إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌ رَّحِيمٌ

വിശ്വസിക്കുകയും, ഹിജ്‌റഃ (സ്വദേശം വിട്ട്) പോകുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ :2/218)

جِهَاد، مُجَاهدة (ജിഹാദ്; മുജാഹദഃ) എന്നീ ധാതുക്കളില്‍നിന്നുള്ള ക്രിയാരൂപമാണ് جَاهَدَ (ജാഹദ). ‘കഴിവതും പരിശ്രമിച്ചു, അത്യദ്ധ്വാനം ചെയ്തു, കിണഞ്ഞു ശ്രമം നടത്തി’ എന്നൊക്കെയാണതിന് അര്‍ത്ഥം. യുദ്ധം അടക്കമുള്ള പല കാര്യങ്ങളും ജിഹാദില്‍ ഉള്‍പ്പെടുമെന്നല്ലാതെ, യുദ്ധത്തിന്‍റെ ഒരു പര്യായപദമല്ല അത്.

ക്വുര്‍ആനിലും മറ്റും ഈ വാക്കുകള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന അര്‍ത്ഥം ഇമാംറാഗിബ് رحمه الله ഇങ്ങനെ വിവരി ക്കുന്നു: ‘ശത്രുവെ ചെറുക്കുന്നതില്‍ മുഴുവന്‍ കഴിവും വിനിയോഗിക്കലാണ് ‘ജിഹാദും’, ‘മുജാഹദത്തും’. ‘ജിഹാദ്’ മൂന്ന് തരത്തിലുണ്ട്: (1)പ്രത്യക്ഷ ശത്രുവിനോടുള്ളതും, (2)പിശാചിനോടുള്ളതും, (3)സ്വന്തം ദേഹത്തോടുള്ളതും.

وَجَاهِدُوافِي الَّله حَقَّ جِهَادِهِ

അല്ലാഹുവിന്‍റെ കാര്യത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുവിന്‍. (ഖു൪ആന്‍ :22/78)

وَجَاهِدُوا بِأَمْوَالِكُمْ وَأَنفُسِكُمْ فِي سَبِيلِ اللَّهِ

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കളെക്കൊണ്ടും ദേഹങ്ങളെക്കൊണ്ടും നിങ്ങള്‍ ജിഹാദ് ചെയ്യുവിന്‍. (ഖു൪ആന്‍ :9/41)

എന്നും മറ്റുമുള്ള വചനങ്ങള്‍ ഈ മൂന്നും അടങ്ങുന്നതാകുന്നു.

‘മുജാഹദത്ത്’ നാവുകൊണ്ടും കൈകൊണ്ടും ഉണ്ടാകാവുന്നതാണ്; നബി ﷺ പറയുന്നു: നിങ്ങള്‍ അവിശ്വാസികളോട് നിങ്ങളുടെ കൈകൊണ്ടും നാവുകൊണ്ടും ജിഹാദ് ചെയ്യുവിന്‍.’ (المُفردات)

ഈ ഉദ്ധരണിയില്‍ നിന്ന് جِهَاد (ജിഹാദി)നും അതില്‍ നിന്നുണ്ടാകുന്ന മറ്റുപദരൂപങ്ങള്‍ക്കും വാളെടുത്തു യുദ്ധം ചെയ്യുക എന്നല്ല അര്‍ത്ഥമെന്നും, ‘സമരം ചെയ്യുക’ എന്നര്‍ത്ഥത്തിലാണ് അത് ഉപയോഗിക്കപ്പെടുന്നതെന്നും മനസ്സിലായല്ലോ. ഈ അടിസ്ഥാനത്തിലാണ് അന്ധവിശ്വാസങ്ങളോടും, അനാചാരങ്ങളോടും സമരം നടത്തുന്നതിന് ‘ജിഹാദ്’ എന്നും, സമരം നടത്തുന്നവര്‍ക്ക് ‘മുജാഹിദുകള്‍’ എന്നും പറയപ്പെടുന്നത്.

 

അമാനി തഫ്സീര്‍ : അൽബഖറ 218

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *