ജംഉം ക്വസ്റും

അൽ ജംഅ് (الجمع)

ജംഅ് എന്ന പദത്തിനർത്ഥം ചേർക്കുക, സംയോജിപ്പിക്കുക എന്നൊക്കെയാണ്. സാങ്കേതികമായി ജംഅ് എന്നാൽ രണ്ട് നമസ്കാരങ്ങൾ ഒരു നമസ്കാരത്തിന്റെ സമയത്ത് യോജിപ്പിച്ച് റക്അത്തുകള്‍ ചുരുക്കാതെ പൂര്‍ണമായും നമസ്കരിക്കലാണ്. ളുഹറും  അസറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും മാത്രമേ കൂട്ടി നമസ്കരിക്കാൻ പാടുള്ളൂ. അതു മാത്രമേ മതനിയമങ്ങളിൽ സ്ഥിരപ്പെട്ടു വന്നിട്ടുള്ളൂ.

ജംഉം ക്വസ്റും അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയ ദാനമാണ്. ക്വസ്റിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പറഞ്ഞു

صَدَقَةٌ تَصَدَّقَ اللَّهُ بِهَا عَلَيْكُمْ فَاقْبَلُوا صَدَقَتَهُ

അല്ലാഹു ദാനമായി നിങ്ങൾക്ക് നൽകിയതാണത്. അവന്റെ ദാനം നിങ്ങൾ സ്വീകരിച്ചു കൊള്ളുക. (മുസ്ലിം:686)

അടിമകളിൽ നിന്ന് പ്രയാസം ഒഴിവാക്കാനാണ് അല്ലാഹു ജംഉം ക്വസ്റും നിയമമാക്കിയിട്ടുള്ളത്.

عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم جَمَعَ بَيْنَ الصَّلاَةِ فِي سَفْرَةٍ سَافَرَهَا فِي غَزْوَةِ تَبُوكَ فَجَمَعَ بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ ‏.‏ قَالَ سَعِيدٌ فَقُلْتُ لاِبْنِ عَبَّاسٍ مَا حَمَلَهُ عَلَى ذَلِكَ قَالَ أَرَادَ أَنْ لاَ يُحْرِجَ أُمَّتَهُ ‏.‏

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: തബൂക്കിലേക്ക് യാത്ര പോയ സന്ദർഭത്തിൽ നബി ﷺ ളുഹറും  അസറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും കൂട്ടി നമസ്കരിച്ചു. സഈദ് പറഞ്ഞു: ഞാൻ ഇബ്നു അബ്ബാസിനോട് ചോദിച്ചു: അപ്രകാരം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണ്? അദ്ദേഹം പറഞ്ഞു: തന്റെ സമുദായത്തിന് പ്രയാസകരമാകാതിരിക്കാൻ അവിടുന്ന് ഉദ്ദേശിച്ചു. (മുസ്ലിം:705)

മുന്തിച്ചും പിന്തിച്ചും ജംഅ് ആക്കി നമസ്കരിക്കൽ (جمع التقديم والتأخير)

ജംഅ് ചെയ്യൽ അനുവദനീയമായ രണ്ട് നമസ്കാരങ്ങളെ ആദ്യത്തെ നമസ്കാരത്തിന്റെ സമയത്ത് കൂട്ടി നമസ്കരിക്കലാണ്  جمع التقديم (ജംഅ് തഖ്ദീം) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണമായി ളുഹറും അസ്വറും ജംഅ് ആക്കുമ്പോൾ ആ രണ്ട് നമസ്കാരങ്ങളും ളുഹറിന്റെ സമയത്ത് ഒന്നിച്ച് നിർവ്വഹിക്കുക. അല്ലെങ്കിൽ മഗ്രിബും ഇശാഉം ജംഅ് ആക്കുമ്പോൾ മഗ്രിബിന്റെ സമയത്ത് ഇശാഉം കൂട്ടി നമസ്കരിക്കുക.

അപ്രകാരം രണ്ട് നമസ്കാരങ്ങളെ രണ്ടാമത്തെ നമസ്കാരത്തിന്റെ സമയത്തേക്ക് പിന്തിപ്പിച്ച് നമസ്കരിക്കുന്നതിനാണ്  جمع التأخير (ജംഅ് തഅ്ഖീർ) എന്ന് പറയുന്നത്. അഥവാ ളുഹറും അസ്വറും നമസ്കരിക്കുമ്പോൾ അസ്വറിന്റെ സമയത്തേക്ക് ളുഹറിനെ പിന്തിപ്പിച്ചുകൊണ്ട് നമസ്കരിക്കുക. മഗ്രിബും ഇശാഉം നമസ്കരിക്കുമ്പോൾ ഇശാഇന്റെ സമയത്തേക്ക് മഗ്രിബിനെ പിന്തിപ്പിച്ചുകൊണ്ട് നമസ്കരിക്കുക. ഈ രണ്ട് രീതികളും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.

عَنْ مُعَاذِ بْنِ جَبَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ فِي غَزْوَةِ تَبُوكَ إِذَا زَاغَتِ الشَّمْسُ قَبْلَ أَنْ يَرْتَحِلَ جَمَعَ بَيْنَ الظُّهْرِ وَالْعَصْرِ وَإِنْ يَرْتَحِلْ قَبْلَ أَنْ تَزِيغَ الشَّمْسُ أَخَّرَ الظُّهْرَ حَتَّى يَنْزِلَ لِلْعَصْرِ وَفِي الْمَغْرِبِ مِثْلَ ذَلِكَ إِنْ غَابَتِ الشَّمْسُ قَبْلَ أَنْ يَرْتَحِلَ جَمَعَ بَيْنَ الْمَغْرِبِ وَالْعِشَاءِ وَإِنْ يَرْتَحِلْ قَبْلَ أَنْ تَغِيبَ الشَّمْسُ أَخَّرَ الْمَغْرِبَ حَتَّى يَنْزِلَ لِلْعِشَاءِ ثُمَّ جَمَعَ بَيْنَهُمَا ‏.

മുആദ് ബ്നു ജബൽ(റ) വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ തബൂക്ക് യുദ്ധത്തിലായിരുന്ന സന്ദർഭത്തിൽ യാത്രക്ക് മുമ്പ് സൂര്യൻ മധ്യത്തിൽ നിന്നും തെറ്റിയിട്ടുണ്ടെങ്കിൽ ളുഹറും അസ്വറും തമ്മിൽ കൂട്ടി നമസ്കരിക്കുമായിരുന്നു. സൂര്യൻ മധ്യത്തിൽ നിന്നും തെറ്റുന്നതിന് മുമ്പാണ് യാത്ര പുറപ്പെടുന്നതെങ്കിൽ ളുഹറിനെ അസ്വറിലേക്ക് പിന്തിപ്പിച്ച് നമസ്കരിക്കും. മഗ്രിബിനും അപ്രകാരംതന്നെ. യാത്രക്ക് മുമ്പാണ് സൂര്യൻ അസ്തമിക്കുന്നതെങ്കിൽ മഗ്രിബും ഇശാഉം കൂട്ടി നമസ്കരിക്കുകയും സൂര്യൻ അസ്തമിക്കുന്നതിന് മുമ്പാണ് യാത്ര പുറപ്പെടുന്നതെങ്കിൽ മഗ്രിബിനെ ഇശാഇലേക്ക് പിന്തിപ്പിച്ച് നമസ്കരിക്കുകയും ചെയ്യുമായിരുന്നു. (അബൂദാവൂദ്:1208)

ജംഇനുള്ള നിബന്ധനകൾ

ജംഅ് ചെയ്യുന്ന അവസരത്തിൽ താഴെ പറയുന്ന നിബന്ധനകൾ പരിഗണിക്കൽ അനിവാര്യമാണ്.

(1)ക്രമം (الترتيب)

രണ്ട് നമസ്കാരങ്ങൾ തമ്മിൽ ജംഅ് ആക്കുമ്പോൾ ക്രമം പാലിക്കൽ നിർബന്ധമാണ്. ലജ്നത്തുദ്ദാഇമയുടെ ഈ വിഷയകമായ ഒരു ഫത്വ കാണുക:

السؤال: المسافر إذا أخر صلاة المغرب إلى وقت العشاء ليجمعهما فهل يصلي المغرب أولا بصفتها الفريضة الأولى، أم يصلي العشاء أولا بصفتها الفريضة الحاضرة ؟

الجواب: إذا كان سفر هذا المسافر مما يجوز فيه الأخذ برخص السفر، بأن كان مرحلتين فأكثر، وكان سفرا مباحا – فإن من رخص السفر جمع صلاة العصر مع صلاة الظهر جمع تقديم أو تأخير، وجمع صلاة المغرب مع صلاة العشاء جمع تقديم أو تأخير، حسبما تقتضيه مصلحة المسافر، ويجب في حال الجمع الترتيب، بحيث يصلي الظهر أولا ثم يصلي العصر، ويصلي المغرب أولا ثم يصلي العشاء، سواء كان جمعه جمع تقديم أو تأخير.

ചോദ്യം: യാത്രക്കാരൻ ജംഅ് ചെയ്യുകയാണെങ്കിൽ ഇശാഇന്റെ സമയത്തേക്ക് മഗ്രിബിനെ പിന്തിപ്പിച്ച് ക്രമപ്രകാരം ആദ്യം മഗ്രിബാണോ നമസ്കരിക്കേണ്ടത് അതല്ല, തൽസമയത്തുള്ള നമസ്കാരം എന്ന നിലക്ക് ഇശാഅ് ആണോ ആദ്യം നമസ്കരിക്കേണ്ടത്?

ഉത്തരം: ഒരു യാത്ര രണ്ട് മർഹലയോ (ഏകദേശം 80 കിലോ മീറ്റർ) അതിൽ കൂടുതലോ ഉള്ളതും അനുവദനീയമായ യാത്രയുമാണെങ്കിൽ അവന് യാത്രാ ഇളവുകൾ സ്വീകരിക്കാവുന്നതാണ്. യാത്രക്കാരന്റെ സൗകര്യം (മസ്വലഹത്ത്) പരിഗണിച്ച് ളുഹറും അസ്വറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും മുന്തിച്ചോ (തഖ്ദീം) പിന്തിച്ചോ (തഅ്ഖീർ) കൂട്ടി നമസ്കരിക്കാവുന്നതാണ്. ജംഇന്റെ അവസരത്തിൽ ക്രമപ്രകാരം (തർത്തീബ്) നിർവ്വഹിക്കൽ നിർബന്ധമാണ്. ളുഹറും അസ്വറും തമ്മിൽ ജംഅ് ആക്കുമ്പോൾ ആദ്യം ളുഹറും പിന്നീട് അസ്വറും നിർവ്വഹിക്കണം. മഗ്‌രിബും ഇശാഉം ആണെങ്കിൽ ആദ്യം മഗ്രിബും പിന്നീട് ഇശാഉം ആണ് നമസ്കരിക്കേണ്ടത്. നമസ്കാരം മുന്തിക്കലായാലും (തഖ്ദീം) പിന്തിക്കലായാലും (തഅ്ഖീർ) ശരി. (ഫതാവാ ലജ്നത്തി ദ്ദാഇമ – ഫത്വാ നമ്പർ:425)

(2) അൽ മുആവലാത്ത് (തുടർച്ച ഉണ്ടാവണം)

രണ്ട് നമസ്കാരങ്ങൾ ജംഅ് ആക്കി നിർവ്വഹിക്കുമ്പോൾ ഇടവേള ഇല്ലാതിരിക്കേണ്ടതുണ്ട്. ഈ വിഷയകമായ ഒരു ഫത്വ കാണുക:

السؤال: الموالاة بين الصلاتين، إذ قد يتأخرون مدة تعتبر فصلاً بين الصلاتين ويجمعون فما الحكم في ذلك ؟

الجواب: الواجب في جمع التقديم الموالاة بين الصلاتين ولا بأس بالفصل اليسير عرفاً؛ لما ثبت عن النبي – صلى الله عليه وسلم – في ذلك، وقد قال – صلى الله عليه وسلم – : «صلوا كما رأيتموني أصلي» والصواب أن النية ليست بشرط كما تقدم في جواب السؤال السابق، أما جمع التأخير فالأمر فيه واسع؛ لأن الثانية تفعل في وقتها، ولكن الأفضل هو الموالاة بينهما تأسيا بالنبي – صلى الله عليه وسلم – في ذلك. والله ولي التوفيق.

