وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ
നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. (ഖു൪ആന്‍:3/103)
ഇതേ കാര്യം നബിയും പറഞ്ഞിട്ടുണ്ട്:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ اللَّهَ يَرْضَى لَكُمْ ثَلاَثًا وَيَكْرَهُ لَكُمْ ثَلاَثًا فَيَرْضَى لَكُمْ أَنْ تَعْبُدُوهُ وَلاَ تُشْرِكُوا بِهِ شَيْئًا وَأَنْ تَعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلاَ تَفَرَّقُوا وَيَكْرَهُ لَكُمْ قِيلَ وَقَالَ وَكَثْرَةَ السُّؤَالِ وَإِضَاعَةَ الْمَالِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങളില്‍ തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവനില്‍ നിങ്ങള്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, അല്ലാഹുവിന്റെ കയറിൽ നിങ്ങളെല്ലാവരും മുറുകെ പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് അവന് നിങ്ങളില്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ‘ഖാല-ഖീലകളും’ (അടിസ്ഥാനമില്ലാത്ത വാക്കുകള്‍), ചോദ്യങ്ങള്‍ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവന് നിങ്ങളില്‍ വെറുത്തിരിക്കുന്നു. (മുസ്ലിം: 1715)
ഇവിടെ അല്ലാഹുവിന്റെ കയര്‍ എന്നത് കൊണ്ടുള്ള വിവക്ഷ എന്ത് എന്ന വിഷയത്തില്‍ പണ്ഡിതന്മാര് പല രീതിയില്‍ വിശദീകരണം പറഞ്ഞിട്ടുണ്ട്.
قال ابن عباس : معناه تمسكوا بدين الله
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ ദീന് മുറുകെ പിടിക്കുക. (ബഗ്വി)
قال ابن مسعود : هو الجماعة ، وقال : عليكم بالجماعة فإنها حبل الله الذي أمر الله به ، وإن ما تكرهون في الجماعة والطاعة خير مما تحبون في الفرقة .
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അത് അല്‍ജമാഅയാണ്.’ (അല്‍ ജമാഅയെന്നാല്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅ). അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ സംഘത്തെ മുറുകെ പിടിക്കുക. അത് അല്ലാഹു കല്പിച്ച അല്ലാഹുവിന്റെ കയറാണ്. നിങ്ങള്‍ സംഘത്തിലും അനുസരണയിലും വെറുക്കുന്ന കാര്യം ഭിന്നിപ്പിലും വിഘടനതയിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യത്തെക്കാള്‍ ഉത്തമമാണ്.’ (ബഗ്വി)
قال مجاهد وعطاء : بعهد الله ،
ഇമാം മുജാഹിദ് رحمه الله യും അത്വാഅ് رحمه الله യും പറഞ്ഞു: അത് അല്ലാഹുവിന്റെ കരാറാണ്. (ബഗ്വി)
قال قتادة والسدي : هو القرآن ،
ഇമാം ക്വതാദ رحمه الله യും സുദ്ദി رحمه الله യും പറഞ്ഞു: അത് ക്വുര്‍ആനാണ്. (ബഗ്വി)
عن أبي سعيد الخدري: قَالَ رَسُولُ اللَّهِ صلى الله عليه وسلم : كتابُ اللهِ هو حبلُ اللهِ الممدودَ من السماءِ إلى الأرضِ
അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം ആകാശത്തുനിന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ട കയറാകുന്നു. (സ്വഹീഹുല്‍ ജാമിഅ്: 4473)
عَنْ أَبِي شُرَيْحٍ الْخُزَاعِيِّ قَالَ : خَرَجَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : أَبْشِرُوا أَبْشِرُوا ؛ أَلَيْسَ تَشْهَدُونَ أَنْ لَا إلَهَ إلَّا اللَّهُ وَأَنِّي رَسُولُ اللَّهِ ؟ قَالُوا : نَعَمْ ، قَالَ : فَإِنَّ هَذَا الْقُرْآنَ سَبَبٌ طَرَفُهُ بِيَدِ اللَّهِ وَطَرَفُهُ بِأَيْدِيكُمْ فَتَمَسَّكُوا بِهِ ، فَإِنَّكُمْ لَنْ تَضِلُّوا وَلَنْ تَهْلِكُوا بَعْدَهُ أَبَدًا .
അബൂ ശുറൈഹ് അൽഖുസാഇയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക, നിങ്ങൾ സന്തോഷിക്കുക, ആരാധനക്കർഹനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , ഞാൻ അല്ലാഹുവിന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുന്നില്ലേ? അവർ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ഈ ക്വുര്‍ആന്‍; അതിന്റെ ഒരറ്റം അല്ലാഹുവിന്റെ കയ്യിലും ഒരറ്റം നിങ്ങളുടെ കൈകളിലുമാണ്. അതിനാല്‍ അത് മുറുകെ പിടിക്കുക. എന്നാല്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല, നശിക്കുകയില്ല. (السلسلة الصحيحة ٧١٣)
عن ابن مسعود عن النبي صلى الله عليه وسلم قال : ” إن هذا القرآن هو حبل الله وهو النور المبين ، والشفاء النافع ، وعصمة لمن تمسك به ونجاة لمن تبعه
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ക്വുര്‍ആന്‍ അല്ലാഹുവിന്റെ കയറാണ്. അത് വ്യക്തമായ പ്രകാശമാണ്. ഉപകാരപ്രദമായ ശമനമാണ്. അതിനെ മുറുകെ പിടിക്കുന്നവന് സുരക്ഷിതത്വവും അതിനെ പിന്പറ്റുന്നവന് വിജയവും ഉണ്ടാകുന്നതാണ്.’
ഈ പറഞ്ഞ വിശദീകരണങ്ങള്‍ വ്യത്യസ്ത പ്രയോഗങ്ങളാണെങ്കിലും ഒരേ ആശയം ഉള്‍ക്കൊള്ളുന്നവയാണ്. എല്ലാ പ്രയോഗങ്ങളും ഇമാം ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞ അല്ലാഹുവിന്റെ ദീന് എന്ന പ്രയോഗത്തെ പ്രതിനിധീകരിക്കുന്നു.
قال الشيخ ابن عثيمين رحمه الله :وحبل الله هو دينه وشريعته.
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: ഹബ്ൽ എന്നത് അല്ലാഹുവിന്റെ ദീനും നിയമവുമാണ്. [لقاء الباب المفتوح (194)]
അല്ലാഹുവിന്റെ പാശം അഥവാ കയര്‍ (حَبْلِ الَّله) കൊണ്ടുദ്ദേശ്യം പലരും പലവാക്കുകളില്‍ വിവരിച്ചു കാണാം. അല്ലാഹുവിനെ അനുസരിച്ചുകൊള്ളാമെന്നുള്ള ഉടമ്പടി, ക്വുര്‍ആന്‍, ഇസ്ലാം, അല്ലാഹുവിനെ അനുസരിക്കല്‍, ഇസ്ലാമികമായ ഐക്യം എന്നും മറ്റുമാണത്. ‘അല്ലാഹുവിന്റെ കിതാബ് (ക്വുര്‍ആന്‍) ആകാശത്തുനിന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ട ഒരു കയറാണ്.’ എന്ന് ഇബ്നു ജരീര്‍ رحمه الله മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ വന്നിരിക്കുന്നു. ആ നിലക്ക് ക്വുര്‍ആനാണ് ഉദ്ദേശമെന്ന അഭിപ്രായത്തിന് മുന്‍ഗണന നല്കപ്പെടാം. എങ്കിലും, ശരിക്ക് പരിശോധിച്ചാല്‍ മറ്റുള്ള അഭിപ്രായങ്ങള്‍ ഇതിന് വിരുദ്ധമാകുന്നില്ലെന്ന് കാണാവുന്നതാണ്. ഇമാംറാസീ رحمه الله സൂചിപ്പിച്ച പോലെ, വിജയത്തിന്റെ യഥാര്‍ത്ഥ മാര്‍ഗത്തിലേക്ക് എത്തിച്ചേരുവാന്‍ ആവശ്യമായതെല്ലാം അല്ലാഹുവിന്റെ പാശം തന്നെ എന്ന് പറയാവുന്നതാണ്. ചിലര്‍ അവയില്‍ ചിലത് പറഞ്ഞുവെന്നുമാത്രം. (അമാനി തഫ്സീര്‍)
ഇമാം ത്വബ്രി رحمه الله അല്ലാഹുവിന്റെ കയര്‍ എന്ന പ്രയോഗത്തെ വിശദീകരിച്ച് ഒരുപാട് പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ അദ്ദേഹത്തിന്റെ തഫ്സീറില്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ അവയെല്ലാം വൈവിധ്യങ്ങളാണ്. വൈരുധ്യമല്ല. എല്ലാ പ്രയോഗങ്ങള്‍ കൊണ്ടും അര്‍ഥമാക്കുന്നത് ഇസ്ലാമാണ്.
www.kanzululoom.com