ഹദീസുകളില്‍ വന്നിട്ടുള്ള സുപ്രധാനവും നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കാവുന്നതുമായ ലളിതമായ ചില പ്രാ൪ത്ഥനകള്‍ താഴെ ചേ൪ക്കുന്നു.
اللَّهُمَّ إنِّي أَسْأَلُكَ الْفِرْدَوْسَ الأَعْلَى مِنَ الْجَنَّة
അല്ലാഹുമ്മ ഇന്നീ അസ്അലുക്കല്‍ ഫി൪ദൌസല്‍ അഅ്ലാ മിനല്‍ ജന്ന
അല്ലാഹുവേ, സ്വര്‍ഗ്ഗത്തിലെ ഉന്നതമായ ഫിര്‍ദൗസ് ഞാന്‍ നിന്നോട് ചോദിക്കുന്നു.
اَللهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ
അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത വഅഊദുബിക മിനന്നാര്‍
അല്ലാഹുവേ, നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുകയും നരകത്തില്‍ നിന്ന് രക്ഷതേടുകയും ചെയ്യുന്നു
اللَّهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً، وَ رِزْقاً طَيِّباً، وَ عَمَلاً مُتَقَبَّلاً
അല്ലാഹുമ്മ ഇന്നീ അസ്അലുക ഇല്‍മന്‍ നാഫിഅന്‍, വ രിസ്ഖന്‍ ത്വയ്യിബന്‍, വ അമലന്‍ മുതഖബ്ബലന്‍.
അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശുദ്ധമായ ഉപജീവനമാര്‍ഗവും, (നീ) സ്വീകരിക്കുന്ന സല്‍ക്കര്‍മ്മങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു.
اللَّهُمَّ إِنِّي أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
അല്ലാഹുമ്മ ഇന്നീ അസ്തഗ്ഫിറുക വ അതൂബു ഇലയ്ക
അല്ലാഹുവേ, ഞാന്‍ നിന്നോട് പാപമോചനം തേടുകയും നിന്നിലേക്ക് തൗബ ചെയ്തുമടങ്ങുകയും ചെയ്യുന്നു.
اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أنتَ خَيْرُ مَنْ زَكَّاهَا أنتَ وَلِيُّهَا وَمَوْلاَهَا
അല്ലാഹുമ്മ ആതി നഫ്സീ തഖ്’വാഹാ വ സക്കീഹാ അന്‍ത ഹൈറു മന്‍ സക്കാഹാ അന്‍ത വലിയ്യുഹാ വ മവ്’ലാഹാ
അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നല്‍കേണമേ. അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് ഏറ്റവും നന്നായി അതിനെ ശുദ്ധീകരിക്കുന്നവന്‍. നീയാണ് അതിന്റെ രക്ഷാധികാരിയും സംരക്ഷകനും.
اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في الدُّنْـيا وَالآخِـرَة
അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫിദ്ദുന്‍യാ വല്‍ ആഖിറ
അല്ലാഹുവേ, ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു.
، اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في ديني وَدُنْـيايَ وَأهْـلي وَمالـي
അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫീ ദീനീ വ ദുന്‍യാ വ അഹ്’ലീ വ മാലീ
അല്ലാഹുവേ, എന്റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു.
اللّهُـمَّ اسْتُـرْ عـوْراتي وَآمِـنْ رَوْعاتـي
അല്ലാഹുമ്മ സ്തുര്‍ അവ്റാതീ, വ ആമിന്‍ റവ്ആതീ,
അല്ലാഹുവേ, എന്റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ.
اللّهُـمَّ احْفَظْـني مِن بَـينِ يَدَيَّ وَمِن خَلْفـي وَعَن يَمـيني وَعَن شِمـالي ، وَمِن فَوْقـي ، وَأَعـوذُ بِعَظَمَـتِكَ أَن أُغْـتالَ مِن تَحْتـي
അല്ലാഹുമ്മ ഹ്ഫള്നീ മിന്‍ ബയ്നി യദയ്യ വ മിന്‍ ഖല്‍ഫീ വ അന്‍ യമീനീ വ അന്‍ ശിമാലീ വ മിന്‍ ഫൌഖീ, വ അഊദു ബി അളമതിക അന്‍ ഉഅ്താല മിന്‍ തഹ്തീ.
അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും, വലത് ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ. താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു.
يَا مُقَلِّبَ الْقُلُوب، ثَبِّتْ قَلْبـِي عَلَى دِينِك
യാ മുഖല്ലിബല്‍ ഖുലൂബി സബ്ബിത്ത് ഖല്‍ബീ അലാ ദീനിക്
ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ.
رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر
റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.
റബ്ബേ, നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.
اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
അല്ലാഹുമ്മ അഇന്നീ അലാ ദിക്’രിക വ ശുക്’രിക വ ഹുസ്നി ഇബാദത്തിക
അല്ലാഹുവേ, നിന്നെ കുറിച്ചോര്‍ക്കാനും നിനക്ക് നന്ദി ചെയ്യാനും നിന്നെ ഉത്തമമായി ആരാധിക്കാനും എന്നെ നീ സഹായിക്കേണമേ
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصْرِي
അല്ലാഹുമ്മ ആഫിനീ ഫീ ബദനീ, അല്ലാഹുമ്മ ആഫിനീ ഫീ സംഈ, അല്ലാഹുമ്മ ആഫിനീ ഫീ ബസ്വരീ,
അല്ലാഹുവേ, എന്റെ ശരീരത്തിന് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ, എന്റെ കേള്‍വിക്ക് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ, എന്റെ കാഴ്ചക്ക് നീ ആരോഗ്യം നല്‍കേണമേ.
اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْكُفْرِ، وَالْفَقْرِ، وأَعُوْذُ بِكَ مِنْ عَذَابِ القَبْرِ
അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ കുഫ്റി, വല്‍ ഫഖ്‌രി, വ അഊദുബിക മിന്‍ അദാബില്‍ ഖബ്൪
അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.
أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ
അഊദുബിക മിന്‍ ശര്‍റി മാ സ്വനഅ്തു
ഞാന്‍ ചെയ്തുപോയ എല്ലാ തിന്‍മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു
أَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ
അബൂഉ ബി ദന്‍ബീ ഫഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറു ദ്ദുനൂബ ഇല്ലാ അന്‍ത.
ഞാന്‍ ചെയ്തു കൂട്ടുന്ന തിന്‍മകളെയും ഞാന്‍ ഏറ്റു സമ്മതിക്കുന്നു. അതുകൊണ്ട് നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല.
ظَلَمْـتُ نَفْسـي وَاعْـتَرَفْتُ بِذَنْبـي فَاغْفِرْ لي ذُنوبي جَميعاً إِنَّـه لا يَغْـفِرُ الذُّنـوبَ إلاّ أَنْت
ള്വലംതു നഫ്സീ വഉതറഫ്ത്തു ബി ദന്‍ബീ ഫഗ്ഫിര്‍ലീ ദുനൂബീ ജമീഅന്‍, ഇന്നഹു ലാ യഗ്ഫിറു ദ്ദുനൂബ ഇല്ലാ അന്‍ത
ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ. നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.
يا حَـيُّ يا قَيّـومُ بِـرَحْمَـتِكِ أَسْتَـغـيث ، أَصْلِـحْ لي شَـأْنـي كُلَّـه ، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين
യാ ഹയ്യു, യാ ഖയ്യൂം ബി റഹ്മതിക അസ്തഈസ്, അസ്ലിഹ്’ലീ ശഅ്നീ കുല്ലഹു വലാ തകില്‍നീ ഇലാ നഫ്സീ ത്വര്‍ഫത അയ്ന്‍
എന്നെന്നും ജീവിച്ചിരിക്കുന്നവനായ, എല്ലാറ്റിനെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവനായ (അല്ലാഹുവേ), ഞാന്‍ നിന്നോട് സഹായം ചോദിക്കുന്നു, നിന്റെ പരമകാരുണ്യം കൊണ്ട് എന്റെ എല്ലാ കര്‍മ്മങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. കണ്ണ് ഇമവെട്ടുന്നത്രയും നിമിഷം പോലും (നിന്റെ സംരക്ഷണം നിര്‍ത്തി) എന്റെ കാര്യങ്ങള്‍ എന്നിലേക്ക് ഏല്‍പ്പിക്കരുതേ.
رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر
റബ്ബി അഊദുബിക മിനല്‍ കസലി, വ സൂഇല്‍ കിബരി,
റബ്ബേ, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
അല്ലാഹുമ്മ ഇന്നീ അസ്അലുക്കല്‍ ഹുദാ വ ത്തുഖാ വല്‍ അഫാഫ വല്‍ ഇനാ
അല്ലാഹുവേ, ഞാന്‍ നിന്നോട് സന്മാര്‍ഗ്ഗവും ഭയഭക്തിയും സദാചാരനിഷ്ഠയും ഐശ്വര്യവും ചോദിക്കുന്നു
اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
അല്ലാഹുമ്മ ക്ഫിനീ ബി ഹലാലിക അന്‍ ഹറാമിക, വ അഅ്നിനീ ബിഫള്’ലിക അമ്മന്‍ സിവാക
അല്ലാഹുവേ, നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തി (മതി) വരുത്തി, നീ നിഷിദ്ധമാക്കിയതില്‍നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ. നിന്റെ ഔദാര്യം (കൃപ, ആശ്രയം) കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീയല്ലാത്തവരുടെ ഔദാര്യം (കൃപ, ആശ്രയം) ചോദിക്കുന്നതില്‍നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ
اللَّهُمَّ أَلْهِمْنِي رُشْدِي وَأَعِذْنِي مِنْ شَرِّ نَفْسِي
അല്ലാഹുമ്മ അല്‍ഹിംനീ റുഷ്ദീ വ അഇദ്നീ മിന്‍ ശര്റി നഫ്സീ
അല്ലാഹുവേ, എനിക്ക് നീ നന്മ തോന്നിക്കേണമേ. എന്റെ മനസ്സിന്റെ തിന്മയില്‍ നിന്നും എനിക്ക് നീ രക്ഷ നല്‍കണേ.
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
അല്ലാഹുമ്മ ഇന്നക്ക അഫുവ്വുൻ തുഹിബ്ബുൽ അഫ് വ ഫഉഫു അന്നീ
അല്ലാഹുവെ നീയാണ് മാപ്പ് തരുന്നവൻ – മാപ്പ് തരുന്നതിനെ നീ ഇഷ്ട്ടപെടുന്നു – അതിനാൽ നീ എനിക്ക് മാപ്പ് (പൊറുത്ത് ) തരണേ
اللَّهُمَّ جَدِّدِ الإيْمَانَ فِي قلوبنا
അല്ലാഹുവേ ഞങ്ങളുടെ ഹൃദയത്തിൽ ഈമാനിനെ പുതുക്കണേ. (ഹാകിം – അൽബാനി ഹസൻ )
اللَّهُمَّ لاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلاَ مَبْلَغَ عِلْمِنَا
അല്ലാഹുവേ, ഇഹലോകത്തെ ഞങ്ങളുടെ പ്രധാന മനോവിചാരമാക്കരുതേ; ഞങ്ങളുടെ അറിവിന്റെ ആകെത്തുകയും ആക്കരുതേ. (തിർമിദി:3502)
اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُنِي إِلَى حُبِّكَ
അല്ലാഹുവെ ഞാൻ നിന്റെ ഇഷ്ടത്തെ ചോദിക്കുന്നു. നിന്നെ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടത്തെയും ഞാൻ (നിന്നോട്) ചോദിക്കുന്നു. നിന്റെ ഇഷ്ടത്തിലേക്ക് അടുപ്പിക്കുന്ന പ്രവർത്തനങ്ങളെ ഇഷ്ടപ്പെടാനും ഞാൻ നിന്നോട് ചോദിക്കുന്നു. (തിർമിദി)
kanzululoom.com
3 Responses
ما شاء الله
جزاكم الله خيرا في الدنيا و الآخرة
ഉപകരിക്കുന്ന പ്രാർത്ഥനകൾ ….
Masha Allah
Jazakallah Khairan