മനുഷ്യർ ഈ ലോകത്ത് ചെയ്യുന്ന നൻമകൾക്കുള്ള പ്രതിഫലം പരലോകത്ത് വെച്ചാണ് പൂർത്തീകരിച്ച് നൽകുന്നത്.
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. (ഖു൪ആന്‍: 3/185)
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ
അപ്പോള്‍ ആര് ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ (പരലോോകത്ത്ത്ത്) അവനത് കാണും. (ഖുർആൻ:99/7)
ٱلْيَوْمَ تُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ ۚ لَا ظُلْمَ ٱلْيَوْمَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
ഈ ദിവസം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടും. ഈ ദിവസം അനീതിയില്ല. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു. (ഖു൪ആന്‍: 40/17)
മനുഷ്യരിലെ ഭൂരിഭാഗം പേരും ചെറുതും വലുതുമായ ധാരാളം നന്‍മകള്‍ ചെയ്യുന്നവരാണ്. എന്നാല്‍ അവര്‍ ചെയ്യുന്ന നന്‍മകള്‍ക്കെല്ലാം പരലോകത്ത് പ്രതിഫലം ലഭിക്കുമോ ? മനുഷ്യരുടെ ക൪മ്മങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കണമെങ്കില്‍ പ്രസ്തുത ക൪മ്മങ്ങള്‍ വിശ്വാസത്തിന്റെ അടിത്തറയില്‍ നി൪വ്വഹിക്കുന്നതായിരിക്കും. എങ്കില്‍ മാത്രമേ അവ൪ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുകയുള്ളൂ.
പരലോകത്ത് ഒരു ക൪മ്മം സ്വീകരിക്കപ്പെടണമെങ്കില്‍ അഥവാ ഇവിടെ ചെയ്ത ഒരു നന്‍മക്ക് അവിടെ പ്രതിഫലം ലഭിക്കണമെങ്കില്‍ ഈമാന്‍ നി൪ബന്ധമാണ്. അതായത് ക൪മ്മം ചെയ്ത വ്യക്തി അല്ലാഹുവിലും അന്ത്യനാളിലും പ്രവാചകന്‍മാരിലും ഗ്രന്ഥങ്ങളിലുമെല്ലാം വിശ്വാസമുള്ളവനായിരിക്കണം. ഇസ്ലാമില്‍ പ്രവേശിച്ചയാളുടെ ക൪മ്മങ്ങള്‍ മാത്രമേ പരലോകത്ത് സ്വീകരിക്കപ്പെടുകയുള്ളൂ എന്ന൪ത്ഥം. വിശുദ്ധ ഖു൪ആന്‍ അത് വ്യക്തമാക്കിയിട്ടുള്ളത് കാണുക:
وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന് വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍:17/19)
مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖു൪ആന്‍:16/97)
അവിശ്വാസികള്‍ ധാരാളം നന്‍മകള്‍ പ്രവ൪ത്തിച്ചിട്ടുണ്ടെങ്കിലും പരലോകത്ത് അതുകൊണ്ട് യാതൊരു പ്രയോജനവും അവ൪ക്ക് ലഭിക്കുകയില്ല. അമലുകള്‍ ചെയ്ത് ക്ഷീണിച്ചവരായിരുന്നിട്ടും നരകത്തില്‍ പ്രവേശിക്കുന്നവരെ കുറിച്ച് ഖു൪ആന്‍ പറഞ്ഞിട്ടുള്ളത് കാണുക:
وُجُوهٌ يَوْمَئِذٍ خَٰشِعَةٌ – عَامِلَةٌ نَّاصِبَةٌ – تَصْلَىٰ نَارًا حَامِيَةً
അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും. അമലുകള്‍ ചെയ്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്. (ഖു൪ആന്‍:88/2-3)
അവിശ്വാസികള്‍ അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്തവരും, പരലോക ഗുണമൊന്നും ആഗ്രഹിക്കാത്തവരുമാണ് എന്നുള്ളതാണ് അതിന് കാരണം. ഐഹികമായ എന്തെങ്കിലും ഗുണലാഭങ്ങളല്ലാതെ അവര്‍ക്ക് വേറെ ലക്ഷ്യമൊന്നും ഉണ്ടായിരിക്കുകയില്ല. ആകയാല്‍, അവരുടെ കര്‍മ്മഫലങ്ങള്‍ ഇഹത്തില്‍ വെച്ചുതന്നെ അല്ലാഹു കണക്കുതീര്‍ത്തു കൊടുക്കുകയാണു ചെയ്യുക. വിശുദ്ധ ഖു൪ആന്‍ ഇക്കാര്യം ധാരാളം സ്ഥലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَلِقَآءِ ٱلْءَاخِرَةِ حَبِطَتْ أَعْمَٰلُهُمْ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ
നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച് കളഞ്ഞവരാരോ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ? (ഖു൪ആന്‍:7/147)
وَمَن يَكْفُرْ بِٱلْإِيمَٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْءَاخِرَةِ مِنَ ٱلْخَٰسِرِينَ
സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.(ഖു൪ആന്‍:5/5)
ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا
ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്.(ഖു൪ആന്‍:18/104)
وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا
അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.(ഖു൪ആന്‍:25/23)
ഈ ആയത്തിനെ വിശദീകരിച്ച് ഇബ്‌നു കഥീര്‍ (റഹി)പറഞ്ഞു:
وهذا يوم القيامة ، حين يحاسب الله العباد على ما عملوه من خير وشر ، فأخبر أنه لا يتحصل لهؤلاء المشركين من الأعمال – التي ظنوا أنها منجاة لهم – شيء; وذلك لأنها فقدت الشرط الشرعي ، إما الإخلاص فيها ، وإما المتابعة لشرع الله . فكل عمل لا يكون خالصا وعلى الشريعة المرضية ، فهو باطل . فأعمال الكفار لا تخلو من واحد من هذين ، وقد تجمعهما معا ، فتكون أبعد من القبول حينئذ;
അന്ത്യനാളിലാണിതുണ്ടാവുക. അടിമകള്‍ ചെയ്ത നന്മതിന്മകള്‍ അടിസ്ഥാനമാക്കി അല്ലാഹു അവരെ വിചാരണ ചെയ്യുന്ന നേരം തങ്ങള്‍ക്ക് രക്ഷയാകുമെന്ന് മുശ്‌രിക്കുകള്‍ വിചാരിച്ചിരുന്ന കര്‍മങ്ങളില്‍നിന്ന് ഒന്നുംതന്നെ അവര്‍ക്ക് ലഭിക്കുകയില്ല എന്നാണ് അല്ലാഹു അറിയിക്കുന്നത്. ഒരു കര്‍മം സ്വീകാര്യമാകാന്‍ നിശ്ചയിക്കപ്പെട്ട നിബന്ധനകള്‍ അഥവാ ഇഖ്‌ലാസ്, ഇത്തിബാഅ് (പ്രവാചകാനുധാവനം) നഷ്ടപ്പെട്ടു എന്നതാണ് കാരണം. ഇവ പാലിക്കപ്പെടാത്തത്, അല്ലാഹു തൃപ്തിപ്പെട്ട മതനിയമത്തിന് യോജിച്ചതല്ലാത്തതിനാല്‍ നിരര്‍ഥകമാണ്. സത്യനിഷേധികളുടെ കര്‍മകള്‍ ഈ രണ്ടിലൊന്ന് ഇല്ലാത്തതായിരിക്കും. ചിലപ്പോള്‍ രണ്ട് നിബന്ധനയും ഇല്ലാത്തവയായിരിക്കും. അപ്പോള്‍ അതിന്റെ സ്വീകാര്യത കൂടതല്‍ വിദൂരത്താകും. (തഫ്‌സീര്‍ ഇബ്‌നു കഥീര്‍)
ദാനധര്‍മ്മങ്ങള്‍ കുടുംബബന്ധം പാലിക്കല്‍ മുതലായ വല്ല സല്‍ക്കര്‍മ്മങ്ങളും അവര്‍ – അവിശ്വാസികള്‍ – ഇഹത്തില്‍വെച്ച് ചെയ്തിട്ടുണ്ടെങ്കില്‍, അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയില്ല. അഥവാ പരലോകത്തില്‍ അതുകൊണ്ട് അവര്‍ക്ക് ഒരു നന്‍മയും സിദ്ധിക്കുകയില്ല എന്നത്രെ അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. അല്ലാഹുവിലും, പരലോകത്തിലും വിശ്വസിക്കാതെയുള്ള സല്‍കര്‍മ്മങ്ങള്‍ക്ക് ഇഹലോകത്തില്‍വെച്ച് ലഭിച്ചേക്കുന്ന ഗുണങ്ങളല്ലാതെ, പരലോകത്ത് അല്ലാഹുവിന്റെ അടുക്കല്‍ അതിന് തീരെ പരിഗണന നല്‍കപ്പെടുകയില്ലെന്ന, വസ്തുത ഖുര്‍ആന്‍ പലേടത്തും ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 25/23 ന്റെ വിശദീകരണം)
ഒരു അണുവോളം നന്മയോ തിന്മയോ ചെയ്‌താല്‍ അതിന്‍റെ ഫലം മനുഷ്യന്‍ അനുഭവിക്കുമെന്ന് പറയുമ്പോള്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ആളുകള്‍ സല്‍ക്കാര്യങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതിന് പരലോകത്ത് അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുമെന്ന്‍ വല്ലവരും ധരിച്ചേക്കാം. സത്യവിശ്വാസം സ്വീകരിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ക്ക് അല്ലാഹു യാതൊരു പ്രതിഫലവും നല്‍കുന്നതല്ലെന്നും, അവരുടെ പ്രതിഫലം ഇഹത്തില്‍ വെച്ച് തന്നെ അല്ലാഹു നിറവേറ്റികൊടുക്കുകയാണ് ചെയ്യുക എന്നും (സൂ: ഹൂദ് 15, 16; സൂ: ഫുര്‍ഖാന്‍ 23 മുതലായ സ്ഥലങ്ങളില്‍) അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാകുന്നു.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 99/7 ന്റെ വിശദീകരണം)
مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ – أُو۟لَٰٓئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلْءَاخِرَةِ إِلَّا ٱلنَّارُ ۖ وَحَبِطَ مَا صَنَعُوا۟ فِيهَا وَبَٰطِلٌ مَّا كَانُوا۟ يَعْمَلُونَ
ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ..(ഖു൪ആന്‍: 11/15-16)
عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ابْنُ جُدْعَانَ كَانَ فِي الْجَاهِلِيَّةِ يَصِلُ الرَّحِمَ وَيُطْعِمُ الْمِسْكِينَ فَهَلْ ذَاكَ نَافِعُهُ قَالَ : لاَ يَنْفَعُهُ إِنَّهُ لَمْ يَقُلْ يَوْمًا رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ
ആയിശയില്‍ (റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: ‘ഞാന്‍ (നബിയോട്) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ജാഹിലിയ്യാ കാലത്തു ഇബ്നു ജദ്ആന്‍ കുടുംബ ബന്ധം പാലിക്കുകയും, സാധുക്കള്‍ക്കു ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. അതു അയാള്‍ക്ക് ഉപയോഗപ്പെടുമോ? നബിﷺ പറഞ്ഞു: അത് അയാള്‍ക്കു ഉപകരിക്കുകയില്ല. കാരണം, അദ്ദേഹം:رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ (എന്റെ റബ്ബേ, പ്രതിഫലത്തിന്റെ ദിവസത്തില്‍ എനിക്കു എന്റെ തെറ്റു പൊറുത്തുതരണേ) എന്ന് പറഞ്ഞിട്ടില്ല’. (അഥവാ അയാള്‍ പരലോകത്തില്‍ വിശ്വസിച്ചിരുന്നില്ല) (മുസ്ലിം:214)
അല്ലാഹുവിന്റെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സ്വീകരിക്കാത്ത അവിശ്വാസികള്‍ ഈ ലോകത്ത് വെച്ചു ചെയ്യുന്ന കര്‍മ്മങ്ങള്‍, അവരുടെ അവിശ്വാസം നിമിത്തം ഫലശൂന്യമായിരിക്കുമെന്ന് അല്ലാഹു ചില ഉപമകളിലൂടെ വ്യക്തമാക്കുന്നത് കാണുക:
مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍ ۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلْبَعِيدُ
തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അത് തന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം. (ഖു൪ആന്‍:14/18)
അവിശ്വാസികള്‍ നി൪വ്വഹിക്കുന്ന ക൪മ്മങ്ങള്‍ പരലോകത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ അകപ്പെട്ട വെണ്ണീറ് പോലെയായിരിക്കും അത്. കൊടുങ്കാറ്റില്‍ പെട്ട വെണ്ണീറുകൊണ്ട് യാതൊരു പ്രയോജനവും കിട്ടാത്തില്ലല്ലോ. അത് പാറിപറന്നങ്ങ് പോകും. മറ്റൊരു ഉപമ കാണുക:
وَٱلَّذِينَ كَفَرُوٓا۟ أَعْمَٰلُهُمْ كَسَرَابٍۭ بِقِيعَةٍ يَحْسَبُهُ ٱلظَّمْـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمْ يَجِدْهُ شَيْـًٔا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥ ۗ وَٱللَّهُ سَرِيعُ ٱلْحِسَابِ
അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. അപ്പോള്‍ (അല്ലാഹു) അവന് അവന്റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ. (ഖു൪ആന്‍ :24/39)
മണലാരണ്യത്തില്‍ മിന്നിത്തിളങ്ങുന്ന മരീചിക ദൂരെനിന്നു കണ്ട്, അലയടിക്കുന്നൊരു ജലാശയമാണെന്നു ധരിച്ച് ദാഹിച്ച് വലഞ്ഞവന്‍ ദാഹം ശമിപ്പിക്കാമെന്ന പ്രതീക്ഷയോടെ അതിന് നേരെ ഓടിയടുക്കുന്നു. അവിടെ ചെന്ന് നോക്കുമ്പോള്‍ അവിടെ യാതൊന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. പരലോകത്തെത്തുമ്പോള്‍ പരലോകജീവിതം യാഥാ൪ത്ഥ്യമാണെന്ന് അവിശ്വാസിക്ക് ബോധ്യപ്പെടും. അപ്പോള്‍ ദുന്‍യാവില്‍ താനും കുറെ സല്‍ക൪മ്മങ്ങള്‍ ചെയ്തിരുന്നല്ലോയെന്ന് അവന് ഓ൪മ്മ വരും. അല്ലാഹുവില്‍ വിശ്വസിക്കാതെ അവിശ്വാസികള്‍ എന്തൊക്കെ ക൪മ്മങ്ങള്‍ ചെയ്താലും പരലോകത്തുവെച്ച് ഏറ്റവും വിഷമം പിടിച്ച ആ ഘട്ടത്തില്‍ തന്റെ കര്‍മ്മങ്ങള്‍കൊണ്ട് താന്‍ പ്രതീക്ഷിച്ചിരുന്ന യാതൊരു പ്രയോജനവും ലഭിക്കാതെ വരുമെന്ന് സാരം. കാരണം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ക൪മ്മങ്ങള്‍ക്ക് പരിഗണന ലഭിക്കുകയുള്ളൂ.
അല്ലാഹുവില്‍ പങ്ക് ചേ൪ക്കുന്നവരുടെ ക൪മ്മങ്ങളുടെ പരലോകത്തെ അവസ്ഥയും ഇങ്ങനെ തന്നെയാണ്.
ﻭَﻟَﻮْ ﺃَﺷْﺮَﻛُﻮا۟ ﻟَﺤَﺒِﻂَ ﻋَﻨْﻬُﻢ ﻣَّﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ
….അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. (ഖു൪ആന്‍:6/88)
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَٰسِرِينَ
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.(ഖു൪ആന്‍:39/65)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : قَالَ اللَّهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ
അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:മഹോന്നതനായ അല്ലാഹു അരുളിയിരിക്കുന്നു. ഞാൻ പങ്ക്കാരുടെ പങ്കുകളിൽ നിന്ന് ഏറ്റവും ധന്യനാകുന്നു. ആരെങ്കിലും എന്നോടൊപ്പം പങ്കുചേർത്തവനായി കൊണ്ട് ഏതെങ്കിലും കർമ്മം ചെയ്‌താൽ അവനേയും അവന്റെ പങ്കുചേർക്കലിനേയും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്ലിം:2985)
സത്യവിശ്വാസം സ്വീകരിച്ച ശേഷം സ്വന്തം നിലക്കാകട്ടെ, ശത്രുക്കളുടെയോ മറ്റുള്ളവരുടെയോ പ്രേരണ നിമിത്തമാകട്ടെ ഇസ്‌ലാമില്‍ നിന്ന് പിന്തിരിഞ്ഞുപോകുന്നവന്റെയും ക൪മ്മങ്ങള്‍ പരലോകത്ത് നിഷ്ഫലമായിപ്പോകുന്നതാണ്. ഇസ്‌ലാമിലായിരുന്നപ്പോള്‍ അവന്‍ ചെയ്ത കര്‍മങ്ങള്‍ക്കുപോലും പരിഗണനയില്ല. അവിശ്വാസികളുടെ പോലെ തന്നെയാണ് അവന്റെ അവസ്ഥയും.
وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌ فَأُو۟لَٰٓئِكَ حَبِطَتْ أَعْمَٰلُهُمْ فِى ٱلدُّنْيَا وَٱلْءَاخِرَةِ ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:2/217)
ഒരാള്‍ ഇസ്ലാമില്‍ പ്രവേശിക്കുന്നതോടെ അയാള്‍ മുമ്പ് ചെയ്തിരുന്ന തിന്‍മകളെല്ലാം മായ്ക്കപ്പെടുന്നു. അപ്രകാരം തന്നെ ഒരാള്‍ ഇസ്ലാമില്‍ നിന്നും പുറത്ത് പോകുന്നതോടെ അയാള്‍ ഇസ്ലാമിലായിരിക്കെ ചെയ്തിരുന്ന നന്‍മകളെല്ലാം മായ്ക്കപ്പെടുന്നു.
മുനാഫിഖുകളുടെ അവസ്ഥയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. അല്ലാഹു പറയുന്നത് കാണുക:
وَيَقُولُ ٱلَّذِينَ ءَامَنُوٓا۟ أَهَٰٓؤُلَآءِ ٱلَّذِينَ أَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَٰلُهُمْ فَأَصْبَحُوا۟ خَٰسِرِينَ
(അന്ന്) സത്യവിശ്വാസികള്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണ്, എന്ന് അല്ലാഹുവിന്‍റെ പേരില്‍ ബലമായി സത്യം ചെയ്ത് പറഞ്ഞിരുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണോ? എന്ന്. അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാകുകയും, അങ്ങനെ അവര്‍ നഷ്ടക്കാരായി മാറുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:5/53)
أَشِحَّةً عَلَيْكُمْ ۖ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِى يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ ۖ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ ۚ أُو۟لَٰٓئِكَ لَمْ يُؤْمِنُوا۟ فَأَحْبَطَ ٱللَّهُ أَعْمَٰلَهُمْ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا
നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ (യുദ്ധ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.(ഖു൪ആന്‍:33/19)
ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَٰلَهُمْ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്‍റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു. (ഖു൪ആന്‍:47/28)
കുഫ്റിന്റെയും ശി൪ക്കിന്റെയും നിഫാഖിന്റെയും ആളുകളുടെ ക൪മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്ന് പറയുമ്പോള്‍ അതൊന്നും നമ്മെ ബാധിക്കുന്നതല്ലെന്ന് ആരും തെറ്റിദ്ധരിക്കരുത്. നിരീശ്വരവാദ-നി൪മ്മത പ്രസ്ഥാനങ്ങളില്‍ പ്രവ൪ത്തിക്കുകയും അവരുടെ ആശയാദ൪ശങ്ങള്‍ അംഗീകരിക്കുകയും മുസ്ലിം നാമധാരിയായി ജീവിക്കുകയും ചെയ്യുന്നവരുണ്ട്. അതെല്ലാം കുഫ്റിന്റെ ഗണത്തിലാണ് പെടുന്നത്. അപ്രകാരം തന്നെ മുസ്ലിം സമൂഹത്തില്‍ ധാരാളം പേരെ അവരറിയാതെ പിടികൂടിയ മാരക രോഗമാണ് ശി൪ക്ക്. അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള കാര്യങ്ങളില്‍ അവന് പങ്കാളിയെ നിശ്ചയിക്കുന്നതാണ് ശി൪ക്ക്. അല്ലാഹുവല്ലാത്തവരോട് – അവ൪ ജീവിച്ചവരാകട്ടെ മരിച്ചവരാകട്ടെ – പ്രാ൪ത്ഥിക്കുന്നത് ശി൪ക്കാണ്. അതേപോലെ നിഫാഖിന്റെ കാര്യത്തിലും ഈ ഉമ്മത്ത് കരുതിയിരിക്കണം. നബിയുടെ(സ്വ) സ്വഹാബിമാര്‍പോലും നിഫാഖിനെ കുറിച്ച് സദാ ഭയപ്പെട്ടുകൊണ്ടിരുന്നു.
സത്യവിശ്വാസം സ്വീകരിച്ചുകൊണ്ടു ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളെ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കുകയുള്ളൂവെന്ന് പറഞ്ഞുവല്ലോ. സത്യവിശ്വാസം സ്വീകരിച്ചുകൊണ്ടു് നി൪വ്വഹിക്കുന്ന ഏതൊരു സല്‍ക൪മ്മവും അതിൽ താഴെ പറയുന്ന രണ്ട് നിബന്ധനകൾ ഒത്താലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.
(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ
അബൂഉമാമ അൽബാഹിലിയ്യിൽ(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)
عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
ഉമര്‍ ഇബ്നു ഖതാബില്‍ (റ) നിന്നും നിവേദനം. നബിﷺയില്‍ നിന്ന് കേട്ടതായിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ഏതൊരാള്‍ക്കും ഉദ്ദേശിച്ചതെ കരസ്ഥമാകുകയുള്ളൂ…… (ബുഖാരി: 1 – മുസ്ലിം:1907)
(2) ഇത്തിബാഅ് (സുന്നത്ത്): ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ മാതൃകയനുസരിച്ച് ആയിരിക്കൽ.
ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇഖ്ലാസിനോടൊപ്പം ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബിﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)
ഇമാം ഇബ്നു റജബ് (റഹി) പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്യുന്ന പ്രവ൪ത്തനങ്ങള്‍ക്ക് യാതൊരു കൂലിയുമില്ല എന്നതുപോലെതന്നെ അല്ലാഹുവിന്റേയും റസൂലിന്റേയും കല്‍പ്പനയില്ലാത്ത ഏതൊരു പ്രവൃത്തിയും പ്രസ്തുത പ്രവ൪ത്തനം ചെയ്തവനിലേക്ക് തള്ളപ്പെടുന്നതാണ്. അല്ലാഹുവും റസൂലും(സ്വ) കല്‍പ്പന നല്‍കാത്ത ഒരു കാര്യം ദീനില്‍ ആരൊക്കെ പുതുതായി നി൪മ്മിക്കുന്നുവോ അവന് ദീനില്‍ ഒരു സ്ഥാനവുമില്ല. (ഇമാം ഇബ്നു റജബ് ജാമിഉല്‍ ഉലൂമി വല്‍ ഹികം : 1/176)
ഇമാം ഹസനുല്‍ ബസ്വരി (റഹി) പറഞ്ഞു: പ്രവൃത്തിപഥത്തിലുണ്ടെങ്കിലേ പറയുന്ന വാക്കുകള്‍ ശരിയാകൂ. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും നിയത്തുണ്ടെങ്കിലേ ശരിയാകൂ. ഖല്‍ബിലെ നിയത്തും പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും സുന്നത്തിന് (നബിചര്യക്ക്) അനുസരിച്ച് ആയെങ്കിലേ ശരിയാകൂ. (ഇമാം മാലിക്കാഇ – ശറഹു ഉസൂലി ഇഅ്തികാദി അഹ്ലുസ്സുന്ന 1:54)
قَالَ الْفُضَيْل بْنُ عِيَاضٍ : أَخْلَصُهُ وَأَصْوَبُهُ ، قَالُوا : يَا أَبَا عَلِيٍّ مَا أَخْلَصُهُ وَأَصْوَبُهُ ؟ قَالَ : إنَّ الْعَمَلَ إذَا كَانَ خَالِصًا ، وَلَمْ يَكُنْ صَوَابًا ، لَمْ يُقْبَلْ ، وَإِذَا كَانَ صَوَابًا وَلَمْ يَكُنْ خَالِصًا لَمْ يُقْبَلْ ، حَتَّى يَكُونَ خَالِصًا صَوَابًا- .وَالْخَالِصُ : أَنْ يَكُونَ لِلَّهِ ، وَالصَّوَابُ : أَنْ يَكُونَ عَلَى السُّنَّةِ
ഫുളൈല്‍ ഇബ്നു ഇയാദ് (റഹി) പറഞ്ഞു:ഒരു അമല്‍ ഇഖ്ലാസുള്ളതും ശരിയായതുമായിരിക്കണം. അവ൪ ചോദിച്ചു: ഹേ, അബൂ അലീ, ഇഖ്ലാസുള്ളതും ശരിയായതും എന്നാല്‍ എന്താണ്? അദ്ദേഹം പറഞ്ഞു:തീര്‍ച്ചയായും അമല്‍ ഇഖ്ലാസുള്ളതും, ശരിയായല്ലാത്തതുമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുകയില്ല. (ഇനി) അത് ശരിയായതും ഇഖ്ലാസില്ലാത്തതുമാണെങ്കില്‍ അതും സ്വീകരിക്കപ്പെടുകയില്ല. ഒരു അമല്‍ ഇഖ്ലാസുള്ളതും ശരിയായതുമായിരിക്കണം. ഇഖ്ലാസ് എന്നാല്‍ : അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ, ശരിയായത് : സുന്നത്തിനോട് യോജിച്ചതായിരിക്കല്‍ (ജാമിഉല്‍ ഉലൂം വല്‍ഹകം)ക്വുര്‍ആന്‍ : 25/23 സൂക്തത്തെ വിശദീകരിച്ച് ഇമാം സഅ്ദി പറഞ്ഞു:
فالعمل الذي يقبله الله، ما صدر عن المؤمن المخلص المصدق للرسل المتبع لهم فيه
അല്ലാഹു സ്വീകരിക്കുന്ന കര്‍മം നിഷ്‌ക്കളങ്കതയോടെ വിശ്വസിക്കുകയും വിശ്വാസത്തില്‍ പ്രവാചകന്മാരെ പിന്‍പറ്റുകയും ചെയ്യുന്നവരില്‍ നിന്നുമാണ്. (തഫ്‌സീറുസ്സഅ്ദി)
بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍:2/112)
ഇബ്‌നു കഥീര്‍ പറയുന്നു: ”അതായത് ഒരാള്‍ അല്ലാഹുവിന് കീഴ്‌പെടുകയും അതില്‍ നബി ﷺ യെ പിന്‍പറ്റുകയും ചെയ്യുക. നിശ്ചയം പ്രവര്‍ത്തനം സ്വീകരിക്കപ്പെടുന്നതിന് രണ്ടു നിബന്ധനകളുണ്ട്. ഒന്ന്, ആത്മാര്‍ഥതയോടെ അല്ലാഹുവിന് മാത്രമാവുക. രണ്ട്, ശരിയും മതനിയമത്തോട് യോജിക്കുന്നതുമാവുക. പ്രവര്‍ത്തനം നിഷ്‌കളങ്കമാണ്. പക്ഷേ, മതത്തില്‍ ഇല്ലാത്തതാണെങ്കില്‍ സ്വീകരിക്കപ്പെടുകയില്ല. ആഇശ(റ)യില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ‘നമ്മുടെ കല്‍പനയില്ലാത്ത ഒരു പ്രവൃത്തി ഈ കാര്യത്തില്‍ (മതത്തില്‍) ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്’ (മുസ്‌ലിം).
സത്യവിശ്വാസം സ്വീകരിച്ച് ഇഖ്ലാസോടെ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ നി൪വ്വഹിക്കുന്ന സല്‍ക൪മ്മങ്ങള്‍ പരലോകത്ത് സ്വീകരിക്കപ്പെടുന്നതും അതിന് പ്രതിഫലം നല്‍കുന്നതുമായിരിക്കും.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല.(ഖു൪ആന്‍:18/30)
സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ഇഖ്ലാസോടെ ഏതൊരു ക൪മ്മം നി൪വ്വഹിക്കുമ്പോഴും അത് അല്ലാഹു സ്വീകരിക്കേണമേ എന്നൊരു പ്രാ൪ത്ഥന നമ്മില്‍ നിന്നും ഉയരേണ്ടതുണ്ട്. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരമായിരുന്നു ഇബ്രാഹിം നബിയും(അ) മകന്‍ ഇസ്മാഈലും (അ) കഅബ നി൪മ്മിച്ചത്. കഅബ നി൪മ്മാണത്തിന് ശേഷം അവ൪ അല്ലാഹുവിനോട് തങ്ങളുടെ ഈ പ്രവൃത്തി സ്വീകരിക്കേണമേയെന്ന് പ്രാ൪ത്ഥിച്ചതായി വിശുദ്ധ ഖു൪ആനില്‍ കാണാം.
وَإِذْ يَرْفَعُ إِبْرَٰهِۦمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/127)
قَالَ الحَافِظُ ابنُ رَجَبٍ الحَنبَلِيُّ رَحمَه اللّٰهُ : وَكَانَ السَّلَفُ يُوصُونَ بِإِتقَانِ العَمَلِ وَتَحسِينِه دُونَ الإِكثَارِ مِنه. فَإنَّ العَمَلَ القَلِيلَ مَعَ التَّحسِينِ وَالإِتقَانِ ، أَفضَل مِن الكَثِيرِ مَعَ الغَفلَةِ وَعَدَمِ الإِتقَانِ.
ഹാഫിള് ഇബ്നു റജബ് അൽഹമ്പലി رحمه الله പറഞ്ഞു : ധാരാളം അമലുകൾ വർദ്ധിപ്പിക്കാതെ, ചെയ്യുന്ന അമലുകൾ കുറ്റമറ്റതാക്കുവാനും, ( നിയ്യത്ത് ) നന്നാക്കുവാനും സലഫുകൾ വസിയ്യത്ത് ചെയ്യാറുണ്ടായിരുന്നു. നിശ്ചയം കൃതതയോടും, നന്നായും ചെയ്യുന്ന കുറച്ച് അമലുകളാകുന്നു, അശ്രദ്ധയോടും , കൃത്യതയില്ലാതെയും ചെയ്യുന്ന അമലുകളെക്കാൾ ശ്രേഷ്ഠമായത്. مَجمُوعُ رَسَائِلِه ( ٣٥٢/١ )
നബി(സ്വ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:
اللهُمَّ إني أعوذُ بكَ مِنْ عَمَلٍ لاَ يُرْفَعُ
അല്ലാഹുവേ! നിന്നിലേക്ക് ഉയർത്തപ്പെടാത്ത കർമ്മങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. (സ്വഹീഹുൽ ജാമിഅ്)
അതേപോലെ ജീവിതത്തിലുടനീളം എല്ലാ അവസരത്തിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാന്‍ വേണ്ടി പരിശ്രമിക്കണം. തഖ്‌വ ഉള്ളവരില്‍ നിന്നേ അല്ലാഹു ക൪മ്മങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്നത് ഗൌരവത്തോടെ നാം ഉള്‍ക്കൊള്ളണം.
وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْءَاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ
(നബിയേ) നീ അവര്‍ക്ക് ആദമിന്റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞു കേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: തഖ്‌വയുള്ളവരില്‍ (അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരില്‍) നിന്നു മാത്രമേ അല്ലാഹു (ക൪മ്മങ്ങള്‍) സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍: 5 /27)
സലഫുകളെ (മുന്‍ഗാമികളെ) ഏറെ ഭയപ്പെടുത്തിയിരുന്നു ഈ വചനം.
عن أبي الدرداء قال : لإن أستيقن أن الله تقبل مني صلاةً واحدةً أحب إليّ من الدنيا وما فيها إن الله يقول: {إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِين}.
അബുദ൪ദ്ദാഅ്(റ)പറഞ്ഞു: അല്ലാഹു എന്നില്‍ നിന്ന് ഒരു നമസ്കാരം സ്വീകരിച്ചുവെന്ന ഉറപ്പ് എനിക്ക് ലഭിക്കലാണ് ഈ ദുന്‍യാവും അതിലെ സകലതും എനിക്ക് ലഭിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം. (കാരണം) അല്ലാഹു പറഞ്ഞിരിക്കുന്നു: തഖ്‌വയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു (ക൪മ്മങ്ങള്‍) സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍: 5 /27)
قال ابن مسعودقال: لأن أَكُونُ أَعْلَمُ أَنَّ اللَّهَ تَقَبَّلَ مِنِّي عَمَلًا أحب إليّ من أن يكون لي ملء الأرض ذهبا
അബ്ദില്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു: അല്ലാഹു എന്നില്‍ നിന്ന് ഒരു ക൪മ്മം സ്വീകരിച്ചുവെന്ന് ഞാന്‍ അറിയലാണ് ഭൂമി നിറയെ സ്വ൪ണ്ണം ലഭിക്കുന്നതിനേക്കാളും എനിക്കിഷ്ടം.
جَاءَ سَائِلٌ إِلَى ابْنِ عُمَرَ, فَقَالَ لابْنِهِ : أَعْطِهِ دِينَارًا, فَقَالَ لَهُ ابْنُهُ: تَقَبَّلَ اللَّهُ مِنْكَ يَا أَبَتَاهُ, فَقَالَ: لَوْ عَلِمْتُ أَنَّ اللَّهَ تَقَبَّلَ مِنِّي سَجْدَةً وَاحِدَةً, أَوْ صَدَقَةَ دِرْهَمٍ وَاحِدٍ, لَمْ يَكُنْ غَائِبٌ أَحَبَّ إِليَّ مِنَ الْمَوْتِ, أَتَدْرِي مِمَّنْ يَتَقَبَّلُ اللَّهُ، (إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ) (المائدة:27) (التمهيد لابن عبد البر)
ഇബ്നു ഉമറിന്റെ(റ) അടുക്കല്‍ ഒരാള്‍ എന്തെങ്കിലും തരണമെന്നാവശ്യപ്പെട്ടു വന്നു. അദ്ദേഹം മകനോട് പറഞ്ഞു: അയാള്‍ക്ക് ഒരു ദീനാ൪ കൊടുക്കുക. മകന്‍ പിതാവിനോട് പറഞ്ഞു: അല്ലാഹു താങ്കളില്‍ നിന്ന് ഇത് സ്വീകരിക്കട്ടെ. ഇബ്നു ഉമ൪(റ) പറഞ്ഞു: അല്ലാഹു എന്നില്‍ നിന്ന് ഒരു സുജൂദ് അല്ലെങ്കില്‍ ഒരു ദി൪ഹം സ്വദഖ ചെയ്തത് സ്വീകരിച്ചുവെന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കിൽ മരണമല്ലാതെ എന്നിലേക്ക് മറഞ്ഞ് കിടക്കുന്ന പ്രിയങ്കരമായ മറ്റൊന്നുമില്ല (സ്വസ്ഥമായി മരിക്കാമായിരുന്നു) അല്ലാഹു (ക൪മ്മങ്ങള്‍) സ്വീകരിക്കുന്നത് ആരിൽ നിന്നാണെന്ന് നിനക്ക് അറിയുകയില്ലേ :തഖ്‌വയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു (ക൪മ്മങ്ങള്‍) സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍: 5 /27
ഏതൊരു ക൪മ്മം നി൪വ്വഹിച്ച് കഴിഞ്ഞാലും അത് സ്വീകരിക്കപ്പടുന്നതിനായി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുന്നതോടൊപ്പം ഇസ്തിഗ്ഫാ൪ വ൪ദ്ധിപ്പിക്കേണ്ടതാണ്. ഹജ്ജിന്റെ ക൪മ്മങ്ങളെ കുറിച്ച് പരാമ൪ശിക്കുന്നതിനിടയില്‍ വിശുദ്ധ ഖു൪ആന്‍ ഇസ്തിഗ്ഫാ൪ നടത്താന്‍ കല്‍പ്പിക്കുന്നത് കാണുക.
ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
എന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ത്ഥാടകര്‍) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:2/199)
മറ്റ് ചില ക൪മ്മങ്ങളെ കുറിച്ച് പരാമ൪ശിക്കവെ ഇസ്തിഗ്ഫാറിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് കാണുക:
فَٱقْرَءُوا۟ مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَقْرِضُوا۟ ٱللَّهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَٱسْتَغْفِرُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌۢ
അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:73/20)
നമസ്കാരം നിര്‍വഹിച്ച് സലാം വീട്ടിയ ശേഷം നബിﷺ മൂന്ന് തവണ أَسْتَغْفِرُ اللهَ (അല്ലാഹുവിനോട് ഞാന്‍ പാപം പൊറുക്കുവാന്‍ തേടുന്നു) എന്ന് പറയുമായിരുന്നു. (മുസ്ലിം :591)
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا جَلَسَ مَجْلِسًا أَوْ صَلَّى تَكَلَّمَ بِكَلِمَاتٍ فَسَأَلَتْهُ عَائِشَةُ عَنِ الْكَلِمَاتِ فَقَالَ : إِنْ تَكَلَّمَ بِخَيْرٍ كَانَ طَابِعًا عَلَيْهِنَّ إِلَى يَوْمِ الْقِيَامَةِ وَإِنْ تَكَلَّمَ بِغَيْرِ ذَلِكَ كَانَ كَفَّارَةً لَهُ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
ആയിശ(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) ഒരു സദസില്‍ ഇരുന്നു കഴിഞ്ഞാലോ നമസ്കരിച്ചാലോ എന്തോ ഒരു വചനം ചൊല്ലുന്നതായോ കണ്ടു. ആയിശ(റ) ആ വചനം എന്തെന്ന് ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: നീ നന്‍മയാണ് പറഞ്ഞതെങ്കില്‍ അന്ത്യനാള്‍ വരെ നിനക്ക് അത് (ആ നന്‍മയുടെ പ്രതഫലം) ലഭിക്കുന്നതാണ്. അല്ലാത്തത് ആണെങ്കില്‍ ( അഥവാ നമസ്കാരത്തിലും സദസിലും മറ്റും പിഴവോ ലോകമാന്യമായ രിയാഓ നന്‍മക്ക് അല്ലാഹുവിനോട് നന്ദി കാണിക്കാത്തതോ മറ്റോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ) അത് (ഈ ദിക്റ് കൊണ്ട്) പൊറുക്കപ്പെടുന്നതാണ്. (സുനനുന്നസാഇ :1344 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
قال ابن رجب رحمه الله : كان بعض السلف إذا صلى صلاة استغفر من تقصيره فيها,كما يستغفر المذنب من ذنبه
ഇബ്നു റജബ് – റഹിമഹുല്ലാഹ് – പറഞ്ഞു: സലഫുകളില്‍ ചിലര്‍ ഒരു നിസ്ക്കാരം നിര്‍വ്വഹിച്ചാല്‍,അതിലുള്ള തന്റെ കുറവിനെതൊട്ട് പൊറുക്കലിനെ തേടുമായിരുന്നു.പാപം ചെയ്തവന്‍ തന്‍റെ പാപത്തില്‍നിന്ന് പൊറുക്കലിനെ തേടുന്നപോലെ. لطائف المعارف -٢١٥
ചില ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് അവയുടെ നിബന്ധനകള്‍ നബിﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്. അവയെല്ലാം പാലിച്ച് കൊണ്ടായിരിക്കണം പ്രസ്തുത ക൪മ്മം നി൪വ്വഹിക്കേണ്ടത്. എങ്കില്‍ മാത്രമേ അല്ലാഹു അത് സ്വീകരിക്കുകയുള്ളൂ. ഉദാ:- നമസ്കാരം.
عن أبي هريرة -رضي الله عنه- يقول : إن الرجل ليصلي ستين سنة ولا تقبل منه صلاة فقيل له : كيف ذلك ؟ فقال : لا يتم ركوعها ولا سجودها ولا قيامها ولا خشوعها
അബൂഹുറൈറ(റ) പറഞ്ഞു: ഒരാള്‍ അറുപത് വ൪ഷം നമസ്കരിക്കുന്നു. (എന്നിട്ടും) അയാളുടെ നമസ്കാരത്തില്‍ നിന്ന് ഒന്നും സ്വീകരിക്കപ്പെടുന്നില്ല. അദ്ദേഹം ചോദിക്കപ്പെട്ടു: എന്തുകൊണ്ടാണത്? അബൂഹുറൈറ(റ) പറഞ്ഞു: അയാള്‍ റുകൂഉം സുജൂദും നി൪ത്തവും പൂ൪ത്തിയായി ചെയ്യുന്നില്ല, അവന്‍ ഖുശൂഅ് (ഭയഭക്തി) പാലിക്കുന്നില്ല.
നി൪വ്വഹിച്ച ക൪മ്മങ്ങളെല്ലാം അല്ലാഹു സ്വീകരിക്കുമെന്ന അമിത പ്രതീക്ഷ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല. അവ അല്ലാഹു സ്വീകരിക്കുമോയെന്ന കാര്യത്തില്‍ പ്രതീക്ഷയും അതോടൊപ്പം ഭയവും ഉള്ളവരാണ് യഥാ൪ത്ഥ സത്യവിശ്വാസികള്‍.
തന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാംവിധമാണോ താന്‍ നിര്‍വഹിച്ചിരിക്കുന്നത് എന്ന ആശങ്കയില്‍ നിന്നും, അതില്‍ കുറവുകളും കുറ്റങ്ങളും കടന്നു കൂടിയിട്ടുണ്ടോ എന്ന പേടിയില്‍ നിന്നും, ഇഖ്ലാസും ഇത്തിബാഉം അവയില്‍ പൂര്‍ണ്ണമായിട്ടുണ്ടോ എന്ന സന്ദേഹത്തില്‍ നിന്നുമാണ് ഈ ഭയം ഉടലെടുക്കുന്നത്.
وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ
രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരാണവ൪. (ഖു൪ആന്‍:23/60)
عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ( وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ) أَهُوَ الرَّجُلُ الَّذِي يَزْنِي وَيَسْرِقُ وَيَشْرَبُ الْخَمْرَ قَالَ : لاَ يَا بِنْتَ أَبِي بَكْرٍ – أَوْ يَا بِنْتَ الصِّدِّيقِ – وَلَكِنَّهُ الرَّجُلُ يَصُومُ وَيَتَصَدَّقُ وَيُصَلِّي وَهُوَ يَخَافُ أَنْ لاَ يُتَقَبَّلَ مِنْهُ
ആഇശയില്‍(റ) നിന്നും നിവേദനം: അവ൪ പറയുന്നു: ഞാന്‍ ഈ ആയത്തിനെക്കുറിച്ച് (وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ ) നബിയോട് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ‘വ്യഭിചരിക്കുകയും മോഷ്ടിക്കുകയും മദ്യപിക്കുകയും, ചെയ്യുന്നവരാണോ അവ൪? നബിﷺ പറഞ്ഞു: ‘സിദ്ദീഖിന്റെ മകളേ, അല്ല, മറിച്ച് നോമ്പനുഷ്ഠിക്കുകയും, ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, നമസ്‌കരിക്കുകയും ശേഷം അല്ലാഹു അവ സ്വീകരിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുമാണ് അവ൪. (ഇബ്നുമാജ: 37/4338)
അബൂ ഉസ്മാൻ അൽ ഹിയരി -رحمه اللّٰه- യോട് ഒരിക്കൽ എന്താണ് സൗഭാഗ്യത്തിന്റെയും, ദൗർഭാഗ്യത്തിന്റെയും അടയാളങ്ങൾ എന്ന് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു :
علامة السعادة أن تطيع الله وتخاف أن تكون مردودا وعلامة الشقاوة أن تعصي الله وترجو أن تكون مقبولا
സൗഭാഗ്യത്തിന്റ അടയാളമെന്നാൽ നീ അല്ലാഹുവിനെ അനുസരിക്കുകയും, അവന്റെ അടുക്കൽ തള്ളപ്പെടുമോ എന്ന് ഭയക്കലുമാണ്. ദൗർഭാഗ്യത്തിന്റെ അടയാളമെന്നാൽ നീ അല്ലാഹുവിനെ ധിക്കരിക്കുകയും, അവന്റെ അടുക്കൽ സ്വീകാര്യനാകാൻ പ്രതീക്ഷിക്കലുമാണ്. (ഹിൽയതുൽ ഔലിയാ 246/10)
قال عمر بن الخطاب (رضي الله عنه ): حاسبوا أنفسكم قبل أن تحاسبوا وزنوا أنفسكم قبل أن توزنوا
ഉമ൪(റ) പറഞ്ഞു: നിങ്ങൾ നിങ്ങളെ സ്വയം വിചാരണ ചെയ്തു കൊണ്ടേയിരിക്കുക. (അന്ത്യദിനത്തിൽ) നിങ്ങൾ യഥാർത്ഥ വിചാരണക്ക് വിധേയരാവുനതിന് മുമ്പ്. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന (അമലുകൾ) തൂക്കി നോക്കി കൊണ്ടേയിരിക്കുക. (അന്ത്യനാളിൽ) അവ തൂക്കി കണക്കാക്കപ്പെടുന്നതിന് മുമ്പ് .
ഇമാം ഹസൻ ബസ്വരി (റഹി) പറയുന്നു:
لقد أدركت أقواما كانوا من حسناتهم أن ترد عليهم أشفق منهم علي سيآتهم أن تعذبوا عليها
തീർച്ചയായും ഞാൻ ഒരു വിഭാഗം ആളുകളെ (സ്വഹാബിമാരെ) കണ്ടിട്ടുണ്ട്. അവർ തങ്ങളുടെ പാപങ്ങളുടെ പേരിൽ തങ്ങൾ ശിക്ഷിക്കപ്പെടും എന്ന് ഭയപ്പെടുന്ന
തിനെക്കാൾ അധികം തങ്ങളുടെ സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുകയില്ലേ എന്ന് ആശങ്കിക്കുന്നവരായിരുന്നു.
كان السلف يبكون ستة أشهر بعد رمضان يسألون الله القبول
റമളാന്‍ കഴിഞ്ഞാല്‍ അടുത്ത ആറ് മാസക്കാലം സ്വലഫുകള്‍, തങ്ങള്‍ നി൪വ്വഹിച്ച ക൪മ്മങ്ങള്‍ സ്വീകരിക്കുന്നതിനുവേണ്ടി പ്രാ൪ത്ഥിക്കുമായിരുന്നു.
പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരുന്ന അവസരത്തില്‍ സലഫുകള്‍ تقبل الله منا ومنكم (നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നുമുള്ള ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെ) എന്ന് പറയുമായിരുന്നു.
ഒരിക്കലും അല്ലാഹുവിനെ കുറിച്ചുള്ള തെറ്റായ ധാരണയും, മോശം ഊഹങ്ങളുമായിരിക്കരുത് ഒരാളെ ഈ ഭയത്തിലേക്ക് നയിക്കുന്നത്. ഞാന്‍ എത്രയെല്ലാം പ്രവര്‍ത്തിച്ചാലും അല്ലാഹു അതൊന്നും സ്വീകരിക്കില്ലെന്ന നിരാശ അവനെ ബാധിക്കരുത്. അത് ഒരു മുസ്ലിമിന്റെ മനസ്സില്‍ ഒരിക്കലും കടന്നു കൂടാന്‍ പാടില്ലാത്ത വളരെ മോശം ചിന്തയും, തീര്‍ത്തും നശിച്ച അവസ്ഥയുമാണത്.
അല്ലാഹു പറഞ്ഞത് കാണുക:
ﻗَﺎﻝَ ﻭَﻣَﻦ ﻳَﻘْﻨَﻂُ ﻣِﻦ ﺭَّﺣْﻤَﺔِ ﺭَﺑِّﻪِۦٓ ﺇِﻻَّ ٱﻟﻀَّﺎٓﻟُّﻮﻥَ
(ഇബ്രാഹീം നബി) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.(ഖു൪ആന്‍: 15/56)
ക൪മ്മങ്ങളുടെ പ്രതിഫലം നഷ്ടപ്പെടാതെ സൂക്ഷിക്കണം
സത്യവിശ്വാസികള്‍ നി൪വ്വഹിക്കുന്ന എല്ലാ ക൪മ്മങ്ങളും അല്ലാഹു സ്വീകരിക്കണമെന്നില്ല. അതിന്റേതായ നിബന്ധനകള്‍ പാലിച്ച് നി൪വ്വഹിക്കുമ്പോഴാണ് അത് സ്വീകാര്യമാകുന്നത്. അല്ലാഹു സ്വീകരിച്ച ക൪മ്മങ്ങള്‍ തന്നെയും നമ്മുടേതായ ചില പ്രവ൪ത്തനങ്ങളാല്‍ നിഷ്ഫലമായി തീരാവുന്നതാണ്. അത്തരം കാര്യങ്ങളെ കുറിച്ച് നാം പഠിച്ച് മനസ്സിലാക്കുകയും അവയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയും വേണം.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ الرَّجُلَ لَيَعْمَلُ الزَّمَنَ الطَّوِيلَ بِعَمَلِ أَهْلِ الْجَنَّةِ ثُمَّ يُخْتَمُ لَهُ عَمَلُهُ بِعَمَلِ أَهْلِ النَّارِ وَإِنَّ الرَّجُلَ لَيَعْمَلُ الزَّمَنَ الطَّوِيلَ بِعَمَلِ أَهْلِ النَّارِ ثُمَّ يُخْتَمُ لَهُ عَمَلُهُ بِعَمَلِ أَهْلِ الْجَنَّةِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: ഒരാള്‍ ദീര്‍ഘകാലം സ്വര്‍ഗത്തിന്‍റെ അവകാശികളുടെ പ്രവര്‍ത്തനത്തില്‍ മുഴുകിക്കൊണ്ടേയിരിക്കും. എന്നിട്ട് അയാള്‍ തന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക നരകാവാശികളുടെ പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടായിരിക്കും. മറ്റൊരാള്‍ ദീര്‍ഘകാലം നരകാവശികളുടെ പ്രവര്‍ത്തനത്തില്‍ മുഴുകിയവനായിരിക്കും. പക്ഷെ സ്വര്‍ഗാവകാശികളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരിക്കും അയാളുടെ കര്‍മങ്ങള്‍ അവസാനിപ്പിക്കപ്പെടുക. (മുസ്‌ലിം: 2651)
قال الإمام ابن القيم :وليس الشأن في العمل، إنما الشأن في حفظ العمل مما يفسده ويحبطه
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അമലുകള്‍ പ്രവ൪ത്തിക്കുകയെന്നതിലല്ല കാര്യം, പ്രത്യുത അവയെ നശിപ്പിക്കുന്ന നിഷ്ഫലമാക്കുന്ന കാര്യങ്ങളില്‍ നിന്ന് അമലുകളെ സംരക്ഷിക്കുക എന്നതിലാണ് കാര്യം.
നമ്മുടെ ക൪മ്മങ്ങളെ നിഷ്ഫലമാക്കി കളയുന്ന ചില കാര്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നു.
(1) അല്ലാഹു നിഷിദ്ധമാക്കിയത് പ്രവ൪ത്തിക്കല്‍
عَنْ ثَوْبَانَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ أَنَّهُ قَالَ : ” لأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا ” . قَالَ ثَوْبَانُ : يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لاَ نَكُونَ مِنْهُمْ وَنَحْنُ لاَ نَعْلَمُ . قَالَ : ” أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا ” .
സൌബാനില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: എന്റെ സമുദായത്തില്‍ പെട്ട ഒരു വിഭാഗം ആളുകളെ ഞാന്‍ അറിയും, തീ൪ച്ച. അവ൪ അന്ത്യനാളില്‍ വെളുത്ത തിഹാമാ മലകളെപോലുള്ള നന്‍മകളുമായി വരുന്നതാണ്. അപ്പോള്‍ അല്ലാഹു ആ നന്‍മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൌബാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ ഞങ്ങള്‍ക്ക് വ൪ണ്ണിച്ചുതന്നാലും. വ്യക്തമാക്കിതന്നാലും, ഞങ്ങള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കാനാണ്. റസൂല്‍(സ്വ) പറഞ്ഞു: നിശ്ചയം അവ൪ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വ൪ഗ്ഗത്തില്‍ പെട്ടവരുമാണ്. നിങ്ങള്‍ രാവിനെ സ്വീകരിക്കുന്നതുപോലെ അവരും സ്വീകരിക്കും. പക്ഷേ അല്ലാഹു ഹറാമാക്കിയതില്‍ അവ൪ ഒറ്റപ്പെട്ടാല്‍, പ്രസ്തുത ഹറാമുകളെ അവ൪ യഥേഷ്ടം പ്രവ൪ത്തിക്കും. (ഇബ്നമാജ:4386 – സ്വഹീഹ് അല്‍ബാനി)
(2) മറ്റുള്ളവരെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവിക്കല്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَتَدْرُونَ مَا الْمُفْلِسُ ” . قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ . فَقَالَ ” إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ”
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.’ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’. (മുസ്‌ലിം:2581)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ كَانَتْ لَهُ مَظْلَمَةٌ لأَحَدٍ مِنْ عِرْضِهِ أَوْ شَىْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ، قَبْلَ أَنْ لاَ يَكُونَ دِينَارٌ وَلاَ دِرْهَمٌ، إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: വല്ലവനും തന്റെ സ്നേഹിതന്‍റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്‍റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്‍റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്‍റെ പാപത്തില്‍ ഒരു ഭാഗം ഇവന്‍റെ മേല്‍ ചുമത്തും. (ബുഖാരി:2449)
(3) നബിﷺയെ അനാദരിക്കല്‍
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി. (ഖു൪ആന്‍:49/2)
നബിﷺയുടെ അടുക്കൽവെച്ച് സംസാരിക്കുമ്പോൾ, അവിടുത്തെ ശബ്ദത്തെക്കാൾ കവിഞ്ഞ ശബ്‌ദത്തിൽ സംസാരിക്കുന്നതും, അവിടുത്തോട് വല്ലതും പറയുമ്പോൾ, തമ്മതമ്മിൽ സംസാരിക്കാറുള്ള അത്ര ഉച്ചത്തിൽ സംസാരിക്കുന്നതും സത്യവിശ്വാസികൾക്ക് പാടില്ലാത്തതാണെന്നും, അവരറിയാതെത്തന്നെ അവരുടെ സൽക്കർമ്മങ്ങൾ ഫലശൂന്യമായിപ്പോകുവാൻ അത് കാരണമായിത്തീരുമെന്നും അല്ലാഹു അറിയിക്കുന്നു.
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:നബിﷺ യുടെ ജീവിതകാലത്തെന്ന പോലെ, അതിന് ശേഷവും നബി ﷺയെക്കുറിച്ചുള്ള സംസാരങ്ങളിലും പരാമർശങ്ങളിലും ഇത്തരം മര്യാദകൾ ഗൗനിക്കപ്പെടേണ്ടതുണ്ട്. അവിടുത്തെ സ്ഥാനത്തിനും പദവിക്കും അനുയോജ്യമായ ഭാഷയിലും, സ്വരത്തിലുമായിരിക്കണം അത്. അവിടുത്തോടുള്ള ആദരവ് സത്യവിശ്വാസത്തിൽ നിന്ന് ഉടലെടുക്കുന്നതും, അനാദരവ് അവിശ്വാസത്തിൽനിന്നും കാപട്യത്തിൽനിന്നും ഉടലെടുക്കുന്നതുമാകുന്നു. തിരുമേനിയെ സംബോധന ചെയ്യുന്നതിലും, തിരുമേനിയുടെ സദസ്സിൽ സമ്മേളിക്കുന്നതിലും, വീട്ടിൽ പ്രവേശിക്കുന്നതിലുമെല്ലാം തന്നെ പ്രത്യേകം അച്ചടക്കമര്യാദകൾ പാലിക്കേണ്ടതുണ്ടെന്ന് സൂഃ നൂറിലും, സൂഃ അഹ്സാബിലും മറ്റും അല്ലാഹു എടുത്ത് പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 49/2 ന്റെ വിശദീകരണം)
നബി ﷺ പഠിപ്പിച്ച ഏതെങ്കിലും കാര്യത്തോടോ അവിടുത്തെ ചര്യയോടോ പുറംതിരിഞ്ഞ് നില്‍ക്കുക, അതിനെ പരിഹസിക്കുക, എതി൪ക്കുക, ഇകഴ്ത്തുക, നബിﷺയുടെ വാക്കിനേക്കാള്‍ മറ്റ് പലരുടെയും വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കുക എന്നിവ ചെയ്യുന്നവരൊക്കെ ഈ വിഭാഗത്തില്‍ പെടുമെന്നും അവരുടെ ക൪മ്മങ്ങള്‍ നിഷ്ഫലമായി തീരുമെന്നും പണ്ഢിതന്‍മാര്‍ വ്യക്തമാക്കിയതായി കാണാം.
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَسَيُحْبِطُ أَعْمَٰلَهُمْ
അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവന്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും. (ഖു൪ആന്‍ : 47/32)
അല്ലാഹുവിനെയും അവന്റ റസൂല്‍ ﷺ യെയും സമ്പൂ൪ണ്ണമായും അനുസരിക്കലാണ് ക൪മ്മങ്ങള്‍ നിഷ്ഫലമാകാതിരിക്കുന്നതിനുള്ള മാ൪ഗമെന്നും വിശുദ്ധ ഖു൪ആന്‍ തുട൪ന്ന് ഓ൪മ്മിപ്പിക്കുന്നു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَٰلَكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക. (ഖു൪ആന്‍ : 47/33)
(4) അഞ്ച് നേരത്തെ നമസ്കാരം ഒഴിവാക്കല്‍
ഇന്ന് മുസ്ലിം സമുദായത്തില്‍ പെട്ട ധാരാളം പേ൪ അഞ്ച് നേരത്തെ നി൪ബന്ധ നമസ്കാരം നി൪വ്വഹിക്കാതെ ജീവിക്കുന്നതായി കാണാം. ഇവ൪ ജുമുഅ നമസ്കാരം, റമളാനിലെ നോമ്പ്, ദാനധ൪മ്മങ്ങള്‍, ഹജ്ജ്, ഉംറ, കുടുംബബന്ധം ചേ൪ക്കല്‍ തുടങ്ങി നി൪ബന്ധവും അല്ലാത്തതുമായ ധാരാളം ക൪മ്മം നി൪വ്വഹിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ ക൪മ്മങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുകയില്ല. കാരണം നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണെന്നുമാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ
ജാബിറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)
عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ” .
ബുറൈദത്തില്‍ (റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)
عَنْ عَبْدِ اللَّهِ بْنِ شَقِيقٍ الْعُقَيْلِيِّ، قَالَ كَانَ أَصْحَابُ مُحَمَّدٍ صلى الله عليه وسلم لاَ يَرَوْنَ شَيْئًا مِنَ الأَعْمَالِ تَرْكُهُ كُفْرٌ غَيْرَ الصَّلاَةِ
അബ്ദില്ലാഹിബ്നു ശഖീഖ്(റ) പറഞ്ഞു: നമസ്കാരം ഒഴിച്ചുള്ള ഒരു പ്രവ൪ത്തനം ഉപേക്ഷിക്കുന്നതും കുഫ്റായി നബിയുടെ(സ്വ) സ്വഹാബത്ത് കണ്ടിരുന്നില്ല. (തി൪മിദി:2622)
قَالَ الشَّيخُ عبدُ العَزِيزِ بنُ عبدِ اللهِ بنِ بَازٍ رحمه الله: مَنْ تَـرَكَ الصَّلَ اةَ حَبِطَ عَمَلُهُ وَلَمْ يُقْبَلْ صِيَامُهُ
ശൈഖ് ഇബ്നു ബാസ് (റ)പറഞ്ഞു: ആരെങ്കിലും നിസ്കാരം ഒഴിവാക്കിയാൽ അവന്റെ അമൽ (പ്രവർത്തനം)പൊളിഞ്ഞ് പോകുകയും അവന്റെ നോമ്പ് സ്വീകരിക്കപ്പെടുകയുമില്ല. .[الفتاوى البازية (١٧٩/١٥)]
(5) കടം
ആരെങ്കിലും എന്തെങ്കിലും കടം ബാധ്യതയാക്കി മരണപ്പെടുകയും ശേഷം ആരും അത് വീട്ടിയിട്ടില്ലെങ്കില്‍ നാളെ പരലോകത്ത് അവന്റെ നന്‍മകളില്‍ നിന്നും അത് കൊടുത്ത് വീട്ടപ്പെടുന്നതാണ്.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ مَاتَ وَعَلَيْهِ دِينَارٌ أَوْ دِرْهَمٌ قُضِيَ مِنْ حَسَنَاتِهِ لَيْسَ ثَمَّ دِينَارٌ وَلاَ دِرْهَمٌ
ഇബ്നു ഉമറില്‍(റ) നിന്ന് : നബി ﷺ പറഞ്ഞു: ആരെങ്കിലും വല്ല ദീനാറോ ദി൪ഹമോ ബാധ്യതയാക്കി മരണപ്പെട്ടാല്‍ (ശേഷം ആരും അത് വീട്ടിയിട്ടില്ലെങ്കില്‍) അവന്റെ നന്‍മകളില്‍ നിന്നും അത് വീട്ടപ്പെടുന്നതാണ്. കാരണം, അവിടെ (പരലോകത്ത്) ദീനാറോ ദി൪ഹമോ പരിഗണിക്കുകയില്ല. (ഇബ്നുമാജ:15/2507)
(6) അസർ നമസ്കാരം ഉപേക്ഷിച്ചവന്‍
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الَّذِي تَفُوتُهُ صَلاَةُ الْعَصْرِ كَأَنَّمَا وُتِرَ أَهْلَهُ وَمَالَهُ
ഇബ്‌നുഉമറില്‍ (റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: അസര്‍ നമസ്കാരം നഷ്ടപ്പടുത്തുന്നവന്‍ തന്റെ കുടുംബവും സമ്പത്തും നഷ്ടപ്പെടുത്തുന്നതുപോലെയാണ്. (ബുഖാരി:552)
ﺣَٰﻔِﻈُﻮا۟ ﻋَﻠَﻰ ٱﻟﺼَّﻠَﻮَٰﺕِ ﻭَٱﻟﺼَّﻠَﻮٰﺓِ ٱﻟْﻮُﺳْﻄَﻰٰ ﻭَﻗُﻮﻣُﻮا۟ ﻟِﻠَّﻪِ ﻗَٰﻨِﺘِﻴﻦَ
പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും മദ്ധ്യ നമസ്‌കാരത്തെയും. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.(ഖു൪ആന്‍ :2/ 238)
عَنْ بُرَيْدَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ تَرَكَ صَلاَةَ الْعَصْرِ فَقَدْ حَبِطَ عَمَلُهُ
ബുറൈദ(റ)ൽ നിന്ന്: പ്രവാചകൻ(സ) പറഞ്ഞു: അസർ നമസ്കാരം ഉപേക്ഷിച്ചവന് തന്റെ പുണ്യകർമങ്ങൾ നിഷ്ഫലമായി. (ബുഖാരി: 553)
(7)അല്ലാഹു ഇന്നയാളിന് പൊറുത്ത് കൊടുക്കുകയേയില്ല എന്ന് പറയല്‍
عَنْ جُنْدَبٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم حَدَّثَ: أَنَّ رَجُلاً قَالَ وَاللَّهِ لاَ يَغْفِرُ اللَّهُ لِفُلاَنٍ وَإِنَّ اللَّهَ تَعَالَى قَالَ مَنْ ذَا الَّذِي يَتَأَلَّى عَلَىَّ أَنْ لاَ أَغْفِرَ لِفُلاَنٍ فَإِنِّي قَدْ غَفَرْتُ لِفُلاَنٍ وَأَحْبَطْتُ عَمَلَكَ
ജുന്‍ദുബിൽ(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: ഇന്നയാളിന് അല്ലാഹു പൊറുത്ത് കൊടുക്കുകയേയില്ല എന്ന് ഒരാള്‍ പറഞ്ഞു. അല്ലാഹു പറഞ്ഞു: ഇന്നയാളിന് ഞാന്‍ പൊറുത്ത് കൊടുക്കുകയേയില്ല എന്ന് എന്റെ മേല്‍ സത്യം ചെയ്ത് പറയാന്‍ ആ൪ക്കാണധികാരമുള്ളത് ? തീ൪ച്ചയായും ഞാന്‍ ആ വ്യക്തിക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു. (എന്റെ അധികാരത്തില്‍ കൈ വെച്ച് അഭിപ്രായം പറഞ്ഞ) നിന്റെ ക൪മ്മങ്ങള്‍ ഞാന്‍ പൊളിച്ചു കളഞ്ഞിരിക്കുന്നു. (മസ്ലിം : 2621)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : كَانَ رَجُلاَنِ فِي بَنِي إِسْرَائِيلَ مُتَآخِيَيْنِ فَكَانَ أَحَدُهُمَا يُذْنِبُ وَالآخَرُ مُجْتَهِدٌ فِي الْعِبَادَةِ فَكَانَ لاَ يَزَالُ الْمُجْتَهِدُ يَرَى الآخَرَ عَلَى الذَّنْبِ فَيَقُولُ أَقْصِرْ . فَوَجَدَهُ يَوْمًا عَلَى ذَنْبٍ فَقَالَ لَهُ أَقْصِرْ فَقَالَ خَلِّنِي وَرَبِّي أَبُعِثْتَ عَلَىَّ رَقِيبًا فَقَالَ وَاللَّهِ لاَ يَغْفِرُ اللَّهُ لَكَ أَوْ لاَ يُدْخِلُكَ اللَّهُ الْجَنَّةَ . فَقُبِضَ أَرْوَاحُهُمَا فَاجْتَمَعَا عِنْدَ رَبِّ الْعَالَمِينَ فَقَالَ لِهَذَا الْمُجْتَهِدِ أَكُنْتَ بِي عَالِمًا أَوْ كُنْتَ عَلَى مَا فِي يَدِي قَادِرًا وَقَالَ لِلْمُذْنِبِ اذْهَبْ فَادْخُلِ الْجَنَّةَ بِرَحْمَتِي وَقَالَ لِلآخَرِ اذْهَبُوا بِهِ إِلَى النَّارِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു:ബനൂ ഇസ്രാഈല്യരിൽ രണ്ട് സുഹൃത്തുക്കളുണ്ടാ യിരുന്നു. ഒരാൾ കുറ്റ കൃത്യങ്ങൾ ചെയ്യുന്നവനും മറ്റെയാൾ ആരാധനകളിൽ കഠിന ത്യാഗിയുമായിരുന്നു. കുറ്റം ചെയ്യുന്ന ആളെ കാണുമ്പോഴൊക്കെ മറ്റെ സുഹൃത്ത് പറയും . നീ (ഈ ചെയ്യുന്ന തിൻമ ) അവസാനിപ്പിക്കുക .ഒരു ദിവസം തിൻമയിൽ മുഴുകി കൊണ്ടിരിക്കുന്ന അവസ്ഥ യിൽ തന്റെ സുഹൃത്തിനെ കണ്ടപ്പോൾ മറ്റെയാൾ പറഞ്ഞു :നീ അവസാനിപ്പിക്കുക . അപ്പോൾ ( തിൻമയിൽ മുഴുകിയ ) സൃഹൃത്ത് പറഞ്ഞു .എന്നെ എന്റെ പാട്ടിൽ വിടുക . എന്റെ റബ്ബുമായി ബന്ധപ്പെട്ട കാര്യം ഞാൻ നോക്കി കൊള്ളാം . എന്റെ കാര്യത്തിൽ നിരീക്ഷകനായി നിന്നെ ഏൽപ്പിക്കപ്പെട്ടിറ്റുണ്ടോ ? ഉടനെ മറ്റെയാൾ പറഞ്ഞു . അല്ലാഹുവാണ് സത്യം . അവൻ നിനക്ക് പൊറുത്ത് തരുകയില്ല . അല്ലാഹു നിന്നെ സ്വർഗ്ഗത്തിൽ പ്രവേശി പ്പിക്കുകയുമില്ല .അങ്ങിനെ രണ്ടു പേരും മരിച്ചു . അല്ലാഹുവിന്റെ മുമ്പിൽ അവരെ ഒരുമിച്ചു കൂട്ടി ആരാധനയിൽ ത്യാഗം സഹിച്ച വ്യക്തിയോട് അല്ലാഹു ചോദിച്ചു .എന്റെ കാര്യത്തിൽ അറിവുള്ളവനായിരുന്ന നീ ? എന്റെ കയ്യിലുള്ള കാര്യത്തിൽ കഴിവുള്ള വനായിരുന്നോ നീ ? തിൻമയിൽ മുഴുകിയവ നോട് അല്ലാഹു പറഞ്ഞു . എന്റെ കാരുണ്യം കൊണ്ട് നീ സ്വർഗ്ഗത്തിൽ പ്രവേശിക്കുക .മറ്റേ വ്യക്തിയോട് അല്ലാഹു പറഞ്ഞു . ഇവനെ നരകത്തിലേക്ക് കൊണ്ടുപോവുക .(അബൂ ദാവൂദ് :4901 – സ്വഹീഹ് അല്‍ബാനി)
(8)രിയാഅ്(ലോകമാന്യം)
മറ്റുള്ളവര്‍ക്ക് മുമ്പില്‍ സല്‍കര്‍മ്മങ്ങള്‍ പ്രകടിപ്പിക്കുകയോ നന്നാക്കിക്കാണിക്കുകയോ ചെയ്യുന്നതിനാണ് രിയാഅ് എന്ന് പറയുന്നത്. മറ്റുള്ളവരുടെ പുകഴ്തലുകള്‍ക്ക് അര്‍ഹനാകാനും ഭൗതികതാല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ജനങ്ങളെ കാണിക്കുന്നതിനും, അവരുടെ പ്രശംസ പിടിച്ചു പറ്റുന്നതിനുമായി സൽകർമ്മങ്ങൾ പ്രവർത്തിക്കുക എന്നത് ചെറിയ ശിർകിൽ പെട്ടതാണ് (ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍). അതായത് ഒരു പ്രവര്‍ത്തനത്തില്‍ അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കുകയും കൂടെ രിയാഅ് ഉണ്ടാകുകയും ചെയ്താല്‍ ആരാധനയില്‍ പങ്കാളികളെ ഉണ്ടാക്കലാണത്.
عَنْ أَبِي سَعِيدٍ، قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ وَنَحْنُ نَتَذَاكَرُ الْمَسِيحَ الدَّجَّالَ فَقَالَ ” أَلاَ أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ ” . قَالَ قُلْنَا بَلَى . فَقَالَ ” الشِّرْكُ الْخَفِيُّ أَنْ يَقُومَ الرَّجُلُ يُصَلِّي فَيُزَيِّنُ صَلاَتَهُ لِمَا يَرَى مِنْ نَظَرِ رَجُلٍ ” .
അബൂ സഈദ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങള്‍ മസീഹുദ്ദജ്ജാലിനെ കുറിച്ച് സംസാരിച്ച കൊണ്ടിരിക്കെ നബി ﷺ ഞങ്ങളിലേക്ക് പുറപ്പെട്ടുവന്ന് പറഞ്ഞു: മസീഹുദ്ദജ്ജാലിനേക്കാള്‍ ഞാന്‍ നിങ്ങളില്‍ ഭയക്കുന്നത് എന്താണെന്ന് അറിയിച്ച് തരട്ടെയോ? ഞങ്ങള്‍ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: ‘ഗോപ്യമായ ശിര്‍ക്ക്,’ ഒരു വ്യക്തി തന്റെ നമസ്‌കാരത്തെ തന്നെ നോക്കിക്കാണുന്നവര്‍ക്കായി ഭംഗിയാക്കി നിര്‍വഹിക്കുന്നതാണത്. (ഇബ്നുമാജ:37/105)
عَنْ شَدَّادِ بْنِ أَوْسٍ ، رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ صَلَّى يُرَائِي فَقَدْ أَشْرَكَ ، وَمَنْ صَامَ يُرَائِي فَقَدْ أَشْرَكَ
ഷദ്ദാദിബ്നു ഔസില്‍(റ) നിന്ന് നിവേദനം : നബിﷺ പറഞ്ഞു:ആളുകളെ കാണിക്കുന്നതിനായി ആരെങ്കിലും നമസ്കരിച്ചാല്‍ അവന്‍ ശി൪ക്ക് ചെയ്തു. ആളുകളെ കാണിക്കുന്നതിനായി ആരെങ്കിലും നോമ്പ് നോറ്റാല്‍ അവന്‍ ശി൪ക്ക് ചെയ്തു.
ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍ ഏതെങ്കിലും പ്രവൃത്തിയില്‍ ഉണ്ടായാല്‍ അത് ആ പ്രവൃത്തിയെ അത് നശിപ്പിക്കും. അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുകയില്ല.
عَنْ مَحْمُودِ بْنِ لَبِيدٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ؟ قَالَ: الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ: إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً
മഹ്മൂദ് ബ്നു ലബീദില്‍(റ) നിവേദനം: നബിﷺ പറഞ്ഞു: നിങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ശിര്‍കുന്‍ അസ്വ്ഗ്വറിനെയാണ്. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ എന്താണ് ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍. നബിﷺ പറഞ്ഞു: രിയാഅ് (ലോകമാന്യം) ആണത്. ജനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടു കഴിഞ്ഞാല്‍ രിയാഇന്റെ ആളുകളോട് അല്ലാഹു പറയും: നിങ്ങള്‍ ദുനിയാവില്‍ ആരെയാണോ കാണിച്ചു കൊണ്ടിരുന്നത് അവരുടെ അടുക്കല്‍ പോയി വല്ല പ്രതിഫലവും കിട്ടുമോ എന്ന് നോക്കുക. (സ്വഹീഹ് അല്‍ബാനി)
യൂസുഫ് ബ്നു അസ്ബാത്വ് -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: ഒരു ധാന്യമണിത്തൂക്കം ലോകമാന്യതയുള്ള ഒരു അമലും അല്ലാഹു സ്വീകരിക്കുകയില്ല. حلية الأولياء【٨/٢٤٠】
(9)മദ്യപാനം
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : كُلُّ مُخَمِّرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ وَمَنْ شَرِبَ مُسْكِرًا بُخِسَتْ صَلاَتُهُ أَرْبَعِينَ صَبَاحًا
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:”(ബുദ്ധിയെ) മൂടുന്നതെല്ലാം മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു. വല്ലവനും ലഹരിയുണ്ടാക്കുന്നത് കുടിച്ചാല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്കാരം പാഴായി.”(സുനനുഅബീദാവൂദ്:3680 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عَبْدِ اللَّهِ بْنِ عَمْرِ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الْخَمْرُ أُمُّ الْخَبَائِثِ ، وَمَنْ شَرِبَهَا لَمْ يَقْبَلِ اللَّهُ مِنْهُ صَلاةً أَرْبَعِينَ يَوْمًا ، وَإِنْ مَاتَ وَهِيَ فِي بَطْنِهِ مَاتَ مَيْتَةً جَاهِلِيَّةً
അബ്ദുല്ലാഹ് ഇബ്നു അംറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതര്‍(സ്വ) പറഞ്ഞു: “മദ്യം മ്ളേച്ഛവൃത്തികളുടെ മാതാവാകുന്നു. വല്ലവനും അത് കുടിച്ചാല്‍ അല്ലാഹു അവന്റെ നാല്‍പത് നാളുകളിലെ നമസ്കാരം സ്വീകരിക്കുകയില്ല. മദ്യം വയറ്റിലായിരിക്കെ വല്ലവനും മരിച്ചാല്‍ അവന്‍ ജാഹിലിയ്യത്തിലെ മരണമാണ് വരിച്ചത്.”(സുനനുദ്ദാറഖുത്നി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
(10)ജ്യോത്സ്യനെ സമീപിക്കല്‍
عَنْ صَفِيَّةَ، عَنْ بَعْضِ، أَزْوَاجِ النَّبِيِّ صلى الله عليه وسلم عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَىْءٍ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ لَيْلَةً
സ്വഫിയ്യയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: വല്ലവനും ജ്യോത്സ്യന്റെ അടുത്തു ചെല്ലുകയും എന്തെങ്കിലും ചോദിക്കുകയും അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്താല്‍ അവന്റെ നാല്‍പതു ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്‌ലിം : 2230)
(11) മൂന്ന് ദിവസത്തിലധികമായി പിണങ്ങി നിൽക്കൽ
عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : تُعْرَضُ أَعْمَالُ النَّاسِ فِي كُلِّ جُمُعَةٍ مَرَّتَيْنِ يَوْمَ الِاثْنَيْنِ وَيَوْمَ الْخَمِيسِ فَيُغْفَرُ لِكُلِّ عَبْدٍ مُؤْمِنٍ إِلا عَبْدًا بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ فَيُقَالُ : اتْرُكُوا هَذَيْنِ حَتَّى يَفِيئَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാഴ്ച്ചയിൽ രണ്ട് പ്രാവശ്യം ജനങ്ങളുടെ കർമ്മങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു, അതായത് തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും. അങ്ങനെ എല്ലാ സത്യവിശ്വാസിയായ ദാസനും പൊറുക്കപ്പെടും, ഒരു ദാസനൊഴികെ. അവന്റെയും അവന്റെ സഹോദരന്റെയും ഇടയിൽ എന്തോ പ്രശ്നമുണ്ട്. അപ്പോള്‍ ഇങ്ങനെ പറയപ്പെടും: അവരെ രണ്ടു പേരെയും വിട്ടേക്കൂ, അവർ പരസ്പരം നന്നാകട്ടേ. (മുസ്‌ലിം:2565)
قال الشيخ محمد بن عبد الوهاب رحمه الله تعالى:إِذَا أَمَرَ اللَّهُ العَبْدَ بِأَمْرٍ, وَجَبَ عَلَيْهِ فِيهِ سَبْعُ مَرَاتِبَ:
الأُولَى: العِلْمُ بِهِ.
الثَّانِيَةُ: مَحَبَّتُهُ.
الثَّالِثَةُ: العَزْمُ عَلَى الفِعْلِ.
الرَّابِعَةُ: العَمَلُ.
الخَامِسَةُ: كَوْنُهُ يَقَعُ عَلَى المَشْرُوعِ خَالِصًا صَوَابًا.
السَّادِسَةُ: التَّحْذِيرُ مِنْ فِعْلِ مَا يُحْبِطُهُ.
السَّابِعَةُ: الثَّبَاتُ عَلَيْهِ.
ശൈഖ് മുഹമ്മദ് ബ്നു അബ്ദുള്‍ വഹാബ് (റഹി) പറഞ്ഞു: അല്ലാഹു അവന്റെ അടിമയോട് ഒരു കാര്യം കല്‍പ്പിച്ചാല്‍ ഏഴ് പടികള്‍ അവന്‍ പാലിക്കേണ്ടതുണ്ട്യ
(ഒന്ന്) അത് അവന്‍ പഠിക്കണം
(രണ്ട്) അത് അവന്‍ ഇഷ്ടപ്പെടണം
(മൂന്ന്) അത് പ്രവ൪ത്തിക്കാന്‍ അവന്‍ തീരുമാനിക്കണം
(നാല്) അത് അവന്‍ പ്രവ൪ത്തിക്കണം
(അഞ്ച്) അത് അവന്‍ ഇഖ്ലാസോടെ ശരിയായ രീതിയില്‍(സുന്നത്തിന്റെ അടിസ്ഥാനത്തില്‍) നി൪വ്വഹിക്കണം
(ആറ്) അമലുകളെ നിഷ്ഫലമാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം
(ഏഴ്) അതില്‍ ഉറച്ച് നില്‍ക്കണം.
സത്യവിശ്വാസികളെ, ഇഖ്ലാസോടെ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ സല്‍ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിനായി ആത്മാ൪ത്ഥമായി പരിശ്രമിക്കുക. ഏതൊരു ക൪മ്മം നി൪വ്വഹിച്ച് കഴിഞ്ഞാലും അത് സ്വീകരിക്കപ്പടുന്നതിനായി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുന്നതോടൊപ്പം ഇസ്തിഗ്ഫാ൪ വ൪ദ്ധിപ്പിക്കുന്നതിനും തഖ്’വയോടെ ജീവിക്കുന്നതിനും പരിശ്രമിക്കുക. അല്ലാഹു തൃപ്തിപ്പെടുന്നതും സ്വീകരിക്കുന്നതുമായ സല്‍ക്കര്‍മ്മങ്ങള്‍ നി൪വ്വഹിക്കാനുള്ള തൌഫീഖിനായി പ്രാ൪ത്ഥിക്കുക.
عَنْ أُمِّ سَلَمَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ يَقُولُ إِذَا صَلَّى الصُّبْحَ حِينَ يُسَلِّمُ : اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً
ഉമ്മുസലമയില്‍(റ) നിവേദനം: നബിﷺ സുബ്ഹി നമസ്കരിച്ചാല്‍ ഇപ്രകാരം പറയുമായിരുന്നു.
اللَّهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً، وَ رِزْقاً طَيِّباً، وَ عَمَلاً مُتَقَبَّلاً
അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശുദ്ധമായ ഉപജീവനമാര്‍ഗവും, (നീ) സ്വീകരിക്കുന്ന സല്‍ക്കര്‍മ്മങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു. (ഇബ്നുമാജ:5/978)
മനുഷ്യന്‍റെ വിവേകബുദ്ധിക്ക് പക്വതയും പാകതയും എത്തുന്ന പ്രായമാണ് 40 വയസ്സ്. ശരിയായ തന്റേവും, പാകതയും എത്തുന്ന ആ നാല്പതിങ്കല്‍ എത്തുമ്പോള്‍ ഒരു മനുഷ്യന്‍ നി൪വ്വഹിക്കുന്ന പ്രാ൪ത്ഥന വിശുദ്ധ ഖു൪ആന്‍ ഉദ്ദരിക്കുന്നു :
رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ
എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.(ഖു൪ആന്‍:46/15)
kanzululoom.com
One Response
ماشاءالله بارك الله فيكم
വിഷയങ്ങൾ ചിട്ടയോടെ ക്രമീകരിക്കുന്നതിന് വളരെ ഉപകാരം
പഠിക്കാനും പഠിപ്പിക്കാനും ഉദേശിക്കുന്നവർക്ക് ഉപകാരപ്പെടും