അറിവുള്ളവരുടെ പ്രത്യേകത

സത്യവിശ്വാസികളിലെ അറിവുള്ളവരുടെ രണ്ട് പ്രത്യേകതകളാണ് :

(1) മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു ഇറക്കിയ വിശുദ്ധ ഖുര്‍ആനും അതുൾക്കൊള്ളുന്ന കാര്യങ്ങളും സത്യം തന്നെയാണെന്ന് വിശ്വസിക്കൽ. അതായത് സത്യം അതിൽ മാത്രം പരിമിതമാണ്. അതിനെതിരാവുന്നതെല്ലാം അസത്യമാണ്. അവർ അറിവിൽ ദൃഢജ്ഞാനത്തിന്റെ പദവിയിലെത്തിയവരാണ്.

(2) അതിന്റെ കൽപ്പനകളും വിലക്കുകളും അല്ലാഹുവിന്റെ മാർഗത്തിലേക്കാണ് അവരെ നയിക്കുന്നതെന്ന് അവര്‍ കാണുന്നുണ്ട്.

وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ

നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതു തന്നെയാണ് സത്യമെന്നും, പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്കാണ് അത് നയിക്കുന്നതെന്നും ജ്ഞാനം നല്‍കപ്പെട്ടവര്‍ കാണുന്നുണ്ട്‌. (ഖു൪ആന്‍ :34/6)

താഴെ പറയുന്ന കാരണങ്ങളാൽ ക്വുർആന്റെ സത്യതയെ അവർ വിശ്വസിക്കുന്നു.

  • അത് കൊണ്ടുവന്നവന്റെ സത്യതയിൽ അവർക്കുറപ്പുണ്ട്.
  • മറ്റൊന്ന് അത് മുൻവേദഗ്രന്ഥങ്ങളിൽ പറഞ്ഞ യാഥാർഥ്യങ്ങളോട് യോജിക്കുന്നു എന്നതാണ്.
  • അതിൽ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നത് അവൻ നേർക്കുനേർ കാണുന്നു.
  • അതിലുള്ള വചനങ്ങളെ സ്ഥിരീകരിക്കുന്ന തെളിവുകൾ സ്വന്തത്തിലും ചക്രവാളങ്ങളിലും അവർ കാണുന്നു.
  • അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങൾ അതിൽ പറഞ്ഞ കാര്യങ്ങൾ യോജിച്ചുവരുന്നതായി കാണുന്നു.
  • അതിലെ കൽപനകളും വിലക്കുകളും നേരായ പാതയിലേക്ക് നയിക്കുന്നതായി കാണുന്നു.
  • അതിലുള്ള കാര്യങ്ങൾ ആത്മാവിനെ ശുദ്ധീകരിക്കുന്നതും പ്രവർത്തിക്കുന്നവന് പ്രതിഫലം വർധിപ്പിക്കുന്നതുമാണ്. സത്യസന്ധത, ആത്മാർഥത, മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ, കുടുംബബന്ധം ചേർക്കൽ, സർവ സൃഷ്ടികൾക്കും നന്മ ചെയ്യൽ, ഇതുപോലുള്ള കാര്യങ്ങൾ.
  • എല്ലാ ചീത്ത കാര്യങ്ങളെയും അത് വിരോധിക്കുന്നു. അതായത്, മനസ്സിനെ മലിനമാക്കുന്ന, പ്രതിഫലം നഷ്ടപ്പെടുത്തുന്ന, തിന്മയായ കാര്യങ്ങൾ. ശിർക്ക് പോലെ. വ്യഭിചാരം, പലിശ, രക്തം ചിന്തൽ, ധനം, അഭിമാനം എന്നിവയിൽ അനീതി ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ.

ഇത് അറിവുള്ളവരുടെ പ്രത്യേകതയെ സൂചിപ്പിക്കുന്നു. അവരുടെ മഹത്ത്വത്തിന്റെ ലക്ഷണങ്ങളും. അല്ലാഹുവിന്റെ ദൂതൻ കൊണ്ടുവന്നതിനെ എത്രത്തോളം അറിയുകയും സത്യപ്പെടുത്തുകയും ചെയ്യുന്നുവോ അത്രത്തോളം അവന് അതിലെ കൽപനാ വിരോധങ്ങളെക്കുറിച്ച് അറിയുന്നവനായിരിക്കും. പ്രവാചകത്വത്തിന്റെ സത്യതയെ തെളിയിക്കാൻ അല്ലാഹു നിശ്ചയിച്ച പണ്ഡിതന്മാരിൽ പെട്ടവനാണവൻ. ഇവരെക്കൊണ്ടാണ് ധിക്കാരികളായ സത്യനിഷേധികൾക്കെതിരെ അല്ലാഹു തെളിവ് പിടിക്കുന്നത്.

 

അവലംബം : തഫ്സീറുസ്സഅ്ദി

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *