മുസ്‌ലിം ഭരണാധികാരികളും മുസ്ലിംകളും

മുസ്ലിം ഭരണാധികാരികളോട് ആ രാജ്യത്തെ മുസ്ലിംകൾക്ക് ധാരാളം കടമകളും ബാധ്യതകളുമുണ്ട്. അതിൽ പെട്ടതാണ് ഭരണാധികാരികളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നുള്ളത്. 

عَنْ مُعَاذِ بْنِ جَبَلٍ، قَالَ: قَالَ رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم: خَمْسٌ مَنْ فَعَلَ وَاحِدَةً مِنْهُنَّ كَانَ ضَامِنًا عَلَى اللَّهِ عَزَّ وَجَلَّ: مَنْ عَادَ مَرِيضًا، أَوْ خَرَجَ مَعَ جَنَازَةٍ، أَوْ خَرَجَ غَازِيًا، أَوْ دَخَلَ عَلَى إِمَامِهِ يُرِيدُ تَعْزِيرَهُ وَتَوْقِيرَهُ، أَوْ قَعَدَ فِي بَيْتِهِ فَسَلِمَ النَّاسُ مِنْهُ وَسَلِمَ مِنَ النَّاسِ

മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അഞ്ച് കാര്യങ്ങള്‍; അവയില്‍ ഒന്ന് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന് അല്ലാഹുവിങ്കല്‍ ഉറപ്പായ വാഗ്ദാനം (സ്വര്‍ഗം) ഉണ്ട്. രോഗിയെ സന്ദർശിക്കുന്നവൻ,  ജനാസയോടൊപ്പം പോകുന്നവൻ, യോദ്ധാവായി പുറപ്പെടുന്നവൻ, തന്റെ ഭരണാധികാരിയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നവൻ, (ഫിത്നയുടെ കാലത്ത്) തന്റെ വീട്ടില്‍ ഇരിക്കുകയും; അങ്ങനെ ജനങ്ങള്‍ അവനില്‍ നിന്നും അവന്‍ ജനങ്ങളില്‍ നിന്ന് രക്ഷപ്പെടുകയോ ചെയ്യുന്നവൻ (അവന് സ്വര്‍ഗമുണ്ട്.). (അഹ്മദ്)

عَنْ أَبِي بَكَرَةَ، قَالَ: سَمِعْتُ رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم يَقُولُ: مَنْ أَكْرَمَ سُلْطَانَ اللَّهِ فِي الدُّنْيَا، أَكْرَمَهُ اللَّهُ يَوْمَ الْقِيَامَةِ، وَمَنْ أَهَانَ سُلْطَانَ اللَّهِ فِي الدُّنْيَا، أَهَانَهُ اللَّهُ يَوْمَ الْقِيَامَةِ

­അബൂ ബക്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്റെ  ഭരണാധികാരിയെ ദുൻയാവില്‍ വെച്ച് ആദരിച്ചാല്‍ അല്ലാഹു അവനെ അന്ത്യനാളില്‍ ആദരിക്കും. ആരെങ്കിലും അല്ലാഹുവിന്റെ ഭരണാധികാരിയെ ദുൻയാവില്‍ വെച്ച് നിന്ദിച്ചാല്‍ അല്ലാഹു അവനെ അന്ത്യനാളില്‍ നിന്ദിക്കും. (അഹ്മദ്)

قال عبدالله بن المبارك رحمه الله : من استخف بالعلماء ذهبت آخرته، ومن استخف بالأمراء ذهبت دنياه، ومن استخف بالإخوان ذهبت مروءته

ഇബ്നുൽ മുബാറക്  رحمه الله  പറഞ്ഞു: ആര് പണ്ഡിതന്മാരെ നിന്ദിച്ചോ അവന്റെ പരലോകം നഷ്ടപ്പെടും‚ ആര് ഭരണാധികാരികളെ നിന്ദിച്ചോ അവന്റെ ഇഹലോകം നഷ്ടപ്പെടും, ആര് തന്റെ സഹോദരങ്ങളെ നിന്ദിച്ചോ അവന്റെ നല്ല വ്യക്തിത്വം നഷ്ടപ്പെടും. [سير أعلام النبلاء【١٥/٤٢٥】]

അതിൽ പെട്ടതാണ് ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നുള്ളത്.

