ആരെങ്കിലും മതം ഉപേക്ഷിച്ചാൽ തകരുന്നതാണോ ഇസ്ലാം

ആരെങ്കിലും എവിടെയെങ്കിലും ഇസ്ലാം ഉപേക്ഷിച്ചുവെന്ന് പറയുമ്പോൾ ഭൗതികവാതികളും മതനിഷേധികളും ഇസ്ലാം വിരുദ്ധരും അതങ്ങ് ആഘോഷിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. സോഷ്യൽ മീഡിയകളെയും ഇതര മീഡിയകളെയും അതിനായവർ ഉപയോഗിക്കുന്നു. അവരുടെയൊക്കെ ധാരണ ഇസ്ലാം തകർന്ന് തരിപ്പണമായി ലോകത്ത് നിന്നങ്ങ് ഇല്ലാതാകുകയാണെന്നാണ്.

ഇസ്ലാം അതിന്റെ ആദർശം ആരെയും അടിച്ചേൽപ്പിക്കുന്നില്ല. ഇസ്ലാം അത് സ്വീകരിക്കുന്നതിനായി ആരേയും നിർബന്ധിക്കുന്നുമില്ല. സത്യം ആളുകളുടെ മുമ്പിൽ വിശദീകരിച്ചുകൊടുത്തു. വേണമെന്നുള്ളവര്‍ക്ക് വിശ്വസിക്കാം, വേണമെന്നുള്ളവര്‍ക്ക് അവിശ്വസിക്കുകയും ചെയ്യാം

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. (ഖുർആൻ:18/29)

അതോടൊപ്പം തോന്നിയതുപോലെ ജീവിക്കാനും ഇസ്ലാം പ്രോൽസാഹിപ്പിച്ചിട്ടില്ല. പ്രകൃത്യാ മനുഷ്യന്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥനായതും, എല്ലാ പ്രവാചകന്‍മാരും പ്രബോധനം ചെയ്തതും അല്ലാഹുവിന്‍റെ മതമായ ഏകമതത്തിൽ വിശ്വസിക്കാത്തവർക്ക് അതികഠോരമായ നരകശിക്ഷയുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا ‎

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ. (ഖുർആൻ:18/29)

وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ ‎

എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്‍റെ ശിക്ഷ കഠിനമായിരിക്കും. (ഖുർആൻ:14/7)

ഇന്ന് ഇസ്ലാം ഉപേക്ഷിച്ചിരിക്കുന്നുവെന്ന് പറയുന്നവർ എന്തുകൊണ്ടാണ് അത് ഉപേക്ഷിച്ചിട്ടുള്ളതെന്നും പരിശോധിക്കേണ്ടതുണ്ട്. ഒരാൾ ഇസ്ലാമിലേക്ക് പ്രവേശിക്കുന്നതോടെ അവന് ചില വിധിവിലക്കുകൾ പാലിക്കേണ്ടതുണ്ട്. അവന് അനുവദിക്കപ്പെട്ടതും വിരോധിക്കപ്പെട്ടതുമുണ്ട്. അവന്റെ ആസ്വാദനങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇസ്ലാമിനെ ആദർശമായി ഉൾക്കൊണ്ടവർക്കും പലരോകത്തെ പ്രതീക്ഷിക്കുന്നവർക്കും മാത്രമേ ഈ വിധിവിലക്കുകൾ പാലിക്കുവാൻ സാധിക്കുകയുള്ളൂ.

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖുർആൻ:33/21)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇഹലോകം സത്യവിശ്വാസിയുടെ ബന്ധനാലയവും സത്യനിഷേധിയുടെ സ്വര്‍ഗ്ഗാരാമവുമാണ്. (മുസ്ലിം: 2956)

സത്യവിശ്വാസിക്ക് ഇഹലോകത്ത് ഒട്ടനവധി നിയന്ത്രണങ്ങളുണ്ട്. അവന്റെ ആസ്വാദനങ്ങൾക്ക് പരിധിയുണ്ട്. അതാണ് സത്യവിശ്വാസിയുടെ ബന്ധനാലയമാണ് ഇഹലോകമെന്ന് ഹദീസിൽ സൂചിപ്പിച്ചിട്ടുള്ളത്.  ഭൗതികവാദികൾക്കാകട്ടെ അങ്ങനെ യാതൊന്നുമില്ല. ഭൗതികവാദികൾക്ക് തോന്നിയതുപോലെ ജീവിക്കാം. പരിധിയില്ലാതെയുള്ള ആസ്വദിക്കുന്നവരാണവർ. അതാണ് സത്യനിഷേധിയുടെ സ്വര്‍ഗ്ഗാരാമമാണ് ഇഹലോകമെന്ന് ഹദീസിൽ സൂചിപ്പിച്ചിട്ടുള്ളത്.

ഇസ്ലാമിനെ ആദർശമായി ഉൾക്കൊള്ളാതെ പലരോകത്തെ പ്രതീക്ഷിക്കാതെ ജീവിക്കുന്നവർക്ക് ഇസ്ലാം എന്നും ഒരു ഭാരമായിരിക്കും. വിധിവിലക്കുകൾക്ക് പുറത്തുചാടാൻ അവൻ കൊതിക്കും. പരിധിയില്ലാതെയുള്ള ആസ്വാദനങ്ങളുടെ പിന്നാലെ പോകുന്ന ഭൗതിക വാദികളെ പോലെ.

അതുകൊണ്ടുതന്നെ ആരെങ്കിലും ഇസ്ലാം ഉപേക്ഷിച്ച് പോകുന്നുവെങ്കിൽ അതിൽ അൽഭുതപ്പെടാനില്ല. അവനത് വേണ്ട എന്നുമാത്രം. ഇനി ആരെങ്കിലും ഇസ്ലാം ഉപേക്ഷിച്ച് പോയാൽ ഇസ്ലാമിനെന്തെങ്കിലും സംഭവിക്കുമോ?

إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ

നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് മുക്തനാകുന്നു. (ഖുർആൻ:39/7)

وَقَالَ مُوسَىٰٓ إِن تَكْفُرُوٓا۟ أَنتُمْ وَمَن فِى ٱلْأَرْضِ جَمِيعًا فَإِنَّ ٱللَّهَ لَغَنِىٌّ حَمِيدٌ ‎

മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ് (എന്ന് നിങ്ങള്‍ അറിഞ്ഞ് കൊള്ളുക.) (ഖുർആൻ:14/8)

إِنَّ ٱلَّذِينَ ٱشْتَرَوُا۟ ٱلْكُفْرَ بِٱلْإِيمَٰنِ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَلَهُمْ عَذَابٌ أَلِيمٌ ‎

തീര്‍ച്ചയായും സത്യവിശ്വാസം വിറ്റു സത്യനിഷേധം വാങ്ങിയവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ പോകുന്നില്ല. വേദനയേറിയ ശിക്ഷയാണവര്‍ക്കുള്ളത്‌. (ഖു൪ആന്‍:3/177)

അല്ലാഹുവിന്റെ ഇസ്ലാം ദീനിനെ ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യാന്‍ ആ൪ക്കും കഴിയില്ല. ഈ ദീന്‍ അല്ലാഹു അവതരിപ്പിച്ചത് മറ്റെല്ലാറ്റിനും മുകളില്‍ വിജയക്കൊടി പാറിപ്പിക്കാന്‍ തന്നെയാണ്. അത് സംഭവിക്കുകതന്നെ ചെയ്യും.

هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا

സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി.(ഖു൪ആന്‍:48/28)

يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَٰفِرُونَ

അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. (ഖു൪ആന്‍:9/32)

 يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ ‎﴿٨﴾‏ هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ ‎﴿٩﴾‏

അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.സന്‍മാര്‍ഗവും സത്യമതവും കൊണ്ട് – എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി – തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്‌) അനിഷ്ടകരമായാലും ശരി. (ഖു൪ആന്‍:61/8-9)

قد تكفل الله بنصر دينه، وإتمام الحق الذي أرسل به رسله، وإشاعة نوره على سائر الأقطار، ولو كره الكافرون، وبذلوا بسبب كراهتهم كل سبب يتوصلون به إلى إطفاء نور الله فإنهم مغلوبون. وصاروا بمنزلة من ينفخ عين الشمس بفيه ليطفئها، فلا على مرادهم حصلوا، ولا سلمت عقولهم من النقص والقدح فيها.

ഏതൊരു സത്യവുമായിട്ടാണോ അല്ലാഹു ദൂതന്മാരെ അയച്ചത്, ആ സത്യത്തെ പൂര്‍ത്തിയാക്കലും തന്റെ ദീനിനെ സഹായിക്കലും അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. മറ്റു പ്രദേശങ്ങളില്‍ അവന്റെ പ്രകാശത്തെ പ്രകടമാക്കാനും. സത്യനിഷേധികള്‍ വെറുത്താലും ശരി. അല്ലാഹുവിന്റെ പ്രകാശത്തെ കെടുത്താനുതകുന്ന, അവര്‍ക്ക് സാധിക്കുന്ന എല്ലാ വഴികളും സത്യത്തോടുള്ള അനിഷ്ടംമൂലം അവര്‍ ഉപയോഗിക്കുന്നു. അവര്‍ പരാജയപ്പെടുക തന്നെ ചെയ്യും. അവരുടെ ഉദാഹരണം സൂര്യനെ കെടുത്താന്‍ ഊതിക്കൊണ്ടിരിക്കുന്നവന്റെതാണ്. അവരുടെ ഉദ്ദേശ്യം നടക്കുകയില്ല. അവരുടെ ചിന്തകള്‍ വൈകൃതത്തില്‍നിന്നും മാലിന്യത്തില്‍നിന്നും മുക്തമല്ല. (തഫ്സീറുസ്സഅ്ദി)

قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ اَلْإِسْلَامِ يَعْلُو, وَلَا يُعْلَى

നബി ﷺ പറഞ്ഞു: ഇസ്ലാം ഉയർന്നു കൊണ്ടേയിരിക്കും. മറ്റൊന്നും അതിനെ മികച്ചു നിൽക്കുകയില്ല. (الجامع الصغير)

ഇസ്രാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം അറുകൊല ചെയ്യാന്‍ ഫിര്‍ഔന്‍ കല്‍പിച്ചപ്പോൾ, ആ ഫിർഔനിന്റെ തന്നെ ശത്രുവായി അല്ലാഹു നിശ്ചയിച്ച മൂസാ നബി عليه السلام യെ അതേ ഫിർഔനിന്റെ കൊട്ടാരത്തിൽ തന്നെ വളർത്തികൊണ്ടുവന്നവൻ അല്ലാഹുവാണ്. ഇന്ന്, ഇസ്ലാമിനെ തകർക്കാൻ ആരെല്ലാം എന്തെല്ലാം പ്രവർത്തിച്ചാലും അവരുടെ കുതന്തങ്ങൾക്ക് മേലെ അല്ലാഹുവിന്റെ തന്ത്രമുണ്ട്.

وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ

അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. (ഖുർആൻ:3/54)

അല്ലാഹുവിനെ അനുസരിക്കാതെ ഇസ്ലാം ഉപേക്ഷിച്ച് ആളുകൾ പിന്തിരിഞ്ഞു പോയാലും ഇസ്ലാം ഇവിടെ നിലനിൽക്കും. അതിനെല്ലാം അല്ലാഹു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സത്യവിശ്വാസികളോടായി അല്ലാഹു പറയുന്നു:

وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَٰلَكُم

നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്‌. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെ ആയിരിക്കുകയുമില്ല. (ഖുർആൻ:47/38)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ

സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. (ഖുർആൻ:5/54)

വല്ലവരും  ഇസ്‌ലാം ഉപേക്ഷിച്ച് സത്യനിഷേധത്തിലേക്ക് മാറിപ്പോയാലും അതുകൊണ്ട് അല്ലാഹുവിനോ, അവന്‍റെ മതത്തിനോ യാതൊരു ദോഷവും ഭവിക്കുവാനില്ലെന്നും, അവര്‍ക്ക് പകരം അവരെക്കാള്‍ നല്ലതായ മറ്റൊരു കൂട്ടരെ അല്ലാഹു തല്‍സ്ഥാനത്ത് കൊണ്ടുവരുമെന്നും ഈ വചനങ്ങളിലൂടെ അല്ലാഹു ഉറപ്പിച്ചു പറയുന്നു. ഇസ്ലാം സ്വീകരിച്ച ശേഷം അവരുടെ നിലപാട് എന്തായിരിക്കുമെന്നും അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്.  അതായത്, അല്ലാഹുവിന്റെ ദീന്‍ അനുസരിക്കുന്നതിലോ അവന്റെ വിധിവിലക്കുകള്‍ നടപ്പില്‍ വരുത്തുന്നതിലോ അവന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സത്യമെന്ന് തെളിഞ്ഞതിനെ സത്യമെന്നും അസത്യമായതിനെ അസത്യമെന്നും പ്രഖ്യാപിക്കുന്നതിലോ ഒരു കൂസലും അവര്‍ക്കുണ്ടാവുകയില്ല. വല്ലവരുടേയും എതിര്‍പ്പിനെയോ ശകാരാധിക്ഷേപങ്ങളെയോ പ്രതിഷേധ കോലാഹലങ്ങളേയോ പരിഹാസോക്തികളെയോ അവര്‍ ഒട്ടും കൂസുകയില്ല. പൊതുജനാഭിപ്രായം ഇസ്‌ലാമിനെതിരാണെന്നു വെച്ച് അവര്‍ ആ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയില്ല. ഇസ്‌ലാമികമാര്‍ഗത്തില്‍ ചരിക്കുന്നതുമൂലം ലോകത്തിനു മുമ്പില്‍ വിഡ്ഢികളായിത്തീരുമെങ്കില്‍ അതും അവര്‍ക്ക് പ്രശ്‌നമല്ല. ചുരുക്കത്തില്‍, തങ്ങള്‍ സത്യമെന്ന് വിശ്വസിക്കുന്ന ഒന്നിനുവേണ്ടി അവര്‍ സദാ ഉറച്ചു നിലകൊള്ളുന്നതായിരിക്കും.

അതെ, മുസ്ലിംകൾതന്നെ  ഇസ്‌ലാം ഉപേക്ഷിച്ച് സത്യനിഷേധത്തിലേക്ക് മാറിപ്പോയാലും, മുസ്ലിംകൾ അല്ലാത്തവരിൽ നിന്ന് അല്ലാഹു ആളുകളെ ഇസ്ലാമിലേക്ക് കൊണ്ടുവരും. ഇതിനൊന്നും യാതൊരു പ്രയാസവുമില്ല. ഏതൊരു മനുഷ്യനും അല്ലാഹുവിന്റെ സൃഷ്ടിയാണ്. അവന്റെ വ്യവസ്ഥയനുസരിച്ചാണ് ഓരോ മനുഷ്യനും അല്ല, അവന്റെ ഓരോ അവയവങ്ങളും പ്രവർത്തിക്കുന്നത്. ഈ മനുഷ്യനാണോ അല്ലാഹുവിന്റ മതം ഉൾക്കൊള്ളാൻ പ്രയാസം,

അതേപോലെ ആരെങ്കിലും ഇസ്‌ലാം ഉപേക്ഷിച്ച് സത്യനിഷേധത്തിലേക്ക് മാറിപ്പോയാൽ അതിൽ സത്യവിശ്വാസികൾ നിരാശപ്പെടേണ്ടതില്ല, അതുവഴി നമ്മുടെ വിശ്വാസം വർദ്ധിക്കുകയാണ് വേണ്ടത്. കാരണം ഇത് നബി ﷺ മുൻകൂട്ടി നമ്മെ അറിയിച്ചിട്ടുള്ളതാണ്. അത് നബി ﷺ യുടെയും ഇസ്ലാമിന്റെയും സത്യതക്ക് തെളിവാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِنَّ بَيْنَ يَدَيِ السَّاعَةِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ , فِتَنًا كَقِطَعِ الدُّخَانِ يَمُوتُ فِيهَا قَلْبُ الرَّجُلِ كَمَا يَمُوتُ بَدَنُهُ , يُصْبِحُ الرَّجُلَ مُؤْمِنًا وَيُمْسِي كَافِرًا , وَيُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا , يَبِيعُ قَوْمٌ خَلاقَهُمْ وَدِينَهُمْ بِعَرَضٍ مِنَ الدُّنْيَا

നബി ﷺ പറഞ്ഞു: അന്ത്യ ദിനത്തിന് മുന്നോടിയായി ഇരുളടഞ്ഞ രാത്രി പോലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകും. പുകകഷ്ണങ്ങള്‍ പോലുള്ള കുഴപ്പങ്ങള്‍ മനുഷ്യരുടെ ശരീരം മരിക്കുന്നത് പോലെ ഹൃദയവും മരിക്കും. ഒരാള്‍ രാവിലെ വിശ്വാസിയും വൈകുന്നേരം അവിശ്വാസിയും ആകും, വൈകുന്നേരം വിശ്വാസിയും രാവിലെ അവിശ്വാസിയുമാകും. ജനങ്ങള്‍ അവരുടെ സ്വഭാവവും മതവും ദുനിയാവിന് വേണ്ടി വില്‍ക്കും. (അഹ്മദ്)

സത്യവിശ്വാസികളെ, ഇസ്ലാമിനെതിരെ സകലരും ഒന്നിക്കുമ്പോൾ ഭയപ്പെടേണ്ടതില്ല. അത് ചരിത്രത്തിന്റെ തനിയാവർത്തനമാണ്.  അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അല്ലാഹുവിന്റെ ദീനിനെ സംരക്ഷിക്കാൻ അല്ലാഹു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ നാം ആശങ്കപ്പെടേണ്ടതില്ല. ഈ ദീനിന്റെ ഉടമസ്ഥൻ അല്ലാഹുവാണ്. അതിന്റെ സംരക്ഷണം അവൻ നോക്കിക്കൊള്ളും. അബ്ദുൽ മുത്വലിബ് പറഞ്ഞതുപോലെ:

കഅ്ബയെ തകർക്കാൻ വന്ന അബ്രഹത്ത് എന്ന രാജാവിനോട്, നിങ്ങളുടെ സൈന്യം പിടികൂടിയ ഇരുന്നൂറോളം ഒട്ടകങ്ങളുടെ ഉടമസ്ഥൻ ഞാനാണെന്നും അതെനിക്ക്   തിരിച്ചു നൽകണമെന്നും  കഅ്ബയുടെ ഉടമസ്ഥൻ അല്ലാഹുവാണെന്നും അതിന്റെ കാര്യം അവൻ നോക്കിക്കൊള്ളുെമെന്നും  പറഞ്ഞതായി ചരിത്രത്തിൽ കാണാം.  കഅ്ബ തകർക്കാൻ വന്ന സൈന്യത്തിനു നേരെ ഒരുതരം പക്ഷിക്കൂട്ടങ്ങളെ അയച്ചുകൊണ്ട് ആ സൈന്യത്തെ അല്ലാഹു തകർക്കുകയും കഅ്ബയ സംരക്ഷിക്കുകയും ചെയ്തു.

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *