ഇഖ്‌വാനുൽ മുസ്‌ലിമൂൻ (Muslim Brotherhood)

സൗദി ഉന്നത പണ്ഡിതസഭ

“സർവസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാണ്. അല്ലാഹുവിന്റെ ദാസനും റസൂലും വിശ്വസ്തനും നമ്മുടെ നബിയും നേതാവുമായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുചരന്മാരുടെയും അന്ത്യനാൾ വരെ അദ്ദേഹത്തിന്റെ ചര്യ പിൻപറ്റുന്നവരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാവട്ടെ.

ഒന്നാമതായി: അല്ലാഹു സത്യവിശ്വാസികളോട് ജമാഅത്തായി (ഒറ്റക്കെട്ടായി) നിൽക്കാൻ കൽപിക്കുകയും ഭിന്നതയും കക്ഷിതിരിവും ഉണ്ടാക്കുന്നത് വിരോധിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:

إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا لَّسْتَ مِنْهُمْ فِى شَىْءٍ ۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ

തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്‌.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും. (ഖുർആൻ:6/159)

അല്ലാഹു തന്റെ അടിമകളോട് നേരായ പാത പിന്തുടരാൻ കൽപിക്കുകയും സത്യത്തിൽനിന്ന് തെറ്റിച്ചുകളയുന്ന മറ്റു വഴികൾ പിന്തുടരുന്നത് വിലക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:

وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ

ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌. (ഖുർആൻ:6/153)

രണ്ടാമതായി: നേരായ പാത പിന്തുടരുക എന്നത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെപ്പിടിക്കലാണ്. സത്യത്തിൽനിന്ന് വ്യതിചലിച്ചുപോയ കക്ഷികളെ പിന്തുടരുന്നതിനെ അല്ലാഹു വിലക്കിയതായി സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്.

അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം:

خَطَّ رَسولُ اللهِ صلّى اللهُ عليه وسلَّم خَطًّا بيَدِه، ثمَّ قال: هذا سَبيلُ اللهِ مُستقيمًا، قال: ثمَّ خَطَّ عن يمينِه وشِمالِه، ثمَّ قال: هذه السُّبُلُ ليس منها سَبيلٌ إلّا عليه شيطانٌ يدعو إليه، ثمَّ قرأ: {وَأَنَّ هَذا صِراطِي مُسْتَقِيمًا فاتَّبِعُوهُ وَلا تَتَّبِعُوا السُّبُلَ} [الأنعام: ١٥٣]

റസൂൽﷺ തന്റെ കൈകൊണ്ട് ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ‘ഇതാണ് അല്ലാഹുവിന്റെ നേരായ മാർഗം.’ ശേഷം അതിന്റെ വലത്തോട്ടും ഇടത്തോട്ടും കുറെ വരകൾ വരച്ചു. എന്നിട്ട് പറഞ്ഞു: ‘ഇതൊക്കെയും (പിഴച്ച) വഴികളാണ്, ഇതിലെല്ലാറ്റിലും അതിലേക്ക് ക്ഷണിക്കുന്ന പിശാചുക്കളുണ്ട്.’ ശേഷം അദ്ദേഹം ഈ വചനം പാരായണം ചെയ്തു: {ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. (മറ്റു) മാർഗങ്ങളെ നിങ്ങൾ പിൻപറ്റരുത് … (6/153)}(അഹ്‌മദ്)

മൂന്നാമതായി: അല്ലാഹുവിന്റെ ഈ വചനത്തെക്കുറിച്ച് മഹാനായ സ്വഹാബി അബ്ദുല്ലാഹി ബിൻ അബ്ബാസ് رَضِيَ اللَّهُ عَنْهُ ഇപ്രകാരം പറഞ്ഞു:

أقيموا الدين ولا تتفرقوا فيه

ദീനിനെ നിങ്ങൾ നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കരുത് (എന്ന് അല്ലാഹു കൽപിക്കുന്നു)

മുൻ സമുദായങ്ങൾ തർക്കിക്കുകയും ഭിന്നിക്കുകയും ചെയ്തതുപോലെ ഭിന്നിക്കുന്നതിനെയും കക്ഷിതിരിയുന്നതിനെയും അല്ലാഹു സത്യവിശ്വാസികളോട് വിലക്കിയിരിക്കുന്നു എന്ന് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ വിവധ വചനങ്ങളിൽനിന്ന് മനസ്സിലാക്കാം.

നാലാമതായി: അല്ലാഹുവിന്റെ കിതാബും റസൂൽﷺയുടെ സുന്നത്തും മുറുകെപ്പിടിക്കുന്നത് അല്ലാഹുവിന്റെ പ്രീതി ലഭിക്കാനുള്ള മാർഗവും മുസ്‌ലിം ഉമ്മത്തിന്റെ ഏകീകരണം നിലനിർത്തുന്നതിനുള്ള അടിത്തറയുമാണ്. തിന്മകളിൽനിന്നും കുഴപ്പങ്ങളിൽനിന്നുമുള്ള സംരക്ഷണവുമാണത്. അല്ലാഹു പറയുന്നു:

وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَهْتَدُونَ ‎

നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി. (ഖുർആൻ:6/153)

അഞ്ചാമതായി: ഇതിൽനിന്ന്, ഇസ്‌ലാമിക ഭരണാധികാരികൾക്ക് കീഴിലുള്ള മുസ്‌ലിംകളുടെ അണിയിലെ ഒരുമയെ ബാധിക്കുന്നതോ, അല്ലെങ്കിൽ (ഇസ്‌ലാമിക) ജമാഅത്തിൽനിന്ന് ഭിന്നിച്ചുനിൽക്കുന്ന ബൈഅത്തോ (പ്രതിജ്ഞ) സംഘടനാ സംവിധാനങ്ങളോ ഉള്ള കക്ഷികൾ ഉണ്ടാക്കുന്നതോ ആയ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഹറാമാണ് (നിഷിദ്ധമാണ്) എന്ന് വ്യക്തമാകുന്നു.

ഇത്തരം (പിഴച്ച) കക്ഷികളിൽ മുൻപന്തിയിലുള്ളതാണ് ‘ഇഖ്‌വാനുൽ മുസ്‌ലിമൂൻ’ (Muslim Brotherhood). അതൊരു പിഴച്ച സംഘമാണ്. ഭരണാധികാരികളോട് തർക്കിക്കുക, ഭരണകൂടങ്ങൾക്കെതിരെ കലഹമുണ്ടാക്കുക, ഒരേ നാട്ടിലെ ജനങ്ങൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുക, ഇസ്‌ലാമിക സമൂഹങ്ങളെ ജാഹിലിയ്യത്തായി ചിത്രീകരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് അത് നിലകൊള്ളുന്നത്.

ഈ സംഘം സ്ഥാപിതമായത് മുതൽ, ഇസ്‌ലാമിക വിശ്വാസത്തിനോ (അക്വീദ) സുന്നത്തിനോ യാതൊരു പ്രാധാന്യവും അവർ നൽകുന്നില്ല. അവരുടെ ആകെ ലക്ഷ്യം ഭരണത്തിൽ എത്തിച്ചേരുക എന്നത് മാത്രമാണ്. അതുകൊണ്ട് തന്നെ ഈ കക്ഷിയുടെ ചരിത്രം തിന്മകളും കുഴപ്പങ്ങളും നിറഞ്ഞതാണ്. ലോകമെമ്പാടും അക്രമങ്ങളും നാശങ്ങളും വിതച്ചുകൊണ്ട് പുറത്തുചാടിയ, ഇസ്‌ലാമിന്റെ പേരിലുള്ള തീവ്ര ഗ്രൂപ്പുകൾ ഈ കക്ഷിയുടെ മടിത്തട്ടിൽനിന്നാണ് രൂപം കൊണ്ടത് എന്നത് എല്ലാവർക്കും അറിയാവുന്നതും ദൃശ്യമായതുമായ കാര്യമാണ്.

ആറാമതായി: മുകളിൽ വിവരിച്ചതിൽനിന്ന് ‘ഇഖ്‌വാനുൽ മുസ്‌ലിമൂൻ’ എന്നത് ഇസ്‌ലാമിന്റെ മാർഗത്തെ പ്രതിനിധീകരിക്കാത്ത ഒരു തീവ്ര സംഘമാണെന്ന് വ്യക്തമാകുന്നു. അത് നമ്മുടെ പരിശുദ്ധ ദീനിന് വിരുദ്ധമായ, അതിന്റെ കക്ഷിത്വപരമായ ലക്ഷ്യങ്ങളെയാണ് പിന്തുടരുന്നത്. ദീനിന്റെ പേരു പറഞ്ഞ് അവർ മറപിടിക്കുകയും ഭിന്നതയും അക്രമവും തീവ്രതയും പ്രവർത്തിക്കുകയും ചെയ്യുന്നു.

