നരകം സ്പർശിക്കുകയില്ല

عَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ أَنَّهُمَا شَهِدَا عَلَى النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ ‏.‏ صَدَّقَهُ رَبُّهُ فَقَالَ لاَ إِلَهَ إِلاَّ أَنَا وَأَنَا أَكْبَرُ ‏.‏ وَإِذَا قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ ‏.‏ قَالَ يَقُولُ اللَّهُ لاَ إِلَهَ إِلاَّ أَنَا وَأَنَا وَحْدِي ‏.‏ وَإِذَا قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ‏.‏ قَالَ اللَّهُ لاَ إِلَهَ إِلاَّ أَنَا وَحْدِي لاَ شَرِيكَ لِي ‏.‏ وَإِذَا قَالَ لاَ إِلَهَ إِلاَّ اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ ‏.‏ قَالَ اللَّهُ لاَ إِلَهَ إِلاَّ أَنَا لِيَ الْمُلْكُ وَلِيَ الْحَمْدُ ‏.‏ وَإِذَا قَالَ لاَ إِلَهَ إِلاَّ اللَّهُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏.‏ قَالَ اللَّهُ لاَ إِلَهَ إِلاَّ أَنَا وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِي ‏.‏ وَكَانَ يَقُولُ مَنْ قَالَهَا فِي مَرَضِهِ ثُمَّ مَاتَ لَمْ تَطْعَمْهُ النَّارُ.‏

അബൂസഈദ് رَضِيَ اللَّهُ عَنْهُ  അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്നും നിവേദനം: അവര്‍ രണ്ട് പേരും നബി ﷺ പറഞ്ഞതിന് സാക്ഷികളായി: നബി ﷺ പറഞ്ഞു: ഒരു അടിമ ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാന്‍ അക്ബര്‍(വലിയവന്‍) ആകുന്നു. അടിമ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാന്‍ ഏകനാണ്. അടിമ ലാ ഇലാഹ ഇല്ലല്ലാഹു, ലാ ശരീകലഹു എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്ക് യാതൊരു പങ്കുകാരും ഇല്ല. (അടിമ) ലാ ഇലാഹ ഇല്ലല്ലാഹു ലഹുല്‍ മുല്‍കു വലഹുല്‍ഹംദു എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്കുമാത്രമാണ് രാജാധിപത്യവും സര്‍വ്വസ്തുതികളും. (അടിമ) ലാ ഇലാഹ ഇല്ലല്ലാഹു, വലാ ഹൌല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്  എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; ഒരു കഴിവും ചലന ശക്തിയും എന്നെക്കൊണ്ടെല്ലാതെ ഇല്ല. അദ്ദേഹം പറയുമായിരുന്നു: ആരെങ്കിലും തന്റെ രോഗാവസ്ഥയില്‍ ഇത് പറയുകയും പിന്നീട് മരണപ്പെടുകയും ചെയ്താല്‍ അയാളെ തീ തിന്നുകയില്ല. (തിർമിദി 3430)

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണ് ഉള്ളത്:

مَنْ رُزِقَهُنَّ عِنْدَ مَوْتِهِ لَمْ تَمَسَّهُ النَّارُ

ആര്‍ക്കെങ്കിലും തന്റെ മരണ സന്ദര്‍ഭത്തില്‍ (ചൊല്ലുവാന്‍) ഇവ പ്രദാനം ചെയ്യപ്പെട്ടാല്‍ അയാളെ നരകം സ്പര്‍ശിക്കുകയില്ല. (ഇബ്നുമാജ:3784 – സ്വഹീഹ് അൽബാനി)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ يَمُوتُ لأَحَدٍ مِنَ الْمُسْلِمِينَ ثَلاَثَةٌ مِنَ الْوَلَدِ، تَمَسُّهُ النَّارُ، إِلاَّ تَحِلَّةَ الْقَسَمِ ‏‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന്റെ മൂന്നു സന്താനങ്ങൾ മരണപ്പെട്ടുപോകുകയാണെങ്കിൽ നരകം അവനെ സ്പർശിക്കുകയില്ല; സത്യം പാലിക്കാൻ വേണ്ടി പേരിനു മാത്രമല്ലാതെ. (ബുഖാരി: 6656)

പാപികളെ നരകത്തിലിടുമെന്നത് അല്ലാഹുവിന്റെ ശപഥമാണ്. എന്നാൽ മൂന്നുകുട്ടികൾ മരണപ്പെട്ട വ്യാകുലനായ ഒരാളെ ഈ ശപഥം പാലിക്കാൻ വേണ്ടി പേരിനുമാത്രം നരകം സ്പർശിക്കുന്നു. അല്ലാഹുവിന്റെ കൽപനകൾ പൂർണമായും അനുസരിച്ചു ജീവിക്കുന്നവനാണ് മുസ്ലിം.

عَنْ عَبْدُ الرَّحْمَنِ بْنُ جَبْرٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ مَا اغْبَرَّتْ قَدَمَا عَبْدٍ فِي سَبِيلِ اللَّهِ فَتَمَسَّهُ النَّارُ

അബ്ദുറഹ്മാന്‍ ബ്നു ജബ്ർ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു ദാസന്റെ കാല്‍പാദങ്ങളില്‍ മണ്ണു പുരളുന്നുവോ അയാളെ നരകാഗ്നി സ്പര്‍ശിക്കുകയില്ല. (ബുഖാരി:2811)

عَنْ أُمِّ حَبِيبَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَنْ صَلَّى أَرْبَعًا قَبْلَ الظُّهْرِ وَأَرْبَعًا بَعْدَهَا لَمْ تَمَسَّهُ النَّارُ‏.‏

ഉമ്മു ഹബീബ رضي الله عنها  യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ളുഹ്റിന്റെ മുമ്പ്‌ 4 റക്അത്തും അതിനുശേഷം 4 റക്അത്തും കൃത്യ നിഷ്ഠയോടെ നിർവ്വഹിക്കുന്നവരാരോ അവരെ നരകം സ്പർശിക്കുകയില്ല. (നസാഇ: 1817)

عَنِ ابْنِ عَبَّاسٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ عَيْنَانِ لاَ تَمَسُّهُمَا النَّارُ عَيْنٌ بَكَتْ مِنْ خَشْيَةِ اللَّهِ وَعَيْنٌ بَاتَتْ تَحْرُسُ فِي سَبِيلِ اللَّهِ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് കൂട്ട൪, അവരുടെ കണ്ണുകള്‍ നരകം സ്പർശിക്കുകയില്ല. അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണ്, അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ കാവല്‍ നിന്ന കണ്ണ്. (തിർമിദി :1639)

قَالَ رَسُولَ اللَّهِ صلى الله عليه وسلم ‏ : ……… ‏حَتَّى إِذَا فَرَغَ اللَّهُ مِنَ الْقَضَاءِ بَيْنَ الْعِبَادِ وَأَرَادَ أَنْ يُخْرِجَ بِرَحْمَتِهِ مَنْ أَرَادَ مِنْ أَهْلِ النَّارِ أَمَرَ الْمَلاَئِكَةَ أَنْ يُخْرِجُوا مِنَ النَّارِ مَنْ كَانَ لاَ يُشْرِكُ بِاللَّهِ شَيْئًا مِمَّنْ أَرَادَ اللَّهُ تَعَالَى أَنْ يَرْحَمَهُ مِمَّنْ يَقُولُ لاَ إِلَهَ إِلاَّ اللَّهُ ‏.‏ فَيَعْرِفُونَهُمْ فِي النَّارِ يَعْرِفُونَهُمْ بِأَثَرِ السُّجُودِ تَأْكُلُ النَّارُ مِنِ ابْنِ آدَمَ إِلاَّ أَثَرَ السُّجُودِ حَرَّمَ اللَّهُ عَلَى النَّارِ أَنْ تَأْكُلَ أَثَرَ السُّجُودِ ‏

നബി ﷺ പറഞ്ഞു: ……… അല്ലാഹു അവന്റെ അടിമകൾക്കിടയിലുള്ള വിചാരണയിൽ നിന്നും വിരമിക്കുകയും ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിച്ച ചിലരെ നരകത്തിൽ നിന്നും പുറത്തുകൊണ്ടുവരാൻ ഉദ്ദേശിക്കുകയും ചെയ്താൽ അവരെ പുറത്തെടുക്കുവാൻ അല്ലാഹു മലക്കുകളോട് കൽപ്പിക്കുന്നു. സുജൂദിന്റെ അടയാളങ്ങളാൽ അവർ അവരെ തിരിച്ചറിയും. ആദം സന്തതിയെ സുജൂദ് ചെയ്ത അടയാളമൊഴിച്ച് നരകം തിന്നുന്നതാണ്. സുജൂദ് ചെയ്ത അടയാളം നരകത്തിന് ഭക്ഷിക്കുന്നതിന് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (മുസ്‌ലിം: 182)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *