സൂറ:കാഫിറൂനും സൂറ:ഇഖ്‌ലാസും : ഒരു താരതമ്യം

ചില സുന്നത്ത് നമസ്കാരങ്ങളിൽ നബി ﷺ, ഒന്നാമത്തെ റക്അത്തിൽ സൂറ: കാഫിറൂനും രണ്ടാമത്തേതിൽ സൂറ: ഇഖ്‌ലാസും പാരായണം ചെയ്തിരുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَرَأَ فِي رَكْعَتَىِ الْفَجْرِ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ‏}‏ وَ ‏{‏ قُلْ هُوَ اللَّهُ أَحَدٌ‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നിശ്ചയം അല്ലാഹുവിന്റെ റസൂല്‍ ﷺ ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്തു.(മുസ്ലിം:726)

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، ‏.‏ أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ يَقْرَأُ فِي الرَّكْعَتَيْنِ بَعْدَ صَلاَةِ الْمَغْرِبِ ‏{قُلْ يَا أَيُّهَا الْكَافِرُونَ‏}‏ وَ ‏{قُلْ هُوَ اللَّهُ أَحَدٌ }‏

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:നിശ്ചയം നബി ﷺ മഗ്’രിബ് നമസ്കാരത്തിന് ശേഷമുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും  സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്തു. (സുനനു ഇബ്നുമാജ:5/1221 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

നബി ﷺ യുടെ ഉംറ വിവരിച്ചുകൊണ്ട് ജാബിർ رَضِيَ اللَّهُ عَنْهُ പറയുന്ന സുദീര്‍ഘമായ ഹദീസിൽ, മക്വാമു ഇബ്‌റാഹീമിനടുത്ത് നിന്ന് രണ്ടു റക്അത്ത് നമസ്‌കരിച്ചതിനെ കുറിച്ച്  ഇപ്രകാരം പറഞ്ഞതായി കാണാം:

كَانَ يَقْرَأُ فِي الرَّكْعَتَيْنِ ‏{‏ قُلْ هُوَ اللَّهُ أَحَدٌ‏}‏ وَ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ‏}‏

നബി ﷺ സൂറ: ഇഖ്‌ലാസും സൂറ: കാഫിറൂനും  പാരായണം ചെയ്തിരുന്നു. (മുസ്‌ലിം 1218)

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ‎﴿١﴾‏ لَآ أَعْبُدُ مَا تَعْبُدُونَ ‎﴿٢﴾‏ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ‎﴿٣﴾‏ وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ ‎﴿٤﴾‏ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ‎﴿٥﴾‏ لَكُمْ دِينُكُمْ وَلِىَ دِينِ ‎﴿٦﴾‏

(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും. (സൂറ: കാഫിറൂൻ)

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

قُلْ هُوَ ٱللَّهُ أَحَدٌ ‎﴿١﴾‏ ٱللَّهُ ٱلصَّمَدُ ‎﴿٢﴾‏ لَمْ يَلِدْ وَلَمْ يُولَدْ ‎﴿٣﴾‏ وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ ‎﴿٤﴾‏

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. (സൂറ:ഇഖ്‌ലാസ്)

സൂറ: കാഫിറൂനും സൂറ: ഇഖ്‌ലാസും പരസ്പരം ബന്ധവും സാമ്യവുമുള്ളതാണ്. ഒന്നാമതായി,  ഇസ്‌ലാമിന്റെ പരിപാവന സന്ദേശങ്ങള്‍ പ്രബോധനം ചെയ്യാനും, അത് പ്രായോഗികമായി നടപ്പില്‍ വരുത്തുവാനുമാണല്ലോ നബി ﷺ നിയുക്തനായിട്ടുള്ളത്. ഇസ്‌ലാമിന്റെ പ്രഥമവും പരമ പ്രധാനവുമായ ലക്ഷ്യമാകട്ടെ, ശിര്‍ക്കിനെ നിര്‍മാര്‍ജ്ജനം ചെയ്ത് തൗഹീദിനെ സ്ഥാപിക്കുകയുമാണ്. മറ്റുള്ളതെല്ലാം ഈ ലക്ഷ്യത്തിന്റെ വിശദാംശങ്ങളും അനിവാര്യഫലങ്ങളുമാകുന്നു. അപ്പോള്‍, ബഹുദൈവാരാധനയാകുന്ന ശിര്‍ക്കും, ഏകദൈവാരാധനയാകുന്ന തൗഹീദും തമ്മില്‍ ഭാഗികമോ നാമമാത്രമോ ആയ സന്ധി പോലും ഉണ്ടാകുക സാധ്യമല്ല. രണ്ടും തമ്മില്‍ പൂര്‍വാപരവിരുദ്ധങ്ങളായിരിക്കയേ ഉള്ളു. ഈ യാഥാര്‍ത്ഥ്യം സുസ്പഷ്ടവും ഖണ്ഡിതവുമായ ഭാഷയില്‍ ശക്തിയുക്തം തുറന്നു പ്രഖ്യാപിക്കുന്ന ഒരു ചെറു അദ്ധ്യായം ആണ് സൂറ: കാഫിറൂൻ. തൗഹീദിന്റെ മൗലികവശങ്ങളെ സുവ്യക്തമായ ഭാഷയില്‍ സംക്ഷിപ്തമായി വിവരിക്കുന്ന ഒരു ചെറു അദ്ധ്യായമാണ് സൂറ:  ഇഖ്‌ലാസ്. അപ്പോള്‍, ഈ രണ്ട് സൂറത്തുകളും തമ്മിലുള്ള പൊരുത്തവും ബന്ധവും, അവയിലെ ആശയങ്ങളുടെ പ്രാധാന്യവും വ്യക്തമാണല്ലോ. (അമാനി തഫ്സീര്‍ – സൂറ: കാഫിറൂനിന്റെ വിശദീകരണത്തിൽ നിന്നും)

രണ്ടാമതായി, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ لا إله إلا الله (അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല) എന്ന കലിമത്തു തൗഹീദിന്റെ ആദ്യഭാഗമായ لا إله (ഒരാരാധ്യനുമില്ല) എന്നതിന്റെ വിശദീകരണമാണ് സൂറ: കാഫിറൂൻ. ഈ കലിമത്തു തൗഹീദിന്റെ അവസാന ഭാഗമായ إلا الله (അല്ലാഹു ഒഴികെ) എന്നതിന്റെ വിശദീകരണമാണ് സൂ: ഇഖ്‌ലാസ്. ഈ രണ്ടു സൂറത്തുകള്‍ക്കും നബി ﷺ വളരെ പ്രാധാന്യം കല്‍പിച്ചിരുന്നതിന്റെ രഹസ്യം ഇതില്‍ നിന്നു മനസ്സിലാക്കാമല്ലോ. (അമാനി തഫ്സീര്‍ – സൂറ: കാഫിറൂനിന്റെ വിശദീകരണത്തിൽ നിന്നും)

മൂന്നാമതായി, ഈ രണ്ട് സൂറത്തുകളും ഖുര്‍ആനിന്റെ ഭൂരിഭാഗം തത്വങ്ങളെയും ഉൾക്കൊള്ളുന്നതാണ്.

عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: قُلْ هو اللهُ أحَدٌ تعدلُ ثلثَ القرآنِ. و قُلْ يا أيُّها الكافِرُونَ تعدلُ ربعَ القرآنِ.

ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: قُلْ هو اللهُ أحَدٌ ഖുര്‍ആനിന്റെ മൂന്നിലൊന്നിന് തുല്ല്യമാണ്. قُلْ يا أيُّها الكافِرُونَ എന്ന സൂറത്ത് ഖുര്‍ആനിന്റെ നാലിലൊന്നിന് തുല്ല്യമാണ്. ( صحيح الجامع ٤٤٠٥ )

ഒരാള്‍ ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂന്‍ ഓതുന്നത് നബി ﷺ കേട്ടു.അപ്പോള്‍ അവിടുന്ന് പറഞ്ഞു:’ഇത് തന്റെ രക്ഷിതാവില്‍ വിശ്വസിച്ച ഒരു അടിമയാണ്.’ അതിന് ശേഷം അയാള്‍ രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ് ഓതി. അപ്പോള്‍ അവിടുന്ന് പറഞ്ഞു:’ഇത് തന്റെ രക്ഷിതാവിനെ മനസ്സിലാക്കിയ ഒരു അടിമയാണ്.’ (صفة صلاة النبي للألباني)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *