مَا – شَاءَ – الله എന്നീ മൂന്ന് പദങ്ങളുടെ ഒരു പ്രസ്താവനയാണ് مَا شَاءَ الله (മാഷാ അല്ലാഹ്). مَا എന്നാൽ യാതൊന്ന്, شَاءَ എന്നാൽ ഉദ്ദേശിച്ചത്, الله എന്നാൽ അല്ലാഹു. “അല്ലാഹു ഉദ്ദേശിച്ച യാതൊന്ന് എന്നതാണ്” مَا شَاءَ الله യുടെ അർത്ഥം. അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അതേ സംഭവിക്കുകയുള്ളൂ (مَا شَاءَ الله كَان) എന്നും പറയാം.
ما شاء الله كان وما لم يشأ لم يكن لا حول ولا قوة الا بالله (അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അതേ സംഭവിക്കുകയുള്ളൂ, അല്ലാഹു ഉദ്ദേശിക്കാത്തത് സംഭവിക്കുകയില്ല, അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല) എന്നാണ് مَا شَاءَ الله യുടെ ആശയം.
مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ എന്നാണ് ഇതിന്റെ പൂർണ്ണരൂപം. ‘ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല’ എന്നാണ് ഇതിന്റെ അര്‍ത്ഥം.
ഒരു വ്യക്തിക്ക് അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അയാൾ അല്ലാഹുവിനെ മറക്കുകയും ഇതൊക്കെ എന്റെ അറിവും കഴിവും യോഗ്യതയും കൊണ്ട് എനിക്ക് നേടിയെടുക്കാൻ സാധിച്ചതാണെന്നോ അല്ലെങ്കിൽ അല്ലാഹു എന്നെ ആദരിച്ചതാണെന്നോ ഒക്കെയുള്ള നന്ദികേടിന്റെ ചിന്ത ഉണ്ടാകുമ്പോൾ അല്ലാഹുവിനെ ഓർക്കാൻ വേണ്ടിയും ഇതൊക്കെ അല്ലാഹു നൽകിയതാണെന്ന തിരിച്ചറിവ് ലഭിക്കാൻ വേണ്ടിയും അയാളോട് ഈ ദിക്റ് പറയാൻ ഓര്‍മ്മിപ്പിക്കാവുന്നതാണ്.
വിശുദ്ധ ഖുർആനിൽ സൂറത്തുല്‍ കഹ്ഫ് 32-44 വചനങ്ങളിൽ രണ്ട് തോട്ടക്കാരുടെ സംഭവം വിവരിക്കുന്നുണ്ട്. അതിലൊരാൾക്ക് അല്ലാഹുവില്‍ നിന്ന് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിരുന്നു. ഫലസമൃദ്ധമായ രണ്ട് തോട്ടങ്ങള്‍ അദ്ദേഹത്തിന് ലഭിച്ച അനുഗ്രഹങ്ങളില്‍ പെട്ടതായിരുന്നു. പക്ഷെ, അയാള്‍ എല്ലാം മറന്ന് അഹങ്കരിച്ചു. അഹങ്കാരത്തോടെയാണ് അവന്‍ തന്റെ തോട്ടങ്ങളില്‍ പ്രവേശിച്ചിരുന്നത്. ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്നോ അന്ത്യസമയം നിലവില്‍ വരുമെന്നോ ഞാന്‍ വിചാരിക്കുന്നില്ലെന്നും ഇനി അല്ലാഹുവിലേക്ക് മടക്കപ്പെടുകയാണെങ്കിൽതന്നെയും ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നും അവൻ വീമ്പ് പറഞ്ഞു. പക്ഷെ, അല്ലാഹു അവന്റെ അവിശ്വാസത്തിനും അഹങ്കാരത്തിനും അര്‍ഹമായ ഫലം നല്‍കി. അവന്റെ കൃഷിയിടങ്ങളെ അല്ലാഹു പാടെ നശിപ്പിച്ചു. ഈ സന്ദർഭത്തിൽ അവന്റെ സത്യവിശ്വാസിയായ കൂട്ടുകാരൻ അവനോട് സംസാരിക്കുന്ന സന്ദർഭം വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:
وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًا وَوَلَدًا
നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്, مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ (ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല) എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍. (ഖുര്‍ആന്‍:18/39)
أي: ما شاء الله كان ، وما لا يشاء لا يكون . لا قوة إلا بالله أي ما اجتمع لك من المال فهو بقدرة الله – تعالى – وقوته لا بقدرتك وقوتك ، ولو شاء لنزع البركة منه فلم يجتمع .
അതായത്: അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അതേ സംഭവിക്കുകയുള്ളൂ, അല്ലാഹു ഉദ്ദേശിക്കാത്തത് സംഭവിക്കുകയില്ല, അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല. നിനക്ക് ലഭിച്ച സമ്പത്തും സുഖസൗകര്യങ്ങളും അല്ലാഹുവിന്റെ കഴിവ് കൊണ്ട് ലഭിച്ചതാണ്. എന്റെ കഴിവ് കൊണ്ടോ നിന്റെ കഴിവ് കൊണ്ടോ ലഭിച്ചതല്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതിൽ നിന്ന് ബറകത്ത് നീക്കി കളയുമായിരുന്നു. നിനക്കത് ഒരുമിച്ച് കൂട്ടാൻ കഴിയുമായിരുന്നില്ല. (തഫ്സീറുൽ ക്വുർത്തുബി)
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്ന ഒരാളുടെ മുമ്പിൽ ഇത് പറയാമെന്ന് സൂചിപ്പിച്ചല്ലോ. ഇനി നമുക്ക് അല്ലാഹു അനുഗ്രഹം നൽകിയിട്ടുണ്ടെങ്കിൽ, അതിൽ അൽഭുതമോ ആശ്ചര്യമോ തോന്നുന്നുവെങ്കിൽ, നാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നോയെന്ന് സംശയം തോന്നുന്നുവെങ്കിലൊക്കെ ഇത് പറയാവുന്നതാണ്. മേൽ ആയത്ത് തന്നെ അതിന് തെളിവാണ്.
أي : هلا إذا أعجبتك حين دخلتها ونظرت إليها حمدت الله على ما أنعم به عليك ، وأعطاك من المال والولد ما لم يعطه غيرك ، وقلت : ( ما شاء الله لا قوة إلا بالله ) ؛ ولهذا قال بعض السلف : من أعجبه شيء من حاله أو ماله أو ولده أو ماله ، فليقل : ( ما شاء الله لا قوة إلا بالله ) وهذا مأخوذ من هذه الآية الكريمة .
നീ നിന്റെ തോട്ടത്തിൽ പ്രവേശിച്ചപ്പോൽ അവിടെ കണ്ട കാര്യത്തിൽ നിനക്ക് അൽഭുതം തോന്നിയെങ്കിൽ മറ്റാർക്കും നൽകാത്ത സമ്പത്തും സന്താനങ്ങളും അല്ലാഹു നിനക്ക് നൽകി നിന്നെ അനുഗ്രഹിച്ചപ്പോൾ നിനക്ക് അവനെ സ്തുതിച്ച് കൂടായിരുന്നോ. നിനക്ക് ما شاء الله لا قوة إلا بالله എന്ന് പറഞ്ഞു കൂടായിരുന്നോ. അതുകൊണ്ടാണ് സലഫുകളിൽ പെട്ട പലരും ഇങ്ങനെ പറഞ്ഞിട്ടുള്ളത്: ആർക്കെങ്കിലും തന്റെ ജീവിതത്തിൽ തന്റെ അവസ്ഥ, തന്റെ സമ്പത്ത്, തന്റെ സന്താനങ്ങൾ, ഇതൊക്കെ അൽഭുതപ്പെടുത്തുന്നുവെങ്കിൽ ما شاء الله لا قوة إلا بالله എന്ന് പറയട്ടെ. ഈ ആയത്തിൽ അവർ തെളിവായി പിടിച്ചതാണത്. (തഫ്സീർ ഇബ്നുകസീർ)
عن أنس قال : قال رسول الله صلى الله عليه وسلم : “ما أنعم الله على عبد نعمة؛ في أهل أو مال أو ولد فيقول : ما شاء الله لا قوة إلا بالله . إلا دفع الله عنه كل آفة حتى تأتيه منيته” . ” وقرأ : ” ولولا إذ دخلت جنتك قلت ما شاء الله لا قوة إلا بالله ” .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമയുടെ കുടുംബത്തിലോ സമ്പത്തിലോ അല്ലെങ്കിൽ സന്താനങ്ങളിലോ അല്ലാഹു അനുഗ്രഹങ്ങൾ നൽകിയാൽ അവൻ ما شاء الله لا قوة إلا بالله എന്ന് പറയട്ടെ. എങ്കിൽ മരണം വരെ അവനെ അല്ലാഹു എല്ലാ ദുരിതങ്ങളിൽ നിന്നും കാത്തുരക്ഷിക്കുന്നതാണ്. അവിടുന്ന് പാരായണം ചെയ്തു:{നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്, ‘ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല’ എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ?(18/39)}(ابن أبي حاتم)
عن عقبة بن عامر قال : قال رسول الله صلى الله عليه وسلم : “من أنعم الله عليه نعمة فأراد بقاءها، فليكثر من قول : لا حول ولا قوة إلا بالله” . ثم قرأ رسول الله صلى الله عليه وسلم : ” ولولا إذ دخلت جنتك قلت ما شاء الله لا قوة إلا بالله ” .
ഉഖ്ബത്ത് ബ്നു ആമിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആല്ലാഹു ഒരുവന് അനുഗ്രഹം നൽകി, അത് നിലനിൽക്കണമെന്ന് അവൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ഈ വാക്യം അധികരിപ്പിക്കട്ടെ: { ما شاء الله لا قوة إلا}ശേഷം അവിടുന്ന് പാരായണം ചെയ്തു:{നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്, ‘ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല’ എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ?(18/39)}
عن أنس قال : من رأى شيئا من ماله فأعجبه فقال : ما شاء الله لا قوة إلا بالله . لم يصب ذلك المال آفة أبدا . وقرأ : ولولا إذ دخلت جنتك الآية .
അനസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ആരെങ്കലും അവന്റെ സമ്പത്തിൽ നിന്ന് ആശ്ചര്യപ്പെടുത്തുന്നതു വല്ലതും കണ്ടാൽ അവൻ ما شاء الله لا قوة إلا بالله എന്ന് പറയട്ടെ. എങ്കിൽ ആ സമ്പത്തിൽ നിന്നും ഒരു ഉപദ്രവവും അവനെ ബാധിക്കുകയില്ല. (ابن أبي حاتم)
عن عروة، أنه كان إذا رأى من ماله شيئا يعجبه، أو دخل حائطا من حيطانه قال : ما شاء الله لا قوة إلا بالله . ويتأول قول الله : ولولا إذ دخلت جنتك قلت ما شاء الله لا قوة إلا بالله .
ഉര്‍വ്വയിൽ നിന്ന് നിവേദനം: അദ്ദേഹം, തന്റെ സമ്പത്തിൽ നിന്ന് ആശ്ചര്യപ്പെടുത്തുന്നതു കണ്ടാൽ അല്ലെങ്കിൽ അദ്ദേഹം തന്റെ തോട്ടത്തിൽ പ്രവേശിച്ചാൽ ما شاء الله لا قوة إلا بالله എന്ന് പറയുമായിരുന്നു. അതിന്റെ തെളിവ് ഈ ആയത്താണ്: {നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്, ‘ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല’ എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ?(18/39)}(ബൈഹഖി)
عن زياد بن سعد قال : كان ابن شهاب إذا دخل أمواله قال : ما شاء الله لا قوة إلا بالله . ويتأول قوله : ولولا إذ دخلت جنتك الآية .
സിയാദ് ബ്നു സഅ്ദ് പറയുന്നു: ഇബ്നു ശിഹാബ് അസ്സുഹ്‌രി رحمه اللهതന്റെ സമ്പത്തിലേക്ക് പ്രവേശിച്ചാൽ ما شاء الله لا قوة إلا بالله എന്ന് പറയുമായിരുന്നു. അതിന്റെ തെളിവ് ഈ ആയത്താണ്: {നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്, ‘ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല’ എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ?(18/39)}(ابن أبي حاتم)
عن مطرف قال : كان مالك إذا دخل بيته قال : ما شاء الله . قلت لمالك : لم تقول هذا؟ قال : ألا تسمع الله يقول : ولولا إذ دخلت جنتك قلت ما شاء الله ؟
മുത്വരിഫിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഇമാം മാലിക് رحمه الله തന്റെ വീട്ടിലേക്ക് പ്രവേശിച്ചാൽ ما شاء الله എന്ന് പറയുമായിരുന്നു.ഞാൻ അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ എന്തിനാണ് ഇത് പറയുന്നത്? ഇമാം മാലിക് رحمه الله പറഞ്ഞു: അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളത് താങ്കൾ കേട്ടിട്ടില്ലേ: {നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്, ‘ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ’ എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ?(18/39)}((ابن أبي حاتم))
عن حفص بن ميسرة قال : رأيت على باب وهب بن منبه مكتوبا : ما شاء الله لا قوة إلا بالله . وذلك قول الله : ولولا إذ دخلت جنتك قلت ما شاء الله .
ഹഫ്സ് ബ്നു മൈസറയിൽ നിന്ന് നിവേദനം: വഹബ് ബ്നു മുനബിഹിന്റെ (വീട്ടിന്റെ) വാതിലിൽ ما شاء الله لا قوة إلا بالله എന്ന് എഴുതിയിരിക്കുന്നത് ഞാൻ കണ്ടു. (അത് പറയാനുള്ള ഓര്‍മ്മപ്പെടുത്തലിനായിട്ടാണ് എഴുതിയിരുന്നത്) അതിന്റെ തെളിവ് ഈ ആയത്താണ്: {നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്, ‘ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല’ എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ?(18/39)}(ابن أبي حاتم)
kanzululoom.com