അല്ലാഹുവിന്റെ നിയമാതിര്‍ത്തികൾ ലംഘിക്കരുത്

നോമ്പുമായി ബന്ധപ്പെട്ട്  അല്ലാഹു പറയുന്നു:

أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَٱلْـَٰٔنَ بَٰشِرُوهُنَّ وَٱبْتَغُوا۟ مَا كَتَبَ ٱللَّهُ لَكُمْ ۚ وَكُلُوا۟ وَٱشْرَبُوا۟ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ ثُمَّ أَتِمُّوا۟ ٱلصِّيَامَ إِلَى ٱلَّيْلِ ۚ وَلَا تُبَٰشِرُوهُنَّ وَأَنتُمْ عَٰكِفُونَ فِى ٱلْمَسَٰجِدِ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَّقُونَ

നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്‌) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. അവയൊക്കെ അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു. അതിനാല്‍, അവയെ നിങ്ങള്‍ സമീപിക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നു. (ഖു൪ആന്‍:2/187)

ഈ നിയമങ്ങളെല്ലാം വിവരിച്ചശേഷം അവയെ ചൂണ്ടികൊണ്ട് പറയുന്നു: تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا (അവ അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു. അതുകൊണ്ട് അവയെ നിങ്ങള്‍ സമീപിക്കരുത്) അതായത്, മേല്‍പറഞ്ഞതെല്ലാം അല്ലാഹു നിശ്ചയിച്ച നിയമപരമായ അതിര്‍ത്തികളാണ്; ആ അതിര്‍ത്തി വിട്ടുകടക്കുന്നതും അത് ലംഘിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാകുന്നു; അതുകൊണ്ട് ആ അതിര്‍ത്തികളുടെ അടുത്ത് പോലും നിങ്ങള്‍ ചെല്ലരുത്; നിയമങ്ങളെ ലംഘിക്കുവാന്‍ അത് ഇടയാക്കിയേക്കും എന്ന് സാരം. വളരെ ശ്രദ്ധേയമായ ഒരു ഉപദേശമാണ് ഈ വാക്യം മൂലം അല്ലാഹു സത്യവിശ്വാസികള്‍ക്ക് നല്‍കുന്നത്. (അമാനി തഫ്സീര്‍)

{تِلْكَ} الْمَذْكُورَاتُ – وَهُوَ تَحْرِيمُ الْأَكْلِ وَالشُّرْبِ وَالْجِمَاعِ وَنَحْوِهِ مِنَ الْمُفْطِرَاتِ فِي الصِّيَامِ، وَتَحْرِيمُ الْفِطْرِ عَلَى غَيْرِ الْمَعْذُورِ، وَتَحْرِيمُ الْوَطْءِ عَلَى الْمُعْتَكَفِ، وَنَحْوُ ذَلِكَ مِنَ الْمُحَرَّمَاتِ {حُدُودُ اللَّهِ} الَّتِي حَدَّهَا لِعِبَادِهِ، وَنَهَاهُمْ عَنْهَا، فَقَالَ: {فَلا تَقْرَبُوهَا} أَبْلَغُ مِنْ قَوْلِهِ: ” فَلَا تَفْعَلُوهَا “لِأَنَّ الْقُرْبَانَ، يَشْمَلُ النَّهْيَ عَنْ فِعْلِ الْمُحَرَّمِ بِنَفْسِهِ، وَالنَّهْيَ عَنْ وَسَائِلِهِ الْمُوصِلَةِ إِلَيْهِ. وَالْعَبْدُ مَأْمُورٌ بِتَرْكِ الْمُحَرَّمَاتِ وَالْبُعْدِ مِنْهَا غَايَةَ مَا يُمْكِنُهُ وَتَرْكِ كُلِّ سَبَبٍ يَدْعُو إِلَيْهَا، وَأَمَّا الْأَوَامِرُ فَيَقُولُ اللَّهُ فِيهَا: تِلْكَ حُدُودُ اللَّهِ فَلا تَعْتَدُوهَا فَيَنْهَى عَنْ مُجَاوَزَتِهَا.

{അവയൊക്കെ} മുകളിൽ പറഞ്ഞവയ്ക്ക് – അതായത് ഭക്ഷണം, പാനീയം, ലൈംഗിക ബന്ധം, നോമ്പ് മുറിയുന്ന മറ്റ് കാര്യങ്ങൾ എന്നിവ നിഷിദ്ധമാക്കിയത്, ഒഴികഴിവില്ലാത്ത ഒരാൾക്ക് നോമ്പ് മുറിക്കുന്നത് നിഷിദ്ധമാക്കിയത്, ഇഅ്തികാഫിലുള്ളയാൾ  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിഷിദ്ധമാക്കിയത്.  അതുപോലെ മറ്റ് നിഷിദ്ധമായ കാര്യങ്ങൾ. {അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു} അവന്‍ തന്‍റെ ദാസന്‍മാര്‍ക്ക് അതിരുകള്‍ നിശ്ചയിച്ചിട്ടുള്ളതും അവര്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളതുമായ. അല്ലാഹു പറയുന്നു: {അതിനാല്‍, അവയെ നിങ്ങള്‍ സമീപിക്കരുത്} “അവ ചെയ്യരുത്” എന്ന് പറയുന്നതിനേക്കാൾ കൂടുതൽ ഊന്നിപ്പറയുന്നതാണ് അത്. കാരണം, അവയുടെ അടുത്തേക്ക് പോകുന്നതിനുള്ള വിലക്കിൽ, വിലക്കപ്പെട്ട പ്രവൃത്തി സ്വയം ചെയ്യുന്നതിലുള്ള വിലക്കും അതിലേക്ക് നയിക്കുന്ന മാർഗങ്ങളുടെ മേലുള്ള വിലക്കും ഉൾപ്പെടുന്നു. നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, അവയിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കുന്നതുപോലെ, അവയിൽ നിന്ന് കഴിയുന്നത്ര അകലം പാലിക്കാനും നമ്മോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു.  അല്ലാഹു പറയുന്നു: {ഇവ അല്ലാഹു നിശ്ചയിച്ച പരിധികളാണ്, അതിനാൽ അവ ലംഘിക്കരുത്}, അതിനാൽ ആ പരിധികൾ ലംഘിക്കുന്നത് നിഷിദ്ധമാണ്. (തഫ്സീറുസ്സഅ്ദി)

ത്വലാഖുമായി ബന്ധപ്പെട്ട്  അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلنَّبِىُّ إِذَا طَلَّقْتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا۟ ٱلْعِدَّةَ ۖ وَٱتَّقُوا۟ ٱللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَٰحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ ٱللَّهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُۥ ۚ لَا تَدْرِى لَعَلَّ ٱللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا

നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമ അതിര്‍ത്തികളാകുന്നു. അല്ലാഹുവിന്‍റെ നിയമ അതിര്‍ത്തികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല. (ഖു൪ആന്‍:65/1)

{وَتِلْكَ حُدُودُ اللَّهِ} [أي:] التي حددها لعباده وشرعها لهم، وأمرهم بلزومها، والوقوف معها،

{അവ അല്ലാഹുവിന്റെ നിയമപരിധികളാകുന്നു} അതായത്: തന്റെ ദാസന്മാര്‍ക്ക് അല്ലാഹു പരിധി നിശ്ചയിച്ച് നിയമമാക്കിയ അനിവാര്യ കല്‍പനകളും നിലനിര്‍ത്തേണ്ട കാര്യങ്ങളുമാകുന്നു.

{وَمَنْ يَتَعَدَّ حُدُودَ اللَّهِ} بأن لم يقف معها، بل تجاوزها، أو قصر عنها، {فَقَدْ ظَلَمَ نَفْسَهُ} أي: بخسها حظها، وأضاع نصيبه من اتباع حدود الله التي هي الصلاح في الدنيا والآخرة.

{വല്ലവനും അത് ലംഘിക്കുന്ന പക്ഷം} അതു പാലിക്കാതെ അതിരുവിടുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്ന പക്ഷം. {അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു} അവ അവനോടുള്ള കടമയില്‍ വീഴ്ചവരുത്തി. ഇഹപര നന്മക്ക് ഉപകരിക്കുന്ന അല്ലാഹുവിന്റെ നിയമപരിധികള്‍ പിന്‍പറ്റുന്നതില്‍ വീഴ്ച സംഭവിക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

 ٱلطَّلَٰقُ مَرَّتَانِ ۖ فَإِمْسَاكُۢ بِمَعْرُوفٍ أَوْ تَسْرِيحُۢ بِإِحْسَٰنٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا۟ مِمَّآ ءَاتَيْتُمُوهُنَّ شَيْـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ ‎﴿٢٢٩﴾‏ فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُۥ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ ۗ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ ‎﴿٢٣٠﴾‏

(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അവ അല്ലാഹുവിന്റെ നിയമ അതിര്‍ത്തികളത്രെ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമ അതിര്‍ത്തികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.  ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമ അതിര്‍ത്തികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു. (ഖു൪ആന്‍:2/229-230)

{تِلْكَ} أَيْ مَا تَقَدَّمَ مِنَ الْأَحْكَامِ الشَّرْعِيَّةِ {حُدُودَ اللَّهِ} أَيْ: أَحْكَامُهُ الَّتِي شَرَعَهَا لَكُمْ، وَأَمَرَ بِالْوُقُوفِ مَعَهَا، {وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَئِكَ هُمُ الظَّالِمُونَ} وَأَيُّ ظُلْمٍ أَعْظَمُ مِمَّنِ اقْتَحَمَ الْحَلَالَ، وَتَعَدَّى مِنْهُ إِلَى الْحَرَامِ، فَلَمْ يَسَعْهُ مَا أَحَلَّ اللَّهُ؟

{അവ} മുമ്പ് പരാമർശിച്ച ശറഇയായി വിധികൾ അല്ലാഹുവിന്റെ പരിധികളാണ്. {അല്ലാഹുവിന്റെ നിയമപരിധികളത്രെ}അവൻ നിങ്ങൾക്ക് വിധിച്ചതും അവ പാലിക്കാൻ നിങ്ങളോട് കൽപ്പിച്ചതുമായ അവന്റെ വിധികൾ. {അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.}അനുവദനീയമായത് അവഗണിക്കുകയും നിഷിദ്ധമായത് പ്രവർത്തിക്കുകയും, അല്ലാഹു അനുവദിച്ചതിൽ തൃപ്തിപ്പെടാതിരിക്കുകയും ചെയ്യുന്നതിനേക്കാൾ വലിയ തെറ്റ് മറ്റെന്താണ്? (തഫ്സീറുസ്സഅ്ദി)

ഈ വചനങ്ങളിലടങ്ങിയ വിധികളെല്ലാം വിട്ടുവീഴ്ചക്ക് പഴുതില്ലാത്തവിധം കര്‍ശനമായ വിധികളാണെന്നും, അവയെ ലംഘിക്കുകയോ മറികടക്കുകയോ ചെയ്യുന്നത് അല്ലാഹുവിന്‍റെ ശിക്ഷക്കും കോപശാപത്തിനും കാരണമായിത്തീരുമെന്നും അല്ലാഹു ശക്തിയായി താക്കീത് ചെയ്തിരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളാണവയെന്ന് നാലഞ്ച് പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. ആ അതിര്‍ത്തി ലംഘിക്കുന്നവരാണ് അക്രമികളെന്ന് ആദ്യ വചനത്തിന്‍റെ അവസാനത്തിലും, അറിയുന്ന ജനങ്ങള്‍ക്കു വേണ്ടിയാണിതൊക്കെ വിവരിക്കുന്നതെന്ന് രണ്ടാമത്തെ വചനത്തിന്‍റെ അവസാനത്തിലും ഓര്‍മിപ്പിച്ചിരിക്കുന്നു. (അമാനി തഫ്സീര്‍)

അല്ലാഹുവിന്റെ ഈ പരാമര്‍ശം പ്രത്യേകം ശ്രദ്ധിക്കുക:

وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ

അല്ലാഹുവിന്റെ നിയമ അതിര്‍ത്തികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു. (ഖു൪ആന്‍:2/230)

تِلْكَ حُدُودُ ٱللَّهِ فَلَا تَقْرَبُوهَا ۗ

അവയൊക്കെ അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു. അതിനാല്‍, അവയെ നിങ്ങള്‍ സമീപിക്കരുത്. (ഖു൪ആന്‍:2/187)

وَتِلْكَ حُدُودُ ٱللَّهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُۥ

അവ അല്ലാഹുവിന്‍റെ നിയമഅതിര്‍ത്തികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമ അതിര്‍ത്തികളെ വല്ലവനും അത് ലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. (ഖു൪ആന്‍:65/1)

تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ

അവ അല്ലാഹുവിന്റെ നിയമ അതിര്‍ത്തികളത്രെ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമ  അതിര്‍ത്തികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍. (ഖു൪ആന്‍:2/229)

നോമ്പുമായി ബന്ധപ്പെട്ട് 2/187 ൽ നിങ്ങള്‍ അല്ലാഹുവിന്റെ അതിര്‍വരമ്പുകളെ സമീപിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതിനെ കുറിച്ച്   അമാനി മൗലവി رحمه الله എഴുതിയത് കാണുക: അനുവാദത്തിന്‍റെ പരിധി എവിടെവെച്ച് അവസാനിക്കുന്നുവോ അതേ ബിന്ദുവില്‍ നിന്നു തന്നെ നിരോധത്തിന്‍റെ പരിധി ആരംഭിക്കുകയും ചെയ്യുന്നു. രണ്ടിനുമിടയിലുള്ള അതിര്‍ത്തി വരമ്പ് കേവലം സാങ്കല്‍പികം മാത്രമാകുന്നു. അതുകൊണ്ട് അനുവാദത്തിന്‍റെ പരിധി നിശ്ശേഷം ഉപയോഗപ്പെടുത്തുവാന്‍ തുനിയുമ്പോള്‍, അത് നിരോധത്തിന്‍റെ വലയത്തില്‍ ചെന്നുചാടുവാന്‍ എളുപ്പമാകുമല്ലോ. അനുവാദങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അത്ര പോകരുതെന്നും, അതിര്‍ത്തിയുടെ ഏതാണ്ടടുത്തുവെച്ച് മതിയാക്കണമെന്നുമാണ് ഈ ഉപദേശത്തിലടങ്ങിയ തത്വം. ഇത് ഇവിടെ മാത്രമല്ല, എല്ലാ നിയമാതിര്‍ത്തികളിലും ഗൗനിക്കപ്പെടേതാകുന്നു. വ്യഭിചാരം, അനാഥയുടെ ധനം കൈകാര്യം ചെയ്യല്‍പോലെയുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും നിങ്ങള്‍ അവയെ സമീപിക്കരുത് (لاتَقْرَبُوا) എന്നുള്ള വാക്ക് ക്വുര്‍ആനില്‍ ഉപയോഗിച്ചുകാണാം. (അമാനി തഫ്സീര്‍)

ഈ വിഷയത്തിൽ മാത്രമല്ല, എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ നിയമ അതിര്‍ത്തികളെ അടിമകൾ ലംഘിക്കാതിരിക്കണം. സ്വര്‍ഗം ലഭിക്കുവാന്‍ ഭാഗ്യമുണ്ടാവുന്ന സത്യവിശ്വാസികളുടെ ഗുണവിശേഷങ്ങളായി അല്ലാഹു വിവരിച്ചതിൽ ഒന്ന് അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍ എന്നാണ്.

ٱلتَّٰٓئِبُونَ ٱلْعَٰبِدُونَ ٱلْحَٰمِدُونَ ٱلسَّٰٓئِحُونَ ٱلرَّٰكِعُونَ ٱلسَّٰجِدُونَ ٱلْـَٔامِرُونَ بِٱلْمَعْرُوفِ وَٱلنَّاهُونَ عَنِ ٱلْمُنكَرِ وَٱلْحَٰفِظُونَ لِحُدُودِ ٱللَّهِ ۗ وَبَشِّرِ ٱلْمُؤْمِنِينَ

പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:9/112)

അല്ലാഹു നിയമിച്ച നിയമാതിര്‍ത്തികളെ കാത്തുസൂക്ഷിക്കുക. അഥവാ, അവയെ മറികടക്കുകയോ ലംഘിക്കുകയോ, ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്യാതെ തികച്ചും പാലിക്കുക. മേല്‍ പ്രസ്‌താവിച്ച ഗുണങ്ങളടക്കമുള്ള എല്ലാ സദാചാരമൂല്യങ്ങള്‍ക്കും ബാധകമാകുന്ന ഒരു അടിസ്ഥാനമത്രെ ഈ അവസാനം പറഞ്ഞ ഗുണം. ഈ എട്ട്‌ ഗുണങ്ങളോടുകൂടിയ സത്യവിശ്വാസികള്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കണം (وَبَشِّرِ الْمُؤْمِنِينَ) എന്നും അവസാനമായി നബി ﷺ യോട്‌ കല്‍പിക്കുന്നു. ഇന്ന വിഷയത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത എന്ന്‌ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക്‌ ഇഹത്തിലും പരത്തിലും നന്മയുടെതായ എല്ലാ സന്തോഷവാര്‍ത്തയും അറിയിക്കപ്പെടുവാന്‍ അര്‍ഹരാണവര്‍ എന്നാണത്‌ സൂചിപ്പിക്കുന്നത്‌. وَللهُ اَعْلَم (അമാനി തഫ്സീര്‍)

അല്ലാഹുവിന്റെ നിയമ അതിര്‍ത്തികളെ ലംഘിക്കുന്നവര്‍ക്ക് നരകമുണ്ട്:

تِلْكَ حُدُودُ ٱللَّهِ ۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ‎﴿١٣﴾‏ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَٰلِدًا فِيهَا وَلَهُۥ عَذَابٌ مُّهِينٌ ‎﴿١٤﴾‏

അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം. ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്‌. (ഖു൪ആന്‍:4/13-14)

അല്ലാഹുവിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നത് അവയെ നിന്ദിക്കലാണല്ലോ. അതുകൊണ്ടാണ് അതിന് നിന്ദ്യകരമായ ശിക്ഷയുണ്ടെന്ന് പ്രത്യേകം താക്കീത് ചെയ്തിരിക്കുന്നത്. (അമാനി തഫ്സീര്‍)

ഖേദകരമെന്ന് പറയട്ടെ, പൊതുവായി പറഞ്ഞാൽ മുസ്ലിം സമൂഹം ഇക്കാര്യം ശ്രദ്ധിക്കുന്നേയില്ല. അതുകൊണ്ടാണ് പലിശയുമായി ബന്ധപ്പെടുന്നതും കൊടുക്കൽ വാങ്ങലുകളിൽ ഹറാമായത് ഉൾപ്പെടുന്നതുമെല്ലാം.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *