ഓരോ മനുഷ്യന്റേയും ജീവിത ലക്ഷ്യം എന്തായിരിക്കണമെന്ന് അല്ലാഹു നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.
ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ
അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. (ഖു൪ആന്‍:3/185)
ഒരു സത്യവിശ്വാസിയുടെ ഉത്തരവാദിത്വം, തന്നെ നരക ശിക്ഷയില്‍ നിന്ന് മുക്തനാക്കാന്‍ ശ്രമിക്കുക എന്നതില്‍ മാത്രം പരിമിതമല്ല. തന്റെ കുടുംബത്തിലെ അംഗങ്ങളെയും നരക ശിക്ഷയില്‍ നിന്ന് മുക്തനാക്കാന്‍ ശ്രമിക്കുക കൂടിയാണ്. അല്ലാഹു പറയുന്നത് കാണുക:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍ :66/6)
ووقاية الأهل [والأولاد]، بتأديبهم وتعليمهم، وإجبارهم على أمر الله، فلا يسلم العبد إلا إذا قام بما أمر الله به في نفسه، وفيما يدخل تحت ولايته من الزروجات والأولاد وغيرهم ممن هو تحت ولايته وتصرفه.
അല്ലാഹുവിന്റെ കല്‍പനകള്‍ സ്വീകരിപ്പിച്ചും ദീനും മര്യാദകളും പഠിപ്പിച്ചും മക്കളെയും കുടുംബത്തെയും നരകത്തില്‍ നിന്നും രക്ഷിക്കൂ. അല്ലാഹുവിന്റെ കല്‍പനകള്‍ നിര്‍വഹിക്കുകയും തന്റെ കീഴിലും രക്ഷാകര്‍തൃത്വത്തിലും കൈകാര്യത്തിലും ഉള്ളവരെ അത് നിര്‍വഹിപ്പിക്കുകയും ചെയ്യാതെ ഒരടിമ രക്ഷപ്പെടുകയില്ല. (തഫ്സീറുസ്സഅ്ദി)
عن عليٍّ في قولِه { قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا } قال : علِّموا أهليكُم خيرًا.
‘സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക.’ എന്നുള്ള വചനത്തെ കുറിച്ച് അലിയ്യുബ്‌നു അബീത്വാലിബ് رضى الله عنه പറഞ്ഞു: ‘അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക’.
قال ابن الجوزي رحمه الله : وقد كان السلف إذا نشأ لأحدهم ولد ؛ شغلوه بحفظ القرآن وسماع الحديث ، فيثبت الإيمان في قلبه
ഇബ്നുല്‍ജൗസി رحمه الله പറഞ്ഞു: സലഫുകളില്‍ ഒരാള്‍ക്ക് ഒരു കുട്ടി വളര്‍ന്നു വന്നാല്‍ അവനെ ഹദീസ് കേള്‍ക്കുന്നതിലും, ഖുര്‍ആന്‍ മനപാഠമാക്കുന്നതിലും വ്യാപൃതനാക്കുമായിരുന്നു. അങ്ങിനെ അവന്‍റെ ഹൃദയത്തില്‍ ഈമാന്‍ സ്‌ഥിരപ്പെടുന്നു. (صيدالخاطر ص ٤٩١)
ഈ ആയത്തിന്റെ വിശദീകരണത്തിൽ മുഹമ്മദ് അമാനി മൌലവി رحمه الله എഴുതുന്നു: ഇങ്ങനെയുള്ള നരകശിക്ഷയില്‍ അകപ്പെടാന്‍ കാരണമാകാതെ ഓരോ സത്യവിശ്വാസിയും തന്താങ്ങളെയും, തന്താങ്ങളുടെ ഭാര്യാമക്കള്‍ മുതലായ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണം. ഓരോരുത്തനും തന്‍റെ കാര്യം മാത്രം നോക്കിയാല്‍ പോര, കുടുംബത്തിന്റെ കാര്യംകൂടി നോക്കേണ്ടുന്ന കടമയുണ്ട് എന്നെല്ലാമാണ് അല്ലാഹു അറിയിക്കുന്നത്.
അത്യാവശ്യമായ അറിവുകളെങ്കിലും പഠിപ്പിക്കുക, മത ബോധവും സദാചാരബോധവും ഉണ്ടാക്കുക, സദുപദേശം നല്‍കുക, അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുവാന്‍ നിര്‍ബന്ധം ചെലുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക, തന്നിഷ്ടത്തിനൊത്തു ജീവിക്കുവാനും സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുവാനും അനുവദിക്കാതിരിക്കുക, ഇതൊക്കെയാണ് കുടുംബത്തെ നരകാഗ്നിയില്‍ നിന്ന് രക്ഷിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍. ഒരാള്‍ തന്റെ കുടുംബാംഗങ്ങളെ അവരുടെ പാട്ടിനു വിട്ടേക്കുകയും, അവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും ശിക്ഷണങ്ങളും നല്‍കാതിരിക്കുകയും ചെയ്യുന്ന പക്ഷം – സ്വന്തം നിലക്ക് എത്ര ഭയഭക്തനും സൽകര്‍മ്മിയും ആയിരുന്നാലും ശരി – അയാള്‍ അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ച കുറ്റക്കാരന്‍ തന്നെയായിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 66/6 ന്റെ വിശദീകരണം)
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” كُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ، فَالإِمَامُ رَاعٍ، وَهْوَ مَسْئُولٌ عَنْ رَعِيَّتِهِ
അബ്ദില്ലാഹിബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, തങ്ങളുടെ ഭരണീയരെ സംബന്ധിച്ച് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇമാം ഭരണകര്‍ത്താവാണ്, അദ്ദേഹം തന്റെ ഭരണീയരെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടും. (ബുഖാരി: 2409)
عَنْ عَبْدِ اللَّهِ، قَالَ النَّبِيُّ صلى الله عليه وسلم : كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ، فَالإِمَامُ رَاعٍ وَهْوَ مَسْئُولٌ وَالرَّجُلُ رَاعٍ عَلَى أَهْلِهِ وَهْوَ مَسْئُولٌ وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ زَوْجِهَا وَهْىَ مَسْئُولَةٌ، وَالْعَبْدُ رَاعٍ عَلَى مَالِ سَيِّدِهِ وَهُوَ مَسْئُولٌ، أَلاَ فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ.
അബ്ദുല്ലാഹിബ്‌നു ഉമര്‍ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, തങ്ങളുടെ ഭരണീയരെ സംബന്ധിച്ച് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതാണ്. ജനങ്ങള്‍ക്ക് നേതാവായിട്ടുള്ളവന്‍ അവരുടെ മേല്‍നോട്ടക്കാരനാണ്. അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. പുരുഷന്‍ തന്റെ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനാണ്; അയാള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. സ്ത്രീ ഭര്‍തൃവീടിന്റെയും സന്താനങ്ങളുടെയും മേല്‍നോട്ടക്കാരിയാണ്. അവള്‍ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളാണ്. ഭൃത്യന്‍ തന്റെ യജമാനന്റെ സ്വത്ത് കയ്യാളുന്നവനാണ്; അയാള്‍ അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. അറിയുക, അതിനാല്‍ നിങ്ങള്‍ എല്ലാവരും മേല്‍നോട്ടക്കാരാണ്. നിങ്ങള്‍ മേല്‍നോട്ടം നടത്തുന്നവരെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. (ബുഖാരി:5188)
അതെ, ദഅ്‌വത്ത് സ്വന്തം കുടുംബത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്. പ്രവാചകൻമാരുടെ ചരിത്രത്തിൽ ഇതിന് ധാരാളം തെളിവ് കാണാം.
ഇബ്‌റാഹീം عليه السلام പിതാവിനെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നത് അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:
وَٱذْكُرْ فِى ٱلْكِتَٰبِ إِبْرَٰهِيمَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا ﴿٤١﴾ إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًٔا ﴿٤٢﴾ يَٰٓأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِىٓ أَهْدِكَ صِرَٰطًا سَوِيًّا ﴿٤٣﴾ يَٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَٰنَ ۖ إِنَّ ٱلشَّيْطَٰنَ كَانَ لِلرَّحْمَٰنِ عَصِيًّا ﴿٤٤﴾ يَٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَٰنِ فَتَكُونَ لِلشَّيْطَٰنِ وَلِيًّا ﴿٤٥﴾
വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ; ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്. (ഖുര്‍ആന്‍:19/41-45)
മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറയുന്നത് കാണുക:
وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ
നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക. (ഖുര്‍ആന്‍:26/214)
‘നിന്‍റെ അടുത്ത കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക’ എന്നുള്ള വചനം അവതരിച്ചപ്പോള്‍, നബി ﷺ ഖുറൈശി ഗോത്രങ്ങളെ വിളിച്ചുവരുത്തി അവരോട് പൊതുവായും, പ്രത്യേകം പ്രത്യേകമായും ദഅ്വത്ത് നടത്തി.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ لَمَّا نَزَلَتْ {وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ} صَعِدَ النَّبِيُّ صلى الله عليه وسلم عَلَى الصَّفَا فَجَعَلَ يُنَادِي ” يَا بَنِي فِهْرٍ، يَا بَنِي عَدِيٍّ ”. لِبُطُونِ قُرَيْشٍ حَتَّى اجْتَمَعُوا، فَجَعَلَ الرَّجُلُ إِذَا لَمْ يَسْتَطِعْ أَنْ يَخْرُجَ أَرْسَلَ رَسُولاً لِيَنْظُرَ مَا هُوَ، فَجَاءَ أَبُو لَهَبٍ وَقُرَيْشٌ فَقَالَ ” أَرَأَيْتَكُمْ لَوْ أَخْبَرْتُكُمْ أَنَّ خَيْلاً بِالْوَادِي تُرِيدُ أَنْ تُغِيرَ عَلَيْكُمْ، أَكُنْتُمْ مُصَدِّقِيَّ ”. قَالُوا نَعَمْ، مَا جَرَّبْنَا عَلَيْكَ إِلاَّ صِدْقًا. قَالَ ” فَإِنِّي نَذِيرٌ لَكُمْ بَيْنَ يَدَىْ عَذَابٍ شَدِيدٍ ”. فَقَالَ أَبُو لَهَبٍ تَبًّا لَكَ سَائِرَ الْيَوْمِ، أَلِهَذَا جَمَعْتَنَا فَنَزَلَتْ {تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ * مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ}
ഇബ്നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ‘നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക’ (എന്ന വചനം) ഇറങ്ങിയപ്പോള്‍ നബി ﷺ സ്വഫായില്‍ കയറി. എന്നിട്ട് (ഇങ്ങനെ) വിളിക്കുവാന്‍ തുടങ്ങി: ‘ഫിഅ്റിന്‍റ സന്തതികളേ, അദിയ്യിന്‍റെ സന്തതികളേ.’ അവര്‍ (മക്കക്കാര്‍) എല്ലാവരും ഒരുമിച്ചുകൂടി. അങ്ങനെ (അവിടേക്ക്) പുറപ്പെടാന്‍ കഴിയാത്ത ഒരാള്‍ (തന്‍റെ) ഒരു ദൂതനെ അത് (ആ വിളി) എന്താണെന്ന് നോക്കുവാന്‍ അയച്ചു. അങ്ങനെ അബൂലഹബും ക്വുറയ്ശും വന്നു. എന്നിട്ട് നബി ﷺ ചോദിച്ചു: ‘ഈ താഴ്വരയില്‍ ഒരു കുതിരപ്പട നിങ്ങളെ അക്രമിക്കാന്‍ ഉദ്ദേശിച്ച് നില്‍ക്കുന്നു എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താകും?’ അവര്‍ പറഞ്ഞു: ‘അതെ, ഞങ്ങള്‍ക്ക് നിന്‍റെ മേല്‍ സത്യമല്ലാതെ പരിചയമില്ലല്ലോ.’ (അപ്പോള്‍) നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ശക്തമായ ശിക്ഷ വരുന്നതിനുമുമ്പ് നിങ്ങള്‍ക്കുള്ള ഒരു താക്കീതുകാരനാകുന്നു ഞാന്‍.’ അപ്പോള്‍ അബൂലഹബ് പറഞ്ഞു: ‘നിനക്ക് നാശം. ഇന്നത്തെ ദിവസം അല്ലാത്തതിലും (നിനക്ക് നാശം). ഇതിനായിരുന്നോ നീ ഞങ്ങളെ ഒരുമിച്ചുകൂട്ടിയത്?’ അപ്പോള്‍ ‘അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല’ (എന്ന സൂക്തങ്ങള്‍) ഇറങ്ങി” (ബുഖാരി:4770)
أَنَّ أَبَا هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم حِينَ أُنْزِلَ عَلَيْهِ { وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ} ” يَا مَعْشَرَ قُرَيْشٍ اشْتَرُوا أَنْفُسَكُمْ مِنَ اللَّهِ لاَ أُغْنِي عَنْكُمْ مِنَ اللَّهِ شَيْئًا يَا بَنِي عَبْدِ الْمُطَّلِبِ لاَ أُغْنِي عَنْكُمْ مِنَ اللَّهِ شَيْئًا يَا عَبَّاسَ بْنَ عَبْدِ الْمُطَّلِبِ لاَ أُغْنِي عَنْكَ مِنَ اللَّهِ شَيْئًا يَا صَفِيَّةُ عَمَّةَ رَسُولِ اللَّهِ لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا يَا فَاطِمَةُ بِنْتَ رَسُولِ اللَّهِ سَلِينِي بِمَا شِئْتِ لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ‘നിന്‍റെ അടുത്ത കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക’ എന്നുള്ള വചനം അവതരിച്ചപ്പോള്‍ നബി ﷺ പറഞ്ഞു:ഖുറൈശികളുടെ സമൂഹമേ! അല്ലാഹുവില്‍നിന്ന് നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ വാങ്ങുവിന്‍. അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്ക് വേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, ബനൂ അബ്ദുല്‍മുത്ത്വലിബ്, അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല, ഓ, അബ്ബാസുബ്നു അബ്ദുല്‍ മുത്ത്വലിബ്, അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, അല്ലാഹുവിന്‍റെ റസൂലിന്‍റെ പിതൃസഹോദരി സ്വഫിയ്യാ, അല്ലാഹുവില്‍നിന്ന് നിങ്ങള്‍ക്ക് വേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. ഓ, അല്ലാഹുവിന്‍റെ റസൂലിന്‍റെ മകള്‍ ഫാത്വിമാ, നീ ഉദ്ദേശിക്കുന്നതില്‍നിന്ന് എന്നോട് നീ ചോദിച്ചോളൂ. അല്ലാഹുവില്‍നിന്ന് നിനക്കുവേണ്ടി എനിക്ക് യാതൊരു ഉപകാരവും ചെയ്യാന്‍ കഴിയില്ല. (മുസ്ലിം:206)
وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ
നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം. (ഖു൪ആന്‍:20/132)
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ
അംറ് ബ്നു ശുഐബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ നിങ്ങള്‍ കല്‍പ്പിക്കണം. പത്ത് വയസ്സായാല്‍ നമസ്കരിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക. അവരുടെ കിടപ്പറ നിങ്ങള്‍ വേ൪തിരിക്കുകയും ചെയ്യുക (അവരെ വെവ്വേറെ കിടത്തുക.) (അബൂദാവൂദ്:495 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عَبْدِ اللَّهِ بْنِ عُمَرَأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : ثَلاثَةٌ قَدْ حَرَّمَ اللَّهُ تَعَالَى عَلَيْهِمُ الْجَنَّةُ : مُدْمِنُ الْخَمْرِ ، وَالْعَاقُّ ، وَالدَّيُّوثُ ، وَالدَّيُّوثُ الَّذِي يُقِرُّ فِي أَهْلِهِ الْخَبَثَ
അബ്ദുല്ലാഹിബ്‌നു ഉമർ رضى الله عنهما വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘മൂന്ന് കൂട്ടര്‍, അവരുടെമേല്‍ അല്ലാഹു സ്വ൪ഗം നിഷിദ്ദമാക്കിയിരിക്കുന്നു. മുഴുകുടിയന്‍, തന്റെ മാതാപിതാക്കളെ ദ്രോഹിക്കുന്നവന്‍, സ്വന്തം കുടുംബത്തില്‍ വൃത്തികേടിന് സമ്മതം നല്‍കുന്നവന്‍ എന്നിവരാണ് അവര്‍. (മുസ്നദു അഹ്‌മദ് – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അംറ് ബ്നു ഖൈസ് رحمه الله പറഞ്ഞു :തീർച്ചയായും ഒരു സ്ത്രീ പരലോകത്ത് അല്ലാഹുവിന്റെ അടുക്കൽ തന്റെ ഭർത്താവിനോട് തർക്കിക്കുന്നതായിരിക്കും, എന്നിട്ടവൾ പറയും: ഇയാളെന്നെ യാതൊരു മര്യാദയും അറിവും പഠിപ്പിച്ചിട്ടില്ല, എന്റെ അടുത്തേക്ക് അങ്ങാടിയിലെ റൊട്ടി കൊണ്ടുവരിക മാത്രമായിരുന്നു. (അഥവാ, ഭക്ഷണം നൽകുക മാത്രമാണ് ചെയ്യാറ്)
kanzululoom.com