ഏഴാമതായി: ആകയാൽ എല്ലാവരും ഈ കക്ഷിയെ സൂക്ഷിക്കുകയും അവരുമായി ചേരുന്നതിനെയോ അല്ലെങ്കിൽ അവരോട് അനുഭാവം കാണിക്കുന്നതിനെയോ തൊട്ട് ജാഗ്രത പാലിക്കുകയും വേണം.

എല്ലാ തിന്മകളിൽനിന്നും കുഴപ്പങ്ങളിൽനിന്നും നമ്മെ ഏവരെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ. നമ്മുടെ നബി മുഹമ്മദ്ﷺയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാവട്ടെ.

ശൈഖ് അൽബാനി رَحِمَهُ اللَّهُ

قال الإمام الألباني رحمه الله : خلافنا مع اﻹخوان المسلمين خلاف في الأصول لا في الفروع فقط! وليس صوابا أن يقال بأن اﻹخوان المسلمين من أهل السنة لأنهم يحاربون السنة.

ശൈഖ് അൽബാനി رَحِمَهُ اللَّهُ പറഞ്ഞു: ഇഖ്‌വാനുൽ മുസ്‌ലിംമിനുമായി നമുക്കുള്ള അഭിപ്രായവ്യത്യാസം അടിസ്ഥാനപരമായ വിഷയങ്ങളിലാകുന്നു അത് ശാഖാപരമായ വിഷയങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല, ഇഖ്‌വാനുൽ മുസ്‌ലിംമൂൻ അഹ്‌ലുസ്സുന്നയിൽ പെട്ടവരാണെന്ന് പറയുന്നത് ശരിയല്ല, കാരണം അവർ സുന്നത്തിനെതിരെ പോരാടുന്നവരാണ്. (സിൽസിലത്തുൽ ഹുദാ വന്നൂർ: 356)

ശൈഖ് മുഖ്ബിൽ അൽ വാദിഈ رَحِمَهُ اللَّهُ

قال الشيخ مقبل الوادعي رحمه الله :أدمغة الاخوان المسلمين محتاجة إلى غسيل بماء الكتاب والسنة.

ശൈഖ് മുഖ്ബിൽ അൽ വാദിഈ رَحِمَهُ اللَّهُ പറഞ്ഞു : ഇഖ്‌വാനുൽ മുസ്‌ലിമിന്റെ ബുദ്ധി ഖുർആനിന്റെയും സുന്നത്തിന്റെയും വെള്ളം കൊണ്ട്‌ കഴുകൽ ആവശ്യമാണ്‌  ( فضائح ونصائح – ص:٢٧)

 

 

www.kanzululoom.com

 

2 Responses

  1. ഭരണാധികാരിയുടെ മുഖത്ത് നോക്കി സത്യം പറയലാണ് ശ്രേഷ്ഠമായ ജിഹാദ് എന്ന് പറഞ്ഞിരിക്കെ ഭരണാധികാരികളെ ചോദ്യം ചെയ്യൽ എങ്ങിനെ ഇസ്ലാമിക വിരുദ്ധമാവും?.

    ഒരുപാട് ആളുകൾക്ക് വൈജ്ഞാനികമായി ഉപയോഗപ്പെടുന്ന ഈ സൈറ്റിൽ ഇത്തരം സംഘടനാ സങ്കുചിതത്തപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുത്.

    കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ സമരം ചെയ്യുന്ന കോൺഗ്രസ് മുസ്ലിമും കോൺഗ്രസ് ഭരിക്കുമ്പോൾ സമരം ചെയ്യുന്ന ഇടതുപക്ഷ മുസ്ലിമും ഇസ്ലാം വിരുദ്ധമാണോ

    1. മുസ്ലിം രാജ്യങ്ങളെ കുറിച്ചാണ് ഈ പോസ്റ്റിലെ പരാമര്‍ശം. ഈ വിഷയം കൂടുതൽ പഠിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക. അല്ലാഹു നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ .. ആമീൻ

      https://kanzululoom.com/muslim-rulers/

Leave a Reply

Your email address will not be published. Required fields are marked *