عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ يَشْكُرُ اللَّهَ مَنْ لاَ يَشْكُرُ النَّاسَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനോട് നന്ദി കാണിക്കുന്നതല്ല. (അബൂദാവൂദ്:4811- സ്വഹീഹ് അൽബാനി)
അൽ ഖത്താബി رَحِمَهُ اللَّهُ പറഞ്ഞു: ഇത് രണ്ടു തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുക:
ഒന്ന്: ജനങ്ങൾ തന്നോട് ചെയ്യുന്ന നന്മകൾക്ക് നന്ദി കാണിക്കുന്ന സ്വഭാവമോ ശീലമോ ഇല്ലാത്ത ഒരുവന്, അല്ലാഹു തനിക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങൾക്ക് അവനോട് നന്ദി കാണിക്കുന്ന ശീലം ഉണ്ടാവില്ല.
രണ്ട്: ജനങ്ങൾ തന്നോട് ചെയ്യുന്ന നന്മകൾക്ക് നന്ദി കാണിക്കാത്ത ഒരുവൻ, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ചാൽ കൂടി അല്ലാഹു അത് സ്വീകരിക്കുന്നതല്ല, കാരണം അവ രണ്ടും തമ്മിൽ പരസ്പരബന്ധമുണ്ട്.
[عون المعبود شرح سنن أبي داود]
www.kanzululoom.com