عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَهَادَوْا تَحَابُّوا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ പരസ്പരം ഹദ്യ (സമ്മാനം) കൊടുക്കുക, എങ്കിൽ നിങ്ങൾക്കിടയിൽ പരസ്പ്പരം സ്നേഹമുണ്ടാകും. (സ്വഹീഹുൽ ജാമിഅ്:3004)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَهادَوْا؛ فإنَّ الهَديَّةَ تُذهِبُ وَغَرَ الصَّدرِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്യോന്യം സമ്മാനങ്ങൾ നൽകുക. എന്തുകൊണ്ടെന്നാൽ ഹദ്യ (സമ്മാനം) നെഞ്ചകത്തെ പക എടുത്തുകളയുന്നു. (അഹ്മദ് – അർനാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)
قال ابن حبان رحمه الله : الهَدِيَّةُ تُورِثُ المَحَبَّةَ وتُذهِبُ الضَّغِينَةَ
ഇബ്നു ഹിബ്ബാൻ رحمه الله പറഞ്ഞു: ഹദ്യ (സമ്മാനം) സ്നേഹത്തിന് കാരണമാവുകയും വിദ്വേഷത്തെ ഇല്ലാതാക്കുകയും ചെയ്യും. (روضة العقلاء -٣٣٣)
عَنْ عَبْدِ اللهِ عَنِ النَّبِيِّ صلى الله عليه وسلم قَالَ: أَجِيبُوا الدَّاعِيَ، وَلاَ تَرُدُّوا الْهَدِيَّةَ، وَلاَ تَضْرِبُوا الْمُسْلِمِينَ.
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ക്ഷണം സ്വീകരിക്കുക, ഹദ്യ (സമ്മാനം) നിരസിക്കാതിരിക്കുക. (അൽഅദബുൽ മുഫ്റദ്: 157)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَوْ دُعِيتُ إِلَى ذِرَاعٍ أَوْ كُرَاعٍ لأَجَبْتُ، وَلَوْ أُهْدِيَ إِلَىَّ ذِرَاعٌ أَوْ كُرَاعٌ لَقَبِلْتُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു ആട്ടിൻകുട്ടിയുടെ കയ്യോ കാലോ ഭക്ഷിക്കാൻ എന്നെ വിളിച്ചാല്‍ ഞാനാ വിളിക്ക് ഉത്തരം നല്‍കും. ആരെങ്കിലും ഒരു ആട്ടിൻകുട്ടിയുടെ കയ്യോ കാലോ (ഭക്ഷിക്കാൻ) ഹദ്യ (സമ്മാനം) ആയി നൽകിയാൽ ഞാനതു സ്വീകരിക്കും. (ബുഖാരി:2568)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : يَا نِسَاءَ الْمُسْلِمَاتِ لاَ تَحْقِرَنَّ جَارَةٌ لِجَارَتِهَا، وَلَوْ فِرْسِنَ شَاةٍ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയല്വാസിനി മറ്റേ അയല്‍വാസിനിക്ക് (ഹദ്യയയായി) നല്‍കിയത് ഒരാട്ടിന്റെ കുളമ്പാണെങ്കിലും ശരി, അതിനെ അവള് താഴ്ത്തിക്കാണരുത്. (ബുഖാരി:2566)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم “إِذَا أُتِيَ بِطَعَامٍ سَأَلَ عَنْهُ أَهَدِيَّةٌ أَمْ صَدَقَةٌ فَإِنْ قِيلَ صَدَقَةٌ. قَالَ لأَصْحَابِهِ كُلُوا. وَلَمْ يَأْكُلْ، وَإِنْ قِيلَ هَدِيَّةٌ. ضَرَبَ بِيَدِهِ صلى الله عليه وسلم فَأَكَلَ مَعَهُمْ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ അടുത്തു വല്ല ഭക്ഷണസാധനവും കൊണ്ട് വരപ്പെട്ടാല്‍ അത് സ്വദഖയാണോ അതല്ല എനിക്കുള്ള ഹദ്യയാണോ എന്ന് ചോദിക്കും. സ്വദഖയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ തിന്നുകൊള്ളുവീന്‍ എന്ന് അനുചരന്മാരോട് പറയും. നബി ﷺ ഭക്ഷിക്കുകയില്ല. ഹദ്യയാണെന്ന് പറയപ്പെട്ടാല്‍ വേഗത്തില്‍ അത് അവരുടെ കൂടെ ഭക്ഷിക്കും. (ബുഖാരി:2576)
കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമൊക്കെ ഭക്ഷണ സാധനങ്ങളായും മറ്റ് വസ്തുക്കളായും ധാരാളം സമ്മാനങ്ങൾ കൊടുക്കുന്നവരാണ് നാം. എന്നാൽ പലരും അതൊരു നാട്ടുനടപ്പായിട്ടാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച് സമ്മാനങ്ങൾ കൊടുക്കുക. കാരണം നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം ലഭിക്കുക.
kanzululoom.com