ഐഹിക ജീവിതത്തിലെ കാര്യങ്ങളുടെ പേരിൽ ടെൻഷനാകുകയും വേവലാതിപ്പെടുകയും ചെയ്യുന്നവരാണ് മനുഷ്യരിൽ അധികമാളുകളും. ഐഹിക ജീവിതമാകട്ടെ നശ്വരമാണ്. യഥാർത്ഥത്തിൽ അനശ്വരമായ പരലോകജീവിതമാണ് ടെൻഷനാകുകയും വേവലാതിപ്പെടുകയും ചെയ്യാൻ മനുഷ്യർക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. കാരണം, അതിനെ കുറിച്ച് ചിന്തിച്ചാൽ മനുഷ്യർക്ക് എങ്ങനെ ടെൻഷനാകാതിരിക്കും.
يَوْمَ تُبْلَى ٱلسَّرَآئِرُ
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം. (ഖുർആൻ:86/9)
يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ
അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല. (ഖുർആൻ:69/18)
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ
അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. 1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. 2) തന്റെ അറിവ് കൊണ്ട് എന്താണ് പ്രവർത്തിച്ചതെന്ന്. 3) തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. 4) തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)
പരലോകത്തെ പ്രയാസത്തെ അപേക്ഷിച്ച് ഇഹലോകത്തെ പ്രയാസം വളരെ നിസ്സാരമാണ്. അതുകൊണ്ടാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ പരലോകത്തെയും ഐഹിക ജീവിതത്തെയും ഇപ്രകാരം താരതമ്യം ചെയ്തിട്ടുള്ളത്.
ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ
ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍(ഖു൪ആന്‍:29/64)
ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ۖ ﻭَﻟَﻠﺪَّاﺭُ ٱﻻْءَﺧِﺮَﺓُ ﺧَﻴْﺮٌ ﻟِّﻠَّﺬِﻳﻦَ ﻳَﺘَّﻘُﻮﻥَ ۗ ﺃَﻓَﻼَ ﺗَﻌْﻘِﻠُﻮﻥَ
ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങളെന്താണ് ചിന്തിക്കാത്തത് ? (ഖു൪ആന്‍:6/32)
പരലോകത്തെ അപേക്ഷിച്ച് ഇഹലോകം ഒന്നുമല്ല. അതുകൊണ്ടുതന്നെ പരലോക ജീവിതമായിരിക്കണം ഒരാളുടെ മുഖ്യവിഷയം. മാത്രമല്ല, ഇഹലോകത്തെ ദുഃഖങ്ങൾക്കും പ്രയാസങ്ങൾക്കും സങ്കടങ്ങൾക്കും ഉള്ള പ്രതിവിധികളിൽ പെട്ടതാണ് ഒരാൾ പരലോകത്തെ തൻ്റെ മുഖ്യചിന്തയാക്കുക എന്നത്. ആ ചിന്ത മനസ്സിന് ശക്തി നൽകും. അവൻ്റെ ഹൃദയം തൻ്റെ റബ്ബുമായി ബന്ധമുള്ളതാകും. അപ്പോൾ അവൻ്റെ ഹൃദയത്തിന് സമാധാനവും ആശ്വാസവും ഉണ്ടാകും. ഇഹലോകത്തെ പ്രശ്നങ്ങളും അതിലെ വേദനകളും സങ്കടങ്ങളും ദുഃഖങ്ങളും അവനെ ബാധിക്കുകയില്ല. എന്നാൽ ഒരാളുടെ ചിന്ത ഇഹലോകം ആയാൽ, പരലോകത്തെ തൊട്ട് ഇഹലോകം അവനെ അശ്രദ്ധനാക്കിയാൽ, എല്ലാ പ്രശ്നങ്ങളും അവനെ ബാധിക്കും. അവൻ്റെ ഹൃദയം ഇടുങ്ങിയതാകും, അവൻ്റെ ദുഃഖവും പ്രയാസവും അധികമാകും. അവൻ്റെ സങ്കടങ്ങളും വേദനകളും വലുതായി മാറും.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ كَانَتِ الآخِرَةُ هَمَّهُ جَعَلَ اللَّهُ غِنَاهُ فِي قَلْبِهِ وَجَمَعَ لَهُ شَمْلَهُ وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ وَمَنْ كَانَتِ الدُّنْيَا هَمَّهُ جَعَلَ اللَّهُ فَقْرَهُ بَيْنَ عَيْنَيْهِ وَفَرَّقَ عَلَيْهِ شَمْلَهَ وَلَمْ يَأْتِهِ مِنَ الدُّنْيَا إِلاَّ مَا قُدِّرَ لَهُ
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും പ്രധാന ചിന്ത പരലോകമാണെങ്കിൽ, അല്ലാഹു അവന്റെ ഹൃദയത്തിൽ ഐശ്വര്യമുണ്ടാക്കും, അവന്റെ എല്ലാ കാര്യങ്ങളും അല്ലാഹു ഒരുമിപ്പിച്ച് കൊടുക്കും. ദുനിയാവ് അവന്റെ പിന്നാലെ അടങ്ങിയൊതുങ്ങി വരും! ആരുടെയെങ്കിലും ചിന്ത ദുൻയാവ് ആയാൽ അല്ലാഹു അവൻ്റെ കണ്ണുകൾക്കിടയിൽ ദാരിദ്രം ഉണ്ടാക്കും. അവൻ്റെ കാര്യങ്ങള് ഭിന്നിപ്പിക്കും, അവനു എന്താണോ വിധിച്ചത് അത് മാത്രമേ ദുൻയാവിൽ നിന്നും അവനു ലഭിക്കുകയുള്ളൂ. (തിർമിദി)
മനുഷ്യൻ അവന്റെ ചിന്തകളും, വ്യാകുലതകളും, ടൈൻഷനും ദുനിയാവിന്റെ വിഷയങ്ങളിലല്ലാതെ, പരലോകത്തിന്റെയും അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാക്കിയാൽ, അവന്റെ ദുനിയാവിന്റെ പ്രശ്നങ്ങൾ എന്താണെങ്കിലും അല്ലാഹു അത് പരിഹരിക്കും. അവന്റെ ചിന്ത ദുനിയാവ് മാത്രമാണെങ്കിൽ അവന് എന്ത് പ്രശ്നമാണെങ്കിലും അല്ലാഹു അവനെ കാരുണ്യത്തിന്റെ നോട്ടം നോക്കുകയില്ല, ആ വ്യാകുലതയിൽ അവൻ നശിക്കും. ദുനിയാവിലും പരലോകത്തിലും അവൻ നഷ്ടക്കാരനാകും.
عَنْ عَبْدُ اللَّهِ قَالَ سَمِعْتُ نَبِيَّكُمْ، ـ صلى الله عليه وسلم ـ يَقُولُ : مَنْ جَعَلَ الْهُمُومَ هَمًّا وَاحِدًا هَمَّ الْمَعَادِ كَفَاهُ اللَّهُ هَمَّ دُنْيَاهُ وَمَنْ تَشَعَّبَتْ بِهِ الْهُمُومُ فِي أَحْوَالِ الدُّنْيَا لَمْ يُبَالِ اللَّهُ فِي أَىِّ أَوْدِيَتِهِ هَلَكَ
അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അവന്റെ ചിന്താകുലതകളെ ഒന്നാക്കിയാൽ,[അതായത്]പരലോകത്തിന്റെ വിഷയത്തിൽ മാത്രം. ദുനിയാവിന്റെ പ്രശ്നങ്ങളിൽ[ചിന്താകുലതയിൽ] അവന് അല്ലാഹു മതിയായവനാകും.
ആരെങ്കിലും അവന്റെ ചിന്തകളെ[വ്യാകുലതകളെ] ദുനിയാവിന്റെ കാര്യങ്ങളിൽ മാത്രമാക്കിയാൽ, അവൻ ഏത് താഴ്വരയിൽ ചെന്ന് നശിക്കുമെന്നത് അല്ലാഹുവിന് ഒരു വിഷയമേയല്ല. (ഇബ്നുമാജ:4106 – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
നബി ﷺ യുടെ ഒരു പ്രാർത്ഥനയിൽ ഇപ്രകാരം കാണാം.
ولا تجعلِ الدُّنيا أَكْبرَ هَمِّنا ولا مَبْلغَ عِلْمِنا
ദുൻയാവിനെ ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമോ, അറിവിന്റെ ആകെത്തുകയോ ആക്കരുതേ. (തിർമിദി:3502)
kanzululoom.com