يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَٰفًا مُّضَٰعَفَةً ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ‎﴿١٣٠﴾‏ وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَٰفِرِينَ ‎﴿١٣١﴾

സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖു൪ആന്‍:3/130-131)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍. (ഖു൪ആന്‍:2/278)

അല്ലാഹു വിശുദ്ധ ഖു൪ആനിലൂടെ സത്യവിശ്വാസികളെ വിളിച്ച്, ഒരു കല്‍പ്പനയായികൊണ്ട് പറഞ്ഞിട്ടുള്ള കാര്യമാണ് ‘നിങ്ങള്‍ പലിശ വെടിയണം’ എന്നത്. അല്ലാഹുവിന്റെ ഈ കല്‍പ്പന ജീവിതത്തില്‍ നടപ്പിലാക്കാന്‍ മുസ്ലിംകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? മദ്യപിക്കരുതെന്നും വ്യഭിചരിക്കരുതെന്നും അല്ലാഹു കല്‍പ്പിച്ചപ്പോള്‍ അത് ഉള്‍ക്കൊണ്ടതുപോലെ പലിശയുടെ വിഷയത്തില്‍ മുംസ്ലിംകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ് ? ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചു നോക്കിയാല്‍ മദ്യപാനത്തേക്കാളും വ്യഭിചാരത്തേക്കാളും ഗൌരവമായ തിന്‍മയാണ് പലിശയെന്ന് മനസ്സിലാക്കാന്‍ കഴിയും. മദ്യപാനവും വ്യഭിചാരവുമെല്ലാം ഇന്ന് സമൂഹത്തില്‍ തിന്‍മയായിട്ടാണ് ഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അതില്‍ നിന്ന് എല്ലാവരും അകന്ന് നില്‍ക്കുന്നതിനുവേണ്ടി പരിശ്രമിക്കുന്നു. എന്നാല്‍ പലിശ ഇന്ന് സമൂഹം തിന്‍മയായി ഗണിക്കാത്തതുകൊണ്ടും പരലോകത്തേക്കാളും ഇഹലോകത്തെ ഇഷ്ടപ്പെടുന്നതുകൊണ്ടുമാണ് പലിശയുടെ ഗൌരവം ഉള്‍ക്കൊള്ളാന്‍ മുംസ്ലിംകള്‍ക്ക് കഴിയാതെ പോയത്.

ഏറ്റവും നല്ല വസ്തുക്കളില്‍ നിന്ന് മാത്രമേ ഭക്ഷിക്കാവൂവെന്ന് അല്ലാഹു പ്രവാചകന്‍മാരോട് കല്പിച്ചു.

يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ

ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51)

പ്രവാചകന്‍മാരോട് കല്പിച്ച ഇതേകാര്യം അല്ലാഹു സത്യവിശ്വാസികളോടും കല്പിച്ചിട്ടുണ്ട്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أربع: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസയില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. (1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. (2) തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്. (3) തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. (4) തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യാതെ പരലോകത്ത് മനുഷ്യന്റെ കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല എന്ന് പറഞ്ഞതില്‍, മൂന്നാമത്തേത് തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്നും എന്തിലാണ് ചെലവഴിച്ചതെന്നുമാണ്. അതുകൊണ്ടുതന്നെ സത്യവിശ്വാസിയുടെ സമ്പാദ്യം പൂ൪ണ്ണമായും ഹലാലായ മാ൪ഗത്തിലുള്ളതായിരിക്കണം. ഹറാമായ രീതിയിലുള്ള സമ്പാദ്യം സത്യവിശ്വാസികള്‍ക്ക് പാടില്ല. അത് വലുതായാലും ചെറുതായാലും ദുനിയാവിലും ആഖിറത്തിലും നഷ്ടമാണ്. ഇസ്ലാം പരിപൂ൪ണ്ണമായും വിരോധിച്ചിട്ടുള്ളതും ദുനിയാവിലും ആഖിറത്തിലും നഷ്ടവും നിന്ദ്യവും ശിക്ഷയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള നിഷിദ്ധമായ ഒരു സമ്പാദ്യമാണ് പലിശ.

കഴിഞ്ഞുപോയ സമൂഹങ്ങളിലും പലിശ നിഷിദ്ധമായിരുന്നതായി വിശുദ്ധ ഖു൪ആനില്‍ സൂചന കാണാം.

فَبِظُلْمٍ مِّنَ ٱلَّذِينَ هَادُوا۟ حَرَّمْنَا عَلَيْهِمْ طَيِّبَٰتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ ٱللَّهِ كَثِيرًا – وَأَخْذِهِمُ ٱلرِّبَوٰا۟ وَقَدْ نُهُوا۟ عَنْهُ وَأَكْلِهِمْ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ ۚ وَأَعْتَدْنَا لِلْكَٰفِرِينَ مِنْهُمْ عَذَابًا أَلِيمًا

അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും. പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (അത് നിഷിദ്ധമാക്കപ്പെട്ടത്‌.) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌. (ഖു൪ആന്‍:4/160-161)

أن الله قد نهاهم عن الربا فتناولوه وأخذوه ، واحتالوا عليه بأنواع من الحيل وصنوف من الشبه ، وأكلوا أموال الناس بالباطل

തീർച്ചയായും അല്ലാഹു അവരുടെ(ജൂതന്‍മാരുടെ) മേൽ പലിശ നിരോധിച്ചു, എന്നാൽ അവരത് കൈകാര്യം ചെയ്യുകയും അവരത് സ്വീകരിക്കുകയും ചെയ്തു. അവർ അതിൽ കുറെ തന്ത്രങ്ങൾ മെനഞ്ഞു. സംശയാസ്പദമായ കാര്യങ്ങളും അവർ ചെയ്തു. അങ്ങനെ ആളുകളുടെ സമ്പത്ത് അവർ (യഹൂദൻമാർ) അന്യായമായി ഭക്ഷിച്ചു. (തഫ്സീ൪ ഇബ്നുകസീർ)

വിനാശകരമായ ഏഴ് വന്‍പാപങ്ങളില്‍ ഒന്നായി ഇസ്ലാം പലിശയെ എണ്ണിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ اجْتَنِبُوا السَّبْعَ الْمُوبِقَاتِ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ ‏”‏ الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു : നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്‌) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച്‌ (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി:6857)

പലിശ വന്‍പാപങ്ങളില്‍ പെട്ടതായതുകൊണ്ടുതന്നെ ഇസ്ലാം അതിനെ വിരോധിച്ചു.

عَنْ عَوْنِ بْنِ أَبِي جُحَيْفَةَ، قَالَ رَأَيْتُ أَبِي فَقَالَ إِنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ ثَمَنِ الدَّمِ، وَثَمَنِ الْكَلْبِ، وَآكِلِ الرِّبَا وَمُوكِلِهِ، وَالْوَاشِمَةِ وَالْمُسْتَوْشِمَةِ‏.‏

ഔന് ബിന്‍ അബീജുഹൈഫയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) നായയുടെയും രക്തത്തിന്റെയും വില വിരോധിച്ചിരിക്കുന്നു. പലിശ തിന്നുന്നതും പലിശ തീറ്റിക്കുന്നതും പച്ച കുത്തുന്നതും കുത്തിക്കുന്നതും അവിടുന്ന് വിരോധിച്ചിരിക്കുന്നു. (ബുഖാരി:5945)

പലിശ തിന്നുവനെയും അത് തീറ്റിക്കുന്നവനെയും അത് എഴുതി വെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവരെയും നബി(സ്വ) ശപിച്ചിരിക്കുന്നു. മാത്രമല്ല, പലിശയുമായി ബന്ധപ്പെടുന്നവരെല്ലാം പാപത്തില്‍ തുല്യരുമാണ്.

عَنْ عَبْدِ اللَّهِ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم آكِلَ الرِّبَا وَمُؤْكِلَهُ

അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം : പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും നബി(സ്വ) ശപിച്ചിരിക്കുന്നു.(മുസ്‌ലിം: 1597)

عَنْ جَابِرٍ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم آكِلَ الرِّبَا وَمُوكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ ‏.‏

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും നബി(സ്വ) ശപിച്ചിരിക്കുന്നു . എന്നിട്ടദ്ദേഹം പറഞ്ഞു : അവരെല്ലാം ഒരുപോലെയാണ് . (മുസ്ലിം:1598)

വ്യഭിചാരത്തേക്കാള്‍ വലിയ പാപമായിട്ടാണ് അല്ല, പലതവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാപമാണ് പലിശയെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

عَنْ عبداللَّهِ بْنِ حَنْظَلَةَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: دِرْهَمُ رِبًا يَأْكُلُهُ الرَّجُلُ وَهُوَ يَعْلَمُ أَشَدُّ مِنْ سِتٍّ وَثَلَاثِينَ زَنْيَةً

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദലയില്‍ (റ) നിന്നും നിവേദനം : അദ്ദേഹം പറയുന്നു: നബി (സ്വ) പറഞ്ഞു: അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്. (അഹ്മദ് :21957 – സ്വഹീഹ് അല്‍ബാനി)

വ്യഭിചാരങ്ങളില്‍തന്നെയും ഏറ്റവും മോശമായ, ഏറ്റവും നീചമായ ഒന്നാണ് ഒരാള്‍ തന്റെ മാതാവുമായി വ്യഭിചരിക്കുന്നത്. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه

അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം : നബി (സ്വ) പറഞ്ഞു:പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ്. (ബൈഹഖി – സ്വഹീഹ് അല്‍ബാനി)

“മുതല്‍ മുടക്കി ആദായം എടുക്കലാണ് പലിശ, അത് തെറ്റാണെങ്കില്‍ കച്ചവടവും തെറ്റല്ലേ? അതും ആദായമെടുക്കല്‍ തന്നെയാണല്ലോ. എന്നിരിക്കെ പലിശവാങ്ങല്‍ തെറ്റും കച്ചവടം ചെയ്യല്‍ തെറ്റില്ലാത്തതുമാകുന്നതെങ്ങനെ?” എന്നൊക്കെയുള്ള ചോദ്യങ്ങള്‍ എക്കാലത്തും പലിശക്കാ൪ ഉന്നയിക്കാറുണ്ട്. ഇതിന് അല്ലാഹു പറഞ്ഞ മറുപടി കാണുക:

وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ

അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:2/275)

അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ രണ്ടും ധനസമ്പാദനത്തിനുള്ള രണ്ട് വഴികളാണ്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കച്ചവടത്തിന് അദ്ധ്വാനവും പരിചയ സമ്പത്തുമെല്ലാം ആവശ്യമാണ്. പലിശ ഇടപാടില്‍ ഇവയൊന്നും ആവശ്യമായി വരുന്നില്ല. മാത്രവുമല്ല കച്ചവടത്തില്‍ ലാഭവും നഷ്ടവും സംഭവിക്കാം. പലിശ ഇടപാടില്‍ ഒരിക്കലും നഷ്ടം സംഭവിക്കുന്നില്ല.

പലിശ നിഷിദ്ധമാക്കിക്കൊണ്ടുള്ള അല്ലാഹുവിന്റെ വചനം കാണുക:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍. (ഖു൪ആന്‍:2/278)

പലിശ നിഷിദ്ധമാക്കിക്കൊണ്ടുള്ള കല്‍പ്പന വരുന്നതിന് മുമ്പ് നടത്തിയിട്ടുള്ള പലിശയിടപാടുകളില്‍ നിശ്ചയ പ്രകാരം ബാക്കി കിട്ടാനുള്ളതൊന്നും മേലില്‍ വസൂലാക്കരുതെന്നും അത് മുഴുവന്‍ ഉപേക്ഷിക്കുക തന്നെ വേണമെന്നും ഈ വചനത്തിലൂടെ ഖുര്‍ആന്‍ കല്‍പ്പിച്ചു. ഇസ്‌ലാമിലേക്ക് കടന്നു വരുന്ന വ്യക്തികളും അന്നുവരെ പലിശവാങ്ങുന്നവരായിരുന്നുവെങ്കില്‍ ശേഷം കിട്ടാനുള്ളത് വര്‍ജ്ജിക്കേണ്ടതാണ്. എന്നാല്‍ മൂലധനം അവ൪ക്കുണ്ടായിരിക്കുന്നതാണ്.

فَمَن جَآءَهُۥ مَوْعِظَةٌ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ

……… അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും…….. (ഖു൪ആന്‍:2/275)

وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ

നിങ്ങള്‍ (പലിശയില്‍ നിന്ന്) പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌. (ഖു൪ആന്‍:2/279)

പലിശ നിരോധിച്ച ആയത്തിനെ(ഖു൪ആന്‍:2/278) തുട൪ന്ന് അങ്ങനെ ചെയ്യാത്തപക്ഷം, അതിന് തയ്യാറില്ലാത്തവര്‍ക്കെതിരെ അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിക്കുമെന്ന് ശക്തിയായി താക്കീത് ചെയ്യുന്നു.

فَإِن لَّمْ تَفْعَلُوا۟ فَأْذَنُوا۟ بِحَرْبٍ مِّنَ ٱللَّهِ وَرَسُولِهِۦ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ

നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌. (ഖു൪ആന്‍:2/279)

വിശുദ്ധ ഖു൪ആനിലൂടെ അല്ലാഹു യുദ്ധം പ്രഖ്യാപിച്ച ഒരേ ഒരു വിഭാഗം പലിശ അനുഭവിക്കുന്നവരാണെന്നുള്ളത് ഈ തിന്‍മയുടെ ഗൌരവം വിളിച്ചറിയിക്കുന്നു.

قال الإمام مالك رحمه الله:إنى تصفحت كتاب الله وسنة نبيه فلم أر شيئا أشر من الربا لأن الله أذن فيه بالحرب.

ഇമാം മാലിക് رحمه الله പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകരുടെﷺ സുന്നത്തും ഞാൻ പരിശോധിച്ചു നോക്കി. (മനുഷ്യൻ ഭുജിക്കാവുന്നതിൽ വെച്ച് ) പലിശയെക്കാൾ നികൃഷ്ടമായി മറ്റൊന്നും ഞാൻ കണ്ടില്ല. കാരണം പലിശയുടെ വിഷയത്തിൽ അല്ലാഹു യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. [തഫ്സീറുൽ ഖുർത്വുബി:4/405]

ഹജ്ജത്തുല്‍ വദാഇല്‍ വെച്ച് നബി(സ്വ) പ്രഖ്യാപിച്ചു :

ألا إن كل ربا من ربا الجاهلية موضوع، لكم رؤوس أموالكم لا تَظلِمون ولا تُظلَمون

അറിയുക, ജാഹിലിയത്തിലെ മുഴുവന്‍ പലിശകളും ഒഴിവാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ മൂലധനം ഉണ്ട്. നിങ്ങള്‍ അന്യായം ചെയ്യാന്‍ പാടില്ല, നിങ്ങളോട് അന്യായം ചെയ്യപ്പെടാനും പാടുള്ളതല്ല.

قال عمر رضي الله عنه: إن آية الربا من آخر ما نزل من القرآن؛ وإن النبي – صلى الله عليه وسلم – قبض قبل أن يبينه لنا؛ فدعوا الربا؛ والريبة

ഉമ൪(റ) പറഞ്ഞു: ഖു൪ആനില്‍ ഏറ്റവും അവസാനമായി അവതരിക്കപ്പെട്ട ആയത്തുകളില്‍ പലിശയുടെ ആയത്തുകളാണുള്ളത്. പലിശയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരണങ്ങള്‍ നല്‍കുന്നതിന് മുമ്പ് നബി(സ്വ) മരണപ്പെട്ടു. അതുകൊണ്ട് പലിശയെയും പലിശയാണെന്ന് കരുതുന്ന കാര്യങ്ങളെയും നിങ്ങള്‍ ഉപേക്ഷിക്കണം.

 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَٰفًا مُّضَٰعَفَةً ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ‎﴿١٣٠﴾‏ وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَٰفِرِينَ ‎﴿١٣١﴾

സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖു൪ആന്‍:3/130-131)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ഇവിടെ പലിശ ഉപയോഗിക്കരുതെന്ന് വിലക്കിയപ്പോള്‍ ഇരട്ടിയിരട്ടിയായ നിലയില്‍ തിന്നരുത് لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً എന്ന് പറഞ്ഞിരിക്കുകയാണ്. ഇക്കാരണത്താല്‍, ഇരട്ടിക്കണക്കില്‍ വാങ്ങുന്ന പലിശ മാത്രമേ വിരോധിക്കപ്പട്ടിട്ടുള്ളുവെന്നോ, പലിശക്കാരുടെ ഭാഷയിലുള്ള ‘മിതപ്പലിശ’ക്ക് വിരോധമില്ലെന്നോ ഇതിനര്‍ത്ഥമില്ല. നികൃഷ്ടമോ, നീചമോ ആയ ഒരു കാര്യത്തെക്കുറിച്ച് ആക്ഷേപിക്കുകയോ, വിലക്കുകയോ ചെയ്യുമ്പോള്‍ അതിന്‍റെ ദുഷിച്ച ചില വശങ്ങളെ ചൂണ്ടിക്കാട്ടുന്ന വിശേഷണങ്ങള്‍ എടുത്ത് പറഞ്ഞ് അതിന്‍റെ കൊള്ളരുതായ്മ ചൂണ്ടിക്കാട്ടലും, ശ്രോതാക്കള്‍ക്ക് അതിനോട് വെറുപ്പ് തോന്നത്തക്ക ശൈലിയില്‍ അതിനെക്കുറിച്ച്‌ സംസാരിക്കലും സാധാരണ പതിവാണ്. എല്ലാ ഭാഷയിലും സാഹിത്യങ്ങളിലും കാണാവുന്നതാണിത്. (അമാനി തഫ്സീ൪ – ഖു൪ആന്‍:3/130-131 ന്റെ വിശദീകരണത്തില്‍ നിന്ന്)

ഭാഷാപരമായി الربا എന്ന പദത്തിന് ‘വളര്‍ച്ച’ അല്ലെങ്കില്‍ ‘വര്‍ദ്ധനവ്’ എന്നാണ് അ൪ത്ഥം.ധനത്തില്‍ വ൪ദ്ധനവ് ലഭിക്കുന്നതിന് വേണ്ടിയാണ് ആളുകള്‍ പലിശ സ്വീകരിക്കുന്നത്. ഭൌതികമായി നോക്കുമ്പോള്‍ പലിശ ലഭിക്കുന്നതിലൂടെ സമ്പത്ത് വ൪ദ്ധിക്കുകയാണ് ചെയ്യുന്നതെങ്കിലും അല്ലാഹു നിഷിദ്ധമാക്കിയതില്‍ യാതൊരു ബ൪ക്കത്തും ഉണ്ടായിരിക്കുന്നതല്ല.

ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺭِّﺑًﺎ ﻟِّﻴَﺮْﺑُﻮَا۟ ﻓِﻰٓ ﺃَﻣْﻮَٰﻝِ ٱﻟﻨَّﺎﺱِ ﻓَﻼَ ﻳَﺮْﺑُﻮا۟ ﻋِﻨﺪَ ٱﻟﻠَّﻪِ ۖ ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺯَﻛَﻮٰﺓٍ ﺗُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻀْﻌِﻔُﻮﻥَ

ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍. (ഖു൪ആന്‍:30/39)

ﻳَﻤْﺤَﻖُ ٱﻟﻠَّﻪُ ٱﻟﺮِّﺑَﻮٰا۟ ﻭَﻳُﺮْﺑِﻰ ٱﻟﺼَّﺪَﻗَٰﺖِ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳُﺤِﺐُّ

അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.(ഖു൪ആന്‍:2/276)

عَنِ ابْنِ مَسْعُودٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏: ‏ مَا أَحَدٌ أَكْثَرَ مِنَ الرِّبَا إِلاَّ كَانَ عَاقِبَةُ أَمْرِهِ إِلَى قِلَّةٍ‏

ഇബ്നുമസ്ഊദില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : ആരാണോ പലിശയെ പെരിപ്പിച്ചത് അവന്റെ പര്യവസാനം ഇല്ലായ്മയിലേക്ക് മടക്കുന്നതാണ്. (ഇബ്നുമാജ:12/ 2365)

അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്. ദാനധര്‍മ്മങ്ങള്‍ മനുഷ്യത്വപരമായ സല്‍സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. അതോടുകൂടി അല്ലാഹുവിന്റെ പ്രീതിക്കും പ്രതിഫലത്തിനും ധ൪മ്മിഷ്ഠന്‍ പാത്രമാകുകയും ചെയ്യുന്നു. പലിശയാകട്ടെ, പൈശാചിക സ്വഭാവവും. അത് അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കും ശിക്ഷക്കും കാരണമായിത്തീരുകയും ചെയ്യും. പലിശകൊണ്ട് സമ്പത്ത് വളരുകയും ദാനധര്‍മങ്ങളാല്‍ അത് കുറയുകയും ചെയ്യുന്നതായിട്ടാണ് പ്രത്യക്ഷത്തില്‍ കാണപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:لَا يَنْقُصُ مَالٌ مِنْ صَدَقَةٍ فَتَصَدَّقُوا

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക.(അഹ്മദ് : 1584 – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് : 2462)

പ്രധാനമായും രണ്ട് തരത്തിലുള്ള പലിശയാണ് ഇന്ന് കാണപ്പെടുന്നത്.

(1) കടവുമായി ബന്ധപ്പെട്ട പലിശ

ഇത് കടക്കാരന് അവധി അനുവദിക്കുന്നതിന്റെ പേരില്‍ ഈടാക്കപ്പെടുന്ന ആദായമാണ് . ഇത് പല രീതിയിലുണ്ട്.

ഒന്ന് : വല്ല സാധനവും അവധിവെച്ചു ഒരു സംഖ്യക്ക് വിറ്റ ശേഷം, അത് വാങ്ങിയവന്‍ ആ അവധിക്ക് വില തീര്‍ക്കാത്തപക്ഷം, വീണ്ടും അവധി നീട്ടി കൊടുക്കുകയും,വിലയുടെ സംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പിന്നെയും അവധി വീണ്ടും നീട്ടി കൊടുക്കേണ്ടി വരുന്ന പക്ഷം വീണ്ടും സംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

രണ്ട് : ഇത്ര കാലത്തേക്ക് ഇന്ന തോതില്‍ ആദായം കൂട്ടിത്തരണമെന്ന നിശ്ചയേത്താടെ കടം കൊടുക്കുക.

മൂന്ന് : കടത്തിന് ഒരു നിശ്ചിത അവധിവെക്കുകയും അന്ന് ഇത്ര സംഖ്യ കൂട്ടിത്തരണമെന്ന് നിശ്ചയിക്കുകയും ചെയ്യുക.

ഇതിലെല്ലാം തന്നെ കടത്തിന് അവധി നല്‍കുന്നതിന്റെ പേരിലാണ് മൂലസംഖ്യയെക്കാള്‍ വര്‍ദ്ധനവ് ഈടാക്കുന്നതെന്ന് വ്യക്തമാണ്.ഇന്ന് നിലവിലുള്ള എല്ലാ പലിശ ഇടപാടുകളും വിശകലനം ചെയ്താല്‍ ഭൂരിഭാഗവും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടതായി കാണാം.

കടം നല്‍കുമ്പോഴോ നേരത്തേയുള്ള കടം ഒരാള്‍ തിരിച്ചടക്കാന്‍ വൈകുമ്പോഴോ അയാളില്‍ നിന്നും നിബന്ധന പ്രകാരം കാലതാമസത്തിന് ബദലായി ഈടാക്കുന്ന വ൪ദ്ധനവാണ് പലിശ.

عَنْ سَعِيدِ بْنِ أَبِي بُرْدَةَ، عَنْ أَبِيهِ، أَتَيْتُ الْمَدِينَةَ فَلَقِيتُ عَبْدَ اللَّهِ بْنَ سَلاَمٍ ـ رضى الله عنه ـ فَقَالَ أَلاَ تَجِيءُ فَأُطْعِمَكَ سَوِيقًا وَتَمْرًا، وَتَدْخُلَ فِي بَيْتٍ ثُمَّ قَالَ إِنَّكَ بِأَرْضٍ الرِّبَا بِهَا فَاشٍ، إِذَا كَانَ لَكَ عَلَى رَجُلٍ حَقٌّ فَأَهْدَى إِلَيْكَ حِمْلَ تِبْنٍ، أَوْ حِمْلَ شَعِيرٍ أَوْ حِمْلَ قَتٍّ، فَلاَ تَأْخُذْهُ، فَإِنَّهُ رِبًا‏.‏ وَلَمْ يَذْكُرِ النَّضْرُ وَأَبُو دَاوُدَ وَوَهْبٌ عَنْ شُعْبَةَ الْبَيْتَ‏.‏

സമുറ ബ്നു ജുന്‍ദുബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഞാൻ മദീനയിൽ എത്തിയപ്പോള്‍ അബ്ദുല്ലാഹിബ്നു സലാമിനെ(റ) കാണാനിടയായി. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: പലിശ വ്യാപിച്ച ഒരു നാട്ടിലാണ് താങ്കൾ ഉള്ളത്. അതുകൊണ്ട് താങ്കൾക്ക് വല്ല വ്യക്തിയിൽ നിന്നും വല്ല കടവും കിട്ടാനുണ്ടെങ്കിൽ അവൻ നിനക്ക് ഒരു ചുമട് വൈക്കോലോ ഒരു ചുമട് ബാ൪ലിയോ ഒരു ചുമട് കാലിത്തീറ്റയോ സമ്മാനിക്കുന്നുവെങ്കിൽ താങ്കൾ അത് സ്വീകരിക്കരുത്. എന്തുകൊണ്ടെന്നാൽ അത് പലിശയാകുന്നു. (ബുഖാരി:3814)

قالَ رسولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:كُلُّ قَرْضٍ جَرَّ مَنْفَعَةً فَهُوَ رِبًا

നബി(സ്വ) പറഞ്ഞു : ആരെങ്കിലും (കടം കൊടുക്കുമ്പോള്‍) കടത്തിലൂടെ വല്ല ഉപകാരവും പ്രതീക്ഷിച്ചാല്‍ അത് പലിശയാണ്.

എന്നാല്‍ ഒരാള്‍ നമുക്ക് അത്യാവശ്യത്തിന് പണം കടം തന്ന് സഹായിക്കുമ്പോള്‍ അത് തിരികെ കൊടുക്കുന്ന സന്ദ൪ഭത്തില്‍ അതില്‍ നിന്ന് കുറച്ച് കൂടുതല്‍ കൊടുക്കല്‍ സുന്നത്താണ്. എന്നാല്‍ കടം കൊടുത്ത ആള്‍ അത് ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ അത് പ്രതീക്ഷിച്ചുകൊണ്ട് പണം കടംകൊടുക്കുകയോ ചെയ്യാന്‍ പാടില്ല.

(2) കച്ചവടവുമായി ബന്ധപ്പെട്ട പലിശ

ഒരേ ഇനത്തില്‍പെട്ട സാധനത്തിന് വില്‍ക്കുമ്പോള്‍ (കൈമാറുമ്പോള്‍) വസൂലാക്കപ്പെടുന്ന അധികാദായമാണ് ഇത് .

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلاً بِمِثْلٍ يَدًا بِيَدٍ فَمَنْ زَادَ أَوِ اسْتَزَادَ فَقَدْ أَرْبَى الآخِذُ وَالْمُعْطِي فِيهِ سَوَاءٌ ‏‏

അബൂസഈദില്‍ ഖുദ്‌രിയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സ്വര്‍ണത്തിനു പകരം സ്വര്‍ണം, വെള്ളിക്കുപകരം വെള്ളി, ഗോതമ്പിനുപകരം ഗോതമ്പ്, ബാര്‍ലിക്കുപകരം ബാര്‍ലി, കാരക്കയ്ക്കുപകരം കാരയ്ക്ക , ഉപ്പിനുപകരം ഉപ്പ്, അങ്ങനെ തത്തുല്യമായത് തമ്മില്‍ വിനിമയം ചെയ്യുക. രൊക്കം സാധനം ഇടപാട് സ്ഥലത്ത് വെച്ച് നല്‍കുക. അതില്‍ കൂടുതല്‍ ആരെങ്കിലും ആവശ്യപ്പെടുന്നുവെങ്കില്‍ അവന്‍ പലിശയാണ് ചോദിക്കുന്നത്. അത് കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ കുറ്റവാളിയാണ്.’ (സ്വഹീഹ് മുസ്‌ലിം:1584)

مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يَأْخُذَنَّ إِلاَّ مِثْلاً بِمِثْلٍ ‏

നബി(സ്വ) പറഞ്ഞു :അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവ൪ തുല്യത്തിന് തുല്ല്യമല്ലാതെ ഇടപാട് നടത്തരുത്. (മുസ്ലിം:1591)

عَنْ فَضَالَةَ بْنِ عُبَيْدٍ، قَالَ كُنَّا مَعَ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ خَيْبَرَ نُبَايِعُ الْيَهُودَ الْوُقِيَّةَ الذَّهَبَ بِالدِّينَارَيْنِ وَالثَّلاَثَةِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَبِيعُوا الذَّهَبَ بِالذَّهَبِ إِلاَّ وَزْنًا بِوَزْنٍ ‏‏

ഫളാലത്തബ്നുഉബൈദില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഖൈബ൪ ദിനത്തില്‍ ഞങ്ങള്‍ നബിയോടൊപ്പം(സ്വ) ഉണ്ടായിരിക്കെ, രണ്ട് ദീനാറിനോ മൂന്ന് ദീനാറിനോ(സ്വ൪ണ നാണയം) ഒരു ജൂതനില്‍ നിന്ന് കച്ചവടം നടത്തി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: തുല്ല്യ തൂക്കത്തിനല്ലാതെ നിങ്ങള്‍ സ്വര്‍ണ്ണം കൊടുത്ത് സ്വര്‍ണ്ണം വാങ്ങരുത്. (മുസ്ലിം:1591)

عَنْ أَبُو بَكْرَةَ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : لاَ تَبِيعُوا الذَّهَبَ بِالذَّهَبِ إِلاَّ سَوَاءً بِسَوَاءٍ، وَالْفِضَّةَ بِالْفِضَّةِ إِلاَّ سَوَاءً بِسَوَاءٍ، وَبِيعُوا الذَّهَبَ بِالْفِضَّةِ وَالْفِضَّةَ بِالذَّهَبِ كَيْفَ شِئْتُمْ ‏

അബൂബുക്റത്തില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സ്വര്‍ണ്ണം കൊടുത്ത് സ്വര്‍ണ്ണവും വെള്ളി കൊടുത്ത് വെള്ളിയും കൈമാറരുത്. തുല്യ തൂക്കത്തിലാണെങ്കില്‍ വിരോധമില്ല. എന്നാല്‍ സ്വര്‍ണ്ണം കൊടുത്തു വെളളിയും വെള്ളി കൊടുത്തു സ്വര്‍ണ്ണവും നിങ്ങള്‍ക്കിഷ്ടം പോലെ കൈമാറാം. (ബുഖാരി.2175)

عَنْ أَبِي، سَعِيدٍ الْخُدْرِيِّ قَالَ جَاءَ بِلاَلٌ بِتَمْرٍ بَرْنِيٍّ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مِنْ أَيْنَ هَذَا ‏”‏ ‏.‏ فَقَالَ بِلاَلٌ تَمْرٌ كَانَ عِنْدَنَا رَدِيءٌ فَبِعْتُ مِنْهُ صَاعَيْنِ بِصَاعٍ لِمَطْعَمِ النَّبِيِّ صلى الله عليه وسلم ‏.‏ فَقَالَ رَسُولُ اللَّهِ عِنْدَ ذَلِكَ ‏”‏ أَوَّهْ عَيْنُ الرِّبَا لاَ تَفْعَلْ وَلَكِنْ إِذَا أَرَدْتَ أَنْ تَشْتَرِيَ التَّمْرَ فَبِعْهُ بِبَيْعٍ آخَرَ ثُمَّ اشْتَرِ بِهِ ‏”‏

അബൂസഈദില്‍ ഖുദ്‌രിയില്‍(റ) നിന്ന് നിവേദനം: ബിലാല്‍ (റ) നബിക്ക്(സ്വ) കുറച്ച് ബര്‍നി കാരക്കകള്‍ സമ്മാനിച്ചു. എവിടെ നിന്നാണ് അത് കിട്ടിയതെന്ന് നബി(സ്വ) അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ ബിലാല്‍ (റ) പറഞ്ഞു: ‘എന്റെ കൈയ്യില്‍ മോശം കാരക്കകള്‍ ഉണ്ടായിരുന്നു. അവ രണ്ട് സ്വാഅ് കൊടുത്ത് ഒരു സ്വാഅ് ഈ (നല്ല) കാരക്കകള്‍ ഞാന്‍ വാങ്ങി.’ ഇതുകേട്ട നബി(സ്വ)പറഞ്ഞു: ‘ഇതുതന്നെ പലിശ. ഇതുതന്നെ പലിശ. ഇനി അങ്ങനെ ചെയ്യരുത്. എന്തെങ്കിലും വാങ്ങാനാഗ്രഹിക്കുന്നുവെങ്കില്‍ കാരക്ക വില്‍ക്കുക. എന്നിട്ട് അതുകൊണ്ട് കിട്ടുന്നത് വാങ്ങുക'(മുസ്‌ലിം:1594).

عَنْ عُبَادَةَ بْنِ الصَّامِتِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلاً بِمِثْلٍ سَوَاءً بِسَوَاءٍ يَدًا بِيَدٍ فَإِذَا اخْتَلَفَتْ هَذِهِ الأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إِذَا كَانَ يَدًا بِيَدٍ ‏”‏ ‏.‏

ഉബാദത്ത് ബ്നു സ്വാമിത്തില്‍ (റ) നിന്നും നിവേദനം : നബി (സ്വ) പറഞ്ഞു: സ്വ൪ണം സ്വ൪ണത്തിന് പകരമായി വെള്ളി വെള്ളിക്ക് പകരമായി ഗോതമ്പ് ഗോതമ്പിന് പകരമായി ബാ൪ലി ബാ൪ലിക്ക് പകരമായി കാരക്ക കാരക്കക്ക് പകരമായി ഉപ്പ് ഉപ്പിന് പകരമായി കൈമാറ്റം ചെയ്യുമ്പോള്‍ അത് തുല്ല്യവും ഒരെ അളവിലോ തൂക്കത്തിലോ ഉള്ളതും കയ്യില്‍ നിന്നും കയ്യിലേക്ക് എന്ന രൂപത്തില്‍ അപ്പപ്പോള്‍ കൈമാറേണ്ടതുമാണ്. ഇനി ഈ ഇനങ്ങള്‍ പരസ്പരം വ്യത്യസ്ഥമായാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ വില്‍ക്കാം. അപ്പപ്പോള്‍ പരസ്പരം കൈപ്പറ്റുകയാണെങ്കില്‍. (മുസ്ലിം:1587)

മേല്‍ വിവരിച്ച ഹദീസുകളില്‍ നിന്നും താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്.

(1) ഒരേ ഇനത്തില്‍ പെട്ട സാധനങ്ങള്‍ ഉദാഹരണത്തിന്, സ്വ൪ണവും സ്വ൪ണവും തമ്മില്‍ ഇടപാട് നടത്തുമ്പോള്‍ (സ്വ൪ണം കൈമാറ്റം ചെയ്യുമ്പാള്‍) തുല്ല്യത്തിന് തുല്ല്യം ആയിരിക്കണം. അതായത് സ്വ൪ണം അങ്ങോട്ടു കൊടുക്കുമ്പോള്‍ അത്രയും അളവ് തന്നെ ഇങ്ങോട്ടും വാങ്ങണം. കൂടുതല്‍ സ്വ൪ണം കൊടുത്ത് കുറച്ച് സ്വ൪ണം വാങ്ങാനോ കുറച്ച് സ്വ൪ണം കൊടുത്ത് കൂടുതല്‍ സ്വ൪ണം വാങ്ങാനോ പാടുള്ളതല്ല. നമ്മുടെ നാടുകളില്‍ 5 പവന്‍ പഴയ സ്വ൪ണം കടയില്‍ കൊടുത്ത് 5 പവനില്‍ താഴെ അളവ് നിശ്ചയിച്ച് പുതിയ സ്വ൪ണ്ണം വാങ്ങുന്ന രീതി കണ്ടുവരാറുണ്ട്. അതേപോലെ 5 പവന്‍ പഴയ സ്വ൪ണവും കുറച്ച് പണവും കൊടുത്ത് പുതിയ 5 പവന്‍ സ്വ൪ണ്ണം വാങ്ങുകയും ചെയ്യുന്ന രീതിയും കണ്ടുവരാറുണ്ട്. ഇതിനെ പലിശയെന്നാണ് നബി(സ്വ) വിശേഷിപ്പിച്ചിട്ടുള്ളത്.

(2) ഒരേ ഇനത്തില്‍ പെട്ട സാധനങ്ങള്‍ ഉദാഹരണത്തിന്, സ്വ൪ണവും സ്വ൪ണവും തമ്മില്‍ ഇടപാട് നടത്തുമ്പോള്‍ (സ്വ൪ണം കൈമാറ്റം ചെയ്യുമ്പാള്‍) അത് രൊക്കം ഇടപാട് ആയിരിക്കണം. അഥവാ on the spot ല്‍ ഇടപാട് നടന്നിരിക്കണം. അതായത് അഞ്ച് പവന്‍ സ്വ൪ണ്ണം ഇന്ന് കൊടുത്ത് പിന്നീട് എപ്പോഴെങ്കിലും സ്വ൪ണ്ണം മാറ്റി വാങ്ങുന്ന രീതി പാടുള്ളതല്ല. സ്വ൪ണവും സ്വ൪ണവും തമ്മില്‍ തുല്ല്യത്തിന് തുല്ല്യം അല്ലാതെയും on the spot ല്‍ അല്ലാതെയുമുള്ള ഇടപാട് വ്യക്തമായ പലിശയാണ്.

(3) മേല്‍ ഹദീസില്‍ ഭക്ഷ്യവസ്തുക്കള്‍, നാണയങ്ങള്‍ (സ്വ൪ണം, വെള്ളി) എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ ആണ് പരാമ൪ശിക്കപ്പെട്ടത്. ക്രയവിക്രയം ചെയ്യപ്പെടുന്നത് ഒരേ വിഭാഗവും ഒരെ ഇനവുമാണ് എങ്കില്‍ (ഉദാ:- സ്വ൪ണവും സ്വ൪ണവും തമ്മില്‍) നബി(സ്വ) പറഞ്ഞ തുല്ല്യമാകുക, അപ്പപ്പോള്‍ കൈമാറുക(on the spot) എന്നീ രണ്ട് നിബന്ധനകള്‍ ബാധകമാണ്. ഒരേ വിഭാഗവും വ്യത്യസ്ഥ ഇനങ്ങളുമാണ് (ഉദാ:- സ്വ൪ണവും വെള്ളിയും തമ്മില്‍)എങ്കില്‍ അവിടെ അപ്പപ്പോള്‍ കൈമാറ്റം ചെയ്യുക(on the spot) എന്ന ഒരു നിബന്ധന ബാധകമാണ്. വിഭാഗങ്ങള്‍ തന്നെ വ്യത്യസ്ഥമാണ് അഥവാ ഭക്ഷ്യവിഭാഗവും നാണയവിഭാഗവും തമ്മിലാണ് (ഉദാ:- സ്വ൪ണവും ഗോതമ്പും തമ്മില്‍) ക്രയവിക്രയം നടക്കുന്നതെങ്കില്‍ അവിടെ ഈ രണ്ട് നിബന്ധനകളും ബാധകമല്ല.

(4) സ്വ൪ണ്ണം കറന്‍സിക്ക് പകരമായി കടം പറഞ്ഞ് കച്ചവടം ചെയ്യുകയാണെങ്കില്‍ അവിടെ പലിശ സംഭവിക്കും. ഒരു ജ്വല്ലറിക്കാരന്‍ അഞ്ച് പവന്‍ സ്വ൪ണം കടം തരാം, അത്(കടം വാങ്ങിയ സ്൪ണം) പിന്നീട് തിരിച്ചു കൊടുത്താല്‍ മതിയെന്ന് പറഞ്ഞാല്‍ അത് അനുവദനീയമാണ്. എന്നാല്‍ അഞ്ച് പവന്‍ സ്വ൪ണം വിലക്ക് കച്ചവടം ഉറപ്പിച്ച ശേഷം, തുക പിന്നീട് തന്നാല്‍ മതിയെന്ന് പറഞ്ഞാല്‍ അത് പലിശയാണ്. കാരണം സ്വ൪ണം, വെള്ളി, ഗോതമ്പ്, ബാ൪ലി, കാരക്ക, ഉപ്പ് എന്നീ ആറ് കാര്യങ്ങളാണ് പലിശയുടെ അടിസ്ഥാനമായി എണ്ണിയിട്ടുള്ളത്. ഇതില്‍ സ്വണവും വെള്ളിയും നാണയ വിഭാഗത്തില്‍ പെട്ടതും മറ്റുള്ളവ ഭക്ഷ്യ വസ്തുക്കളില്‍ പെട്ടതുമാണ്. നാം ഉപയോഗിക്കുന്ന നാണയങ്ങള്‍, കറന്‍സി എന്നിവ നാണയ വിഭാഗത്തില്‍ പെട്ടതായതിനാല്‍ സ്വണവും വെള്ളിയും തമ്മില്‍ ഇടപാട് നടത്തുമ്പോഴുള്ള അതേ നിയമമാണ് സ്വ൪ണവും കറന്‍സിയും തമ്മില്‍ ഇടപാട് നടത്തുമ്പോഴുമുള്ളത്. അതായത് സ്വ൪ണവും കറന്‍സിയും തമ്മില്‍ ഇടപാട് നടത്തുമ്പോള്‍ (കറന്‍സി കൊടുത്ത് സ്വ൪ണം വാങ്ങുമ്പോള്‍) അത് രൊക്കം ഇടപാട് ആയിരിക്കണം. അഥവാ on the spot ല്‍ ഇടപാട് നടന്നിരിക്കണം. അതുകൊണ്ടാണ് സ്വ൪ണ്ണം കറന്‍സിക്ക് പകരമായി കടം പറഞ്ഞ് കച്ചവടം ചെയ്യുകയാണെങ്കില്‍ അവിടെ പലിശ സംഭവിക്കുമെന്ന് പറയുന്നത്.

എന്താണ് പരിഹാരം?

കൈവശമുള്ള പഴയ സ്വ൪ണ്ണം വിറ്റ് അതിന്റെ വില കൈപ്പറ്റുക. എന്നിട്ട് ആവശ്യമുള്ള പുതിയ സ്വ൪ണ്ണം അതിന്റെ വില കൊടുത്ത് വാങ്ങുക.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم اسْتَعْمَلَ رَجُلاً عَلَى خَيْبَرَ فَجَاءَهُ بِتَمْرٍ جَنِيبٍ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَكُلُّ تَمْرِ خَيْبَرَ هَكَذَا ‏”‏ ‏.‏ فَقَالَ لاَ وَاللَّهِ يَا رَسُولَ اللَّهِ إِنَّا لَنَأْخُذُ الصَّاعَ مِنْ هَذَا بِالصَّاعَيْنِ وَالصَّاعَيْنِ بِالثَّلاَثَةِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ فَلاَ تَفْعَلْ بِعِ الْجَمْعَ بِالدَّرَاهِمِ ثُمَّ ابْتَعْ بِالدَّرَاهِمِ جَنِيبًا ‏”‏ ‏.‏

അബൂസഈദില്‍ ഖുദ്‌രിയില്‍(റ) നിന്നും അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം :നബി(സ്വ) ഖൈബറില്‍ ഒരു മേല്‍നോട്ടക്കാരനെ നിയോഗിച്ചു. അദ്ദേഹം നബിയുടെ(സ്വ) അരികിലേക്ക് ജനീബ് കാരക്ക (മുന്തിയ ഇനം കാരക്ക) കൊണ്ടുവന്നു. അപ്പോള്‍ നബി(സ്വ) ചോദിച്ചു: ഖൈബറിലെ കാരക്കയെല്ലാം ഇപ്രകാരം തന്നെയാണോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിനെ സത്യം അല്ല. ഞങ്ങള്‍ രണ്ട് സ്വാഅ് (താഴ്ന്ന ഇനം) നല്‍കി ഒരു സ്വാഅ് (മുന്തിയ ഇനം) വാങ്ങും. മൂന്ന് സ്വാഅ് (താഴ്ന്ന ഇനം) നല്‍കി രണ്ട് സ്വാഉം (മുന്തിയ ഇനം) വാങ്ങും. അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു : നീ അപ്രകാരം ചെയ്യരുത്. നിന്റെ കൈയ്യിലുള്ള താഴ്ന്ന ഇനം കാരക്ക ദി൪ഹമിന് വില്‍ക്കുക. പിന്നീട് ആ ദി൪ഹമുകള്‍ കൊണ്ട് ജനീബ് വാങ്ങിച്ചുകൊളുളുക. (മുസ്ലിം:1593)

സ്വ൪ണ്ണം കറന്‍സിക്ക് പകരമായി കടം പറഞ്ഞ് കച്ചവടം ചെയ്യുകയാണെങ്കില്‍ അവിടെ പലിശ സംഭവിക്കുമെന്നതിനാല്‍ അത്യാവശ്യ ഘട്ടത്തില്‍ ‘സ്വ൪ണ്ണം തിരിച്ചു കൊടുക്കാമെന്ന വ്യവസ്ഥയില്‍ സ്വ൪ണം കടം വാങ്ങുകയോ’ ‘സ്വ൪ണം വാടകക്ക് എടുക്കുകയോ’ ചെയ്യാവുന്നതാണ്.

വിവാഹ വേളയില്‍ സ്ത്രീക്ക് ധരിക്കാനുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ ഒന്നോ രണ്ടോ ആഴച്ചക്ക് വാടകക്ക് നല്‍കുന്നതിനെ സംബന്ധിച്ച് ലിജ്നതുദ്ദാഇമയോടുള്ള ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്: “സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളോ ഇതര ആഭരണങ്ങളോ നിര്‍ണ്ണിതമായ സമയത്തേക്ക് നിശ്ചിത വാടക നിശ്ചയിച്ചുകൊണ്ട് വാടകക്ക് നല്‍കല്‍ അടിസ്ഥാനപരമായി അനുവദനീയമാണ്. വാടകയുടെ സമയം പൂര്‍ത്തിയായാല്‍ വാടകക്കെടുത്തയാള്‍ ആഭരണങ്ങള്‍ തിരിച്ച് നല്‍കണം. വാടകക്ക് നല്‍കുന്ന ആഭരണങ്ങള്‍ക്ക് ഈട് വാങ്ങിവെക്കുന്നതിലും തെറ്റില്ല”.

പലിശ തിന്നുന്നവന്റെ ഖബ്൪ ജീവിതം ഏറെ പ്രയാസകരമായിരിക്കും. അവന് ഖബ്റില്‍ നിന്ദ്യമായ ശിക്ഷയുണ്ട്. നബി(സ്വ) അത് വിശദീകരിച്ചിട്ടുണ്ട്.

عَنْ سَمُرَةَ بْنِ جُنْدُبٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ رَأَيْتُ اللَّيْلَةَ رَجُلَيْنِ أَتَيَانِي، فَأَخْرَجَانِي إِلَى أَرْضٍ مُقَدَّسَةٍ، فَانْطَلَقْنَا حَتَّى أَتَيْنَا عَلَى نَهَرٍ مِنْ دَمٍ فِيهِ رَجُلٌ قَائِمٌ، وَعَلَى وَسَطِ النَّهْرِ رَجُلٌ بَيْنَ يَدَيْهِ حِجَارَةٌ، فَأَقْبَلَ الرَّجُلُ الَّذِي فِي النَّهَرِ فَإِذَا أَرَادَ الرَّجُلُ أَنْ يَخْرُجَ رَمَى الرَّجُلُ بِحَجَرٍ فِي فِيهِ فَرَدَّهُ حَيْثُ كَانَ، فَجَعَلَ كُلَّمَا جَاءَ لِيَخْرُجَ رَمَى فِي فِيهِ بِحَجَرٍ، فَيَرْجِعُ كَمَا كَانَ، فَقُلْتُ مَا هَذَا فَقَالَ الَّذِي رَأَيْتَهُ فِي النَّهَرِ آكِلُ الرِّبَا ‏”

സമുറ ബ്നു ജുന്‍ദുബില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : ഈ രാത്രിയില്‍ രണ്ടുപേ൪ എന്റെ അടുക്കല്‍ വരുന്നതായി ഞാന്‍ (സ്വപ്നത്തില്‍) കണ്ടു. അവ൪ രണ്ടുപേരും എന്നെ വിശുദ്ധമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. ഞങ്ങള്‍ മുന്നോട്ട് പോയി, അങ്ങനെ രക്തം ഒഴുകുന്ന ഒരു പുഴയുടെ അടുക്കലെത്തി. അതില്‍ ഒരാള്‍ നില്‍ക്കുന്നു. അതിന്റെ കരയില്‍ മറ്റൊരാള്‍ കൈയില്‍ ഒരു കല്ലുമായി നില്‍ക്കുന്നു. പുഴയിലുള്ള വ്യക്തി അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അയാളുടെ വായയിലേക്ക് കരയിലുള്ള വ്യക്തി കല്ല് എറിയുന്നു. (ഏറിന്റെ കാഠിന്യം കാരണത്താല്‍) അയാള്‍ നേരത്തെ നിന്ന സ്ഥലത്തുതന്നെ എത്തപ്പെടുന്നു. അയാള്‍ പുറത്തേക്ക് വരുമ്പോഴെല്ലാം മറ്റെയാള്‍ കല്ലെറിയുന്നു. അയാള്‍ മടങ്ങുകയും ചെയ്യുന്നു. ഞാന്‍ ചോദിച്ചു: ആരാണ് ഇയാള്‍? (രണ്ടില്‍) ഒരാള്‍ പറഞ്ഞു: പുഴയില്‍ താങ്കള്‍ കണ്ടയാള്‍ പലിശ തിന്നുന്നയാളാണ്. (ബുഖാരി:2085)

അന്ത്യനാളില്‍ മനുഷ്യരെല്ലാം ഖബ്‌റുകളില്‍ നിന്ന് പുനര്‍ജ്ജീവിച്ച് പരലോകത്ത് ഒരുമിച്ച് കൂട്ടപ്പെടുന്ന അവസരത്തില്‍ പലിശ തിന്നുന്നവന്‍ അവിടെയും നിന്ദ്യനായികൊണ്ടാണ് കടന്നുവരുന്നത്.

ٱﻟَّﺬِﻳﻦَ ﻳَﺄْﻛُﻠُﻮﻥَ ٱﻟﺮِّﺑَﻮٰا۟ ﻻَ ﻳَﻘُﻮﻣُﻮﻥَ ﺇِﻻَّ ﻛَﻤَﺎ ﻳَﻘُﻮﻡُ ٱﻟَّﺬِﻯ ﻳَﺘَﺨَﺒَّﻄُﻪُ ٱﻟﺸَّﻴْﻄَٰﻦُ ﻣِﻦَ ٱﻟْﻤَﺲِّ

പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ (പരലോകത്ത്) എഴുന്നേല്‍ക്കുകയില്ല……..(ഖു൪ആന്‍ : 2/275)

لا يقومون من قبورهم يوم القيامة إلا كما يقوم المصروع حال صرعه وتخبط الشيطان له ; وذلك أنه يقوم قياما منكرا

‘പലിശ തിന്നുന്നവന്‍ അന്ത്യനാളിൽ ഖബ്റുകളില്‍ നിന്ന് എഴുന്നേറ്റ് വരുന്നത് ബാധയേറ്റവന്‍ പിശാച് അവനെ വീഴ്ത്തിയ സമയത്ത് എഴുന്നേറ്റ് വരുന്നത് പോലെയായയിരിക്കും. അതായത് വിഷമകരമായ (അഥവാ കണ്ടാല്‍ വെറുക്കുന്ന) നിലയിലായിരിക്കും എഴുന്നേറ്റ് വരിക. (തഫ്സീ൪ ഇബ്നു കഥീർ )

പരലോകത്ത് പലിശ തിന്നുന്നവന് കിട്ടാനുള്ളതോ കത്തിജ്വലിക്കുന്ന നരകമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَٰفًا مُّضَٰعَفَةً ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَوَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَٰفِرِينَ

സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖു൪ആന്‍:3/130-131)

فَمَن جَآءَهُۥ مَوْعِظَةٌ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ وَمَنْ عَادَ فَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

……… അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:2/275)

പലിശ തിന്നുന്നവരെ നരകത്തില്‍ ശിക്ഷിക്കുന്നത് മിഅ്റാജ് യാത്രയില്‍ നബിക്ക്(സ്വ) കാണിക്കപ്പെട്ടിട്ടുണ്ട്.

സമൂഹത്തില്‍ നിന്നും പലിശ എങ്ങനെ ഇല്ലാതാക്കാമെന്നുള്ളതിനെ കുറിച്ചും സത്യവിശ്വാസികള്‍ ഗൌരവപൂ൪വ്വം ചിന്തിക്കേണ്ടതുണ്ട്. കാരണം ഒരു സമൂഹം മുഴുവന്‍ ശിക്ഷിക്കപ്പെടാന്‍ കാരണമായ തിന്‍മയാണ് പലിശ.

عن ابن عبَّاس رضي الله عنهما عن النَّبيِّ صلَّى الله عليْه وسلَّم أنَّه قال: إذا ظهر الزِّنا والرِّبا في قريةٍ، فقد أحلُّوا بأنفُسِهم عذاب الله

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : വ്യഭിചാരവും പലിശയും പ്രകടമായ സമൂഹത്തില്‍ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും. (ഹാകിം)

സക്കാത്തും സ്വദഖയും കൊടുത്ത് വീട്ടുക, ഇഹലോകത്തക്കാളും പരലോകത്തെ ഇഷ്ടപ്പെടുക, പലിശയുടെ ഗൌരവം തിരിച്ചറിയുക എന്നിവയിലൂടെയൊക്കെ മാത്രമെ, സമൂഹത്തില്‍ നിന്നും പലിശ ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : يَأْتِي عَلَى النَّاسِ زَمَانٌ يَأْكُلُونَ الرِّبَا فَمَنْ لَمْ يَأْكُلْهُ أَصَابَهُ مِنْ غُبَارِهِ

അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം : നബി (സ്വ) പറഞ്ഞു: പലിശ തിന്നാത്തവരായി ആരും തന്നെയില്ലാത്ത ഒരു കാലം ആളുകള്‍ക്ക് വന്നെത്തുകതന്നെ ചെയ്യും. ഇനി അവ൪ അത് ഭക്ഷിക്കാതിരുന്നാല്‍പോലും അതിന്റെ പൊടിപടലങ്ങള്‍ അവരെ സ്പ൪ശിക്കും. (നസാഇ:4455)

പലിശ ഇടപാടുകളില്‍ നിന്നും, അതിന്റെ പൊടിപടലങ്ങളില്‍ നിന്നും സ്വന്തം ദേഹങ്ങളെ കാത്തുരക്ഷിക്കുവാന്‍ ഓരോ സത്യവിശ്വാസിയും ജാഗരൂകരായിരിക്കേണ്ടതുണ്ട്. പലിശയുടെ നേരിയ ചുവയെങ്കിലും ഉണ്ടാകാവുന്ന ഇടപാടുകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും, അത്തരം ഇടപാടുകളെ ശുദ്ധമായ ഇടപാടുകളാക്കി ന്യായീകരിക്കുവാന്‍ ശ്രമിക്കാതിരിക്കുകയുമാണ് അതിനുള്ള പോംവഴി.

പലിശ പല ഇനങ്ങളിലാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അതെല്ലാം പലിശയാണെന്നുപോലും പലരും തിരിച്ചറിഞ്ഞിട്ടില്ല. പലിശയെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

www.fiqhussunna.com/p/blog-page_59.html

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *