നോമ്പുതുറ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.നോമ്പ് തുറയുടെ സമയത്ത് പ്രാർത്ഥിക്കുക

ഒട്ടുമിക്കയാളുകളും നോമ്പ് തുറയുടെ ഏതാനും മിനിട്ടുകൾക്ക് മുമ്പ്, നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണത്തിന് മുമ്പിലായിരിക്കും. ഈ സമയത്ത് പലരും സംസാരത്തിൽ മുഴുകുന്നതായി കാണാം. അറിയുക: ഈ സമയത്തെ പ്രാർത്ഥനക്ക് പ്രാധാന്യമുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ ثَلاَثَةٌ لاَ تُرَدُّ دَعْوَتُهُمُ الإِمَامُ الْعَادِلُ وَالصَّائِمُ حَتَّى يُفْطِرَ وَدَعْوَةُ الْمَظْلُومِ يَرْفَعُهَا اللَّهُ دُونَ الْغَمَامِ يَوْمَ الْقِيَامَةِ وَتُفْتَحُ لَهَا أَبْوَابُ السَّمَاءِ وَيَقُولُ بِعِزَّتِي لأَنْصُرَنَّكِ وَلَوْ بَعْدَ حِينٍ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം (ആളുകളുടെ) പ്രാർത്ഥന തടയപ്പെടുകയില്ല. നീതിമാനായ നേതാവിന്റെ പ്രാർത്ഥന, നോമ്പുകാരന്‍ നോമ്പ് തുറക്കുന്നതുവരെയുള്ള പ്രാര്‍ത്ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന …. (ഇബ്നുമാജ:1752)

നോമ്പുകാരന്‍ നോമ്പ് തുറക്കുന്നതുവരെയുള്ള പ്രാര്‍ത്ഥന തടയപ്പെടുകയില്ല. നോമ്പിന്റെ അവസാന സമയമാണ് നോമ്പ് തുറക്കുന്നതിനോടടുത്ത സമയം. ഏതൊരു ഇബാദത്തിന്റെയും അവസാനത്തെ സമയം പ്രധാനപ്പെട്ടതാണ്.

2.സമയമായാൽ നോമ്പ് തുറക്കുക

പള്ളിയിലെ ബാങ്ക് കേട്ടാല്‍ മാത്രമേ നോമ്പ് തുറക്കാൻ പാടുള്ളൂ എന്നാണ് പലരുടെയും ധാരണ. ആ ധാരണ ശരിയല്ല. സമയമായാൽ നോമ്പ് തുറക്കുക. അതാണ് ശരി. സൂര്യന്‍ അസ്തമിച്ചാല്‍ നോമ്പ് തുറയുടെ സമയമായി.

عَنْ أَبِيهِ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا، وَأَدْبَرَ النَّهَارُ مِنْ هَا هُنَا، وَغَرَبَتِ الشَّمْسُ، فَقَدْ أَفْطَرَ الصَّائِمُ ‏

ഉമര്‍ ബ്നു ഖത്വാബ്  رَضِيَ اللَّهُ عَنْهُ  നിവേദനം: നബി  ﷺ  പറഞ്ഞു: രാത്രി ഇവിടെ നിന്ന് മുന്നിട്ട് വരികയും, പകല്‍ ഇവിടെ നിന്ന് പിന്നോട്ട് പോവുകയും, സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പ് മുറിച്ച് കഴിഞ്ഞു. (ബുഖാരി:1954)

പല പള്ളികളിലും സൂക്ഷ്മതയുടെ പേരിൽ റമളാനിൽ മഗ്രിബിന്റെ സമയം 3-4 മിനിട്ട് വൈകിപ്പിക്കുന്നത് കാണാം. അത് ശരിയായ രീതിയില്ല.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :قَالَ اللَّهُ عَزَّ وَجَلَّ أَحَبُّ عِبَادِي إِلَىَّ أَعْجَلُهُمْ فِطْرًا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ അടിമകളിൽ എനിക്ക് ഏറ്റവും പ്രിയങ്കരമായവർ സമയമായ ഉടനെ തന്നെ നോമ്പ് തുറക്കുന്നവരാണ്. (തിർമുദി: 700)

عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ‏

സഹ്ല്‍ ബ്നു സഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി:1957)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ يَزَالُ الدِّينُ ظَاهِرًا مَا عَجَّلَ النَّاسُ الْفِطْرَ لأَنَّ الْيَهُودَ وَالنَّصَارَى يُؤَخِّرُونَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങള്‍ നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം കാലം(ഇസ്ലാം) ദീന്‍ വിജയിച്ചു കൊണ്ടേയിരിക്കും. കാരണം യഹൂദന്‍മാരും നസ്വാറാക്കളും നോമ്പ് തുറ വൈകിപ്പിക്കുന്നവരാണ്. (അബൂദാവൂദ് :2353- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي عَطِيَّةَ، قَالَ دَخَلْتُ أَنَا وَمَسْرُوقٌ، عَلَى عَائِشَةَ فَقُلْنَا يَا أُمَّ الْمُؤْمِنِينَ رَجُلاَنِ مِنْ أَصْحَابِ مُحَمَّدٍ صلى الله عليه وسلم أَحَدُهُمَا يُعَجِّلُ الإِفْطَارَ وَيُعَجِّلُ الصَّلاَةَ وَالآخَرُ يُؤَخِّرُ الإِفْطَارَ وَيُؤَخِّرُ الصَّلاَةَ ‏.‏ قَالَتْ أَيُّهُمَا الَّذِي يُعَجِّلُ الإِفْطَارَ وَيُعَجِّلُ الصَّلاَةَ قَالَ قُلْنَا عَبْدُ اللَّهِ يَعْنِي ابْنَ مَسْعُودٍ ‏.‏ قَالَتْ كَذَلِكَ كَانَ يَصْنَعُ رَسُولُ اللَّهِ صلى الله عليه وسلم ‏.‏

അബൂ അത്വിയ്യ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ ഞാനും മസ്റൂഖും ആയിശ رَضِيَ اللَّهُ عَنْها യുടെ അടുക്കൽ ചെന്ന് ചോദിച്ചു: “വിശ്വസികളുടെ മാതാവേ, നബി  ﷺ യുടെ അനുചരന്മാരായ രണ്ടു പേരിൽ ഒരാൾ നോമ്പ് തുറക്കുവാനും സമയമായാൽ നമസ്കരിക്കുവാനും ധൃതികാണിക്കുന്നു. മറ്റെയാൾ നോമ്പ് തുറക്കലും നമസ്കാരവും വൈകിക്കുന്നു. (ഇതിൽ ഏതാണ് ഉത്തമം? ).” ആയിശ رَضِيَ اللَّهُ عَنْها ചോദിച്ചു: “അവരിൽ ആരാണ് (സമയമായാൽ) നോമ്പ് തുറക്കുവാനും നമസ്കരിക്കുവാനും ധൃതികാണിക്കുന്നത്?” ഞങ്ങൾ പറഞ്ഞു: “അബ്ദുല്ലാഹിബ്നു മസ്ഊദാണ്” അവർ പറഞ്ഞു: “അപ്രകാരമാണ് നബി ﷺ  ചെയ്തിരുന്നത്”. (മുസ്‌ലിം : 1099)

3. ഈത്തപ്പഴം, കാരക്ക, വെള്ളം എന്നിവക്ക് മുൻഗണന നൽകുക

ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുക. ഈത്തപ്പഴം ലഭിച്ചില്ലങ്കിൽ കാരക്ക കൊണ്ടോ വെള്ളം കൊണ്ടോ നോമ്പ് തുറക്കാവുന്നതാണ്.

عَنْأَنَسَ بْنَ مَالِكٍ، يَقُولُ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّيَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ (മഗ്’രിബ്) നമസ്കരിക്കുന്നതിന് മുമ്പായി ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. ഈത്തപ്പഴം ലഭിച്ചില്ലങ്കിൽ ഏതാനും കാരക്കകൾ കൊണ്ട്. കാരക്കയും ലഭിച്ചില്ലങ്കിൽ അവിടുന്ന് അൽപം വെള്ളം കുടിക്കുമായിരുന്നു.(അബൂദാവൂദ് : 2356 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഇതൊന്നും ലഭിച്ചില്ലെങ്കില്‍ എന്തെങ്കിലും ഭക്ഷണമോ പാനീയമോ കൊണ്ട് നോമ്പ് മുറിക്കാവുന്നതാണ്.

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: സഹോദരങ്ങളേ, നോമ്പുകാരുടെ കൂലി വർധിപ്പിക്കുന്ന മര്യാദകളിൽ പെട്ടതാണ് പഴുത്ത് പാകമായ നനവുള്ള ഈത്തപ്പഴം കൊണ്ട് നോമ്പുതുറക്കൽ. അങ്ങനെയുള്ള ഈത്തപ്പഴം കിട്ടിയിട്ടില്ലെങ്കിൽ നനവ് വറ്റിയ കാരക്ക കൊണ്ടും, കാരക്ക കിട്ടിയിട്ടില്ലെങ്കിൽ വെള്ളം കൊണ്ടുമാണ് നോമ്പ് തുറക്കേണ്ടത്. അതാണ് നബിﷺയുടെ സുന്നത്ത് (അബൂദാവൂദ്: 2536) അതിലൂടെ ഒരാൾക്ക് കൂടുതൽ കൂലി കിട്ടും. ചില ആളുകൾ ജ്യൂസ് കുടിച്ചോ, അല്ലെങ്കിൽ, ഈത്തപ്പഴവും കാരക്കയുമുണ്ടായിട്ടും വെള്ളം കുടിച്ചോ നോമ്പ് തുറക്കാറുണ്ട്. നോമ്പ് തുറക്കുന്ന വിഷയത്തിൽ നബി ﷺ യെ പിൻപറ്റുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലത്തെ സ്വയം നഷ്ടപ്പെടുത്തലാണത്. (https://youtu.be/9BnER1IuAYo)

4. വലതുകൈ കൊണ്ട് കുടിക്കുകയും ഭക്ഷിക്കുകയും ചെയ്യുക

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ إِذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ وَإِذَا شَرِبَ فَلْيَشْرَبْ بِيَمِينِهِ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ ‏‏

ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലത് കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലത് കൈ കൊണ്ട് കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും ഇടത് കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നത്.(മുസ്ലിം:2020)

5. ബിസ്മില്ലാഹ് പറയുക

എപ്പോൾ ഭക്ഷണം കഴിച്ചാലും ബിസ്മില്ലാഹ് പറയണം. നോമ്പ് തുറയിൽ  വിശപ്പ് കൊണ്ട് പലതും മറക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നോമ്പ് തുറക്കുമ്പോൾ ബിസ്മില്ലാഹ് പറയാൻ മറക്കരുത്.

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِذَا أَكَلَ أَحَدُكُمْ طَعَامًا فَلْيَقُلْ بِسْمِ اللَّهِ ‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ بِسْمِ اللَّهِ – ബിസ്മില്ലാഹ് – അല്ലാഹുവിന്റെ നാമത്തില്‍(ആരംഭിക്കുന്നു) എന്ന് പറയട്ടെ. (തി൪മിദി : 1858 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

6.ഇരുന്ന് ഭക്ഷിക്കുക

സമൂഹ നോമ്പുതുറകളിലൊക്കെ ഇരിക്കാൻ സ്ഥലം ഉണ്ടെങ്കിലും പലരും നിന്നുകൊണ്ട് നോമ്പ് തുറക്കുന്നത് കാണാറുണ്ട്. ഇരിക്കാൻ സ്ഥലം ഉള്ളപ്പോഴെല്ലാം ഇരുന്നുകാണ്ട് കുടിക്കുകയും ഭക്ഷിക്കുകയും ചെയ്യുക. അതാണ് നബിചര്യ.

7.വെള്ളെവും ജ്യൂസുമൊക്കെ നിറുത്തി നിറുത്തി കുടിക്കുക

ഇതും എപ്പോഴും പാലിക്കേണ്ട കാര്യമാണ്. നോമ്പ് തുറക്കുന്ന വേളയിൽ ദാഹം കൊണ്ട് ഒറ്റ വലിക്ക് ആളുകൾ വെള്ളവും ജ്യൂസുമൊക്കെ കുടിക്കുന്നത് കാണാം. അങ്ങനെ ചെയ്യാതെ വെള്ളവും ജ്യൂസുമൊക്കെ നിറുത്തി നിറുത്തി കുടിക്കുക.

عَنْ أَنَسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَنَفَّسُ فِي الشَّرَابِ ثَلاَثًا وَيَقُولُ ‏ “‏ إِنَّهُ أَرْوَى وَأَبْرَأُ وَأَمْرَأُ ‏”‏ ‏.‏ قَالَ أَنَسٌ فَأَنَا أَتَنَفَّسُ فِي الشَّرَابِ ثَلاَثًا

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പാനീയം (കുടിക്കുന്നതിനിടയില്‍) മൂന്ന് തവണ (പാത്രത്തിന് പുറത്തേക്ക്) നിശ്വസിക്കുമായിരുന്നു. നബി(സ്വ) പറയും: ഇങ്ങനെ കുടിക്കലാണ് നന്നായി ദാഹം ശമിപ്പിക്കുന്നതും ക്ലേശം പോക്കുന്നതും കുടിച്ചിറക്കുവാന്‍ സുഖദായകവും. അനസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാനും പാനീയം (കുടിക്കുന്നതിനിടയില്‍) മൂന്ന് തവണ നിശ്വസിക്കും.(മുസ്ലിം:2028)

8.നോമ്പ് തുറന്ന ശേഷമുള്ള പ്രാര്‍ത്ഥന നിർവ്വഹിക്കുക

ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله

ദഹബ ള്വമഉ, വബ്തല്ലത്തില്‍ ഉറൂക്കു, വ സബത്തല്‍ അജ്റു ഇന്‍ഷാ അല്ലാഹ്

(നോമ്പ് തുറന്നപ്പോൾ)ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി. (സുനനുഅബൂദാവൂദ് : 2357 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

9.ഭക്ഷിപ്പിച്ചയാളിന് വേണ്ടി പ്രാർത്ഥിക്കുക

മറ്റൊരാൾ നമ്മെ നോമ്പ് തുറപ്പിക്കുമ്പോഴും, പള്ളികളിലെ നോമ്പ് തുറയിൽ പങ്കെടുക്കുമ്പോഴുമൊക്കെ നമുക്ക് ഭക്ഷണം തന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കണം.

عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم جَاءَ إِلَى سَعْدِ بْنِ عُبَادَةَ فَجَاءَ بِخُبْزٍ وَزَيْتٍ فَأَكَلَ ثُمَّ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ أَفْطَرَ عِنْدَكُمُ الصَّائِمُونَ وَأَكَلَ طَعَامَكُمُ الأَبْرَارُ وَصَلَّتْ عَلَيْكُمُ الْمَلاَئِكَةُ ‏”‏ ‏.‏

അനസ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ സഅ്ദ് ബ്നു ഉബാദയുടെ അടുക്കൽ വന്നു. അദ്ദേഹം റൊട്ടിയും ഒലീവും കൊണ്ടുവന്നു. അങ്ങനെ നബി ﷺ ഭക്ഷിച്ചു. ശേഷം അവിടുന്ന് പറഞ്ഞു:

أَفْطَرَ عِنْدَكُمُ الصَّائِمُونَ وَأَكَلَ طَعَامَكُمُ الأَبْرَارُ وَصَلَّتْ عَلَيْكُمُ الْمَلاَئِكَةُ ‏

അഫ്‌ത്വ‌റ ഇൻദകുമു സ്സ്വാഇമൂന, വ അകല ത്വ‌ആമകുമുൽ അബ്‌റാർ, വസ്വല്ലത് അലൈകുമുൽ മലായികഃ

നോ‌മ്പു‌കാർ‌ നി‌ങ്ങ‌ളു‌ടെ‌യ‌ടു‌ക്കൽ നോ‌മ്പ്‌ തു‌റ‌ക്കു‌ക‌യും, സ‌ദ്‌വൃ‌ത്തർ നി‌ങ്ങ‌ളു‌ടെ‌യ‌ടു‌ക്കൽ ഭ‌ക്ഷ‌ണം ക‌ഴി‌ക്കു‌ക‌യും ചെ‌യ്‌‌തു; മ‌ല‌ക്കു‌കൾ നി‌ങ്ങൾ‌ക്ക്‌ അ‌നു‌ഗ്ര‌ഹ‌ത്തി‌നാ‌യി പ്രാർ‌ത്ഥിക്കു‌ക‌യും ചെ‌യ്യ‌ട്ടെ. (അബൂദാവൂദ്:3854)

ഈ പ്രാർത്ഥന നമുക്കും നിർവ്വഹിക്കാവുന്നതാണ്. അതേപോലെ ഭക്ഷണം നൽകിയവർക്ക് വേണ്ടിയുള്ള പൊതുവായ പ്രാർത്ഥനയും നിർവ്വഹിക്കാവുന്നതാണ്.

اللَّهُمَّ أَطْعِمْ مَنْ أَطْعَمَنِي، وَأَسْقِ مَنْ أَسْقَانِي

അ‌ല്ലു‌ഹു‌മ്മ അ‌ത്വ്‌‌ഇം മൻ അ‌ത്വ്‌‌അ‌മ‌നീ, വ‌അസ്‌‌ഖി മൻ അ‌സ്‌‌ഖാ‌നീ

അ‌ല്ലാ‌ഹു‌വേ! എ‌ന്നെ ഭ‌ക്ഷ‌ണം ക‌ഴി‌പ്പി‌ച്ച‌യാ‌ളെ നീ ഭ‌ക്ഷ‌ണം ക‌ഴി‌പ്പി‌ക്കേ‌ണ‌മേ, എ‌ന്നെ പാ‌നീ‌യം കു‌ടി‌പ്പി‌ച്ച‌യാ‌ളെ നീ കു‌ടി‌പ്പി‌ക്കേ‌ണ‌മേ. (മുസ്ലിം:2055)

اللَّهُمَّ بَارِكْ لَهُمْ فِيمَا رَزَقْتَهُمْ، وَاغْفِرْ لَهُمْ وَارْحَمْهُمْ

അ‌ല്ലാ‌ഹു‌മ്മ ബാ‌രി‌ക്‌ ല‌ഹും ഫീ‌മാ റ‌സ‌ഖ‌്‌തഹും, വ‌ഗ്‌‌ഫിർ ല‌ഹും വർ‌ഹം‌ഹും

അ‌ല്ലാ‌ഹു‌വേ! നീ അ‌വർ‌ക്ക്‌ നൽ‌കി‌യ‌ ഭ‌ക്ഷ‌ണ‌ത്തിൽ അവരെ നീ അ‌നു‌ഗ്ര‌ഹി‌ക്കു‌ക‌യും, അ‌വർ‌ക്ക്‌ പൊ‌റു‌ത്ത്‌ കൊ‌ടു‌ക്കു‌ക‌യും അ‌വ‌രോ‌ട്‌ കാ‌രു‌ണ്യം കാ‌ണി‌ക്കു‌ക‌യും ചെ‌യ്യേ‌ണ‌മേ. (മുസ്ലിം:2042)

ഈ പ്രാർത്ഥന മനപ്പാഠമാക്കി പ്രവർത്തിക്കുക. അതിന് കഴിയുന്നില്ലെങ്കിൽ നോക്കിയെങ്കിലും പ്രാർത്ഥിക്കുക. അതിനും കഴിയുന്നില്ലെങ്കിൽ നമുക്കറിയാവുന്ന ഭാഷയിൽ അവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.

10. മഗ്രിബ് ബാങ്കിന് ഉത്തരം നൽകുക, ബാങ്കിന് ശേഷമുളള സ്വലാത്തും പ്രാര്‍ത്ഥന നിർവ്വഹിക്കുക

ഭൂരിഭാഗം ആളുകളും അവഗണിക്കുന്ന ഒരു കാര്യമാണിത്. നോമ്പ് തുറക്കുന്ന തിരക്കിൽ ഇത് ശ്രദ്ധിക്കാറേയില്ല.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ إِذَا سَمِعْتُمُ النِّدَاءَ فَقُولُوا مِثْلَ مَا يَقُولُ الْمُؤَذِّنُ

അബൂസഈദില്‍ ഖുദ്’രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബാങ്ക് വിളിക്കുന്നത് നിങ്ങള്‍ കേട്ടാല്‍ മുഅദ്ദിന്‍ പറയുന്നതുപോലെ നിങ്ങളും പറയണം.(മുസ്ലിം : 383)

حَىَّ عَلَى الصَّلاَةِ، حَىَّ عَلَى الْفَلاَحِ എന്ന് കേള്‍ക്കുമ്പോള്‍ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏ (ലാ ഹൌല വല്ലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്) എന്നാണ് പറയേണ്ടത്. (മുസ്ലിം : 385)

عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ

അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ അല്‍ആസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: മുഅദ്ദിന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങള്‍ ഏറ്റു പറയുക. ശേഷം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുമുഖേന അല്ലാഹു അവന്റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് എനിക്ക് വസ്വീലത്ത് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അത് സ്വര്‍ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ക്ക് മാത്രമേ അതിന് അവകാശമുള്ളൂ. ആ ഒരാള്‍ ഞാനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ എനിക്ക് വസ്വീലത്ത് ചോദിക്കുന്നുവോ അവന് ശഫാഅത്ത് ലഭിക്കും. (മുസ്‌ലിം:384 )

11. മഗ്രിബ് നമസ്കാരം പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കുക

പള്ളികളിൽ നോമ്പ് തുറക്കുന്നവർക്ക് മഗ്രിബ് നമസ്കാരം പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കാൻ കഴിയും.  വീടുകളിലും മറ്റും നോമ്പ് തുറക്കുുന്നവരിൽ ധാരാളം പേർ ഇതിന്റെ പേരിൽ ജമാഅത്ത് നമസ്കാരം ഒഴിവാക്കുന്നത് കാണാം. അറിയുക: റമളാനിലെ പുണ്യം നഷ്ടപ്പെടുത്തുന്നത് നഷ്ടമാണ്.

പള്ളികളിൽ നോമ്പ് തുറക്കുന്നവരിൽതന്നെ അനാവശ്യമായി സമയം പാഴാക്കുന്നവരുമുണ്ട്. നോമ്പ് തുറന്ന് ലഘുവായി ഭക്ഷണം കഴിച്ച് എത്രയും പെട്ടെന്ന് പള്ളിയിലേക്ക് നമസ്കാരത്തിനായി കയറുക. ചിലർ പള്ളിയിൽ കയറുമ്പോൾ നമസ്കാരം ഒന്നോ രണ്ടോ റക്അത്ത് കഴിഞ്ഞിട്ടുണ്ടായിരിക്കും. അങ്ങനെ ചെയ്യാതെ മഗ്രിബ് നമസ്കാരം തക്ബീറത്തുൽ ഇഹ്റാം ലഭിക്കുന്ന രൂപത്തിൽ നിർവ്വഹിക്കാൻ പരിശ്രമിക്കുക.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ صَلَّى لِلَّهِ أَرْبَعِينَ يَوْمًا فِي جَمَاعَةٍ يُدْرِكُ التَّكْبِيرَةَ الأُولَى كُتِبَتْ لَهُ بَرَاءَتَانِ بَرَاءَةٌ مِنَ النَّارِ وَبَرَاءَةٌ مِنَ النِّفَاقِ

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്‌ വേണ്ടി തക്ബിറത്തുൽ ഇഹ്റാം ലഭിക്കുന്ന രൂപത്തിൽ നാൽപത്‌ ദിവസം ജമാഅത്തായി നമസ്കരിക്കുകയാണെങ്കിൽ അവന്‌ രണ്ട് സുരക്ഷിതത്വമുണ്ട്. നരകത്തിൽ നിന്നുള്ള സുരക്ഷിതത്വവും, കാപട്യത്തിൽ നിന്നുള്ള സുരക്ഷിതത്വവും. (തിർമിദി – അൽബാനിയുടെ സ്വില്‍സ്വിലത്തു സ്വഹീഹ : 6/314 നമ്പ൪ : 2652).

12. മിതമായ രീതിയിൽ ഭക്ഷണം കഴിക്കുക

ഫർള് നമസ്‌കാരത്തിന്‌ ശേഷം ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രി നമസ്‌കാരമാണ്. റമളാനിൽ അതിന് ശ്രേഷ്ടത കൂടുതലാണ്. റമളാനിൽ അത് ജമാഅത്തായാണ് നിർവ്വഹിക്കുന്നത്. അമിതമായി വയറ് നിറച്ചാൽ തറാവീഹ് നമസ്കാരം പ്രയാസകരമാകുമെന്നത് ഉറപ്പാണ്. അതുകൊണ്ട് മിതമായ രീതിയിൽ ഭക്ഷണം കഴിക്കുക.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *