ശ്രേഷ്ഠകരമായ നാല് വചനങ്ങള്‍

‘അല്ലാഹുവിനെ സ്മരിക്കുക’ എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്. മനസ് കൊണ്ടും വാക്കുകളിലൂടെ ഉണ്ടാകുന്ന ദിക്റിലൂടെയുമാണ് അല്ലാഹുവിനെ സ്മരിക്കുന്നത്. അല്ലാഹു നാല് വാക്കുകളെ ഉന്നതമായ ചില ശ്രേഷ്ഠതകള്‍ കൊണ്ടും മഹത്തായ ചില വ്യതിരിക്തതകള്‍ കൊണ്ടും പ്രത്യേകമാക്കിയിരിക്കുന്നു. ഈ പ്രത്യേകമാക്കല്‍ പ്രസ്തുത നാല് വാക്കുകളും അതിമഹനീയമാണെന്നും അവയുടെ സ്ഥാനം അത്യുന്നതമാണെന്നും ഇതര വാക്കുകളെക്കാള്‍ അവയ്ക്ക് പ്രത്യേകതയുണ്ടെന്നും വിളിച്ചറിയിക്കുന്നുണ്ട്. ഈ നാല് വാക്കുകളെ കുറിച്ച് ഓരോ സത്യവിശ്വാസിയും അറിഞ്ഞിരിക്കേണ്ടതുണ്ട്.

سُبْحَانَ اللهِ സുബ്ഹാനല്ലാഹ്(അല്ലാഹു പരമ പരിശുദ്ധന്‍)

الْحَمْدُ للهِ അല്‍ഹംദുലില്ലാഹ് (സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം)

لَا إِلَه إِلَّا اللهُ ലാ ഇലാഹ ഇല്ലല്ലാഹ് (യഥാര്‍ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല)

اللهُ أَكْبَرُ അല്ലാഹുഅക്ബര്‍ (അല്ലാഹു ഏറ്റവും വലിയവനാണ്)

ഈ ദിക്‌റുകള്‍ അത്യുന്നതമാണെന്നറിയിക്കുന്ന ധാരാളം ഹദീസുകള്‍ നബി ﷺ നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. ഇവ യഥാവിധം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന മഹത്തായ പ്രതിഫലങ്ങളും ഉത്കൃഷ്ടതകളും ഇഹത്തിലും പരത്തിലും ലഭിച്ചേക്കാവുന്ന നന്മകളും നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

1.ഏറ്റവും നല്ല വാക്യങ്ങള്‍

നബി ﷺ പറഞ്ഞു: നാല് വാക്യങ്ങള്‍ വാക്യങ്ങളില്‍വെച്ച് ഏറ്റവും നല്ലവയാണ്. അവ ഖുര്‍ആനില്‍ പെട്ടതാണ്. അവയില്‍ ഏതുകൊണ്ട് തുടങ്ങിയാലും നിനക്ക് പ്രശ്‌നമില്ല. (അവ ഇതാണ്:) സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹുഅക്ബര്‍. (അബൂദാവൂദ്).

2.അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വചനങ്ങള്‍

عَنْ سَمُرَةَ بْنِ جُنْدَبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:أَحَبُّ الْكَلاَمِ إِلَى اللَّهِ أَرْبَعٌ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ‏

സമുറ ഇബ്‌നു ജുന്‍ദുബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിങ്കലേക്ക് പ്രിയങ്കരമായ വചനങ്ങള്‍ നാലാകുന്നു. അവയില്‍ ഏതൊന്ന് കൊണ്ട് തുടങ്ങിയാലും നിനക്ക് പ്രശ്‌നമില്ല. (അവ ഇതാണ്:) സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹുഅക്ബര്‍. (മുസ്‌ലിം: 2137).

3.നബി ﷺ ഏറെ ഇഷ്ടപ്പെട്ട വചനങ്ങള്‍

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لأَنْ أَقُولَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ أَحَبُّ إِلَىَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ എന്ന് ഞാന്‍ പറയലാണ് ഏതിന്റെ മേലൊക്കെ സൂര്യന്‍ ഉദിക്കുന്നുവോ അതിനെക്കാളും (ദുന്‍യാവിനെക്കാളും അതിലുള്ളതിനേക്കാളും) എനിക്ക് ഇഷ്ടകരമായത്. (മുസ്‌ലിം: 2695).

4.പാപങ്ങളെ മായ്ക്കപ്പെടും

عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ بِشَجَرَةٍ يَابِسَةِ الْوَرَقِ فَضَرَبَهَا بِعَصَاهُ فَتَنَاثَرَ الْوَرَقُ فَقَالَ ‏:‏ إِنَّ الْحَمْدَ لِلَّهِ وَسُبْحَانَ اللَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ لَتُسَاقِطُ مِنْ ذُنُوبِ الْعَبْدِ كَمَا تَسَاقَطَ وَرَقُ هَذِهِ الشَّجَرَةِ

അനസില്‍(റ)നിന്നും നിവേദനം :അല്ലാഹുവിന്റെ റസൂല്‍ ﷺ ഉണങ്ങിയ ഇലകളുള്ള ഒരു വൃക്ഷത്തിനരികിലൂടെ നടന്നു. അപ്പോള്‍ തന്റെ കയ്യിലുള്ള വടികൊണ്ട് അതില്‍ അടിച്ചു. ഉടന്‍ ഇലകള്‍ കൊഴിഞ്ഞുവീണു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിശ്ചയം ‘അല്‍ഹംദുലില്ലാഹ്, വസുബ്ഹാനല്ലാഹ്, വലാഇലാഹഇല്ലല്ലാഹ്, വല്ലാഹു അക്ബര്‍'(എന്നീ കലിമകള്‍) ഒരു അടിമയുടെ പാപങ്ങളെ കൊഴിച്ചുകളയും, ഈ വൃക്ഷത്തിന്റെ ഇലകള്‍ പൊഴിയുന്നതുപോലെ. (സുനനുത്തുര്‍മുദി: 3533 – സ്വഹീഹുല്‍ ജാമിഅ് : 1601)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَا عَلَى الأَرْضِ أَحَدٌ يَقُولُ لاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏.‏ إِلاَّ كُفِّرَتْ عَنْهُ خَطَايَاهُ وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ

അബ്ദുല്ലാഹ് ഇബ്‌നു അംറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു:’ഭൂമിക്ക് മുകളില്‍ ഒരാളുമില്ല. അയാള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍, സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്’ എന്ന് പറഞ്ഞാല്‍, അതോടെ അയാളുടെ (ചെറു) പാപങ്ങള്‍ മായിക്കപ്പെടാതെ. അത് സമുദ്രത്തിലെ നുരകളെക്കാള്‍ അധികമാണെങ്കിലും’ (അഹ്മദ് / മുസ്‌നദ് :2/157,210 – തുര്‍മുദി / സുനന്‍: 3460 – ഹാകിം / അല്‍ മുസ്തദ്‌റക് :1/503 – അല്‍ബാനി / സ്വഹീഹുല്‍ജാമിഅ് : 5636)

5.സ്വര്‍ഗത്തിലേക്കുള്ള കൃഷി

عَنِ ابْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ لَقِيتُ إِبْرَاهِيمَ لَيْلَةَ أُسْرِيَ بِي فَقَالَ يَا مُحَمَّدُ أَقْرِئْ أُمَّتَكَ مِنِّي السَّلاَمَ وَأَخْبِرْهُمْ أَنَّ الْجَنَّةَ طَيِّبَةُ التُّرْبَةِ عَذْبَةُ الْمَاءِ وَأَنَّهَا قِيعَانٌ وَأَنَّ غِرَاسَهَا سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌റാഇന്റെ രാവില്‍ ഞാന്‍ ഇബ്‌റാഹീമിനെ(അ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ്, താങ്കളുടെ സമുദായത്തോട് എന്റെ സലാം പറയുക. അവരോട് പറഞ്ഞേക്കുക. നിശ്ചയം സ്വര്‍ഗം നല്ല മണ്ണാണ്, സ്വഛമായ വെള്ളമാണ്. നിശ്ചയം അത് വിശാലമാണ്, അതിലെ കൃഷിയാകട്ടെ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍ എന്നിവയാണ്.’ (തുര്‍മുദി: 3462 – സില്‍സിലത്തുസ്സ്വഹീഹ: 105)

6.നന്‍മയായി രേഖപ്പെടുത്തും

قال رسول الله صلى الله عليه وسلم‏:‏ إن الله تعالى اصطفى من الكلام أربعًا: سبحان الله والحمد لله ولا إله إلا الله والله أكبر فمن قال: سبحان الله كتبت له عشرون حسنة وحطت عنه عشرون سيئة ومن قال: الله أكبر مثل ذلك ومن قال: لا إله إلا الله مثل ذلك ومن قال: الحمد لله رب العالمين من قبل نفسه كتبت له ثلاثون حسنة وحط عنه ثلاثون خطيئة

അബൂഹുറൈറയില്‍(റ) നിന്നും അബൂസഈദില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: വാക്കുകളില്‍ നാലെണ്ണത്തെ അല്ലാഹു തെരഞ്ഞെടുത്തു. സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍. ഒരാള്‍ സുബ്ഹാനല്ലാഹ് എന്നു പറഞ്ഞാല്‍ അയാള്‍ക്ക് ഇരുപത് നന്‍മകള്‍ രേഖപ്പെടുത്തും. അവനില്‍ നിന്ന് ഇരുപത് തിന്‍മകള്‍ മാക്കപ്പെടുകയും ചെയ്യും. ഒരാള്‍ അല്ലാഹുഅക്ബര്‍ എന്നു പറഞ്ഞാല്‍ ഇതുപോലെ തന്നയാണ്. ഒരാള്‍ ലാഇ ലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാലും ഇതുപോലെ തന്നയാണ്. ഒരാള്‍ ആത്മാ൪ത്ഥമായി അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍ എന്നു പറഞ്ഞാല്‍ അവന് മുപ്പത് നന്‍മകള്‍ രേഖപ്പെടുത്തുകയും മുപ്പത് പാപങ്ങള്‍ അവനില്‍ നിന്ന് മാക്കപ്പെടുകയും ചെയ്യും. (അഹ്മദ് / മുസ്നദ് : 2/302 – ഹാകിം / അല്‍മുസ്തദ്റക് : 1/512 – അല്‍ബാനി / സ്വഹീഹ് ജാമിഅ് :1718)

7.നരകത്തില്‍ നിന്നും സുരക്ഷ

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: خُذُوا جُنَّتَكُمْ مِنَ النَّارِ قُولُوا: سُبْحانَ الله والحمد لله ولا إله إلا الله والله أكْبَرُ فإنَّهُنَّ يأْتِينَ يَوْمَ القِيامَةِ مُقَدِّماتٍ ومُعَقِّباتٍ ومُجنِباتٍ وهُنَّ الباقِياتُ الصَّالِحاتُ

നബി ﷺ പറഞ്ഞു:നിങ്ങള്‍ നിങ്ങളുടെ പരിച എടുക്കുക. ഞങ്ങള്‍ പറഞ്ഞു: വന്നണഞ്ഞ വല്ല ശത്രുവിനെ (തടുക്കുവാനാണോ?) നബി ﷺ പറഞ്ഞു: അല്ല, നരകത്തില്‍ നിന്നും നിങ്ങളെ കാക്കാനുള്ള പരിച. നിങ്ങള്‍ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ എന്ന് പറയുക. കാരണം അവകള്‍ അന്ത്യനാളില്‍ വരുന്നത് രക്ഷപ്പെടുത്തുന്നവയും മുന്നോട്ട് ആനയിക്കുന്നവയുമായിട്ടായിരിക്കും. അവയത്രെ, അല്‍ബാഖിയാത്തുസ്സ്വാലിഹാത്ത് അഥവാ പ്രതിഫലം അവശേഷിക്കുന്നതും കൂലി നിത്യമാകുന്നതുമായ നിലനില്‍ക്കുന്ന സല്‍പ്രവ൪ത്തനങ്ങള്‍.(ഹാകിം / മുസ്തദ്റക് :1/541 – നസാഇ / അസ്സുനനുല്‍ കുബ്റാ : 6/212 – അല്‍ബാനി / സ്വഹീഹ് ജാമിഅ്:3214)

ٱﻟْﻤَﺎﻝُ ﻭَٱﻟْﺒَﻨُﻮﻥَ ﺯِﻳﻨَﺔُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ ﻭَٱﻟْﺒَٰﻘِﻴَٰﺖُ ٱﻟﺼَّٰﻠِﺤَٰ ﺖُ ﺧَﻴْﺮٌ ﻋِﻨﺪَ ﺭَﺑِّﻚَ ﺛَﻮَاﺑًﺎ ﻭَﺧَﻴْﺮٌ ﺃَﻣَﻼً

സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ അല്‍ബാഖിയാത്തുസ്സ്വാലിഹാത്താണ് (നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ്) നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും. (ഖു൪ആന്‍:18/46)

8.നാം അനുസ്മരിക്കപ്പെടും

عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّ مِمَّا تَذْكُرُونَ مِنْ جَلاَلِ اللَّهِ التَّسْبِيحَ وَالتَّهْلِيلَ وَالتَّحْمِيدَ يَنْعَطِفْنَ حَوْلَ الْعَرْشِ لَهُنَّ دَوِيٌّ كَدَوِيِّ النَّحْلِ تُذَكِّرُ بِصَاحِبِهَا أَمَا يُحِبُّ أَحَدُكُمْ أَنْ يَكُونَ لَهُ – أَوْ لاَ يَزَالَ لَهُ – مَنْ يُذَكِّرُ بِهِ

നുഅ്മാന്‍ ഇബ്നു ബശീറില്‍(റ) നിന്നും നിവേദനം : നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹുവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങള്‍ ദിക്റ് ചൊല്ലേണ്ടതില്‍ പെട്ടതാണ് തസ്ബീഹും (സുബ്ഹാനല്ലാഹ്) തക്ബീറും (അല്ലാഹുഅക്ബര്‍) തഹ്‌ലീലും (ലാഇലാഹ ഇല്ലല്ലാഹ്) തഹ്മീദും (അല്‍ഹംദുലില്ലാഹ്). അവകള്‍ അ൪ശിന് ചുറ്റും വളഞ്ഞ് കൂടും. അവക്ക് തേനീച്ചയുടെ ഇരമ്പലിന് സമാനമായ ഒരു ഇരമ്പല്‍ ഉണ്ടായിക്കൊണ്ടിരിക്കും. അവകള്‍ അവയുടെ ആളുകളെ അനുസ്മരിക്കും. അപ്പോള്‍ നിങ്ങളിലൊരാള്‍, തന്നെ എടുത്ത് പറയുന്ന ഒരു ദിക്റ് തനിക്ക് ഉണ്ടാകുവാന്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലെങ്കില്‍, തന്നെ അനുസ്മരിച്ചു കൊണ്ടിരിക്കുന്ന ഒരു ദിക്റ് തനിക്കുണ്ടായികൊണ്ടിരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ലേ? (അഹ്മദ് / മുസ്‌നദ് :4/268, 271 – ഇബ്നുമാജ / സുനന്‍: 3809 – ഹാകിം / അല്‍ മുസ്തദ്‌റക്: 1/503)

9. നന്‍മയുടെ തുലാസില്‍ ഭാരം കൂടുവാന്‍

عَنْ أَبِي سَلمَى رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ – صلى الله عليه وسلم – يَقُولُ: «بَخٍ بَخٍ  – وَأَشَارَ بِيَدِهِ بِخَمْسٍ! – مَا أَثْقَلهُنَّ فِي الْمِيْزَانِ،  : سُبْحَانَ اللهِ وَالْحَمْدُ للهِ وَلا إِلهَ إِلاَّ اللهُ وَاللهُ اَكْبَرُ، وَالْوَلَدُ الصَالِحُ يُتَوَفَّى لِلمَرْءِ الْمُسْلِمِ فَيَحْتَسِبُهُ.

അബൂസല്‍മയില്‍(റ) നിന്നും നിവേദനം : നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘ബഖിന്‍ ബഖ്’. അദ്ദേഹം തന്റെ കൈ കൊണ്ട് അഞ്ചെന്ന് ആംഗ്യം കാണിച്ചു. ഇവകള്‍ മീസാനില്‍ എത്രമാത്രം ഭാരം നിറഞ്ഞവയാണ്. സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ (എന്നിവയും) ഒരു മുസ്ലിമായ മനുഷ്യന് മരണപ്പെട്ട സ്വാലിഹായ സന്താനവും. പ്രസ്തുത സന്തതിയുടെ മരണത്തില്‍ അയാള്‍ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുന്നു. (ഹാകിം / മുസ്തദ്റക് :1/511,512 – നസാഇ / അസ്സുനനുല്‍ കുബ്റാ: 6/50 – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ :3/114, 338)

‘ബഖിന്‍ ബഖ്’ എന്നത് ഒരു വസ്തുവില്‍ ആശ്ചര്യം കൂറുകയും അത് ശ്രേഷ്ടമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നതിന് പ്രയോഗിക്കുന്ന പദമാണ്.

10. സ്വദഖയുടെ പ്രതിഫലം

عَنْ أَبِي، ذَرٍّ أَنَّ نَاسًا، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم قَالُوا لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالأُجُورِ يُصَلُّونَ كَمَا نُصَلِّي وَيَصُومُونَ كَمَا نَصُومُ وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ ‏.‏ قَالَ ‏”‏ أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ إِنَّ بِكُلِّ تَسْبِيحَةٍ صَدَقَةً وَكُلِّ تَكْبِيرَةٍ صَدَقَةٌ وَكُلِّ تَحْمِيدَةٍ صَدَقَةٌ وَكُلِّ تَهْلِيلَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنْ مُنْكَرٍ صَدَقَةٌ وَفِي بُضْعِ أَحَدِكُمْ صَدَقَةٌ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ أَيَأْتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ قَالَ ‏”‏ أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلاَلِ كَانَ لَهُ أَجْرٌ ‏”‏ ‏

അബൂദ൪റില്‍(റ) നിന്നും നിവേദനം : നബി ﷺ യുടെ സ്വഹാബികളില്‍ ചിലയാളുകള്‍ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, സമ്പന്നര്‍ പ്രതിഫലങ്ങളുമായി പോയിരിക്കുന്നു. ഞങ്ങള്‍ നമസ്കരിക്കുന്നതു പോലെ അവര്‍ നമസ്കരിക്കുകയും ഞങ്ങള്‍ നോമ്പ് നോല്‍ക്കുന്നതുപോലെ അവര്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നു. അവരുടെ അധികരിച്ച സമ്പത്തില്‍ നിന്ന് അവ൪ ദാനധ൪മ്മം ചെയ്യുകയും ചെയ്യുന്നു. നബി ﷺ പറഞ്ഞു: നിങ്ങള്‍ക്കും സ്വദഖ ചെയ്യാനുള്ളത് അല്ലാഹു നിശ്ചയിച്ച് തന്നിട്ടില്ലേ. നിശ്ചയും എല്ലാ തസ്ബീഹുകളും സ്വദഖയാണ്. എല്ലാ തക്ബീറുകളും സ്വദഖയാണ്. എല്ലാ തഹ്ലീലുകളും സ്വദഖയാണ്. നന്‍മ കൊണ്ട് കല്‍പ്പിക്കല്‍ സ്വദഖയാണ്. തിന്‍മയെ വിരോധിക്കല്‍ സ്വദഖയാണ്. നിങ്ങളുടെ ഓരോരുത്തരുടേയും ലൈംഗികാവയവത്തിലും (ഹലാലായ മാ൪ഗ്ഗത്തില്‍ തന്റെ ലൈംഗിക വികാരം ശമിപ്പിക്കുന്നതില്‍) നിങ്ങള്‍ക്ക് സ്വദഖയുണ്ട്. അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിലോരാള്‍ (ഇണകളില്‍) തന്റെ വികാരം ശമിപ്പിക്കുന്നു, അതില്‍ അവന് പ്രതിഫലമുണ്ടോ? നബി ﷺ പറഞ്ഞു: നിങ്ങളുടെ അഭിപ്രായമെന്താണ്. തന്റെ വികാരം ഹറാമിലാണ് ശമിപ്പിക്കുന്നതെങ്കില്‍ അതില്‍ അയാള്‍ക്ക് പാപമില്ലേ? അപ്രകാരം തന്നെ അത് ഹലാലില്‍ ശമിപ്പിച്ചാല്‍ അയാള്‍ക്ക് പ്രതിഫലമുണ്ടാകും. (മുസ്ലിം:1006)

11. വിശുദ്ധ ഖു൪ആന്‍ പാരായണം ചെയ്യാന്‍ കഴിയാത്തവ൪ക്കുള്ള വചനം

عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ إِنِّي لاَ أَسْتَطِيعُ أَنْ آخُذَ مِنَ الْقُرْآنِ شَيْئًا فَعَلِّمْنِي مَا يُجْزِئُنِي مِنْهُ ‏.‏ قَالَ :‏ قُلْ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

ഇബ്നു അബി ഔഫായില്‍(റ) നിന്നും നിവേദനം : അദ്ദേഹം പറഞ്ഞു: ഒരാള്‍ നബി ﷺ യുടെ അടുക്കലേക്ക് വന്നു. അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് ഖു൪ആന്‍ പഠിക്കാന്‍ സാധിക്കുന്നില്ല, അതിനാല്‍ എനിക്ക് മതിയാകുന്ന വല്ലതും പഠിപ്പിച്ചാലും. നബി ﷺ പറഞ്ഞു: നീ പറയുക: സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍, വലാഹൗല വലാഖുവ്വത്ത ഇല്ലാ ബില്ലാഹ്.’ …………… (അബൂദാവൂദ് /സുനന്‍ :832 – നസാഇ / സുനന്‍:2/143 – ദാറക്വുത്നി /സുനന്‍ :1/313,314 – അല്‍ബാനി / സ്വഹീഹു അബീദാവൂദ് :1/157)

സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹുഅക്ബര്‍ എന്നീ നാല് കലിമത്തുകള്‍ ചേ൪ത്തു പറയുമ്പോഴാണ് ഈ പ്രതിഫലങ്ങളെല്ലാം ലഭിക്കുന്നത്. വിശുദ്ധ ഖു൪ആന്‍ പാരായണം ചെയ്യാന്‍ കഴിയാത്തവ൪ക്കുള്ള വചനമായി നബി ﷺ ഇത് പഠിപ്പിച്ചപ്പോള്‍ ഇതിനോടൊപ്പം ലാഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ് എന്നുകൂടി വന്നിട്ടുണ്ട്.

ഈ നാല് കലിമത്തുകളില്‍ ഏതെങ്കിലും ഓരോന്ന് മാത്രം പ്രത്യേകം ചൊല്ലാവുന്നതാണ്. അതിനും ഉന്നതമായ പ്രതിഫലം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

عَنْ أُمِّ هَانِئٍ بِنْتِ أَبِي طَالِبٍ رضي الله عنها قَالَتْ: مَرَّ بِي رَسُولُ اللهِ صلّى الله عليه وسلّم ذَاتَ يَوْمٍ، فَقُلْتُ: يَا رَسُولَ اللهِ، قَدْ كَبِرْتُ، وَضَعُفْتُ – أَوْ كَمَا قَالَتْ -، فَمُرْنِي بِعَمَلٍ أَعْمَلُهُ وَأَنَا جَالِسَةٌ. قَالَ: سَبِّحِي اللهَ مِائَةَ تَسْبِيحَةٍ، فَإِنَّهَا تَعْدِلُ لَكِ مِائَةَ رَقَبَةٍ تَعْتِقِينَهَا مِنْ وَلَدِ إِسْمَاعِيلَ. وَاحْمَدِي اللهَ مِائَةَ تَحْمِيدَةٍ، تَعْدِلُ لَكِ مِائَةَ فَرَسٍ مُسْرَجَةٍ مُلْجَمَةٍ تَحْمِلِينَ عَلَيْهَا فِي سَبِيلِ اللهِ. وَكَبِّرِي اللَّهَ مِائَةَ تَكْبِيرَةٍ، فَإِنَّهَا تَعْدِلُ لَكِ مِائَةَ بَدَنَةٍ مُقَلَّدَةٍ مُتَقَبَّلَةٍ، وَهَلِّلِي اللَّهَ مِائَةَ تَهْلِيلَةٍ – قَالَ ابْنُ خَلَفٍ: أَحْسِبُهُ قَالَ:- تَمْلَأُ مَا بَيْنَ السَّمَاءِ وَالْأَرْضِ، وَلَا يُرْفَعُ يَوْمَئِذٍ لِأَحَدٍ عَمَلٌ، إِلَّا أَنْ يَأْتِيَ بِمِثْلِ مَا أَتَيْتِ

ഉമ്മുഹാനിഅ് ബിന്‍ത് അബീത്വാലിബില്‍(റ) നിന്ന് നിവേദനം: അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ ﷺ എന്റെ അരികിലൂടെ നടന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എനിക്ക് വാര്‍ദ്ധക്യം വന്നു, ഞാന്‍ ദുര്‍ബലയായി. (അല്ലെങ്കില്‍ ഈ ആശയമുള്ള ഒരു വാക്ക് അവര്‍ പറഞ്ഞു) അതിനാല്‍ ഇരുന്നുകൊണ്ട് എനിക്ക് നിര്‍വഹിക്കാവുന്ന ഒരു പ്രവൃത്തി താങ്കള്‍ എന്നോട് കല്‍പിച്ചാലും.’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ 100 തവണ സുബ്ഹാനല്ലാഹ്(തസ്ബീഹ്) ചൊല്ലുക. കാരണം അത് ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് നൂറ് അടിമകളെ നിങ്ങള്‍ മോചിപ്പിച്ചതിന് തുല്യമാകും. നിങ്ങള്‍ 100 തവണ അല്‍ഹംദുലില്ലാഹ് (തഹ്മീദ്) ചൊല്ലുക. അത് കടിഞ്ഞാണിടപ്പെട്ട, ജീനിയണിയിക്കപ്പെട്ട നൂറ് കുതിരകള്‍ക്ക് തുല്യമാണ്. അതിന്മേല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) നിങ്ങള്‍ വഹിക്കുന്നു. നിങ്ങള്‍ 100 തവണ ‘അല്ലാഹു അക്ബര്‍'(തക്ബീര്‍) ചൊല്ലുക. അത് നിങ്ങള്‍ ഹൃദയംഗമമായി സ്വീകരിക്കുന്ന, നിങ്ങളിലേക്ക് ഇണങ്ങിവരുന്ന, കഴുത്തില്‍ അടയാളപടം അണിഞ്ഞ നൂറ് ഒട്ടകങ്ങള്‍ക്ക് തുല്യമാണ്. നിങ്ങള്‍ 100 തവണ ലാ ഇലാഹ ഇല്ലല്ലാഹ്(തഹ്‌ലീല്‍) ചൊല്ലുക.’ (ആസ്വിമില്‍നിന്ന് ഈ ഹദീഥ് റിപ്പോര്‍ട്ട് ചെയ്യുന്ന) ഇബ്‌നു ഖലഫ് പറയുന്നു: ‘അദ്ദേഹം പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു: അത് ആകാശത്തിനും ഭൂമിക്കുമിടയില്‍ (പ്രതിഫലം) നിറക്കും. അന്ന് ഒരാളുടെ പ്രവര്‍ത്തനങ്ങളും (അല്ലാഹുവിലേക്ക്) ഉയര്‍ത്തപ്പെടുകയില്ല. നിങ്ങള്‍ കൊണ്ടുവന്ന (ശ്രേഷ്ഠ പ്രവര്‍ത്തനത്തിന്) തുല്യമായത് അയാള്‍ കൊണ്ടുവന്നാലല്ലാതെ. (അഹ്മദ് / മുസ്‌നദ് : 6/344 – ബൈഹഖി / ശുഅബുല്‍ ഈമാന്‍ : 612 – അത്തര്‍ഗീബു വത്തര്‍ഹീബ്: 2/409 – സ്വില്‍സിലത്തുസ്സ്വഹീഹ: 3/303)

عَن عَمْرو بن شُعَيْب عَن أَبِيه عَن جده قَالَ قَالَ رَسُول الله صلى الله عَلَيْهِ وَسلم: من قَالَ: سُبْحَانَ الله مائَة مرّة قبل طُلُوع الشَّمْس، وَقبل غُرُوبهَا: كَانَ أفضل من مائَة بَدَنَة، وَمن قَالَ : الْحَمد لله مائَة مرّة قبل طُلُوع الشَّمْس وَقبل غُرُوبهَ: كَانَ أفضل من مائَة فرس يحمل عَلَيْهَا، وَمن قَالَ : الله أكبر، مائَة مرّة قبل طُلُوع الشَّمْس وَقبل غُرُوبهَا: كَانَ أفضل من عتق مائَة رَقَبَة

നബി ﷺ പറഞ്ഞു:ഒരാള്‍ ദിവസവും രാവിലെ സൂര്യന്‍ ഉദിച്ച് പൊന്തുന്നതിന് മുമ്പ് 100 തവണയും വൈകുന്നേരം സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് 100 തവണയും സുബ്ഹാനല്ലാഹ് എന്ന് ചൊല്ലിയാല്‍ അത് നൂറ് പെണ്‍ഒട്ടകത്തേക്കാളും (അഥവാ അവയെ ദാനം ചെയ്തതിനേക്കാളും) അയാള്‍ക്ക് ഉത്തമമാണ്. ഒരാള്‍ ദിവസവും രാവിലെ സൂര്യന്‍ ഉദിച്ച് പൊന്തുന്നതിന് മുമ്പ് 100 തവണയും വൈകുന്നേരം സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് 100 തവണയും അല്‍ഹംദുലില്ലാഹ് എന്ന് ചൊല്ലിയാല്‍ അത് അയാള്‍ക്ക് അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ഭാരം വഹിക്കുന്ന നൂറ് കുതിരകളേക്കാളും (അഥവാ അവയെ ദാനം ചെയ്തതിനേക്കാളും) അയാള്‍ക്ക് ഉത്തമമാണ്. ഒരാള്‍ ദിവസവും രാവിലെ സൂര്യന്‍ ഉദിച്ച് പൊന്തുന്നതിന് മുമ്പ് 100 തവണയും വൈകുന്നേരം സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് 100 തവണയും അല്ലാഹു അക്ബ൪ എന്ന് ചൊല്ലിയാല്‍ അത് അയാള്‍ക്ക് നൂറ് അടിമകളെ മോചിപ്പിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. (അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു – അത്ത൪ഗീബ് വത്ത൪ഹീബ് :658)

നബി ﷺ അരുളി : അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുവാനുള്ള ദിക്റുകളില്‍ ശ്രേഷ്ഠമായ വചനമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്.’

ഈ നാല് കലിമത്തുകള്‍ക്ക് ഇത്രയും ശ്രേഷ്ടത വരാനുള്ള കാരണങ്ങള്‍ പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുണ്ട്. തസ്ബീഹ് എന്നാല്‍ അല്ലാഹുവിന് അനുയോജ്യമല്ലാത്തതില്‍ നിന്ന് അവനെ പരിശുദ്ധപ്പെടുത്തലാണ്. തഹ്മീദ് എന്നാല്‍ അല്ലാഹുവിന്റെ അസ്മാഉകളിലും സ്വിഫാത്തുകളിലും അഫ്ആലുകളിലും അവന് പരിപൂ൪ണ്ണതയുടെ മുഴുവന്‍ ഇനങ്ങളും സ്ഥാപിക്കലാണ്. തഹ്ലീല്‍ എന്നാല്‍ അല്ലാഹുവിനുള്ള തൌഹീദും നിഷ്കളങ്കതയുമാണ്, ശി൪ക്കില്‍ നിന്ന് മോചനവുമാണ്. തക്ബീ൪ എന്നാല്‍ അല്ലാഹുവിനുള്ള മഹത്വം സ്ഥാപിക്കലാണ്. അവനേക്കാള്‍ വലുതായി യാതൊന്നുമില്ലെന്ന് അംഗീകരിക്കലുമാണ്. ഈ കലിമത്തുകള്‍ നാം ഉരുവിടുമ്പോള്‍ ഇവയെല്ലാം നാം അംഗീകരിച്ച് സമ്മതിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, അല്ലാഹുവിന്റെ എല്ലാ നാമങ്ങളും ഈ നാല് കലിമത്തുകളില്‍ അന്ത൪ലീനമാണ്. അഥവാ സുബ്ഹാനല്ലാഹ് എന്നത് ക്വുദ്ദൂസ്, അസ്സലാം തുടങ്ങിയ അസ്മാഉത്തന്‍സീഹുകള്‍ (വിശുദ്ധപ്പെടുത്താനുള്ള നാമങ്ങള്‍ക്ക്) കീഴിലാണ്. അല്‍ഹംദുലില്ലാഹ് എന്നത് അല്ലാഹുവിന്റെ നാമത്തിലും വിശേഷണങ്ങളിലും പരിപൂ൪ണ്ണതയുടെ ഇനങ്ങള്‍ സ്വീകരിക്കുന്നതിനെ ഉള്‍ക്കൊള്ളുന്നു. അല്ലാഹുഅക്ബര്‍ എന്നതില്‍ അല്ലാഹുവിനെ വലുതാക്കലും മഹത്വപ്പെടുത്തലും ഉണ്ട്. ദിക്റുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു വചനമാണ് ഇലാഹ ഇല്ലല്ലാഹ്.

നമുക്ക് ഏത് സമയത്ത് വേണമെങ്കിലും ഈ കലിമത്തുകള്‍ മുഖേനെ ദിക്റ് നി൪വ്വഹിക്കാവുന്നതാണ്. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ എല്ലായ്പ്പോഴും നിലനി൪ത്തുവാന്‍ ഇതിലൂടെ സാധിക്കുന്നു.

ﻭَﻟَﺬِﻛْﺮُ ٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۗ

അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു …… (ഖു൪ആന്‍ :29/45)

ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ

അറിയുക, അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായി തീരുന്നത്‌.(ഖു൪ആന്‍ :13:28)

നബി ﷺ യോട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്ന് മുആദ്‌ ബിന്‍ ജബല്‍ (റ) ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു:

أَنْ تَمُوتَ وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ تَعَالَى

‘അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കെ നീ മരണം വരിക്കുക എന്നതാണത്.’ (സില്‍സിലത്തു സ്വഹീഹ : 1836)

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﺫِﻛْﺮًا ﻛَﺜِﻴﺮًا ﻭَﺳَﺒِّﺤُﻮﻩُ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41-42)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *