ഇക്‌രിമ رَضِيَ اللَّهُ عَنْهُ വിന്റെ ഇസ്ലാം ആശ്ലേഷണം

മക്കയിലെ മുശ്‌രിക്കുകള്‍ വ്യത്യസ്തങ്ങളായ ആരാധ്യ വസ്തുക്കളെ സ്വീകരിച്ചവരായിരുന്നു. അതിനെയൊക്കെ ആരാധിച്ചും അവയോട് പ്രാർത്ഥിച്ചും മുശ്രിക്കുകൾ കഴിഞ്ഞുകൂടി.  എന്നാൽ അവർ ഒരു പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ ഉദാഹരണത്തിന് അവര്‍ കപ്പലില്‍ കയറി സമുദ്രയാത്ര ചെയ്യുമ്പോള്‍, കാറ്റിലും കോളിലും പെട്ടോ മറ്റോ വല്ല ആപത്തും പിണയുന്ന പക്ഷം, അവരുടെ ആരാധ്യന്മാരെ വിളിച്ചു പ്രാര്‍ത്ഥിക്കാതെ, നിഷ്കളങ്കമായ ഭയഭക്തിയോടുകൂടി അവർ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കും. ആപത്ത് നീങ്ങി കരയിലേക്കു രക്ഷപ്പെട്ട് കഴിയുന്നതോടെ, അതെല്ലാം മറന്ന് വീണ്ടും പഴയ ശിര്‍ക്ക് തന്നെ ആവര്‍ത്തിക്കുകയും ചെയ്യും. ആപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിനോടാണ് തങ്ങള്‍ക്കു അഭയം തേടുവാനുള്ളതെന്നോ അവനാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നോ ഉള്ള ഭാവംപോലും അവരില്‍ പ്രകടമാകുകയില്ല.

فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ ‎﴿٦٥﴾‏ لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ ‎﴿٦٦﴾

എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.  അങ്ങനെ നാം അവര്‍ക്ക് നല്‍കിയതില്‍ അവര്‍ നന്ദികേട് കാണിക്കുകയും, അവര്‍ സുഖം അനുഭവിക്കുകയും ചെയ്യുന്നവരായിത്തീര്‍ന്നു. എന്നാല്‍ വഴിയെ അവര്‍ (കാര്യം) മനസ്സിലാക്കികൊള്ളും. (ഖുർആൻ:29/65-66)

فإذا ركب هؤلاء المشركون السفينة في البحر، فخافوا الغرق والهلاك فيه ( دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ ) يقول: أخلصوا لله عند الشدّة التي نـزلت بهم التوحيد، وأفردوا له الطاعة، وأذعنوا له بالعبودة، ولم يستغيثوا بآلهتهم وأندادهم، ولكن بالله الذي خلقهم

ഈ മുശ്രിക്കുകൾ കടലിൽ കപ്പലിൽ കയറിയാൽ, അതിൽ മുങ്ങി നശിക്കുമെന്ന് ഭയപ്പെട്ടാൽ {കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും} അവർക്ക് പ്രയാസമുണ്ടാകുന്ന സന്ദർഭത്തിൽ അല്ലാഹുവിനെ അവർ ഏകനാക്കും, ഇബാദത്ത് അവന് മാത്രമാക്കും, അടിമത്തം അവന് മാത്രം അവർ അർപ്പിക്കും, (അല്ലാഹുവിനു പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്ന) അവരുടെ ആരാധ്യന്മാരോടും സമന്മാരോടും അവർ ഇസ്തിഗാസ ചെയ്യുകയില്ല. മറിച്ച് അവരെ സൃഷ്ടിച്ച അല്ലാഹുവിനോട് മാത്രം വിളിച്ച് സഹായം തേടും എന്നാണ് അല്ലാഹു പറയുന്നത്. (تفسير الطبري)

ഈ മുശ്‌രിക്കുകളെ അല്ലാഹു താക്കീതു ചെയ്യുകയാണ് ഈ ഖുർആൻ വചനങ്ങളിലൂടെ. അവരങ്ങനെ നന്ദികേട് കാണിച്ച്, സുഖജീവിതം നയിച്ചുകൊള്ളട്ടെ, അതിന്റെ ഫലം അവര്‍ക്കു വഴിയെ അറിയാം എന്ന്.

ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം വ്യത്യസ്തങ്ങളായ ആരാധ്യ വസ്തുക്കളെ സ്വീകരിച്ചമുശ്രിക്കുകള്‍പോലും ആപല്‍ഘട്ടങ്ങളിൽ തങ്ങളുടെ പങ്കുകാരെ വിട്ടേച്ച്‌ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവെന്നതാണ്. എന്നാല്‍, സാധാരണമായ ആവശ്യങ്ങളില്‍ അല്ലാഹുവിനെമാത്രം വിളിക്കുകയും, ആപത്തുകളില്‍ ‘അല്ലാഹുവല്ലാത്തവരെ വിളിക്കുകയും ചെയ്യുന്ന ഇന്നത്തെ മുസ്‌ലിംകളിലെ ചിലരുടെ നിലപാട് വളരെ ആശ്ചര്യകരവും വേദനാജനകവുമാണ്. ഇതും, ഇതുപോലുള്ളതുമായ ഖുര്‍ആന്‍ വചനങ്ങള്‍ അവര്‍ക്കും വമ്പിച്ച താക്കീതാണെന്നുള്ളതില്‍ സംശയമില്ല. മക്കയിലെ മുശ്‌രിക്കുകളേക്കാളും അധഃപതിച്ചല്ലോയെന്നുപോലും അവർ തിരിച്ചറിയുന്നില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല.

മുശ്‌രിക്കുകളിൽ പെട്ടവർപോലും ചിന്തിച്ചപ്പോൾ സത്യമാർഗത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ട്. ആപല്‍ഘട്ടങ്ങളിൽ തങ്ങളുടെ പങ്കുകാരെ വിട്ടേച്ച്‌ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവെങ്കിൽ, സാധാരണ ജീവിതത്തിലും അല്ലാഹുവിനോട് മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുന്നതല്ലേ നല്ലതെന്ന് ചിന്തിച്ചവർക്ക് നേർമാർഗം ലഭിച്ചു. ഈ ആയത്തിന്റെ വിശദീകരിണത്തിൽ ഇമാം ഇബ്നു കസീർ رحمه الله രേഖപ്പെടുത്തുന്നു:

وقد ذكر محمد بن إسحاق ، عن عكرمة بن أبي جهل : أنه لما فتح رسول الله – صلى الله عليه وسلم – مكة ذهب فارا منها ، فلما ركب في البحر ليذهب إلى الحبشة ، اضطربت بهم السفينة ، فقال أهلها : يا قوم ، أخلصوا لربكم الدعاء ، فإنه لا ينجي هاهنا إلا هو . فقال عكرمة : والله إن كان لا ينجي في البحر غيره ، فإنه لا ينجي غيره في البر أيضا ، اللهم لك علي عهد لئن خرجت لأذهبن فلأضعن يدي في يد محمد فلأجدنه رءوفا رحيما ، وكان كذلك .

മുഹമ്മദ് ബിൻ ഇസ്ഹാഖ് ഇക്രിമഃ ബിൻ അബീ ജഹ്ലിനെ തൊട്ട് ഉദ്ധരിക്കുന്നു: നബി ﷺ  മക്ക കീഴടിക്കയ സമയം, ഇക്‌രിമ അവിടെ നിന്നും ഓടി രക്ഷപ്പെടുകയുണ്ടായി. അങ്ങിനെ ഹബഷയിലേക്ക് പോകുന്നതിന് വേണ്ടി കപ്പൽ കയറി. കപ്പൽ ആടി ഉലയാൻ തുടങ്ങിയപ്പോൾ കപ്പലിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു: “ഓ ജനങ്ങളെ, ഇനി നിങ്ങൾ നിങ്ങളുടെ റബ്ബിനോട് മാത്രമായി വിളിച്ചു തേടുക, ഇവിടെ അവനല്ലാതെ നമ്മെ രക്ഷപ്പെടുത്താൻ സാധിക്കുകയില്ല. അപ്പോൾ ഇക്‌രിമ പറഞ്ഞു: അല്ലാഹുവാണെ  സത്യം, കടലിൽ അവനു മാത്രമേ നമ്മെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ എങ്കിൽ കരയിലും അവനു മാത്രമേ നമ്മെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. അല്ലാഹുവെ ഞാനിതാ നിനക്ക് കരാർ ചെയ്തിരിക്കുന്നു ഞാൻ ഇവിടുന്ന് രക്ഷപെട്ടാൽ ഞാൻ മുഹമ്മദിന്റെ അടുക്കൽ പോകുകയും അവിടുത്തെ കയ്യിൽ എന്റെ കൈ ചേർത്തുവെക്കുക തന്നെ ചെയ്യും. (ഇസ്ലാം സ്വീകരിക്കുക തന്നെ ചെയ്യും) അവിടുത്തെ അത്യന്തം ദയാലുവും കാരുണ്യവാനുമായി ഞാൻ കണ്ടെത്തുക തന്നെ ചെയ്യും. (അവിടുന്ന് അപ്രകാരം തന്നെയായിരുന്നു.) (തഫ്സീർ ഇബ്നു കസീർ)

ആ സന്ദർഭത്തിൽ ഇക്‌രിമ ചിന്തിച്ചത് ഇപ്രകാരമായിരുന്നു:

وَاللَّهِ لَئِنْ لَمْ يُنَجِّنِي مِنَ الْبَحْرِ إِلاَّ الإِخْلاَصُ لاَ يُنَجِّينِي فِي الْبَرِّ غَيْرُهُ

അല്ലാഹുവാണെ സത്യം, അല്ലാഹുവിനെ മാത്രം പ്രതീക്ഷിക്കുകയും, വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നതേ കടലിൽ എന്നെ രക്ഷിക്കുകയുള്ളു എങ്കിൽ കരയിലും അതല്ലാതെ മറ്റൊന്നും എന്നെ രക്ഷിക്കുകയില്ല. (നസാഇ:4067)

കടലിൽ അല്ലാഹുവിന് മാത്രമേ നമ്മെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂവെങ്കിൽ കരയിലും അവന് മാത്രമേ നമ്മെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന ഇക്‌രിമ رَضِيَ اللَّهُ عَنْهُ വിന്റെ ചിന്ത ഇന്നത്തെ മുസ്ലിംകളിലെ ചിലർക്ക് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

ഇതിൽ നിന്നുള്ള ചില പാഠങ്ങൾ കൂടി ഓര്‍മ്മപ്പെടുത്തട്ടെ.  ദുനിയാവിനോടുള്ള ഭ്രമമാണ് ആളുകളെ തൗഹീദിൽ നിന്ന് തടയുന്നത്. ഭൗതിക സൗകര്യങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ മനുഷ്യർ തൗഹീദിലേക്ക് മടങ്ങുന്നു. തൗഹീദാകട്ടെ മനുഷ്യരുടെ ഫിത്വ്റത്തിൽ ഉള്ളതുമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യൻ ഫിത്വ്റത്തിലേക്ക് മടങ്ങുന്നു.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *