മുസ്ലിം ഭർത്താക്കൻമാർ അറിയാൻ

ജിവിതത്തിന് ഏറെ ആനന്ദവും സന്തോഷവും പ്രദാനം ചെയ്യുന്ന സംവിധാനമാണ് കുടുംബ ജീവിതം. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പറയാറുണ്ട്. മനുഷ്യജീവിതത്തിലെ ഏറെ ആഹ്ലാദം നിറഞ്ഞ ഒരു ജീവിത കാലഘട്ടമാണ് ദാമ്പത്യജീവിതം സമ്മാനിക്കുന്നത്. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതായിട്ടാണ് വിശുദ്ധ ഖുർആൻ സൂചിപ്പിച്ചിട്ടുള്ളത്.

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.(ഖുർആൻ:30/21)

هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ

അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഖുർആൻ:2/187)

മനുഷ്യന് സമാധാനം ലഭിക്കുന്നതിന് വേണ്ടായാണ് അല്ലാഹു ദാമ്പത്യ ജീവിതം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പറയുമ്പോഴും പല ആളുകൾക്കും ദാമ്പത്യ ജീവിതം സമാധാനമില്ലായ്മയാണ് ലഭിക്കുന്നതെന്നുള്ളതൊരു വസ്തുതതയാണ്? എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ദാമ്പത്യ ജീവിതത്തിൽ സമാധാനം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്?

ഭാര്യാഭർത്താക്കൻമാർക്ക് പരസ്പരം അവകാശങ്ങളുള്ളതുപോലെ പരസ്പരം കടമകളുമുണ്ട്. പരസ്പരമുള്ള കടമകൾ നിറവേറ്റിയാൽതന്നെ ദാമ്പത്യ ജീവിതം സുഖകരമാകുന്നതാണ്. അല്ലാഹുവും അവന്റെ റസൂൽ ﷺ യും ഇത് കൃത്യമായി പഠിപ്പിച്ച് തന്നിട്ടുണ്ട്. ഒരു സത്യവിശ്വാസിയായ പുരുഷനെ സംബന്ധിച്ചിടത്തോളം അവൻ മനസ്സിലാക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഭാര്യമാരോടുള്ള ഉടമ്പടി വളരെ കനത്തത്

وَكَيْفَ تَأْخُذُونَهُۥ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَٰقًا غَلِيظًا

നിങ്ങള്‍ അന്യോന്യം കൂടിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് കനത്ത ഒരു കരാര്‍ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള്‍ അതങ്ങനെ മേടിക്കും? (ഖുർആൻ:4/21)

ഇമാം ഖതാദ: (റ) ഈ ആയത്തിന്റെ തഫ്‌സീറിൽ ﻣِّﻴﺜَٰﻘًﺎ ﻏَﻠِﻴﻈ നെ വിശദീകരിച്ച് പറഞ്ഞു:

إمساك بمعروف أو تسريح بإحسان

(മീഥാഖൻ ഗലീദാ എന്നാൽ) ഒന്നുകിൽ (ഭാര്യയായി നിലനിർത്തുമ്പോൾ അല്ലാഹു പഠിപ്പിച്ച) ഏറ്റവും നല്ല സഹവർത്തിത്വത്തോടെ കൂടെ നിർത്തുക. അല്ലെങ്കിൽ (ഭാര്യയായി നിലനിർത്താൻ പറ്റുന്നില്ലെങ്കിൽ) ഏറ്റവും നല്ല രൂപത്തിൽ ഇഹ്‌സാനോടെയും പ്രയാസപ്പെടുത്താതെയും അവരെ പറഞ്ഞയയ്ക്കുക. (തഫ്സീർ ത്വബ്‌രീ)

ഭർത്താവിന് ഭാര്യയുടെ മേല്‍ നിയന്ത്രണാധികാരമുണ്ട്.

ٱﻟﺮِّﺟَﺎﻝُ ﻗَﻮَّٰﻣُﻮﻥَ ﻋَﻠَﻰ ٱﻟﻨِّﺴَﺎٓءِ ﺑِﻤَﺎ ﻓَﻀَّﻞَ ٱﻟﻠَّﻪُ ﺑَﻌْﻀَﻬُﻢْ ﻋَﻠَﻰٰ ﺑَﻌْﺾٍ ﻭَﺑِﻤَﺎٓ ﺃَﻧﻔَﻘُﻮا۟ ﻣِﻦْ ﺃَﻣْﻮَٰﻟِﻬِﻢْ ۚ

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. (ഖുർആൻ:4/34)

ഭർത്താവിന് ഭാര്യയുടെ മേല്‍ നിയന്ത്രണാധികാരമുള്ളത് രണ്ട് കാര്യങ്ങൾ കൊണ്ടാണ്. ഒന്ന്, സ്ത്രീയെ അപേക്ഷിച്ച് പുരുഷന് അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും രണ്ടാമത്തേത്, പുരുഷനാണ് തന്റെ ഇണക്ക് ‌വേണ്ടി ധനം ചിലവഴിക്കുന്നവനെന്നതു കൊണ്ടുമാണ്.

ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: ദാമ്പത്യ ജീവിതം സൗഭാഗ്യത്തോടെ  മുന്നോട്ട് പോകാൻ സഹായിക്കുന്ന കാരണങ്ങളിൽ പെട്ടതാണ് സൗമ്യതയോടെയാണെങ്കിലും ഭർത്താവ് ഭാര്യക്ക് മേലുള്ള നിയന്ത്രണാധികാരം നിലനിർത്തുകയും അതിനുതകുന്ന ശക്തമായ വ്യക്തിത്വത്തിന് ഉടമയാകുകയും ചെയ്യുക എന്നത്. ഇന്ന് പറയപ്പെടുന്ന റൊമാന്റിക ജാഡകൾ കൊണ്ട് സ്വന്തം വ്യക്തിത്വത്തെ ദുർബലമാക്കാതിരിക്കുക എന്നത് ഭർത്താവിന് അനിവാര്യമാണ്. ഇതിനർത്ഥം അഹങ്കാരം നടിക്കുകയും ഭാര്യയെ അടിച്ചമർത്തുകയും ചെയ്യാമെന്നല്ല. മധ്യമമായ നിലപാടാണ് വേണ്ടത്. (عشرون قاعدة في إصلاح الحياة الزوجية)

ഭാര്യക്ക് അവകാശങ്ങളുണ്ട്

وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ

സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. (ഖുർആൻ:2/228)

عَنْ عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يَا عَبْدَ اللَّهِ أَلَمْ أُخْبَرْ أَنَّكَ تَصُومُ النَّهَارَ وَتَقُومُ اللَّيْلَ ‏”‏‏.‏ قُلْتُ بَلَى يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ فَلاَ تَفْعَلْ، صُمْ وَأَفْطِرْ، وَقُمْ وَنَمْ، فَإِنَّ لِجَسَدِكَ عَلَيْكَ حَقًّا، وَإِنَّ لِعَيْنِكَ عَلَيْكَ حَقًّا، وَإِنَّ لِزَوْجِكَ عَلَيْكَ حَقًّا ‏”‏‏.‏

 

അബ്ദില്ലാഹ് ഇബ്നു അംറ് ബ്നു ആസ്വ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ഹേ, അബ്ദില്ലാഹ് ഇബ്നു അംറ്, താങ്കൾ പകലുകൾ മുഴുവൻ നോമ്പ് അനുഷ്ടിക്കുകയും രാത്രി മുഴുവൻ നമസ്കരിക്കുകയും ചെയ്യുന്നുവെന്ന വാർത്ത എനിക്ക് ലഭിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലേ,  നബി ﷺ പറഞ്ഞു: താങ്കൾ അപ്രകാരം ചെയ്യരുത്. കാരണം താങ്കളുടെ ശരീരത്തിന് താങ്കളിൽ നിന്ന് അവകാശമുണ്ട്. താങ്കളുടെ കണ്ണിന് താങ്കളിൽ നിന്ന് അവകാശമുണ്ട്. താങ്കളുടെ ഭാര്യക്കും താങ്കളിൽ നിന്ന് അവകാശമുണ്ട്. (ബുഖാരി:5199)

മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:

إِنَّ لِرَبِّكَ عَلَيْكَ حَقًّا، وَلِنَفْسِكَ عَلَيْكَ حَقًّا، وَلأَهْلِكَ عَلَيْكَ حَقًّا،

തീർച്ചയായും താങ്കളുടെ റബ്ബിന് താങ്കളിൽ നിന്ന് അവകാശമുണ്ട്. താങ്കളുടെ ശരീരത്തിന് താങ്കളിൽ നിന്ന് അവകാശമുണ്ട്.  താങ്കളുടെ ഭാര്യക്കും താങ്കളിൽ നിന്ന് അവകാശമുണ്ട്. (ബുഖാരി:1968)

ഭാര്യയെ പോറ്റൽ പുരുഷന് നിർബന്ധം

عَنْ عَمْرِو بْنِ الأَحْوَصِ، قَالَ حَدَّثَنِي أَبِي أَنَّهُ، شَهِدَ حَجَّةَ الْوَدَاعِ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَذَكَّرَ وَوَعَظَ فَذَكَرَ فِي الْحَدِيثِ قِصَّةً فَقَالَ ‏”‏ أَلاَ وَاسْتَوْصُوا بِالنِّسَاءِ خَيْرًا فَإِنَّمَا هُنَّ عَوَانٌ عِنْدَكُمْ

അംറ് ബിന് അഹ്‌വസ്(റ)വിൽ നിന്ന് നിവേദനം: എന്റെ പിതാവ്, ഹജ്ജത്തുൽ വദാഇന്റെ ദിവസം നബി ﷺ യോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് പറയുകയുണ്ടായി: നബി ﷺ അല്ലാഹുവിനെ സ്തുതിക്കുകയും പ്രസംഗിക്കുകയും ചെയ്ത ശേഷം അനുയായികളെ ഉപദേശിച്ച് കൊണ്ട് പറയുകയുണ്ടായി : അറിയുക, സ്ത്രീകളെ സംബന്ധിച്ച് നന്മ നിങ്ങള്‍ വസ്വിയ്യത്ത് ചെയ്യണം. അവര്‍ നിങ്ങളുടെ അടുക്കല്‍ മുടക്കം ചെയ്യപ്പെട്ടവരാണ്. (തിര്‍മിദി : 1163)

അതുകൊണ്ടുതന്നെ അദ്ധ്വാനിച്ച് ഭാര്യയെയും മക്കളെയും ഭക്ഷിപ്പിക്കലും അവരെ സംരക്ഷിക്കലും പുരുഷന്റെ കടമയാണ്. ഭർത്താവിന് ഭാര്യയുടെ മേല്‍ നിയന്ത്രണാധികാരമുള്ളതിന്റെ രണ്ടാമത്തെ കാരണം, പുരുഷനാണ് തന്റെ ഇണക്ക് ‌വേണ്ടി ധനം ചിലവഴിക്കുന്നവനെന്നതു കൊണ്ടാണല്ലോ.

ﻟِﻴُﻨﻔِﻖْ ﺫُﻭ ﺳَﻌَﺔٍ ﻣِّﻦ ﺳَﻌَﺘِﻪِۦ ۖ ﻭَﻣَﻦ ﻗُﺪِﺭَ ﻋَﻠَﻴْﻪِ ﺭِﺯْﻗُﻪُۥ ﻓَﻠْﻴُﻨﻔِﻖْ ﻣِﻤَّﺎٓ ءَاﺗَﻰٰﻩُ ٱﻟﻠَّﻪُ ۚ

കഴിവുള്ളവന്‍ തന്റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവനും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന്‍ ചെലവിന് കൊടുക്കട്ടെ. (ഖു൪ആന്‍ : 65/7)

وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ

അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. (ഖുർആൻ:2/233)

عَنْ  مُعَاوِيَةَ الْقُشَيْرِيِّ قَالَ قُلْتُ يَا رَسُولَ اللَّهِ مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ قَالَ ‏:‏ أَنْ تُطْعِمَهَا إِذَا طَعِمْتَ وَتَكْسُوَهَا إِذَا اكْتَسَيْتَ – أَوِ اكْتَسَبْتَ – وَلاَ تَضْرِبِ الْوَجْهَ وَلاَ تُقَبِّحْ وَلاَ تَهْجُرْ إِلاَّ فِي الْبَيْتِ

മുആവിയ (റ) പറഞ്ഞു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾക്ക് ഭാര്യമാരോടുള്ള ബാധ്യതകൾ എന്തെല്ലാമാണ്? നബി ﷺ പറഞ്ഞു: നീ ഭക്ഷിക്കുന്നുവെങ്കിൽ അവളെയും ഭക്ഷിപ്പിക്കുക. നീ വസ്ത്രം ധരിക്കുന്നുവെങ്കിൽ അവളെയും ധരിപ്പിക്കുക. അവളുടെ മുഖത്ത് അടിക്കാതിരിക്കുക. അവളെ വഷളാക്കാതിരിക്കുക. കിടപ്പറയിലല്ലാതെ അവളെ വെടിയാതിരിക്കുക. (അബൂദാവൂദ്‌: 2142)

ചരിത്രപ്രസിദ്ധമായ, നബി ﷺ യുടെ വിടവാങ്ങള്‍ പ്രസംഗത്തില്‍ അവിടുന്ന് പറയുകയുണ്ടായി:

فَاتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ وَلَكُمْ عَلَيْهِنَّ أَنْ لاَ يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ ‏.‏ فَإِنْ فَعَلْنَ ذَلِكَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ

നിങ്ങള്‍ സ്ത്രീകളുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ മുന്‍നിറുത്തി സംരക്ഷണം നല്‍കാമെന്ന കരാറിലാണ് നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ വെറുക്കുന്ന ഒരാളെയും നിങ്ങളുടെ വിരിയില്‍ ചവിട്ടിക്കാതെ നോക്കല്‍ അവര്‍ക്ക് നിങ്ങളോടുള്ള കടമകളില്‍പെട്ടതാണ്. അവര്‍ അത് ലംഘിക്കുന്നപക്ഷം അടയാളമോ, മുറിവോ, രക്തംപൊടിയലോ വരാത്തനിലയില്‍ ശിക്ഷിക്കാവുന്നതാണ്. മാന്യമായ നിലയില്‍ അവരുടെ ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും നിങ്ങളുടെ ബാധ്യതയാണ്. (മുസ്ലിം:1218)

وَمَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ

നബി ﷺ പറഞ്ഞു: ഒരാള്‍ തന്റെ ഭാര്യയെ(സംരക്ഷിക്കുന്നതിന്) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. (നസാഇ:4095)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَفَى بِالْمَرْءِ إِثْمًا أَنْ يَحْبِسَ عَمَّنْ يَمْلِكُ قُوتَهُ

നബി ﷺ പറഞ്ഞു: തന്റെ ആശ്രിതർ‍ക്ക് ചെലവിനു കൊടുക്കാതിരിക്കുക എന്നത് തന്നെ ഒരാൾ‍ക്ക് മതിയായ കുറ്റമാണ്. (മുസ്ലിം:996)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ كَفَى بِالْمَرْءِ إِثْمًا أَنْ يُضَيِّعَ مَنْ يَقُوتُ ‏”‏ ‏.‏

അംറ്ബ്നു ആസ്(റ ) യിൽ നിന്ന്: നബി ﷺ പറഞ്ഞു: താൻ തീറ്റിപ്പോറ്റെണ്ടവരെ വഴിയാധാരമാക്കുന്നത് മഹാപാപമാണ്. (അബൂദാവുദ്: 1692)

ഭർത്താവ് ന്യായമായ നിലയിൽ ചെലവിനു നൽകുന്നില്ലെങ്കിൽ മിതമായ നിലയിൽ അയാളുടെ ധനം എടുത്തുപയോഗിക്കാൻ ഭാര്യക്ക് അവകാശമുണ്ട്.

عَنْ عَائِشَةَ، أَنَّ هِنْدَ بِنْتَ عُتْبَةَ، قَالَتْ يَا رَسُولَ اللَّهِ إِنَّ أَبَا سُفْيَانَ رَجُلٌ شَحِيحٌ، وَلَيْسَ يُعْطِينِي مَا يَكْفِينِي وَوَلَدِي، إِلاَّ مَا أَخَذْتُ مِنْهُ وَهْوَ لاَ يَعْلَمُ فَقَالَ ‏ “‏ خُذِي مَا يَكْفِيكِ وَوَلَدَكِ بِالْمَعْرُوفِ ‏

ആയിശ(റ)വിൽ നിന്ന് നിവേദനം: അബൂസുഫിയാന്റെ ഭാര്യ ഹിന്ദ് നബി ﷺ യോട് പരാതി പറഞ്ഞു: അബൂസുഫിയാൻ പിശുക്കനാണ്. എനിക്കും കുട്ടികൾക്കും ആവശ്യമായത് നൽകാറില്ല. അദ്ദേഹം അറിയാതെ ഞാൻ എടുക്കുന്നത് ഒഴികെ. അപ്പോൾ നബി ﷺ പറഞ്ഞു:നിനക്കും കുട്ടികൾക്കും ന്യായമായ ആവശ്യത്തിനു അനിവാര്യമായത് എടുത്തുകൊള്ളുക. (ബുഖാരി:5364)

ഭാര്യക്ക് ചെലവ് നൽകുന്നതിന്റെ മഹത്വം

عَنْ أَبِي مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ

അബു മസ്‌ഊദ്‌(റ) നിവേദനം: നബി ﷺ പറഞ്ഞു: ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന്‌ വേണ്ടി വല്ലതും ചെലവ്‌ ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ്‌ അവനുദ്ദേശിച്ചത്‌ എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്‌. (ബുഖാരി:58)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : دِينَارٌ أَنْفَقْتَهُ فِي سَبِيلِ اللَّهِ وَدِينَارٌ أَنْفَقْتَهُ فِي رَقَبَةٍ وَدِينَارٌ تَصَدَّقْتَ بِهِ عَلَى مِسْكِينٍ وَدِينَارٌ أَنْفَقْتَهُ عَلَى أَهْلِكَ أَعْظَمُهَا أَجْرًا الَّذِي أَنْفَقْتَهُ عَلَى أَهْلِكَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിച്ച ദീനാർ, അടിമയുടെ മോചനത്തിന് വിനിയോഗിച്ച ദീനാർ, അഗതിക്ക് വേണ്ടി ചെലവഴിച്ച ദീനാർ,  കുടുംബത്തിന് വേണ്ടി വിനിയോഗിച്ച ദീനാർ ഇവയിൽ ഏറ്റവും അധികം പ്രതിഫലം ലഭിക്കുക കുടുംബത്തിന് വേണ്ടി ചെലവഴിച്ച ദീനാറിനാണ്. (മുസ്ലിം:995)

عَنْ سَعْدِ بْنِ أَبِي وَقَّاصٍ أَنَّهُ أَخْبَرَهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلَّا أُجِرْتَ عَلَيْهَا حَتَّى مَا تَجْعَلُ فِي فَمِ امْرَأَتِكَ”

സഅദ്ബ്‌നു അബീവഖാസ്‌(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു: നീ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട്‌ ചെയ്യുന്ന ഏത്‌ ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിന്‍റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്നതുവരെ. (ബുഖാരി:56)

ഭാര്യ അമാനത്താണ്

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ فَاتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ

ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. കാരണം അല്ലാഹുവിന്റെ കരാറിലാണ് നിങ്ങൾ അവരെ സ്വീകരിച്ചത്. അല്ലാഹുവിന്റെ വചനം കൊണ്ടാണ് (സാക്ഷ്യവചനങ്ങൾ) നിങ്ങൾ അവരുടെ ലൈംഗികാവയവങ്ങളെ അനുവദനീയമാക്കിയത്. (മുസ്ലിം:1218)

ഭാര്യയുടെ അവസ്ഥകൾ തിരിച്ചറിയുക

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ لَنْ تَسْتَقِيمَ لَكَ عَلَى طَرِيقَةٍ فَإِنِ اسْتَمْتَعْتَ بِهَا اسْتَمْتَعْتَ بِهَا وَبِهَا عِوَجٌ وَإِنْ ذَهَبْتَ تُقِيمُهَا كَسَرْتَهَا وَكَسْرُهَا طَلاَقُهَا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം സ്ത്രീ ഒരു വാരിയെല്ലിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അവൾ ഒരിക്കലും നിനക്ക് ഒരേ വഴിയിൽ നേരെ നിൽക്കില്ല. നീ അവളിൽ ആസ്വാദനം കണ്ടെത്തിയാൽ നീ അവളെ ആസ്വദിച്ചിരിക്കുന്നു. അവളിൽ ഒരു വളവുണ്ട്. അത് നേരെയാക്കാൻ ശ്രമിച്ചാൽ നീ അവളെ ഒടിക്കും. അവളെ ഒടിക്കൽ അവളെ ത്വലാഖ് ചെയ്യലാണ്. (മുസ്ലിം:1467)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ اسْتَوْصُوا بِالنِّسَاءِ، فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، وَإِنَّ أَعْوَجَ شَىْءٍ فِي الضِّلَعِ أَعْلاَهُ، فَإِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وَإِنْ تَرَكْتَهُ لَمْ يَزَلْ أَعْوَجَ، فَاسْتَوْصُوا بِالنِّسَاءِ ‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളോട് നല്ലരൂപത്തില്‍ വര്‍ത്തിക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു. സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വളഞ്ഞ വാരിയെല്ലില്‍നിന്നാകുന്നു. വാരിയെല്ലുകളില്‍ ഏറ്റവും വളവുള്ളത് മുകളിലുള്ളതാകുന്നു. നീ അത് നിവര്‍ത്താന്‍ പുറപ്പെട്ടാല്‍ പൊട്ടിച്ചുകളയലായിരിക്കും ഫലം. അപ്രകാരം വിട്ടാല്‍ വളഞ്ഞുകൊണ്ടേയിരിക്കും. അതിനാല്‍ നിങ്ങള്‍ സ്ത്രീകളോട് നല്ലനിലയില്‍ വര്‍ത്തിക്കുക. (ബുഖാരി:3331)

ഇമാം നവവി(റഹി) പറയുകയുണ്ടായി: ”ഭാര്യമാരോട് ആര്‍ദ്രതയോടെയും കാരുണ്യത്തോടെയും വര്‍ത്തിക്കേണ്ടതുണ്ടെന്നും അവരുടെ മാനസികവും ശാരീരികവുമായ ചപലതകളും ദുര്‍ബലതകളും പരിഗണിച്ചുകൊണ്ടായിരിക്കണം അവരോട് ഇടപഴകേണ്ടതെന്നും അവരുടെ ചെറിയ ന്യൂനതകള്‍ വലുതായിക്കണ്ട് വിവാഹമോചനം പോലെയുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും അവരുടെ എല്ലാ കുറവുകളും ശക്തമായി പരിഹരിക്കാന്‍ പുറപ്പെട്ടാല്‍ വിവാഹബന്ധം മുറിയലായിരിക്കും ഫലമെന്നും ഉപദേശിക്കുകയാണ് നബി ﷺ ചെയ്യുന്നത്.”

ഭാര്യയോട് അനുകമ്പയോടും കാരുണ്യത്തോടും കൂടി പെരുമാറണം.

ഭർത്താവിന് ഭാര്യയുടെ മേല്‍ നിയന്ത്രണാധികാരമുള്ളതുകൊണ്ടുതന്നെ ഭർത്താവ് ഭാര്യയോട് അനുകമ്പയോടും കാരുണ്യത്തോടും കൂടി പെരുമാറണം.

وَإِن تُصْلِحُوا۟

നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുക. (ഖു൪ആന്‍ :4/129)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : اسْتَوْصُوا بِالنِّسَاءِ خَيْرً

നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സ്ത്രീകളോട്(ഭാര്യമാരോട്) നൻമയിൽ വർത്തിക്കുക. (ബുഖാരി:5186)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : …… وَخِيَارُكُمْ خِيَارُكُمْ لِنِسَائِهِمْ خُلُقًا ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ………. നിങ്ങളിൽ ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ്…(തിർമുദി: 1162)

قال العلامة ابن عثيمين رحمه الله: ثم اعلم أن معاملتك لزوجتك يجب أن تقدر كأن رجلا زوجا لابنتك، كيف يعاملها؟ فهل ترضى أن يعاملها بالجفاء والقسوة؟ الجواب: لا، إذا لا ترضى أن تعامل بنت الناس بما لا ترضى أن تعامل به ابنتك، وهذه قاعدة ينبغي أن يعرفها كل إنسان

ഇബ്നു ഉഥൈമീൻ (റഹി) പറഞ്ഞു: നീ അറിയുക, ഭാര്യയോട് നീ പെരുമാറേണ്ടത്; നിൻ്റെ മകൾക്ക് ഒരു ഭർത്താവിനെയും, അയാൾ അവളോട് എങ്ങനെ പെരുമാറണമെന്നും സങ്കൽപ്പിക്കുക. അവളോട് പരുക്കമായും കഠിനമായും പെരുമാറുന്നത് നീ തൃപ്തിപ്പെടുമോ? ഇല്ല എന്നാണ് ഉത്തരം. എങ്കിൽ, നിൻ്റെ മകളോട് പെരുമാറപ്പെടാൻ ആഗ്രഹിക്കാത്ത രൂപത്തിൽ, മറ്റുള്ളവരുടെ സന്തതികളോട് പെരുമാറപ്പെടുന്നതും നീ ഇഷ്ടപ്പെടരുത്. ഇത് ഏവരും തിരിച്ചറിയേണ്ട പൊതുതത്വമാണ്. (അശ്ശറഹുൽ മുംതി: 381/12)

ശൈഖ് ഇബ്‌നു ബാസ് (റഹി) പറഞ്ഞു: എല്ലാ ഭർത്താക്കൻമാരും അവരുടെ ഭാര്യമാരുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടട്ടെ എന്നതാണ് ഞാൻ നൽകുന്ന ഉപദേശം. അവരോട് സൗമ്യമായും നല്ല രീതിയിലും പെരുമാറുക. അല്ലാഹു തആല പറഞ്ഞതുപോലെ:

وَعَاشِرُوهُنَّ بِالْمَعْرُوفِ

അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കുക. (ഖു൪ആന്‍ :4/119)

ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: ഭർത്താവിനാണ് നിയന്ത്രണാധികാരമുള്ളത് എന്നകാരണം കൊണ്ടുതന്നെ അവന്റെ ഭാര്യയോടുള്ള പെരുമാറ്റം സൗമ്യതയോടുകൂടിയാക്കലും അതുപോലെതന്നെ അവളിൽ ഉള്ള കുറവുകൾ പരിഹരിക്കാൻ അവൻ നല്ല രീതിയിൽ പരിശ്രമിക്കലും തീർത്തും അനിവാര്യമായ ഒരു ഘടകമാണ്. അക്കാര്യത്തിൽ റസൂൽ ﷺ യുടെ ഹദീസിനെ അവൻ പിന്തുടർന്നുകൊള്ളട്ടെ. നബി ﷺ പറഞ്ഞു:

فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، وَإِنَّ أَعْوَجَ شَىْءٍ فِي الضِّلَعِ أَعْلاَهُ، فَإِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وَإِنْ تَرَكْتَهُ لَمْ يَزَلْ أَعْوَجَ

സ്ത്രീ വാരിയെല്ല് കൊണ്ട് സ്രഷ്ടിക്കപ്പെട്ടവളാണ്. വാരിയെല്ലിൽ ഏറ്റവും വളഞ്ഞിട്ടുള്ളത് അതിൻ്റെ മുകൾ ഭാഗത്തുള്ളതാണ്. അത് നീ നേരെയാക്കാൻ ശ്രമിച്ചാൽ അത് പൊട്ടിപ്പോകും. നീ അതിനെ അപ്പടി ഉപേക്ഷിക്കുകയാണെങ്കിൽ അത് വളഞ്ഞ് കൊണ്ടേയിരിക്കും. (ബുഖാരി) (عشرون قاعدة في إصلاح الحياة الزوجية)

ഇമാം നവവി (റഹി) പറഞ്ഞു: ‘സ്ത്രീകളോടു മൃദുലമായി പെരുമാറണമെന്നും നന്മയില്‍ വര്‍ത്തിക്കണമെന്നും അവരുടെ വക്രസ്വഭാവങ്ങളിലും ദുര്‍ബല ബുദ്ധിയുടെ സാധ്യതയിലും ക്ഷമയവലം ബിക്കണമെന്നും അകാരണമായി അവരെ ത്വലാക്വ് ചൊല്ലല്‍ വെറുക്കപ്പെട്ടതാണെന്നും അവര്‍ നേരെ നിലക്കൊള്ളുവാന്‍ അത്യാര്‍ത്തി കാണിക്കരുതെന്നും ഈ ഹദീഥ് അറിയിക്കുന്നു.

നബി ﷺ കൂടെയുണ്ടായിരുന്ന യുവാവിനോട് പറഞ്ഞു:

‏ رُوَيْدَكَ يَا أَنْجَشَةُ، لاَ تَكْسِرِ الْقَوَارِيرَ

അൻജശാ നീ സാവകാശം കൈ കൊള്ളുക. നീ പളുങ്ക് പാത്രങ്ങൾ പൊട്ടിക്കരുത്.(സ്ത്രീകളെയാണ് ഉദ്ദേശിച്ചത്) (ബുഖാരി:6211)

തന്റെ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുകയും  വിട്ടുവീഴ്ചയും സ്‌നേഹവും ഇഴചേര്‍ന്ന ഇടപെടലുകള്‍ നടത്തലുമാണ് സാര്‍ഥകമായ വിവാഹ ജീവിതത്തിന്റെ മാര്‍ഗം.

عَنْ عَائِشَةَ، قَالَتْ كُنْتُ أَشْرَبُ وَأَنَا حَائِضٌ، ثُمَّ أُنَاوِلُهُ النَّبِيَّ صلى الله عليه وسلم فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ فَيَشْرَبُ وَأَتَعَرَّقُ الْعَرْقَ وَأَنَا حَائِضٌ ثُمَّ أُنَاوِلُهُ النَّبِيَّ صلى الله عليه وسلم فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ ‏.‏

ആഇശ(റ) പറയുന്നു: നബി ﷺ  ക്ക് എന്തെങ്കിലും കുടിക്കുവാന്‍ കൊണ്ടുവന്നാല്‍ ഞാന്‍ അതില്‍ നിന്നും കുടിക്കും; ആര്‍ത്തവകാരിയായിരിക്കുമ്പോഴും. പിന്നീട് പ്രവാചകന്‍ ﷺ ഞാന്‍ വായവെച്ച അതേ സ്ഥലത്തുതന്നെ വായവെച്ച് കുടിക്കുകയും ചെയ്യും. അതുപോലെ ഞാന്‍ മാംസം ഭക്ഷിച്ചാല്‍ ആ മാംസത്തിന്റെ ബാക്കിഭാഗം എന്റെ വായവെച്ച സ്ഥലത്തുതന്നെ പ്രവാചകന്‍ തിരുമേനി തന്റെ വായ വെച്ചു ഭക്ഷിക്കുമായിരുന്നു. (മുസ്ലിം:300)

قال رسول الله صلى الله عليه وسلم :إن النبي صلى الله عليه وسلم قال: إن أعظم الصدقة لقمة يضعها الرجل في فم زوجته

നബി ﷺ പറഞ്ഞു: ഒരാൾ തന്റെ ഭാര്യയുടെ വായിലേക്ക് വെച്ചു കൊടുക്കുന്ന ഭക്ഷണത്തിന്റെ ഒരു ഉരുളയാണ് ഏറ്റവും മഹത്തരമായ സ്വദഖ.

പ്രവാചകപത്‌നി ആഇശ(റ) ഒരിക്കല്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കോപിഷ്ഠയായതും പ്രവാചകന്റെ കയ്യിലുള്ള പാത്രം തട്ടിമറിച്ചതും വീണുപൊട്ടിയ പാത്രം അല്‍പം പോലും ദേഷ്യപ്പെടാതെ അവിടുന്ന് പെറുക്കിക്കൂട്ടിയതുമായ സംഭവം പ്രവാചകശിഷ്യനായ അനസ്(റ) റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ഒരു മാതൃകാഭര്‍ത്താവ് സമയവും സന്ദര്‍ഭവും മനസ്സിലാക്കി ക്ഷമയും കരുണയും കാണിക്കുന്നവനായിരിക്കണം എന്ന് ഈ സംഭവം വിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്.

സമ്മാനം നൽകുക

ഭാര്യയോടുള്ള സ്നേഹം പുതുക്കുന്നതിന് സഹായകരമായ കാര്യമാണ് സമ്മാനങ്ങൾ നൽകുക എന്നത്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم يَقُولُ‏:‏ تَهَادُوا تَحَابُّوا

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ പരസ്പരം സമ്മാനങ്ങൾ കൊടുക്കൂ. പരസ്പരം സ്നേഹിക്കൂ. (അദബുൽ മുഫ്റദ്:594)

ഇബ്നു ഹിബ്ബാൻ رحمه الله പറഞ്ഞു: ഹദ് യ (സമ്മാനം) സ്നേഹത്തിന് കാരണമാവുകയും വിദ്വേഷത്തെ ഇല്ലാതാക്കുകയും ചെയ്യും.

ഭാര്യയോടുള്ള സ്നേഹം വെളിവാക്കുക

ഭാര്യയോടുള്ള സ്നേഹം ഇടക്കിടെ വെളിവാക്കലും തുറന്നു പറയലും സൗഭാഗ്യമുള്ള കുടുംബ ജീവിതത്തിന് ഏറെ സഹായകരമാണ്.

قال رسول الله صلى الله عليه وسلم‏ : إذا أحب الرجل الرجل فليخبره أنه أحبه

ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ഇഷ്ടപ്പെട്ടാൽ ആ വ്യക്തിയെ തനിക്ക് ഇഷ്ടമാണെന്ന കാര്യം അവൻ അറിയിച്ചു കൊള്ളട്ടെ. (അഹ്മദ്)

വീട്ടുകാര്യങ്ങളിൽ ഭാര്യയെ സഹായിക്കുക

عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ قَالَتْ كَانَ يَكُونُ فِي مِهْنَةِ أَهْلِهِ ـ تَعْنِي خِدْمَةَ أَهْلِهِ ـ فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ‏

അസ്വദില്‍(റ) നിന്ന് നിവേദനം: ഞാൻ ആയിശയോട്(റ) ചോദിച്ചു: നബി ﷺ തന്റെ വീട്ടിൽ എന്തെല്ലാമാണ് പ്രവർത്തിച്ചിരുന്നത്? ആയിശ(റ) പറഞ്ഞു: നബി ﷺ തന്റെ പത്നിമാരുടെ ജോലികളിൽ സഹായിക്കുമായിരുന്നു. നമസ്കാരത്തിന്റെ സമയമായാൽ നമസ്കാരത്തിന് പുറപ്പെടും. (ബുഖാരി: 676)

عن عائشة أم المؤمنين: أنَّها سُئِلَتْ: ما كان النبيُّ صلّى اللهُ عليه وسلَّمَ يَعمَلُ في بَيتِه، قالَتْ: كان يَخيطُ ثَوبَه، ويَخصِفُ نَعلَه، قالَتْ: وكان يَعملُ ما يَعمَلُ الرِّجالُ في بُيوتِهم.

ഉമ്മുൽ മുഅ്മിനീൻ ആയിശ رضي الله عنها ചോദിക്കപ്പെട്ടു: നബി ﷺ എന്താണ് തൻ്റെ വീട്ടിൽ ചെയ്യാറുള്ളത്? ആയിശ رضي الله عنها പറഞ്ഞു:അദ്ദേഹം വസ്ത്രം തുന്നാറുണ്ട്, ചെരുപ്പ് ശരിയാക്കാറുണ്ട്, പുരുഷന്മാർ വീട്ടിൽ ചെയ്യുന്ന മുഴുവൻ ജോലിയും അദ്ദേഹവും ചെയ്യാറുണ്ട്. (അഹ്മദ് : 26239)

ഭാര്യയോട് കളിതമാശ ആകാം

قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : كُلُّ مَا يَلْهُو بِهِ الرَّجُلُ الْمُسْلِمُ بَاطِلٌ إِلاَّ رَمْيَهُ بِقَوْسِهِ وَتَأْدِيبَهُ فَرَسَهُ وَمُلاَعَبَتَهُ أَهْلَهُ فَإِنَّهُنَّ مِنَ الْحَقِّ

നബി ﷺ പറഞ്ഞു: മുസ്ലിമായ ഒരു വിനോദിക്കുന്നതെല്ലാം വ്യർത്ഥമാണ്. വില്ല് കൊണ്ടുള്ള തന്റെ അമ്പേറും, തന്റെ കുതിരയെ അഭ്യസിക്കലും, ഭാര്യയോടുള്ള കളി തമാശയും ഒഴിച്ച്. ഇവയാകട്ടെ അർത്ഥവത്തായതിൽ പെട്ടതുമാണ്. (തിർമിദി:1637)

عن عائشة أم المؤمنين: خَرَجتُ مع النبيِّ ﷺ في بَعضِ أسْفارِه وأنا جاريةٌ لم أحمِلِ اللَّحمَ ولم أبْدُنْ، فقال للناسِ: تَقَدَّموا، فتَقَدَّموا، ثم قال لي: تعالَيْ حتى أُسابِقَكِ، فسابَقْتُه فسَبَقْتُه، فسَكَتَ عنِّي، حتى إذا حَمَلتُ اللَّحمَ وبَدُنتُ ونَسيتُ، خَرَجتُ معه في بَعضِ أسْفارِه، فقال للناسِ: تَقَدَّموا، فتَقَدَّموا، ثم قال: تعالَيْ حتى أُسابِقَكِ فسابَقْتُه، فسَبَقَني، فجعَلَ يَضحَكُ، وهو يقولُ: هذه بتلك

ആഇശ(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ നബിയോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. അന്ന് ഞാന്‍ ശരീരവണ്ണം ഇല്ലാത്ത ഒരു കുട്ടിയായിരുന്നു. നബി ﷺ സ്വഹാബികളോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു. അവരെല്ലാവരും മുമ്പില്‍ നടന്നപ്പോള്‍ നബി ﷺ എന്നോട് പറഞ്ഞു: ‘ആഇശാ, നമുക്കൊരു ഓട്ടമത്സരം നടത്താം.’ അങ്ങനെ ഞാനും നബിയും മത്സരിച്ചു. ഞാന്‍ വിജയിക്കുകയും ചെയ്തു. കുറേ കാലം കഴിഞ്ഞ് എന്റെ തടിയെല്ലാം കൂടി. മുമ്പുണ്ടായതൊക്കെ ഞാന്‍ മറന്നിരുന്നു. അങ്ങനെ ഒരു ദിവസം ഒരു യാത്രയില്‍ നബിയുടെ കൂടെ ഇറങ്ങിയപ്പോള്‍ നബി ﷺ ജനങ്ങളോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു. അവര്‍ മുമ്പില്‍ നടന്നപ്പോള്‍ നബി എന്നോട് പറഞ്ഞു: ‘വരൂ നമുക്ക് മത്സരിക്കാം.’ അങ്ങനെ ഞാന്‍ നബിയോടൊപ്പം മത്സരിച്ചു. നബി ﷺ എന്നെ പരാജയപ്പെടുത്തി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: ‘ഇത് അന്നത്തെതിനു പകരമാണ്. (അഹ്മദ്: 26277)

ഭാര്യക്ക് വേണ്ടി അണിഞ്ഞൊരുങ്ങണം

عنِ ابنِ عبّاسٍ، قالَ: إنِّي لأحبُّ أن أتزيَّنَ للمرأةِ كما أحبُّ أن تتزيَّنَ ليَ المرأةُ،

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഞാൻ ഭാര്യക്ക് വേണ്ടി അണിഞ്ഞൊരുങ്ങുവാൻ ഇഷ്ടപ്പെടുന്നു. എനിക്ക് വേണ്ടി ഭാര്യ അണിഞ്ഞൊരുങ്ങുവാൻ ഞാൻ ഇഷ്ടപ്പെടുന്നതുപോലെ. (മുസ്വന്നഫ് അബ്ിദിർറസ്സാഖ്)

ഭാര്യയെ വെറുക്കരുത്

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിശ്വാസിയും വിശ്വാസിനിയോട് കോപിക്കരുത്. അവളില്‍നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ അവളില്‍നിന്ന് മറ്റൊന്ന് അല്ലെങ്കില്‍ അതൊഴികെയുള്ളത് അവന്‍ ഇഷ്ടപ്പെടും. (മുസ്ലിം:1468)

ശൈഖ്അ ബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: ഭാര്യാഭർത്താക്കൻമാരിൽ ഒരാൾ തന്റെ ഇണയിൽ നിന്ന് എന്തെങ്കിലും സ്വഭാവം വെറുത്താൽ അവനെ / അവളെ സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു കാര്യം അവൻ / അവൾ തന്റെ ഇണയിൽ അന്വേഷിക്കട്ടെ. നബിﷺ പറഞ്ഞു: ഒരു സത്യവിശ്വാസി തന്റെ ഇണയെ വെറുക്കരുത്. അവളില്‍ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടേക്കാം. (മുസ്ലിം) (عشرون قاعدة في إصلاح الحياة الزوجية)

തനിക്ക് അനിഷ്ടകരമായ ഒരു സ്വഭാവം തന്റെ ഭാര്യയില്‍ ഒരാള്‍ കണ്ടാല്‍ അവളില്‍തന്നെ ഉല്‍കൃഷ്ട സ്വഭാവങ്ങളും മാന്യമായ പെരുമാറ്റങ്ങളും ധാരാളമായുണ്ട് എന്നത് ഓര്‍ക്കേണ്ടതുണ്ട്.

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”നിശ്ചയം സ്ത്രീകള്‍ പരുഷന്മാര്‍ക്ക് ശക്വാഇക്വ് (സ്വഭാവങ്ങളിലും പ്രകൃതിയിലും സമന്മാര്‍) ആകുന്നു.” ഇബ്‌നുല്‍ അഥീര്‍ പറഞ്ഞു: ”അഥവാ സ്വഭാവങ്ങളിലും പ്രകൃതിയിലും സമന്മാരും തുല്യരുമാകുന്നു. സ്ത്രീകള്‍ പുരുഷന്മാരില്‍നിന്ന് അടര്‍ത്തിയെടുക്കപ്പെട്ടത് പോലെയാണ്. കാരണം ആദമിൗല്‍ നിന്നാണ് ഹവ്വാഅ് സൃഷ്ടിക്കപ്പെട്ടത്. ഒരു വ്യക്തിയുടെ ശക്വീക്വ് എന്നാല്‍ അയാളുടെ പിതാവിലും മാതാവിലും ഒത്ത പൂര്‍ണ സഹോദരന്‍ എന്നാണ്. അതിന്റെ ബഹുവചനം അശിക്ക്വാഅ് എന്നാണ്.” (അബൂദാവൂദ്)

പെരുമാറ്റം നന്നാക്കുവാനും സഹവര്‍ത്തിത്വം മെച്ചപ്പെടുത്തുവാനും മൃദുലമായി പെരുമാറുവാനും സുകൃതം ചെയ്യുവാനുമുള്ള ആഹ്വാനമാണ് സുവ്യക്തമാം വിധം ഈ തിരുമൊഴിയിലടങ്ങയിട്ടുള്ളത്.

ശൈഖ്അ ബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: ഭാര്യാഭർത്താക്കൻമാരിൽ ഒരാൾ മറ്റേയാളുടെ എന്തെങ്കിലും സ്വഭാവമോ പെരുമാറ്റമോ വെറുത്താൽ അവൻ ക്ഷമ അവലംബിച്ചു കൊള്ളട്ടെ. ചിലപ്പോൾ സന്താനത്തിലോ മറ്റോ ആയി അവൻ കണക്കാക്കാത്ത വിധത്തിലുള്ള വല്ല നൻമയും തീരുമാനിച്ചിട്ടുണ്ടാകും. അല്ലാഹു പറഞ്ഞു:

ﻓَﻌَﺴَﻰٰٓ ﺃَﻥ ﺗَﻜْﺮَﻫُﻮا۟ ﺷَﻴْـًٔﺎ ﻭَﻳَﺠْﻌَﻞَ ٱﻟﻠَّﻪُ ﻓِﻴﻪِ ﺧَﻴْﺮًا ﻛَﺜِﻴﺮًا

നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം. (ഖു൪ആന്‍ :4/19) (عشرون قاعدة في إصلاح الحياة الزوجية)

ﻗﺎﻝ ﺃﺑﻮ ﺍﻟﺪﺭﺩﺍﺀ ﻷ‌ﻡ ﺍﻟﺪﺭﺩﺍﺀ : ﺇﺫﺍ ﻏﻀﺒﺖُ ﻓﺮﺿِّﻴﻨﻲ ، ﻭﺇﺫﺍ ﻏﻀﺒﺖِ ﺭﺿَّﻴﺘُﻚِ ، ﻓﺈﺫﺍ ﻟﻢ ﻧﻜﻦ ﻫﻜﺬﺍ ، ﻣﺎ ﺃﺳﺮﻉ ﻣﺎ ﻧﻔﺘﺮﻕ

അബൂദര്‍ദ്ദാഅ് (റ) അദ്ദേഹത്തിന്‍റെ ഭാര്യയോട് പറഞ്ഞു: ഞാന്‍ ദേഷ്യപ്പെട്ടാല്‍ അപ്പോള്‍ എന്നെ തൃപ്തിപ്പെടുക. നീ ദേഷ്യപ്പെട്ടാല്‍,നിന്നെ ഞാന്‍ തൃപ്തിപ്പെട്ടു.നാം ഇങ്ങനെയല്ലായെങ്കില്‍,എത്ര വേഗത്തിലാണ് വേര്‍പിരിയുക. (روضة العقلاء 106)

ഭാര്യയെ അടിക്കരുത്, തെറി വിളിക്കരുത്

عَنْ عَبْدِ اللَّهِ بْنِ زَمْعَةَ، قَالَ نَهَى النَّبِيُّ صلى الله عليه وسلم أَنْ يَضْحَكَ الرَّجُلُ مِمَّا يَخْرُجُ مِنَ الأَنْفُسِ وَقَالَ :‏ بِمَ يَضْرِبُ أَحَدُكُمُ امْرَأَتَهُ ضَرْبَ الْفَحْلِ، ثُمَّ لَعَلَّهُ يُعَانِقُهَا ‏”‏‏.

അബ്ദില്ലാഹിബ്നു സംഅ(റ) വിൽ നിന്ന് നിവേദനം: ……..    നബി ﷺ പറഞ്ഞു: നാണമില്ലേ നിങ്ങള്‍ക്ക് ഒട്ടകത്തെ അടിക്കുന്നതുപോലെ സ്വന്തം ഭാര്യയെ അടിക്കാന്‍, പിന്നെ അവളോടൊപ്പം ശയിക്കാനും. (ബുഖാരി: 6042)

عَنْ عَائِشَةَ، رضى الله عنها، قَالَتْ مَا ضَرَبَ رَسُولُ اللَّهِ صلى الله عليه وسلم خَادِمًا وَلاَ امْرَأَةً قَطُّ ‏.‏

ആയിശയിൽ(റ) നിന്ന് നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ഭൃത്യനെയും ഒരു ഭാര്യയെയും ഒരിക്കലും അടിച്ചിട്ടില്ല. (അബൂദാവൂദ്:4786)

മുആവിയ ഇബ്നു ഹയ്ദ:യോട് ഭാര്യമാർക്കുള്ള അവകാശങ്ങളെ എണ്ണിപ്പറഞ്ഞ നബി ﷺ യുടെ മുന്നറിയിപ്പ് ഇപ്രകാരമുണ്ട്:

وَلاَ تَضْرِبِ الْوَجْهَ وَلاَ تُقَبِّحْ

നീ മുഖത്ത് അടിക്കരുത്, തെറി വിളിക്കുകയും അരുത്. (അബൂദാവൂദ്:2142)

ഭാര്യയുടെ കുറവുകൾ ചികയരുത്

عَنْ جَابِرٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ يَطْرُقَ الرَّجُلُ أَهْلَهُ لَيْلاً يَتَخَوَّنُهُمْ أَوْ يَلْتَمِسُ عَثَرَاتِهِمْ ‏.‏

ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ രാത്രിയിൽ തന്റെ കുടുംബത്തിന്റെ കവാടം മുട്ടുന്നത് നബി ﷺ വിരോധിച്ചു, തന്റെ ഭാര്യയെ തെറ്റിദ്ധരിക്കാതിരിക്കാനും അവളുടെ കുറവുകൾ അന്വേഷിക്കാതിരിക്കുവാനും വേണ്ടിയാണ് (അപ്രകാരം വിരോധിച്ചത്). (മുസ്ലിം:715)

ഭാര്യയുടെ രഹസ്യങ്ങൾ സൂക്ഷിക്കുക

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ أَعْظَمِ الأَمَانَةِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ الرَّجُلَ يُفْضِي إِلَى امْرَأَتِهِ وَتُفْضِي إِلَيْهِ ثُمَّ يَنْشُرُ سِرَّهَا

‏അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ അമാനത്തില്‍ പ്രധാനപ്പെട്ടത്, ഒരാള്‍ തന്റെ ഭാര്യയിലേക്ക് കൂടിച്ചേരുകയും ഭാര്യ അയാളിലേക്ക് കൂടിച്ചേരുകയും ചെയ്തതില്‍ പിന്നെ അവളുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന വ്യക്തിയാണ്. (മുസ്ലിം:1437)

വീട്ടിലല്ലാതെ തെറ്റി നിൽക്കരുത്

മുആവിയ ഇബ്നു ഹയ്ദ:യോട് ഭാര്യമാർക്കുള്ള അവകാശങ്ങളെ എണ്ണിപ്പറഞ്ഞ നബി ﷺ യുടെ മുന്നറിയിപ്പ് ഇപ്രകാരമുണ്ട്:

 وَلاَ تَهْجُرْ إِلاَّ فِي الْبَيْتِ

നീ വീട്ടിലല്ലാതെ തെറ്റി നിൽക്കരുത്. (അബൂദാവൂദ്:2142)

ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കുക

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് അവരുടെ ഒരു ഗുണമായി അല്ലാഹു എടുത്തു പറ‍ഞ്ഞിട്ടുള്ളത്, അവർ ഇപ്രകാരം പ്രാർത്ഥിക്കുന്നവരാണെന്നാണ്.

رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:25/74)

തങ്ങളുടെ ഭാര്യമാരും സന്തതികളുമെല്ലാം സല്‍ക്കര്‍മ്മികളും, സജ്ജനങ്ങളും ആയിത്തീരുവാനും, അതുവഴി തങ്ങള്‍ക്ക് ഇഹത്തിലും, പരത്തിലും കണ്‍കുളിര്‍മ്മയും, മനസ്സന്തോഷവും കൈവരുവാനും റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകൾ സദാ അല്ലാഹുവോട് പ്രാര്‍ത്ഥന നടത്തും. മാത്രമല്ല, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന മുത്തഖികള്‍ക്ക് (ഭയഭക്തന്‍മാര്‍ക്ക്) തങ്ങളേയും, തങ്ങളുടെ ഭാര്യമാരേയും സന്താനങ്ങളേയും മാതൃകയാക്കുകയും ചെയ്യേണമേ എന്നും പ്രാര്‍ത്ഥിക്കുന്നു.

ഭാര്യക്ക് മത വിജ്ഞാനം നൽകുക

ഭാര്യയ്ക്ക് അറിവ് നൽകുന്നതിലും മര്യാദ പഠിപ്പിക്കുന്നതിലും ശ്രദ്ധ പുലർത്തൽ നിർബന്ധമാണ്.

قال عمرُو ابن قيس – رحمه الله تعالى – : إن المرأة لتخاصم زوجها يوم القيامة عند الله ، فتقول : إنه كان لا يؤدبني ولا يعلمني شيئا ، كان يأتيني بخبز السوق

അംറ് ബ്നു ഖൈസ് رحمه الله പറഞ്ഞു : തീർച്ചയായും ഒരു സ്ത്രീ പരലോകത്ത് അല്ലാഹുവിന്റെ അടുക്കൽ തന്റെ ഭർത്താവിനോട് തർക്കിക്കുന്നതായിരിക്കും, എന്നിട്ടവൾ പറയും: ഇയാളെന്നെ യാതൊരു മര്യാദയും അറിവും പഠിപ്പിച്ചിട്ടില്ല, എന്റെ അടുത്തേക്ക് അങ്ങാടിയിലെ റൊട്ടി കൊണ്ടുവരിക മാത്രമായിരുന്നു !.(അഥവാ, ഭക്ഷണം നൽകുക മാത്രമാണ് ചെയ്യാറ്.)” [തഫ്സീറു സ്സംആനി (5/475)]

അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുക

قال العلامة ابن عثيمين رحمه الله: تكون الزوجة قرة عين لزوجها والزوج قرة عين لزوجته إذا قاما بما يجب عليهما في دين الله.

ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: ഭാര്യ ഭർത്താവിന് കൺകുളിർമയായിത്തീരും, ഭർത്താവ് ഭാര്യക്കും കൺകുളിർമയായിത്തീരും;അവർ ഇരുവരും അല്ലാഹുവിന്റെ ദീനിൽ അവർക്ക് ബാധ്യതയായ കാര്യങ്ങൾ നിർവഹിക്കുകയാണെങ്കിൽ. [اللقاء الشهري للشيخ العثيمين(٥/٤٠)]

ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു : തന്‍റെ ഭാര്യ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നതായി ഭര്‍ത്താവ് കണ്ടാല്‍ അത് അവന്‍റെ കണ്ണിന് കുളിര്‍മയാകും. ഇപ്രകാരം തന്നെ ഭര്‍ത്താവ് അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നതായി ഭാര്യ കണ്ടാല്‍, അവള്‍ ഒരു സത്യവിശ്വാസിയാണെങ്കില്‍ അത്കൊണ്ട് അവളുടെ കണ്ണിന് കുളിര്‍മയാകും. (ഫതാവ: 4/44)

 

 

kanzululoom.com

 

 

 

Leave a Reply

Your email address will not be published. Required fields are marked *