പ്രപഞ്ച സൃഷ്ടിപ്പിന്റെ ലക്ഷ്യം അടിമകൾ അല്ലാഹുവിനെ അറിയലാണ്.
ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمَۢا
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്. അവയ്ക്കിടയില്‍ (അവന്റെ) കല്പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖു൪ആന്‍:65/12)
മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം അവര്‍ അല്ലാഹുവിനോടുള്ള ബാധ്യതകളെ കുറിച്ച് അറിയലാണ്.
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍ :51/56)
അല്ലാഹുവിനുള്ള ഇബാദത്ത് അവനോടുള്ള ബാധ്യതയാണ്. അത് പഠിച്ചു പ്രാവര്‍ത്തികമാക്കുക എന്നതാണ് പരമമായ ലക്ഷ്യം. അല്ലാഹുവിനുള്ള ഇബാദത്തുമായി, അതിന്റെ ആമുഖവുമായി ബന്ധപ്പെട്ട 10 കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1.ഇബാദത്തിന്റെ നിര്‍വ്വചനം
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
الْعِبَادَةُ هِيَ اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ تَعَالَى وَيَرْضَاهُ مِنَ الْأَقْوَالِ وَالْأَعْمَالِ الْبَاطِنَةِ وَالظَّاهِرَةِ.
ഇബാദത് എന്നാല്‍, അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്.
പ്രവര്‍ത്തനം അല്ലാഹു ഇഷ്ടപ്പെടുന്നതായിരിക്കണം, അല്ലാഹു ശറഅ് ആക്കിയതായിരിക്കണം.
2.ഇബാദത്തിന്റെ രണ്ട് റുക്നുകൾ
രണ്ട് കാര്യങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഇബാദത്ത്:
(1) അങ്ങേയറ്റത്തെ താഴ്മ / കീഴൊതുക്കം.
(2) അങ്ങേയറ്റത്തെ സ്നേഹം.
ഇബ്നുല്‍ ഖയ്യിം رحمه الله തന്റെ പ്രസിദ്ധ കാവ്യമായ ‘നൂനിയ്യഃ’യില്‍ പറയുന്നു:
وَعِبَادَةُ الرَّحْمَنِ غَايَةُ حُبِّهِ مَعَ ذُلِّ عَابِدِهِ هُمَا قُطْبَانِ
‘റഹ്മാനുള്ള ഇബാദത് സ്നേഹത്തിന്റെ അങ്ങേയറ്റവും ആരാധ്യനോടുള്ള സ്നേഹവുമാണവ രണ്ടു സ്തംഭങ്ങള്‍’
3.ഇബാദത്തിന്റെ 2 ശര്ത്വുകൾ
ഇസ്ലാമിൽ ഒരുകാര്യം ഇബാദത്തായി തീരണമെങ്കിൽ നിർബ്ബന്ധമായും രണ്ട് നിബന്ധനകൾ പൂർണമാകേണ്ടതുണ്ട്.
ഒന്ന്: ഇഖ്ലാസ് (നിഷ്കളങ്കത)
പ്രവര്‍ത്തനം അല്ലാഹുവിന് നിഷ്കളങ്കമായി ചെയ്യുക. പ്രശസ്തിയോ, ലോകമാന്യമോ കൂടിലരാതെ അല്ലാഹുവിൽ യഥാർത്ഥ രൂപത്തിൽ വിശ്വസിക്കുകയും, അവന് നിഷ്കളങ്കമായി പ്രവർത്തിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു:
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്കുവാനും അല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)
രണ്ട്: നബി ﷺ യെ പിൻപറ്റുക.
പ്രവര്‍ത്തനം സൽകർമ്മമായി പരലോകത്ത് പ്രതിഫലം ലഭിക്കണമെങ്കിൽ നബി ﷺ ചെയ്ത കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതല്ലാതെ നമുക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്തിട്ട് കാര്യമില്ല. അതാണ് അല്ലാഹു പറയുന്നത്:
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:3/31)
4.ഇബാദത്ത് പല പരിഗണന വെച്ചുകൊണ്ട് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കാം
ഇബാദത്ത് എങ്ങനെയുള്ളതാണ് പരിഗണിക്കുമ്പോൾ:
ഒന്ന്
▪️ഒരു കാര്യം പ്രവര്‍ത്തിക്കുന്നതാണ് (فعلية)
▪️ഒരു കാര്യം ഒഴിവാക്കുന്നതാണ് (تركية)
പ്രവർത്തിക്കൽ ഇബാദത്ത് ആയതുപോലെ പ്രവര്‍ത്തനം ഒഴിവാക്കലും ഇബാദത്ത് ആകുന്നു. ഒരു ഹറാമായ സംഗതി അല്ലാഹു നിരോധിച്ചു എന്ന കാരണത്താൽ ഉപേക്ഷിക്കൽ ഇബാദത്താകുന്നു.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ﴿٤٠﴾ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ﴿٤١﴾
അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖു൪ആന്‍:79/40-41)
عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ
അബൂ ഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്കുന്നു. തമാശക്ക് പോലും കളവ് പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പ് നല്കുന്നു. തന്റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗ്ഗത്തിന്റെഏറ്റവും ഉന്നതമായ സ്ഥാനത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്കുന്നു. [അബൂദാവൂദ്:4800 – ശൈഖ് അല്‍ബാനി ഹസന് ആയി രേഖപ്പെടുത്തിയ ഹദീസ്]
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ തണലല്ലാത്ത മറ്റു യാതൊരു തണലുമില്ലാത്ത ദിവസം ഏഴ് വിഭാഗത്തിന് അവൻ തണല്‍ നൽകുന്നതാണ്. അതിൽ ഒരു വിഭാഗം:
وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ،
സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ. (ബുഖാരി)
എങ്ങനെയെങ്കിലും ഒഴിവാക്കിയാൽപോരാ, അല്ലാഹുവിനെ ലക്ഷ്യം വെച്ച് ഒഴിവാക്കണം. യൂസുഫ് عليه السلام യുടെ ജീവിതത്തിൽ ഇതിന് നല്ലൊരു ഉദാഹരണം കാണാം. അദ്ദേഹത്തിന്റെ കൊട്ടാര ജീവിതത്തിനിടയില്‍ അദ്ദേഹം ഒരു വലിയ പരീക്ഷണത്തിന് വിധേയനായി. സുന്ദരിയായ, കൊട്ടാരത്തിലെ മുഴുവന്‍ സൗകര്യവും യഥേഷ്ടം ഉപയോഗിക്കുവാന്‍ അധികാരമുള്ള രാജ്ഞിയിൽ യൂസുഫ് عليه السلام നെ പ്രാപിക്കുവാനുള്ള ആഗ്രഹം മുളപൊട്ടി. അതിനായി യൂസുഫ് عليه السلام യെ വശീകരിക്കുവാനുള്ള ശ്രമം നടത്തി. ഭംഗിയാര്‍ന്ന വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി, രാജ്ഞി തന്റെ റൂമിലേക്ക് യൂസുഫ് عليه السلام നെ വിളിച്ചു വരുത്തി കതകടച്ചു. എന്നിട്ട് തന്റെ ആവശ്യപൂർത്തീകരണത്തിനായി ക്ഷണിച്ചു. എന്നാൽ അദ്ദേഹമാകട്ടെ, ഈ ഫിത്നയിൽ അകപ്പെടാതെ ക്ഷമ പാലിച്ചു. അല്ലാഹു പറയുന്നത് കാണുക:
وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ
അവന് (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള് അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള് പറഞ്ഞു: ഇങ്ങോട്ട് വാ. അവന് പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന് എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. (ഖു൪ആന്‍:12/23)
നിഷിദ്ധങ്ങൾ ഉപേക്ഷിക്കൽകൊണ്ട് അല്ലാഹുവിനെ ആരാധിക്കുക.
രണ്ട്: ബാഹ്യവും ആന്തരികവുമായ ഇബാദത്തുകളുണ്ട്. പ്രാർത്ഥന, ദിക്ർ, ഖുർആൻ പാരായണം, നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ, നന്മ കൽപ്പിക്കൽ, തിന്മ വിരോധിക്കൽ, കുടുംബബന്ധം ചേർക്കൽ, റിലീഫ് പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ ബാഹ്യമായ ഇബാദത്തുകൾക്ക് ഉദാഹരണങ്ങളാണ്. ‘ബാഹ്യം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശരീരാവയവങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്.
ആന്തരികമായ ഇബാദത്തുകൾക്ക് ഉദാഹരണങ്ങളാണ് അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള ഇഷ്ഠം, അല്ലാഹുവിനോടുള്ള ഭയം, പ്രതീക്ഷ, പശ്ചാതാപം, ക്ഷമ, നന്ദി കാണിക്കൽ, രിളാ (തൃപ്തി), തവക്കുൽ തുടങ്ങിയവയൊക്കെ. ‘ആന്തരികം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുള്ളിലെ പ്രവര്‍ത്തനങ്ങളാണ്
ബാഹ്യമായ ഇബാദത്തുകളോടൊപ്പം ആന്തരികമായ ഇബാദത്തുകളുമുണ്ടാകണം.
ഇബാദത്ത് വാജിബോ മുസ്തഹബ്ബോ ആയിരിക്കും
5.സൃഷ്ടിപ്പിന്റെ ലക്ഷ്യം
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍ :51/56)
മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചതിന്റെ ലക്ഷ്യമിതാണ്. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതും ഇതുതന്നെ. അത് അല്ലാഹുവിനെ മനസ്സിലാക്കിയും അവനെ സ്നേഹിച്ചും അവനിലേക്ക് ഖേദിച്ചുമടങ്ങിയും മറ്റുള്ളവരില്‍നിന്നും തിരിഞ്ഞുകളഞ്ഞ് അവനിലേക്ക് മുന്നിട്ടും അവനെ ആരാധിക്കുക എന്നതാണ്. (തഫ്സീറുസ്സഅ്ദി)
6.ഇബാദത്ത് ചെയ്താലുള്ള ഗുണം അടിമക്കാണ്
അല്ലാഹു പറയുന്നതായി നബി അറിയിക്കുന്നു:
يَا عِبَادِي: لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا زَادَ ذَلِكَ فِي مُلْكِي شَيْئًا، يَا عِبَادِي: لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا،
എന്റെ ദാസന്മാരെ, നിങ്ങളിൽ ആദ്യത്തെവരും അവസാനത്തെവരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ശക്തനായ ഒരു മനുഷ്യന്റെ മനസ്സിലെ ഭക്തി കാണിച്ചാലും അതെന്റെ ആധിപത്യത്തിൽ ഒന്നും വർദ്ധിപ്പിക്കുകയില്ല.
എന്റെ ദാസന്മാരെ, നിങ്ങളിൽ ആദ്യത്തവരും അവസാനത്തവരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ ദുഷ്ടനായ ഒരു മനുഷ്യന്റെ മനസ്സിലെ ദുഷ്ടത കാണിച്ചാലും എന്റെ ആധിപത്യത്തിൽ ഒട്ടും അത് കുറവുവരുത്തുകയില്ല. (മുസ്ലിം:2577)
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَآ أُرِيدُ مِنْهُم مِّن رِّزْقٍ وَمَآ أُرِيدُ أَن يُطْعِمُونِ ﴿٥٧﴾
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. (ഖു൪ആന്‍ :51/56-57)
പണ്ഢിതൻമാര് പറയാറുണ്ട്:
كل يريدك له الا الله فانما يريده لك
എല്ലാവരും നിന്നെ ആഗ്രഹിക്കുന്നത് അവര്‍ക്ക് വേണ്ടിയാണ്, അല്ലാഹു ഒഴികെ. അല്ലാഹു നിന്നെ ആഗ്രഹിക്കുന്നത് നിനക്ക് വേണ്ടിയാണ്.
7.ഇബദത്ത് തൗഖീഫിയ്യത്താണ്
ശിർക്ക് ബിദ്അത്തുകളുണ്ടാക്കിയ, അല്ലാഹു അനുവദിച്ചത് നിഷിദ്ധമാക്കിയും നിഷിദ്ധമാക്കിയത് അനുവദിച്ചും സ്വന്തം ദേഹേച്ഛകൾക്കനുസരിച്ച് പ്രവർത്തിച്ചും മതത്തിൽ നിയമമുണ്ടാക്കിയവരുടെ വിഷയത്തിൽ അല്ലാഹു പറയുന്നു:
أَمْ لَهُمْ شُرَكَٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ
അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? (ഖു൪ആന്‍:42/21)
അല്ലാഹു നിയമമാക്കിയതുമാത്രമെ മതമാകൂ, അതിനാണ് അടിമകൾ കീഴ്പ്പെടേണ്ടത്. അതിലൂടെയാണ് അല്ലാഹുവിലേക്ക് അടുക്കേണ്ടതും. അല്ലാഹുവിൽനിന്നും അവന്റെ ദൂതനിൽനിന്നും വന്ന ദീനിൽ എന്തെങ്കിലും നിയമം നിർമിക്കൽ ആർക്കും പാടില്ലെന്നതാണ് മതത്തിന്റെ അടിസ്ഥാനം. (തഫ്സീറുസ്സഅ്ദി)
8.അല്ലാഹുവിനുള്ള ഇബാദത്ത് നിര്‍വ്വഹിക്കാനുള്ള ഹിദായത്ത് ലഭിക്കൽ അവന്റെ അനുഗ്രഹമാണ്
عَنِ الْبَرَاءِ ـ رضى الله عنه ـ قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمَ الأَحْزَابِ يَنْقُلُ التُّرَابَ وَقَدْ وَارَى التُّرَابُ بَيَاضَ بَطْنِهِ، وَهُوَ يَقُولُ لَوْلاَ أَنْتَ مَا اهْتَدَيْنَا وَلاَ تَصَدَّقْنَا وَلاَ صَلَّيْنَا. فَأَنْزِلِ السَّكِينَةَ عَلَيْنَا وَثَبِّتِ الأَقْدَامَ إِنْ لاَقَيْنَا. إِنَّ الأُلَى قَدْ بَغَوْا عَلَيْنَا إِذَا أَرَادُوا فِتْنَةً أَبَيْنَا.
ബറാഅ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ അഹ്സാബ് യുദ്ധത്തിൽ മണ്ണ്നീക്കം ചെയ്യുന്നത് ഞാൻ കണ്ടു. അദ്ധേഹത്തിന്റെ വയറിന്റെ വെളുപ്പുനിറത്തെ മണ്ണ് മറച്ചിരുന്നു. അദ്ദേഹം ഇങ്ങിനെ പാടി: “അല്ലാഹുവേ, നീ ഇല്ലായിരുന്നെങ്കിൽ ഞ്ഞങ്ങൾ സന്മാർഗ്ഗം പ്രാപിക്കുകയില്ലായിരുന്നു, ഞങ്ങൾ ധർമ്മം ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. ഞങ്ങൾക്കു നീ സമാധാനം ഇറക്കിത്തരേണമേ. ശത്രുക്കളെ ഞ്ഞങ്ങൾ അഭിമുഖീകരിക്കുമ്പോൾ കാൽപാദങ്ങളെ ഉറപ്പിച്ചുനിർത്തേണമേ. അവർ ഞങ്ങളെ അക്രമിച്ചിരിക്കുന്നു. അവർ നാശം ഉണ്ടാക്കാൻ ഉദ്ദേശിച്ചാൽ ഞ്ഞങ്ങളതിന് സമ്മതിച്ചുകൊടുക്കില്ല”. (ബുഖാരി: 2837)
ഹിദായത്ത് രണ്ട് തരമുണ്ട്. ഒന്ന്) ഹിദായത്തിന്റെ മാര്‍ഗം എത്തിച്ചുതരൽ. 2) ഹിദായത്ത് സ്വീകരിക്കാനുള്ള തൗഫീഖ് ലഭിക്കൽ.
وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. (ഖു൪ആന്‍:42/52)
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്മാര്ഗം പ്രാപിക്കുന്നവരെപ്പറ്റി അവന് (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:28/56)
9. ഇബാദത്തിന് പ്രതിഫലം കൊടുക്കൽ അല്ലാഹുവിന്റെ ഔദാര്യമാണ്, അടിമകളുടെ അവകാശമല്ല.
عَنْ مُعَاذٍ ـ رضى الله عنه ـ قَالَ كُنْتُ رِدْفَ النَّبِيِّ صلى الله عليه وسلم عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ ” يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ وَمَا حَقُّ الْعِبَادِ عَلَى اللَّهِ ”. قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ” فَإِنَّ حَقَّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ الْعِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا ”.
മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാനൊരു കഴുതപ്പുറത്ത് നബിയുടെ പിറകിൽ യാത്ര ചെയ്യുന്നവനായിരുന്നു. അപ്പോൾ നബി ﷺ എന്നോട് ചോദിച്ചു : മുആദ് , അടിമകളുടെ മേൽ അല്ലാഹുവിന്റെ അവകാശം എന്താണെന്നും അല്ലാഹുവിന്റെ മേലുള്ള അടിമകളുടെ അവകാശങ്ങൾ ഏതൊക്കെയാണെന്നും നിനക്കറിയുമോ? ഞാൻ പറഞ്ഞു : അല്ലാഹുവും അവന്റെ പ്രവാചകനുമാണ് ഏറ്റവും നന്നായി അറിയുന്നവൻ. നബി ﷺ പറഞ്ഞു : അടിമകളുടെ മേലുള്ള അല്ലാഹുവിന്റെ അവകാശം അവനെ മാത്രം ആരാധിക്കണമെന്നും അവനിൽ യാതൊന്നിനെയും പങ്ക് ചേർക്കരുത് എന്നതാണ്. അടിമകൾക്ക് അവന്റെ (അല്ലാഹുവിന്റെ ) മേലുള്ള അവകാശമാകട്ടെ അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്തവരെ അവൻ ശിക്ഷിക്കുകയില്ല എന്നതുമാണ്. (ബുഖാരി:2859)
ഈ ബാധ്യത അല്ലാഹു നിശ്ചയിച്ചതാണ്.
10.ഇബാദത്തുകൾക്ക് വ്യത്യസ്ത പദവികളുണ്ട്.
1.അല്ലാഹുവിന്റെ ഇഷ്ടം.
ചില ഇബാദത്തുകൾക്ക് അല്ലാഹുവിന് പ്രത്യേകം ഇഷ്ടമുണ്ട്.
أَنَّ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ ـ رضى الله عنهما ـ أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لَهُ ” أَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ ـ عَلَيْهِ السَّلاَمُ ـ وَأَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ، وَكَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ، وَيَصُومُ يَوْمًا وَيُفْطِرُ يَوْمًا
അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു:: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്കാരം ദാവൂദ് നബി(അ)യുടെ നമസ്കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും ദാവൂദ് നബി(അ)യുടെ നോമ്പാണ്. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നില്‍ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അദ്ദേഹം ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും.(ബുഖാരി:1131)
ചില ഗുണങ്ങൾ ഇബാദത്തുകളിൽ ഉണ്ടാകുമ്പോൾ അതിൽ അല്ലാഹുവിന്റെ ഇഷ്ടമുണ്ട്. ഉദാഹരണം ‘പതിവായി ചെയ്യൽ’ എന്ന ഗുണം.
وَإِنَّ أَحَبَّ الأَعْمَالِ إِلَى اللَّهِ مَا دَامَ وَإِنْ قَلَّ
നബി ﷺ പറഞ്ഞു: നിശ്ചയമായും പതിവായി ചെയ്യുന്ന കർമ്മങ്ങളാണ് അല്ലാഹുവിന് ഏറെ ഇഷ്ടം, കുറച്ചാണെങ്കിലും. (ബുഖാരി: 5861)
2.അല്ലാഹുവിന്റെ കല്പനയും ശ്രേഷ്ടതയും
ചില കര്‍മ്മങ്ങൾ ചെയ്യാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. ചില കര്‍മ്മങ്ങൾക്ക് അല്ലാഹു പ്രത്യേകം ശ്രേഷ്ടത നിശ്ചയിച്ചിട്ടുണ്ട്.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞു.
وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ،
ഞാൻ നിർബന്ധമായി കൽപിച്ച കർമ്മങ്ങളേക്കാൾ പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും എന്റെ ദാസന് എന്റെ സാമീപ്യം കരസ്ഥമാക്കാൻ ഉപയുക്തമായിട്ടില്ല. (ബുഖാരി:6502)
3.പ്രതിഫലത്തിലെ വ്യത്യാസങ്ങൾ
അല്ലാഹു ഇഷ്ടപ്പെട്ട കർമ്മങ്ങൾക്ക് പ്രത്യേക പദവിയുണ്ട്. ചില കർമ്മങ്ങളിൽ ചില ഗുണങ്ങൾ ഉണ്ടാകുമ്പോൾ അത് അല്ലാഹു ഇഷ്ടപ്പെടുകയും പ്രസ്തുത ഇബാദത്തിന്റെ പദവി വർദ്ധിക്കുകയും ചെയ്യുന്നു.
അല്ലാഹു കൽപ്പിച്ച പ്രവർത്തനങ്ങൾക്ക് പ്രത്യേക പദവിയുണ്ട്. അല്ലാഹു പ്രത്യേകം ശ്രേഷ്ഠത നിശ്ചയിച്ച കർമ്മങ്ങൾക്ക് പ്രത്യേക പദവിയുണ്ട്. പ്രസ്തുത കൽപ്പനയുടെയും ശ്രേഷ്ഠതയുടെയും പ്രാധാന്യം പരിഗണിച്ച് അതിൻറെ പദവിയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരിക്കും.
കർമ്മങ്ങൾക്ക് അല്ലാഹു നിശ്ചയിച്ച പ്രതിഫലങ്ങളുടെ വ്യത്യാസമനുസരിച്ച് പ്രസ്തുത ഇബാദത്തുകൾക്കും വ്യത്യസ്ത പദവികൾ ഉണ്ടായിരിക്കും.
www.kanzululoom.com