ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകനായിരുന്നു സകരിയ്യാ നബി عليه السلام. സുലൈമാന്‍ നബി عليه السلام യുടെ സന്താന പരമ്പരയിൽപെട്ടയാളായിരുന്നു അദ്ദേഹം. ആ കാലത്ത് സ്ഥാനവും പ്രശസ്തിയുമുണ്ടായിരുന്ന ഒരു കുടുംബമായിരുന്നു ഇംറാന്‍ കുടുംബം. ഇംറാന്‍ കുടുംബത്തില്‍ നിന്നാണ് സകരിയ്യാ നബി عليه السلام വിവാഹം ചെയ്തത്.

‘ഇംറാന്‍ കുടുംബം’ ‘ഇംറാന്‍’ എന്ന ആളിലേക്കാണ് ചേര്‍ക്കപ്പെടുന്നത്. ഇംറാന്റെ ഭാര്യയുടെ പേര് ഹന്നഃ എന്നായിരുന്നു. ഇംറാന്‍-ഹന്നഃ ദമ്പതികള്‍ക്ക് സന്താനങ്ങളില്ലാതെ കുറെ കാലം കഴിച്ചുകൂട്ടേണ്ടി വന്നു. മക്കളില്ലാതെ കഴിഞ്ഞ ഇരുവരും അല്ലാഹുവിനോട് നിരന്തരം സന്താനത്തെ ചോദിച്ചിരുന്നു. അവസാനം ഹന്നഃ ഗര്‍ഭിണിയായി. ബൈതുല്‍ മക്വ്ദിസിന്റെ പരിചരണത്തിനും ശുശ്രൂഷക്കുമായി ആണ്‍കുട്ടികളെ നേര്‍ച്ചയാക്കല്‍ അന്നത്തെ കാലത്ത് പതിവുണ്ടായിരുന്നു. ഹന്നഃ ഗര്‍ഭിണിയായപ്പോള്‍തന്നെ പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ബൈതുല്‍ മക്വ്ദസിന്റെ പരിചരണത്തിനായി നേര്‍ച്ചനേര്‍ന്നു.

إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ

ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ചനേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (ഖുർആൻ:3/35)

അങ്ങനെ ഹന്നഃ പ്രസവിച്ചു. കുഞ്ഞാകട്ടെ പെണ്‍കുട്ടി, അവർ പ്രതീക്ഷിച്ചതോ ആണകുട്ടിയെ. കുഞ്ഞിന് മര്‍യം എന്ന് പേരിട്ടു. മര്‍യമിനും അവരില്‍നിന്നുണ്ടായേക്കാവുന്ന സന്തതികള്‍ക്കും പിശാചിന്‍റെ ഉപദ്രവങ്ങളൊന്നും ബാധിക്കാതിരിക്കാന്‍ അവര്‍ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു.

فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ

എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.-എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ- ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു. (ഖുർആൻ:3/36)

മര്‍യമിനും സന്തതികള്‍ക്കും പിശാചിന്റെ ഉപദ്രവം ലഭിക്കാതിരിക്കാനുള്ള പ്രാ൪ത്ഥനക്ക് ഉത്തരം ലഭിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏ مَا مِنْ مَوْلُودٍ يُولَدُ إِلاَّ وَالشَّيْطَانُ يَمَسُّهُ حِينَ يُولَدُ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ إِيَّاهُ، إِلاَّ مَرْيَمَ وَابْنَهَا ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനന സമയത്ത് പിശാച് സ്പ൪ശിക്കാത്തതായി ഒരു കുട്ടിയുമില്ല. പിശാചിന്റെ സ്പ൪ശനത്താലാണ് കുട്ടി അപ്പോള്‍ ഒച്ചയിട്ട് കരയുന്നത്. മറിയം ബീവിയും അവരുടെ പുത്രനും (ഈസാ) ഒഴികെ (ബുഖാരി:4548)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم :‏ كُلُّ بَنِي آدَمَ يَطْعُنُ الشَّيْطَانُ فِي جَنْبَيْهِ بِإِصْبَعِهِ حِينَ يُولَدُ، غَيْرَ عِيسَى بْنِ مَرْيَمَ، ذَهَبَ يَطْعُنُ فَطَعَنَ فِي الْحِجَابِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ സനതാനങ്ങള്‍ ജനിക്കുമ്പോള്‍ പിശാച് അവന്റെ ഇരുവിരലുകള്‍ കൊണ്ട് അവന്റെ ഇരുഭാഗങ്ങളിലും കുത്തുന്നതാണ്. ഈസാ ബ്നു മറിയം ഒഴികെ. അദ്ദേഹത്തെ കുത്തുവാനും അവന്‍ പുറപ്പെട്ടു. എന്നാല്‍ മറമേല്‍ ആണ് അവന്‍ കുത്തിയത്. (ബുഖാരി: 3286)

ഗര്‍ഭത്തിലുള്ള കുട്ടിയെ ബൈതുല്‍ മക്വ്ദിസിലേക്ക് നേര്‍ച്ചനേര്‍ന്ന സ്ഥിതിക്ക്  ആ നേര്‍ച്ച നിര്‍വ്വഹിക്കാൻ അവർ തീരുമാനിക്കുകയും അവിടെ എത്തിക്കുകയും ചെയ്തു. മര്‍യമിനെ ഏറ്റടുക്കേണ്ടത് ആരാണെന്ന് തീരുമാനിക്കാന്‍ വേണ്ടി പുരോഹിതന്മാര്‍ക്കിടയില്‍ നടന്ന നറുക്കെടുപ്പില്‍ സക്കരിയ്യ നബി عليه السلام ക്കാണ് നറുക്ക് വന്നത്. അദ്ദേഹം ബൈത്തുല്‍ മുക്വദ്ദസിലെ പുരോഹിതന്മാരുടെ തലവനും മര്‍യമിന്‍റെ മാതൃസഹോദരിയുടെ ഭര്‍ത്താവും കൂടിയായിരുന്നു. അങ്ങനെ മര്‍യമിന്റെ സംരക്ഷണ ഉത്തരവാദിത്വം സക്കരിയ്യ  ഏറ്റെുത്തു. അങ്ങിനെ അദ്ദേഹത്തിന്‍റെ സംരക്ഷണത്തിലും, പ്രത്യേക പരിഗണനയിലും പുരോഹിതന്മാരുടെ പൊതുവെയുള്ള ലാളനയിലുമായി മര്‍യം വളര്‍ന്നു വന്നു. പള്ളിയിലെ മിഹ്‌റാബില്‍ – പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ – തന്നെയാണ് മര്‍യമിന് സ്ഥലം ഏര്‍പ്പാട് ചെയ്തിരുന്നത്. സകരിയ്യാ عليه السلام മര്‍യം ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന പ്രാര്‍ഥനാവേദിയില്‍ (മിഹ്‌റാബില്‍) എത്തുമ്പോള്‍ അത്ഭുതകരമായ ആ കാഴ്ച കണ്ടു:

فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنۢبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَٰمَرْيَمُ أَنَّىٰ لَكِ هَٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ

അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു. (ഖുർആൻ:3/37)

മർയമിന്റ അടുക്കൽ ചെല്ലുമ്പോഴൊക്കെയും അവിടെ സാധാരണഗതിയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ അദ്ദേഹം കാണുമായിരുന്നു. ഉഷ്ണകാലത്ത് മാത്രം ലഭ്യമാകുന്ന പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ശൈത്യകാലത്തും ശൈത്യകാലത്ത് മാത്രം ലഭ്യമാകുന്ന പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഉഷ്ണകാലത്തും മര്‍യം عليه السلام ക്ക് ലഭിച്ചിരുന്നു. അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് പ്രത്യേകമായി ലഭിച്ച അനുഗ്രഹമായിരുന്നു ഇത്.

മര്‍യം, സകരിയ്യാ عليه السلام യുടെ സംരക്ഷണത്തില്‍ ബൈതുല്‍ മക്വ്ദിസില്‍ വളര്‍ന്ന് വലുതായി. ഭൗതികമായ സൗകര്യങ്ങളെല്ലാം ഒഴിവാക്കി അല്ലാഹുവിനെ ആരാധിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകാണിച്ചു. ധാരാളം ഇബാദത്ത് എടുക്കുന്നവരായതിനാല്‍ തന്നെ അവരെ അല്ലാഹു തെരഞ്ഞെടുക്കുകയും ചെയ്തു. മര്‍യം ബീവി(റ)യോട് അല്ലാഹുവിനെ ആരാധിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കുവാന്‍ കല്‍പനയും ഉണ്ടായിരുന്നു. മലക്കുകള്‍ അവരോട് പറയുന്നത് നോക്കൂ:

وَإِذْ قَالَتِ ٱلْمَلَٰٓئِكَةُ يَٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَىٰكِ وَطَهَّرَكِ وَٱصْطَفَىٰكِ عَلَىٰ نِسَآءِ ٱلْعَٰلَمِينَ ‎﴿٤٢﴾‏ يَٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ ‎﴿٤٣﴾

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. മര്‍യമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും സാഷ്ടാംഗം ചെയ്യുകയും തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക. (ഖുർആൻ:3/42-43)

ثم أخبر تعالى عن الملائكة : أنهم أمروها بكثرة العبادة والخشوع والخضوع والسجود والركوع والدءوب في العمل لها ، لما يريد الله [ تعالى ] بها من الأمر الذي قدره وقضاه ، مما فيه محنة لها ورفعة في الدارين ، بما أظهر الله تعالى فيها من قدرته العظيمة ، حيث خلق منها ولدا من غير أب

ഇരുലോകത്തും അവര്‍ക്ക് ഉയര്‍ച്ച ലഭിക്കുന്നതിനും ചില പരീക്ഷണങ്ങള്‍ക്കുമായി അല്ലാഹു തീരുമാനിച്ചിട്ടുള്ളതും വിധിച്ചിട്ടുള്ളതുമായ ചില കാര്യങ്ങളിലൂടെ അല്ലാഹു ഉദ്ദേശിച്ചതിനാല്‍ മലക്കുകള്‍ അവരോട് ധാരാളം ഇബാദത്ത് ചെയ്യുവാനും ഭയഭക്തികൊണ്ടും വിനയം കൊണ്ടും സുജൂദ് കൊണ്ടും റുകൂഅ് കൊണ്ടും കര്‍മങ്ങള്‍ പതിവാക്കുന്നത് കൊണ്ടും കല്‍പിച്ചു. (അല്ലാഹു അങ്ങനെ ചെയ്യുന്നത്) പിതാവില്ലാതെ സന്താനത്തെ സൃഷ്ടിക്കുന്നതിലൂടെ അല്ലാഹുവിന്റെമഹത്തായ കഴിവ് പ്രകടമാക്കുന്നതിന് വേണ്ടിയാകുന്നു. (ഇബ്‌നു കസീര്‍)

മര്‍യം عليه السلام ബൈതുല്‍ മക്വ്ദിസില്‍ നിന്നും അവരുടെ കുടുംബത്തില്‍ നിന്നും മാറി അല്‍പം അകലെ കിഴക്കു ഭാഗത്തെ ഒരു സ്ഥലം ആരാധനകള്‍ നിര്‍വഹിക്കുന്നതിനായി തെരഞ്ഞെടുത്തു. ജനങ്ങള്‍ തന്നെ കാണാതിരിക്കാന്‍ ഒരു മറയും സ്വീകരിച്ചു. അങ്ങനെ കഴിച്ചുകൂട്ടവെ അല്ലാഹു ജിബ്‌രീലിനെ അവരുടെ അടുത്തേക്ക് അയച്ചു.

وَٱذْكُرْ فِى ٱلْكِتَٰبِ مَرْيَمَ إِذِ ٱنتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا ‎﴿١٦﴾‏ فَٱتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا

എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. (ഖുർആൻ:19/17)

ജിബ്‌രീല്‍ عليه السلام അവരുടെ അടുത്തേക്ക് ചെല്ലുന്നത് പൂര്‍ണമായും മനുഷ്യന്റെ രൂപത്തിലാണ്. മര്‍യമിന് തന്റെ അടുക്കല്‍ വന്നത് ആരാണെന്ന് ശരിക്ക് അറിയില്ല. ഔലിയാക്കൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിയില്ലെന്നുള്ളതിനും ഇതിൽ തെളിവുണ്ട്. തന്റെ അരികിലേക്ക് ഒരു അന്യപുരുഷൻ കടന്നുവന്നപ്പോൾ അവർ ഉടനെ പറഞ്ഞു:

قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَٰنِ مِنكَ إِن كُنتَ تَقِيًّا

അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ) (ഖുർആൻ:19/18)

മര്‍യം عليه السلام യുടെ ഈ സന്ദര്‍ഭത്തിലെ ഇടപെടലില്‍ നമുക്ക് മാതൃകയുണ്ട്. ഭീതിയോടെ ഒരു ആപത്തിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ അല്ലാഹുവിനോട് കാവല്‍തേടാന്‍ നമുക്ക് സാധിക്കണം. ഏത് സാഹചര്യത്തിലും നമുക്ക് തുണയായി ഉള്ളത് അല്ലാഹു മാത്രമാണല്ലോ. അവന് പുറമെ ഒരു പടപ്പിനും മറഞ്ഞ വഴിക്ക് നമ്മെ രക്ഷിക്കുവാന്‍ സാധിക്കുകയില്ല.

മര്‍യം عليه السلام ജീവിതത്തില്‍ യാതൊരു കളങ്കവും ചെയ്യാത്തവരായിരുന്നു. അല്ലാഹു അവരെ സംബന്ധിച്ച് പ്രശംസിച്ച് പറഞ്ഞിട്ടുണ്ട്:

وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَٰنِتِينَ

തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ) രക്ഷിതാവിന്റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു. (ഖുർആൻ:66/12)

وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَٰهَا وَٱبْنَهَآ ءَايَةً لِّلْعَٰلَمِينَ

തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെ (മര്‍യം) യും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു. (ഖുർആൻ:21/91)

ജിബ്‌രീല്‍ عليه السلام മര്‍യമിന് പേടി ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കി. ജിബ്‌രീല്‍ عليه السلام മര്‍യമിനെ സമാധാനിപ്പിച്ചു. മര്‍യമിന് ഒരു സന്താനമുണ്ടാകാൻ പോകുന്നുവെന്ന വാർത്ത അറിയിക്കുകയും ചെയ്തു.

قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمًا زَكِيًّا ‎﴿١٩﴾‏ قَالَتْ أَنَّىٰ يَكُونُ لِى غُلَٰمٌ وَلَمْ يَمْسَسْنِى بَشَرٌ وَلَمْ أَكُ بَغِيًّا ‎﴿٢٠﴾‏ قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ ۖ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا ‎﴿٢١﴾

അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.  അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.  അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (ഖുർആൻ:19/19-21)

മര്‍യമിനെ ഒരു പുരുഷനും വിഹിതമായ മാര്‍ഗത്തിലൂടെയോ, അവിഹിതമായ മാര്‍ഗത്തിലൂടെയോ സ്പര്‍ശിച്ചിട്ടുപോലുമില്ല. അഥവാ, ഒരു കാരണവും കൂടാതെ മര്‍യം عليه السلام ക്ക് അല്ലാഹു ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു.  അല്ലാഹു ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് കല്‍പിക്കുമ്പോള്‍ അത് ഉണ്ടായിത്തീരുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യും.

إِذْ قَالَتِ ٱلْمَلَٰٓئِكَةُ يَٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ ‎﴿٤٥﴾‏ وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّٰلِحِينَ ‎﴿٤٦﴾‏ قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ‎﴿٤٧﴾

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്‌. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും. അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഖു൪ആന്‍ :3/45-47)

അങ്ങനെ  മര്‍യം عليه السلام ഗർഭം ധരിച്ചു. പ്രസവവേദന ശക്തമായി. കൂടെ ആരുമില്ലാത്ത അവര്‍ നടന്ന് ഒരു ഈത്തപ്പനയുടെ സമീപം എത്തി. ആ ഈത്തപ്പനയിലേക്ക് ചാരിയിരുന്ന അവർ ഒറ്റപ്പെടലിന്റെയും അവഗണനയുടെയും വേദനക്കൊപ്പം പ്രസവവേദന കൂടി വന്നപ്പോള്‍ ‘ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ’ എന്ന് പറഞ്ഞു പോയി.

فَحَمَلَتْهُ فَٱنتَبَذَتْ بِهِۦ مَكَانًا قَصِيًّا ‎﴿٢٢﴾‏ فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يَٰلَيْتَنِى مِتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا ﴿٢٣﴾‏ ‎

അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു.  അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! (ഖുർആൻ:19/22-23)

ആരും മരണത്തെ കൊതിച്ചുപോവരുതെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുള്ള സാന്ദർഭികമായി ഓർക്കുക.

عَنْ أَبِي هُرَيْرَةَ ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ يَتَمَنَّى أَحَدُكُمُ الْمَوْتَ وَلاَ يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ وَإِنَّهُ لاَ يَزِيدُ الْمُؤْمِنَ عُمْرُهُ إِلاَّ خَيْرًا‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഒരാളും മരണത്തെ കൊതിക്കരുത്. അത് (മരണം) അവന് വരുന്നതിന് മുമ്പായി അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്. നിശ്ചയം, നിങ്ങള്‍ ഒരാള്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മങ്ങളെല്ലാം മുറിഞ്ഞു പോകുന്നതാകുന്നു. നിശ്ചയം ഒരു വിശ്വാസിക്ക് അവന്റെ ആയുസ്സ് നന്മയല്ലാതെ വര്‍ധിപ്പിക്കുകയില്ല’. (മുസ്‌ലിം:2682)

عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ يَتَمَنَّيَنَّ أَحَدٌ مِنْكُمُ الْمَوْتَ لِضُرٍّ نَزَلَ بِهِ، فَإِنْ كَانَ لاَ بُدَّ مُتَمَنِّيًا لِلْمَوْتِ فَلْيَقُلِ اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാളും തനിക്ക് ബാധിച്ചിട്ടുള്ള ദുരിതത്താല്‍ മരണത്തെ കൊതിക്കരുത്. അതിന് കഴിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പറയട്ടെ: ‘അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. (അല്ലാഹുവേ,) എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ’. (ബുഖാരി:6351)

എന്നാല്‍ മര്‍യം عليه السلام മരണം കൊതിച്ചു പോയതിനെകുറിച്ച് പണ്ഡിതന്മാര്‍  വിശദീകരിച്ചിട്ടുണ്ട്.

تمنت مريم – عليها السلام – الموت من جهة الدين لوجهين : أحدهما : أنها خافت أن يظن بها الشر في دينها وتعير فيفتنها ذلك . الثاني : لئلا يقع قوم بسببها في البهتان والنسبة إلى الزنا وذلك مهلك .

എന്നാല്‍ മര്‍യം عليه السلام, നിശ്ചയമായും അവര്‍ മരണത്തെ കൊതിച്ചത് രണ്ട് കാരണത്താലാകുന്നു. ഒന്ന്, അവരുടെ ദീനില്‍ മോശമായത് ഉണ്ടാകുമോ എന്ന് വിചാരിച്ച് അവര്‍ പേടിച്ചു. അത് അവര്‍ക്ക് ഒരു പരീക്ഷണമാണല്ലോ. രണ്ട്, ജനങ്ങള്‍ അവര്‍ കാരണത്താല്‍ അപവാദ പ്രചരണവും വ്യാജവാര്‍ത്തയും വ്യഭിചാരക്കുറ്റവും ഉണ്ടാക്കി അതില്‍ പതിക്കും. അത് അവരുടെ തകര്‍ച്ചയാണല്ലോ.

فيه دليل على جواز تمني الموت عند الفتنة ، فإنها عرفت أنها ستبتلى وتمتحن بهذا المولود

ഫിത്‌നയുടെ സന്ദര്‍ഭത്തില്‍ മരണത്തെ കൊതിക്കല്‍ അനുവദനീയമാണെന്നതിന് ഇതില്‍ തെളിവുണ്ട്. കാരണം, ഈ കുട്ടിയുടെ ജനനത്താല്‍ താന്‍ പരീക്ഷിക്കപ്പെടുമെന്ന് അവര്‍ മനസ്സിലാക്കി. (ഇബ്‌നു കഥീര്‍).

വേദനയോടെ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച മര്‍യം عليه السلام ക്ക് അല്ലാഹു ഉത്തരം ചെയ്തു. അല്ലാഹു പറയുന്നു:

فَنَادَىٰهَا مِن تَحْتِهَآ أَلَّا تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا ‎﴿٢٤﴾‏ وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَٰقِطْ عَلَيْكِ رُطَبًا جَنِيًّا ‎﴿٢٥﴾‏ فَكُلِى وَٱشْرَبِى وَقَرِّى عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّا ‎﴿٢٦﴾

ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.  നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.  അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ. (ഖുർആൻ:19/24-26)

താഴ്‌വരയില്‍ വെച്ച് മര്‍യം عليه السلام യോട് ഈ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞത് ജിബ്‌രീല്‍ عليه السلام ആകാനും ആ കുഞ്ഞ് തന്നെ ആകാനും സാധ്യതയുണ്ട്. ജിബ്‌രീല്‍ عليه السلام ആണെന്നതാണ് പ്രബലമായ അഭിപ്രായം. വിഷമിക്കേണ്ടതില്ല, താഴ്ഭാഗത്ത് കൂടി അരുവി ഒഴുക്കിത്തരുന്നതാണ്, സമീപത്തുള്ള ഈത്തപ്പന പിടിച്ചു കുലുക്കിയാല്‍ അതില്‍ നിന്ന് പഴം വീഴുന്നതാണ്, അതെടുത്ത് കഴിക്കുക, കുഞ്ഞിനെ നോക്കി കണ്‍കുളിര്‍ക്കുക, ജനങ്ങളോട് ഒന്നും സംസാരിക്കരുത് എന്നെല്ലാം അല്ലാഹു അറിയിച്ചു എന്ന് സാരം.

ഒരു സ്ത്രീ അങ്ങേയറ്റം അബലയും ദുര്‍ബലയുമായി മാറുന്ന ഘട്ടമാണല്ലോ പ്രസവം അടുത്ത സമയം. ഈ സമയത്ത് ഒരു ഈത്തപ്പന പിടിച്ചു കുലുക്കുവാനാണ് കല്‍പന. ഒരു ഈത്തപ്പന നല്ല ആരോഗ്യമുള്ള സമയത്ത് ഒരു പെണ്ണ് പിടിച്ചു കുലുക്കിയാല്‍ തന്നെ എത്രമാത്രം കുലുങ്ങും? ഈത്തപ്പഴം വീഴാന്‍ മാത്രം ശക്തിയില്‍ ഈത്തപ്പന കുലുക്കാന്‍ ഒരു യുവാവിനെക്കൊണ്ട് സാധിക്കുമോ? എന്നാല്‍ മര്‍യം عليه السلام യോട് കല്‍പിക്കുന്നത് അവരുടെ അങ്ങേയറ്റത്തെ ദുര്‍ബല ഘട്ടത്തിലാണ്! ഇത് ഒരു അത്ഭുതമായിരുന്നു. അവര്‍ക്ക് കഴിക്കാനുള്ള ഈത്തപ്പഴം ലഭിക്കാന്‍ ഒരു കാരണം മാത്രമായിരുന്നു ആ കുലുക്കല്‍. യഥാര്‍ഥത്തില്‍ ഈത്തപ്പഴം വീണത് അവരുടെ കുലുക്കലിന്റെ ശക്തി കൊണ്ടായിരുന്നില്ല. അല്ലാഹു അത്ഭുതകരമായി വീഴ്ത്തിക്കൊടുക്കുകയായിരുന്നു.

മര്‍യം عليه السلام യുടെ പ്രസവ വിവരം ജനങ്ങള്‍ അറിയാന്‍ പോകുന്ന ഒരു കാര്യമാണല്ലോ. ജനങ്ങള്‍ പല രൂപത്തിലും പ്രതികരിക്കും. അതിനാല്‍ തന്നെ മര്‍യമിനോട് സംസാരിക്കാതിരിക്കാനും താന്‍ മൗനവ്രതത്തിലാണ് എന്ന് അവരെ അറിയിക്കാനും കല്‍പിച്ചു. മൗനവ്രതം അക്കാലത്ത് നിലനിന്നിരുന്നു.

അങ്ങനെ മര്‍യം عليه السلام പ്രസവിച്ചു. കുഞ്ഞിനെയും കൂട്ടി അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ചെന്നപ്പോള്‍ ആളുകളുടെ പ്രതികരണവും ശേഷമുള്ള രംഗങ്ങളും വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്.

فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ ۖ قَالُوا۟ يَٰمَرْيَمُ لَقَدْ جِئْتِ شَيْـًٔا فَرِيًّا ‎﴿٢٧﴾‏ يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ‎﴿٢٨﴾‏ فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّا ‎﴿٢٩﴾‏ قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّا ‎﴿٣٠﴾‏ وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا ‎﴿٣١﴾‏ وَبَرَّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًا شَقِيًّا ‎﴿٣٢﴾‏ وَٱلسَّلَٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ‎﴿٣٣﴾‏ ذَٰلِكَ عِيسَى ٱبْنُ مَرْيَمَ ۚ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ ‎﴿٣٤﴾

അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.  ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.  അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?  അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.  ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.  (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.  ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.  അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌. (ഖുർആൻ:27/24-34)

മറിയം عليه السلامപ്രസവം കഴിഞ്ഞശേഷം കുട്ടിയുമായി ജനമദ്ധ്യേ വന്നപ്പോള്‍, ജനങ്ങള്‍ അവരുടെ നേരെ ആക്ഷേപങ്ങള്‍ പുറപ്പെടുവിച്ച അവസരത്തിൽ, അവർ അല്ലാഹുവിന്‍റെ കല്‍പന പ്രകാരം കുട്ടിയുടെ നേരെ ചൂണ്ടിക്കാട്ടി. അപ്പോൾ കുട്ടി സംസാരിച്ചു. പുരുഷാരം മുഴുവനും ഒരു സ്ത്രീയെ അപമാനിച്ചും കളിയാക്കിയും ചീത്തവിളിച്ചും ഒറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ കൈക്കുഞ്ഞായ മകന്‍ അത്രയും ജനങ്ങളെ സാക്ഷിയാക്കി, അവരെ അമ്പരപ്പിക്കുന്ന വിധത്തില്‍ ഏതാനും കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിച്ചു.

عَنِ الْمُغِيرَةِ بْنِ شُعْبَةَ، قَالَ لَمَّا قَدِمْتُ نَجْرَانَ سَأَلُونِي فَقَالُوا إِنَّكُمْ تَقْرَءُونَ يَا أُخْتَ هَارُونَ وَمُوسَى قَبْلَ عِيسَى بِكَذَا وَكَذَا ‏.‏ فَلَمَّا قَدِمْتُ عَلَى رَسُولِ اللَّهِ صلى الله عليه وسلم سَأَلْتُهُ عَنْ ذَلِكَ فَقَالَ ‏ :‏ إِنَّهُمْ كَانُوا يُسَمُّونَ بِأَنْبِيَائِهِمْ وَالصَّالِحِينَ قَبْلَهُمْ ‏

മുഗീറത്തുബ്‌നു ശുഅ്ബ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”ഞാന്‍ നജ്‌റാനില്‍ ചെന്നപ്പോള്‍ അവര്‍ എന്നോട് (പലതും) ചോദിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: ‘ഓ, ഹാറൂനിന്റെ സഹോദരീ എന്ന് നിങ്ങള്‍ പാരായണം ചെയ്യുന്നുണ്ടല്ലോ? മൂസാ ഈസാക്ക് മുമ്പ് ഇങ്ങനെയും ഇങ്ങനെയുമൊക്കെയാണല്ലോ. (കാലദൈര്‍ഘ്യം ഉണ്ടല്ലോ എന്നര്‍ഥം). അങ്ങനെ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്ന് അതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അവര്‍ അവരുടെ (മക്കള്‍ക്ക്) മുമ്പുണ്ടായിരുന്ന പ്രവാചകന്മാരുടെയും നല്ല ആളുകളുടെയും പേര് വിളിക്കാറുണ്ടായിരുന്നു”. (മുസ്‌ലിം:2135)

ഇസ്ലാമിൽ മര്‍യം عليه السلام യുടെ സ്ഥാനത്തെ കുറിച്ച് മേൽ വിവരിച്ചതിൽ നിന്നും വ്യക്തമാണ്. ഖുര്‍ആനില്‍ പേര് പറയപ്പെട്ട ഏക വനിത  മര്‍യം عليه السلام ആണ്. അവർ വിശിഷ്ടയാണ്. അതൊടൊപ്പം അവർ ദൈവമാണെന്നോ അവരിൽ ദൈവത്വം ഉണ്ടെന്നോ ഇസ്ലാം പഠിപ്പിക്കുന്നില്ല. അത്തരം വാദങ്ങളെയാക്കെ ഇസ്ലാം തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്.

مَّا ٱلْمَسِيحُ ٱبْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٌ ۖ كَانَا يَأْكُلَانِ ٱلطَّعَامَ ۗ ٱنظُرْ كَيْفَ نُبَيِّنُ لَهُمُ ٱلْـَٔايَٰتِ ثُمَّ ٱنظُرْ أَنَّىٰ يُؤْفَكُونَ

മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌. (ഖുർആൻ:5/75)

മര്‍യം عليه السلام യുടെ ശ്രേഷ്ടത അറിയിക്കുന്ന ചില ഹദീസുകൾ കൂടി കാണുക:

عَنْ أَبِي مُوسَى الأَشْعَرِيِّ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ كَمَلَ مِنَ الرِّجَالِ كَثِيرٌ، وَلَمْ يَكْمُلْ مِنَ النِّسَاءِ إِلاَّ مَرْيَمُ بِنْتُ عِمْرَانَ، وَآسِيَةُ امْرَأَةُ فِرْعَوْنَ، وَفَضْلُ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ

അബൂമൂസൽ അശ്അരിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺപറഞ്ഞു: പുരുഷന്മാരിൽ പൂർണ്ണത നേടിയവർ ധാരാളമുണ്ട്. (എന്നാൽ) സ്ത്രീകളിൽ പൂർണ്ണത നേടിയവർ ഇല്ല, ഇംറാന്റെ മകൾ മർയമും ഫിര്‍ഔന്‍റെ ഭാര്യയായ ആസിയയും അല്ലാതെ. മറ്റ് സ്ത്രീകളേക്കാൾ ആഇശയുടെ ശ്രേഷ്ഠത മറ്റ് ഭക്ഷണങ്ങളേക്കാൾ താരിദിന്റെ (മാംസവും മറ്റും ചേര്‍ത്തുണ്ടാകുന്ന ഭക്ഷണം) ശ്രേഷ്ഠത പോലെയാണ്. (ബുഖാരി:3769)

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضى الله عنهما قال رسول الله صلى الله عليه وسلم : أفضلُ نِساءِ أهلِ الجنةِ خديجةُ بنتُ خُوَيْلِدٍ، وفاطمةُ بنتُ محمدٍ، ومريمُ بنتُ عِمْرانَ، وآسِيَةُ بنتُ مُزاحِمٍ امرأةُ فِرْعَوْنَ

അബ്ദില്ലാഹിബ്നു അബ്ബാസ് رضى الله عنهما യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗ സ്ത്രീകളിലെ ശ്രേഷ്ഠവതികൾ ഖദീജ ബിൻത് ഖുവൈലിദ്, ഫാത്വിമ ബിൻത് മുഹമ്മദ്, മർയം ബിൻത് ഇംറാൻ, ഫിർഔന്റെ ഭാര്യയായ ആസിയ ബിൻത് മുസാഹിം എന്നിവരാണ്. (അഹ്മദ്)

عَنْ عَلِيٍّ، – رضى الله عنه – قال: سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ :‏ خَيْرُ نِسَائِهَا مَرْيَمُ ابْنَةُ عِمْرَانَ، وَخَيْرُ نِسَائِهَا خَدِيجَةُ ‏

അലി رَضِيَ اللَّهُ عَنْهُ  പറയുന്നു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: അവരുടെ കാലത്തെ സ്ത്രീകളിൽ ഏറ്റവും ഉത്തമയായവൾ ഇംറാന്റെ പുത്രി മർയമാകുന്നു. ഈ കാലത്തുള്ളവരിലെ ഉത്തമയായവൾ ഖദീജയാകുന്നു. (ബുഖാരി: 3432)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *