നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറുതും വലുതുമായ സകല കാര്യങ്ങളിലേക്കും ഇസ്ലാം മാര്‍ഗ ദര്‍ശനം നൽകിയിട്ടുണ്ട്. ചെരുപ്പ് ധരിക്കുന്ന വിഷയത്തിൽവരെ ഇസ്ലാം എത്രയെത്ര നിര്‍ദ്ദേശങ്ങളാണ്നൽകിയിട്ടുള്ളത്. അതിനെ കുറിച്ച് മനസ്സിലാക്കി നിയ്യത്തോടെ ഒരു അത് പ്രവര്‍ത്തിക്കുന്നപക്ഷം ധാരാളം പ്രതിഫലം ലഭിക്കും. ചെരുപ്പ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
ഒന്നാമതായി, ചെരുപ്പ് ധരിക്കാതെ കഷ്ടപ്പെട്ട് ജീവിക്കുന്നതോ, ചി മതങ്ങളിലേതുപോലെ ചെരുപ്പ് ധരിക്കാതെ ത്യാഗം സഹിച്ച് ആരാധനകൾ നിര്‍വ്വഹിക്കുന്നതതോ ഇസ്ലാമിൽ പുണ്യമല്ല.
രണ്ടാമതായി, ഒരാൾക്ക് ചെരുപ്പ് ധരിക്കാതിരിക്കൽ അനുവദനീയമാണ്. ചിലപ്പോൾ ചെരിപ്പ് ധരിക്കാതെ നടക്കലും സുന്നത്താണ്.
عن فضالة بن عبيد قال: إنَّ رسولَ اللهِ ﷺ أمرنا أن نَحتفِيَ أحيانًا
ഫളാലത്ത് ഇബ്നു ഉബയ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ചിലപ്പോഴൊക്കെ നഗ്ന പാദരായി നടക്കുവാൻ അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് കൽപിക്കുമായിരുന്നു. (السلسلة الصحيحة)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّهُ قَالَ كُنَّا جُلُوسًا مَعَ رَسُولِ اللَّهِ صلى الله عليه وسلم إِذْ جَاءَهُ رَجُلٌ مِنَ الأَنْصَارِ فَسَلَّمَ عَلَيْهِ ثُمَّ أَدْبَرَ الأَنْصَارِيُّ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” يَا أَخَا الأَنْصَارِ كَيْفَ أَخِي سَعْدُ بْنُ عُبَادَةَ ” . فَقَالَ صَالِحٌ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ يَعُودُهُ مِنْكُمْ ” . فَقَامَ وَقُمْنَا مَعَهُ وَنَحْنُ بِضْعَةَ عَشَرَ مَا عَلَيْنَا نِعَالٌ وَلاَ خِفَافٌ وَلاَ قَلاَنِسُ وَلاَ قُمُصٌ نَمْشِي فِي تِلْكَ السِّبَاخِ حَتَّى جِئْنَاهُ فَاسْتَأْخَرَ قَوْمُهُ مِنْ حَوْلِهِ حَتَّى دَنَا رَسُولُ اللَّهِ صلى الله عليه وسلم وَأَصْحَابُهُ الَّذِينَ مَعَهُ .
അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ ടൊപ്പം ഇരിക്കുന്നവരായിരുന്നു. അന്നേരം അൻസ്വാരികളിൽ പെട്ട ഒരു വ്യക്തി നബി ﷺ യുടെ അടുക്കൽ വന്നു സലാം പറഞ്ഞു. ശേഷം ആ അൻസ്വാരി തിരിച്ചുപോയി. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ ചോദിച്ചു: അൻസ്വാരീ സഹോദരാ, എന്റെ സഹോദരൻ സഅ്ദ് ഇബ്നു ഉബാദഃ എങ്ങനെയുണ്ട്?അൻസ്വാരി സ്വഹാബി പറഞ്ഞു: നല്ലനിലയിലാണ്. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: നിങ്ങളിൽ ആരാണ് അദ്ദേഹത്തെ രോഗസന്ദർശനം നടത്തുന്നത്? ഉടൻ നബി ﷺ എഴുന്നേറ്റു. നബി ﷺ യോടൊപ്പം ഞങ്ങളും എഴുന്നേറ്റു. ഞങ്ങൾ പത്തിൽ പരം ആളുകൾ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ചെരിപ്പുകളോ ഖുഫ്ഫകളോ തൊപ്പികളോ കുപ്പായങ്ങളോ ഉണ്ടായിരുന്നില്ല. ആ ചതുപ്പ് നിലത്തിലൂടെ ഞങ്ങൾ നടന്നു. അങ്ങനെ ഞങ്ങൾ അദ്ദേഹത്തിനടുത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ ചുറ്റിൽ നിന്നും ആളുകൾ പിന്നിമാറിനിന്നു. അല്ലാഹുവിന്റെ റസൂലും കൂടെയുള്ള അനുചരന്മാരും അദ്ദേഹത്തോട് അടുക്കുകയും ചെയ്തു. (മുസ്ലിം:925)
മൂന്നാമതായി, ചെരുപ്പ് ധരിക്കുന്നതിനെ ഇസ്ലാം പ്രോൽസാഹിപ്പിച്ചിട്ടുണ്ട്.
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ فِي غَزْوَةٍ غَزَوْنَاهَا : اسْتَكْثِرُوا مِنَ النِّعَالِ فَإِنَّ الرَّجُلَ لاَ يَزَالُ رَاكِبًا مَا انْتَعَلَ
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു യുദ്ധ വേളയില്‍ നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങൾ പാദരക്ഷകൾ അധികരിപ്പിക്കുക (പതിവാക്കുക), ചെരുപ്പ് ധരിച്ച് നടക്കുന്നത് ഒരുതരം വാഹന സവാരിയാണ്. (മുസ്‌ലിം 2096)
നാലാമതായി, രണ്ട് കാലിലും ചെരുപ്പ് ധരിക്കണം. ഒരു കാലിൽ മാത്രമായി ചെരുപ്പ് ധരിക്കരുത്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ لاَ يَمْشِ أَحَدُكُمْ فِي نَعْلٍ وَاحِدَةٍ لِيُنْعِلْهُمَا جَمِيعًا أَوْ لِيَخْلَعْهُمَا جَمِيعًا ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളിലൊരാളും തന്നെ ഒറ്റ ചെരുപ്പിൽ നടക്കരുത്. ഒന്നുകിൽ രണ്ടും ധരിക്കുക, അല്ലെങ്കിൽ രണ്ടും അഴിച്ചുവെക്കുക. (മുസ്ലിം:2097)
ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ -حفظه الله- പറയുന്നു: ഒരിക്കൽ ശൈഖ് ഇബ്നു ബാസ് رحمه الله യോട് ഒരാൾ ചോദിച്ചു: ഞാൻ ഒരു ചെരുപ്പ് ധരിച്ചു, പക്ഷേ രണ്ടാമത്തേത് എന്നിൽ നിന്നും ഒന്നോ രണ്ടോ കാലടിദൂരം അകലെയാണ്. അപ്പോൾ ആ ഒരു ചെരുപ്പിട്ട് കൊണ്ട് മറ്റേതിലേക്ക് നടക്കാമോ? ശൈഖ് പറഞ്ഞു: റസൂൽ ﷺ യുടെ സുന്നത്തിന് എതിരാവാതിരിക്കാൻ നിനക്ക് സാധിക്കുമെങ്കിൽ അതാണ് നീ ചെയ്യേണ്ടത്, അതൊരു ചവിട്ടടിയാണെങ്കിലും ശരി. شرح شمائل النبي ﷺ 【ص-١٢١】
അഞ്ചാമതായി, ചെരിപ്പ് ധരിക്കുമ്പോൾ വലത് കാലിൽ ആദ്യം അണിയുക.
عَنْ عَائِشَةَ، قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِهِ وَفِي شَأْنِهِ كُلِّهِ.
ആയിശാ رضى الله عنها യില്‍ നിന്ന് നിവേദനം:അവർ പറഞ്ഞു: നബി ﷺ ചെരുപ്പ് ധരിക്കുന്നതിലും, മുടി ചീകുന്നതിലും, ശുദ്ധീകരണത്തിലും, തൻ്റെ മുഴുവൻ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി : 168)
ആറാമതായി, അഴിച്ച് വെക്കുമ്പോൾ ഇടത് കാൽ ആദ്യം അഴിക്കുക.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه – أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ إِذَا انْتَعَلَ أَحَدُكُمْ فَلْيَبْدَأْ بِالْيَمِينِ وَإِذَا نَزَعَ فَلْيَبْدَأْ بِالشِّمَالِ، لِتَكُنِ الْيُمْنَى أَوَّلَهُمَا تُنْعَلُ وَآخِرَهُمَا تُنْزَعُ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങള്‍ ചെരിപ്പ് ധരിക്കുമ്പോള്‍ ആദ്യം വലത്തേത് ധരിക്കട്ടെ. അഴിക്കുമ്പോള്‍ ഇടത്തേതഴിക്കട്ടെ. അതായത് അവന്‍ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത്തേതായിരിക്കണം. (ബുഖാരി: 5855)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ إِذَا انْتَعَلَ أَحَدُكُمْ فَلْيَبْدَأْ بِالْيُمْنَى وَإِذَا خَلَعَ فَلْيَبْدَأْ بِالشِّمَالِ وَلْيُنْعِلْهُمَا جَمِيعًا أَوْ لِيَخْلَعْهُمَا جَمِيعًا ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളിലൊരാൾ ചെരിപ്പ് ധരിക്കുകയാണെങ്കിൽ വലത്തേത് കൊണ്ട് ആരംഭിക്കട്ടെ. എന്നാൽ അത് ഊരുകയാണെങ്കിൽ ഇടത്തേത് കൊണ്ട് ആരംഭിക്കട്ടെ. രണ്ടും ഒരുമിച്ച് ധരിക്കുകയും ഒരുമിച്ച് ഊരുകയും ചെയ്യാം. (മുസ്ലിം :2097)
ഏഴാമതായി, നല്ല ചെരുപ്പ് ധരിക്കൽ അഹങ്കാരമല്ല.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ” . قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً . قَالَ ” إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ ”
അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ അണു അളവ് അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ ഇതു കേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പും ഭംഗിയുള്ളതാകണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരത്തില്‍ പെട്ടതാണോ? അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. സത്യം നിരാകരിക്കലും ആളുകളെ കൊച്ചാക്കലുമാണ് അഹങ്കാരം.(മുസ്‌ലിം:91)
എട്ടാമതായി, ചെരുപ്പ് അണിഞ്ഞ് ഖബ്റുകൾക്കിടയിലൂടെ നടക്കരുത്. എന്നാൽ കല്ല്, മുള്ള് പോലെ കാലിന് ബുദ്ധിമുട്ടുണ്ടാകുന്ന അവസരത്തിൽ ചെരുപ്പ് ധരിക്കാം. ( (مجموع فتاوى ومقالات الشيخ ابن باز 13/ 355))
ഒമ്പതാമതായി, ചെരിപ്പ് ധരിച്ച് നസ്കരിക്കൽ അനുവദനീയമാണ്. ചിലപ്പോൾ അത് സുന്നത്താണ്. അതിൽ നജസ് ഉണ്ടാവരുത്. മ്ലേചമായ വല്ല മാലിന്യവും കാണുകയാണെങ്കിൽ അത് നീക്കം ചെയ്യണം.
كان يقف حافياً أحياناً، ومنتعلاً أحياناً
നബി ﷺ ചിലപ്പോൾ നഗ്നപാദനായും മറ്റുചിലപ്പോൾ പാദരക്ഷ കൾ ധരിച്ച് കൊണ്ടും (നമസ്കാരത്തിനായി) നിൽക്കും.
തന്റെ സമുദായത്തിന് അതിനുള്ള അനുവാദം നൽകിക്കൊണ്ട് നബി ﷺ പറഞ്ഞു:
ﺇِﺫَﺍ ﺻَﻠَّﻰ ﺃَﺣَﺪُﻛُﻢْ ﻓَﻠْﻴَﻠْﺒَﺲْ ﻧَﻌْﻠَﻴْﻪِ ﺃَﻭْ ﻟِﻴَﺨْﻠَﻌْﻬُﻤَﺎ ﺑَﻴْﻦَ ﺭِﺟْﻠَﻴْﻪِ ﻭَﻻ ﻳُﺆْﺫِﻱ ﺑِﻬِﻤَﺎ ﻏَﻴْﺮَﻩُ
നിങ്ങളിലാരെങ്കിലും നമസ്കരിക്കുകയാണെങ്കിൽ പാദരക്ഷകൾ ധരിക്കുകയോ, അവ ഊരിയെടുത്ത് സ്വന്തം കാലുകൾക്കിടയിൽ ഒതുക്കിവെക്കുകയോ ചെയ്യട്ടെ, അവ കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുകയും ചെയ്യട്ടെ.
അവ ധരിച്ച് കൊണ്ട് നമസ്കരിക്കണമെന്ന് അവിടുന്ന് ചിലപ്പോൾ അവരോട് ഊന്നിപ്പറഞ്ഞിരുന്നു:
عَنْ أَوْسٍ بْنِ ثَابِتٍ الأَنْصَارِيِّ،، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : خَالِفُوا الْيَهُودَ فَإِنَّهُمْ لاَ يُصَلُّونَ فِي نِعَالِهِمْ وَلاَ خِفَافِهِمْ
ഔസ് ബ്നു ഥാബിത് അൽഅന്‍സ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ജൂതന്മാരിൽ നിന്നും ഭിന്നരാവുക; അവർ ചെരുപ്പുകളും, ഖുഫ്ഫകളും (തോലിന്റെ സോക്സ്) ധരിച്ച് കൊണ്ട് നമസ്കരിക്കാറില്ല. (അബൂദാവൂദ്:652)
പത്തമതായി, ഹീൽ ഉള്ള ചെരിപ്പ് ധരിക്കുന്നത് അപകടത്തിനും ,സൗന്ദര്യ പ്രകടനത്തിനും കാരണമാകും എന്നതിനാൽ ഒഴിവാക്കാണമെന്നാണ് പണ്ഡിതാഭിപ്രായം.
സ്ത്രീകൾ ഹീലുള്ള ചെരുപ്പ് ധരിക്കുന്നതിന്റെ വിധിയെന്താണെന്ന ചോദ്യത്തിന് മറുപടിയായി ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: അങ്ങാടിയിലൂടെയും ആൾക്കൂട്ടത്തിനിടയിലൂടെയും നടക്കുമ്പോൾ ആളുകളുടെ ശ്രദ്ധയും നോട്ടവും പിടിച്ച് പറ്റുന്ന രീതിയിൽ, ശബ്ദമുണ്ടാക്കുന്ന ഹീലുള്ള ചെരുപ്പുകളാണെങ്കിൽ അത് വിലക്കപ്പെട്ടതാണ്. കാരണം അല്ലാഹു പറഞ്ഞിട്ടുണ്ട്: {നിങ്ങൾ മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. (ക്വുർആൻ – 24:31) } പണ്ട് കാലത്തെ സ്ത്രീകൾ, കാലിൽ കിലുക്കമുള്ള പാദസരങ്ങൾ ധരിക്കുകയും പുരുഷന്മാർക്കിടയിലൂടെ നടന്നുപോകുമ്പോൾ അവരുടെ ശ്രദ്ധ പിടിച്ച് പറ്റാനായി കാലിട്ടടിക്കുകയും ചെയ്തിരുന്നു. അല്ലാഹു അത് വിലക്കി. ചുരുക്കിപ്പറഞ്ഞാൽ, ഹീലുള്ള ചെരുപ്പ് ധരിച്ച് നടക്കുമ്പോൾ ശബ്ദം ഉണ്ടാവുകയോ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാവുകയോ ചെയ്യുകയാണെങ്കിൽ അത് ധരിക്കാൻ പാടില്ല. അതുപോലെത്തന്നെ, ഹീലുള്ള ചെരുപ്പ് ധരിക്കുന്നതിലൂടെ വഞ്ചനയോ ന്യൂനത മറച്ചുവെക്കലോ ആണ് ഉദ്ദേശമെങ്കിൽ അതും പറ്റില്ല. ഉദാഹരണത്തിന്, പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ നീളം കൂടുതലുള്ളവളായി തോന്നാൻ ഹീലുള്ള ചെരിപ്പ് ധരിക്കുന്നവരുണ്ട്. അതൊന്നും പറ്റില്ല. (https://youtu.be/sFq0dBHf7PU)
പതിനൊന്നാമതായി, ചെരുപ്പിനെ ഗൗരവതരമായി വിഷയങ്ങളിൽ നബി ﷺ ഉദാഹരിച്ചിട്ടുണ്ട്.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ لَمَّا قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ وُعِكَ أَبُو بَكْرٍ وَبِلاَلٌ، فَكَانَ أَبُو بَكْرٍ إِذَا أَخَذَتْهُ الْحُمَّى يَقُولُ كُلُّ امْرِئٍ مُصَبَّحٌ فِي أَهْلِهِ وَالْمَوْتُ أَدْنَى مِنْ شِرَاكِ نَعْلِهِ
ആയിശ رضي الله عنها പറയുന്നു: നബി ﷺ മദീനയില്‍ എത്തിയപ്പോള്‍ അബൂബകറിനും ബിലാലിനും അസുഖം ബാധിച്ചു. പനി പിടിപെടുമ്പോള്‍ അബൂബകര്‍ ഇപ്രകാരം പാടാറുണ്ടായിരുന്നു: ‘ഓരോ മനുഷ്യനും തന്റെ കുടുംബത്തില്‍ നേരം പുലരുന്നു. മരണമാകട്ടെ അവന്റെ ചെരുപ്പിന്റെ വാറിനെക്കാള്‍ അടുത്ത് കിടക്കുന്നതാണ്. (ബുഖാരി:1889)
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : الْجَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ، وَالنَّارُ مِثْلُ ذَلِكَ
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗം നിങ്ങളോരോരുത്തരുടെയും ചെരിപ്പിന്റെ വാറിനേക്കാൾ സമീപസ്ഥമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. നരകവും അതുപോലെതന്നെ. (ബുഖാരി: 6488)
kanzululoom.com
3 Responses
Jazakumullah khair
Jazakallah khair
വളരെ ഉപകാരപ്രദമായ അറിവുകൾ.
അല്ലാഹു അനുഗ്രഹിക്കട്ടെ.