ഹൃദയ വിശുദ്ധി

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ اللَّهَ لاَ يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും നിങ്ങളുടെ പ്രവർത്തനങ്ങളിലേക്കുമാണ്. (മുസ്ലിം:2564)

വിശദീകരണം

തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങൾക്കോ രൂപഭാവാതികൾക്കോ അല്ല പ്രതിഫലം നൽകുന്നത്. അതു കൊണ്ടൊന്നും നിങ്ങൾക്ക് അല്ലാഹുവിലേക്ക് സാമീപ്യം തേടാനും സാധ്യമല്ല. മറിച്ച് നിങ്ങളുടെ ഹൃദയത്തിലുള്ള നിഷ്കളങ്കമായ ഇഖ്’ലാസിനും, നിങ്ങൾ പ്രവർത്തിക്കുന്ന സൽകർമ്മങ്ങളിലുള്ള സത്യസന്ധതക്കുമാണ് പ്രതിഫലം ലഭിക്കുക.

قال العلامة محمد بن صالح العثيمين رحمه الله : فالله سبحانه وتعالى لا ينظر إلى العباد إلى أجسامهم هل هي كبيرة أو صغيرة أو صحيحة أو سقيمة ولا ينظر إلى الصور هل هي جميلة أو ذميمة .كل هذا ليس بشيء عند الله، وكذلك لا ينظر إلى الأنساب هل هي رفيعة أو دنيئة، ولا ينظر إلى الأموال ولا ينظر إلى شيء من هذا أبداً . ليس بين الله وبين خلقه صلة إلا بالتقوى، فمن كان لله أتقى كان من الله أقرب وكان عند الله أكرم إذن لا تفخر بمالك ولا بجمالك ولا ببدنك ولا بأولادك ولا بقصورك ولا بسيارتك ولا بشيء من هذه الدنيا أبداً، إنما إذا وفقك الله للتقوى فهذا من فضل الله عليك فاحمد الله عليه . “

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹു അടിമകളുടെ ശരീരങ്ങളിലേക്ക് അത് വലുതാണോ, ചെറുതാണോ, അരോഗ്യമുള്ളതാണോ അതോ രോഗം ബാധിച്ചതാണോ എന്നൊന്നും നോക്കുകയില്ല. അതുപോലെ തന്നെ രൂപം അത് ഭംഗിയുള്ളതാണോ ന്യൂനതയുള്ളതാണോ എന്നും നോക്കുകയില്ല. ഇവയൊന്നും അല്ലാഹുവിന്റെയടുക്കൽ ഒന്നുമല്ല. അതുപോലെ തന്നെ വംശപരമ്പരയിലേക്ക് അവ ഉയർന്നതാണോ താഴ്ന്നതാണോ എന്ന് നോക്കുകയില്ല, സമ്പത്തിലേക്കും അതുപോലുള്ള ഒന്നിലേക്കും ഒരിക്കലും നോക്കുകയില്ല.

അല്ലാഹുവിന്റെയും അവന്റെ സൃഷ്ടിയുടെയും ഇടയിൽ തഖ്‌വ (അല്ലാഹുവിനെ സൂക്ഷിക്കൽ) കൊണ്ടല്ലാതെ ഒരു ബന്ധവുമില്ല. അരോണോ ഏറ്റവും നന്നായി അല്ലാഹുവിനെ സൂക്ഷിക്കുന്നത് അവനാണ് അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവനും, ആദരവുള്ളവനും. അതിനാൽ നിന്റെ സമ്പത്ത്, സൗന്ദര്യം, ശരീരം, മക്കൾ, കെട്ടിടം, വാഹനം ഇവകൊണ്ടൊന്നും, (മാത്രമല്ല) ദുനിയാവിലെ ഒരു കാര്യം കൊണ്ടും നീ അഹങ്കരിക്കണ്ട!

എന്നാൽ, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാൻ അവൻ നിനക്ക് തൗഫീഖ് നൽകിയിട്ടുണ്ടെങ്കിൽ, അത് നിന്റെ മേലുള്ള അല്ലാഹുവിന്റെ ഔദാര്യമാണ്. അതിന് നീ അല്ലാഹുവിനെ സ്തുതിക്കുക! (ശറഹു രിയാളുസ്സ്വാലിഹീൻ)

 

kanzululoom.com

 

Similar Posts

മൂന്ന് സദ്ഗുണങ്ങള്‍

മൂന്ന് ഇടപാടുകൾ

Read Now >

തഖ്‌വയും സല്‍സ്വഭാവവും

Read Now >

സിഹ്‌റിൽ വിശ്വസിക്കുന്നവൻ

അല്ലാഹുവിനോട് ചോദിക്കുന്നില്ലെങ്കിൽ

നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക