കള്ള പ്രവാചകൻമാർ

مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا

മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:33/40)

മുഹമ്മദ് നബിﷺ അല്ലാഹുവിന്‍റെ അവസാന റസൂലും നബിയുമാണ്. മുഹമ്മദ് നബിﷺക്ക് ശേഷം ഇനിയൊരു നബി വരാനില്ല. അതുകൊണ്ട് തന്നെ ഇനി പ്രവാചകത്വം വാദിക്കുന്നവരെല്ലാം കള്ളപ്രവാചകന്മാര്‍ ആയിരിക്കും. അന്ത്യനാളിന് മുമ്പായി ഇത്തരത്തിലുള്ള അനവധി പ്രവാചകത്വവാദികള്‍ പ്രത്യക്ഷപ്പെടും. നബിﷺ പറഞ്ഞു:

وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِي الأَوْثَانَ وَإِنَّهُ سَيَكُونُ فِي أُمَّتِي كَذَّابُونَ ثَلاَثُونَ كُلُّهُمْ يَزْعُمُ أَنَّهُ نَبِيٌّ وَأَنَا خَاتَمُ النَّبِيِّينَ لاَ نَبِيَّ بَعْدِي

 എന്‍റെ സമുദായത്തിലെ ചില ഗോത്രങ്ങള്‍ അവിശ്വാസികളുമായി ചേരുകയും അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല. അത് പോലെ എന്‍റെ സമുദായത്തില്‍ നിന്ന് മുപ്പത് കള്ളവാദികള്‍ വരും. അവരെല്ലാം താന്‍ പ്രവാചകനാണെന്ന് വാദിക്കും. ഞാന്‍ അന്ത്യ പ്രവാചകനാണ്‌. എനിക്ക് ശേഷം പ്രവാചകനില്ല. (അബൂദാവൂദ്:4252)

നബിﷺ യുടെ കാലത്ത് തന്നെ കള്ളപ്രവാചകര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അതിൽ ചിലരെ കുറിച്ച് സൂചിപ്പിക്കുന്നു.

(ഒന്ന്) മുസൈലിമതുൽ കദ്ദാബ്

മുസൈലിമ ഹിജ്റ ഒമ്പതാം വർഷം തന്റെ ജനതയായ ബനൂ ഹനീഫയോടൊപ്പം മദീനയിലേക്ക് വന്നിരുന്നു. നബിﷺ യുടെ മരണശേഷം കാര്യങ്ങൾ എന്നെ ഏൽപ്പിക്കണമെന്ന് നബിﷺ യോട് അയാൾ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ നബിﷺ അക്കാര്യം വിസമ്മതിക്കുകയുണ്ടായി. ബനൂ ഹനീഫക്കാർ യമാമയിലേക്ക് മടങ്ങി ചെന്നപ്പോൾ മുസൈലിമ തന്റെ കാര്യത്തെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു. അല്ലാഹുവിന്റെ പ്രവാചകനോടൊപ്പം എല്ലാ കാര്യങ്ങളിലും ഞാനും പങ്കാളിയാണ് എന്ന് സ്വയം വാദിക്കാൻ തുടങ്ങി. അങ്ങനെ പ്രവാചകത്വവും വാദിച്ചു. ‘റഹ്മാനുൽയമാമ’ എന്നാണ് തനിക്ക് മുസൈലിമ തന്നെ പേരിട്ടത്.

മുഹമ്മദ് നബിﷺ മുസൈലിമയ തന്റെ കാര്യങ്ങളിൽ പങ്കാളികയാക്കിയിരിക്കുന്നു എന്ന് ‘രിജാലുബ്നു ഉൻഫുവ’ സാക്ഷ്യം വഹിക്കുകയും ചെയ്തു. ഈ വ്യക്തിയിലൂടെയാണ് പിന്നീട് ജനങ്ങൾ ഫിത്നയിൽ അകപ്പെട്ടത്. മുമ്പ് യമാമയിൽ നിന്നും നബിﷺ യുടെ അടുക്കലേക്ക് വന്ന ദൗത്യസംഘത്തിൽ ഈ വ്യക്തി ഉണ്ടായിരുന്നു. അങ്ങനെ ഇസ്ലാം സ്വീകരിക്കുകയും ഖുർആൻ പഠിക്കുകയും ദീൻ മനസ്സിലാക്കുകയും ചെയ്തു. ശേഷം ഇസ്ലാമിൽ നിന്ന് പുറത്തു പോവുകയും മുസൈലിമയിൽ വിശ്വസിക്കുകയും ചെയ്തു. മുഹമ്മദ് നബി മുസൈലിമയെ തന്റെ കാര്യങ്ങളിൽ പങ്കാളിയാക്കിയിരിക്കുന്നു എന്ന കളവിനു സാക്ഷ്യം വഹിക്കുകയും ചെയ്തു.

