സ്വർഗത്തിലെ മദ്യം

അല്ലാഹു സ്വർഗ്ഗവാസികൾക്ക് കനിഞ്ഞരുളുന്ന അനുഗ്രഹമത്രേ സ്വർഗ്ഗീയ മദ്യം. കുറവുകളിൽനിന്നും ദുരിതങ്ങളിൽ നിന്നും മുക്തമാണ് പ്രസ്തുത സ്വർഗ്ഗീയ പാനീയം. ഭൗതിക ലോകത്തുള്ള മദ്യങ്ങളെല്ലാം മനഷ്യന് മത്തുണ്ടാക്കുന്നതും, വേദനയുണ്ടാക്കുന്നതും രോഗമുാക്കുന്നതുമാണ്. മ്ലേച്ഛവൃത്തികളുടെ മാതാവാണ് അത്. എന്നാൽ സ്വർഗ്ഗീയ മദ്യം തെളിമയുള്ളതും രുചികരമായതും ലഹരിയുാണ്ടാക്കാത്തതുമായ വിശിഷ്ട പാനീയമാണ്.

يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينِۭ ‎﴿٤٥﴾‏ بَيْضَآءَ لَذَّةٍ لِّلشَّٰرِبِينَ ‎﴿٤٦﴾‏ لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ ‎﴿٤٧﴾

ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം.  അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല. (ഖു൪ആന്‍:37/45-47)

{ഒരുതരം ഉറവുജലം നിറച്ച കോപ്പകൾ അവരുടെ ചുറ്റും കൊണ്ടുനടക്കപ്പെടും) അതായത്: അവർക്ക് സേവനം ചെയ്യാൻ സന്നദ്ധരായ ആൺകുട്ടികൾ. രുചികരമായ പാനീയം നിറച്ച കോപ്പകളുമായി ചുറ്റിനടക്കും. കസ്തൂരികൊണ്ട് സീൽ ചെയ്യപ്പെട്ട മദ്യപ്പാത്രങ്ങൾ. ഈ ലോകത്തിലെ മദ്യത്തിൽനിന്ന് തീർത്തും വ്യത്യസ്തമായിരിക്കും അത്. നിറത്തിൽ (വെളുത്തത്) ഏറ്റവും മികച്ച നിറങ്ങളിൽ ഒന്നാണത്. രുചിയിൽ {കുടിക്കുന്നവർക്ക് ഹൃദ്യമായ പാനീയം} അത് കുടിക്കുന്നവൻ അത് കുടിക്കുമ്പോഴും ശേഷവും അത് ആസ്വദിക്കും. അത് സുരക്ഷിത പാനീയമാണ്. {അതിൽ യാതൊരു ദോഷവുമില്ല} ബുദ്ധിക്ക് ദോഷം വരുത്തുന്നതോ അതിനെ നഷ്ടപ്പെടുത്തുന്നതോ ആയ ഒന്നും അതിലില്ല. അത് മത്ത് പിടിപ്പിക്കില്ല. തലവേദനയോ ഉന്മേഷക്കുറവോ ഉണ്ടാക്കില്ല.(തഫ്സീറുസ്സഅ്ദി)

ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തും, അതിനുശേഷം ഇന്നുവരെയും – ഈ പരിഷ്കൃത യുഗത്തില്‍പോലും – മനുഷ്യരില്‍ കള്ളു മുതലായ പാനീയങ്ങള്‍ക്കുള്ള സ്ഥാനം പ്രസിദ്ധമാണ്. എന്നാല്‍, സ്വര്‍ഗ്ഗത്തിലെ കള്ളും, ഇതരപാനീയങ്ങളും, ഈ ലോകത്തിനെ അപേക്ഷിച്ചു വെറും നാമമാത്ര സാമ്യമാണുള്ളത്. നമുക്കു പരിചയമുള്ള വാക്കുകളിലല്ലാതെ നമുക്കു അതിനെപ്പറ്റി വിവരിച്ചുതരുവാന്‍ വഴിയില്ലല്ലോ. ഇഷ്ടംപോലെ എവിടെയും, കിട്ടാവുന്ന വിധം അവ ഒഴുകിക്കൊണ്ടിരിക്കും. കൗതുകവും, പരിശുദ്ധതയും വിളങ്ങുന്ന സ്ഫടികസമാനമായ വെള്ളവര്‍ണ്ണം, പുളിപ്പോ, ചവര്‍പ്പോ, മറ്റു കെടുതലുകളോ ഇല്ലാതെ അങ്ങേഅറ്റം രുചികരവും! ഉപയോഗിച്ചാല്‍, തലചുറ്റലോ, മയക്കമോ, മത്തോ ഒന്നും തന്നെ പിടിപെടുകയില്ല. തികച്ചും ആനന്ദകരം. എങ്ങും എഴുന്നേറ്റു പോയി കൊണ്ടു വരേണ്ടതുമില്ല. ഇരിക്കുന്നേടത്തുതന്നെ കൊണ്ടുവന്ന് നിറകോപ്പകളുമായി സ്വര്‍ഗ്ഗീയ ബാലന്മാര്‍ അവരില്‍ ചുറ്റിനടന്നു കൊടുത്തുകൊണ്ടിരിക്കും! (അമാനി തഫ്സീര്‍)

وَأَنْهَٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّٰرِبِينَ

കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും. (ഖു൪ആന്‍:47/15)

{وَأَنْهَارٌ مِنْ خَمْرٍ لَذَّةٍ لِلشَّارِبِينَ} أَيْ: يَلْتَذُّ بِهِ شَارِبُهُ لَذَّةً عَظِيمَةً، لَا كَخَمْرِ الدُّنْيَا الَّذِي يُكْرَهُ مَذَاقُهُ وَيُصَدِّعُ الرَّأْسَ، وَيَغُولُ الْعَقْلَ.

{കുടിക്കുന്നവർക്ക് ആസ്വാദകരമായ മദ്യത്തിന്റെ നദികളും} അതായത് കുടിക്കുന്നവൻ വലിയ ആസ്വാദനങ്ങളനുഭവിക്കുന്നു. അരോചകരമായ രുചിയുള്ളതും തലവേദയുണ്ടാക്കുന്നതും ബുദ്ധി തകരാറിലാകുന്നതുമായ ഇഹലോക മദ്യമല്ല. (തഫ്സീറുസ്സഅ്ദി)

സ്വര്‍ഗ്ഗീയവസ്തുക്കള്‍ ഏതും തന്നെ, നമുക്കു പരിചയമുള്ള ഭൗതികവസ്തുക്കളെപ്പോലെ ആയിരിക്കുകയില്ല. വാസ്തവത്തില്‍, സ്വര്‍ഗ്ഗീയ വസ്തുക്കള്‍ക്കു തികച്ചും യോജിക്കുന്ന പേരുകള്‍ നമ്മുടെ ഭാഷകളിലും, വാക്കുകളിലും ഇല്ലാത്തതിനാല്‍, നമുക്കു പരിചയമുള്ള പേരുകള്‍ മൂലം നമ്മെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഇതുതന്നെയാണ് നരകവസ്തുക്കളുടെയും നില. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 18/31 ന്റെ വിശദീകരണം)

يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ ‎﴿١٧﴾‏ بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ‎﴿١٨﴾‏ لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ‎﴿١٩﴾‏

നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും. കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.  അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. (ഖു൪ആന്‍:56/17-19)

{وَكَأْسٍ مِنْ مَعِينٍ} أَيْ: مِنْ خَمْرٍ لَذِيذِ الْمَشْرَبِ، لَا آفَةَ فِيهَا. {لا يُصَدَّعُونَ عَنْهَا} أَيْ: لَا تُصَدِّعُهُمْ رُءُوسُهُمْ كَمَا تُصَدِّعُ خَمْرَةُ الدُّنْيَا رَأْسَ شَارِبِهَا. {وَلَا هُمْ عَنْهَا يَنْزِفُونَ}، أَيْ: لَا تَنْزِفُ عُقُولُهُمْ، وَلَا تَذْهَبُ أَحْلَامُهُمْ مِنْهَا، كَمَا يَكُونُ لِخَمْرِ الدُّنْيَا. وَالْحَاصِلُ: أَنَّ كُلَّ مَا فِي الْجَنَّةِ مِنْ أَنْوَاعِ النَّعِيمِ الْمَوْجُودِ جِنْسُهُ فِي الدُّنْيَا، لَا يُوجَدُ فِي الْجَنَّةِ فِيهِ آفَةٌ،

{ശുദ്ധമായ ഉറവജലം നിറച്ച പാനപാത്രവും കൊണ്ട്} യാതൊരു അപകടവും വരുത്താത്ത മദ്യത്തിന്‍റെ രുചിയേറിയ പാനീയം. {അതുമൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയില്ല} ഇവിടത്തെ മദ്യം കുടിക്കുമ്പോള്‍ കുടിക്കുന്നവനുണ്ടാകുന്ന തലവേദന അവിടെയില്ല. മാത്രവുമല്ല {ലഹരിബാധിക്കുകയേ ഇല്ല}. അവരുടെ ബുദ്ധിക്ക് തകരാര്‍ സംഭവിക്കുകയോ വിവേകം നഷ്ടപ്പെടുകയോ ചെയ്യില്ല; ഇവിടെയുണ്ടാകുന്നത് പോലെ. ചുരുക്കിപ്പറഞ്ഞാല്‍ ഇഹലോകത്ത് കാണുന്ന സുഖങ്ങളെക്കാള്‍ സ്വര്‍ഗത്തില്‍ കാണും. എന്നുമാത്രമല്ല അത് യാതൊരു അപകടവും വരുത്തുകയുമില്ല. (തഫ്സീറുസ്സഅ്ദി)

يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ‎﴿٢٥﴾‏ خِتَٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَٰفِسُونَ ‎﴿٢٦﴾‏ وَمِزَاجُهُۥ مِن تَسْنِيمٍ ‎﴿٢٧﴾‏ عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ ‎﴿٢٨﴾

മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ. അതിലെ ചേരുവ തസ്നീം ആയിരിക്കും.  അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം. (ഖു൪ആന്‍:83/25-28)

{يُسْقَوْنَ مِنْ رَحِيقٍ} وَهُوَ مِنْ أَطْيَبِ مَا يَكُونُ مِنَ الْأَشْرِبَةِ وَأَلَذِّهَا، {مَخْتُومٍ} ذَلِكَ الشَّرَابُ خِتَامُهُ مِسْكٌ يُحْتَمَلُ أَنَّ الْمُرَادَ مَخْتُومٌ عَنْ أَنْ يُدَاخِلَهُ شَيْءٌ يُنْقِصُ لَذَّتَهُ، أَوْ يُفْسِدُ طَعْمَهُ، وَذَلِكَ الْخِتَامُ، الَّذِي خُتِمَ بِهِ، مِسْكٌ. وَيُحْتَمَلُ أَنَّ الْمُرَادَ أَنَّهُ الَّذِي يَكُونُ فِي آخِرِ الْإِنَاءِ، الَّذِي يَشْرَبُونَ مِنْهُ الرَّحِيقَ حُثَالَةٌ، وَهِيَ الْمِسْكُ الْأَذْفَرُ، فَهَذَا الْكَدَرُ مِنْهُ، الَّذِي جَرَتِ الْعَادَةُ فِي الدُّنْيَا أَنَّهُ يُرَاقُ، يَكُونُ فِي الْجَنَّةِ بِهَذِهِ الْمَثَابَةِ،

{ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും} അത് പാനീയങ്ങളില്‍ ഏറ്റവും ശുദ്ധവും രുചിയേറിയതുമായിരിക്കും. {മുദ്രവെക്കപ്പെട്ടത്} ആണ് ആ പാനീയം. {അതിന്റെ മുദ്ര കസ്തൂരിയായിരിക്കും} മുദ്രവെക്കപ്പെട്ടത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ ആസ്വാദനത്തെ മറക്കുന്നതോ രുചിയെ കേടുവരുത്തുന്നതോ ആയ ഒന്നും അതില്‍ പ്രവേശിക്കുകയില്ല എന്നാണ്. അതിനാണ് കസ്തൂരി കൊണ്ടുള്ള മുദ്ര. മറ്റൊരാശയം: ആ മദ്യം കുടിച്ചുതീരുമ്പോള്‍ പാത്രത്തിനടിയില്‍ അവസാനമെത്തുന്നത് കസ്തൂരിയായിരിക്കും. ഇവിടെ ഈ അവശിഷ്ടം ഒഴിച്ചുകളയലാണ് അവിടെ അത് ഏറ്റവും ശ്രേഷ്ഠമായതാണ്. (തഫ്സീറുസ്സഅ്ദി)

وَمِزَاجُ هَذَا الشَّرَابِ مِنْ تَسْنِيمٍ، وَهِيَ عَيْنٌ يَشْرَبُ بِهَا الْمُقَرَّبُونَ صِرْفًا، وَهِيَ أَعْلَى أَشْرِبَةِ الْجَنَّةِ عَلَى الْإِطْلَاقِ، فَلِذَلِكَ كَانَتْ خَالِصَةً لِلْمُقَرَّبِينَ، الَّذِينَ هُمْ أَعْلَى الْخَلْقِ مَنْزِلَةً، وَمَمْزُوجَةً لِأَصْحَابِ الْيَمِينِ أَيْ: مَخْلُوطَةً بِالرَّحِيقِ وَغَيْرِهِ مِنَ الْأَشْرِبَةِ اللَّذِيذَةِ.

{ഈ പാനീയം, അതിലെ ചേരുവ തസ്‌നീം ആയിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവു ജലം} അവര്‍ക്കു മാത്രം സ്വര്‍ഗ പാനീയങ്ങളില്‍ ഏറ്റവും ഉന്നതമായത്. അതിനാല്‍ തന്നെ അത് സാമീപ്യം സിദ്ധിച്ചവര്‍ക്ക് മാത്രം പ്രത്യേകമാണ്; സൃഷ്ടികളില്‍ ഉന്നത സ്ഥാനീയര്‍ക്ക്. നന്മയുടെ പക്ഷക്കാര്‍ക്കു വേണ്ടി കലര്‍ത്തിയുണ്ടാക്കിയത്. രുചികരമായ പാനീയങ്ങളും ശുദ്ധമായ മദ്യവും ചേര്‍ത്തത്. (തഫ്സീറുസ്സഅ്ദി)

ഉയര്‍ന്നതരം പാനീയങ്ങള്‍ കുപ്പികളിലോ മറ്റോ ആക്കിയശേഷം വല്ലതും പുറത്തുപോകുകയോ, ഉള്ളില്‍ പ്രവേശിക്കുകയോ ചെയ്യാതിരിക്കുവാന്‍വേണ്ടി അതു അരക്കിട്ടു മുദ്രവെച്ചു ഭദ്രമാക്കാറുണ്ടല്ലോ. അതുപോലെ സ്വര്‍ഗത്തില്‍വെച്ചു അവര്‍ക്കു നല്‍കപ്പെടുന്ന പാനീയങ്ങളും മുദ്രവെക്കപ്പെട്ടിരിക്കും. പക്ഷേ, സ്വര്‍ഗത്തിലെ കസ്തൂരികൊണ്ടായിരിക്കും അവ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ആ പാനീയത്തില്‍ ‘തസ്നീമാ’കുന്ന ചേരുവ കലര്‍ത്തപ്പെട്ടുമിരിക്കും. അല്ലാഹുവിങ്കല്‍ പ്രത്യേക സാമീപ്യസ്ഥാനം സിദ്ധിച്ചവര്‍ക്കു കുടിച്ച് ആസ്വദിക്കുവാനുള്ള ഒരു ഉയര്‍ന്നതരം ഉറവുജലമത്രെ തസ്നീം. മേല്‍ പ്രസ്താവിച്ചതുപോലെയുള്ള അത്യുന്നത സുഖസൗകര്യങ്ങളോടു കൂടിയ ശാശ്വത സ്വര്‍ഗ്ഗീയജീവിതം ലഭിക്കുവാനല്ലേ, മനുഷ്യര്‍ കിടമല്‍സരവും, അശ്രാന്തപരിശ്രമവും നടത്തേണ്ടതു?! അതിനാഗ്രഹിക്കുന്നവര്‍ അതിനു മുമ്പോട്ടുവരട്ടെ. എന്നിങ്ങിനെ ജനങ്ങളെ ആവേശഭരിതരാക്കുന്നതാണ് ഈ വചനങ്ങള്‍. (അമാനി തഫ്സീര്‍)

قال الشيخ ابن باز رحمه الله :خمر الآخرة طيب ليس فيه إسكار ولا مضرة ولا أذى، أما خمر الدنيا ففيه المضرة والإسكار والأذى، أي أن خمر الآخرة ليس فيه غول ولا يُنزف صاحبه وليس فيه ما يغتال العقول ولا ما يضر الأبدان، أما خمر الدنيا فيضر العقول والأبدان جميعا، فكل الأضرار التي في خمر الدنيا منتفية عن خمر الآخرة.

ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: സ്വർഗത്തിലെ മദ്യം വിശിഷ്ടമാണ്. അതിൽ ലഹരിയോ ഉപദ്രവമോ അപകടമോ ഇല്ല. എന്നാൽ, ദുനിയാവിലെ മദ്യത്തിൽ ഇപ്പറഞ്ഞ സംഗതികളെല്ലാം ഉണ്ട്. സ്വർഗത്തിലെ മദ്യത്തിന് ദോഷമില്ല. അത് കുടിച്ചവർക്ക് ലഹരി ബാധിക്കുകയില്ല. ആ മദ്യം ബുദ്ധിയെ കേട് വരുത്തുകയോ ശാരീരിക ഉപദ്രവങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നതല്ല. എന്നാൽ, ദുനിയാവിലെ മദ്യം ശരീരത്തെയും ബുദ്ധിയെയും കേട് വരുത്തുന്നതാണ്. ദുനിയാവിലെ മദ്യത്തിന്റെ എല്ലാ ദോഷങ്ങളിൽ നിന്നും മുക്തമാണ് സ്വർഗത്തിലെ മദ്യം. (https://bit.ly/3nv5FjU)

ഈ ലോകത്തിലെ മേൽതരം മദ്യങ്ങളുടെ ഗന്ധംപോലും അല്‍പം മുഖം ചുളിക്കാതെ കുടിക്കാന്‍ പറ്റാത്ത തരത്തിലായിരിക്കുമല്ലോ. അതേപോലുള്ള ദുര്‍ഗന്ധമൊന്നും സ്ര്‍ഗത്തിലെ പാനീയങ്ങള്‍ക്കുണ്ടാവുകയില്ല. ആ പാനീയം ലഹരിയുളവാക്കുന്നതായിരിക്കുകയില്ലെന്നും രസവും ഉല്ലാസവും ഉളവാകുന്നതു മാത്രമായിരിക്കുമെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം.

സ്വർഗത്തിലെ മദ്യം നിഷേധിക്കപ്പെടുന്നവര്‍

عَنِ ابْنِ عُمَرَ، قَالَ :‏ مَنْ شَرِبَ الْخَمْرَ فِي الدُّنْيَا فَلَمْ يَتُبْ مِنْهَا حُرِمَهَا فِي الآخِرَةِ فَلَمْ يُسْقَهَا ‏‏

ഇബ്നു ഉമര്‍ رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ദുന്‍യാവില്‍ കള്ള് കുടിച്ച് അതില്‍നിന്ന് തൌബഃ ചെയ്തിട്ടില്ലായെങ്കില്‍ ആഖിറത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും, അയാള്‍ അത് (സ്വര്‍ഗത്തിലെ വിശിഷ്ഠ പാനീയം) കുടിപ്പിക്കപ്പെടുകയില്ല. (മുസ്ലിം:2003)

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.