തഖ്‌വയും സല്‍സ്വഭാവവും

عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ : تَقْوَى اللَّهِ وَحُسْنُ الْخُلُقِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിക്കപ്പട്ടു: മനുഷ്യരെ കൂടുതലായി സ്വ൪ഗ്ഗ പ്രവേശനത്തിന് കാരണമാക്കുന്നത് എന്താണ്? നബി ﷺ പറഞ്ഞു: അല്ലാഹുവിലുള്ള തഖ്‌വയും (അല്ലാഹുവിനെ സൂക്ഷിക്കലും) സല്‍സ്വഭാവവും ആകുന്നു. (തി൪മിദി:2004)

വിശദീകരണം

അല്ലാഹു മനുഷ്യ൪ക്ക് ഒരു വസ്വിയത്തായി നല്‍കിയിട്ടുള്ള നി൪ദ്ദേശമാണ് ‘നിങ്ങള്‍ തഖ്‌വയുള്ളവരാകുക അഥവാ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരാകുക’ എന്നത്.

وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُوا۟ ٱللَّهَ

നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്. (ഖുർആൻ:4 /131)

നബി ﷺ യുടെ അവസാന കാലത്ത് നൽകിയ വസിയ്യത്തുകളിൽ പെട്ട ഒരു വസിയ്യത്ത് ‘നിങ്ങള്‍ തഖ്‌വയുള്ളവരാകുക’ എന്നായിരുന്നു.

ഇർബാള് ബ്നു സാരിയ رضي الله عنه നിന്നും നിവേദനം ചെയ്യുന്ന ഹദീസിൽ, സഹാബികൾ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ ഇതൊരു വിട പറയുന്നവന്റെ ഉപദേശം പോലെയുണ്ടല്ലോ അങ്ങ് ഞങ്ങൾക്ക് ഒരു വസിയ്യത്ത് തന്നാലും അവിടുന്ന് പറഞ്ഞു:

أُوصِيكُمْ بِتَقْوَى اللَّهِ،

നിങ്ങളെ ഞാൻ തഖ്‌വ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു.

നബി ﷺയുടെ അവസാന കാലത്ത് മുആദ് رضي الله عنه വിനെ യമനിലേക്ക് അയച്ചിരുന്നു. ആ സന്ദർഭത്തിൽ അവിടുന്ന് പറഞ്ഞു:

اتَّقِ اللَّهَ حَيْثُمَا كُنْت

നീ എവിടെയായിരുന്നാലും തഖ്‌വ പാലിക്കുക (അല്ലാഹുവിനെ സൂക്ഷിക്കുക)

പ്രവാചകന്മാരുടെ പ്രബോധന വിഷയങ്ങളില്‍ ഒന്നാമത്തേത്‌ ഇബാദത്ത്‌ അല്ലാഹുവിന്‌ മാത്രം എന്നതായിരുന്നു. അതോടൊപ്പം അവർ പ്രബോധനം ചെയ്തതാണ് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണം (തഖ്’വയുള്ളവരാകുക) എന്നതും. നൂഹ്, ഹൂദ്, സാലിഹ്, ലൂത്ത്, ശുഐബ്, ഈസ عليهم السلام എന്നീ പ്രവാചകന്മാർ തങ്ങളുടെ സമുദായങ്ങളോട് പറഞ്ഞു:

فَٱتَّقُوا۟ ٱللَّهَ وَأَطِیعُونِ

അതിനാൽ ‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

അല്ലാഹുവിന്റെയും അവന്റെ റസൂൽ ﷺ യുടെയും ഏറ്റവും മഹത്തായ വസിയ്യത്തായ തഖ്‌വയുടെ കൂടെയാണ് നബി ﷺ സൽസ്വഭാവത്തെ ചേർത്തി പറഞ്ഞിട്ടുള്ളത്.

ഇബ്നു‌ൽ ഖയ്യിം رحمه الله പറയുന്നു:  നബി ﷺ സൽസ്വഭാവത്തെയും തഖ്‌വയെയും ഒരുമിച്ചു പറഞ്ഞു കാരണം; തഖ്‌വ കൊണ്ടാണ് ഒരു മനുഷ്യന്റെയും അല്ലാഹുവിന്റെയും ഇടയിലുള്ള ബന്ധം നന്നാവുന്നത്, സൽസ്വഭാവം കൊണ്ടാണ് മനുഷ്യന്റെയും അല്ലാഹുവിന്റെ അടിമകളുടെയും ഇടയിലുള്ള ബന്ധം നന്നാവുന്നത്. അപ്പോൾ തഖ്‌വ അല്ലാഹുവിന്റെ സ്നേഹം ലഭിക്കുവാൻ കാരണം ആകുന്നു. സൽസ്വഭാവം ജനങ്ങളുടെ ഇഷ്ടം ലഭിക്കുവാനും കാരണമാകുന്നു.

 

kanzululoom.com

Similar Posts

മൂന്ന് സദ്ഗുണങ്ങള്‍

മൂന്ന് ഇടപാടുകൾ

Read Now >

ഹൃദയ വിശുദ്ധി

Read Now >

സിഹ്‌റിൽ വിശ്വസിക്കുന്നവൻ

അല്ലാഹുവിനോട് ചോദിക്കുന്നില്ലെങ്കിൽ

നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക