അല്ലാഹുവിനോട് ചോദിക്കുന്നില്ലെങ്കിൽ

عَنْ أَبِي هُرَيْرَةَ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ لَمْ يَسْأَلِ اللَّهَ يَغْضَبْ عَلَيْهِ ‏.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആര് അല്ലാഹുവിനോട് ചോദിക്കുന്നില്ലയോ അവനോട് അല്ലാഹു കോപിക്കുന്നതാണ്. (തിർമിദി: 3373 - അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

വിശദീകരണം

മനുഷ്യരോട് എപ്പോഴും എന്തെങ്കിലും ചോദിച്ചുകൊണ്ടിരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. ആവശ്യങ്ങളുമായി വരുന്നവർക്ക് മുൻപിൽ മനുഷ്യൻ പരിഭവങ്ങളുടെ കെട്ടഴിക്കും. എന്നാൽ അല്ലാഹു അങ്ങനെയല്ല.  അല്ലാഹുവിനോട് എപ്പോൾ എന്ത് ചോദിക്കുന്നതും അവനിഷ്ടമാണ്. അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണിത്.

അല്ലാഹു അങ്ങേയറ്റം ഐശ്വര്യമുള്ളവനാണ്. അല്ലാഹുവിനോളം ധന്യതയുള്ള മറ്റാരുമില്ല. ആകാശഭൂമികളിലെ ഖജനാവുകളെല്ലാം അവന്റേതാണ്. അവൻ തന്നോട് ചോദിക്കാൻ സൃഷ്ടികളോട് കൽപിച്ചിരിക്കുന്നു. ചോദിക്കാത്തവരോടാണ് അല്ലാഹുവിന്റെ കോപം. അല്ലാഹുവിനെ വിളിച്ചുതേടുന്ന അടിമകൾക്ക് അതിവിശാലമായ ഔദാര്യവും പാപമോചനവും അവൻ വാഗ്ദാനം നൽകുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവനാണ് അല്ലാഹു എന്നിരിക്കെ,  മനുഷ്യരോട് നാമെന്തിന് ചോദിക്കണം? ആകാശകവാടങ്ങൾ പ്രാർത്ഥിക്കുന്നവർക്കായി തുറന്നുവെച്ചിരിക്കെ, പിന്നെന്തിന് കൊട്ടിയടക്കപ്പെട്ട വാതിലുകൾക്കു മുൻപിൽ നാം യാചിച്ചുചെല്ലണം?

 

kanzululoom.com

Similar Posts

ജനങ്ങളോട് നന്ദി കാണിക്കാത്തവൻ

മൂന്ന് സദ്ഗുണങ്ങള്‍

മൂന്ന് ഇടപാടുകൾ

Read Now >

തഖ്‌വയും സല്‍സ്വഭാവവും

Read Now >

ഹൃദയ വിശുദ്ധി

Read Now >

സിഹ്‌റിൽ വിശ്വസിക്കുന്നവൻ