عَنْ الْعِرْبَاضِ بْنِ سَارِيَةَ رَضِيَ اللهُ عَنْهُ قَالَ: وَعَظَنَا رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم مَوْعِظَةً بليغةً وَجِلَتْ مِنْهَا الْقُلُوبُ وَذَرَفَتْ مِنْهَا الْعُيُون، فقُلْنَا: يا رَسولَ اللَّه كَأَنَهَا موْعِظَةُ مُوَدِّعٍ فَأَوْصِنَا. قال: «أُوصِيكُمْ بِتَقْوى اللَّه، وَالسَّمْعِ وَالطَّاعَةِ وإِنْ تَأَمَّر عَلَيْكُمْ عَبْدٌ حبشي، وَأَنَّهُ مَنْ يَعِشْ مِنْكُمْ فَسَيرى اخْتِلافاً كثِيرا. فَعَلَيْكُمْ بسُنَّتي وَسُنَّةِ الْخُلُفَاءِ الرَّاشِدِينَ الْمَهْدِيِّين، عضُّوا عَلَيْهَا بالنَّواجِذ، وإِيَّاكُمْ ومُحْدثَاتِ الأُمُورِ فَإِنَّ كُلَّ بِدْعَةٍ ضلالَةٌ

ഇര്‍ബാദ് ബിന്‍ സാരിയ്യ്യ പറയുന്നു: നബി ﷺ ഒരിക്കല്‍ ഞങ്ങളെ ശക്ത്മായി ഉപദേശിച്ചു. ആ ഉപദേശത്താല്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ പറഞ്ഞു: പ്രവാചകരേ, ഇതൊരു വിടവാങ്ങല്‍ ഉപദേശം പോലെയുണ്ടല്ലോ. ഞങ്ങളോട് വസ്വിയ്യത്ത് ചെയ്താലും. നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. ഭരണാധികാരികളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം; നിങ്ങളൂടെ മേല്‍ അധികാരമേല്‍ക്കുന്നത് ഒരു എത്യോപിയന്‍ അടിമയാണെങ്കിലും ശരി. തീര്‍ച്ചയായും എനിക്ക് ശേഷം നിങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം ഭിന്നതകള്‍ ദര്‍ശിക്കാവുന്നതാണ്. അപ്പോള്‍ നിങ്ങള്‍ എന്റെയും എനിക്ക് ശേഷമുള്ള ഖുലഫാഉര്‍റാശിദുകളുടെയും ചര്യ പിന്‍പറ്റണം. അണപ്പല്ലുകള്‍ കൊണ്ടവയെ മുറുകെ പിടിക്കണം. മതത്തിലെ നൂതന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. കാരണം എല്ലാ നൂതന കാര്യങ്ങളും ബിദ്അത്താ(പുത്തനാചാരം)കുന്നു). എല്ലാ ബിദ്അത്തും വഴികേടുമാകുന്നു. (അബൂദാവൂദ്, തിര്‍മുദി, അഹ്മദ്)

حَدَّثَنِي سُلَيْمُ بْنُ عَامِرٍ، قَالَ سَمِعْتُ أَبَا أُمَامَةَ، يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَخْطُبُ فِي حَجَّةِ الْوَدَاعِ فَقَالَ ‏ “‏ اتَّقُوا اللَّهَ رَبَّكُمْ وَصَلُّوا خَمْسَكُمْ وَصُومُوا شَهْرَكُمْ وَأَدُّوا زَكَاةَ أَمْوَالِكُمْ وَأَطِيعُوا ذَا أَمْرِكُمْ تَدْخُلُوا جَنَّةَ رَبِّكُمْ ‏”‏ ‏.‏

അബൂഉമാമ അൽബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ   ഹജ്ജത്തുൽ വദാഇൽ പ്രസംഗിക്കുന്നത് ഞാൻ കേട്ടു. നബി ﷺ  പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, അഞ്ച് നേരത്തെ നമസ്കാരം നിർവ്വഹിക്കുക, റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക, നിങ്ങളുടെ സമ്പത്തിൻ്റെ സകാത്ത് കൊടുക്കുക, നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുക. എങ്കിൽ നിങ്ങളുടെ നാഥൻ്റെ സ്വർഗത്തിൽ നിങ്ങൾക്ക് പ്രവേശിക്കാം. (തിർമിദി: 616)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: ‌‏ السَّمْعُ وَالطَّاعَةُ عَلَى الْمَرْءِ الْمُسْلِمِ، فِيمَا أَحَبَّ وَكَرِهَ، مَا لَمْ يُؤْمَرْ بِمَعْصِيَةٍ، فَإِذَا أُمِرَ بِمَعْصِيَةٍ فَلاَ سَمْعَ وَلاَ طَاعَةَ ‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമായ മനുഷ്യൻ, താൻ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഭരണാധികാരികളെ അനുസരിക്കൽ നിർബന്ധമാണ്; തെറ്റായ കാര്യം കൽപിച്ചാലൊഴികെ. തെറ്റായ കാര്യം കൽപ്പിക്കുമ്പോൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യരുത്. (ബുഖാരി: 7144)

يقول الإمام أحمد بن حنبل رحمه الله: أصول السنة عندنا التمسك بما كان عليه أصحاب رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ. … ثم ذكر مسألة الإمامة من أصول السنة فقال: والسمع والطاعة للأئمة وأمير المؤمنين البر والفاجر

ഇമാം അഹ്മദ് رحمه الله പ്രവാചക സരണിയുടെ അടിസ്ഥാന തത്വങ്ങൾ (ഉസൂലുസ്സുന്ന) വിവരിക്കവേ പറഞ്ഞു: പുണ്യാളനാണെങ്കിലും, ദുർമാർഗിയാണെങ്കിലും ശരി വിശ്വാസികളുടെ നേതാക്കളെയും ഭരണാധികാരിയെയും കേട്ടനുസരിക്കുക. [ഇമാം ലാലികാഇയുടെ – ശർഹു ഉസൂലി ഇഅ്തിഖാദി അഹ്‌ലിസ്സുന്നത്തി വൽ ജമാഅ:1/175-180]

അതിൽ പെട്ടതാണ് ഭരണാധികാരികളിൽ അനീതി കണ്ടാലും ക്ഷമിക്കുകയെന്നത്.

حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ، حَدَّثَنَا حَمَّادٌ، عَنِ الْجَعْدِ، عَنْ أَبِي رَجَاءٍ، عَنِ ابْنِ عَبَّاسٍ، يَرْوِيهِ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‌‏ مَنْ رَأَى مِنْ أَمِيرِهِ شَيْئًا فَكَرِهَهُ فَلْيَصْبِرْ، فَإِنَّهُ لَيْسَ أَحَدٌ يُفَارِقُ الْجَمَاعَةَ شِبْرًا فَيَمُوتُ إِلاَّ مَاتَ مِيتَةً جَاهِلِيَّةً ‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭരണാധികാരിയോട് വല്ല വിഷയത്തിലും നീരസം തോന്നുന്നവൻ ക്ഷമിക്കുകയാണ് വേണ്ടത്. കാരണം, ഭരണാധികാരിയോടുള്ള അനുസരണത്തിൽ നിന്ന് ഒരു ചാൺ അകന്നു പോയവൻ ജാഹിലിയ്യാ മരണമാണ് വരിക്കുക.(ബുഖാരി: 7143)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ عَلَيْكَ السَّمْعَ وَالطَّاعَةَ فِي عُسْرِكَ وَيُسْرِكَ وَمَنْشَطِكَ وَمَكْرَهِكَ وَأَثَرَةٍ عَلَيْكَ

അബുഹുറൈറഃ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിന്റെ ദാരിദ്ര്യത്തിലും ഐശ്യര്യത്തിലും ഇഷ്ടത്തിലും അനിഷ്ടത്തിലും നിന്നെ അവഗണിച്ച് അനർഹർക്ക് നൽകിയാലും നീ ഭരണാധികാരിയുടെ ആജ്ഞ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.. (മുസ്‌ലിം: 1836)

عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- : إِنَّهَا سَتَكُونُ بَعْدِى أَثَرَةٌ وَأُمُورٌ تُنْكِرُونَهَا . قَالُوا يَا رَسُولَ اللَّهِ كَيْفَ تَأْمُرُ مَنْ أَدْرَكَ مِنَّا ذَلِكَ قَالَ  تُؤَدُّونَ الْحَقَّ الَّذِى عَلَيْكُمْ وَتَسْأَلُونَ اللَّهَ الَّذِى لَكُمْ .

അബ്ദുല്ലാഹ് ബ്ന്‍ മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് ശേഷം വരുന്ന ഭരണാധികാരികളില്‍ നിങ്ങള്‍ നിഷിദ്ധമായിക്കാണുന്ന കാര്യങ്ങളും, സ്വാര്‍ത്ഥതയും ഉണ്ടായിരിക്കും. അപ്പോള്‍ സ്വഹാബാത്ത് ചോദിച്ചു: ഞങ്ങളില്‍ നിന്നും ആ കാലഘട്ടത്തില്‍ ജീവിക്കാനിടവരുന്നവരോട് അങ്ങേക്ക് കല്പിക്കാനുള്ളത് എന്താണ് ?. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ മേലുള്ള ബാധ്യതകള്‍ നിറവേറ്റുക. നിങ്ങള്‍ക്കുള്ളത് അല്ലാഹുവിനോട് നിങ്ങള്‍ ചോദിക്കുകയും ചെയ്യുക. (മുസ്‌ലിം: 4881)

അതിൽ പെട്ടതാണ് ഭരണാധികാരികളോട് യുദ്ധം ചെയ്യാനോ എതിർത്ത് നിൽക്കുവാനോ പാടുള്ളതല്ല എന്നുള്ളത്.

عَنْ أُسَامَةَ بْنِ زَيْدٍ قَالَ قِيلَ لَهُ أَلاَ تَدْخُلُ عَلَى عُثْمَانَ فَتُكَلِّمَهُ فَقَالَ أَتُرَوْنَ أَنِّي لاَ أُكَلِّمُهُ إِلاَّ أُسْمِعُكُمْ وَاللَّهِ لَقَدْ كَلَّمْتُهُ فِيمَا بَيْنِي وَبَيْنَهُ مَا دُونَ أَنْ أَفْتَتِحَ أَمْرًا لاَ أُحِبُّ أَنْ أَكُونَ أَوَّلَ مَنْ فَتَحَهُ وَلاَ أَقُولُ لأَحَدٍ يَكُونُ عَلَىَّ أَمِيرًا إِنَّهُ خَيْرُ النَّاسِ ‏.‏

ഉസാമ ബിൻ സൈദ് رضي الله عنه നോട് ചോദിക്കപ്പെട്ടു: നിങ്ങൾക്ക് എന്ത്കൊണ്ട് ഉസ്മാനിനെ സന്ദർശിച്ചു കൊണ്ട് കാര്യങ്ങൾ അദ്ദേഹത്തോട് സംസാരിച്ച് കൂടാ? അപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ സംസാരിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങളെ കേൾപ്പിക്കണം എന്നാണോ നിങ്ങൾ കരുതുന്നത്? അല്ലാഹുവാണെ, തീർച്ചയായും ഞാൻ അദ്ദേഹത്തോട് രഹസ്യമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട് അതല്ലാത്ത മറ്റൊരു മാർഗം ആദ്യമായി തുറക്കുന്നത് ഞാൻ ആകുകയില്ല . (മുസ്ലിം:2989)

قوله : {أفتتح أمرا لا أحب أن أكون أول من أفتتحه} يعني المجاهرة بالإنكار على الأمراء في الملأ

{അതല്ലാത്ത മറ്റൊരു മാർഗം ആദ്യമായി തുറക്കുന്നത് ഞാൻ ആകുകയില്ല} എന്നത് കൊണ്ടുദ്ദേശിക്കുന്നത് : (മുസ്ലിം) ഭരണാധികാരികളെ ജനങ്ങൾക്കിടയിൽ വെച്ച് പരസ്യമായി എതിർക്കുകയില്ല എന്നതാണ്. (ശറഹ് മുസ്ലിം)

ويقول الإمام علي ابن المديني رحمه الله: «السنة اللازمة التي من ترك منها خصلة لم يقلها أو يؤمن بها لم يكن من أهلها ثم ذكر من تلك السنن العقدية مسألة الإمامة فقال : ولا يحل قتال السلطان ولا الخروج عليه لأحد من الناس فمن فعل ذلك فهو مبتدع على غير السنة»

ഇമാം അലി ഇബിനുൽ മദീനി رحمه الله പറഞ്ഞു: ഒരാൾക്കും ഭരണാധികാരിയോട് യുദ്ധം ചെയ്യാനോ എതിർ നിൽക്കുവാനോ പാടുള്ളതല്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം അവൻ സുന്നത്തിൽ നിന്നും വ്യതിചലിച്ച ബിദ്അത്തുകാരനാണ്. [ഇമാം ലാലികാഈ യുടെ അതേ ഗ്രന്ഥം:1/185 – 189]

قال الطحاوي الحنفي رحمه الله وهو يذكر عقيدة أبي حنيفة رحمه الله التي يعتقدها: ولا نرى الخروج على أئمتنا وولاة أمورنا وإن جاروا، ولا ندعو عليهم ولا ننزع يدا من طاعتهم، ونرى طاعتهم من طاعة الله عزوجل فريضة ما لم يأمروا بمعصية وندعو لهم بالصلاح والمعافاة

ഇമാം അബൂജഅ്ഫർ അത്വഹാവീ رحمه الله പറയുന്നു:നമ്മുടെ നേതാക്കൾക്കും ഭരണകർത്താക്കൾക്കും എതിരെ തിരിയൽ നമ്മുടെ നിലപാടല്ല. അവർ അക്രമം പ്രവർത്തിച്ചാലും ശരി നാം അവർക്ക് പ്രതികൂലമായി പ്രാർത്ഥിക്കുകയോ, അനുസരണക്കേട് കാണിക്കുകയോ ചെയ്യുന്നതല്ല. അവർക്കുള്ള അനുസരണം നിർബന്ധമായും അല്ലാഹുവിനുള്ള അനുസരണത്തിന്റെ ഭാഗമാണ്. അവർ കുറ്റകരമായ കാര്യങ്ങൾക്ക് കൽപ്പിക്കുന്നുവെങ്കിൽ (അത്തരം കാര്യങ്ങൾ അനുസരിക്കുന്നതല്ല).

قال الإمام الآجري رحمه الله: فلا ينبغي لمن رأى اجتهاد خارجي قد خرج على إمام، عادلا كان الإمام أم جائرًا، فخرج وجمع جماعة وسل سيفه، واستحل قتال المسلمين، فلا ينبغي له أن يغتر بقراءته للقرآن، ولا بطول قيامه في الصلاة، ولا بدوام صيامه، ولا بحسن ألفاظه في العلم إذا كان مذهبه مذهب الخوارج

ഇമാം അൽആജൂരീ رحمه الله പറയുന്നു: ഭരണാധികാരി നീതിമാനോ അക്രമകാരിയോ ആകട്ടെ അയാൾക്കെതിരെ പുറപ്പെടുകയും മറ്റൊരു സംഘം രൂപീകരിക്കുകയും, ആയുധമേന്തുകയും മുസ്ലീങ്ങളുടെ രക്തം ചിന്തുന്നത് അനുവദനീയമായി കാണുകയും ചെയ്യുന്നവനോടൊപ്പം നിൽക്കൽ ഒരു നിലയ്ക്കും പാടുള്ളതല്ല. അവന്റെ മദ്ഹബ് ഖവാരിജുകളുടെ മദ്ഹബ് ആണെന്നിരിക്കെ അത്തരക്കാരുടെ ഖുർആൻ പാരായണം, സുദീർഘമായ നിസ്കാരം, നോമ്പ്, അവന്റെ വാചാലത ഇത്തരം കാര്യങ്ങൾ കണ്ട് ആരും വഞ്ചിതരാകാൻ പാടുള്ളതല്ല. [അശ്ശരീഅ:1/345]

മതവിരുദ്ധമല്ലാത്ത കാര്യങ്ങളിൽ മുസ്ലിം ഭരണാധികാരിയെ കേട്ടനുസരിക്കണമെന്നതും, ഭരണാധികാരിയിൽ മതവിരുദ്ധമായ കാര്യങ്ങൾ കണ്ടാലും അയാൾക്കെതിരിൽ സംഘടിക്കരുതെന്നതും വാക്ക് കൊണ്ടാണെങ്കിലും പൊതുജനങ്ങളെ ചൊടിപ്പിക്കുമാറ് പരസ്യ വിമർശനം അരുതെന്നതും അഹ്ലുസ്സുന്നയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ്. ഖേദകരമെന്ന് പറയട്ടെ, മുസ്ലിംകളിൽ പലരും ഈ സത്യം മനസ്സിലാക്കിയിട്ടില്ല, പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്നവര്‍. അതുകൊണ്ടുതന്നെ പല അറബ് രാജ്യങ്ങളിലും ഭരണാധിക്കാരിക്കെതിരെ ചില വിപ്ലവ പ്രസ്ഥാനങ്ങൾ ഇറങ്ങിപ്പുറപ്പെടുമ്പോൾ അത് അഹ്ലുസ്സുന്നത്തിന്റെ മാര്‍ഗമല്ലെന്ന് പലരും തിരിച്ചറിയുന്നില്ല.

അല്ലാഹു അവന്റെ ദീനിൽ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളൊക്കെ മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ളതാണ്. മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരെ അവര്‍ അനീതി കാണിക്കുന്നവര്‍ ആണെങ്കില്‍പോലും അവര്‍ക്കെതിരെ വിപ്ലവം നടത്തരുതെന്ന് പറയുമ്പാൾ അതിൽ ജനങ്ങൾക്ക് ഉപകാരം മാത്രമാണുള്ളത്. കാരണം ഭരണാധികാരിക്കെതിരെ വിപ്ലവം ചെയ്യൽ കൂടുതല്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാനേ ഉപകരിക്കൂ. ഇന്ന് അറബ് വസന്തം എന്ന പേരില്‍ ഇഖ്വാനുല്‍ മുസ്‌ലിമൂന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ വിപ്ലവ സമരത്തിന്റെ അനന്തരഫലം എന്താണ്? അത് നടന്ന നാട്ടിലെ ജനങ്ങള്‍ കൂടുതല്‍ മോശകരമായ അവസ്ഥയിലാണ് ഇന്നുള്ളത് എന്നത് ഈ വിഷയത്തിലെ ഇസ്‌ലാമിക നിലപാട് എത്രമാത്രം ശരിയാണ് എന്നത്  ബോധ്യപ്പെടുത്തുന്നു.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رَحِمَهُ اللَّهُ ഫിത്‌നകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞു: ചിലപ്പോള്‍ ചില ഭരണാധികാരികള്‍ അതിക്രമം പ്രവര്‍ത്തിക്കുകയും, (ഭരണീയരുടെ അവകാശങ്ങള്‍) നല്‍കാതിരിക്കുകയും ചെയ്യും. ചിലര്‍ക്ക് ഇത് സഹിക്കാന്‍ കഴിയില്ല. ഈ ഫിത്‌നയെ തടുക്കാന്‍ വേണ്ടി ഇപ്പോഴുള്ളതിനെക്കാള്‍ വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാകുന്ന വഴികളായിരിക്കും ചിലര്‍ സ്വീകരിക്കുക. സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കണമെന്നും, തന്നോട് ചെയ്യുന്ന അതിക്രമം തടുക്കണമെന്ന ആഗ്രഹവും മൂലം തന്റെ ഈ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി സംഭവിക്കാനിരിക്കുന്ന വലിയ കുഴപ്പങ്ങളെ അവന്‍ കാണുകയുമില്ല… ഫിത്‌നയുടെ സന്ദര്‍ഭത്തില്‍ യുദ്ധം മൂലമുണ്ടാകുന്ന ഫിത്‌നയാണ് ഭരണാധികാരികളുടെ അതിക്രമം മൂലമുണ്ടാകുന്ന ഫിത്‌നയെക്കാള്‍ ഭയാനകം. ഒരു തിന്മ അതിനെക്കാള്‍ വലിയ തിന്മ കൊണ്ടല്ല നീക്കേണ്ടത്. (മിന്‍ഹാജുസ്സുന്ന: 4/538-542)

ശൈഖ്‌ സ്വാലിഹ്‌ അൽ ഫൗസാൻ حفظه اللّه പറയുന്നു:അല്ലാഹു  പറഞ്ഞു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക.  (ഖുർആൻ:4/59)

ഭരണാധികാരിയെ അനുസരിക്കുകയെന്നതാണ് നിർബന്ധവും അടിസ്ഥാനവുമായിട്ടുള്ള കാര്യം. പക്ഷെ, അവർ ഒരു പാപം ചെയ്യാൻ കൽപ്പിച്ചാൽ ആ വിഷയത്തിൽ അവരെ അനുസരിക്കാൻ പാടില്ല. കാരണം നബി ﷺ പറഞ്ഞു: {അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട്‌ ഒരു അടിമയെയും അനുസരിക്കാൻ പാടില്ല} നബി ﷺ പറഞ്ഞു: {നന്മയിലാണ് അനുസരണം}

അതിനർത്ഥം ഭരണാധികാരിയെ ചോദ്യം ചെയ്യാമെന്നല്ല, മറിച്ച്‌ അയാൾ കൽപ്പിച്ച ആ പാപം ചെയ്യരുത്‌ എന്ന് മാത്രം. മറ്റു കാര്യങ്ങളിലെല്ലാം അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യുക. അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിൽ കഴിയുക. അദ്ദേഹത്തിനെതിരിൽ ഇറങ്ങിപ്പുറപ്പെടുകയോ മറ്റുള്ളവരെ അദ്ദേഹത്തിനെതിരിൽ ഇളക്കിവിടുകയോ ചെയ്യാതിരിക്കുക. ജനങ്ങൾക്കിടയിൽ അദ്ദേഹത്തെക്കുറിച്ച്‌ കുറ്റം പറയാതിരിക്കുക. അത്‌ തിന്മകൾക്കും കുഴപ്പങ്ങൾക്കും കാരണമാകും. കാഫിറുകൾ നമുക്കെതിരെ തക്കം പാർത്തിരിക്കുന്ന സമയത്ത്‌ ജനങ്ങൾ ഭരണാധികാരിയെ വെറുക്കാൻ അത്‌ കാരണമാകും. ഒരുപക്ഷെ, ശത്രുക്കൾ ഇതിനെക്കുറിച്ച്‌ അറിയുകയും അവർ ആവേശക്കാരായ മുസ്ലിങ്ങൾക്കിടയിൽ വിഷം പടർത്തുകയും ചെയ്യാൻ സാധ്യതയുണ്ട്‌. അവർ ജനങ്ങളെ ഭരണാധികാരികൾക്കെതിരിൽ ഇളക്കിവിടും. അതുവഴി വലിയ കുഴപ്പങ്ങളുണ്ടാകും. അതിന്റെ ഫലം കാഫിറുകൾക്ക്‌ അനുകൂലമായിരിക്കുകയും ചെയ്യും.

മുസ്ലിമായ ഒരു ഭരണാധികാരി എത്രതന്നെ ആയിരുന്നാലും അയാളിൽ ധാരാളം നൻമകൾ ഉണ്ടായിരിക്കും. ആയാളിൽ പൊതുനന്മയുണ്ട്‌ . ഭരണാധികാരി മനുഷ്യനാണ്. കുറ്റവിമുക്തനല്ല. ചില തീരുമാനങ്ങളിൽ തെറ്റുപറ്റാം.അപ്പോൾ സ്വീകരിക്കേണ്ട മാർഗ്ഗം രഹസ്യമായി ഉപദേശിക്കുക എന്നതാണ്. നിന്റെ നസ്വീഹത്ത്‌ രഹസ്യമായി അദ്ദേഹത്തിലേക്ക്‌ എത്തിക്കുക. ശരിയായ മാർഗ്ഗം അദ്ദേഹത്തിനു വിശദീകരിച്ചു കൊടുക്കുക. നേരെമറിച്ച്‌, അദ്ദേഹത്തെക്കുറിച്ച്‌‌ പരസ്യമായി സംസാരിക്കുക  എന്നുള്ളത്‌, അല്ലെങ്കിൽ ഖുതുബകളിലോ പ്രഭാഷണങ്ങളിലോ അദ്ദേഹത്തെക്കുറിച്ച് പരാമർശിക്കുകയെന്നുള്ളത്‌ നിഫാഖിന്റെ ആളുകളുടെ സ്വഭാവമാണ്. ഭരണാധികാരികൾക്കുള്ള അനുസരണം ഇല്ലാതാക്കാൻ ഉദ്ദേശിക്കുന്നത് തിന്മയുടെ ആളുകളുടെ സ്വഭാവമാണ്.

 

 

www.kanzululoom.com

 

 

 

Leave a Reply

Your email address will not be published. Required fields are marked *