അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് ചെയ്തുകൊടുത്ത മഹത്തായ അനുഗ്രഹമായി അദ്ദേഹത്തോട് വിശുദ്ധ ഖുർആൻ പറയുന്നു:
أَلَمْ نَشْرَحْ لَكَ صَدْرَكَ
നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ? (ഖുർആൻ:94/1)
يقول تعالى -ممتنًا على رسوله-: { أَلَمْ نَشْرَحْ لَكَ صَدْرَكَ } أي: نوسعه لشرائع الدين والدعوة إلى الله، والاتصاف بمكارم الأخلاق، والإقبال على الآخرة، وتسهيل الخيرات فلم يكن ضيقًا حرجًا، لا يكاد ينقاد لخير، ولا تكاد تجده منبسطًا.
അല്ലാഹു തന്റെ ദൂതന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളാണ് ഇവിടെ എടുത്തുപറയുന്നത്. {നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?} അതായത്: മതനിയമങ്ങള്‍ ഉള്‍ക്കൊള്ളാനും അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യാനും ഉത്കൃഷ്ടമായ സ്വഭാവഗുണങ്ങളെ സ്വീകരിക്കാനും പരലോകവിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും നന്മകള് അനായാസം പ്രവര്‍ത്തിക്കാനും നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി. നന്മകള്‍ക്ക് വഴങ്ങാത്ത വിധം പ്രയാസകരവും കുടുസ്സായതും ആക്കിയതുമില്ല. അതെപ്പോഴും വിശാലമായതായി നീ കണ്ടു. (തഫ്സീറുസ്സഅ്ദി)
ഹൃദയവിശാലത ലഭിച്ചവരില്‍ ഒന്നാമത്തെ സ്ഥാനം നബി ﷺ തിരുമേനിക്ക് തന്നെ. അവിടുത്തോടും അവിടുത്തെ അനുയായികളോടും ഖുറൈശികള്‍ അനുവര്‍ത്തിച്ച് വന്ന ശത്രുതയും ധിക്കാരവും പ്രസിദ്ധമാണ്. മക്കാ വിജയദിവസം അവര്‍ തിരുമേനിയുടെ മുമ്പില്‍ കൈയും കെട്ടി തങ്ങളുടെ പേരില്‍ എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കുവാന്‍ തയ്യാറായിക്കൊണ്ട്, തിരുമേനിയുടെ വിധിയും കാത്ത് നിന്നപ്പോള്‍ തിരുമേനി അവരോട് പറഞ്ഞതെന്താണ്? ‘എല്ലാവരും പോയിക്കൊള്ളുക. നിങ്ങള്‍ക്ക് വിടുതല്‍ തന്നിരിക്കുന്നു’ (اذْهَبُوا فَأَنْتُمْ الطُّلَقَاءُ) എന്നായിരുന്നു. ഒരിക്കല്‍ കൂട്ടുകാരില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു വൃക്ഷത്തിനടുത്ത് നിരായുധനായി വിശ്രമമെടുക്കുമ്പോള്‍ ‘ആരുണ്ട് ഇപ്പോള്‍ നിന്നെ രക്ഷിക്കാന്‍?!’ എന്ന് പറഞ്ഞ് വാളോങ്ങിക്കൊണ്ട് പെട്ടെന്ന് ആഗതനായ ശത്രുവോട് ‘അല്ലാഹു’ എന്ന് തിരുമേനി സധീരം ഉത്തരം പറഞ്ഞു. ശത്രുവിന്റെ കൈ തളര്‍ന്നു പോയി. വാള് നിലത്ത് വീണു. അതേ വാള് തിരുമേനി കൈയിലെടുത്തു. പക്ഷേ, വാള് ശത്രുവിന്റെ നേരെ നീട്ടുകയല്ല അവിടുന്ന് ചെയ്തത്. മാപ്പ് നല്കി പോയിക്കൊള്ളുവാന്‍ അനുവദിക്കുകയാണ്. സ്വന്തം നാട്ടിലും കുടുംബത്തിലും നില്ക്കപ്പൊറുതിയില്ലാതെ സഹായമര്‍ത്ഥിച്ചു ചെന്നപ്പോള്‍ അങ്ങാടിപ്പിള്ളേരെ വിട്ട് കല്ലെറിഞ്ഞു കാലില്‍ നിന്ന് രക്തം ഒഴുകി ആട്ടിവിട്ട ത്വാഇഫുകാരെക്കുറിച്ച് അവിടുന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത് ഇങ്ങനെയായിരുന്നു! ‘അല്ലാഹുവേ, എന്റെ ജനങ്ങള്‍ക്ക് പൊറുത്ത് കൊടുക്കേണമേ, അവര്‍ക്ക് അറിഞ്ഞു കൂടാ’. (اللَّهمَّ اغفِرْ لقومي فإنَّهم لا يعلَمونَ) നബി ﷺ തിരുമേനിയുടെ ചരിത്രത്തില്‍ ധാരാളകണക്കില് തെളിഞ്ഞു കാണാവുന്ന ഇത്തരം സംഭവങ്ങളെല്ലാം അവിടുത്തെ ഹൃദയവിശാലതയുടെ ഫലമത്രെ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 94/1 ന്റെ വിശദീകരണം)
ഹൃദയ വിശാലത ലഭിക്കാനുള്ള മാർഗങ്ങൾ
1. ഇസ്ലാം മുന്നാട്ട് വെക്കുന്ന സൻമാർഗത്തെ പരിപൂർണ്ണമായി സ്വീകരിക്കുക
فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ
ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവന് തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന് ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു. (ഖുർആൻ:6/125)
അല്ലാഹു ഹിദായത്ത് നല്കുവാന് ഉദ്ദേശിക്കുന്നവരുടെ ഹൃദയങ്ങള്‍ക്ക് വികാസവും വിശാലതയും നല്കി ഇസ്ലാമിന്റെ വിശ്വാസാചാര മുറകള്‍ അംഗീകരിക്കുവാനുള്ള സന്നദ്ധതയും പ്രേരണയും അവന് നല്‍കും. ഹിദായത്തിലാക്കാതെ വഴിപിഴവില്‍ തന്നെ അവശേഷിക്കുവാന്‍ അവന് ഉദ്ദേശിക്കുന്നവരുടെ ഹൃദയങ്ങളെ അതൊന്നും സ്വീകരിക്കുവാന്‍ തയ്യാറില്ലാതിരിക്കുമാറ് ഞെരുക്കി കുടുസ്സാക്കിത്തീര്ക്കുകയും ചെയ്യുമെന്ന് അല്ലാഹു ഉണര്‍ത്തുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 6/125 ന്റെ വിശദീകരണം)
أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ
അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന് തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന് ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ. (ഖുർആൻ:39/22)
അല്ലാഹുവിന്റെ വിധികള്‍ സ്വീകരിച്ചും അതനുസരിച്ച് പ്രവര്‍ത്തിച്ചും സംതൃപ്തരും ഉള്‍ക്കാഴ്ചയുള്ള വരുമാകലാണ് ഹൃദയ വിശാലതയുടെ പൊരുള്‍. അല്ലാഹുവിന്റെ ഗ്രന്ഥത്തോട് അടുക്കുവാന്‍ വൈമുഖ്യം കാണിക്കുന്നവരും അതുമുഖേനയുള്ള സമാധാനത്തെ ആഗ്രഹിക്കാത്തവരുമാണ് ഹൃദയം കടുത്തവര്‍.
2. അല്ലാഹുവിന്റെ ഏകത്വത്തിൽ അടിയുറച്ച് വിശ്വസിക്കലും അവനിൽ ഭാരമേൽപ്പിക്കലും
ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﺗَﻄْﻤَﺌِﻦُّ ﻗُﻠُﻮﺑُﻬُﻢ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ۗ ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ
അതായത് വിശ്വസിക്കുകയും അല്ലാഹുവിനെ പറ്റിയുള്ള ഓര്മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവ൪. അറിയുക, അല്ലാഹുവിനെപ്പറ്റിയുള്ള ഓര്മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്. (ഖു൪ആന്‍:13/28)
അല്ലാഹുവിന്റെ ഏകത്വത്തിൽ അടിയുറച്ച് വിശ്വസിക്കുകയും അവനിൽ ഭാരമേൽപ്പിക്കുകയും സദാ അവനെ ഓർക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങൾക്ക് സ്വസ്ഥതയും സമാധാനവും ഉണ്ടായിരിക്കും. യാതൊരു ഭയവും അവരെ ബാധിക്കുകയില്ല. അതുകൊണ്ടാണ് മുന്നിൽ സമുദ്രവും പിന്നിൽ ഫി൪ഔനെയും സംഘത്തെയും കണ്ട അവസരത്തിൽ ഇസ്രാഈല്യര് മുറവിളി കൂട്ടിയപ്പോൾ മൂസാ നബി عليه السلام ഇപ്രകാരം പറഞ്ഞത്:
قَالَ كـَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ
അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന് എനിക്ക് വഴി കാണിച്ചുതരും. (ഖു൪ആന്‍:26/62)
മുഹമ്മദ് നബി ﷺ യും അബൂബക്കർ رَضِيَ اللَّهُ عَنْهُ വും കൂടി മദീനയിലേക്ക് ഹിജ്റ പോകുന്നതിനായി രാത്രിയില്‍ പുറപ്പെട്ട് ഥൗര്‍ മലയിലെ ഗുഹയില്‍ പോയി ഒളിച്ച വെളയിൽ ശത്രുക്കളെ കണ്ട് ആശങ്കപ്പെട്ട അബൂബക്ര് رَضِيَ اللَّهُ عَنْهُ വിനോട് നബി ﷺ ഇപ്രകാരം പറഞ്ഞത്:
لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا
ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്. (ഖു൪ആന്‍:9/40)
3. സ്തുതി കീർത്തനങ്ങൾ, സുജൂദ്, ഇബാദത്തുകൾ വർദ്ധിപ്പിക്കുക
وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ ﴿٩٧﴾ فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ ﴿٩٨﴾ وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ ﴿٩٩﴾
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. (ഖു൪ആന്‍:15/97-99)
അല്ലാഹുവിനെ ധാരാളമായി സ്തുതിക്കുക, നിർബന്ധ നമസ്കാരങ്ങളിൽ വീഴ്ച വരുത്താതിരിക്കുക, സുന്നത്ത് നമസ്കാരങ്ങൾ വർദ്ധിപ്പിക്കുക, അപകർഷത തോന്നാതെ മരണം വരെ അല്ലാഹുവിനുള്ള ഇബാദത്തുകളിൽ മുഴുകുക. ഇതൊക്കെ മനഃപ്രയാസം നീങ്ങുന്നതിനുള്ള മാർഗങ്ങളിൽ പെട്ടതാണ്.
4. തഖ്വയും ഇഹ്സാനും
وَٱصْبِرْ وَمَا صَبْرُكَ إِلَّا بِٱللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِى ضَيْقٍ مِّمَّا يَمْكُرُونَ ﴿١٢٧﴾ إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ ﴿١٢٨﴾
നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ (സത്യനിഷേധികളുടെ) പേരില്‍ നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്വൃത്തരായിട്ടുള്ളവരോടൊപ്പവും. (ഖുർആൻ:16/127-128)
5. ഉറപ്പുള്ളത് സ്വീകരിക്കുകയും സംശയമുള്ളത് ഒഴിവാക്കുകയും ചെയ്യുക
عَنْ الْحَسَنِ بْنِ عَلِيٍّ قَالَ حَفِظْتُ مِنْ رَسُولِ اللَّهِ صلى الله عليه وسلم : دَعْ مَا يَرِيبُكَ إِلَى مَا لاَ يَرِيبُكَ فَإِنَّ الصِّدْقَ طُمَأْنِينَةٌ وَإِنَّ الْكَذِبَ رِيبَةٌ
ഹസൻ ബിൻ അലി رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യിൽ നിന്ന് ഞാൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട് : “സംശയമുള്ളത് ഒഴിവാക്കി സംശയമില്ലാത്തത് മാത്രം സ്വീകരിക്കുക. എന്തുകൊണ്ടെന്നാൽ സത്യം മനഃസമാധാനവും അസത്യം അസ്വസ്ഥതയും ആകുന്നു.” (തിർമിദി : 2518)
6. വിശുദ്ധ ഖുർആന്‍ പാരായണം
وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا
സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ക്വുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിക്കുന്നു …. (ഖു൪ആന്‍:17/82)
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള (രോഗത്തിന്) ശമനവും നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു). (ഖു൪ആന്‍:10/57)
അതുകൊണ്ടുതന്നെ വിശുദ്ധ ഖു൪ആനെ കുറിച്ച് ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യുക.
ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്മാര് ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)
7. സാധുക്കൾക്ക് ഭക്ഷണം കൊടുക്കുക, അനാഥകളെ സംരക്ഷിക്കുക
أن رجلا شكا إلى رسول الله ﷺ قسوةَ قلبِه فقال له : إنْ أردْتَ تَلْيِينَ قلبِكَ ، فَأَطْعِمْ المِسْكِينَ ، و امْسَحْ رَأْسَ اليَتِيمِ
ഒരാൾ തന്റെ ഹൃദയം കടുത്ത് പോയി എന്ന് നബി ﷺ യോട് ആവലാതി പറഞ്ഞു. അപ്പോൾ നബി ﷺ അയാളോട് പറഞ്ഞു: നീ നിന്റെ ഹൃദയം ലോലമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നീ സാധുവിന് ഭക്ഷണം നൽകുകയും, അനാഥയുടെ തല തടവികൊടുക്കുകയും ചെയ്യുക. (സിൽസിലത്തു സ്വഹീഹ:854)
8. മതത്തിൽ അറിവ് നേടുക
മതത്തിൽ അറിവ് വർദ്ധിക്കുന്നതനുസരിച്ച് ഹൃദയ വിശാലത ഉണ്ടാകും. ജഹ്ല് വർദ്ധിക്കുന്നതനുസരിച്ച് ഹൃദയത്തിന് ഇടുക്കം ഉണ്ടാകും.
ﻗُﻞْ ﻫَﻞْ ﻳَﺴْﺘَﻮِﻯ ٱﻟَّﺬِﻳﻦَ ﻳَﻌْﻠَﻤُﻮﻥَ ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﻌْﻠَﻤُﻮﻥَ ۗ ﺇِﻧَّﻤَﺎ ﻳَﺘَﺬَﻛَّﺮُ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ
പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര് മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.(ഖു൪ആന്‍: 39/9)
9. ജീവിത വിശുദ്ധി
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قِيلَ لِرَسُولِ اللَّهِ ـ صلى الله عليه وسلم ـ أَىُّ النَّاسِ أَفْضَلُ قَالَ ” كُلُّ مَخْمُومِ الْقَلْبِ صَدُوقِ اللِّسَانِ ” . قَالُوا صَدُوقُ اللِّسَانِ نَعْرِفُهُ فَمَا مَخْمُومُ الْقَلْبِ قَالَ ” هُوَ التَّقِيُّ النَّقِيُّ لاَ إِثْمَ فِيهِ وَلاَ بَغْىَ وَلاَ غِلَّ وَلاَ حَسَدَ ” .
അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിക്കപ്പെട്ടു: ജനങ്ങളില്‍ ഏറ്റവും ശ്രേഷ്ടർ ആരാണ്? നബി ﷺ പറഞ്ഞു: അടിച്ചു വാരപ്പെട്ട ഹൃദയമുള്ളവനും സത്യസന്ധമായ നാവുള്ളവനും (സത്യം മാത്രം പറയുന്നവന്) ആണ്. അവ൪ (സ്വഹാബികള്‍) ചോദിച്ചു: ‘സത്യസന്ധമായ നാവ്’ എന്താണെന്നത് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ‘അടിച്ചു വാരപ്പെട്ട ഹൃദയമുള്ളവന്’ എന്താണ് ? നബി ﷺ പറഞ്ഞു: ധാ൪മ്മിക വിശുദ്ധി പുല൪ത്തുന്നവനും സംശുദ്ധ ജീവിതം നയിക്കുന്നവനുമാണവന്. അവന് പാപം ചെയ്യാത്തവനും അക്രമം ചെയ്യാത്തവനും വഞ്ചിക്കാത്തവനും അസൂയ വെച്ചു പുല൪ത്താത്തവനുമാണ്. (ഇബ്നുമാജ:4216)
10. പ്രാർത്ഥന
സീനാ താഴ്വരയില് വെച്ച് മൂസാ നബി عليه السلام യെ അല്ലാഹു റസൂലായി നിയോഗിച്ചപ്പോള്‍ അദ്ദേഹം ചെയ്ത ഒന്നാമത്തെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു:
قَالَ رَبِّ ٱشْرَحْ لِى صَدْرِى
അദ്ദേഹം പ്രാർത്ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്കേണമേ. (ഖുർആൻ:20/25)
kanzululoom.com