നന്മയില്‍ വര്‍ത്തിക്കുന്നതിനാണ് ഇഹ്‌സാന്‍ എന്ന് പറയുക. ഇഹ്‌സാന്‍ രണ്ടു തരമുണ്ട്:

ഒന്ന്: അല്ലാഹുവിനുള്ള ഇബാദത്തിലെ ഇഹ്‌സാന്‍

അഥവാ, അല്ലാഹുവിനെ നാം കാണുന്നില്ലെങ്കിലും അവനെ കാണുന്നതു പോലെ ആരാധന നിര്‍വഹിക്കുക, ഗുണകാംക്ഷാ നിര്‍ഭരവും സമ്പൂര്‍ണവുമായ നിലയ്ക്ക് അല്ലാഹുവിനുള്ള ബാധ്യതാനിര്‍വഹണം കാര്യക്ഷമമാക്കുക. പ്രതീക്ഷയും പേടിയും യഥാവിധം സമന്വയിപ്പിച്ചു കൊണ്ട് ഇബാദത്തെടുക്കുക. പ്രസ്തുത ഇഹ്‌സാനിനെ കുറിച്ച് നബി ﷺ പറഞ്ഞു:

أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك

അല്ലാഹുവിനെ നീ കാണുന്നതുപോലെ ആരാധിക്കുക, അവനെ നീ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. (മുസ്ലിം:8)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമുണ്ട്:

أَنْ تَخْشَى اللَّهَ كَأَنَّكَ تَرَاهُ فَإِنَّكَ إِنْ لاَ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ

അല്ലാഹുവിനെ നീ ഭയക്കുക; നീ അവനെ കാണുന്നതു പോലെ. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. (മുസ്ലിം:10)

عن عبد الله بن عمر رضى الله عنه  قَالَ : أخذ رسولُ اللهِ ﷺ ببعضِ جسدي فقال: اعبدِ اللهَ كأنّك تراه وكنْ في الدُّنيا كأنّك غريبٌ أو عابرُ سبيلٍ.

അബ്ദുല്ലാഹിബിന് ഉമർ رضى الله عنه പറയുന്നു: അല്ലാവിന്റെ റസൂൽ ﷺ എന്റെ ശരീരത്തിൽ പിടിച്ചു, എന്നിട്ട് പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, നീ അവനെ കാണുന്നതുപോലെ. (അഹ്മദ്)

രണ്ട്: പടപ്പുകളോടുള്ള ഇഹ്‌സാന്‍

ഏതൊരു സൃഷ്ടിയോടായാലും നന്മയിലുള്ള വര്‍ത്തനമാണ് അതുകൊണ്ട് ഉദ്ദേശ്യം. മാതാപിതാക്കളോട്, അയല്‍വാസികളോട്, അനാഥകളോട്, അഗതികളോട്, ഇടപാടുകാരോട്, സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നവരോട്, തെറ്റ് ചെയ്തവരോട്, മൃഗങ്ങളോട് തുടങ്ങി പ്രസ്തുത വര്‍ത്തനം പലരോടുമാണ്.

അല്ലാഹു ഇഹ്‌സാന്‍ കൊണ്ട് കല്‍പിച്ചു:

إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ

തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്. (ഖു൪ആന്‍:16/90)

وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ

അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. (ഖു൪ആന്‍:28/77)

وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ

നീ എന്റെ ദാസന്മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. (ഖു൪ആന്‍:17/53)

وَقُولُوا۟ لِلنَّاسِ حُسْنًا

നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയണം. (ഖു൪ആന്‍:2/83)

عَنْ شَدَّادِ بْنِ أَوْسٍ، قَالَ ثِنْتَانِ حَفِظْتُهُمَا عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ : إِنَّ اللَّهَ كَتَبَ الإِحْسَانَ عَلَى كُلِّ شَىْءٍ فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ فَلْيُرِحْ ذَبِيحَتَهُ

ശദ്ദാദുബ്നു ഔസ്(റ) പറഞ്ഞു : രണ്ട് കാര്യങ്ങള്‍ ഞാന്‍ നബി ﷺ യില്‍ നിന്ന് മനപാഠമാക്കി. നബി ﷺ പറഞ്ഞു : അല്ലാഹു എല്ലാത്തിലും നന്‍മ നി൪ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ എന്തിനെയെങ്കിലും കൊല്ലുകയാണെങ്കില്‍ മാന്യമായ നിലയില്‍ കൊല്ലുക. നിങ്ങള്‍ അറവ് നടത്തുകയാണെങ്കില്‍ നല്ല രീതിയില്‍ അറുക്കുക. ആയുധം മൂ൪ച്ച കൂട്ടുകയും അറവ് മൃഗത്തിന് സാവകാശം നല്‍കുകയും ചെയ്യട്ടെ. (മുസ്ലിം:1955)

عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إذا حكمتم فاعدلوا وإذا قتلتم فأحسنوا فإن الله محسن يحب المحسنين

അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ  വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ വിധിച്ചാല്‍ നീതി പാലിക്കുക. നിങ്ങള്‍ വധിച്ചാല്‍ നല്ല നിലയിലാക്കുക. കാരണം അല്ലാഹു മുഹ്‌സിനാണ്. അവന്‍ മുഹ്‌സിനീങ്ങളെ ഇഷ്ടപ്പെടുന്നു. (മുഅ്ജമുത്ത്വബ്‌റാനി. അല്‍ബാനി സനദിനെ ജയ്യിദെന്ന് വിശേഷിപ്പിച്ചു).

ശദ്ദാദ് ഇബ്‌നു ഔസി(റ)ല്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമുണ്ട്: അല്ലാഹുവിന്റെ റസൂലി ﷺ ല്‍ നിന്ന് ഞാന്‍ രണ്ടു കാര്യങ്ങള്‍ മനഃപാഠമാക്കി. നിശ്ചയം അല്ലാഹു മുഹ്‌സിനാകുന്നു. എല്ലാത്തിനോടും ഇഹ്‌സാന്‍ ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. (മുസ്വന്നഫു അബ്ദിര്‍റസാക്വ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

عَنِ ابْنِ مَسْعُودٍ ـ رضى الله عنه ـ قَالَ قَالَ رَجُلٌ يَا رَسُولَ اللَّهِ أَنُؤَاخَذُ بِمَا عَمِلْنَا فِي الْجَاهِلِيَّةِ قَالَ ‏:‏ مَنْ أَحْسَنَ فِي الإِسْلاَمِ لَمْ يُؤَاخَذْ بِمَا عَمِلَ فِي الْجَاهِلِيَّةِ، وَمَنْ أَسَاءَ فِي الإِسْلاَمِ أُخِذَ بِالأَوَّلِ وَالآخِرِ

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”ഒരു വ്യക്തി ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അജ്ഞാനകാലത്ത്(ജാഹിലിയ്യത്തില്‍) പ്രവര്‍ത്തിച്ചതില്‍ ശിക്ഷിക്കപ്പെടുമോ?’ നബി ﷺ പറഞ്ഞു: ‘വല്ലവനും ഇസ്‌ലാമില്‍ സുകൃതം പ്രവര്‍ത്തിച്ചാല്‍ ജാഹിലിയ്യത്തില്‍ ചെയ്തതില്‍ ശിക്ഷിക്കപ്പെടുകയില്ല. വല്ലവനും ഇസ്‌ലാമില്‍ തിന്മ പ്രവൃത്തിച്ചാല്‍ അവന്‍ ജാഹിലിയ്യത്തില്‍ ചെയ്തുപോയ തെറ്റിനാലും പില്‍കാലത്ത് ചെയ്ത തെറ്റിനാലും ശിക്ഷിക്കപ്പെടും. (ബുഖാരി:6921)

ഏതൊരു പ്രവർത്തനവും ഇഹ്സാനുള്ളതാകണമെങ്കിൽ അത്,

  1. തൗഹീദിന്റെ അടിത്തറയിൽ പ്രവർത്തിച്ചതായിരിക്കണം
  2. സുന്നത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചതായിരിക്കണം
  3. നിയ്യത്ത് നല്ലതായിരിക്കണം
ഇഹ്‌സാനിന്റെ മഹത്ത്വം, മുഹ്‌സിനുള്ള പ്രതിഫലം

അല്ലാഹു മുഹ്‌സിനുകളെ ഇഷ്ടപ്പെടുമെന്നും അവനും അവന്റെ കാരുണ്യവും അവരോടൊപ്പമാണെന്നും അവര്‍ക്ക് വര്‍ധിപ്പിച്ചു നല്‍കുമെന്നും അവര്‍ക്കു സുവിശേഷമുണ്ടെന്നും അവരുടെ പ്രതിഫലം പാഴാക്കില്ലെന്നും അറിയിച്ചു:

ﻭَﺃَﺣْﺴِﻨُﻮٓا۟ ۛ ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ

നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.(ഖു൪ആന്‍:2/195)

إِنَّ رَحْمَتَ ٱللَّهِ قَرِيبٌ مِّنَ ٱلْمُحْسِنِينَ

തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു. (ഖു൪ആന്‍:7/56)

سَنَزِيدُ ٱلْمُحْسِنِينَ

സല്‍കര്‍മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ്. (ഖു൪ആന്‍:7/161)

إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ

തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും. (ഖു൪ആന്‍:16/128)

إِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ

തീര്‍ച്ചയായും അല്ലാഹു സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം നഷ്ടപ്പെടുത്തിക്കളയുന്നതല്ല. (ഖു൪ആന്‍:9/120)

وَبَشِّرِ ٱلْمُحْسِنِينَ

(നബിയേ,) സുകൃതം ചെയ്യുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്തയറിയിക്കുക. (ഖു൪ആന്‍:22/37)

സമാധാനത്തിന്റെയും സര്‍വസുഖങ്ങളുടെയും ഭവനമായ സ്വര്‍ഗവും സ്വര്‍ഗീയ അനുഗ്രഹങ്ങളുമാണ് മുഹ്‌സിനുകള്‍ക്ക് ലഭിക്കുന്ന മഹത്തായ മറ്റൊരു പ്രതിഫലം.

فَأَثَٰبَهُمُ ٱللَّهُ بِمَا قَالُوا۟ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ ٱلْمُحْسِنِينَ

അങ്ങനെ അവരീ പറഞ്ഞതു നിമിത്തം അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ പ്രതിഫലമായി നല്‍കി. അവരതില്‍ നിത്യവാസികളായിരിക്കും. മുഹ്സിനീങ്ങൾക്കുള്ള (സദ്‌വൃത്തര്‍ക്കുള്ള) പ്രതിഫലമത്രെ അത്. (ഖു൪ആന്‍:5/86)

إِنَّ ٱلْمُتَّقِينَ فِى ظِلَٰلٍ وَعُيُونٍ ‎﴿٤١﴾‏ وَفَوَٰكِهَ مِمَّا يَشْتَهُونَ ‎﴿٤٢﴾‏ كُلُوا۟ وَٱشْرَبُوا۟ هَنِيٓـَٔۢا بِمَا كُنتُمْ تَعْمَلُونَ ‎﴿٤٣﴾‏ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ‎﴿٤٤﴾

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു. അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും. (അവരോടു പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നാം അപ്രകാരമാകുന്നു  മുഹ്സിനീങ്ങൾക്ക് (സദ്‌വൃത്തര്‍ക്ക്) പ്രതിഫലം നല്‍കുന്നത്. (ഖു൪ആന്‍:77/41-44)

സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വിശ്വാസികള്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിന്റെ തിരുമുഖ ദര്‍ശനമാണ്. മുഹ്‌സിനുകളുടെ വിഷയത്തില്‍ അല്ലാഹുപറയുന്നതു നോക്കൂ:

لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ ‎

സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്‌. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:10/26)

قال الإمام ابن رجب الحنبلي رحمه الله : وأما أعياد المؤمنين في الجنة فهي أيام زيارتهم لربهم عز وجل. فيزورونه ويكرمهم غاية الكرامة، ويتجلى لهم.وينظرون إليه . فما أعطاهم شيئاً هو أحب إليهم من ذلك. وهو الزيادة التي قال الله تعالى فيها:لِلَّذِينَ أَحْسَنُوا الْحُسْنَى وَزِيَادَةٌ

ഇമാം ഇബ്നു റജബ് അൽ ഹമ്പലീ رحمه الله പറഞ്ഞു: സ്വർഗത്തിൽ സത്യവിശ്വാസികളുടെ ആഘോഷങ്ങൾ അവരുടെ റബ്ബിനെ അവർ സന്ദർശിക്കുന്ന ദിവസങ്ങളാണ്. അവനെ സന്ദർശിക്കും, അവൻ അവരെ നല്ല രീതിയിൽ ആദരിക്കും, അവരുടെ മേൽ അവൻ വെളിവാകും. അവർ അവനിലേക്ക് നോക്കും ! അത്രമേൽ[അല്ലാഹുവിലേക്കുള്ള നോട്ടത്തിനേക്കാൾ] ഇഷ്ടമാകുന്ന മറ്റൊന്നും അവർക്ക് ലഭിക്കുകയില്ല. ഇത്[സ്വർഗത്തിൽ] കൂടുതലായി നേടുന്നതാണ്. അല്ലാഹു പറഞ്ഞത് പോലെ: സുകൃതം [ഇഹ്സാൻ] ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും[സ്വർഗവും] കൂടുതല്‍ നേട്ടവുമുണ്ട്‌. (ഖു൪ആന്‍:10/26) (لطائف المعارف : ٢٧٨/١)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *