‘ജനാബത്ത്’ എന്ന വാക്കിന് ‘അകന്നു നില്‍ക്കുക, ദൂരപ്പെടുക’ എന്നാണര്‍ഥം. സംയോഗം, ഇന്ദ്രിയസ്ഖലനം എന്നിവ മൂലമുണ്ടാകുന്ന വലിയ അശുദ്ധിയാണ് ഇസ്‌ലാമിന്‍റെ സാങ്കേതിക ഭാഷയില്‍ സാധാരണ അതുകൊണ്ട് വിവക്ഷിക്കാറുള്ളത്. നമസ്‌കാരം, ക്വുര്‍ആന്‍ പാരായണം മുതലായവയില്‍നിന്നും ജനാബത്തുകാരന്‍ അകന്നു നില്‍ക്കേണ്ടതുണ്ടല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/43 ന്റെ വിശദീകരണം)

ജനാബത്തുകാരന്‍ വീണ്ടും സംയോഗത്തിന് ഉദ്ദേശിക്കുന്നുവെങ്കിൽ വുളൂഅ് ചെയ്യൽ സുന്നത്താണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا أَتَى أَحَدُكُمْ أَهْلَهُ ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّأْ

അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളിൽ ആരെങ്കിലും തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് അത് ആവർത്തിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവൻ വുളൂഅ് ചെയ്യട്ടെ. (മുസ്ലിം:308)

കുളി നിർബന്ധമാക്കുന്ന കാര്യമാണ് ‘ജനാബത്ത്’.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്‌) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (ഖു൪ആന്‍:5/6)

ജനാബത്തുകാരന്‍ ഉറങ്ങുന്നതിന് മുമ്പായി കുളിക്കേണ്ടതുണ്ടോ?

ജനാബത്തുകാരനായ ഒരാള്‍ക്ക് ഉറങ്ങുന്നതിന് മുമ്പ് കുളിക്കാന്‍ കഴിയുമെങ്കില്‍ കുളിക്കാവുന്നതാണ്. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് കുളി നി൪ബന്ധമില്ല. കുളിക്കുന്നതിന് മുമ്പായി ഉറങ്ങുകയാണെങ്കില്‍ വുളൂഅ് ചെയ്താൽ മതി.

عَنْ عَبْدِ اللَّهِ بْنِ أَبِي قَيْسٍ، قَالَ سَأَلْتُ عَائِشَةَ كَيْفَ كَانَ نَوْمُ رَسُولِ اللَّهِ صلى الله عليه وسلم فِي الْجَنَابَةِ أَيَغْتَسِلُ قَبْلَ أَنْ يَنَامَ أَوْ يَنَامُ قَبْلَ أَنْ يَغْتَسِلَ قَالَتْ كُلُّ ذَلِكَ قَدْ كَانَ يَفْعَلُ رُبَّمَا اغْتَسَلَ فَنَامَ وَرُبَّمَا تَوَضَّأَ فَنَامَ

അബ്ദില്ലാഹിബ്നു ഖബ്സ് رَضِيَ اللَّهُ عَنْهُ പറയുന്നു: ആയിശാ رضى الله عنها യോട് ഞാൻ ചോദിച്ചു: ജനാബത്ത് ഉള്ളപ്പോള്‍ നബി ﷺ യുടെ ഉറക്കം എപ്രകാരമായിരുന്നു? ഉറങ്ങുന്നതിന് മുമ്പ് കുളിക്കുമായിരുന്നോ അതോ കുളിക്കുന്നതിന് മുമ്പ് ഉറങ്ങുമായിരുന്നോ? ആയിശാ رضى الله عنها പറഞ്ഞു:അതെല്ലാം നബി ﷺ ചെയ്തിരുന്നു.ചിലപ്പോള്‍ കുളിക്കും, പിന്നീട് ഉറങ്ങും. മറ്റ് ചിലപ്പോള്‍ വുളൂഅ് ചെയ്ത് ഉറങ്ങും. (നസാഇ:404 – സ്വഹീഹ് അല്‍ബാനി )

عَنْ عُمَرَ بْنَ الْخَطَّابِ، سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَيَرْقُدُ أَحَدُنَا وَهْوَ جُنُبٌ قَالَ:‏ نَعَمْ إِذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ وَهُوَ جُنُبٌ

ഉമ൪ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു: ജനാബത്തുള്ള ഒരാള്‍ക്ക് ഉറങ്ങാമോ? നബി ﷺ പറഞ്ഞു: അതെ, അവന്‍ വുളൂഅ് എടുത്താല്‍ വലിയ ജനാബത്തുള്ള അവസ്ഥയില്‍ ഉറങ്ങാം. (ബുഖാരി:287)

عَنْ عَائِشَةُ ـ رضى الله عنها ـ قَالَتْ : كَانَ النَّبِيُّ صلى الله عليه وسلم يُدْرِكُهُ الْفَجْرُ ‏{‏جُنُبًا‏}‏ فِي رَمَضَانَ، مِنْ غَيْرِ حُلُمٍ فَيَغْتَسِلُ وَيَصُومُ‏

ആഈശ رَضِيَ اللَّهُ عَنْها നിന്ന് നിവേദനം: സ്വപ്നസ്ഖലനം എന്ന നിലക്കല്ലാതെ തന്റെ ഭാര്യമാരുമായി ലൈംഗികബന്ധം സ്ഥാപിച്ചുകൊണ്ടു തന്നെ ജനാബത്തുകാരനായി നബി ﷺ റമളാനില്‍ പ്രഭാതത്തില്‍ പിടികൂടാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് (നിസ്കരിച്ച്) നോമ്പനുഷ്ഠിക്കും. (ബുഖാരി:1930

വുളൂഅ് ചെയ്ത് ഉറങ്ങുകയാണെങ്കിൽ രാവിലെ ഫജ്ര്‍ നമസ്കാരത്തിന് മുമ്പ് കുളിച്ചിരിക്കണം.

കുളിക്കാൻ ധൃതി കാണിക്കൽ

ജനാബത്തിൻറെ അവസ്ഥയിൽ നിന്നും മുക്തമാകാനും അത് നീണ്ടുപോകുന്നത് അനുവദിക്കാതിരിക്കാനും ധൃതി കാണിക്കണം. രാത്രി മുഴുവൻ അല്ലെങ്കിൽ ഒരു ലഘു കാലയളവിൽ, ജനാബത്തുകാരനായിക്കൊണ്ട് കഴിയുന്നത് അനുവദനീയമാണെങ്കിലും, കുളിച്ച് ശുദ്ധിയാകാൻ ധൃതി കാണിക്കലാണ് ഏറ്റവും ഉത്തമം. ജനാബത്തിന്റെ അവസ്ഥയിൽ തന്നെ തുടർന്ന് പോകുന്ന ഒരാൾക്ക് മലക്കുകളുടെ സഹവാസവും സംരക്ഷണവും ലഭിക്കുകയില്ല.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ثلاثةٌ لا تَقْرَبُهم الملائكةُ : الجنُبُ ، و السَّكْرانُ ، و المتَضَمِّخُ بالخَلوقِ

ഇബ്നുഅബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്നാളുകളെ മലക്കുകൾ സമീപിക്കുകയില്ല: ജുനുബ്, മദ്യപാനി, ഖലൂക്വ് ധരിക്കുന്നവൻ. [ السلسلة الصحيحة – الصفحة أو الرقم : 1804]

ഇബ്‌നുൽ അഥീർ പറഞ്ഞു: ഖലൂക്വിനെ വിലക്കിയത് അത് സ്ത്രീകളുടെ സുഗന്ധമായത് കൊണ്ടാണ് … ഇവിടെ ജുനുബ് എന്നത് കൊണ്ടുള്ള ഉദ്ദേശം ജനാബത്തുണ്ടായാലും കുളിക്കുന്ന പതിവില്ലാത്ത ഒരുവനാകാം. അധിക സമയവും അവൻ ജനാബത്തുകാരനായിട്ടു തന്നെയായിരിക്കും. അവൻറെ വിശ്വാസ ദൗർബല്യത്തെയും പാപപങ്കിലമായ ഹൃദയത്തെയുമാണ് അത് സൂചിപ്പിക്കുന്നത്. (അന്നിഹായ ഫീ ഗരീബിൽ ഹദീഥി വൽ അഥർ.)

ജനാബത്തുകാരന് കുളിക്കാൻ വെള്ളം ഇല്ലെങ്കിൽ തയമ്മും മതിയാകുന്നതാണ്. മേൽ ആയത്തിൽ നിന്നും അത് വ്യക്തമാണ്.

عَنْ عِمْرَانُ بْنُ حُصَيْنٍ الْخُزَاعِيُّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى رَجُلاً مُعْتَزِلاً لَمْ يُصَلِّ فِي الْقَوْمِ فَقَالَ ‏”‏ يَا فُلاَنُ مَا مَنَعَكَ أَنْ تُصَلِّيَ فِي الْقَوْمِ ‏”‏‏.‏ فَقَالَ يَا رَسُولَ اللَّهِ، أَصَابَتْنِي جَنَابَةٌ وَلاَ مَاءَ‏.‏ قَالَ ‏”‏ عَلَيْكَ بِالصَّعِيدِ فَإِنَّهُ يَكْفِيكَ ‏”‏‏.‏

ഇംറാനുബ്നു ഹുസൈന്‍  رضى الله عنه വിൽ നിന്ന് നിവേദനം: ജനങ്ങളോപ്പം നമസ്കരിക്കാതെ മാറി നില്‍ക്കുന്ന ഒരു വ്യക്തിയെ നബി ﷺ കണ്ടു. നബി ﷺ ചോദിച്ചു: ഹേ ഇന്നയാളേ, നിങ്ങള്‍ ജനങ്ങളോടൊപ്പം നമസ്കരിക്കുന്നതില്‍ നിന്ന് നിങ്ങളെ തടഞ്ഞതെന്താണ്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാന്‍ ജനാബത്തുകാരനായിരക്കുന്നു, വെള്ളമില്ല. നബി ﷺ പറഞ്ഞു: നീ (ഭൂമിയുടെ) ഉപരിതലം അവലംബിക്കുകയേ വേണ്ടതുള്ളൂ, നിനക്ക് അത് മതിയാകുന്നതാണ്. (ബുഖാരി:348)

ജനാബത്തുകാരന് കുളിക്കാതെ നമസ്കരിക്കാൻ പാടില്ല. 

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ – എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പു് നല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:4/43)

ജനാബത്തുകാരന് പള്ളിയിൽ കഴിയൽ പാടില്ലാത്തതാണ്. മേൽ ആയത്തിൽ നിന്നും അത് വ്യക്തമാണ്.

‘വഴി കടന്നു പോകുന്നവരായിട്ടല്ലാതെ’ എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, വല്ല ആവശ്യാര്‍ഥവും പള്ളിയിലൂടെ നടന്നുപോകുന്നതിന് വിരോധമില്ല. – പള്ളിയില്‍ കടന്നു തങ്ങിനില്‍ക്കുവാന്‍ പാടില്ല – എന്നാകുന്നു. (അമാനി തഫ്സീര്‍)

ചുരുക്കിപ്പറഞ്ഞാല്‍, കുളിച്ചു ശുദ്ധിയാകും മുമ്പ് ജനാബത്തുകാരന് വല്ല ആവശ്യവും നേരിട്ടാല്‍ പള്ളിയില്‍ തങ്ങി നില്‍ക്കാതെ കടന്നുപോകാവുന്നതാണ്. (അമാനി തഫ്സീര്‍)

ജനാബത്തുകാരന് കുളിക്കാതെ ഖുർആൻ പാരായണം പാടില്ല. 

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു:

الجنب لا يجوز له قراءة القرآن لا من المصحف ولا عن ظهر قلب حتى يغتسل؛ لأنه قد ثبت عن النبي ﷺ أنه كان لا يحجزه شيء عن القرآن إلا الجنابة، أما الاستماع لقراءة القرآن فلا حرج في ذلك للجنب، بل يستحب له ذلك لما فيه من الفائدة العظيمة من دون مس المصحف ولا قراءة منه للقرآن، والله ولي التوفيق.

വലിയ അശുദ്ധിയുള്ളവൻ കുളിക്കുന്നത് വരെ ഖുർആൻ നോക്കി ഓതാനോ ഹൃദ്യസ്ഥമാക്കിയത് ഓതാനോ പാടില്ല. വലിയ അശുദ്ധിയല്ലാതെ മറ്റൊന്നും നബിﷺയെ ഖുർആൻ പാരായണത്തിൽ നിന്ന് തടഞ്ഞിരുന്നില്ല എന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. എന്നാൽ, ജനാബത്ത്കാരന് ഖുർആൻ പാരായണം കേൾക്കുന്നതിന് വിരോധമില്ല. ഖുർആൻ കേൾക്കുന്നതിലൂടെ വലിയ പ്രയോജനങ്ങളുണ്ട്. അതിനാൽ, വലിയ അശുദ്ധിയുള്ളവൻ ഖുർആൻ സ്പർശിക്കാതെയും ഓതാതെയും പാരായണം കേൾക്കുന്നത് നല്ല കാര്യമാണ്. [نشر في كتاب فتاوى إسلامية من جمع محمد المسند ج 1 ص 222. (مجموع فتاوى ومقالات الشيخ ابن باز 29/98). ]

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: ജനാബത്തുകാരൻ ഖുർആൻ പാരായണം ചെയ്യാൻ പാടില്ലയെന്നതിൽ, നാല് മദ്ഹബിന്റെ ഇമാമുമാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല.

ജനാബത്തുകാരന് മറ്റുള്ളവരോടൊപ്പം ആകൽ അനുവദനീയമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم لَقِيَهُ فِي بَعْضِ طَرِيقِ الْمَدِينَةِ وَهْوَ جُنُبٌ، فَانْخَنَسْتُ مِنْهُ، فَذَهَبَ فَاغْتَسَلَ، ثُمَّ جَاءَ فَقَالَ ‏”‏ أَيْنَ كُنْتَ يَا أَبَا هُرَيْرَةَ ‏”‏‏.‏ قَالَ كُنْتُ جُنُبًا، فَكَرِهْتُ أَنْ أُجَالِسَكَ وَأَنَا عَلَى غَيْرِ طَهَارَةٍ‏.‏ فَقَالَ ‏”‏ سُبْحَانَ اللَّهِ، إِنَّ الْمُؤْمِنَ لاَ يَنْجُسُ ‏”‏‏.‏

അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹത്തിന് വലിയ അശുദ്ധി ഉണ്ടായിരിക്കെ, മദീനയിലെ ഒരു വഴിയിൽ വെച്ച് നബി ﷺ അദ്ദേഹത്തെ കണ്ടു മുട്ടി. അപ്പോൾ ഞാൻ നബി ﷺ യിൽ നിന്നും പിറകോട്ടു മാറുകയും എന്നിട്ട് പോയി കുളിച്ചു വരികയും ചെയ്തു‌.നബി ﷺ ചോദിച്ചു: ‘അബൂഹുറൈറാ, നീ എവിടെയായിരുന്നു’. അദ്ദേഹം പറഞ്ഞു: ‘ഞാൻ വലിയ അശുദ്ധിയുള്ളവനായിരുന്നു. ശുദ്ധികൂടാതെ താങ്കളുടെ കൂടെ ഇരിക്കുന്നത് ഞാൻ ഇഷ്‌ടപ്പെട്ടില്ല’. അപ്പോൾ നബി ﷺ പറഞ്ഞു. ‘സുബ്ഹാനല്ലാഹ് തീർച്ചയായും മുഅ്മിൻ മലിന്യനാവുകയില്ല’.  (ബുഖാരി : 273)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *