عَنْ أَبِي ذَرٍّ، قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : اتَّقِ اللَّهَ حَيْثُمَا كُنْتَ وَأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ
അബൂദ൪റ് رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്‍മയെ നന്‍മകൊണ്ട് പിന്തുടരുക. കാരണം നന്‍മ തിന്‍മയെ മായ്ച്ച് കളയുന്നതാകുന്നു. സല്‍സ്വഭാവത്തോടെ ജനങ്ങളോട് പെരുമാറുക. (തി൪മിദി:1987 - ഇമാം നവവി رحمه الله യുടെ നാല്പത് ഹദീസുകള്‍:18)
മൂന്ന് ഇടപാടുകളെ കുറിച്ചാണ് ഈ ഹദീസിൽ പ്രസ്താവിച്ചിട്ടുള്ളത്.
ഒന്ന്: അല്ലാഹുവിനോടുള്ള ഇടപാട്
രണ്ട്: സ്വന്തം നഫ്‌സിനോടുള്ള ഇടപാട്
മൂന്ന്: സൃഷ്ടികളോടുള്ള ഇടപാട്
ഒന്നാമതായി പരാമര്‍ശിച്ചിട്ടുള്ളത് അല്ലാഹുവിനോടുള്ള ഇടപാടിനെ കുറിച്ചാണ്:
اتَّقِ اللَّهَ حَيْثُمَا كُنْتَ
നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക.
അല്ലാഹുവിനോടുള്ള ഇടപാടിന്റെ അടിസ്ഥാനം തഖ്‌വയാണ്. താണ് അല്ലാഹു മുൻഗാമികൾക്കും പിൻഗാമികൾക്കും നൽകിയ വസിയ്യത്ത്.
وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്. (ഖുർആൻ:4 /131)
രണ്ടാമതായി പരാമര്‍ശിച്ചിട്ടുള്ളത് സ്വന്തം നഫ്‌സിനോടുള്ള ഇടപാടിനെ കുറിച്ചാണ്:
وَأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا
തിന്‍മയെ നന്‍മകൊണ്ട് പിന്തുടരുക. കാരണം നന്‍മ തിന്‍മയെ മായ്ച്ച് കളയുന്നതാകുന്നു.
ഒരു തിൻമ ചെയ്തു പോയാൽ അതിന് പിന്നാലെ ഒരു നന്മ ചെയ്യുക. അങ്ങനെ നന്മകളിലായി തന്റെ നഫ്‌സിനെ വളർത്തിക്കൊണ്ടുവരിക.
عَنِ ابْنِ مَسْعُودٍ ـ رضى الله عنه ـ أَنَّ رَجُلاً، أَصَابَ مِنَ امْرَأَةٍ قُبْلَةً، فَأَتَى رَسُولَ اللَّهِ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ فَأُنْزِلَتْ عَلَيْهِ {وَأَقِمِ الصَّلاَةَ طَرَفَىِ النَّهَارِ وَزُلَفًا مِنَ اللَّيْلِ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ذَلِكَ ذِكْرَى لِلذَّاكِرِينَ}. قَالَ الرَّجُلُ أَلِيَ هَذِهِ قَالَ “ لِمَنْ عَمِلَ بِهَا مِنْ أُمَّتِي ”.
ഇബ്‌നു മസ്ഊദ് رضي الله عنه വിൽ നിന്ന് നിവേദനം:ഒരിക്കൽ ഒരു മനുഷ്യൻ ഒരു സ്ത്രീയെ ചുംബിച്ചുപോയി. ഉടനെ അദ്ദേഹം നബി ﷺ യുടെ സന്നിധിയിൽ വന്നുകൊണ്ട് സംഭവം ഉണർത്തി. തദവസരത്തിൽ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു.
ﻭَﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻃَﺮَﻓَﻰِ ٱﻟﻨَّﻬَﺎﺭِ ﻭَﺯُﻟَﻔًﺎ ﻣِّﻦَ ٱﻟَّﻴْﻞِ ۚ ﺇِﻥَّ ٱﻟْﺤَﺴَﻨَٰﺖِ ﻳُﺬْﻫِﺒْﻦَ ٱﻟﺴَّﻴِّـَٔﺎﺕِ ۚ ﺫَٰﻟِﻚَ ﺫِﻛْﺮَﻯٰ ﻟِﻠﺬَّٰﻛِﺮِﻳﻦَ
പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ് കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്. (ഖു൪ആന്‍ :11/114)
അദ്ദേഹം ചോദിച്ചു : ഇത് എനിക്ക് മാത്രം പ്രത്യേകമായതാണോ? നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിന് മുഴുവനുമുളളതാണ്. (ബുഖാരി:65/4687)
മൂന്നാമതായി പരാമര്‍ശിച്ചിട്ടുള്ളത് ജനങ്ങളോടുള്ള ഇടപാടിനെ കുറിച്ചാണ്:
وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ
സല്‍സ്വഭാവത്തോടെ ജനങ്ങളോട് പെരുമാറുക
ജനങ്ങളോട് നല്ല സ്വഭാവത്തിൽ പെരുമാറുക, നബി ﷺ യാണ് അതിന് ഏറ്റവും വലിയ മാതൃക. അമുസ്‌ലിങ്ങളോടും ഇത് ബാധകമാണ്. അല്ലാഹു പറഞ്ഞതുപോലെ:
لا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (ഖു൪ആന്‍ : 60/8 )
kanzululoom.com