ചോദ്യം: ചിലർ ജംഅ് ആക്കുമ്പോൾ ഒരു നമസ്കാരം കഴിഞ്ഞ് അൽപ്പം ഇടവേളക്ക് ശേഷമാണ് അടുത്തത് നമസ്കരിക്കുന്നത്. യഥാർത്ഥത്തിൽ നമസ്കാരങ്ങൾക്ക് തുടർച്ച വേണ്ടേ? എന്താണ് ഇതിന്റെ വിധി?

ഉത്തരം: جمع التقديم (ജംഅ് തഖ്ദീം)ആണെങ്കിൽ തുടർച്ചയായി നിർവ്വഹിക്കൽ നിർബന്ധമാണ്. നബിചര്യയിൽ തെളിവുള്ളതിനാൽ സാധാരണ ഗതിയിലുള്ള അൽപം ഇടവേള നമസ്കാരങ്ങൾക്കിടയിൽ ഉണ്ടാകുന്നതുകൊണ്ട് കുഴപ്പമില്ല. നബി ﷺ പറഞ്ഞു:’ഞാൻ എങ്ങനെ നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടുവോ അതുപോലെ നിങ്ങളും നമസ്കരിക്കുവീൻ’. ആദ്യ നമസ്കാരം തുടങ്ങുംമുമ്പുതന്നെ ജംഅ് ചെയ്യുമെന്ന നിയ്യത്തുണ്ടാവൽ ജംഇനുള്ള നിബന്ധനയല്ല.

جمع التأخير (ജംഅ് തഅ്ഖീർ) ന്റെ കാര്യം അൽപം വിശാലമാണ്. രണ്ടാമത്തെ നമസ്കാരം അതിന്റെ സമയത്താണല്ലോ നിർവ്വഹിക്കുന്നത്. എങ്കിലും നബിചര്യ പിൻപറ്റികൊണ്ട് തുടർച്ചയായി നമസ്കരിക്കലാണ് അത്യത്തമം. അല്ലാഹു അനുഗ്രഹിക്കട്ടെ. (മജ്മൂഅ് ഫതാവാ ഇബ്നു ബാസ്:12/295)

ജംഅ് ചെയ്യുന്ന സന്ദർഭത്തിൽ ആദ്യ നമസ്കാരം നിർവ്വഹിക്കുമ്പോൾതന്നെ ജംഇന്റെ നിയ്യത്ത് ഉണ്ടാവൽ നിർബന്ധമുണ്ടോ എന്ന വിഷയത്തിൽ പണ്ഢിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ശൈഖ് ഇബ്നു ബാസ് (റഹി) യുടെ ഫത്വ കാണുക:

السؤال: هل النية شرط لجواز الجمع ؟ فكثيراً ما يصلون المغرب بدون نية الجمع وبعد صلاة المغرب يتشاور الجماعة فيرون الجمع ثم يصلون العشاء ؟

الجواب: اختلف العلماء في ذلك والراجح أن النية ليست بشرط عند افتتاح الصلاة الأولى، بل يجوز الجمع بعد الفراغ من الأولى، إذا وجد شرطه من خوف أو مطر أو مرض.

ചോദ്യം: ജംഅ് അനുവദനീയമാകാൻ തുടക്കത്തിൽതന്നെ നിയ്യത്ത് ശർത്വ്(നിബന്ധന) ആണോ? ധാരാളം ആളുകൾ ജംഇന്റെ നിയ്യത്ത് ഇല്ലാതെ മഗ്രിബ് നമസ്കരിക്കുകയും ശേഷം കൂടെയുള്ളവരുമായി ചർച്ച നടത്തി, ‘ജംഅ് ചെയ്യാം’ എന്ന് അഭിപ്രായപ്പെടുമ്പോൾ ഇശാഅ് ജംആക്കി നമസ്കരിക്കുകയും ചെയ്യുന്നു. ഇത് അനുവദനീയമാണോ?

ഉത്തരം: തദ് വിഷയത്തിൽ പണ്ഢിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ജംഅ് ആക്കുന്ന സന്ദർഭത്തിൽ ഒന്നാമത്തെ നമസ്കാരത്തിന്റെ തുടക്കത്തിൽ നിയ്യത്ത് നിബന്ധനയില്ല എന്നതാണ് പ്രബലാഭിപ്രായം. ജംഇനെ അനുവദനീയമാക്കുന്ന കാരണങ്ങളിൽപെട്ട രോഗം, മഴ, ഭയം പോലെയുള്ളത് ഉണ്ടാവുകയാണെങ്കിൽ (ആദ്യം ഇത് കരുതിയിട്ടില്ലെങ്കിലും) ഒന്നാമത്തെ നമസ്കാരത്തിന് ശേഷം ജംഅ് ആക്കാവുന്നതാണ്. (മജ്മൂഅ് ഫതാവാ ഇബ്നു ബാസ്:13/294)

ജംഅ് അനുവദനീയമാകുന്നത് എപ്പോൾ?

അനിവാര്യ ഘട്ടങ്ങളിൽ ജംഅ് അനുവദിക്കപ്പെടുകയുള്ളൂ. അവയിൽ ചില സന്ദർഭങ്ങൾ താഴെ കൊടുക്കുന്നു.

(ഒന്ന്) യാത്ര

ക്വസ്റ് ചെയ്യാവുന്ന യാത്രകളിൽ ജംഅ് ആക്കി നമസ്കരിക്കാം. അഥവാ യാത്ര എന്നത് ജംഇനെ അനുവദനീയമാക്കുന്നതിൽ ഒന്നാണ്.

(രണ്ട്) രോഗം

ഓരോ നമസ്കാരവും അതിന്റേതായ സമയത്ത് നിർവ്വഹിക്കാൻ പ്രയാസം നേരിടുമ്പോഴെല്ലാം രോഗിക്ക് നമസ്കാരം ജംഅ് ആക്കാവുന്നതാണ്. അല്ലാഹു പറയുന്നു:

ﻳُﺮِﻳﺪُ ٱﻟﻠَّﻪُ ﺑِﻜُﻢُ ٱﻟْﻴُﺴْﺮَ ﻭَﻻَ ﻳُﺮِﻳﺪُ ﺑِﻜُﻢُ ٱﻟْﻌُﺴْ

നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.(ഖു൪ആന്‍:2/185)

(മൂന്ന്) മഴ

ശക്തമായ മഴയുള്ളപ്പോൾ നമസ്കാരം ജംആക്കാവുന്നതാണ്. കാരണം നബിചര്യയിൽ അതിന് തെളിവുണ്ട്.

عَنِ ابْنِ عَبَّاسٍ، قَالَ جَمَعَ رَسُولُ اللَّهِ صلى الله عليه وسلم بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ بِالْمَدِينَةِ فِي غَيْرِ خَوْفٍ وَلاَ مَطَرٍ

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ മദീനയിൽ വെച്ച് ഭയം, മഴ കൂടാതെ തന്നെ ളുഹറും  അസറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും ജംഅ് ആക്കി നമസ്കരിച്ചു. (മുസ്ലിം:705)

ഇതിൽ നിന്നും മഴ എന്നത് ജംഇനെ അനുവദനീയമാക്കുന്ന കാരണമാണ് എന്ന് വ്യക്തമാണ്. മഴ കൊണ്ട് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നുമില്ലെങ്കിൽ ജംഅ് അനുവദനീയമല്ല.

ഈ വിഷയത്തിലുള്ള ശൈഖ് ഇബ്നു ബാസ് (റഹി) യുടെ ഫത്വ കാണുക:

السؤال: في الأيام الماضية بعض أئمة المساجد جمعوا صلاة المغرب مع العشاء بعد نزول مطر خفيف لم يحصل به بنزوله مشقة. فما الحكم يا سماحة الشيخ، هل صلاتهم صحيحة أم لا بد من إعادة الصلاة ؟

الجواب: لا يجوز الجمع بين الصلاتين إلا بعذر شرعي كالسفر والمرض والمطر الذي يبل الثياب ويحصل به بعض المشقة، كالوحل، أما من جمع بين العشاءين أو الظهر والعصر بغير عذر شرعي، فإن ذلك لا يجوز، وعليه أن يعيد الصلاة التي قدمها على وقتها؛ لقول النبي – صلى الله عليه وسلم – : «من عمل عملا ليس عليه أمرنا فهو رد» أخرجه مسلم في (صحيحه).
وأصله في الصحيحين من حديث عائشة – رضي الله عنها- ، عن النبي – صلى الله عليه وسلم – ، أنه قال: «من أحدث في أمرنا هذا ما ليس منه فهو رد».
وبذلك يعلم أن الواجب على كل مسلم أن يتحرى في عباداته كلها ما يوافق الشرع المطهر، وأن يحذر ما يخالف ذلك. وفق الله المسلمين جميعاً للفقه في الدين والثبات عليه.

ചോദ്യം: കുറച്ച് നാളുകളായി ചില പള്ളികളിലായി ഇമാമുമാർ പ്രയാസമുണ്ടാകാത്ത ചെറിയ രൂപത്തിലുള്ള മഴ ഉണ്ടാകുമ്പോഴേക്കുതന്നെ ഇശാഇന്റെ കൂടെ  മഗ്രിബിനെ ജംഅാക്കി നമസ്കരിക്കുന്നു. അവരുടെ നമസ്കാരം ശരിയാണോ? അതല്ല, അവർ വീണ്ടും നമസ്കരിക്കേണ്ടതുണ്ടോ?

ഉത്തരം: യാത്ര, രോഗം, നനഞ്ഞ് കുതിർന്ന് ചെളിയാകുന്ന രൂപത്തിലുള്ള മഴ തുടങ്ങി മതപരമായ കാരണങ്ങൾ കൂടാതെ നമസ്കാരങ്ങൾ ജംഅ് ആക്കാൻ പാടുള്ളതല്ല. ആരെങ്കിലും മതപരമായ കാരണങ്ങൾ കൂടാതെ ളുഹറും  അസറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും ജംഅ് ആക്കിയാൽ അത് അനുവദനീയമല്ല. മതപരമായ കാരണങ്ങളില്ലാതെ സമയത്തിന് മുമ്പേ നിർവ്വഹിച്ചു എന്നതിനാൽ ആ നമസ്കാരം മടക്കി നമസ്കരിക്കൽ നിർബന്ധമാണ്. നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ് (മുസ്ലിം). നബി ﷺ യിൽ നിന്ന് ആയിശ(റ) നിവേദനം ചെയ്യുന്ന ബുഖാരിയിലും മുസ്ലിമിലുള്ള ഹദീസാണ് അതിന്റെ മൂലാംശം. നബി ﷺ പറഞ്ഞു: നമ്മുടെ കൽപ്പനയിൽ ഉൾപ്പെടാത്ത വല്ല കർമ്മവും വല്ലവനും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി)

അതിനാൽ ഒരു മുസ്ലിം തന്റെ ആരാധനകളിൽ പരിശുദ്ധ മതത്തോട് യോജിച്ചതിനെ മാത്രം സ്വീകരിക്കുകയും അതിനോട് എതിരാകുന്നതിനെ സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. മതത്തിൽ അവഗാഹവും സ്ഥിരതയും സർവ്വ മുസ്ലിംകൾക്കും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ. (മജ്മൂഅ് ഫതാവാ ഇബ്നു ബാസ്:12/294)

(നാല്) ഭയം

നമസ്കാരം സമയത്ത് നിർവ്വഹിക്കാൻ പ്രയാസമാകുന്ന രൂപത്തിൽ ഭയമുണ്ടാകുന്ന വേളകളിലും ജംഅ് അനുവദനീയമാണ്.

ജംഅിനെ അനുവദനീയമാക്കുന്ന കാര്യങ്ങൾ ഇവയിൽ മാത്രം പരിമിതമല്ല. മറിച്ച് ഓരോ നമസ്കാരവും സമയത്ത് നിർവ്വഹിക്കാൻ പ്രയാസമുണ്ടാകുമ്പോഴെല്ലാം ജംഅ് അനുവദനീയമാണ്.