ബനൂ ഹനീഫ ഗോത്രക്കാരെ സംബന്ധിച്ചിടത്തോളം മുസൈലിമയെക്കാൾ വലിയ ഹിതയായിരുന്നു രിജാലുബ്നു ഉൻഫുവ.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏” بَيْنَمَا أَنَا نَائِمٌ رَأَيْتُ فِي يَدَىَّ سِوَارَيْنِ مِنْ ذَهَبٍ، فَأَهَمَّنِي شَأْنُهُمَا، فَأُوحِيَ إِلَىَّ فِي الْمَنَامِ أَنِ انْفُخْهُمَا، فَنَفَخْتُهُمَا فَطَارَا فَأَوَّلْتُهُمَا كَذَّابَيْنِ يَخْرُجَانِ بَعْدِي ‏”‏‏.‏ فَكَانَ أَحَدُهُمَا الْعَنْسِيَّ وَالآخَرُ مُسَيْلِمَةَ الْكَذَّابَ صَاحِبَ الْيَمَامَةِ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ഞാൻ ഉറങ്ങിക്കൊണ്ടിരിക്കെ എന്റെ കൈകളിൽ സ്വർണ്ണത്തിന്റെ രണ്ടു വളകൾ ഉള്ളതായി സ്വപ്നം കണ്ടു. അത് എനിക്ക് വലിയ പ്രയാസമായി തോന്നി. ഉറക്കത്തിൽ തന്നെ ആ വളകളിലേക്ക് ഊതുവാൻ എനിക്ക് വഹ്യ് ലഭിച്ചു. അങ്ങനെ ഞാൻ ഊതുകയും അവ രണ്ടും പാറിപ്പോവുകയും ചെയ്തു. എനിക്കു ശേഷം പുറപ്പെടാനിരിക്കുന്ന രണ്ടു വ്യാജന്മാരാണ് ഈ വളകൾ എന്ന് ഞാൻ വ്യാഖ്യാനിച്ചു. അതിലൊന്ന് അൻസിയും മറ്റൊന്ന് യമാമക്കാരനായ മുസൈലിമതുൽ കദ്ദാബുമായിരുന്നു. (ബുഖാരി: 3621)

ഖുർആനിനോട് സാമ്യപ്പെടുത്തിക്കൊണ്ട് വാചകങ്ങളെ കോർത്തിണക്കി മുസൈലിമ സംസാരിച്ചിരുന്നു. വിവരമില്ലാത്ത ആളുകൾ ചിരിക്കുന്ന രൂപത്തിൽ ജ്യോത്സ്യന്മാരിൽ നിന്നും വാചകങ്ങൾ എടുത്ത് പദ്യ രൂപത്തിൽ പറഞ്ഞിരുന്നു. എന്നാൽ ബുദ്ധിയുള്ളവർ ഇയാളുടെ വാക്കുകൾ കേട്ടാൽ നാണിച്ചു പോവുകയും ചെയ്തിരുന്നു. മുസൈലിമ തന്റെ ജനതക്ക് നമസ്കാരം ഒഴിവാക്കികൊടുത്തു. മദ്യവും വ്യഭിചാരവും അനുവദനീയമാക്കി കൊടുത്തു. ആളുകളെ കയ്യിലെടുക്കാൻ വേണ്ടിയായിരുന്നു ഇത്. ഇതോടൊപ്പം തന്നെ മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് മുസൈലിമ സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. ജനങ്ങൾ ഫിത്നയിൽ അകപ്പെടാൻ ഇത് വലിയ കാരണമായി മാറി.

മുസൈലിമ മുഹമ്മദ് നബിﷺ ക്ക് ഒരു കത്ത് എഴുതുകയുണ്ടായി. അതിൽ ഇപ്രകാരമായിരുന്നു ഉണ്ടായിരുന്നത്. “അല്ലാഹുവിന്റെ പ്രവാചകനായ മുസൈലമയിൽ നിന്നും അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദിന് കത്ത്. താങ്കൾക്ക് രക്ഷയുണ്ടാകട്ടെ. അങ്ങയോടൊപ്പം കാര്യങ്ങളിൽ ഞാനും പങ്കാളിയാക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ പകുതി എനിക്കുള്ളതും ബാക്കി പകുതി ഖുറൈശികൾക്കുമുള്ളതാണ്. പക്ഷ ഖുറൈശികൾ അതിക്രമം പ്രവർത്തിക്കുകയാണ്. തന്റെ ജനതയിൽ നിന്നുള്ള രണ്ട് ആളുകളുടെ പക്കലായിരുന്നു ഈ കത്ത് കൊടുത്തയച്ചിരുന്നത്. മുസൈലിമയുടെ കത്ത് നബിﷺ യുടെ മുമ്പിൽ വായിച്ചു കേൾപ്പിച്ചപ്പോൾ കത്തുമായി വന്ന രണ്ട് വ്യക്തികളോട് നബിﷺ ചോദിച്ചു; നിങ്ങൾക്ക് രണ്ടുപേർക്കും എന്താണ് പറയാനുള്ളത്. അവർ പറഞ്ഞു: ‘മുസൈലിമ പറഞ്ഞത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്’. നബി പറഞ്ഞു:

أَمَا وَاللَّهِ لَوْلاَ أَنَّ الرُّسُلَ لاَ تُقْتَلُ لَضَرَبْتُ أَعْنَاقَكُمَا

അല്ലാഹുവാണ് സത്യം, ദൂതന്മാർ ഒരിക്കലും കൊല്ലപ്പെടാൻ പാടില്ല എന്ന നയം ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ രണ്ടു പേരുടെയും പിരടി ഞാൻ വെട്ടുമായിരുന്നു. (അബൂദാവൂദ്:2761)

മുസൈലിമക്ക് മറുപടി എന്നോണം അല്ലാഹുവിന്റെ പ്രവാചകൻ ഇപ്രകാരം എഴുതി. ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദിൽ നിന്നും നുണയനായ മുസൈലിമക്കുള്ള എഴുത്ത്, സന്മാർഗത്തെ പിൻപറ്റിയവർക്ക് രക് യുണ്ട്. ഭൂമി മുഴുവൻ അല്ലാഹുവിന്റെതാണ്. അവൻ ഉദ്ദേശിക്കുന്ന അടിമകൾക്ക് അനന്തിരമായി അത് നൽകും. ഹബീബ് ബ്നു സൈദുൽ അൻസാരി رَضِيَ اللَّهُ عَنْهُ വിന്റെ കയ്യിലാണ് നബിﷺ കത്ത് കൊടുത്തയച്ചത്. മുസൈലിമക്ക് അല്ലാഹുവിന്റെ പ്രവാചകന്റെ കത്ത് ലഭിക്കുകയും ആ കത്ത് വായിച്ചു കേൾപ്പിക്കുകയും ചെയ്തപ്പോൾ അല്ലാഹുവിന്റെ പ്രവാചകന്റെ ദൂതനായ ഹബീബ്  رَضِيَ اللَّهُ عَنْهُ വിനെ മുസൈലിമ കൊലപ്പെടുത്തി. മുസൈലിമ തന്റെ വ്യാജ പ്രവർത്തനങ്ങളിലും തോന്നിവാസങ്ങളിലും മുന്നോട്ടു നീങ്ങി.

അല്ലാഹുവിന്റെ പ്രവാചകന്റെ മരണ ശേഷം മുസൈലിമയുടെ മഹത്വം വർദ്ധിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ അയാൾ ആളുകളെ ഒരുമിച്ചു കൂട്ടുകയും ചെയ്തു. അതോടെ അല്ലാഹുവിന്റെ പ്രവാചകന്റെ ഖലീഫയായ അബൂബക്കർ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ ഖാലിദുബ്നുൽ വലീദ് رَضِيَ اللَّهُ عَنْهُ വിന്റെ നേതൃത്വത്തിൽ ഒരു സൈന്യം തയാറാക്കി. മുസൈലിമ ആ യുദ്ധത്തിൽ നിഷ്ഠൂരം കൊല്ലപ്പെട്ടു. അയാളുടെ സൈന്യം യുദ്ധത്തിൽ ആകെ പരാജയപ്പെട്ടു. വമ്പിച്ച നഷ്ടവും ശിക്ഷയുമായിക്കൊണ്ടാണ് അവർ മടങ്ങിയത്. യമാമ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധമായിരുന്നു ഇത്.

‏ وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ قَالَ أُوحِىَ إِلَىَّ وَلَمْ يُوحَ إِلَيْهِ شَىْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَآ أَنزَلَ ٱللَّهُ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَٰتِهِۦ تَسْتَكْبِرُونَ

അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നൽകപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോ അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്? ആ അക്രമികൾ മരണ വെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കിൽ നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിൻ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകൾ അവരുടെ നേ തങ്ങളുടെ കൈകൾ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സത്യമല്ലാത്തത് പറഞ്ഞു കൊണ്ടിരുന്നതിന്റെയും, അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങൾക്ക് ഹീനമായ ശിക്ഷ നൽകപ്പെടുന്നതാണ്”. (എന്ന് മലക്കുകൾ പറയും.)” (ഖു൪ആന്‍: 6/93)

(രണ്ട്) അൽഅസ്വദുൽ അൻസി

യെമനിലെ സ്വൻആഅ് എന്ന സ്ഥലത്താണ് ഇയാൾ പ്രത്യക്ഷപ്പെടുന്നത്. ഇയാളും പ്രവാചകത്വം വാദിച്ചു കൊണ്ടാണ് രംഗത്തു വന്നത്. തന്റെ ജനതയായ ബനു അബ്സ് അയാളെ പിൻപറ്റി. ബനൂ മുദ്ഹജ് ഗോത്രത്തിലെ ചില ആളുകളും അയാളെ പിൻപറ്റുകയുണ്ടായി. ‘അബ്ഹലതുബ്നു കഅ്ബ്’ എന്നായിരുന്നു ഇയാളുടെ യഥാർത്ഥ നാമം. എപ്പോഴും മുഖം മൂടി നടക്കുന്ന ആളായിരുന്നതു കൊണ്ടാണ് കറുത്തവൻ എന്ന അർത്ഥമുള്ള ‘അസ്വദ്’ എന്ന പേര് കിട്ടിയത്. ജോത്സ്യപ്പണി ചെയ്തിരുന്ന ആളായിരുന്നു അയാൾ. തന്റെ ആളുകൾക്ക് പല അത്ഭുതങ്ങളും ഇയാൾ കാണിച്ചു കൊടുക്കാറുണ്ടായിരുന്നു. ഇയാളുടെ വാക്കുകൾ കേൾക്കുന്ന ആളുകളുടെ ഹൃദയങ്ങളെ വശീകരിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. ഹജ്ജത്തുൽ വദാഅ കഴിഞ്ഞ് അല്ലാഹുവിന്റെ പ്രവാചകൻ മടങ്ങി വന്നതിനു ശേഷമാണ് ഇയാൾ ആദ്യമായി രംഗത്ത് വരുന്നത്. മുദ്ഹജ്, നജ്റാൻ തുടങ്ങിയ ഗോത്രക്കാർ ഇയാൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും പൂർണ്ണമായി സഹകരിച്ച് പോവുകയും ചെയ്തു. യമനിൽ അല്ലാഹുവിന്റെ പ്രവാചകൻ  ﷺ നിശ്ചയിച്ച ഉദ്യോഗസ്ഥൻമാരായ അംറുബ്നു ഹസം رَضِيَ اللَّهُ عَنْهُ  ഖാലിദുബ്നു സഈദ് رَضِيَ اللَّهُ عَنْهُ  തുടങ്ങിയവരെ ഇവർ ആ സ്ഥാനങ്ങളിൽ പുറത്താക്കുകയും തൽസ്ഥാനത്ത് അസ്വദിനെ ഇരുത്തുകയും ചെയ്തു. അതോടുകൂടി അസ്വദ് സ്വൻആനിഇന്റെ അധികാരം ഏറ്റെടുത്തു. അല്ലാഹുവിന്റെ പ്രവാചകൻ നിശ്ചയിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്ന മഹാജിറുബ്നു ഉമയ്യ رَضِيَ اللَّهُ عَنْهُ  യെ അവിടെ നിന്നും പുറത്താക്കി. മുഹമ്മദ് നബി ﷺ ക്ക് രോഗം ബാധിച്ചതോടു കൂടി അസ്വദിന്റെ കാര്യങ്ങൾ ശക്തിപ്പെട്ടു കൊണ്ടിരുന്നു. എന്നാൽ നബി ﷺ യുടെ മരണത്തിന് മുമ്പ് തന്നെ ഫൈറോസുദ്ദൈലമിയുടെ കരങ്ങളിലൂടെ അല്ലാഹു അസ്വദുൽ അൻസിയെ കൊന്നു കളഞ്ഞു.

(മൂന്ന്) ത്വലീഫ ബിൻ ഖുവൈലിദുൽ അസദി

മുഹമ്മദ് നബി ﷺ ജീവിച്ചിരിക്കെ രംഗത്ത് വന്ന മറ്റൊരു കള്ളപ്രവാചകനാണ് ഇയാൾ. മുമ്പ് നബി ﷺ യുടെ അടുക്കലേക്ക് ദൗത്യസംഘത്തോടൊപ്പം വരികയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. ശേഷം മുർത്തദ്ദാവുകയും പ്രവാചകത്വം വാദിക്കുകയും ചെയ്തു. ചില ആളുകളൊക്കെ അദ്ദേഹത്ത പിൻപറ്റുകയും ചെയ്തു. ത്വലീഹ അല്ലാഹുവിന്റെ പ്രവാചകന് കത്തെഴുതുകയുണ്ടായിട്ടുണ്ട്. ഈ സന്ദർഭത്തിൽ നബി ഉറാറുബ്നുൽ അസ്വര്‍  رَضِيَ اللَّهُ عَنْهُ വിനെ ബനു അസദ് ഗോത്രത്തിലെ തന്റെ ഉദ്യോഗസ്ഥനിലേക്ക് അയച്ചു. മുർതദ്ദായിപ്പോയവരുമായി യുദ്ധം ചെയ്യാൻ അവരോട് കല്പിക്കുകയും ചെയ്തു. ആയിടക്കാണ് അല്ലാഹുവിന്റെ പ്രവാചകൻ വഫാതായിപ്പോകുന്നത്. അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്ത് കാലത്ത് ത്വലിഹയിലേക്ക് ഖാലിദ് ബ്നു വലീദ് رَضِيَ اللَّهُ عَنْهُ  വിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. ഖാലിദ് رَضِيَ اللَّهُ عَنْهُ  തലീഫയുമായി യുദ്ധം ചെയ്യുകയും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. പേടിച്ചരണ്ട തലീഹാ ശാമിലേക്ക് ജീവരക്ഷാർത്ഥം ഓടിപ്പോയി. പിന്നീട് അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും തന്റെ ഇസ്ലാമിക ജീവിതം നന്നാക്കുകയും ചെയ്തു. ഖാദിസിയ്യാ യുദ്ധത്തിൽ പങ്കെടുക്കുകയും ശക്തമായ പരീക്ഷണങ്ങൾക്ക് അദ്ദേഹം അതിൽ വിധേയനാവുകയും ചെയ്തു.

فَمَن تَابَ مِنۢ بَعْدِ ظُلْمِهِۦ وَأَصْلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيْهِ ۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ‎

എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ. (ഖു൪ആന്‍: 5/39)

ബാത്വിലിനെ നിഷ്കാസനം ചെയ്യുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്ത ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും.

هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ

അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും. (ഖു൪ആന്‍: 9/33)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *