عن جابر: أن رسول الله صلى الله عليه وسلم سئل عن النُّشرة؟ فقال: هي من عمل الشيطان.
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ നുശ്‌റഃയെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അത് ശൈത്വാന്റെ പ്രവർത്തികളിൽപ്പെട്ടതാണ്. (ഇമാം അഹ്മദ്, ജയ്യിദായ സനദോടെ ഇത് ഉദ്ധരിച്ചിരിക്കുന്നു. അബൂദാവൂദും ഇത് റിപ്പോർട്ട് ചെ യ്‌തിട്ടുണ്ട്)
وقال: سئل أحمد عنها فقال: ابن مسعود يكره هذا كله.
നുശ്റ:യെ കുറിച്ച് ഇമാം അഹ്മദ് رحمه الله ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ഇതെല്ലാം വെറുത്തിരുന്നു.
عن قتادة قلت لابن المسيب: “رجل به طب أو يؤخذ عن امرأته أيحل عنه أو ينشر؟ قال: لا بأس به إنما يريدون به الإصلاح، أما ما ينفع فلم ينه عنه.
ഇമാം ക്വതാദ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം : അദ്ദേഹം പറയുന്നു: ഞാൻ ഇബ്നുൽ മുസയ്യിബിനോട് ചോദിച്ചു: ഒരാൾക്ക് സിഹ്ർ ബാധിച്ചിട്ടുണ്ട്, അല്ലെങ്കിൽ അയാൾ തന്റെ ഭാര്യയിൽ നിന്ന് (സംയോഗം ചെയ്യുവാൻ കഴിയാത്തവിധം) തടയപ്പെടുന്നു. എങ്കിൽ (ബാധ) അയാളിൽ നിന്ന് ഒഴിപ്പിക്കപ്പെടാമൊ? അല്ലെങ്കിൽ നുശ്‌റഃ പ്രയോഗിക്കാമോ? അദ്ദേഹം പറഞ്ഞു അതിൽ കുഴപ്പമില്ല. അവർ അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്വ്’ലാഹ് മാത്രമാണ് ഉപകാരപ്രദമായത് വിരോധിക്കപ്പെട്ടിട്ടില്ല. (ബുഖാരി)
وروى عن الحسن أنه قال:لا يحل السحر إلا ساحر.
ഹസൻ رحمه الله യിൽ നിന്നും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: സാഹിർ അല്ലാതെ മാരണത്തെ ഒഴിപ്പിക്കില്ല.
قال ابن القيم: النشرة حل السحر عن المسحور، وهي نوعان:
أحدهما: حل بسحر مثله، وهو الذي من عمل الشيطان. وعليه يحمل قول الحسن، فيتقرب الناشر والمنتشر إلى الشيطان بما يحب، فيبطل عمله عن المسحور.
والثاني: النشرة بالرقية والتعوذات والأدوية والدعوات المباحة. فهذا جائز.
ഇബ്നുൽ ക്വയ്യിം رحمه الله പറഞ്ഞു നുശ്‌റഃ എന്നാൽ സിഹ്ർ ഏറ്റവനിൽനിന്ന് സിഹ്ർ ഒഴിപ്പിക്കലാണ്. അത് രണ്ട് രീതിയിലാണ്:
ഒന്ന്. സിഹ്റിനെ സിഹ്റു കൊണ്ട് ഒഴിപ്പിക്കൽ. അതത്രെ ശൈത്വാന്റെ പ്രവൃത്തികളിൽപ്പെട്ടത്. ഇമാം ഹസൻ رحمه الله വിന്റെ വാക്ക് അതിനെ കുറിച്ചാണ്. സിഹ്റു കൊണ്ട് ബാധ അകറ്റുന്നവനും ആരുടെ ബാധ അകറ്റുന്നുവോ അവനും ശൈത്വാനിലേക്ക് അവനിഷ്ടപ്പെടുന്നതു കൊണ്ട് സാമിപ്യം തേടും. അപ്പോൾ ശൈത്വാൻ സിഹ്ർ ഏറ്റവനിൽ നിന്ന് തന്റെ പ്രവൃത്തികളെ ഇല്ലാതെയാക്കും.
രണ്ട്. റുഖ്‌യ, മുഅവ്വിദാത്തുകൾ, മരുന്നുകൾ, മുബാഹായ ദുആകൾ എന്നിവകൊണ്ടുള്ള നുശ്റ. അത് അനുവദീയമാണ്.
ഈ അദ്ധ്യായം ഉൾക്കൊണ്ട വിഷയങ്ങൾ:
1. നുശ്റ:ക്കുള്ള നിരോധനം
2. ആശയക്കുഴപ്പം നീങ്ങുംവിധം, നിരോധിക്കപ്പെട്ടതിനും ഇളവു നൽകപ്പെട്ടതിനും ഇടയിലെ വ്യത്യാസം വിവരിക്കൽ.
ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله യുടെ كتاب التوحيد എന്ന ഗ്രന്ഥത്തിൽ നിന്നും
www.kanzululoom.com