ഒരു വ്യക്തി സ്വയം തന്നെ ലൈംഗികാസ്വാദനം കണ്ടെത്തുന്ന സ്വയംഭോഗം ഇന്ന് ലോകത്ത് വര്‍ധിച്ചു വരികയാണ്. സ്വയംഭോഗം ഇസ്ലാമില്‍ അനുവദനീയമാണെന്നാണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. ഇത്തരമൊരു ആസ്വാദനം അടിസ്ഥാനപരമായി നിഷിദ്ധമാണ്. ലൈംഗികതയുടെകാര്യത്തിലെ ഇസ്ലാം നിശ്ചയിച്ച അതി൪ വരമ്പുകള്‍ ലംഘിക്കലാണ് ഇത്. സ്വർഗവാസികളായ മുഅ്മിനീങ്ങളുടെ അടയാളമായി അല്ലാഹു എണ്ണിയതിൽ ഒന്ന് ഇപ്രകാരമാണ്.
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ﴿٥﴾ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ﴿٧﴾
തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. (ഖുർആൻ:23/5-7)
സ്വന്തം ഭാര്യമാരുടെ അടുക്കലോ, മതത്തില്‍ അനുവദിക്കപ്പെട്ടപ്രകാരം സ്വീകരിച്ചിട്ടുള്ള അടിമകളുടെ അടുക്കലോ മാത്രമേ ലൈംഗികമായ ഇടപാടുകൾ പാടുള്ളൂ എന്നാണ് ഈ വചനം വ്യക്തമാക്കുന്നത്. ഇന്ന് അടിമ സമ്പ്രദായം ലോകത്ത് നിലവിലില്ല. ചുരുക്കത്തിൽ സ്വന്തം ഇണകളില്ലാതെ ലൈംഗികാസ്വാദനം പാടില്ല എന്നതാണ് ഇസ്ലാമിലെ നിയമം. “എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍“ എന്ന അല്ലാഹുവിന്റെ വചനത്തിൽ നിന്നും സ്വയംഭോഗം നിഷിദ്ധമാണ് എന്ന് വ്യക്തമാണ്.
وقد استدل الإمام الشافعي ، رحمه الله ، ومن وافقه على تحريم الاستمناء باليد بهذه الآية الكريمة ( والذين هم لفروجهم حافظون . إلا على أزواجهم أو ما ملكت أيمانهم )
സ്വയംഭോഗം ഹറാമാണെന്നതിന് ഇമാം ശാഫിഈ رحمه الله യും തെളിവെടുത്തത് ഈ ആയത്തിൽ നിന്ന് തന്നെയാണ്. (തഫ്സീർ ഇബ്നു കഥീർ)
അല്ലാഹു നിശ്ചയിച്ച് തന്നതിൽ നിന്ന് അതിര് വിടുകയാണ് സ്വയംഭോഗത്തിലൂടെ ഒരാൾ ചെയ്യുന്നത്. സ്വയംഭോഗം നടത്തുന്ന ഏതൊരു വ്യക്തിയും മാനസികമായ വ്യഭിചാരത്തിന് വിധേയരാണ്. അതിനാല്‍ തന്നെ ഇതിനെ ഒരു പാപമായിട്ടല്ലാതെ കാണാന്‍ സാധ്യമല്ല.
ശാരീരികമായും ഇത് ഗുണകരമല്ല. ഒരാള്‍ തന്റെ ഇണയുമായി സുഖാസ്വാദനം നടത്തുന്നതിന്റെ ഏഴ് മടങ്ങ് ഊര്‍ജമാണ് ഈ പ്രവൃത്തിയിലൂടെ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്നത്. ശരീരത്തില്‍ നിന്നും ശരിയായ രൂപത്തില്‍ ബീജം പുറത്തേക്ക് പോകണമെങ്കില്‍ പൂര്‍ണമായ രൂപത്തില്‍ ഉത്തേജനം നടക്കണം. ഇതില്‍ പൂര്‍ണ ഉത്തേജനം സാധ്യമല്ല. അതിനാല്‍ തന്നെ ശരീരം ഈയൊരു പ്രവര്‍ത്തനത്തിനായി വന്‍തോതില്‍ ഊര്‍ജം ചെലവഴിക്കുകയും അത് ശരീരത്തിന് വലിയ ക്ഷീണമായി മാറുകയും ചെയ്യുന്നു.
വ്യഭിചാരത്തിലേക്ക് പോകുമെന്ന് കരുതുന്നവർക്ക് സ്വയംഭോഗം ചെയ്ത് ലൈംഗികത ശമിപ്പിക്കുന്നതിൽ കുഴപ്പമില്ലെന്നാണ് പലരും തെറ്റിദ്ധരിച്ചിട്ടുള്ളത്.സ്ഥൈര്യം ലഭിക്കാൻ (വഴി തെറ്റാതിരിക്കാൻ) അല്ലാഹുവിനോട് പ്രാർത്ഥിക്കണം. വിവാഹപ്രായമെത്തിയാല്‍ വിവാഹിതരാവുക എന്നതാണ് ഇസ്ലാം നിര്‍ദേശിക്കുന്ന ലൈംഗിക വിശുദ്ധിക്കുള്ള പ്രഥമ പരിഹാരം. പ്രാപ്തിയും കഴിവുമുള്ള ഏതൊരു വ്യക്തിയും വിവാഹം കഴിക്കല്‍ അനിവാര്യമാണ്.
عَنْ عَبْدِ اللَّهِ، قَالَ قَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم : يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ
അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. (മുസ്ലിം: 1400)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : حَقٌّ علَى اللهِ عونُ مَنْ نَكحَ التِماسَ العَفافِ عمَّا حرَّمَ اللهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു നിഷിദ്ധമാക്കിയതില്‍ നിന്നും മാറിനില്ക്കുന്നതിനായി വിവാഹം കഴിക്കുന്നവനെ സഹായിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയാണ്. (ഇബ്നു അദിയ്യ് – സ്വഹീഹുല്‍ ജാമിഅ് :3152)
വിവാഹിതനായതോടെ ഒരാളിന് ലൈംഗികത ആസ്വദിക്കുന്നതിനും ശമിപ്പിക്കുന്നതിനുമുള്ള അനുവാദമായി. വ്യഭിചാരത്തിലേക്ക് പോകുമെന്ന് കരുതുന്നവർക്ക് സ്വയംഭോഗം ചെയ്യാതെ തന്റെ ഇണയിലേക്ക് പോകട്ടെ.
വിവാഹം കഴിക്കാൻ കഴിയാത്തവരോട്, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു അതിന് സാധ്യത ഉണ്ടാകുന്നതുവരെ ക്ഷമ കൈകൊണ്ട് തങ്ങളുടെ ചാരിത്രശുദ്ധിക്ക് കളങ്കം വരുത്താതെ സൂക്ഷിക്കേണ്ടതാകുന്നു:
وَلْيَسْتَعْفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِۦ
വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്മാര്ഗനിഷ്ഠ നിലനിര്‍ത്തട്ടെ. (ഖു൪ആന്‍ :24/33)
വിവാഹം കഴിക്കാത്തതുകൊണ്ട് വ്യഭിചാരത്തിലേക്ക് പോകുമെന്ന് കരുതുന്നവർ സ്വയംഭോഗം ചെയ്യണമെന്നല്ല, നോമ്പ് അനുഷ്ഠിക്കണമെന്നാണ് ഇസ്ലാം നിഷ്കർഷിച്ചിട്ടുള്ളത്. നോമ്പ് നോല്‍ക്കുന്നത് ശരീരത്തേയും മനസ്സിനേയും പിടിച്ച് നി൪ത്താനും ദേഹേച്ഛയുടെ കാഠിന്യം കുറക്കാനും വിശുദ്ധി കാത്തുസൂക്ഷിക്കാനും സഹായിക്കും.
عَنْ عَبْدِ اللَّهِ، قَالَ قَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم : يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ
അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവ൪ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്.(മുസ്ലിം: 1400)
kanzululoom.com