കാഫിറുകൾക്കും മുശ്രിക്കുകൾക്കും വേണ്ടി പാപമോചനത്തിന് തേടാവതല്ല

കുഫ്റിലും ശിര്‍ക്കിലുമായി  മരണപ്പെടുന്നവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുകയില്ലെന്നും, അവര്‍ നരകത്തിന്റെ ആള്‍ക്കാരാണെന്നുമുള്ളത്‌ അല്ലാഹുവിന്റെ മാറ്റമില്ലാത്ത തീരുമാനമാകുന്നു.

وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌ فَأُو۟لَٰٓئِكَ حَبِطَتْ أَعْمَٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖുർആൻ:2/217)

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (ഖുർആൻ:4/48)

ഒരു വ്യക്തി എത്ര കടുത്ത അവിശ്വാസിയാണെങ്കിലും അയാളുടെ മരണത്തിനുമുമ്പ്‌ സത്യത്തിലേക്ക്‌ മടങ്ങുവാനുള്ള സാദ്ധ്യത എപ്പോഴും നിലവിലുണ്ടായിരിക്കും. അതുകൊണ്ട്‌ അയാള്‍ അവിശ്വാസിയായിക്കൊണ്ടുതന്നെ മരണമടയുമ്പോള്‍ മാത്രമേ അയാള്‍  നരകത്തിന്‍റെ ആളാണെന്ന് തീരുമാനിക്കുവാന്‍ നിവൃത്തിയുള്ളൂ. ഇങ്ങനെ കുഫ്റിലും ശിര്‍ക്കിലുമായി  മരണപ്പെടുന്നവര്‍ക്ക്‌ വേണ്ടി സത്യവിശ്വാസികൾ പാപമോചനത്തിന് തേടാവതല്ല. അതിലേക്കുള്ള ചില തെളിവുകൾ കാണുക:

ഒന്ന്

عن سعيد بن المسيب عن أبيه  قال: “لما حضرَتْ أبا طالب الوفاة جاءه رسول الله -صلى الله عليه وسلم- وعنده عبد الله بن أبي أمية وأبو جهل، فقال له: يا عَمِّ قل لا إله إلا الله، كلمة أُحَاجُّ لك بها عند الله، فقالا له: أَتَرَغَبُ عن ملة عبد المطلب؟ فأعاد عليه النبي -صلى الله عليه وسلم-، فأعادا، فكان آخر ما قال هو على ملة عبد المطلب، وأبى أن يقول لا إله إلا الله، فقال النبي -صلى الله عليه وسلم-: لأستغفرن لك ما لم أُنْهَ عنك، فأنزل الله: {مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قربى…} الآية”، وأنزل الله في أبي طالب: {إِنَّكَ لا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ}.

സഈദ് ഇബ്നുൽ മുസയ്യബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: അബൂത്വാലിബിന് മരണത്തിന്റെ സമയമായപ്പോൾ അദ്ദേഹത്തിന്റെ അരികിലേക്ക് അല്ലാഹുവിന്റെ റസൂൽ ചെന്നു. അപ്പോൾ അദ്ദേഹത്തിന്റെ അരികിൽ അബ്ദുല്ലാഹ് ഇബ്നു അബീ ഉമയ്യയും, അബൂജഹലും ഉണ്ടായിരുന്നു. (പ്രവാചകൻ) അദ്ദേഹത്തോട് പറഞ്ഞു: പിതൃവ്യാ, താങ്കൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയുക. പ്രസ്തുത വാചകം പറയുകയായാൽ ഞാൻ താങ്കൾക്കുവേണ്ടി അല്ലാഹുവിങ്കൽ തെളിവെടുത്ത് സംസാരിക്കാം. അവർ രണ്ടു പേരും (അബൂത്വാലിബിനോട്) പറഞ്ഞു: ‘അബ്‌ദുൽ മുത്ത്വലിബിന്റെ മതത്തിൽ താങ്കൾ വിമുഖനാവുകയാണോ?’ നബി അദ്ദേഹത്തോട് വീണ്ടും മടക്കി പറഞ്ഞു. അപ്പോൾ രണ്ടുപേ രും അദ്ദേഹത്തോട് മടക്കി പറഞ്ഞു. അവസാനമായി അദ്ദേഹം പറഞ്ഞത്: താൻ അബ്‌ദുൽ മുത്ത്വലിബിന്റെ മില്ലത്തിലാണ് എന്നാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ് പറയാൻ അദ്ദേഹം വിസമ്മതിച്ചു. അപ്പോൾ നബി പറഞ്ഞു: “ഞാൻ താങ്കൾക്ക് ‘ഇസ്തിഗ്ഫാറിനെ’ വിരോധിക്കപ്പെടാത്ത കാലത്തോളം ഞാൻ പാപമോചനത്തിന് തേടും. അപ്പോൾ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:

مَا كَانَ لِلنَّبِىِّ وَٱلَّذِينَ ءَامَنُوٓا۟ أَن يَسْتَغْفِرُوا۟ لِلْمُشْرِكِينَ وَلَوْ كَانُوٓا۟ أُو۟لِى قُرْبَىٰ مِنۢ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَٰبُ ٱلْجَحِيمِ

ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ – അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും – പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. (ഖുർആൻ:9/113)

അബൂത്വാലിബിന്റെ വിഷയത്തിൽ ഈ ആയത്തും അവതരിപ്പിച്ചു:

إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:28/56) (ബുഖാരി)

രണ്ട്

عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنهم ـ أَنَّهُ قَالَ لَمَّا مَاتَ عَبْدُ اللَّهِ بْنُ أُبَىٍّ ابْنُ سَلُولَ دُعِيَ لَهُ رَسُولُ اللَّهِ صلى الله عليه وسلم لِيُصَلِّيَ عَلَيْهِ، فَلَمَّا قَامَ رَسُولُ اللَّهِ صلى الله عليه وسلم وَثَبْتُ إِلَيْهِ فَقُلْتُ يَا رَسُولَ اللَّهِ، أَتُصَلِّي عَلَى ابْنِ أُبَىٍّ وَقَدْ قَالَ يَوْمَ كَذَا وَكَذَا كَذَا وَكَذَا ـ أُعَدِّدُ عَلَيْهِ قَوْلَهُ ـ فَتَبَسَّمَ رَسُولُ اللَّهِ صلى الله عليه وسلم وَقَالَ ‏”‏ أَخِّرْ عَنِّي يَا عُمَرُ ‏”‏‏.‏ فَلَمَّا أَكْثَرْتُ عَلَيْهِ قَالَ ‏”‏ إِنِّي خُيِّرْتُ فَاخْتَرْتُ، لَوْ أَعْلَمُ أَنِّي إِنْ زِدْتُ عَلَى السَّبْعِينَ فَغُفِرَ لَهُ لَزِدْتُ عَلَيْهَا ‏”‏‏.‏ قَالَ فَصَلَّى عَلَيْهِ رَسُولُ اللَّهِ صلى الله عليه وسلم ثُمَّ انْصَرَفَ، فَلَمْ يَمْكُثْ إِلاَّ يَسِيرًا حَتَّى نَزَلَتِ الآيَتَانِ مِنْ ‏{‏بَرَاءَةٌ‏}‏ ‏{‏وَلاَ تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا‏}‏ إِلَى ‏{‏وَهُمْ فَاسِقُونَ‏}‏ قَالَ فَعَجِبْتُ بَعْدُ مِنْ جُرْأَتِي عَلَى رَسُولِ اللَّهِ صلى الله عليه وسلم يَوْمَئِذٍ، وَاللَّهُ وَرَسُولُهُ أَعْلَمُ‏.‏

ഉമർ ഇബ്നു‌ൽ ഖത്ത്വാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അബ്ദുല്ലാഹ് ഇബ്നു‌ ഉബയ്യ് ഇബ്നു‌ സലൂൽ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ജനാസ നമസ്കരിക്കുവാൻ അല്ലാഹുവിന്റെ റസൂൽ ക്ഷണിക്കപ്പെട്ടു. അല്ലാഹുവിന്റെ റസൂൽ നമസ്‌കരിക്കുവാൻ നിന്നപ്പോൾ ഞാൻ അദ്ദേഹത്തിലേക്ക് ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഇബ്‌നു ഉബയിന്റെ ജനാസ നമസ്ക്‌കരിക്കുകയോ, അയാൾ പല ദിവസങ്ങളിലായി അരുതായ്മകൾ പലതും പറഞ്ഞിരിക്കെ?” അയാൾ പറഞ്ഞ അപവാദങ്ങൾ ഉമർ رَضِيَ اللَّهُ عَنْهُ നബി ﷺ ക്ക് എണ്ണിപ്പറഞ്ഞു കൊണ്ടിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പുഞ്ചിരിതൂകി. അവിടുന്ന് പറഞ്ഞു: “ഉമർ, താങ്കൾ എന്നിൽനിന്ന് അല്പ്‌പം മാറി നിൽക്കൂ. ഞാൻ അധികരിച്ച് സംസാരിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: എനിക്ക് തെരഞ്ഞെടുക്കുവാൻ അവസരം നല്‌കപ്പെട്ടു. അപ്പോൾ ഞാൻ തെരഞ്ഞെടുത്തു. ഞാൻ എഴുപതിലേറെ തവണ ഇസ്തിഗ്‌ഫാറിന് തേടിയാൽ അദ്ദേഹത്തിന് പൊറുക്കപ്പെടുമെന്ന് അറിഞ്ഞിരിന്നുവെങ്കിൽ അതിലേറെ ഞാൻ വർദ്ധിപ്പിക്കുമായിരുന്നു”. അങ്ങിനെ അല്ലാഹുവിന്റെ റസൂൽ ﷺ, അദ്ദേഹത്തിന് ജനാസ നമസ്ക‌രിച്ചു. നമസ്‌കാരത്തിൽ നിന്ന് വിരമിച്ചശേഷം കുറച്ച് സമയമേ ആയതുള്ളൂ, അപ്പോഴതാ സൂറത്തു ബറാഅഃയിലെ ആയത്തുകൾ അവതീർണ്ണമായി:

وَلَا تُصَلِّ عَلَىٰٓ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِۦٓ ۖ إِنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ وَمَاتُوا۟ وَهُمْ فَٰسِقُونَ

അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്കരിക്കരുത്‌. അവന്‍റെ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിക്കുകയും, ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:9/84)

അല്ലാഹുവും അല്ലാഹുവിന്റെ തിരുദൂതരും കൂടുതൽ അറിയുന്നവരായിരിക്കെ, അല്ലാഹുവിന്റെ റസൂൽ ﷺ യോട് ആ സമയം ഞാൻ കാണിച്ച ശൗര്യത്തിൽ ഞാൻ പിന്നീട് വിസ്മ‌യപ്പെടുകയുണ്ടായി. (ബുഖാരി:1366)

കപടവിശ്വാസികള്‍ (മുനാഫിക്വുകള്‍) എല്ലാ കാലത്തും ഉണ്ടെന്നുള്ളതില്‍ സംശയമില്ല. കപടവിശ്വാസികളുടെ സ്വഭാവങ്ങളും ചെയ്‌തികളുമായി ക്വുര്‍ആനിലും ഹദീഥിലും പ്രസ്‌താവിക്കപ്പെട്ട മിക്കകാര്യങ്ങളും എല്ലാ കാലത്തെ കപടവിശ്വാസികളിലും ഉണ്ടായിരിക്കുകയും ചെയ്യും. എങ്കിലും യാതൊരു വ്യാഖ്യാനത്തിനും ഒഴികഴിവിനും ഇടമില്ലാതിരിക്കത്തക്കവണ്ണം സ്‌പഷ്‌ടമായ ‘കുഫ്‌ര്‍’ (അവിശ്വാസം) വെളിപ്പെട്ടു കണ്ടാലല്ലാതെ, വ്യക്തികളെ അവിശ്വാസികളായി വിധി കല്‍പിക്കുവാന്‍ പാടില്ലാത്തതാണ്‌. അത്‌ വെളിപ്പെടാത്ത കാലത്തോളം നിയമപരമായ വിഷയങ്ങളില്‍ അവരെയും മുസ്‌ലിംകളായി ഗണിക്കുവാനേ നബി ﷺ യുടെ കാലശേഷം നിവൃത്തിയുള്ളൂ. (അമാനി തഫ്സീ൪ – ഖു൪ആന്‍ :9/84 ന്റെ വിശദീകരണം)

മൂന്ന്

ഇബ്റാഹിം عليه السلام തന്റെ പിതാവിനെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ക്ഷണം നിരസിച്ചുകൊണ്ട്‌ പിതാവ്‌ അദ്ദേഹത്തെ ആട്ടിവിട്ടു.  അപ്പോൾ അദ്ധേഹം പിതാവിനോട് പറഞ്ഞു:

قَالَ سَلَٰمٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّىٓ ۖ إِنَّهُۥ كَانَ بِى حَفِيًّا

അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു. (ഖുർആൻ:19/47)

عَنْ عَلِيٍّ، رَضِيَ اللَّهُ عَنْهُ قَالَ سَمِعْتُ رَجُلًا، يَسْتَغْفِرُ لِأَبَوَيْهِ وَهُمَا مُشْرِكَانِ فَقُلْتُ أَيَسْتَغْفِرُ الرَّجُلُ لِأَبَوَيْهِ وَهُمَا مُشْرِكَانِ. فَقَالَ أَوَلَمْ يَسْتَغْفِرْ إِبْرَاهِيمُ لِأَبِيهِ. فَذَكَرْتُ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَنَزَلَتْ ‏{‏مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ‏}‏ إِلَى قَوْلِهِ ‏{‏تَبَرَّأَ مِنْهُ‏}‏

അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരാൾ, തന്റെ മാതാപിതാക്കൾ മുശ്‌രിക്കുകളായിരിക്കേ അവർക്കുവേണ്ടി ഇസ്തിഗ്ഫാറിന് (പാപമോചനത്തിന്) തേടുന്നത് ഞാൻ കേട്ടു. ഞാൻ ചോദിച്ചു: തന്റെ മാതാപിതാക്കൾ മുശ്‌രിക്കുകളായിരിക്കെ അവർക്കു വേണ്ടി ഇസ്തിഗ്‌ഫാറിന് ഒരാൾ തേടുകയോ? അയാൾ പറഞ്ഞു: ഇബ്‌റാഹീം തന്റെ പിതാവിന് വേണ്ടി ഇസ്തിഗ്ഫാറിന് തേടിയിട്ടില്ലേ? ഇത് ഞാൻ നബി ﷺ യോട് ഉണർത്തി. അപ്പോൾ ഈ ആയത്ത് അവതരിപ്പിച്ചു:

مَا كَانَ لِلنَّبِىِّ وَٱلَّذِينَ ءَامَنُوٓا۟ أَن يَسْتَغْفِرُوا۟ لِلْمُشْرِكِينَ وَلَوْ كَانُوٓا۟ أُو۟لِى قُرْبَىٰ مِنۢ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَٰبُ ٱلْجَحِيمِ ‎﴿١١٣﴾‏ وَمَا كَانَ ٱسْتِغْفَارُ إِبْرَٰهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَٰهِيمَ لَأَوَّٰهٌ حَلِيمٌ ‎﴿١١٤﴾

ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ – അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും – പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്‌) അല്ലാഹുവിന്‍റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു. (ഖുർആൻ:9/113-114) (അഹ്മദ്: 771)

സൂറ: മുംതഹനയിൽ  അല്ലാഹു പറയുന്നു:

قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِىٓ إِبْرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ إِلَّا قَوْلَ إِبْرَٰهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَآ أَمْلِكُ لَكَ مِنَ ٱللَّهِ مِن شَىْءٍ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ ٱلْمَصِيرُ ‎

നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്‌. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്രാഹീം തന്‍റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്‌. (ഖുർആൻ:60/4)

ഇബ്റാഹിം عليه السلام അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയ കാര്യത്തില്‍ അദ്ദേഹത്തെ മാതൃകയാക്കേണ്ടതില്ലെന്നും, അദ്ധേഹം പിതാവിനോട് വീട് വിട്ടിറങ്ങുന്ന വേളയില്‍  ‘ഞാന്‍ താങ്കള്‍ക്ക് വേണ്ടി തേടാം’ എന്ന് പറഞ്ഞിരുന്ന  വാഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്തതതെന്നും പിന്നീട്‌ പിതാവ്‌ അല്ലാഹുവിന്റെ ശത്രു തന്നെയാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായെന്നും, അതോടെ അദ്ദേഹം നിറുത്തല്‍ ചെയ്‌തുവെന്നും അല്ലാഹു വ്യക്തമാക്കുന്നു.

നാല്

عَنْ أَبِي هُرَيْرَةَ، قَالَ زَارَ النَّبِيُّ صلى الله عليه وسلم قَبْرَ أُمِّهِ فَبَكَى وَأَبْكَى مَنْ حَوْلَهُ فَقَالَ :‏ ‏ اسْتَأْذَنْتُ رَبِّي فِي أَنْ أَسْتَغْفِرَ لَهَا فَلَمْ يُؤْذَنْ لِي وَاسْتَأْذَنْتُهُ فِي أَنْ أَزُورَ قَبْرَهَا فَأُذِنَ لِي فَزُورُوا الْقُبُورَ فَإِنَّهَا تُذَكِّرُ الْمَوْتَ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ തന്റെ ഉമ്മയുടെ ഖബ്ര്‍ സന്ദര്‍ശിച്ചു. അങ്ങനെ അദ്ദേഹം കരഞ്ഞു. (അതുകണ്ട്) അതിന് ചുറ്റും നിന്നവരും കരഞ്ഞു: നബി ﷺ പറഞ്ഞു: എന്റെ മാതാവിന് വേണ്ടി പാപമോചനം അ൪ത്ഥിക്കാന്‍ ഞാന്‍ എന്റെ റബ്ബിനോട് അനുവാദം ചോദിച്ചു. എനിക്ക് അനുവാദം നല്‍ക്കപ്പെട്ടില്ല. അവരുടെ (മാതാവിന്റെ) ഖബ്ര്‍ സന്ദര്‍ശിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ എനിക്ക് അനുവാദം നല്‍ക്കപ്പെട്ടു. അതിനാല്‍ നിങ്ങൾ ഖബ്റുകള്‍ സന്ദർശിച്ചു കൊള്ളുക. അത്‌ നിങ്ങളെ മരണത്തെ ഓർമ്മിപ്പിക്കും. (മുസ്ലിം:976)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *