂബക്കർ رَضِيَ اللهُ عَنْهُ വിനോട് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: (ആ വ്യക്തിയോട്) അല്ലാഹു പറയും: അതൊക്കെ നിനക്കുള്ളതാണ്; അതിൻ്റെ പത്ത് മടങ്ങുമുണ്ട്. അബൂഹുറൈറ رَضِيَ اللهُ عَنْهُ പറയുന്നു: അല്ലാഹുവിൻ്റെ റസൂലിൽ നിന്ന് ‘അത് നിനക്കുള്ളതാണ്. കൂടെ അത്രയും’ എന്ന വാക്കല്ലാതെ ഞാൻ മനപാഠമാക്കിയിട്ടില്ല. അബൂസഈദ് رَضِيَ اللهُ عَنْهُ പറയുന്നു: റസൂൽ ﷺ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്; അത് നിനക്കുള്ളതാണ്; കൂടെ പത്തുമടങ്ങും. (ബുഖാരി:806)

(ഇമാം ബുഖാരി رحمه الله കിതാബുൽ അദാനിൽ ഫ‌ള്’ലുസ്സുജൂദ് എന്ന അദ്ധ്യായത്തിൽ ഉദ്ധരിച്ചത്. കൂടാതെ കിതാബു രിഖാഖിൽ സ്വർഗ്ഗനരക വിവരണ അദ്ധ്യായങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്)

 

 

kanzululoom.com

2 Responses

  1. ഒരു ഹദീസ് നു മാത്രം refernce number ഉള്ളു… വേറെ ഒന്നിനും കാണുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *