അല്ലാഹുവിനുള്ള ഇബാദത്തുകളിൽ ലളിതമായതും എളുപ്പമായതും, പ്രയാസമുള്ളതുമൊക്കെയുണ്ട്. അതുകൊണ്ടുതന്നെ അതിന്റെയൊക്കെ പ്രതിഫലവും വ്യത്യസ്തമായിരിക്കും.
കുറച്ച് പ്രയാസങ്ങൾ സഹിച്ച് നിര്‍വ്വഹിക്കേണ്ട ഒരു ഇബാദത്താണ് നോമ്പ്. 12 മണിക്കൂറിലധികം അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നു, അതൊക്കെ തന്റെ കൈവശമുണ്ടായിരിക്കെ. ചിലപ്പോൾ കഠിനമായ ചൂടുകാലമായേക്കാം. ചിലപ്പോൾ കഠിനമായ ജോലി ചെയ്തുകൊണ്ടായിരിക്കാം നോമ്പ് അനുഷ്ടിക്കേണ്ടത്. ഇങ്ങനെ പ്രയാസങ്ങൾ സഹിച്ച് നിര്‍വ്വഹിക്കുന്ന നോമ്പിന്റെ പ്രതിഫലവും നമുക്ക് കണക്കാക്കാനത്തത്ര വലുതായിരിക്കും.
عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു, നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്. (മുസ്ലിം:1151)
പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ ഒഴിവാക്കിയെന്നതുകൊണ്ട് എല്ലാവര്‍ക്കും നോമ്പിന്റെ പ്രതിഫലം ലഭിക്കുമോ? ഇല്ല എന്നാണ് ഉത്തരം. നോമ്പുകാരൻ നോമ്പ് മുറിക്കുന്ന വേളയിൽ പ്രാര്‍ത്ഥിക്കുന്നതുതന്നെ ഇപ്രകാരമാണ്:
ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله
ദഹബ ള്വമഉ, വബ്തല്ലത്തില്‍ ഉറൂക്കു, വ സബത്തല്‍ അജ്റു ഇന്‍ഷാ അല്ലാഹ്
(നോമ്പ് തുറന്നപ്പോൾ)ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി. (സുനനുഅബൂദാവൂദ് : 2357 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അതെ, നോമ്പുകാരന് പ്രതിഫലം ലഭിക്കണമെങ്കിൽ അല്ലാഹു ഉദ്ദേശിക്കണം. അപ്പോൾ നോമ്പുകാരന്‍ ചില കാര്യങ്ങൾ പ്രത്യേകം പരിഗണിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് വ്യക്തം.
ചില നോമ്പുകാരെ കുറിച്ച് നബി ﷺ നമ്മെ അറിയിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلاَّ الْجُوعُ. وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلاَّ السَّهَرُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എത്രയോ നോമ്പുകാരുണ്ട്. അവന് തന്റെ നോമ്പിലൂടെ പട്ടിണി കിടന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല. എത്രയോ രാത്രി നമസ്കാരക്കാരുണ്ട്. അവന് തന്റെ രാത്രി നമസ്കാരത്തിലൂടെ ഉറക്കമിളച്ചു എന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല. (ഇബ്നുമാജ:7/1760)
കഠിനമായ ചൂടുകാലത്ത് ജോലി ചെയ്യുകയും അതിനിടയിൽ കഷ്ടപ്പെട്ട് നോമ്പ് അനുഷ്ടിക്കുകയും ചെയ്തിട്ട്, പരലോകത്തെത്തുമ്പോൾ ആ നോമ്പിന് പ്രതിഫലമില്ലാതായാൽ അവനേക്കാൾ വലിയ ദൗര്‍ഭാഗ്യവാനാരാണ്? നോമ്പ് വെറും പട്ടിണിയായി പരിണമിക്കുന്ന ഇത്തരം ദൗര്‍ഭാഗ്യവാനാകാതിരിക്കണമെങ്കിൽ ഇപ്പോഴേ ശ്രദ്ധിക്കണം. നമ്മുടെ നോമ്പിനെ തകര്‍ത്തു കളയുന്ന കാര്യങ്ങളിൽ നിന്ന് പൂര്‍ണ്ണമായി വിട്ടുനിൽക്കണം.. അതിന് ആദ്യം അവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കണം. നോമ്പിനെ നിഷ്ഫലമാക്കി കളയുന്ന ചില കാര്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നു.
(1) അല്ലാഹു നിഷിദ്ധമാക്കിയത് പ്രവ൪ത്തിക്കല്‍
عَنْ ثَوْبَانَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ أَنَّهُ قَالَ : ” لأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا ” . قَالَ ثَوْبَانُ : يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لاَ نَكُونَ مِنْهُمْ وَنَحْنُ لاَ نَعْلَمُ . قَالَ : ” أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا ” .
സൌബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തില്‍ പെട്ട ഒരു വിഭാഗം ആളുകളെ ഞാന്‍ അറിയും, തീ൪ച്ച. അവ൪ അന്ത്യനാളില്‍ വെളുത്ത തിഹാമാ മലകളെപോലുള്ള നന്‍മകളുമായി വരുന്നതാണ്. അപ്പോള്‍ അല്ലാഹു ആ നന്‍മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൌബാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ ഞങ്ങള്‍ക്ക് വ൪ണ്ണിച്ചുതന്നാലും. വ്യക്തമാക്കിതന്നാലും, ഞങ്ങള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കാനാണ്. നബി ﷺ പറഞ്ഞു: നിശ്ചയം അവ൪ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വ൪ഗ്ഗത്തില്‍ പെട്ടവരുമാണ്. നിങ്ങള്‍ രാവിനെ സ്വീകരിക്കുന്നതുപോലെ അവരും സ്വീകരിക്കും. പക്ഷേ അല്ലാഹു ഹറാമാക്കിയതില്‍ അവ൪ ഒറ്റപ്പെട്ടാല്‍, പ്രസ്തുത ഹറാമുകളെ അവ൪ യഥേഷ്ടം പ്രവ൪ത്തിക്കും. (ഇബ്നമാജ:4386 – സ്വഹീഹ് അല്‍ബാനി)
സത്യവിശ്വാസികളിൽ പലരും അവരുടെ ദൗർബല്യങ്ങൾക്കനുസരിച്ച് ചില പാപങ്ങളിൽ അകപ്പെടാറുണ്ട്. ദേഹേച്ഛകൾക്ക് അടിമപ്പെട്ടോ പിശാചിന്റെ പ്രേരണക്ക് വിധേയനായോ അത് സംഭവിക്കുന്നത്. അതിൽ നിന്നും അവർ പിൻമാറുന്നില്ലെങ്കിൽ അവൻ കഷ്ടപ്പെട്ട് അനുഷ്ടിച്ച നോമ്പ് അവന് പരലോകത്ത് ഉപകാരപ്പെടില്ല. അതിനാൽ പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കുകയും നോമ്പ് അനുഷ്ടിക്കുകയും തുടര്‍ ജീവിതം പാപമുക്തമാക്കുകയും ചെയ്യുക.
(2) മറ്റുള്ളവരെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവിക്കല്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَتَدْرُونَ مَا الْمُفْلِسُ ” . قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ . فَقَالَ ” إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.’ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’. (മുസ്‌ലിം:2581)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ كَانَتْ لَهُ مَظْلَمَةٌ لأَحَدٍ مِنْ عِرْضِهِ أَوْ شَىْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ، قَبْلَ أَنْ لاَ يَكُونَ دِينَارٌ وَلاَ دِرْهَمٌ، إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബിﷺപറഞ്ഞു: വല്ലവനും തന്റെ സ്നേഹിതന്‍റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്‍റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്‍റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്‍റെ പാപത്തില്‍ ഒരു ഭാഗം ഇവന്‍റെ മേല്‍ ചുമത്തും. (ബുഖാരി:2449)
(3) മോശം സംസാരവും പ്രവൃത്തിയും
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി:1903)
قَالَ أبُو عبدِ الله جَابِرُ بنُ عبدِ الله رضي الله عنهما :إذَا صُمْتَ فَليَصُمْ سَمْعُكَ وَبَصَرُكَ وَلِسَانُكَ عَنِ الكَذِبِ وَالمَحَارِمِ وَدَعْ أذَى الجَارِ وليَكُنْ عَلَيكَ وَقَارٌ وَسَكِينَةٌ يَوْمَ صَوْمِكَ وَلا تَجْعَلْ يَوْمَ صَوْمِكَ وَيَوْمَ فِطْرِكَ سَوَاءً
ജാബിറുബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ പറഞ്ഞു:നീ നോമ്പെടുത്താൽ നിന്റെ കാതും, കണ്ണും, നാവും കളവിൽനിന്നും ഹറാമുകളിൽ നിന്നും നോമ്പെടുക്കട്ടേ. അയൽവാസിയെ ഉപദ്രവിക്കുന്നത് നീ ഒഴിവാക്കുകയും ചെയ്യണം.. നിന്റെ നോമ്പിന്റെ ദിവസം നിനക്ക് ഗാഭീര്യവും അച്ചടക്കവും ഉണ്ടാകണം .. നിനക്ക് നോമ്പുള്ള ദിവസവും നോമ്പില്ലാത്ത ദിവസവും നീ ഒരു പോലെയാക്കരുത്.مصنف ابن أبي شيبة (2/271)
(4) ശിര്‍ക്ക്
നോമ്പ് അനുഷ്ഠിക്കുന്ന മുസ്ലിംകൾ ശിർക്ക് ചെയ്യുമോ? ബഹുദൈവാരാധനയും വിഗ്രഹാരാധനയും മാത്രമല്ല ശിർക്ക്. അല്ലാഹുവിൻറെ കഴിവുകൾ സൃഷ്ടികൾക്ക് വകവച്ച് കൊടുക്കലും ശിർക്കാണ്.
അല്ലാഹു എല്ലാ കാര്യത്തിലും ഏകനാണ്. അല്ലാഹു അവൻറെ കഴിവുകളിൽ നിന്ന് യാതൊന്നും ഒരു സൃഷ്ടിക്കും കൊടുത്തിട്ടില്ല. അപ്രകാരം കൊടുത്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹു കാണുന്നത് പോലെ കാണുവാനും കേൾക്കുന്നതുപോലെ കേൾക്കുവാനും സൃഷ്ടികൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണ്. അത് അമ്പിയാക്കളായാലും ഔലിയാക്കളായാലും ശരി. അവരൊക്കെ മുഴുവൻ മറഞ്ഞ കാര്യങ്ങൾ അറിയുമെന്ന് വിശ്വസിക്കുന്നതും ശിര്‍ക്കാണ്. മരണപ്പെട്ട അവരോടൊക്കെ പ്രാര്‍ത്ഥിക്കുന്നതും സഹായം ചോദിക്കുന്നതും ശിര്‍ക്കാണ്. അങ്ങനെ ശിര്‍ക്ക് ചെയ്തുകൊണ്ട് നോമ്പ് അനുഷ്ടിച്ചാൽ അത് വെറും പട്ടിണിയായി പരിണമിക്കുന്നതാണ്.
അല്ലാഹുവില്‍ പങ്ക് ചേ൪ക്കുന്നവരുടെ ക൪മ്മങ്ങളുടെ പരലോകത്തെ അവസ്ഥ എന്താണെന്ന് അറിയുമോ? പ്രവാചകൻമാരുടെ കാര്യത്തിൽ വരെ അല്ലാഹു ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്.
ﻭَﻟَﻮْ ﺃَﺷْﺮَﻛُﻮا۟ ﻟَﺤَﺒِﻂَ ﻋَﻨْﻬُﻢ ﻣَّﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ
….അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. (ഖു൪ആന്‍:6/88)
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَٰسِرِينَ
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.(ഖു൪ആന്‍:39/65)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : قَالَ اللَّهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: മഹോന്നതനായ അല്ലാഹു അരുളിയിരിക്കുന്നു. ഞാൻ പങ്ക്കാരുടെ പങ്കുകളിൽ നിന്ന് ഏറ്റവും ധന്യനാകുന്നു. ആരെങ്കിലും എന്നോടൊപ്പം പങ്കുചേർത്തവനായി കൊണ്ട് ഏതെങ്കിലും കർമ്മം ചെയ്‌താൽ അവനേയും അവന്റെ പങ്കുചേർക്കലിനേയും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്ലിം:2985)
(5) അഞ്ച് നേരത്തെ നമസ്കാരം ഒഴിവാക്കല്‍
ഇന്ന് മുസ്ലിം സമുദായത്തില്‍ പെട്ട ധാരാളം പേ൪ അഞ്ച് നേരത്തെ നി൪ബന്ധ നമസ്കാരം നി൪വ്വഹിക്കാതെ ജീവിക്കുന്നതായി കാണാം. ഇവ൪ റമളാനിലെ നോമ്പ് കൃത്യമായി നിര്‍വ്വഹിക്കും. ഇവരുടെ നോമ്പിന് പരലോകത്ത് പ്രതിഫലം ലഭിക്കുകയില്ല. കാരണം നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണെന്നുമാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ
ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)
عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ” .
ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)
عَنْ عَبْدِ اللَّهِ بْنِ شَقِيقٍ الْعُقَيْلِيِّ، قَالَ كَانَ أَصْحَابُ مُحَمَّدٍ صلى الله عليه وسلم لاَ يَرَوْنَ شَيْئًا مِنَ الأَعْمَالِ تَرْكُهُ كُفْرٌ غَيْرَ الصَّلاَةِ
അബ്ദില്ലാഹിബ്നു ശഖീഖ് رَضِيَ اللَّهُ عَنْهُ പറയുന്നു:നമസ്കാരം ഒഴിച്ചുള്ള ഒരു പ്രവ൪ത്തനം ഉപേക്ഷിക്കുന്നതും കുഫ്റായി നബി ﷺ യുടെ സ്വഹാബത്ത് കണ്ടിരുന്നില്ല. (തി൪മിദി:2622)
قَالَ الشَّيخُ عبدُ العَزِيزِ بنُ عبدِ اللهِ بنِ بَازٍ رحمه الله: مَنْ تَـرَكَ الصَّلَ اةَ حَبِطَ عَمَلُهُ وَلَمْ يُقْبَلْ صِيَامُهُ
ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു: ആരെങ്കിലും നിസ്കാരം ഒഴിവാക്കിയാൽ അവന്റെ അമൽ (പ്രവർത്തനം)പൊളിഞ്ഞ് പോകും. അവന്റെ നോമ്പ് സ്വീകരിക്കപ്പെടുകയുമില്ല. .[الفتاوى البازية (١٧٩/١٥)]
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: നിസ്കരിക്കാത്ത ഒരാൾ നോമ്പെടുത്താൽ അവന്റെ നോമ്പ് പരലോകത്ത് അല്ലാഹുവിന്റെ അടുക്കൽ തള്ളപ്പെട്ടതും സ്വീകരിക്കപ്പെടാത്തതും അവന് ഉപകാരപ്പെടാത്തതുമാകുന്നു. നമ്മൾ അവനോട് പറയുന്നു: “നീ നിസ്കരിക്കുക. എന്നിട്ട് നോമ്പെടുക്കുക”. നിസ്കരിക്കാതെ നീ നോമ്പെടുത്താൽ നിന്റെ നോമ്പ് നിന്നിലേക്ക് തന്നെ തള്ളപ്പെട്ടതാകുന്നു. കാരണം ഒരു കാഫിറിൽ നിന്നും ആരാധനകൾ സ്വീകരിക്കപ്പെടുന്നതല്ല. ( فقه العبادات: ١/٢٢٧)
ഇത്തരം ആളുകൾ നോമ്പ് അനുഷ്ടിക്കേണ്ടതില്ല എന്നല്ല പറയുന്നത്. മറിച്ച് പശ്ചാത്തപിക്കുകയും നോമ്പ് അനുഷ്ടിക്കുകയും തുടര്‍ ജീവിതത്തിൽ അഞ്ച് നേരത്തെ നി൪ബന്ധ നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുക.
(6) ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലാതെ നോമ്പ് അനുഷ്ടിക്കൽ
‘ആളുകളെല്ലാം നോമ്പെടുക്കുന്നു, പിന്നെ ഞാൻ മാത്രം എങ്ങനെ തിന്നുകയും കുടിക്കുകയും ചെയ്യും’ എന്ന ചിന്തയിൽ നോമ്പ് അനുഷ്ഠിക്കുന്നവരുണ്ട്. അവരുടെ നോമ്പ് കൊണ്ട് യാതൊരു പ്രയോജനവുമില്ല.
ഈമാനോടെയും ഇഹ്തിസാബോടെയും നോമ്പ് അനുഷ്ഠിക്കേണ്ടത്. അക്കാര്യം അല്ലാഹുവിന്റെ റസൂൽ ﷺ പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)
ഈമാനി്നറെ (വിശ്വാസത്തിന്റെ) അടിസ്ഥാനത്തിലാണ് നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, ഖദ്റിലും വിശ്വസിക്കലാകുന്നു. അല്ലാഹുവിലുള്ള വിശ്വാസമാണ് മറ്റുള്ള വിശ്വാസ കാര്യങ്ങളുടെയെല്ലാം അടിസ്ഥാനം.
ഈമാനിനോടൊപ്പം ചേർത്ത് പറഞ്ഞിട്ടുള്ളത് ഇഹ്തിസാബ് അഥവാ പ്രതിഫലേച്ഛയാണ്. അഥവാ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കുയും വേണം. നോമ്പ് അനുഷ്ഠിക്കുന്നവർക്ക് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള കണക്കല്ലാത്ത പ്രതിഫലം, പാപമോചനം, സ്വർഗ പ്രവേശനം, നരക മോചനം തുടങ്ങിയവ ആഗ്രഹിക്കണം.
സത്യവിശ്വാസികളെ, വെറും പട്ടിണിയായി പരിണമിക്കുന്ന ഇത്തരം ദൗര്‍ഭാഗ്യവാൻമാരിൽ ഉൾപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. (ആമീൻ)
kanzululoom.com
One Response
ഇത്തരം പഠനർഹമായ വിഷയങ്ങൾ എനിയും പ്രതീക്ഷിക്കുന്നു