ക്വസ്റ് (القصر)

ക്വസ്റ് എന്ന പദത്തിനർത്ഥം ചുരുക്കുക എന്നാണ്. നാല് റക്അത്തുള്ള നമസ്കാരം രണ്ട് റക്അത്തുകളാക്കി ചുരുക്കി നമസ്കരിക്കുന്നതിനാണ് സാങ്കേതികമായി ക്വസ്റ് എന്ന് പറയുന്നത്. അല്ലാഹു പറഞ്ഞു:

وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ

നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍  നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. (ഖു൪ആന്‍: 4/101)

വിധി

ക്വസ്റിന്റെ വിധിയെ കുറിച്ച് പണ്ഢിതൻമാർക്കിടയിൽ വീക്ഷണ വ്യത്യാസമുണ്ട്. അത് ഇളവ് (رخصة) ആണെന്നാണ് പ്രബലാഭിപ്രായം. അല്ലാഹു പറഞ്ഞു:

وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ

നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍  നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. (ഖു൪ആന്‍: 4/101)

യാത്രയിൽ രണ്ട് റക്അത്ത് മാത്രമേ പാടുള്ളൂവെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻമാർ തെളിവ് പിടിക്കുന്ന ഹദീസ് ഇതാണ്:

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا قَالَتْ فُرِضَتِ الصَّلاَةُ رَكْعَتَيْنِ رَكْعَتَيْنِ فِي الْحَضَرِ وَالسَّفَرِ فَأُقِرَّتْ صَلاَةُ السَّفَرِ وَزِيدَ فِي صَلاَةِ الْحَضَرِ ‏.‏

പ്രവാചക പത്നി ആയിശ(റ) വിൽ നിന്നും നിവേദനം: അവർ പറഞ്ഞു: യാത്രയിലും അല്ലാത്തപ്പോഴും രണ്ട് രണ്ട് റക്അത്തുകളായിട്ടാണ് നമസ്കാരം നിർബന്ധമാക്കപ്പെട്ടത്. പിന്നീട് യാത്രയിലെ നമസ്കാരം സ്ഥിരപ്പെടുകയും യാത്രയിലല്ലാത്ത നമസ്കാരത്തിൽ  വർദ്ധനവ് ഉണ്ടാകുകയും ചെയ്തു. (മുസ്ലിം:685)

ക്വസ്റിനുള്ള നിബന്ധനകൾ

നമസ്കാരം ക്വസ്റാക്കാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അവ താഴെ ചേർക്കുന്നു.

(ഒന്ന്) ക്വസ്റ് ആക്കാവുന്ന ദൂരം ഉണ്ടായിരിക്കുക.

യാത്രാ ദൂരത്തിന്റെ പരിധിയുടെ വിഷയത്തിൽ പണ്ഢിതൻമാർ വ്യത്യസ്ത വീക്ഷണക്കാരാണ്. നാട്ടുനടപ്പനുസരിച്ച് യാത്ര എന്ന് പറയപ്പെടുന്നതിലെല്ലാം ക്വസ്റാക്കാം എന്നതാണ് പ്രബലാഭിപ്രായം. അത് ഏകദേശം 80 കിലോ മീറ്റർ എന്നാണ് ലജ്നയുടെ ഫത്വയിൽ കാണുന്നത്.

السؤال: رجاء أن تعرفنا صلاة القصر، وكم كيلو تصلى، وهل يجوز لسائق سيارة الأجرة أن يصليها قصرا رغم أنه كل يوم يذهب أكثر من ثلاثمائة كيلو متر، مع معرفة أحكامها ؟

الجواب: صلاة القصر هي: أن تصلي الظهر ركعتين، والعصر ركعتين، والعشاء ركعتين، إذا كنت في سفر يبيح القصر، ومقدار المسافة المبيحة للقصر ثمانون كيلو متر تقريبًا على رأي جمهور العلماء، ويجوز لسائق سيارة الأجرة أو غيره أن يصليها قصرًا؛ إذا كان يريد قطع المسافة التي ذكرناها في أول الجواب أو أكثر منها.

ചോദ്യം: ചുരുക്കി (ക്വസ്റ്) നമസ്കരിക്കുക എന്നത് കൊണ്ടുള്ള ഉദ്ദേശം എന്താണ്? ക്വസ്റാക്കാൻ എത്ര കിലോ മീറ്റർ ഉണ്ടാകണം? ക്വസ്റിന്റെ നിയമങ്ങൾ മനസ്സിലാക്കി ദിനേനെ 300 കിലോ മീറ്ററിലേറെ യാത്ര ചെയ്യുന്ന ഒരു ടാക്സി ഡ്രൈവർക്ക് ചുരുക്കി നമസ്കരിക്കൽ അനുവദനീയമാണോ?

ഉത്തരം: ക്വസ്റാക്കാൻ അനുവദിക്കപ്പെട്ട യാതയിലാണ് താങ്കളെങ്കിൽ ളുഹറ്, അസ്വറ്, ഇശാഅ് എന്നീ നമസ്കാരങ്ങൾ രണ്ട് റക്അത്തായി ചുരുക്കി നമസ്കരിക്കാവുന്നതാണ്. ഇതിനാണ് ക്വസ്റ് എന്ന് പറയുന്നത്. ഭൂരിഭാഗം പണ്ഢിതൻമാരുടെയും വീക്ഷണ പ്രകാരം ക്വസ്റാക്കാവുന്ന യാത്രയുടെ യാത്രയുടെ ദൂരം ഏകദേശം 80 കിലോ മീറ്ററാണ്. നാം മുമ്പ് പറഞ്ഞതുപോലെയുള്ള ദൂരം സഞ്ചരിക്കുന്നുവെങ്കിൽ ടാക്സി ഡ്രൈവർക്കോ അല്ലാത്തവർക്കോ ക്വസ്റാക്കി നമസ്കരിക്കാവുന്നതാണ്. (ഫതാവാ ലജ്നത്തി ദ്ദാഇമ – Vol.8, Page.90,No.6261)

ശൈഖ് ഉസൈമീൻ (റഹി) യുടെ ഫത്വ കാണുക:

 ﺳﺌﻞ ﻓﻀﻴﻠﺔ ﺍﻟﺸﻴﺦ: ﻣﺎ ﻣﻘﺪﺍﺭ ﺍﻟﻤﺴﺎﻓﺔ ﺍﻟﺘﻲ ﻳﻘﺼﺮ ﺍﻟﻤﺴﺎﻓﺮ ﻓﻴﻬﺎ ﺍﻟﺼﻼ‌ﺓ؟ ﻭﻫﻞ ﻳﺠﻮﺯ ﺍﻟﺠﻤﻊ ﺩﻭﻥ ﻗﺼﺮ؟

ﻓﺄﺟﺎﺏ ﻓﻀﻴﻠﺘﻪ ﺑﻘﻮﻟﻪ: ﺍﻟﻤﺴﺎﻓﺔ ﺍﻟﺘﻲ ﺗﻘﺼﺮ ﻓﻴﻬﺎ ﺍﻟﺼﻼ‌ﺓ ﺣﺪﺩﻫﺎ ﺑﻌﺾ ﺍﻟﻌﻠﻤﺎﺀ ﺑﻨﺤﻮ ﺛﻼ‌ﺛﺔ ﻭﺛﻤﺎﻧﻴﻦ ﻛﻴﻠﻮ ﻣﺘﺮﺍً، ﻭﺣﺪﺩﻫﺎ ﺑﻌﺾ ﺍﻟﻌﻠﻤﺎﺀ ﺑﻤﺎ ﺟﺮﻯ ﺑﻪ ﺍﻟﻌﺮﻑ، ﺃﻧﻪ ﺳﻔﺮ ﻭﺇﻥ ﻟﻢ ﻳﺒﻠﻎ ﺛﻤﺎﻧﻴﻦ ﻛﻴﻠﻮ ﻣﺘﺮﺍً، ﻭﻣﺎ ﻗﺎﻝ ﺍﻟﻨﺎﺱ ﻋﻨﻪ: ﺇﻧﻪ ﻟﻴﺲ ﺑﺴﻔﺮ، ﻓﻠﻴﺲ ﺑﺴﻔﺮ ﻭﻟﻮ ﺑﻠﻎ ﻣﺎﺋﺔ ﻛﻴﻠﻮ ﻣﺘﺮ.ﻭﻫﺬﺍ ﺍﻷ‌ﺧﻴﺮ ﻫﻮ ﺍﺧﺘﻴﺎﺭ ﺷﻴﺦ ﺍﻹ‌ﺳﻼ‌ﻡ ﺍﺑﻦ ﺗﻴﻤﻴﻪ – ﺭﺣﻤﻪ ﺍﻟﻠﻪ – ﻭﺫﻟﻚ ﻷ‌ﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻟﻢ ﻳﺤﺪﺩ ﻣﺴﺎﻓﺔ ﻣﻌﻴﻨﺔ ﻟﺠﻮﺍﺯ ﺍﻟﻘﺼﺮ ﻭﻛﺬﻟﻚ ﺍﻟﻨﺒﻲ -ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﻟﻢ ﻳﺤﺪﺩ ﻣﺴﺎﻓﺔ ﻣﻌﻴﻨﺔ. ﻭﻗﺎﻝ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ – ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ – (ﻛﺎﻥ ﺍﻟﻨﺒﻲ -ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﺇﺫﺍ ﺧﺮﺝ ﺛﻼ‌ﺛﺔ ﺃﻣﻴﺎﻝ ﺃﻭ ﻓﺮﺍﺳﺦ ﻗﺼﺮ ﺍﻟﺼﻼ‌ﺓ ﻭﺻﻠﻰ ﺭﻛﻌﺘﻴﻦ). ﻭﻗﻮﻝ ﺷﻴﺦ ﺍﻹ‌ﺳﻼ‌ﻡ ﺍﺑﻦ ﺗﻴﻤﻴﻪ – ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ – ﺃﻗﺮﺏ ﺇﻟﻰ ﺍﻟﺼﻮﺍﺏ. ﻭﻻ‌ ﺣﺮﺝ ﻋﻨﺪ ﺍﺧﺘﻼ‌ﻑ ﺍﻟﻌﺮﻑ ﻓﻴﻪ ﺃﻥ ﻳﺄﺧﺬ ﺍﻹ‌ﻧﺴﺎﻥ ﺑﺎﻟﻘﻮﻝ ﺑﺎﻟﺘﺤﺪﻳﺪ؛ ﻷ‌ﻧﻪ ﻗﺎﻝ ﺑﻪ ﺑﻌﺾ ﺍﻷ‌ﺋﻤﺔ ﻭﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺠﺘﻬﺪﻳﻦ، ﻓﻠﻴﺲ ﻋﻠﻴﻬﻢ ﺑﻪ ﺑﺄﺱ ﺇﻥ ﺷﺎﺀ ﺍﻟﻠﻪ ﺗﻌﺎﻟﻰ، ﺃﻣﺎ ﻣﺎﺩﺍﻡ ﺍﻷ‌ﻣﺮ ﻣﻨﻀﺒﻄﺎً ﻓﺎﻟﺮﺟﻮﻉ ﺇﻟﻰ ﺍﻟﻌﺮﻑ ﻫﻮ ﺍﻟﺼﻮﺍﺏ. ﻭﺃﻣﺎ ﻫﻞ ﻳﺠﻮﺯ ﺍﻟﺠﻤﻊ ﺇﺫﺍ ﺟﺎﺯ ﺍﻟﻘﺼﺮ ﻓﻨﻘﻮﻝ: ﺍﻟﺠﻤﻊ ﻟﻴﺲ ﻣﺮﺗﺒﻄﺎً ﺑﺎﻟﻘﺼﺮ، ﺍﻟﺠﻤﻊ ﻣﺮﺗﺒﻂ ﺑﺎﻟﺤﺎﺟﺔ؛ ﻓﻤﺘﻰ ﺍﺣﺘﺎﺝ ﺍﻹ‌ﻧﺴﺎﻥ ﻟﻠﺠﻤﻊ ﻓﻲ ﺣﻀﺮ ﻓﻲ ﺃﻭ ﺳﻔﺮ ﻓﻠﻴﺠﻤﻊ؛ ﻭﻟﻬﺬﺍ ﻳﺠﻤﻊ ﺍﻟﻨﺎﺱ ﺇﺫﺍ ﺣﺼﻞ ﻣﻄﺮ ﻳﺸﻖ ﻋﻠﻰ ﺍﻟﻨﺎﺱ ﻣﻦ ﺃﺟﻠﻪ ﺍﻟﺮﺟﻮﻉ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ، ﻭﻳﺠﻤﻊ ﺍﻟﻨﺎﺱ ﺇﺫﺍ ﻛﺎﻥ ﻫﻨﺎﻙ ﺭﻳﺢ ﺑﺎﺭﺩﺓ ﺷﺪﻳﺪﺓ ﺃﻳﺎﻡ ﺍﻟﺸﺘﺎﺀ ﻳﺸﻖ ﻋﻠﻰ ﺍﻟﻨﺎﺱ ﺍﻟﺨﺮﻭﺝ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ ﻣﻦ ﺃﺟﻠﻬﺎ، ﻭﻳﺠﻤﻊ ﺇﺫﺍ ﻛﺎﻥ ﻳﺨﺸﻰ ﻓﻮﺍﺕ ﻣﺎﻟﻪ ﺃﻭ ﺿﺮﺭﺍً ﻓﻴﻪ، ﺃﻭ ﻣﺎ ﺃﺷﺒﻪ ﺫﻟﻚ ﻳﺠﻤﻊ ﺍﻹ‌ﻧﺴﺎﻥ. ﻭﻓﻲ ﺍﻟﺼﺤﻴﺢ ﻣﺴﻠﻢ ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻋﺒﺎﺱ – ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ – ﻗﺎﻝ (ﺟﻤﻊ ﺍﻟﻨﺒﻲ -ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﺑﻴﻦ ﺍﻟﻈﻬﺮ ﻭﺍﻟﻌﺼﺮ، ﻭﺑﻴﻦ ﺍﻟﻤﻐﺮﺏ ﻭﺍﻟﻌﺸﺎﺀ ﻣﻦ ﻏﻴﺮ ﺧﻮﻑ ﻭﻻ‌ ﻣﻄﺮ). ﻓﻘﺎﻟﻮﺍ: ﻣﺎ ﺃﺭﺍﺩ؟ ﻗﺎﻝ: ﺃﺭﺍﺩ ﺃﻥ ﻻ‌ ﻳﺤﺮﺝ ﺃﻣﺘﻪ؛ ﺃﻱ: ﻻ‌ ﻳﻠﺤﻘﻬﺎ ﺣﺮﺝ ﻓﻲ ﺗﺮﻙ ﺍﻟﺠﻤﻊ. ﻭﻫﺬﺍ ﻫﻮ ﺍﻟﻀﺎﺑﻂ ﻛﻠﻤﺎ ﺣﺼﻞ ﻟﻺ‌ﻧﺴﺎﻥ ﺣﺮﺝ ﻓﻲ ﺗﺮﻙ ﺍﻟﺠﻤﻊ ﺟﺎﺯ ﻟﻪ ﺍﻟﺠﻤﻊ، ﻭﺇﺫﺍ ﻟﻢ ﻳﻜﻦ ﻋﻠﻴﻪ ﺣﺮﺝ ﻓﻼ‌ ﻳﺠﻤﻊ، ﻟﻜﻦ ﺍﻟﺴﻔﺮ ﻣﻈﻨﺔ ﺍﻟﺤﺮﺝ ﺑﺘﺮﻙ ﺍﻟﺠﻤﻊ، ﻭﻋﻠﻰ ﻫﺬﺍ ﻳﺠﻮﺯ ﻟﻠﻤﺴﺎﻓﺮ ﺃﻥ ﻳﺠﻤﻊ ﺃﻥ ﺟﺎﺩﺍً ﻓﻲ ﺍﻟﺴﻔﺮ ﺃﻭ ﻣﻘﻴﻤﺎً؛ ﺇﻻ‌ ﺃﻧﻪ ﺇﻥ ﻛﺎﻥ ﺟﺎﺩﺍً ﺍ ﻓﻲ ﺍﻟﺴﻔﺮ ﻓﺎﻟﺠﻤﻊ ﺃﻓﻀﻞ، ﻭﺇﻥ ﻛﺎﻥ ﻣﻘﻴﻤﺎً ﻓﺘﺮﻙ ﺍﻟﺠﻤﻊ ﺃﻓﻀﻞ. ﻭﻳﺴﺘﺜﻨﻰ ﻣﻦ ﺫﻟﻚ ﻣﺎ ﺇﺫﺍ ﻛﺎﻥ ﺍﻹ‌ﻧﺴﺎﻥ ﻣﻘﻴﻤﺎً ﻓﻲ ﺑﻠﺪ ﺗﻘﺎﻡ ﻓﻴﻪ ﺍﻟﺠﻤﺎﻋﺔ ﻓﺈﻥ ﺍﻟﻮﺍﺟﺐ ﻋﻠﻴﻪ ﺣﻀﻮﺭ ﺍﻟﺠﻤﺎﻋﺔ، ﻭﺣﻴﻨﺌﺬ ﻻ‌ ﻳﺠﻤﻊ ﻭﻻ‌ ﻳﻘﺼﺮ، ﻟﻜﻦ ﻟﻮ ﻓﺎﺗﺘﻪ ﺍﻟﺠﻤﺎﻋﺔ ﻓﺈﻧﻪ ﻳﻘﺼﺮ ﺑﺪﻭﻥ ﺟﻤﻊ؛ ﺇﻻ‌ ﺇﺫﺍ ﺍﺣﺘﺎﺝ ﺇﻟﻰ ﺍﻟﺠﻤﻊ.

ചോദ്യം: യാത്രക്കാരന് നമസ്കാരം ക്വസ്റ് ആക്കാവുന്ന ദൂര പരിധി എത്രയാണ്? ക്വസ്റ് ആക്കാതെ ജംഅ് മാത്രം ചെയ്യാമോ?

ഉത്തരം: യാത്രക്കാരന് ക്വസ്റ് ആക്കാനുള്ള ദൂര പരിധി 80 കിലോ മീറ്റർ ആണെന്നാണ് ചില പണ്ഢിതൻമാർ പരിധി നിശ്ചയിച്ചിട്ടുള്ളത്. അതേ സമയം 80 കിലോ മീറ്റർ ആയിട്ടില്ലെങ്കിലും യാത്ര എന്ന് പൊതുവെ അറിയപ്പെടുന്ന തലത്തിലുള്ളതാണെങ്കിൽ അതിൽ ക്വസ്റ് ആക്കാമെന്ന് ചില പണ്ഢിതൻമാർ അഭിപ്രായമുണ്ട്. ജനങ്ങൾ ഒന്നിനെ കുറിച്ച് അത് യാത്രയല്ല എന്ന് പറയാറുണ്ട്. എങ്കിൽ അത് യാത്രയായി പരിഗണിക്കാവതല്ല. ഒരുപക്ഷേ അത് 100 കിലോ മീറ്റർ ഉണ്ടായാലും ശരി. അവസാനത്തെ അഭിപ്രായമാണ് ശൈഖുൽ ഇസ്ലാം സ്വീകരിച്ചിട്ടുള്ളത്. എന്തെന്നാൽ ക്വസ്റ് അനുവദനീയമായ ദൂരപരിധി അല്ലാഹുവോ റസൂൽ ﷺ യോ നിർണ്ണയിച്ചിട്ടില്ല എന്നതാണ് കാരണം.

അനസ് (റ) നിന്നും നിവേദനം: നബി ﷺ മൂന്ന് മൈലോ അല്ലെങ്കിൽ ഫർസഖോ യാത്ര ചെയ്താൽ നമസ്കാരം രണ്ടാക്കി ചുരുക്കി നിർവ്വഹിക്കാറുണ്ട്. ഇബ്നു തൈമിയ്യ പറഞ്ഞതാണ് കൂടുതൽ ശരിയായിട്ടുള്ളത്. സാധാരണയായി (عرف) ൽ യാത്ര എന്ന് പറയാൻ വേണ്ട ദൂരത്തെ കുറിച്ച് ഭിന്നതയുള്ളപ്പോൾ ദൂരം നിർണ്ണയിച്ച് പറഞ്ഞ അഭിപ്രായം സ്വീകരിക്കുന്നതിൽ വിരോധമില്ല. അത് പറഞ്ഞത് ഇമാമുകളും ഗവേഷണപടുക്കളായ പണ്ഢിതൻമാരുമാണല്ലോ. അതിന്റെ പേരിൽ അവർക്കൊരു പ്രശ്നവുമില്ല. ഇൻഷാ അല്ലാഹ്. എന്നിരുന്നാലും യാത്രയുടെ പരിധി (നാട്ടുനടപ്പിൽ) ക്ലിപ്തമാക്കപ്പെടുന്നിടത്തോളം കാലം അതിലേക്ക് മടങ്ങുന്നതാണ് ഏറ്റവും ശരിയായിട്ടുള്ളത്.

ക്വസ്റ് അനുവദനീയമായ സന്ദർഭങ്ങളിലെല്ലാം ജംഉം അനുവദനീയമാകുമോ എന്ന ചോദ്യത്തിന് നാം ഇങ്ങനെ ഉത്തരം പറയും: ജംഅ് ക്വസ്റുമായി ബന്ധപ്പെട്ട കാര്യമല്ല. ആവശ്യവുമായാണ് ജംഇന്റെ ബന്ധം. യാത്രയിലോ അല്ലാതെയോ ആകട്ടെ ജംഅ് ചെയ്യൽ ആവശ്യമായാൽ അവൻ ജംഅ് ചെയ്യട്ടെ. പള്ളിയിൽ പോകാൻ പ്രയാസമുണ്ടാക്കുന്ന മഴ, ശൈത്യകാലത്തെ കൊടുംതണുപ്പ്, സമ്പത്ത് നഷ്ടപ്പെടുകയോ കോട്ടം തട്ടുകയോ ചെയ്യുമെന്ന ഭയം തുടങ്ങിയ കാര്യങ്ങളുണ്ടായാൽ ജംഅ് ചെയ്യാവുന്നതാണ്. സ്വഹീഹ് മുസ്ലിമിൽ ഇബ്നു അബ്ബാസില്‍ നിന്നുള്ള ഹദീസിൽ ഇങ്ങനെ കാണാം: മഴയോ ഭയമോ ഇല്ലാതിരുന്നിട്ടും മഗ്‌രിബും ഇശാഉം നബി ﷺ കൂട്ടി നമസ്കരിച്ചു. അവർ ചോദിച്ചു: എന്താണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അദ്ദേഹം പറഞ്ഞു: തന്റെ സമുദായത്തിന് പ്രയാസമുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അഥവാ ജംഅ് ഉപേക്ഷിച്ച് പ്രയാസമുണ്ടാകാതിരിക്കാൻ (ഉദ്ദേശിച്ചു). ജംഅ് ചെയ്യാതിരിക്കാൻ പ്രയാസകരമാകുമ്പോൾ അവന് ജംഅ് അനുവദനീയമാകും. ഇനി അയാൾക്ക് പ്രയാസമില്ലെങ്കിൽ ജംഅ് ചെയ്യാനും പാടില്ല. യാത്രയിൽ ജംഅ് ഉപേക്ഷിക്കാൻ പ്രയാസമുണ്ടാകാൻ ഇടയുണ്ട്. അപ്പോൾ യാത്രക്കാരന് സഞ്ചരിക്കുമ്പോഴും താമസിക്കുമ്പോഴും ജംഅ് ചെയ്യൽ അനുവദനീയമാണ്. എന്നാൽ സഞ്ചാരത്തിനടക്ക് ജംഅ് ചെയ്യലും താമസത്തിനടക്ക് ജംഅ് ചെയ്യാതിരിക്കലുമാണ് ഉത്തമം. എന്നാൽ ജമാഅത്ത് നടക്കുന്ന നാട്ടിൽ താമസിക്കുന്നവൻ ഇതിൽ നിന്നെല്ലാം ഒഴിവാണ്. അവൻ ജമാഅത്തിൽ പങ്കെടുക്കൽ നിർബന്ധമാണ്. ജംഅ് ചെയ്യാനോ ക്വസ്റാക്കാനോ പാടില്ല. പക്ഷേ, ജമാഅത്ത് നഷ്ടപ്പെട്ടാൽ ജംഅ് ചെയ്യൽ ആവശ്യമില്ലെങ്കിൽ ജംഅ് ചെയ്യാതെ ക്വസ്റ് ആക്കാവുന്നതാണ്. (മജ്മൂഉൻ ഫതാവാ ഇബ്നു ഉസൈമീൻ)

(രണ്ട്) സ്വദേശം വിട്ട് പോകണം

താൻ താമസിക്കുന്ന സ്വദേശം വിട്ട് പോകുമ്പോൾ മാത്രമേ ഒരാൾക്ക് ചുരുക്കി നമസ്കരിക്കുവാൻ അനുവാദം നൽകപ്പെട്ടിട്ടുള്ളൂ. അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ

നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍  നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. (ഖു൪ആന്‍: 4/101)

ഈ വിഷയത്തിലുള്ള ലജ്നയുടെ ഫത്വ കാണുക:

السؤال: هل يجوز قصر وجمع الصلاة؛ مثل الظهر مع العصر عند محطة القطار ؟ مع العلم أن المحطة بعيدة قليلا عن عمران المدينة.

الجواب: إذا كانت محطة القطار خارج المدينة، وليست متصلة بها: فيجوز للمسافر القصر والجمع عند المحطة، إذا كان قد عزم على السفر، وإن كانت المحطة داخل أبنية المدينة فلا يجوز القصر ولا الجمع.

ചോദ്യം : പട്ടണത്തിൽ നിന്നും കുറച്ച് അകലെയാണ് റെയിൽവേ സ്റ്റേഷൻ എന്നറിഞ്ഞ് റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് അസ്വറിന്റെ കൂടെ ളുഹർ ജംഉം ക്വസ്റും ആക്കി നമസ്കരിക്കാൻ പാടുണ്ടോ?

ഉത്തരം : റെയിൽവേ സ്റ്റേഷൻ പട്ടണത്തിന്റെ പുറത്ത് ആകുകയും അതിനോട് ചേർന്ന് അല്ലാതിരിക്കുകയുമാണെങ്കിൽ യാത്ര ഉറപ്പിച്ച ഒരാൾക്ക് റെയിൽവേ സ്റ്റേഷനടുത്ത് വെച്ച്  ജംഉം ക്വസ്റും ആക്കി നമസ്കരിക്കാവുന്നതാണ്. റെയിൽവേ സ്റ്റേഷൻ പട്ടണത്തിനുള്ളിലാണെങ്കിൽ ജംഓ ക്വസ്റോ പാടുള്ളതല്ല. (ഫതാവാ ലജ്നത്തി ദ്ദാഇമ – Vol.8, No.7109)

ഇതിൽ നിന്നും യാത്രക്കാരൻ യാത്ര ആരംഭിച്ച് തന്റെ താമസദേശം വിട്ട് കടന്നാലേ അയാൾക്ക് ക്വസ്റ് ആക്കാവൂ എന്ന് ഗ്രഹിക്കാം.

(മൂന്ന്) സ്വദേശവാസി ഇമാമാകാതിരിക്കുക

യാത്രക്കാരൻ സ്വദേശവാസിയെ ഇമാമാക്കി അയാൾക്ക് പിന്നിലാണ് നമസ്കരിക്കുന്നതെങ്കിൽ അവൻ നമസ്കാരം ചുരുക്കി നമസ്കരിക്കാൻ പാടുള്ളതല്ല. പ്രമാണത്തിൽ സ്ഥിരപ്പെട്ടത് അപ്രകാരമാണ്.

ഈ വിഷയത്തിലുള്ള ലജ്നയുടെ ഫത്വ കാണുക:

السؤال: إذا صلى المسافر خلف المقيم فهل يسلم من ركعتين أو كيف يعمل ؟ ما الأصح في ذلك ؟

الجواب: إذا صلى مسافر خلف مقيم أتم الصلاة أربعًا، كما صحت بذلك السنة عن النبي – صلى الله عليه وسلم – ، ولأن متابعة الإمام واجبة، وقصر الرباعية في السفر سنة لا واجب على الصحيح من قولي العلماء، ويدل على ذلك عمل الصحابة – رضي الله عنهم – ، فإنهم أتموا خلف عثمان بمنى في الحج لما أتم؛ عملا بالسنة واعتبارا لواجب المتابعة. وروى أحمد ومسلم عن ابن عباس – رضي الله عنهما – أنه قيل له: ما بالنا إذا صلينا مع الإمام صلينا أربعا وإذا صلينا في رحالنا صلينا ركعتين ؟ فقال: «هكذا السنة».

ചോദ്യം : യാത്രക്കാരൻ പ്രദേശവാസിയുടെ പിന്നിൽ നമസ്കരിക്കുമ്പോൾ രണ്ട് റക്അത്ത് കഴിഞ്ഞ് സലാം വീട്ടണോ? അതല്ലെങ്കിൽ എങ്ങനെ നമസ്കരിക്കണം? തദ് വിഷയത്തിൽ ശരിയായ രൂപം എന്താണ്?

ഉത്തരം : പ്രദേശവാസിയുടെ പിന്നിലായി യാത്രക്കാരൻ നമസ്കരിക്കുമ്പോൾ അവൻ നാല് റക്അത്ത് തന്നെ നമസ്കരിക്കട്ടെ. അങ്ങനെ നബിചര്യ സ്ഥിരപ്പെട്ടതിനാലും ഇമാമിനെ പിൻപറ്റൽ നിർബന്ധമായതിനാലുമാണത്. നാല് റക്അത്തുള്ള നമസ്കാരങ്ങൾ ചുരുക്കി നമസ്കരിക്കൽ യാത്രക്കാരന് നിർബന്ധമൊന്നുമില്ല. മറിച്ച് അത് ഐച്ഛിക കർമ്മമാണെന്നതാണ് ശരിയായ പണ്ഢിത വീക്ഷണം. സ്വഹാബത്തിന്റെ പ്രവർത്തനവും അപ്രകാരം തന്നെയാണ്. ഹജ്ജിന്റെ സന്ദർഭത്തിൽ മിനയിൽ വെച്ച് ഇമാമായ ഉസ്മാൻ (റ) നാല് റക്അത്ത് പൂർത്തിയാക്കിയപ്പോൾ എല്ലാവരും പൂർത്തിയാക്കി നമസ്കരിച്ചു. നബിചര്യ അപ്രകാരമായതിനാലും ഇമാമിനെ പിൻപറ്റൽ നിർബന്ധമായതിനാലുമാണ് അവർ അപ്രകാരം പ്രവർത്തിച്ചത്. അഹ്മദ്, മുസ്ലിം എന്നിവർ റിപ്പോർട്ട് ചെയ്യുന്നു: ഇബ്നു അബ്ബാസ്(റ) ചോദിക്കപ്പെട്ടു: ഞങ്ങൾ യാത്രയിൽ ഇമാമിനോടൊപ്പം നമസ്കരിക്കുമ്പോൾ നാല് റക്അത്ത് പൂർത്തിയാക്കുന്നു. വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കുമ്പോൾ രണ്ടിൽ ചുരുക്കുന്നു. ഇത് ശരിയല്ലേ? അദ്ദേഹം പറഞ്ഞു:അതെ, നബിചര്യ അപ്രകാരമാണ്. (ഫതാവാ ലജ്നത്തിദ്ദാഇമ – ഫത്വാ നമ്പർ:4373)

(നാല്) ക്വസ്റിനുള്ള കാലയളവിൽ മാത്രമാകണം

ഏതെങ്കിലും പ്രദേശത്തേക്ക് യാത്ര ചെയ്ത് താമസിക്കുന്ന ഒരാൾക്ക് എത്ര ദിവസം ക്വസ്റാക്കാമെന്നതിൽ പണ്ഢിതൻമാർക്കിടയിൽ വീക്ഷണ വ്യത്യാസമുണ്ട്. നാലോ അതിൽ കുറവോ ദിവസങ്ങളിൽ മാത്രമേ ക്വസ്റ് പാടുള്ളൂ എന്നതാണ് ശരിയായ വീക്ഷണം. എന്നാൽ എന്ന് മടങ്ങുമെന്ന് തീർച്ചയാക്കാതിരിക്കുകയും ആവശ്യം പൂർത്തീകരിച്ചാൽ മടങ്ങുമെന്ന ഉദ്ദേശ്യത്തോടെയും താമസിക്കുന്ന യാത്രക്കാരന് എത്രദിവസമാണെങ്കിലും ക്വസ്റ് ആക്കാവുന്നതാണ്.

ഈ വിഷയത്തിലുള്ള ലജ്നയുടെ ഫത്വ കാണുക:

السؤال: حدث نقاش بيني وبين أحد زملائي العرب في قصر الصلاة ونحن في أمريكا، وربما نمكث فيها سنتين، فأنا أكمل الصلاة كأني في بلدي وزميلي يقصر الصلاة لاعتبار نفسه مسافراً ولو طالت المدة إلى سنتين، فنأمل بيان حكم قصر الصلاة بالنسبة لنا مع الدليل.

الجواب: الأصل أن المسافر بالفعل هو الذي يرخص له في قصر الرباعية؛ لقوله تعالى: ﴿وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَنْ تَقْصُرُوا مِنَ الصَّلَاةِ﴾[النساء: 101] الآية، ولقول: يعلى بن أمية: قلت لعمر بن الخطاب – رضي الله عنهما- : فقال: عجبت مما عجبت منه، فسألت رسول الله – صلى الله عليه وسلم – فقال: «هي صدقة تصدق الله بها عليكم فاقبلوا صدقته» رواه مسلم.
ويعتبر في حكم المسافر بالفعل من أقام أربعة أيام بلياليها فأقل، لما ثبت من حديث جابر وابن عباس – رضي الله عنهم – أن النبي – صلى الله عليه وسلم – قدم مكة لصبح رابعة من ذي الحجة في حجة الوداع، فأقام – صلى الله عليه وسلم – اليوم الرابع والخامس والسادس والسابع، وصلى الفجر بالأبطح اليوم الثامن، فكان يقصر الصلاة في هذه الأيام، وقد أجمع النية على إقامتها كما هو معلوم، فكل من كان مسافراً ونوى أن يقيم مدة مثل المدة التي أقامها النبي – صلى الله عليه وسلم – أو أقل منها قصر الصلاة، ومن نوى الإقامة أكثر من ذلك أتم الصلاة؛ لأنه ليس في حكم المسافر.
أما من أقام في سفره أكثر من أربعة أيام ولم يجمع النية على الإقامة، بل عزم على أنه متى قضيت حاجته رجع؛ كمن يقيم بمكان الجهاد للعدو، أو حبسه سلطان أو مرض مثلاً، وفي نيته أنه إذا انتهى من جهاده بنصر أو صلح أو تخلص مما حبسه من مرض أو قوة عدو أو سلطان أو وجود آبق أو بيع بضاعة أو نحو ذلك – فإنه يعتبر مسافراً، وله قصر الصلاة الرباعية، ولو طالت المدة؛ لما ثبت عن النبي – صلى الله عليه وسلم – أنه أقام بمكة عام الفتح تسعة عشر يوما يقصر الصلاة، وأقام بتبوك عشرين يوما لجهاد النصارى، وهو يصلي بأصحابه صلاة قصر، لكونه لم يجمع نية الإقامة بل كان على نية السفر إذا قضيت حاجته.

ചോദ്യം : ഞാനും അറബിയായ എന്റെ ഒരു സുഹൃത്തും തമ്മിൽ ഞങ്ങൾ അമേരിക്കയിലായിരിക്കെ ക്വസ്റിന്റെ വിഷയത്തിൽ ചർച്ച നടന്നു. ഞങ്ങൾ ചിലപ്പോൾ അവിടെ രണ്ട് വർഷം താമസിക്കും. അപ്പോൾ ഞാൻ എന്റെ നാട്ടിലാണെന്നതുപോലെ നമസ്കാരം പൂർത്തിയാക്കി നിർവ്വഹിക്കും. എന്റെ സുഹൃത്ത് അവൻ യാത്രക്കാരനാണെന്നതുപോലെ രണ്ട് വർഷം വരെ നീണ്ടാലും ക്വസ്റാക്കി നമസ്കരിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം നമസ്കാരം ക്വസ്റാക്കുന്നതിന്റെ വിധി തെളിവ് സഹിതം വിവരിച്ച് തന്നാലും.

ഉത്തരം : യഥാർത്ഥത്തിൽ യാത്രക്കാരന് നാല് റക്അത്ത് രണ്ടാക്കി നമസ്കരിക്കാൻ ഇളവുണ്ടെന്നതാണ് അടിസ്ഥാനം. അല്ലാഹു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍  നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. (ഖു൪ആന്‍: 4/101) യഅ്ലമിൻ ഉമ്മയ്യയിൽ(റ) നിന്ന് നിവേദനം: ഞാൻ ഉമറുബ്നു ഖത്വാബിനോട് ചോദിച്ചു: സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. (എന്താണിത്?) അദ്ദേഹം പറഞ്ഞും:നിങ്ങൾ അൽഭുതപ്പെട്ടതിൽതന്നെ ഞാനും അൽഭുതപ്പെട്ടിരുന്നു. എന്നിട്ട് ഞാനത് നബി ﷺ യോട് ചോദിച്ചു: നബി ﷺ പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് നൽകിയ ദാനമാണത്. അത് നിങ്ങൾ സ്വീകരിച്ചു കൊള്ളുക (മുസ്ലിം).

നാല് രാപ്പകലുകളിൽ കൂടാത്ത ദിവസങ്ങൾ യാത്രയിൽ തങ്ങുന്നവനെയാണ് യഥാർത്ഥത്തിൽ യാത്രക്കാരനായി പരിഗണിക്കപ്പെടുന്നത്. എന്നാൽ ഇത്ര ദിവസം നിൽക്കാമെന്ന് നേരത്തെ തീരുമാനിക്കാതെ ആവശ്യം കഴിഞ്ഞാൽ മടങ്ങാമെന്ന് തീരുമാനിച്ചവൻ നാല് ദിവസത്തിൽ കൂടുതൽ താമസിച്ചാലും അവൻ യാത്രക്കാരനായി പരിഗണിക്കപ്പെടും. യുദ്ധക്കളത്തിൽ ശത്രുവിനെതിരെ കാവൽ നിൽക്കുന്നവൻ, രോഗം കാരണം യാത്ര സാധിക്കാത്തവൻ, ഭരണാധികാരി തടവിലാക്കിയവൻ എന്നിവർ ഇതിന് ഉദാഹരങ്ങളാണ്. യുദ്ധത്തിൽ വിജയം നേടിയിട്ടോ സന്ധിയിൽ ഏർപ്പെട്ടിട്ടോ ജിഹാദിൽ നിന്ന് വിരമിച്ചാൽ, തന്നെ തടവിലാക്കിയ രോഗത്തിൽ നിന്നോ ശത്രുവലയത്തിൽ നിന്നോ  ഭരണാധികാരിയിൽ നിന്നോ രക്ഷ നേടിയാൽ, ഓടിപ്പോയ അടിമയെ കണ്ടെത്തിയാൽ, കച്ചവടച്ചരക്ക് വിറ്റുപോയാൽ എന്നിങ്ങനെ ആവശ്യം പൂർത്തീകരിച്ചാൽ നാട്ടിലേക്ക് മടങ്ങുമെന്ന ഉദ്ദേശമാണ് അവർക്കുള്ളത്. എത്ര ദിവസം നീണ്ടാലും ഇത്തരക്കാർക്ക് ക്വസ്റ് ചെയ്യാവുന്നതാണ്. മക്കാ വിജയ ദിവസം  നബി ﷺ മക്കയിൽ താമസിച്ച 19 ദിവസവും ക്വസ്റാക്കികൊണ്ടാണ് നമസ്കരിച്ചത്. നസ്വാറാക്കളോട് യുദ്ധം ചെയ്യാനായി 20 ദിവസം തബൂക്കിൽ താമസിച്ചിരുന്നപ്പോഴും സ്വഹാബത്തിനോടൊപ്പം ക്വസ്റായാണ് നമസ്കരിച്ചത്. ജാബിർ(റ), ഇബ്നു അബ്ബാസ്(റ) എന്നിവരുടെ റിപ്പോർട്ടിൽ നിന്നും റിപ്പോർട്ടിൽ നിന്നും സ്ഥിരപ്പെടുന്നത് ഇതേ കാര്യമാണ്. വിവാങ്ങൽ ഹജ്ജിനായി നബി ﷺ ദുൽഹിജ്ജ നാലാം തിയതി സുബ്ഹിക്ക് മക്കയിലെത്തി. ദുൽഹിജ്ജ 4,5,6,7 തീയതികളിൽ അവിടെ താമസിക്കുകയും എട്ടാം തീയതി സുബ്ഹി നമസ്കാരം അബ്തഹിൽ വെച്ച് നിർവ്വഹിക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ നബി ﷺ നമസ്കാരങ്ങൾ ക്വസ്റാക്കിയാണ് നമസ്കരിച്ചത്. നമുക്കറിയാവുന്നതുപോലെതന്നെ അവിടുന്ന് ഈ ദിനങ്ങളിൽ അവിടെ താമസിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. നബി ﷺ മക്കയിൽ താമസിച്ചതിന് തുല്ല്യമായോ അതിൽ കുറഞ്ഞതോ ആയ കാലം യാത്രയിൽ തങ്ങുവാനുദ്ദേശിച്ച ഏതൊരാൾക്കും നമസ്കാരം ക്വസ്റ് ആക്കാവുന്നതാണ്. അതിനേക്കാൾ കൂടുതൽ താമസിക്കുവാനുദ്ദേശിക്കുന്നവൻ യാത്രക്കാരനല്ലാത്തതിനാൽ അവൻ പൂർത്തിയായിതന്നെ നമസ്കരിക്കട്ടെ. (ഫതാവാ ലജ്നത്തിദ്ദാഇമ – ഫത്വാ നമ്പർ:1813)

ഫജ്ർ നമസ്കാരം ജംആക്കാനോ മഗ്‌രിബ് നമസ്കാരം ക്വസ്റാക്കാനോ പറ്റില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

സംശയങ്ങളും മറുപടിയും

ഈ വിഷയത്തിൽ സാധാരണയായി ഉണ്ടാകാറുള്ള ചില സംശയങ്ങൾക്കുള്ള മറുപടി കൂടി സൂചിപ്പിക്കുന്നു:

യാത്ര തുടങ്ങുന്നതിന് മുമ്പുള്ള ജംഅ്

ഈ വിഷയത്തിലുള്ള ശൈഖ് ഇബ്നു ഉസൈമീൻ(റഹി) യോടുള്ള  ചോദ്യവും മറുപടിയും കാണുക:

السؤال: هل يجوز للمسافر أن يجمع بين صلاتين في وقت واحد قصرا وهو في بلده لم يغادرها بعد ؟

الجواب: لا يحل للمسافر أن يقصر وهو في بلده حتى يغادرها ، لأن الله تعالى يقول { وإذا ضربتم في الأرض فليس عليكم جناح أن تقصروا من الصلاة } . فيقول إذا ضربتم في الأرض ، ولا يكون ضاربا في الأرض إلا إذا خرج من البلد . وأما الجمع فإن كان يخشى ألا يتمكن من الصلاة الثانية في السفر فلا حرج عليه أن يجمعها تقديما مع الأولى ، ولو كان في بلده . وإن كان لا يخشى ذلك فإنه لا يجوز له الجمع أيضا ، لأنه لم يزل في بلده ولم يبتدئ السفر .

ചോദ്യം : യാത്ര തുടങ്ങിയിട്ടില്ലാത്ത ഒരാൾക്ക് നാട്ടിലായിരിക്കെതന്നെ ജംഉം ക്വസ്റുമാക്കി നമസ്കരിക്കാമോ?

ഉത്തരം : സ്വദേശം വിടുന്നതുവരെ യാത്രക്കാരന് നാട്ടിൽ ആയിരിക്കെ ചുരുക്കി നമസ്കരിക്കുവാൻ പാടുള്ളതല്ല. കാരണം അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍  നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. (ഖു൪ആന്‍: 4/101)

” നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ ” എന്നാണ് പറഞ്ഞിട്ടുള്ളത്. സ്വദേശം വിട്ടാൽ മാത്രമേ ഭൂമിയിൽ യാത്ര ചെയ്തവൻ ആകുകയുള്ളൂ. യാത്രയിൽ രണ്ടാമത്തെ നമസ്കാരം നിർവ്വഹിക്കാൻ സാധിക്കുകയില്ലെന്ന് ഭയപ്പെടുകയാണെങ്കിൽ തന്റെ നാട്ടിലാണെങ്കിലും ഒന്നാമത്തെ നമസ്കാരത്തോടൊപ്പം ജംഅ് ആക്കുന്നതുകൊണ്ട് കുഴപ്പമില്ല. നമസ്കാരം നഷ്ടപ്പെട്ട് പോകുമെന്ന ഭയമില്ലായെങ്കിൽ ജംഅ് ആക്കാൻ പാടുള്ളതല്ല. കാരണം അവൻ നാട്ടിലാണ്, യാത്ര തുടങ്ങിയിട്ടില്ല. (ഫതാവാ കിബാറിൽ ഉലമാ:727)

വിനോദ യാത്രയിലെ ജംഅ്

السؤال: إذا كان السفر للسياحة: هل يجوز الفطر، وهل يجوز الجمع والقصر بالنسبة للصلاة؟

الجواب: إذا كانت المسافة مسافة قصر جاز الفطر والقصروالجمع، ولو كان السفر للسياحة؛ لعموم الأدلة.

ചോദ്യം : വിനോദ യാത്രയാണെങ്കിൽ അതിൽ നോമ്പ് ഉപേക്ഷിക്കാനും നമസ്കാരം ജംഉം ക്വസ്റുമായി നമസ്കരിക്കാനും പാടുണ്ടോ?

ഉത്തരം : ക്വസ്റാക്കാനുള്ള ദൂരമുണ്ടെങ്കിൽ വിനോദ യാത്രയാണെങ്കിലും പൊതുവായ തെളിവുകളുടെ അടിസ്ഥാനത്തിൽ അതിൽ നോമ്പ് ഒഴിവാക്കലും നമസ്കാരം ജംഉം ക്വസ്റുമാക്കി നിർവ്വഹിക്കലും അനുവദനീയമാണ്. (ഫതാവാ ലജ്നത്തിദ്ദാഇമ – ഫത്വാ നമ്പർ:3996)

ജുമുഅയുടെ കൂടെ അസ്റ് ജംഅ് ആക്കൽ

ഈ വിഷയത്തിലുള്ള ശൈഖ് ഇബ്നു ഉസൈമീൻ(റഹി) യോടുള്ള  ചോദ്യവും മറുപടിയും കാണുക:

سئل فضيلة الشيخ: عن حكم جمع صلاة العصر إلى صلاة الجمعة ؟ وهل يجوز لمن كان خارج البلد الجمع ؟

ﻓﺄﺟﺎﺏ ﻓﻀﻴﻠﺘﻪ ﺑﻘﻮﻟﻪ: لا تجمع العصر إلى الجمعة لعدم ورود ذلك في السنة، ولا يصح قياس ذلك على جمعها إلى الظهر للفروق الكثيرة بين الجمعة والظهر. والأصل وجوب فعل كل صلاة في وقتها إلا بدليل يجيز جمعها إلى الأخرى
وويجوز الجمع لمن كانوا خارج البلد يقيمون اليومين والثلاثة لأنهم مسافرون، أما إذا كانوا في ضواحي البلد القريبة بحيث لا يعدون مسافرين فلا يجوز لهم الجمع. والكلام هنا في الجمع بين الظهر والعصر، وبين المغرب والعشاء لا بين الجمعة والعصر فلا يجوز بكل حال.

ചോദ്യം : ജുമുഅയുടെ കൂടെ അസ്വ്റ് നമസ്കരിക്കുന്നതിന്റെ വിധി എന്താണ്? സ്വദേശത്തിന് പുറത്തുള്ളവർക്ക് ജംഅ് അനുവദനീയമാണോ?

ഉത്തരം : അസ്വ്റ് ജുമുഅയോടൊത്ത് ചേർത്ത് നമസ്കരിക്കുന്നത് നബിചര്യയിൽ വന്നിട്ടില്ലാത്തതിനാൽ അത് പാടുള്ളതല്ല. അസ്വ്റ് ളുഹറിനോട് കൂട്ടി നമസ്കരിക്കുന്നതുമായി ഇത് താരതമ്യപ്പെടുത്താവുന്നതല്ല. കാരണം ജുമുഅയും ളുഹറും തമ്മിൽ ധാരാളം വ്യത്യാസങ്ങളുണ്ട്. ഓരോ നമസ്കാരവും സമയത്ത് നിർബന്ധമായും നിർവ്വഹിക്കുക എന്നും തെളിവുണ്ടെങ്കിൽ മാത്രം അതിനെ മറ്റൊന്നിലേക്ക് ജംഅ് ആക്കുക എന്നതുമാണ് അടിസ്ഥാനം. സ്വദേശം വിട്ട് രണ്ടോ മൂന്നോ ദിവസങ്ങൾ താമസിക്കുന്നവർക്ക് അവർ യാത്രക്കാരായതിനാൽ ജംഅ് അനുവദനീയമാണ്. എന്നാൽ സ്വദേശത്തിന് സമീപമുള്ളവർ യാത്രക്കാരായി പരിഗണിക്കപ്പെടില്ല. അതിനാൽ അവർക്ക് ജംഅ് അനുവദനീയമല്ല. ഉപരി സൂചിത വാചകം ളുഹറും അസ്വ്റും തമ്മിലോ മഗ്രിബും ഇശാഉം തമ്മിലോ ജുആക്കി നമസ്കരിക്കുന്നതിനെ കുറിച്ചാണ്. ജുമുഅയും അസ്വ്റും തമ്മിൽ ജംഅ് ആക്കുന്നതിനെ കുറിച്ചല്ല. അതാകട്ടെ ഏത് സാഹചര്യത്തിലും അനുവദനീയമല്ല. (മജ്മൂഉൻ ഫതാവാ ഇബ്നു ഉസൈമീൻ:ഫത്വാ നമ്പർ:1116)

ക്വസ്റ് ഉദ്ദേശിച്ചവൻ പൂർത്തിയായി നമസ്കരിക്കാമോ?

ഈ വിഷയത്തിലുള്ള ശൈഖ് ഇബ്നു ഉസൈമീൻ(റഹി) യോടുള്ള  ചോദ്യവും മറുപടിയും കാണുക:

السؤال: هل يجوز تغيير النية في الصلاة إذا كان في السفر من القصر إلى الإتمام إذا شك في قربه من المدينة التي هو مقيم فيها ؟

الجواب: بارك الله فيك. الأصل في صلاة السفر القصر، ولهذا لا يحتاج إلى نية، أي: إذا دخلتَ الصلاة الرباعية وأنت مسافر وإن لم تنوِ القصر فاقصر؛ لأن الأصل في صلاة السفر القصر كما ثبت في صحيح البخاري وغيره أنه: «أول ما فُرِضَت الصلاة ركعتين، فأُقِرَّت صلاة السفر، وزِيْدَ في صلاة الحَضَر».ولهذا كان القول الراجح: أن صلاة القصر لا تحتاج إلى نية في السفر. وإذا نوى القصر ثم تحول إلى نية الإتمام في اثناء الصلاة فإنه يتم الصلاة

ചോദ്യം : യാത്രക്കിടെ ക്വസ്റിന്റെ നിയ്യത്തോടെ നമസ്ക്കരിക്കവെ താൻ സ്വദേശത്തിനടുത്താണോ എന്ന് സംശയം തോന്നിയതിനാൽ നമസ്കരിക്കുന്നതിനിടയിൽതന്നെ നാല് പൂർത്തിയാക്കുന്നതിലേക്ക് നിയ്യത്തിനെ മാറ്റാൻ പറ്റുമോ?

ഉത്തരം : അല്ലാഹു നിങ്ങൾക്ക് ബറകത്ത് നൽകട്ടെ. യാത്രയിലെ നമസ്കാരത്തിന്റെ അടിസ്ഥാനം ക്വസ്റ് ആകുന്നു. ആയതിനാൽ പ്രത്യേകമായി നിയ്യത്തിന്റെ ആവശ്യമില്ല. അഥവാ നാല് റക്അത്തുള്ള നമസ്കാരത്തിലേക്ക് യാത്രയിലായിരിക്കെ നീ പ്രവേശിക്കുന്നു. ക്വസ്റിന്റെ നിയ്യത്ത് ഇല്ലെങ്കിലും നീ ക്വസ്റ് ആക്കണം. കാരണം യാത്രയിലെ നമസ്കാരത്തിന്റെ അടിസ്ഥാനം ക്വസ്റ് ആണ്. ബുഖാരിയിലും മറ്റും സ്ഥിരപ്പെട്ടതുപോലെ രണ്ട് റക്അത്ത് നമസ്കാരമാണ് ആദ്യം നിർബന്ധമാക്കപ്പെട്ടിരുന്നത്. പിന്നീടതിനെ യാത്രയിലെ നമസ്കാരമായി സ്ഥിരപ്പെടുത്തുകയും , അല്ലാത്തപ്പോഴുള്ള നമസ്കാരത്തിൽ റക്അത്തുകൾ വർദ്ധിപ്പിക്കുകയും ടെയ്തു. ആകയാൽ യാത്രയിലാണെങ്കിൽ ക്വസ്റ് എന്ന പ്രത്യേക നിയ്യത്ത് ആവശ്യമില്ല എന്നതാണ് പ്രബലാഭിപ്രായം. ക്വസ്റ് ആക്കാനുദ്ദേശിച്ച് നമസ്കരിക്കുന്നതിനിടെ പൂർത്തിയാക്കണം എന്ന് നിയ്യത്താക്കുന്നുവെങ്കിൽ അവൻ പൂർത്തിയാക്കുക തന്നെവേണം. (ലിഖാആത്തു ബാബിൽ മഫ്ത്തൂഹ് – ശൈഖ് ഉസൈമീൻ)

നാട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നവന് ജംഅ് ആക്കാമോ?

السؤال: ما حكم من أراد أن يجمع في السفر بين صلاتين جمع تقديم، مع العلم بأنه يغلب على ظنه أن يدرك الأخرى في بلده ؟ وما يترتب عليه إذا وصل أثناء أداء الصلاة بالمساجد ؟

الجواب: ما دام الإنسان مسافراً فله أن يجمع حتى لو كان سيقدم إلى بلده قبل دخول وقت الفريضة الثانية، لكنه في هذه الحالة الأفضل ألا يجمع؛ لأن الجمع إنما يكون للحاجة، وهذا الرجل الذي علم أنه سوف يقدم قبل أن يدخل وقت الثانية لا حاجة له في الجمع، لكن مع ذلك لو فعل فلا بأس. وإذا قدم والوقت لم يدخل فقد أبرأ ذمته وليس عليه صلاة؛ لأنه أداها جمعاً مع الأولى.

ചോദ്യം : രണ്ടാമത്തെ നമസ്കാരം സ്വദേശത്ത് വെച്ച് നിർവ്വഹിക്കാൻ സാധ്യത കൂടുതലായിരിക്കെതന്നെ യാത്രക്കാരൻ ജംഅ് തഖ്ദീം ചെയ്യുന്നതിന്റെ വിധി എന്താണ്? പള്ളിയിൽ നമസ്കാരം നടന്നുകൊണ്ടിരിക്കെ എത്തിച്ചേർന്നാൽ എന്താണ് അയാൾ ചെയ്യേണ്ടത്?

ഉത്തരം : രണ്ടാമത്തെ നമസ്കാരത്തിന്റെ സമയമാകും മുമ്പ് തന്നെ നാട്ടിൽ എത്തിച്ചേരുമെങ്കിലും യാത്രക്കാരന് ജംഅ് ചെയ്യൽ അനുവദനീയമാണ്. എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിൽ ജംഅ് ചെയ്യാതിരിക്കലാണ് ഉത്തമം. കാരണം ആവശ്യമുണ്ടെങ്കിലാണ് ജംഅ് ചെയ്യേണ്ടത്. അയാൾ രണ്ടാമത്തെ നമസ്കാരത്തിന്റെ സമയമാകും മുമ്പ് തന്നെ നാട്ടിൽ എത്തിയേക്കാമെന്ന് അറിയാവുന്നവനാണെങ്കിൽ അവന് ജംഅ് ചെയ്യേണ്ട ആവശ്യമില്ല. എന്നാലും അവൻ ജംഅ് ആക്കിയാൽ കുഴപ്പമില്ല.  നമസ്കാരത്തിന് സമയമാകും മുമ്പ് തന്നെ നാട്ടിൽ എത്തിയാലും അയാൾ നമസ്കരിക്കേണ്ടതില്ല. അയാളുടെ ഉത്തരവാദിത്തം അയാൾ നിർവ്വഹിച്ചിട്ടുണ്ട്. അഥവാ ജംഅ് ആക്കി ആദ്യത്തോടൊപ്പം നമസ്കരിച്ചിട്ടുണ്ട്. (ലിഖാആത്തു ബാബിൽ മഫ്ത്തൂഹ് – ശൈഖ് ഉസൈമീൻ)

മഗ്രിബ് നമസ്കരിച്ചിട്ടില്ല, ഇശാഅ് ജമാഅത്ത് നടക്കുന്നു, എന്ത് ചെയ്യണം?

السؤال: رجل مسافر يجمع الصلاة، أخر المغرب مع العشاء، فوجبت عليه صلاة العشاء في بلد فوجد الجماعة يصلون العشاء، هل يدخل معهم في صلاة العشاء، أم يصلي المغرب وحده، وإذا دخل معهم في صلاة العشاء قبل أن يصلي المغرب فبأي نية الوقتين ينوي ؟

الجواب: يجب على من أخر صلاة المغرب إلى العشاء في السفر أن يبدأ بصلاة المغرب أولا، فإن دخل مع من يصلي العشاء ونواها عن صلاة المغرب وجلس في الركعة الثالثة فصلاته صحيحة.

ചോദ്യം : മഗ്രിബ് ഇശാഇന്റെ സമയത്ത് ജംഅ് ആക്കാൻ തീരുമാനിച്ച യാത്രക്കാരൻ ഇശാഇന്റെ സമയമായപ്പോൾ ഒരു പ്രദേശത്തെ ഒരു സ്ഥലത്ത് ഇശാഅ് ജമാഅത്തായി നടക്കുന്നത് കണ്ടു. എങ്കിൽ അവൻ അവരോടൊപ്പം ഇശാഅ് നമസ്കരിക്കണമോ? അതല്ല ഒറ്റക്ക് മഗ്രിബ് നമസ്കരിക്കണമോ? മഗ്രിബ് നമസ്കരിക്കുന്നതിന് മുമ്പ് അവരോടൊപ്പം ജമാഅത്തിന് പങ്കെടുക്കുന്നുവെങ്കിൽ ഏത് നമസ്കാരത്തിന്റെ നിയ്യത്താണ് അയാൾക്ക് വേണ്ടത്?

ഉത്തരം : യാത്രയിൽ മഗ്രിബ് നമസ്കാരം ഇശാഇലേക്ക് നീട്ടിവെച്ചവന് ആദ്യം മഗ്രിബ് നമസ്കരിക്കൽ നിർബന്ധമാണ്. താൻ മഗ്രിബ് നമസ്കരിക്കുന്നുവെന്ന നിയ്യത്തോടെ ഇശാഅ് ജമാഅത്തിൽ പങ്കെടുക്കുകയും മൂന്നാമത്തെ റക്അത്തിൽ അത്തഹിയ്യാത്തിൽ ഇരിക്കുകയും ചെയ്താൽ അയാളുടെ നമസ്കാരം സാധുവാകുന്നതാണ്. (ഫതാവാ ലജ്നത്തിദ്ദാഇമ – ഫത്വാ നമ്പർ:12014)

السؤال: إذا دخل الوقت وهو في الحضر ثم سافر قبل أداء الصلاة فهل يحق له القصر والجمع أم لا؟ وكذلك إذا صلى الظهر والعصر (مثلا) لما قصرا وجمعا ثم وصل إلى بلده في وقت العصر، فهل فعله ذلك صحيح؟ وهو يعلم وقت القصر والجمع أنه سيصل إلى بلده في وقت الثانية.

الجواب: إذا جمع وقصر في السفر ثم قدم البلد قبل دخول وقت الثانية، أو في وقت الثانية لم تلزمه الإعادة لكونه قد أدى الصلاة على الوجه الشرعي، فإن صلى الثانية مع الناس صارت له نافلة

ചോദ്യം: യാത്രയിൽ ഒരാൾ 2 നമസ്ക്കാരങ്ങൾ ജംഉം ഖസ്റുമായി നിർവ്വഹിച്ചു. ശേഷം, രണ്ടാമത്തെ നമസ്കാരത്തിന്റെ സമയത്തിനു മുമ്പോ അല്ലെങ്കിൽ അതിന്റെ സമയത്തോ നാട്ടിൽ തിരിച്ചെത്തിയാൽ, രണ്ടാമത്തെ നമസ്ക്കാരം മടക്കി നിർവ്വഹിക്കണോ?

ഉത്തരം: യാത്രയിൽ 2 നമസ്ക്കാരങ്ങൾ ജംഉം ഖസ്റുമായി നിർവ്വഹിച്ചവൻ രണ്ടാമത്തെ നമസ്കാരത്തിന്റെ സമയത്തിനു മുമ്പോ അല്ലെങ്കിൽ അതിന്റെ സമയത്തോ നാട്ടിൽ തിരിച്ചെത്തിയാൽ, രണ്ടാമത്തെ നമസ്ക്കാരം മടക്കി നിർവ്വഹിക്കേണ്ടതില്ല. കാരണം, മതത്തിൽ പഠിപ്പിക്കപ്പെട്ട രൂപത്തിലാണ് അയാൾ നിസ്കരിച്ചത്. ഇനി, രണ്ടാമത്തെ നമസ്കാരം അയാൾ ജനങ്ങളുടെ കൂടെ നിർവ്വഹിക്കുകയാണെങ്കിൽ, അതവന് സുന്നത്തായിട്ടാണ് പരിഗണിക്കുക. (ഫതാവാ – ശൈഖ് ഇബ്നുബാസ് റഹിമഹുള്ളാഹ്)

അനാവശ്യമായി ജംഅ് ആക്കൽ

ജംഇന്റെ വിഷയത്തിൽ സൂക്ഷ്മത കുറവ് കാണിക്കുന്നതിന്റെ ഗൗരവം സൂചിപ്പിക്കുന്ന ശൈഖ് ഇബ്നു ഉസൈമീൻ(റഹി) യുടെ  ഒരു ഫത്വ കാണുക:

السؤال: لاحظنا كثرة الجمع في الأيام الماضية وتساهل الناس فيه فهل ترون مثل هذا البرد مبرراً للجمع أثابكم الله ؟

الجواب: بسم الله الرحمن الرحيم. وعليكم السلام ورحمة الله وبركاته. لا يحل تساهل الناس في الجمع؛ لأن الله تعالى قال: ﴿إِنَّ الصَّلاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَاباً مَوْقُوتاً﴾[النساء: 103]. وقال تعالى: ﴿أَقِمِ الصَّلاةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُوداً﴾[الإسراء:78]. فإذا كانت الصلاة مفروضة موقوتة، فإن الواجب أداء الفرض في وقته المحدد له، المجمل في قوله تعالى: ﴿أَقِمِ الصَّلاةَ لِدُلُوكِ الشَّمْسِ﴾[الإسراء: 78] إلى آخرها وبين النبي – صلى الله عليه وسلم – ذلك مفصلاً فقال: «وقت الظهر إذا زالت الشمس وكان ظل الرجل طوله ما لم يحضر وقت العصر، ووقت العصر ما لم تصفر الشمس، ووقت المغرب ما لم يغب الشفق، ووقت العشاء إلى نصف الليل».وإذا كان النبي – صلى الله عليه وسلم – حدد الأوقات تحديداً مفصلاً فإن إيقاع الصلاة في غير وقتها من تعدي حدود الله: ﴿وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَئِكَ هُمُ الظَّالِمُونَ﴾[البقرة: 229] فمن صلى الصلاة قبل وقتها عالماً عامداً فهو آثم وعليه الإعادة، وإن لم يكن عالماً عامداً فليس بآثم لكن عليه الإعادة، وهذا حاصل بجمع التقديم بلا سبب شرعي فإن الصلاة المقدمة لا تصح وعليه إعادتها.
ومن أخر الصلاة عن وقتها عالماً عامداً بلا عذر فهو آثم ولا تقبل صلاته على القول الراجح وهذا حاصل بجمع التأخير بلا سبب شرعي، فإن الصلاة المؤخرة لا تقبل على القول الراجح. فعلى المسلم أن يتقي الله تعالى ولا يتساهل في هذا الأمر العظيم الخطير. وأما ما ثبت في صحيح مسلم عن ابن عباس – رضي الله عنهما – : «أن النبي – صلى الله عليه وسلم – جمع بين الظهر والعصر، وبين المغرب والعشاء في المدينة من غير خوف ولا مطر» فلا دليل فيه على التساهل في هذا الأمر، لأن ابن عباس – رضي الله عنهما – سئل: «ماذا أراد إلى ذلك ؟ يعني النبي – صلى الله عليه وسلم – ؟ قال: أراد أن لا يحرج أمته»، وهذا دليل على أن السبب المبيح للجمع هو الحرج في أداء كل صلاة في وقتها، فإذا لحق المسلم حرج في أداء ككل صلاة في وقتها جاز له الجمع أو سن له ذلك، وإن لم يكن عليه حرج وجب عليه أن يصلي كل صلاة في وقتها. وبناء على ذلك فإن مجرد البرد لا يبيح الجمع إلا أن يكون مصحوباً بهواء يتأذى به الناس عند خروجهم إلى المساجد، أو مصحوباً بنزول يتأذى به الناس. فنصيحتي لإخواني المسلمين ولاسيما الأئمة أن يتقوا الله في ذلك، وأن يستعينوا الله تعالى في أداء هذه الفريضة على الوجه الذي يرضاه.

ചോദ്യം : കുറച്ച് നാളുകളായി ജനങ്ങൾ നമസ്കാരം ജംഅ് ചെയ്യുന്നത് അധികരിപ്പിക്കുന്നതും അതിൽ അലംഭാവം കാണിക്കുന്നതുംനാം കാണുന്നു. ഈ രൂപത്തിലുള്ള തണുപ്പൊക്കെ ജംഇനെ സാധുവാക്കുന്നതാണോ?

ഉത്തരം : ജംഅ് ചെയ്യുന്ന കാര്യത്തിൽ അലംഭാവം കാണിച്ചുകൂടാ. അല്ലാഹു പറഞ്ഞു:തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)

സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്‌) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു. (ഖു൪ആന്‍:17/78)

നമസ്കാരം സമയനിർണ്ണിതമായ നിർബന്ധ കർമ്മമാണെങ്കിൽ അത് അതിന്റെ നിശ്ചിത സമയത്ത് തന്നെ നിർവ്വഹിക്കൽ നിർബന്ധമാണ്. ഇസ്റാഅ് 78  വചനത്തിന്റെ ആകെത്തുക ഇക്കാര്യമാണ്. ഇതുതന്നെ നബി ﷺ യും വ്യക്തമാക്കി. ളുഹറിന്റെ സമയം സൂര്യൻ മധ്യാഹനത്തിൽ നിന്നും തെറ്റിയത് മുതൽ ഒരാളുടെ നിഴൽ അയാളുടെ അത്രയാകുന്നതുവരെയായി അസ്വറിന്റെ സമയം ആകുന്നതുവരെയാണ്.  അസ്വറിന്റെ സമയം സൂര്യൻ മഞ്ഞനിറം ആകും വരെയാണ്. മഗ്രിബ്ന്റെ സമയം സൂര്യൻ അസ്തമന ശോഭയാകും വരെയും ഇശാഇന്റെ സമയം അർദ്ധരാത്രി വരെയുമാണ്. ഇത്ര കൃത്യമായി വിശദമായി നബി ﷺ സമയം നിർണ്ണയിച്ച് തന്നിട്ടുണ്ടെങ്കിൽ നമസ്കാരം അതിന്റേതായ സമയങ്ങളിലല്ലാതെ നിർവ്വഹിക്കുന്നത് അല്ലാഹുവിന്റെ അതിർവരമ്പുകളെ ലംഘിക്കലത്രെ.

അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍. (ഖു൪ആന്‍:2/229)

ആരെങ്കിലും മനപ്പൂർവ്വം സമയമാകും മുമ്പ് നമസ്കരിച്ചാൽ അവൻ കുറ്റക്കാരനാണ്. അവൻ മടക്കി നമസ്കരിക്കരിക്കുകയും വേണം. അതിയാതെ അബദ്ധത്തിൽ സംഭവിച്ചതാണെങ്കൽ അവൻ കുറ്റക്കാരനല്ല. എങ്കിലും മടക്കി നമസ്കരിക്കണം. ഈ നിയമം മതിയായ കാരണമില്ലാതെ ജംഅ് തഖ്ദീം ചെയ്യുന്നവർക്കും ബാധകമാണ്. കാരണം സമയത്തിന് മുമ്പ് നമസ്കരിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ മടക്കി നമസ്കരിക്കുകയും ചെയ്യണം. ആരെങ്കിലും മനപ്പൂർവ്വം നമസ്കാരം അതിന്റെ സമയത്ത് നിന്ന് വൈകിപ്പിക്കുന്നുവെങ്കിൽ അവൻ കുറ്റക്കാരനാണ്. അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല എന്നതാണ് പ്രബലാഭിപ്രായം. ഇതേ നിയമം മതിയായ കാരണമില്ലാതെ ജംഅ് തഅ്ഖീർ ചെയ്തവനും ബാധകമാണ്. വൈകി നിർവ്വഹിക്കപ്പെടുന്ന നമസ്കാരം സ്വീകരിക്കപ്പെടില്ലതന്നെ. ഓരോ മുസ്ലിമും അല്ലാഹുവിനെ സൂക്ഷിക്കട്ടെ. അപകടകരമായ ഇക്കാര്യത്തിൽ ഉപേക്ഷ വരുത്താതിരിക്കട്ടെ. എന്നാൽ ”  മഴയോ ഭയമോ ഇല്ലാത്തപ്പോൾ മദീനയിൽ വെച്ച് നബി ﷺ മഗ്‌രിബും ഇശാഉം തമ്മിലും ളുഹറും അസ്വറും തമ്മിലും ജംആക്കി നിർവ്വഹിച്ചുവെന്ന സ്വഹീഹ് മുസ്ലിമിലെ ഇബ്നു അബ്ബാസ്(റ) വിന്റെ റിപ്പോർട്ട് ഈ വിഷയത്തിൽ അലംഭാവം കാണിക്കാനുള്ള തെളിവല്ല. കാരണം ഇബ്നു അബ്ബാസ്(റ) വിനോട് എന്തുകൊണ്ടാണ് നബി ﷺ അങ്ങനെ ചെയ്യാൻ വിചാരിച്ചത് എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ ഉമ്മത്തിനെ പ്രയാസപ്പെടുത്താൻ ഉദ്ദേശിച്ചത് കൊണ്ട്. ഓരോ നമസ്കാരവും അത് അതിന്റെ സമയത്ത് നിർവ്വഹിക്കാൻ പ്രയാസമുണ്ടാകുമ്പോഴാണ് ജംഅ് അനുവദിക്കപ്പെടുക എന്നതിന്റെ തെളിവ് കൂടിയാണ് ഈ ഹദീസ്. ഓരോ നമസ്കാരവും കൃത്യസമയത്ത് നിർവ്വഹിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ രണ്ട് നമസ്കാരങ്ങൾ തമ്മിൽ ജംഅ് ചെയ്യൽ അനുവദനീയമാണ്. അല്ലെങ്കിൽ സുന്നത്താണ്. ഇത് പ്രയാസമില്ലെങ്കിൽ ഓരോ നമസ്കാരവും അതതിന്റെ സമയങ്ങളിൽതന്നെ നിർവ്വഹിക്കൽ നിർബന്ധമാണ്. അതുപോലെ തണുപ്പുണ്ട് എന്നതുകൊണ്ടുമാത്രം ജംഅ് ചെയ്യാവതല്ല. എന്നാൽ പള്ളിയിൽ പോകുമ്പോൾ തണുപ്പുള്ളതോടൊപ്പംതന്നെ ഉപദ്രവകരമായ കാറ്റോ മഞ്ഞുവീഴ്ചയോ ഉണ്ടെങ്കിൽ മാത്രമേ ജംഅ് ചെയ്യൽ അനുവദനീയമാകുകയുള്ളൂ. എന്റെ മുസ്ലിം സഹോദരങ്ങളോട്, പ്രത്യേകിച്ചും നേതൃത്വത്തോടുള്ള എന്റെ ഉപദേശം ഇക്കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക, അല്ലാഹു ഇഷ്ടപ്പെടുന്ന രൂപത്തിൽ ഈ നിർബന്ധകർമ്മത്തിന്റെ നിർവ്വഹണത്തിനായി അവനോട് സഹായം തേടുക. (മജ്മൂഉൻ ഫതാവാ ഇബ്നു ഉസൈമീൻ:ഫത്വാ നമ്പർ:1116)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *